Monday, October 21, 2019

സ്വപ്ന സ്ഖലനമോ അല്ലെങ്കില്‍ സംയോഗമോ ചെയ്ത ഉടനെ കുളിക്കുന്നത് കൊണ്ട് വല്ല ദോഷവും ഉണ്ടോ ❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

whatsapp no.9746695894
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
  കുളി നിര്‍ബന്ധമായ ഉടനെ കുളിക്കുന്നതില്‍ കര്‍മ്മശാസ്ത്രപരമായി തെറ്റില്ലെന്ന് മാത്രമല്ല, അശുദ്ധി എത്രയും വേഗം ഉയര്‍ത്തി അതില്നിന്ന് ശുദ്ധമാവുകയാണ് വേണ്ടത്. കഴിയുന്നത്ര സമയം അശുദ്ധികളൊന്നുമില്ലാതെ വുദൂവോട് കൂടി കഴിയാനാണ് കര്‍മ്മശാസ്ത്രവും പ്രേരിപ്പിക്കുന്നത്. എന്നാല്‍ വൈകാരികബന്ധത്തിലൂടെ ശരീരത്തിനുണ്ടാവുന്ന താപം അടങ്ങും മുമ്പ് കുളിക്കുന്നത് ആരോഗ്യപരമായി ഉത്തമമല്ലെന്ന് പറയപ്പെടുന്നുണ്ട്. നിര്‍ബന്ധകുളിക്ക് മുമ്പായി മൂത്രമൊഴിക്കലും വുദൂ എടുക്കലും സുന്നതാണെന്ന് പറഞ്ഞതിലെ ഒരു യുക്തി ആ താപം കുറക്കലായിരിക്കാം.  
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Saturday, October 19, 2019

*നായ തൊട്ടാൽ നജസാവുമോ ❓ നായയുടെ രോമം പോലെയുള്ള ഉണങ്ങിയ ശരീര ഭാഗംതൊട്ടാൽ നജസാവുമോ ❓ നജസാവുമെങ്കിൽ ശുദ്ധീകരിക്കുന്ന വിധം എങ്ങിനെ ❓ ഈ വിഷയത്തിൽ മാലികീ മദ്ഹബിലെ വീക്ഷണമെന്താണ് ❓*
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894*
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

നായ പൂർണ്ണമായും അതിന്റെ രോമം ഉൾപ്പെടെ നജസാണെന്നും അതിന്റെ ഏതു ഭാഗം സ്പർശിച്ചാലും ,ഒരു തവണ മണ്ണ് കലക്കിയ വെള്ളം കൊണ്ട് ഉൾപ്പെടെ ,ആകെ ഏഴു തവണ കഴുകിയാലേ നജസ് നീങ്ങൂവെന്നുമാണ് ശാഫിഈ മദ്ഹബിലെ അഭിപ്രായം.ഇമാം അഹ്മദ് ബ്നു ഹന്ബൽ റഹിമഹുല്ലാഹിയിൽ നിന്ന് ഒരു റിപ്പോർട്ടും ഇപ്രകാരമാണ്.

      പാത്രത്തിൽ നായ  നാവിട്ടാൽ ഏഴു ഒരു തവണ മണ്ണ് കലക്കിയ വെള്ളം കൊണ്ട് ഉൾപ്പെടെ ഏഴു തവണ കഴുകണമെങ്കിലും നായയുടെ ഉമിനീർ ഉൾപ്പെടെ പൂർണ്ണമായും   ശുദ്ധമാണ്  എന്നതാണ് ഇമാം മാലിക് റഹിമഹുല്ലാഹ് അവർകളിൽ നിന്നുള്ള   പ്രസിദ്ധമായ വീക്ഷണം . നജസാണ് എന്ന ഒരു റിപ്പോർട്ട് ഇമാം അവർകളിൽ നിന്ന് തന്നെ ഉണ്ടെന്നർത്ഥം.

