ദിക്റുകളുും, ദുആകളും

​ 




ദുആകളും ദിക്റുകളും

ഏത് വിഷമ സന്ധിയിലും അല്ലാഹുവിന്റെ കാരുണ്യത്തെ ക്കുറിച്ച് നിരാശപ്പെടാതിരിക്കുക. അവനോട് ചോദിക്കുക.

ദുആ ചെയ്യേണ്ടതെങ്ങിനെ

1) തുടക്കത്തിൽ ഹംദ് ചൊല്ലുക ( അൽഹംദുലില്ലാഹ്)
2) നബിയുടെയും കുടുംബത്തിന്റേയും പേരിൽ സ്വലാത്ത ചൊല്ലുക ( അല്ലാഹുമ്മ സ്വല്ലി അലാ സയ്യിദിനാ മുഹമ്മദ്…അറബി മഖ്റജ് ശ്രദ്ധിക്കുക… മലയാളം മനസ്സിലാകാൻ ഇവിടെ കൊടുത്തു എന്നേ ഉള്ളൂ
3) മാതാപിതാക്കൾക്ക് വേണ്ടി ദുആ ചെയ്യുക
ഇനി നമ്മുടെ കാര്യങ്ങൾ അല്ലാഹുവിലേക്ക് സമർപ്പിക്കുക
4) മുസ്ലിമായി ജീവിച്ച് മരിക്കാനും ആരോഗ്യത്തിനും നമുക്കും നമ്മളുമായി ബന്ധപ്പെട്ട എല്ലാവർക്കും, എല്ലാ മുസ്ലിംകൾക്കും വേണ്ടി ദുആ ചെയ്യുക
5)പാപമോചനം തേടുക
6)മരിച്ചവർക്ക് വേണ്ടി ദുആ ചെയ്യുക
7)എല്ലാ ആവശ്യങ്ങളും അല്ലാഹുവോട് സമർപ്പിക്കുക
8)നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലുക

നോട്ട്…. ഇവിടെ 1,2,3,8 പോയന്റുകൾ ആണ്‌ പ്രാധാന്യം… നാല്‌ മുതൽ ഏഴുവരെ ലേഖകൻ സ്വയമായി ചില കാര്യങ്ങൾ ഓർമിക്കുവാൻ എഴുതിയെന്നെ ഉള്ളൂ

ദുആക്ക് ഉത്തരം കിട്ടുവാൻ സാധ്യത ഉള്ള പ്രധാന സമയങ്ങൾ

1) രാത്രിയും രാത്രിയുടെ അവസാന മൂന്നിലൊന്ന് സമയവും

ഹദീസ്: ജാബിർ (റ) വിൽ നിന്ന്: പ്രവാചകൻ (സ) പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്. തീർച്ചയായും രാത്രിയിൽ ഒരു സമയം ഉണ്ട്. ആ സമയത്ത് ആരെങ്കിലും അല്ലാഹുവോട് ഇഹലോകത്തിലേയോ പരലോകത്തിലേയോ നന്മകൾ ചോദിക്കുകയാണെങ്കിൽ നല്കാതിരിക്കുകയില്ല.ഇത് എല്ലാ രാത്രിയിലും ഉണ്ട്.(മുസ്ലിം)

2)ബുദ്ധിമുട്ടുകളും പ്രയാസങ്ങളും വന്ന് ഭവിക്കുമ്പോഴുള്ള പ്രാർത്ഥന

നബി (സ) പറഞ്ഞു : യൂനുസ് നബി (അ) മൽസ്യത്തിന്റെ വയറ്റിൽ വെച്ച് കൊണ്ട് പ്രാർത്ഥിച്ചു.( അനന്തരം ഇരുട്ടിൽ നിന്ന് അദ്ദേഹം വിളിച്ച് പറഞ്ഞു. നീയല്ലാതെ യാതൊരു ഇലാഹുമില്ല.നീ എത്ര പരിശുദ്ധൻ. തീർച്ചയായും ഞാൻ അക്രമികളുടെ കൂട്ടത്തിൽ പെട്ടവനായിരിക്കുന്നു)

3)ബാങ്കിനും ഇഖാമതിനും ഇടക്കുള്ള പ്രാർത്ഥന

അനസ്‌ ബ്‌നു മാലിക്കിൽ നിന്ന് നിവേദനം :നബി (സ) പറഞ്ഞു : ബാങ്കിന്റേയും ഇഖാമത്തിന്റേയും ഇടയിലുള്ള പ്രാർത്ഥന മടക്കപ്പെടുകയില്ല (അഹ്‌ മദ്)

