Saturday, October 12, 2019

*എല്ലാ വ്യാഴാഴ്ചയും തിങ്കളാഴ്ചയും നോമ്പ് പിടിക്കണം എന്നു കരുതുന്നു. കൂടെ, എപ്പോഴെങ്കിലും നഷ്ടപ്പെട്ടിട്ടിണ്ടാകാവുന്ന ഫർള് നോമ്പ് കൂടി ഇതിന്റെ കൂടെ കരുതാൻ പറ്റില്ലേ❓ എടുത്തിട്ടുള്ള നോമ്പുകളും അവയുടെ പോരായ്മകളും ഇതിലൂടെ പരിഹരിക്കപ്പെടണം എന്ന നിയ്യത്തു കൂടി മനസിലുണ്ട്. ഞാൻ എങ്ങനെ നിയ്യത്ത് കരുതണം❓ എന്റെ മനസിലെ പറഞ്ഞിട്ടുള്ള കാര്യങ്ങളൊക്കെ ഈ നോമ്പുകളിലൂടെ പരിഹരിക്കപ്പെടുമൊ❓*
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  

എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും നോമ്പ് സുന്നതാണ്. അത് നോല്‍ക്കണമെന്ന തീരുമാനം പ്രശംസനീയമാണ്. അല്ലാഹു തൌഫീഖ് ചെയ്യട്ടെ. അതതു ദിവസത്തെ സുന്നതായ നോമ്പ് ഞാന്‍ നോറ്റുവീട്ടുന്നു എന്ന് നിയ്യത് ചെയ്താല്‍ മതി. ഫര്‍ളായ നോമ്പ് വീട്ടാനുണ്ടെങ്കില്‍ അത് കൂടി അതിന്റെ കൂടെ കരുതാവുന്നതാണ്. ഫര്‍ള് നോമ്പുകളിലുള്ള കുറവുകള്‍ പരിഹരിക്കാന്‍ എന്ന് പ്രത്യേകം കരുതേണ്ടതില്ല, കരുതുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല. സുന്നത് കര്‍മ്മങ്ങളൊക്കെ തന്നെ നിയമമാക്കപ്പെട്ടിരിക്കുന്നത് സമാനമായ നിര്‍ബന്ധകര്‍മ്മങ്ങളിലെ കുറവുകള്‍ പരിഹരിക്കാനാണ് എന്ന് ഹദീസുകളില്‍ കാണാം. പ്രവാചകര്‍ (സ) പറഞ്ഞതായി അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു, ഖിയാമത് നാളില്‍ ജനങ്ങള്‍ ആദ്യമായി വിചാരണ ചെയ്യപ്പെടുന്നത് നിസ്കാരത്തെക്കുറിച്ചായിരിക്കും. റബ്ബ് മലകുകളോട് പറയും, നിങ്ങള്‍ എന്റെ അടിമയുടെ നിസ്കാരം നോക്കുക, അത് കുറവുകളില്ലാത്തവയാണെങ്കില്‍ അതിന് പൂര്‍ണ്ണമായി പ്രതിഫലം നല്‍കുക, കുറവുകളുണ്ടെങ്കില്‍ അവന്‍ സുന്നത് നിസ്കാരങ്ങള്‍ നിര്‍വ്വഹിച്ചിട്ടുണ്ടോ എന്ന് നോക്കുകയും ഉണ്ടെങ്കില്‍ അവ കൊണ്ട് ഫര്‍ളുകളിലെ കുറവുകള്‍ പരിഹരിക്കുകയും ചെയ്യക എന്ന്. (തുര്‍മുദീ, നസാഈ, അബൂദാവുദ്) കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ. 
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

No comments:

Post a Comment