    നായയുടെ ഉമിനീർ നജസാണെന്നും രോമം ശുദ്ധമാണെന്നുമാണ് ഇമാം അബൂ ഹനീഫ  അവർകളിൽ നിന്നുള്ള   പ്രസിദ്ധമായ വീക്ഷണം .ഒരു റിപ്പോർട്ട് പ്രകാരം ഇമാം അഹ്മദ് ബ്നു ഹന്ബൽ റഹിമഹുല്ലാഹിയിൽ നിന്ന് ഈ വീക്ഷണവും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.ഇബ്നു തൈമിയ്യ റഹിമഹുല്ലാഹ് പ്രബലപ്പെടുത്തിയ അഭിപ്രായവും ഇത് തന്നെ.
     ഏതായാലും വ്യത്യസ്ത വീക്ഷണങ്ങളെ പരിഗണിക്കുമ്പോൾ നായയുടെ ഏതു ഭാഗം സ്പർശിച്ചാലും മണ്ണ് കലക്കിയ വെള്ളം കൊണ്ട് ഒരു തവണ ഉൾപ്പെടെ ആകെ ഏഴു തവണ കഴുകി  ശുദ്ധിയാക്കുക എന്നതാണ് അഭിപ്രായ വ്യത്യാസങ്ങളിൽ നിന്ന് പുറത്തു കടക്കുന്നതിനു ഉതകുന്ന സൂക്ഷ്മതയുടെ മാർഗ്ഗം.
സ്വഹീഹു മുസ്‌ലിം
كتاب الطهارة
......................
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ طُهُورُ إِنَاءِ أَحَدِكُمْ إِذَا وَلَغَ فِيهِ الْكَلْبُ أَنْ يَغْسِلَهُ سَبْعَ مَرَّاتٍ أُولاَهُنَّ بِالتُّرَابِ
സാരം : നിങ്ങളിൽ ഒരാളുടെ പാത്രത്തിൽ നായ നാവു സ്പർശിച്ചാൽ ( തലയിടുക,നാവു കൊണ്ട് നക്കുക, സ്പർശിക്കുക,പാത്രത്തിൽ നിന്ന് ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്യുക ,നാവോ തലയോ ഇട്ടു ഇളക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ എല്ലാം ഇത് സംഭവിക്കാം) ഏഴു തവണ കഴുകലാണ് അതിനുള്ള ശുദ്ധീകരണം;അതിൽ ആദ്യത്തേത് മണ്ണ് കൊണ്ടായിരിക്കണം (മണ്ണ് കലർത്തിയ വെള്ളം കൊണ്ട്)

സ്വഹീഹു മുസ്‌ലിം
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ إِذَا وَلَغَ الْكَلْبُ فِي إِنَاءِ أَحَدِكُمْ فَلْيُرِقْهُ ثُمَّ لْيَغْسِلْهُ سَبْعَ مِرَارٍ ‏"‏ ‏
സാരം : നിങ്ങളിൽ ഒരാളുടെ പാത്രത്തിൽ നായ നാവിട്ടാൽ /സ്പർശിച്ചാൽ അതിലെ സാധനങ്ങൾ നിങ്ങൾ കളയുകയും പാത്രം  ഏഴു തവണ കഴുകുകയും ചെയ്യുക