4) ബാങ്ക് കൊടുക്കുമ്പോഴും ശത്രുക്കളോട് ജിഹാദ് ചെയ്യുമ്പോഴും

2) രാത്രിയിലെ ഒരു സമയം (മുസ്ലിം -757)
4) വെള്ളിയാഴ്ചയിലെ ഒരു സമയം (ബുഖാരി) :ഖുതുബാ സമയത്താണ്‌ ഈ സമയമെന്നും അസർ-മഗ്റിബിനു ഇടയിലാണെന്നും ചിലർ പറഞ്ഞിട്ടുണ്ട്
5) സംസം കുടിക്കുമ്പോൾ 😦 അഹ്മദ് 3:357 ഇബ്നു മാജ -3062)
6) സുജൂദിലായിരിക്കുമ്പോൾ
7) ലൈലത്തുൽ ഖദ്റിന്റെ രാവിൽ
8) മഴ പെയ്യുമ്പോൾ
9) ബാങ്ക് കൊടുക്കുമ്പോൾ
10) യാത്രക്കാരന്റെ പ്രാർത്ഥന
11) മക്കൾക്ക് വേണ്ടി രക്ഷകർത്താക്കളുടെ ദുആ
12) അല്ലാഹുവിനെ സ്തുതിച്ച് കൊണ്ടും നബിയുടെ മേൽ സ്വലാത്ത് ചൊല്ലിയ ശേഷമുള്ള ദുആ
13) യുദ്ധ രംഗത്ത് ശത്രുവിനെ കണ്ട് മുട്ടുമ്പോൾ
14) അല്ലാഹുവിനെ ഓർക്കുമ്പോൾ
15) ദുൽഹജ്ജിന്റെ ആദ്യ പത്ത് ദിവസം
16) പാതിരാത്രി
17) മയ്യിത്തിനു വേണ്ടിയുള്ള ദുആ
18) നോമ്പ് മുറിക്കുമ്പോൾ ഉള്ള ദുആ
19) മക്കളുടെ ദുആ
20) വുളു എടുത്ത ഉടനെയുള്ള ദുആ
21) ജംറയിൽ
22) കോഴി കൂവുമ്പോൾ
23) സഫാ മർവായിൽ (ഉംറക്കും ഹജ്ജിനും)
24) പുണ്യ സ്ഥലങ്ങളിൽ വെച്ച്
25) ഫാത്തിഹ ഓതുമ്പോൾ
26) നിസ്കാരത്തിനിടെ ആമീൻ ചൊല്ലുമ്പോൾ


‘ബിസ്മില്ലാഹ്’ ചൊല്ലി തുടങ്ങിയാലുള്ള ഗുണങ്ങള്‍…

പ്രാര്‍ത്ഥിക്കുന്ന ആള്‍ ചില മര്യാദകള്‍ പാലിക്കേണ്ടതുണ്ട്.

1. അനുവദനീയമായതേ(ഹലാല്‍)ചോദിക്കാവൂ. നിഷിദ്ധമായ ജീവനോപാധികള്‍ സ്വീകരിച്ചവന്റെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുകയില്ല.
2.ഖിബ്‌ലക്കഭിമുഖമായി നിന്നുപ്രാര്‍ത്ഥിക്കണം.
3.വിശിഷ്ടാവസരങ്ങളിലായിരിക്കുന്നത് നന്ന്.
റമദാന്‍ മാസം, വെള്ളിയാഴ്ച, അറഫാദിനം, രാത്രിയുടെ അന്ത്യയാമം, പ്രഭാതം, സാഷ്ടാംഗം ചെയ്യുന്ന അവസരം മുതലായ സന്ദര്‍ഭങ്ങള്‍ പ്രാര്‍ഥനയ്ക്ക് ഉചിതമായ അവസരങ്ങളാണ്.
4. കൈരണ്ടും ചുമലി(തോള്‍)നുനേരെ മലര്‍ത്തി ഉയര്‍ത്തുക.
5.ഹംദും സ്വലാത്തും കൊണ്ടുതുടങ്ങുക.
പ്രാര്‍ത്ഥന 3 തവണ ആവര്‍ത്തിക്കുന്നത് നല്ലതാണ്.
പ്രാര്‍ത്ഥന വിനയത്തോടും രഹസ്യമായും ആകണം.’നിങ്ങളുടെ രക്ഷിതാവിനോട് വിനീതമായും രഹസ്യമായും പ്രാര്‍ത്ഥിക്കുക. അതിരുകവിയുന്നവരെ അവന്‍ ഇഷ്ടപ്പെടുന്നില്ല.'(അല്‍അഅ്‌റാഫ് 55)
മനസ്സാന്നിധ്യത്തോടും ഭയത്തോടും പ്രത്യാശയോടും കൂടി പ്രാര്‍ത്ഥിക്കുക എന്നതാണ് മറ്റൊരു നിബന്ധന.’തീര്‍ച്ചയായും അവര്‍ നന്‍മകളില്‍ മത്സരിച്ചുമുന്നേറുന്നവരും ഭയത്തോടും പ്രത്യാശയോടും കൂടി നമ്മോടുപ്രാര്‍ഥിക്കുന്നവരും നമ്മോട് ഭയഭക്തി കാണിക്കുന്നവരുമാകുന്നു(അല്‍അമ്പിയാഅ് 90). താന്താങ്ങളുടെ സല്‍പ്രവൃത്തികള്‍ മുന്‍നിര്‍ത്തി പ്രാര്‍ത്ഥിക്കുന്നതും നല്ലതാണ്. 