(സ്വഹീഹു മുസ്‌ലിം)
 ابْنِ الْمُغَفَّلِ، قَالَ أَمَرَ رَسُولُ اللَّهِ صلى الله عليه وسلم بِقَتْلِ الْكِلاَبِ ثُمَّ قَالَ ‏"‏ مَا بَالُهُمْ وَبَالُ الْكِلاَبِ ‏"‏ ‏.‏ ثُمَّ رَخَّصَ فِي كَلْبِ الصَّيْدِ وَكَلْبِ الْغَنَمِ وَقَالَ ‏"‏ إِذَا وَلَغَ الْكَلْبُ فِي الإِنَاءِ فَاغْسِلُوهُ سَبْعَ مَرَّاتٍ وَعَفِّرُوهُ الثَّامِنَةَ فِي التُّرَابِ ‏
ഇബ്നുൽ മുഅഫ്ഫൽ റദിയല്ലാഹു റിപ്പോർട്ട് ചെയ്യുന്നു : റസൂലുല്ലാഹി
സ്വല്ലല്ലാഹു അലൈഹി വ സല്ലം (കടിക്കുന്ന) നായകളെ കൊല്ലാൻ ഉത്തരവിട്ടു ( ഈ ഉത്തരവ് പിന്നീട് ദുർബലപ്പെടുത്തി എന്ന അഭിപ്രായവുമുണ്ട്).പിന്നീട് റസൂൽ പറഞ്ഞു : എന്താണ് അവയുടെയും മറ്റു നായ്ക്കളുടെയും കാര്യം?പിന്നീട് നബി വേട്ടയ്ക്കും ആടുകൾക്ക് കാവൽ നിൽക്കുന്നതിനുമൊക്കെയുള്ള നായ്ക്കളുടെ വിഷയത്തിൽ ( അവയെ വളർത്താമെന്നു ) ഇളവ് നൽകി.
     നബി പറഞ്ഞു : പാത്രത്തിൽ നായ നാവിട്ടാൽ /സ്പർശിച്ചാൽ അതിലെ സാധനങ്ങൾ നിങ്ങൾ കളയുകയും പാത്രം  ഏഴു തവണ കഴുകുകയും എട്ടാമത്തെ തവണ മണ്ണ് കൊണ്ട് ഉരയ്ക്കുകയും ചെയ്യുക.

أَمَّا أَحْكَامُ الْبَابِ : فَفِيهِ دَلَالَةٌ ظَاهِرَةٌ لِمَذْهَبِ الشَّافِعِيِّ وَغَيْرِهِ رَضِيَ اللَّهُ عَنْهُ  مِمَّنْ يَقُولُ بِنَجَاسَةِ الْكَلْبِ لِأَنَّ الطَّهَارَةَ تَكُونُ عَنْ حَدَثٍ أَوْ نَجَسٍ وَلَيْسَ هُنَا حَدَثٌ ; فَتَعَيَّنَ النَّجَسُ ، فَإِنْ قِيلَ : الْمُرَادُ الطَّهَارَةُ اللُّغَوِيَّةُ ، فَالْجَوَابُ : أَنَّ حَمْلَ اللَّفْظِ عَلَى حَقِيقَتِهِ الشَّرْعِيَّةِ مُقَدَّمٌ عَلَى اللُّغَوِيَّةِ

ആശയ സംഗ്രഹം : നായ നജസാണ് എന്ന് വിധി പറഞ്ഞിട്ടുള്ള ഇമാം ശാഫിഈ റദിയല്ലാഹു അന്ഹു ഉൾപ്പെടെയുള്ളവർക്ക് പ്രസ്തുത നിരീക്ഷണത്തിനു ഈ ഹദീസിൽ പ്രകടമായ തെളിവുണ്ട്. കാരണം ത്വഹാറത്ത്‌ ( ശുദ്ധീകരണം ) നജസിൽ നിന്നും ഹദസിൽ നിന്നും ആണല്ലോ ( ഹദസ് രണ്ടു വിധം : വുദുവില്ലാത്ത അവസ്ഥ അഥവാ  ചെറിയ അശുദ്ധി , കുളി നിർബന്ധമാകുന്ന അവസ്ഥ അഥവാ വലിയ അശുദ്ധി എന്നിവയാണവ) .ഇവിടെ നായ തൊടുന്നത് കാരണം ഹദസ് സംഭവിക്കുന്നില്ലല്ലോ.അപ്പോൾ പിന്നെ നജസാണ് എന്ന് നിർണ്ണിതമായി.ഇനി ഇവിടെ ശുദ്ധീകരണം ( കഴുകാനുള്ള നിർദ്ദേശം ) ഭാഷാപരമായ അർത്ഥത്തിലാണ് എന്ന് കരുതിയാൽ അതിനും ന്യായമില്ല ;കാരണം പദത്തെ ശറഇയ്യായ അർത്ഥത്തിൽ ഉപയോഗിക്കുന്നതിനാണ് മുൻഗണന നൽകേണ്ടത് .
 وَفِيهِ أَيْضًا : نَجَاسَةُ مَا وَلَغَ فِيهِ وَأَنَّهُ إِنْ كَانَ طَعَامًا مَائِعًا حَرُمَ أَكْلُهُ ; لِأَنَّ إِرَاقَتَهُ إِضَاعَةٌ لَهُ فَلَوْ كَانَ طَاهِرًا لَمْ يَأْمُرْنَا بِإِرَاقَتِهِ بَلْ قَدْ نُهِينَا عَنْ إِضَاعَةِ الْمَالِ ، وَهَذَا مَذْهَبُنَا وَمَذْهَبُ الْجَمَاهِيرِ أَنَّهُ يَنْجُسُ مَا وَلَغَ فِيهِ ، وَلَا فَرْقَ بَيْنَ الْكَلْبِ الْمَأْذُونِ فِي اقْتِنَائِهِ وَغَيْرِهِ وَلَا بَيْنَ كَلْبِ الْبَدَوِيِّ وَالْحَضَرِيِّ لِعُمُومِ اللَّفْظِ
 കൂടാതെ നായ സ്പർശിച്ച സാധനവും നജസ് പുരണ്ടതായി എന്നതിനും ഈ ഹദീസിൽ തെളിവുണ്ട് .ദ്രാവക രൂപത്തിലുള്ള ഭക്ഷണമാണെങ്കിൽ അത് ഭക്ഷിക്കൽ ഹറാമാണ്.നായ സ്പർശിച്ച ഭക്ഷണം ശുദ്ധമാണെങ്കിൽ അത് കളയാൻ നബി നിർദ്ദേശിക്കില്ലായിരുന്നു.കാരണം സമ്പത്തു നഷ്ട്ടപ്പെടുത്തൽ നിരോധിക്കപ്പെട്ടതാണല്ലോ.അപ്പോൾ നായ സ്പർശിച്ച സാധനവും നജസ് പുരണ്ടതായി എന്നതാണ് നമ്മുടെ മദ്ഹബ് . ഈ വിഷയത്തിൽ വളർത്തു നായയോ തെണ്ടിപ്പട്ടിയോ നാട്ടിലെ നായയോ എന്ന വ്യത്യാസമൊന്നുമില്ല.

 وَلَوْ وَلَغَ الْكَلْبُ فِي مَاءٍ كَثِيرٍ بِحَيْثُ لَمْ يَنْقُصْ وَلُوغُهُ عَنْ قُلَّتَيْنِ لَمْ يُنَجِّسْهُ ، وَلَوْ وَلَغَ فِي مَاءٍ قَلِيلٍ أَوْ طَعَامٍ فَأَصَابَ ذَلِكَ الْمَاءُ أَوِ الطَّعَامُ ثَوْبًا أَوْ بَدَنًا أَوْ إِنَاءً آخَرَ وَجَبَ غَسْلُهُ سَبْعًا إِحْدَاهُنَّ بِالتُّرَابِ ، وَلَوْ وَلَغَ فِي إِنَاءٍ فِيهِ طَعَامٌ جَامِدٌ أُلْقِي مَا أَصَابَهُ وَمَا حَوْلَهُ وَانْتُفِعَ بِالْبَاقِي عَلَى طَهَارَتِهِ السَّابِقَةِ كَمَا فِي الْفَأْرَةِ تَمُوتُ فِي السَّمْنِ الْجَامِدِ . وَاللَّهُ أَعْلَمُ
 രണ്ടു ഖുല്ലത്തിൽ കൂടുതലുള്ള വെള്ളത്തിൽ നായ സ്പർശിച്ചാൽ നജസാവുകയില്ല .ഭക്ഷണത്തിൽ അല്ലെങ്കിൽ  (രണ്ടു ഖുല്ലത്തിൽ) കുറഞ്ഞ വെള്ളത്തിൽ  നായ സ്പർശിക്കുകയും ആ വെള്ളം അല്ലെങ്കിൽ നായ സ്പർശിച്ച ഭക്ഷണ ഭാഗം വസ്ത്രത്തിലോ ശരീരത്തിലോ മറ്റൊരു പാത്രത്തിലോ ആവുകയോ ചെയ്‌താൽ ഏഴു പ്രാവശ്യം അവിടെ കഴുകലും അതിൽ ഒരു തവണ മണ്ണ് കൊണ്ടാവലും നിർബന്ധമാണ്. ഇനി ഉറച്ച ഭക്ഷണത്തിൽ (ഖര രൂപത്തിലുള്ള ) നായ സ്പർശിച്ചാൽ സ്പർശിച്ച ഭാഗവും അതിനു ചുറ്റുമുള്ളതും എടുത്തു കളയുകയും ബാക്കി ഭക്ഷിക്കുകയും ചെയ്യാം;ഉറച്ച നെയ്യിൽ എലി ചത്താൽ ചെയ്യുന്നത് പോലെ.അല്ലാഹു ഏറ്റവും അറിയുന്നവൻ.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