                   📚🌷المعرفة  الاسلامية🌷📚
           Whatsapp no.00919746695894



*നബി(സ) അരുളി : “സന്ധ്യയായാല്‍ കുട്ടികള്‍ പുറത്തിറങ്ങുന്നത് തടയുക, കാരണം പിശാചുക്കള്‍ വ്യാപിക്കുന്ന സമയമാണ്. രാത്രിയില്‍ ഒരുവേള കഴിഞ്ഞാല്‍ നിങ്ങളവരെ വിട്ടേക്കുക. വാതിലുകള്‍ അടക്കുകയും അല്ലാഹുവിന്റെ നാമം (ബിസ്മില്ലാഹ്) ചൊല്ലുകയും ചെയ്യുക. കാരണം (ബിസ്മില്ലാഹ് ചൊല്ലി) ബന്ധിക്കപ്പെട്ട വാതിലുകള്‍ പിശാച് തുറക്കുകയില്ല! നിങ്ങളുടെ തോല്‍ (ഭക്ഷണം) പാത്രങ്ങള്‍ അടക്കുക. അല്ലാഹുവിന്റെ നാമം (ബിസ്മില്ലാഹ്) ചൊല്ലുകയും ചെയ്യുക. അതിന്റെ മേല്‍ വിലങ്ങനെ (ഒരു കനം) വല്ലതും വെക്കുകയെങ്കിലും വേണം… (അഥവാ, എല്ലാ ജോലിയും “ബിസ്മില്ലാഹ്” കൊണ്ട് തുടങ്ങണം. “ബിസ്മില്ലാഹ്” ചൊല്ലി തുടങ്ങിയ കാര്യങ്ങളെ പിശാചിന് ആക്രമിക്കാന്‍ കഴിയില്ല!)*
(ബുഖാരി: 3280)

ഏതു പ്രാര്‍ത്ഥനയുടെയും തുടക്കത്തില്‍ ചൊല്ലേണ്ടത്.

ഹംദും’ ‘സ്വലാത്തും’ ഒരു തവണ ചൊല്ലുക:

الحمد لله وحده والصلاة والسلام على من لا نبي بعده

‘അല്‍ഹംദുലില്ലാഹ്, വഹ്ദഹു വസ്സ്വലാത്തു വസ്സലാമു അലാ മന്‍ ലാ നബിയ്യ ബഅ്ദഹു.’

‘എല്ലാ സ്തുതിയും നന്ദിയും അല്ലാഹുവിന് മാത്രമാണ്. ശേഷം വേറൊരു നബി വരാനില്ലാത്ത നബി (മുഹമ്മദ് സ) യുടെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും സമാധാനവുമുണ്ടാകട്ടെ’




,

​________________________________​
1 - ❤പള്ളിയിൽ പ്രവേശിക്കുമ്പോൾ​.

اللّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ​

(അല്ലാഹുമ്മ ഇഫ്തഹ് ലീ അബ്‌വാബ റഹ്മത്തിക്ക)
അല്ലാഹുവേ, നിന്റെ പരമകാരുണ്യത്തിന്റെ കവാടങ്ങള്‍ നീ എനിക്ക് തുറന്നുതരേണമേ.
________________________________​
​2 - ❤🕌 പള്ളിയിൽ നിന്ന് പുറപ്പെടുമ്പോൾ​.

اللّهُمَّ إِنِّي أَسْأَلُكَ مِنْ فَضْلِكَ​

അല്ലാഹുമ്മ ഇന്നീ അസ്അലുക മിന്‍ഫലദ്‌ലിക്കല്‍അ്‌ളീം)

അല്ലാഹുവേ, നിന്റെ ഔദാര്യവിഭവത്തില്‍നിന്ന് ഞാന്‍ ചോദിക്കുന്നു.

________________________________​
3❤  - ​വീട്ടിൽ പ്രവേശിക്കുമ്പോൾ​.

بِسْمِ اللهِ وَلَجْنَا وَبِسْمِ اللهِ خَرَجْنَا وَعَلَى اللهِ رَبِّنَا تَوَكَّلْنَا​


​________________________________​
4 ❤- ​🏡വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ​.

بِسْمِ اللهِ تَوَكَّلْتُ عَلَى اللهِ لا حَوْلَ وَلا قُوَّةَ إِلاَّ بِاللَّه​
________________________________​
5❤  - ​🏚ബാത്ത് റൂമിൽ പ്രവേശിക്കുമ്പോൾ​.

بِسْمِ اللهِ اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْخُبْثِ وَالْخَبَائِثِ​

(അല്ലാഹുമ്മ ഇന്നീ അഊദുബിക മിനല്‍ഖുബ്‌സി വല്‍ഖബാഇസി)

അല്ലാഹുവേ, എല്ലാ വൃത്തികെട്ട പൈശാചികശക്തികളില്‍നിന്ന് നിന്നോട് ഞാന്‍ രക്ഷതേടുന്നു.

​________________________________​
6 ❤- ​🏚ബാത്ത് റൂമിൽ നിന്ന് പുറത്ത് കടക്കുമ്പോൾ​.


​غُفْرَانَكَ الْحَمْدُ لِلَّهِ الَّذِي أَذْهَبَ عَنِّيَ الأَذَى وَعَافَانِي​

​(ഗുഫ്‌റാനക് അല്ഹംദുലില്ലാഹില്ലദീ അദ്ഹബ അന്നില്‍അദാ വ ആഫാനീ)

അല്ലാഹുവേ , നിന്നോട് ഞാന്‍ പൊറുക്കലിനെതേടുന്നു. 
എന്നില്‍നിന്ന് ഉപദ്രവം നീക്കി എനിക്ക് സൗഖ്യം നല്‍കിയഅല്ലാഹുവിനാണ് സ്തുതി.
________________________________​
7 ❤- ​ഉറങ്ങാൻ കിടക്കുമ്പോൾ​.

​بِسْمِكَ اللَّهُمَّ أَحْيَا وَأَمُوتُ


(ബിസ്മിക്കല്ലാഹുമ്മ അമൂത്തു വഅഹ്‌യാ)

അല്ലാഹുവേ, നിന്റെ നാമത്തില്‍ ഞാന്‍ മരിക്കുകയും ജീവിക്കുകയും ചെയ്യുന്നു.

________________________________​
8 ❤- ​ഉറങ്ങിയെരുന്നേൽറ്റാൽ.

​اَلْحَمْدُ لِلَّهِ الَّذِي أَحْيَانَا بَعْدَ مَا أَمَاتَنَا وَإِلَيْهِ النُّشُور​

(അല്ഹംദുലില്ലാഹില്ലദീ അഹ് യാനാ ബഅ്ദ മാ അമാത്തനാ വ ഇലൈഹി ന്നുശൂര്‍)

നമ്മെ മരിപ്പിച്ച(ഉറക്കിയ)ശേഷം ജീവിപ്പിച്ച അല്ലാഹുവിനാണ് സര്‍വസ്തുതിയും. അവനിലേക്കാണ് നമ്മുടെ മടക്കം(പുനര്‍ജന്‍മം).
________________________________​
9 ❤- ​ വസ്ത്രം ധരിക്കുമ്പോൾ.

اَلْحَمْدُ لِلَّهِ الَّذِي كَسَانِي هَذَا وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِّنِّي وَلا قُوَّة​
​.
________________________________​
10 ❤- ​ ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ.

اَلْحَمْدُ لِلَّهِ الَّذِي أَطْعَمَنِي هَذَا وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِّنِّي وَلا قُوَّة​

الْحَمْدُ لِلَّهِ الَّذِي أَطْعَمَنِي هَذَا وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلا قُوَّةٍ

(അല്ഹംദുലില്ലാഹില്ലദീ അത്വ്അമനീ ഹാദ വ റസഖനീഹി മിന്‍ഗൈരി ഹൗലിന്‍ മിന്നീ വലാ ഖുവ്വതിന്‍)

അല്ലാഹുവേ, എന്റെ കഴിവോ ,ശേഷിയോ കൂടാതെ ഇതെനിക്ക് നല്‍കുകയും എന്നെ ഭക്ഷിപ്പിക്കുകയുംചെയ്ത അല്ലാഹുവിന് സ്തുതി.