*ജനാബത്ത് കുളിക്കുന്ന അവസരത്തില്‍ പലപ്പോഴും നിയ്യത്ത് മറന്നു പോവാറുണ്ട്. ഇതിന് പരിഹാരമായി കുളിക്കുമ്പോഴെല്ലാം നിയ്യത്ത് വെക്കാറാണ് പതിവ്. ഇതിന് വല്ല കുഴപ്പവുമുണ്ടോ?. ജനാബത്തില്ലാതെ ജനാബത്ത് കുളി കുളിക്കാമോ❓*
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  

എല്ലാ കുളികളിലും ജനാബതിന്റെ നിയ്യത് വെക്കാവുന്നതാണ്. ജനാബത് ഇല്ലാത്ത സാഹചര്യത്തില്‍ ആ നിയ്യത് വെറുതെ ആകുമെന്ന് മാത്രമേയുള്ളൂ. എന്നാല്‍ നിയ്യതില്‍ സംശയമുണ്ടാവുകയോ ജനാബത് ഉണ്ടെങ്കില്‍ അതിന് വേണ്ടി കുളിക്കുന്നു എന്നോ കരുതാവുന്നതല്ല. അങ്ങനെ കരുതിയാല്‍ നിയ്യത് ശരിയാവുകയുമില്ല.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Thursday, October 17, 2019

*ഭക്ഷണം കഴിക്കുമ്പോള്‍ കൈ വെള്ള മൊത്തത്തില്‍ ഉപയോഗിച്ച് ഉരുളയാക്കിക്കഴിക്കുന്നത് കാണാറുണ്ട്, ഇത് ശരിയാണോ❓*
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894*
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
 ചോദ്യത്തില്‍ പറഞ്ഞ രീതിയില്‍ ഭക്ഷണം കഴിക്കുന്നത് പ്രവാചക ചര്യക്ക്‌ വിരുദ്ധമാണ്. നബി (സ)യുടെ ഭക്ഷണരീതി കൃത്യമായി ഹദീസ്‌ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കഅബ് ബിന്‍ മാലിക്‌ (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ കാണാം: നബി (സ) മൂന്ന് വിരല്‍ കൊണ്ട് ഭക്ഷണം കഴിക്കുന്നതായി ഞാന്‍ കണ്ടു. കഴിച്ചു കഴിഞ്ഞാല്‍ അവ (വിരലുകള്‍) ഉറുഞ്ചുകയും ചെയ്യും" (ഇമാം മുസ്‌ലിം) തള്ളവിരല്‍, ചൂണ്ടുവിരല്‍, നടുവിരല്‍ എന്നിവയാണിതെന്നു ഇമാം ഇബ്നു ഹജറുല്‍ അല്‍-ഹൈതമി അഷ്റഫുല്‍ വസാഇല്‍ ഇലാ ഫഹ്മി അല്‍-ശമാഇല്‍ എന്ന തന്റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. മേല്‍ പറഞ്ഞ ഹദീസിന്റെയും സമാനാമായ മറ്റു ഹദീസുകളുടെയും വെളിച്ചത്തില്‍ അത്യാവശത്തിനല്ലാതെ ഒന്നോ രണ്ടോ വിരലുകള്‍ മാത്രം ഉപയോഗിച്ചോ നാലോ അഞ്ചോ  വിരലുകള്‍ ഉപയോഗിച്ചോ ഭക്ഷണം കഴിക്കുന്നത് കറാഹത്താണെന്നു പണ്ഡിതന്മാര്‍ വിശദീകരിക്കുന്നു. കൈവെള്ള മൊത്തത്തില്‍ ഉപയോഗിച്ച് കഴിക്കുന്നതും അങ്ങനെ തന്നെ. ഇതെല്ലാം അനുവദിനീയമെങ്കിലും സുന്നത്തിന് വിരുദ്ധമാണ്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Saturday, October 12, 2019