​________________________________​
​11 ❤- 🚘 വാഹനത്തിൽ കയറുമ്പോൾ​.

سُبْحَانَ الَّذِي سَخَّرَ لَنَا هَٰذَا وَمَا كُنَّا لَهُ مُقْرِنِينَ وَإِنَّا إِلَىٰ رَبِّنَا لمنقلبون.

(സുബ്ഹാനല്ലദീ സഖ്ഖറ ലനാ ഹാദാ വമാ കുന്നാ ലഹു മുഖ്‌രിനീന്‍ വഇന്നാ ഇലാ റബ്ബിനാ ല മുന്‍ഖലിബൂന്‍)

ഈ വാഹനം ഞങ്ങള്‍ക്ക് കീഴ്‌പെടുത്തിത്തന്നവനായ അല്ലാഹു പരിശുദ്ധനാണ്. ഞങ്ങള്‍ ഇത് കീഴ്‌പെടുത്താന്‍ കഴിവുള്ളവരായിരുന്നില്ല. നിശ്ചയം ഞങ്ങള്‍ ഞങ്ങളുടെ നാഥനിലേക്ക് മടങ്ങുന്നവരാകുന്നു.
​________________________________​

12 - ​❤ അത്ഭുതം അനുഭവപ്പെട്ടാൽ.

​مَا شَاءَ الله لا قُوَّةَ إِلَّا بِالله​
________________________________​
13 -❤ ​ ഉപകാരം ചെയ്തവരോട്​.

​جَزَاكَ اللهُ خَيْرًا​
​________________________________​
14 - ​❤ അറിവ് വർധിക്കാൻ​.

​رَبِّ زِدْنِي عِلْمًا​
​________________________________​
15 -  ​❤ ദേഷ്യം അനുഭവപ്പെട്ടാൽ​.

​أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ​

​________________________________​
16 - ​❤ വേദനക്ക് ശമനം ലഭിക്കാൻ​.

​بِسْمِ الله(3)​
​أَعُوذُ بِاللَّهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرْ(7)​

​________________________________​
17 - ​❤ പ്രശ്ന പരിഹാരത്തിന്​.

​لَا إِلَٰهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ​

​________________________________​
18 -❤ ​ മാതാപിതാക്കൾക്ക് വേണ്ടി​.

​رَبِّ اغْفِرْ لِي وَلِوَالِدَيَّ رَبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا​
.
________________________________​
​19 - ❤രോഗിയെ സന്ദർശിക്കുമ്പോൾ​
.

​لَا بَأْسَ طَهُورٌ إِنْ شَاءَ الله​
​أَسْأَلُ اللهَ الْعَظِيمْ رَبَّ الْعَرْشِ الْعَظِيمْ أَنْ يَشْفِيَكَ​

​________________________________​
20 -❤ ​ മഴ പെയ്യുമ്പോൾ​.

​اَللَّهُمَّ صَيِّبًا نَافِعًا​
________________________________​
21 ❤- ​ഇടി വെട്ടുമ്പോൾ​.

​سُبْحَانَ الَّذِي يُسَبِّحُ الرَّعْدُ بحمده وَالْمَلَائكَةُ مِنْ خِيفَتِهِ

_________________________________
22 ❤-  പ്രാര്‍ത്ഥന സ്വീകരിക്കപ്പെട്ടാല്‍.

 الحمد لله الذي بعزته وجلاله تتمُ الصّالحاث 

ഏതൊരുവന്‍റെ പ്രതാപം കൊണ്ടും, മഹത്വം കൊണ്ടും സതകൃത്യങ്ങള്‍ പൂര്‍ണമാകുന്നുവോ ആ അല്ലാഹുവിന് സര്‍വ്വസ്തുതി.
___________________________________
23❤ - വിഷമം ദൂരികരിക്കാൻ.

يا حي يا قيوم برحمتك أستغيث

റസൂൽ ( സ ) ഗുരുതരമായ വല്ലവിഷമവും നേരിടുമ്പോൾ ഇങ്ങനെ പ്രാർത്ഥിക്കുന്നതായി ( അനസ് ( റ ) പ്രസ്താവിക്കുന്നു.
____________________________________
24❤  - കണ്ണേറിന്നുളള ദുആ.

أعبد ما بكلمات الله التامة من كل شيطان وهامة ومن كل عين لامة.