*എല്ലാ വ്യാഴാഴ്ചയും തിങ്കളാഴ്ചയും നോമ്പ് പിടിക്കണം എന്നു കരുതുന്നു. കൂടെ, എപ്പോഴെങ്കിലും നഷ്ടപ്പെട്ടിട്ടിണ്ടാകാവുന്ന ഫർള് നോമ്പ് കൂടി ഇതിന്റെ കൂടെ കരുതാൻ പറ്റില്ലേ❓ എടുത്തിട്ടുള്ള നോമ്പുകളും അവയുടെ പോരായ്മകളും ഇതിലൂടെ പരിഹരിക്കപ്പെടണം എന്ന നിയ്യത്തു കൂടി മനസിലുണ്ട്. ഞാൻ എങ്ങനെ നിയ്യത്ത് കരുതണം❓ എന്റെ മനസിലെ പറഞ്ഞിട്ടുള്ള കാര്യങ്ങളൊക്കെ ഈ നോമ്പുകളിലൂടെ പരിഹരിക്കപ്പെടുമൊ❓*
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  

എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും നോമ്പ് സുന്നതാണ്. അത് നോല്‍ക്കണമെന്ന തീരുമാനം പ്രശംസനീയമാണ്. അല്ലാഹു തൌഫീഖ് ചെയ്യട്ടെ. അതതു ദിവസത്തെ സുന്നതായ നോമ്പ് ഞാന്‍ നോറ്റുവീട്ടുന്നു എന്ന് നിയ്യത് ചെയ്താല്‍ മതി. ഫര്‍ളായ നോമ്പ് വീട്ടാനുണ്ടെങ്കില്‍ അത് കൂടി അതിന്റെ കൂടെ കരുതാവുന്നതാണ്. ഫര്‍ള് നോമ്പുകളിലുള്ള കുറവുകള്‍ പരിഹരിക്കാന്‍ എന്ന് പ്രത്യേകം കരുതേണ്ടതില്ല, കരുതുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല. സുന്നത് കര്‍മ്മങ്ങളൊക്കെ തന്നെ നിയമമാക്കപ്പെട്ടിരിക്കുന്നത് സമാനമായ നിര്‍ബന്ധകര്‍മ്മങ്ങളിലെ കുറവുകള്‍ പരിഹരിക്കാനാണ് എന്ന് ഹദീസുകളില്‍ കാണാം. പ്രവാചകര്‍ (സ) പറഞ്ഞതായി അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു, ഖിയാമത് നാളില്‍ ജനങ്ങള്‍ ആദ്യമായി വിചാരണ ചെയ്യപ്പെടുന്നത് നിസ്കാരത്തെക്കുറിച്ചായിരിക്കും. റബ്ബ് മലകുകളോട് പറയും, നിങ്ങള്‍ എന്റെ അടിമയുടെ നിസ്കാരം നോക്കുക, അത് കുറവുകളില്ലാത്തവയാണെങ്കില്‍ അതിന് പൂര്‍ണ്ണമായി പ്രതിഫലം നല്‍കുക, കുറവുകളുണ്ടെങ്കില്‍ അവന്‍ സുന്നത് നിസ്കാരങ്ങള്‍ നിര്‍വ്വഹിച്ചിട്ടുണ്ടോ എന്ന് നോക്കുകയും ഉണ്ടെങ്കില്‍ അവ കൊണ്ട് ഫര്‍ളുകളിലെ കുറവുകള്‍ പരിഹരിക്കുകയും ചെയ്യക എന്ന്. (തുര്‍മുദീ, നസാഈ, അബൂദാവുദ്) കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ. 
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Friday, October 11, 2019