അല്ലാഹുവിന്റെ പരിപൂർണ്ണ വാക്യങ്ങൾ മുഖേന ; എല്ലാ പിശാചുക്കളിൽ നിന്നും ഉപദ്രവിക്കുന്ന ( വിഷമുള്ള എല്ലാ ജീവികളിൽ നിന്നും ഏൽക്കുന്ന എല്ലാ കണ്ണുകളിൽ നിന്നും നിങ്ങൾക്കുവേണ്ടി ഞാൻ അല്ലാഹുവിൽ രക്ഷ തേടുന്നു ..
________________________________
25 - ❤നവ വധു-വരന് വേണ്ടിയുളള (വിവാഹ ആശംസകള്‍ക്കുളള) ദുആ.

بارك الله لك ، وبارك عليك وجمع بينكما في خير

അല്ലാഹു താങ്കൾക്ക് വേണ്ടി ' ( താങ്കളുടെ ഇണയിൽ ) അനുഗ്രഹം ചൊരിയട്ടെ . താങ്കളുടെ മേലും അല്ലാഹു അനുഗ്രഹം ചൊരിയട്ടെ . അല്ലാഹു എല്ലാ നന്മയിലും നിങ്ങളെ രണ്ടുപേരെയും ഇണക്കി ഒരുമിപ്പിക്കട്ടെ .
_______________________________
26-❤ കടത്തീലകപ്പെട്ടാല്‍.

اللهم اكفني بحلالك عن حرامك واغنني بفضلك عمن سواك

അല്ലാഹുവേ ! നിൻെറ  അനുവദനീയമായ ദാനങ്ങൾ നൽകിക്കൊണ്ട് നീ നിഷിദ്ധമാക്കിയ കാര്യങ്ങളിൽനിന്ന് എന്നെ രക്ഷിക്കേണമേ നിൻറെ ഔദാര്യം  കൊണ്ട് നിയല്ലാത്തവരിൽ നിന്ന് എനിക്ക് നീ ഐശ്വര്യം നൽകേണമേ..

________________________________

سُبْحَانَ اللهِ، والْحَمْدُ للهِ، وَلَا إِلَهَ إَلَّا اللهُ واللهُ أَكْبَرُ وَلَا حَوْلَ وَلَا قُوَّةَ إلَّا باللهِ_


സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, ലാഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബര്‍… തുടങ്ങിയ ദിക്റുകള്‍ ചൊല്ലുന്നതിന്‍റെ ശ്രേഷ്ഠത


നബി(സ) അരുളി : നിങ്ങള്‍ “നരകശിക്ഷയെ തടുക്കുന്ന പരിച” സ്വീകരിക്കുക, അവ ഇതാണ്
________________________________

27- ❤ നരകശിക്ഷയെ തടുക്കുന്ന പരിച” സ്വീകരിക്കുക, അവ ഇതാണ്.

_سُبْحَانَ اللهِ، والْحَمْدُ للهِ، وَلَا إِلَهَ إَلَّا اللهُ واللهُ أَكْبَرُ وَلَا حَوْلَ وَلَا قُوَّةَ إلَّا باللهِ_

 സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, ലാഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബര്‍… തുടങ്ങിയ ദിക്റുകള്‍ ചൊല്ലുന്നതിന്‍റെ ശ്രേഷ്ഠത*

*നബി(സ) അരുളി : നിങ്ങള്‍ 
________________________________________________________

28❤ ഒരാള്‍ ഇസ്‌ലാം സ്വീകരിച്ചാല്‍ നബി(സ) അയാളെ നമസ്കാരം പഠിപ്പിക്കും. ശേഷം ഈ വചനങ്ങള്‍ പ്രാര്‍ത്ഥിക്കാനും പഠിപ്പിക്കും:

_اللَّهُمَّ اغْفِرِ لِي، وارْحَمْنِي، 
واهْدِنِي، وعَافِنِي وارْزُقْنِي  

(مسلم:٢٦٩٦)


അല്ലാഹുവേ! നീ എനിക്ക് പൊറുത്ത് തരികയും നീ എന്നെ അനുഗ്രഹിക്കുകയും നീ എനിക്ക് നേരായ മാര്‍ഗം കാണിച്ചു തരികയും നീ എനിക്ക് ഉപജീവനം നല്‍കുകയും ചെയ്യേണമേ.
________________________________________________________
29❤ ഇബാദത്തിനൊരുങ്ങുമ്പോഴും


لا حول ولا قوة إلا باللَّهِ الْعَلِي العظيم

________________________________________________________
30❤ കുഞ്ഞുങ്ങളുടെ കരച്ചിൽ നിൽക്കാൻ.

സൂറഃ താഹയിലെ 108-ാം ആയത്തിലെ.