*ലൈഫ് ഇന്‍ശൂറന്‍സിന്റെ കര്‍മ്മശാസ്ത്ര സമീപനം എന്ത്❓*
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
നാളെയെക്കുറിച്ചുള്ള മനുഷ്യന്റെ പേടിയെ ചൂഷണം ചെയ്ത് പണമാക്കി മാറ്റുന്നതാണ് ഇന്‍ശൂറന്‍സ്.  ഇന്‍ശൂറുകളെ അനുകൂലിക്കുന്ന ചില ആധുനിക പണ്ഡിതരുണ്ട്. എന്നാല്‍ ഭൂരിഭാഗം പണ്ഡിതന്മാരും അത് അനുവദനീയമല്ല എന്ന അഭിപ്രായക്കാരാണ്. കര്‍മ്മശാസ്ത്രം അനുവദിക്കുന്ന ഇടപാടുകളുടെ ഗണത്തില്‍ അത് ഉള്‍പ്പെടുത്താനാവില്ലെന്നതാണ് പ്രധാന കാരണം. അതോടൊപ്പം, ഇന്‍ശൂറന്‍സിലൂടെ സ്വരൂപിക്കപ്പെടുന്ന പലിശ വിഭാഗത്തിലാണ് ചെലവ് ചെയ്യപ്പെടുന്നതും തിരിച്ചു ലഭിക്കുന്നതും. അത് കൊണ്ട് തന്നെ പലിശയെ സഹായിക്കലും പലിശ വാങ്ങലുമായി തീരുന്നു അത്. 
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Saturday, October 5, 2019

വിമാനത്തില്‍ നിസ്കാരം നിര്‍വഹിക്കുന്നത് എങ്ങനെ❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
 നിസ്കാരം ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനകര്‍മ്മതമാണ്. സ്വയം ബുദ്ധിയുള്ള കാലത്തോളം അതിന്റെ ബാധ്യത ഒഴിവാകുന്നില്ല.      അത് കൊണ്ട് തന്നെ നിര്‍ബിന്ധസമയത്ത് എങ്ങനെയാണോ സാധിക്കുന്നത് ആ രീതിയില്‍ അത് നിര്‍വ്വിഹിക്കണം. എല്ലാ നിബന്ധനകളുമൊത്ത് നിര്‍വ്വഹിക്കാന്‍ കഴിയുമെങ്കില്‍ അങ്ങനെ, അല്ലാത്ത പക്ഷം, ഏതൊക്കെ നിബന്ധനകള്‍ പാലിക്കാനാകുമോ അവ പാലിച്ചിരിക്കണം. മറ്റൊന്നും സാധിക്കാത്ത സമയത്ത് സീറ്റിലിരുന്ന് കൊണ്ട് ലഭ്യമായ ദിശയിലേക്ക് തിരിഞ്ഞ്, കൂടുതല്‍ കുനിഞ്ഞ് സുജൂദ് ചെയ്തും നിര്‍വ്വയഹിക്കാവുന്നതാണ്. അങ്ങനെ നിര്‍ബതന്ധനിബന്ധനകളൊക്കാതെ നിസ്കരിക്കുന്നത് ശേഷം മടക്കി നിസ്കരിക്കേണ്ടതുമാണ്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Friday, October 4, 2019

ഒറ്റയ്ക്ക് നിസ്കരിക്കുമ്പോള്‍ ശബ്ദത്തില്‍ ഓതാമോ? അതിന്റെ വിധി എന്ത്❓ 
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

whatsapp no.9746695894 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
ഉറക്കെ ഓതേണ്ട നിസ്കാരങ്ങളില്‍ (മഗ്രിബ്, ഇശാ എന്നിവയുടെ ആദ്യ രണ്ട് റക്അതുകളിലും സുബ്ഹിയിലും) ഇമാമിനും ഒറ്റക്ക് നിസ്കരിക്കുന്നവനും ഉറക്കെ ഓതലാണ് സുന്നത്. തൊട്ടുടുത്ത് ഉറങ്ങുന്നവനോ നിസ്കരിക്കുന്നവനോ അത് കൊണ്ട് ബുദ്ധിമുട്ടുണ്ടാവുമെങ്കില്‍ ഉറക്കെ ഓതല്‍ സുന്നതില്ല. മഅ്മൂമിന് ഉറക്കെ ഓതല്‍ കറാഹതാണ്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