(بِسۡمِ ٱللَّهِ ٱلرَّحۡمَـٰنِ ٱلرَّحِیمِ   
 وَخَشَعَتِ ٱلْأَصْوَاتُ لِلرَّحْمَٰنِ فَلَا تَسْمَعُ إِلَّا هَمْسًا

സൂറഃനജിമീലെ 59ഉം 60ഉം ആയത്തുകൾ.

(بِسۡمِ ٱللَّهِ ٱلرَّحۡمَـٰنِ ٱلرَّحِیمِ
أَفَمِنْ هَٰذَا ٱلْحَدِيثِ تَعْجَبُونَ
وَتَضْحَكُونَ وَلَا تَبْكُونَ




സൂറഃകഹ്ഫിലെ 25-ാം ആയത്ത്

(بِسۡمِ ٱللَّهِ ٱلرَّحۡمَـٰنِ ٱلرَّحِیمِ
وَلَبِثُوا۟ فِى كَهْفِهِمْ ثَلَٰثَ مِا۟ئَةٍ سِنِينَ وَٱزْدَادُوا۟ تِسْعًا



ഇവ ഓതി മാന്ത്രിക്കുകയും എഴുതി കെട്ടുടയും ചെയ്യും.

________________________________________________________

31❤ മാസം കാണുമ്പോള്‍-   

اللهُمَّ أَهِلَّهُ عَلَيْنَا باليُمنِ وَالإِيمَان وَالسَّلَامَةِ وَالإسْلَام رَبِّي وَرَبُّكَ الله 
അല്ലാഹുവേ, ഈ ചന്ദ്രപ്പിറവിയെ നീ ഞങ്ങള്‍ക്ക് ഗുണകരവും ഐശ്വര്യപൂര്‍ണ്ണവുമാക്കണേ. സുരക്ഷയും ഇസ്ലാമും ഞങ്ങള്‍ക്ക് ലഭ്യമാക്കണേ. എന്റെയും നിന്റെയും രക്ഷിതാവ് അല്ലാഹുവാണ്.

________________________________________________________

32❤ നോമ്പ് തുറക്കുമ്പോള്‍- 

اللّهُمَّ لَكَ صُمْتُ وَعَلَى رِزْقِكَ أَفْطَرْتُ

അല്ലാഹുവേ, ഞാന്‍ നിനക്ക് വേണ്ടി നോമ്പെടുത്തു, നീ നല്‍കിയ ഭക്ഷണം കൊണ്ട് നോമ്പ് മുറിക്കുകയും ചെയ്തു. വെള്ളം കൊണ്ടാണ് നോമ്പ് മുറിക്കുന്നതെങ്കില്‍ കുടിച്ച ശേഷം ഇതുകൂടി ചൊല്ലുക-


ذَهَبَ الظَمَأُ وَابْتَلَّتِ العُرُوقُ وَثَبَتَ الأَجْرُ اِنْ شَاءَ اللهُ


ദാഹം പോയി, ഞരമ്പുകള്‍ നനഞ്ഞു, പ്രതിഫലം ഉറപ്പാകുകയും ചെയ്തു, ഇന്‍ശാഅല്ലാഹ് മറ്റുവല്ലവരുടെയും അടുത്താണ് നോമ്പ് തുറക്കുന്നതെങ്കില്‍, തുറന്ന ശേഷം ഇതുകൂടി പറയുക –

اَفْطَرَ عِنْدَكُم الصَائِمُون وَغَشِيَتْكُم الرَحْمَةُ وَأَكَلَ طَعَامَكُم الأَبْرَارُ، وَتَنَزَّلَتْ عَلَيْكُمُ المَلَائِكَة

നോമ്പെടുത്തവര്‍ നിങ്ങളുടെ അടുത്ത് നോമ്പ് തുറന്നിരിക്കുന്നു, അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങളെ പൊതിഞ്ഞിരിക്കുന്നു, സജ്ജനങ്ങള്‍ നിങ്ങളുടെ ഭക്ഷണം കഴിച്ചിരിക്കുന്നു, നിങ്ങളുടെ മേല്‍ മാലാഖമാര്‍ അവതരിച്ചിരിക്കുന്നു.

________________________________________________________

33.❤ റമദാനില്‍ പ്രത്യേകം ചൊല്ലേണ്ട ദിക്റ്-

اَشْهَدُ اَنْ لَا اِلَهَ اِلَّا اللهُ، اَسْتَغْفِرُ الله، اَسْألُكَ الجنَّةَ وَأَعُوذَ بِكَ مِنَ النَار

________________________________________________________

34❤ ആദ്യപത്തില്‍ കഴിയുന്നത്ര ചൊല്ലേണ്ടത് –

اللهُمَّ ارْحَمْنِي يَا اَرْحَمَ الرَاحِمِين

________________________________________________________

35❤ രണ്ടാം പത്തില്‍ കഴിയുന്നത്ര ചൊല്ലേണ്ടത് –

اللهُمَّ اغْفِرْ لِي ذُنُوبِي يَا رَبَّ العَالَمِين

________________________________________________________

36❤ മൂന്നാം പത്തില്‍ കഴിയുന്നത്ര ചൊല്ലേണ്ടത് –

اللهُمَّ إِنَّكَ عَفُوٌّ تُحِبُّ العَفْوَ فَاعْفُ عَنِّي اللهُمَّ اَعْتِقْنِي مِنَ النَّار وَ أّدْخِلْنِي الجَنَّةَ يَا رَبَّ العَالَمِين  

________________________________________________________
37  ❤ പ്രഭാതങ്ങളിലെ പ്രാര്‍ഥന

أَصْبَحْنَا وَأَصْبَحَ الْمُلْكُ لِلهِّ . وَالْحَمْدُ لِلهِّ، لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى...



________________________________________________________
38❤  ഭക്ഷണം കഴിക്കുന്ന  തുടക്കത്തില്‍ മറന്ന് ഇടയ്ക്ക് ഓര്‍മവന്നാല്‍.

بسم الله في أوله وآخره


(ബിസ്മില്ലാഹി ഫീ അവ്വലിഹി വ ആഖിരിഹി)


ആദ്യത്തിലും അവസാനത്തിലും അല്ലാഹുവിന്റെ നാമത്തില്‍

________________________________________________________
39 ❤ കണ്ണാടിനോക്കുമ്പോള്‍.

 اللَّهُمَّ أَحْسَنْتَ خَلْقِي فَأَحْسِنْ خُلُقِي

(അല്ലാഹുമ്മ അഹ്‌സന്‍ത്ത ഹല്‍ഖീ ഫഅഹ്‌സിന്‍ഹുലുഖീ)


അല്ലാഹുവേ നീ എന്റെ സൃഷ്ടിരൂപം നന്നാക്കിയതുപോലെ സ്വഭാവഗുണവും നന്നാക്കേണമേ

________________________________________________________
40 ♥ യാത്രാവേളയില്‍.

سُبْحَانَ الذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ اللَّهُمَّ إِنَّا نَسْأَلُكَ فِي سَفَرِنَا هَذَا الْبِرَّ وَالتَّقْوَى، وَمِنَ الْعَمَلِ مَا تَرْضَى، اللَّهُمَّ هَوِّنْ عَلَيْنَا سَفَرَنَا هَذَا، وَاطْوِ عَنَّا بُعْدَهُ، اللَّهُمَّ أَنْتَ الصَّاحِبُ فِي السَّفَرِ، وَالْخَلِيفَةُ فِي الأَهْلِ، اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ وَعَثَاءِ السَّفَرِ وَكَآبَةِ الْمَنْظَرِ وَسُوءِ الْمُنْقَلَبِ فِي الْمَالِ وَالأَهْلِ

(അല്ലാഹുമ്മ ഇന്നാ നസ്അലുക ഫീ സഫരിനല്‍ബിര്‍റ വത്തഖ്‌വാ, വ മിനല്‍അമലി മാ തര്‍ദാ, അല്ലാഹുമ്മ ഹവ്വിന്‍അലൈനാ സഫറനാ ഹാദാ, വത്വ്‌വി അന്നാ ബുഅ്ദഹു, അല്ലാഹുമ്മ അന്‍ത സാഹിബു ഫിസ്സഫരി വല്‍ഖലീഫത്തു ഫില്‍അഹ്ല്‍, അല്ലാഹുമ്മ ഇന്നീ അഊദുബിക മിന്‍ വഅ്‌സാഇ സ്സഫര്‍, വ കആബത്തില്‍ മന്‍ദര്‍, വ സൂഇല്‍മുന്‍ഖലബി ഫില്‍മാലി വല്‍അഹ് ല്‍)


അല്ലാഹുവേ, ഞങ്ങളുടെ ഈ യാത്രയില്‍ പുണ്യവും തഖ്‌വയും നീ തൃപ്തിപ്പെടുന്ന കര്‍മവും നിന്നോട് ഞങ്ങള്‍ ചോദിക്കുന്നു. അല്ലാഹുവേ, ഈ യാത്ര എളുപ്പമുള്ളതാക്കിത്തരികയും ദൂരം ചുരുക്കിത്തരികയും ചെയ്യേണമേ. അല്ലാഹുവേ, യാത്രയിലെ കൂട്ടുകാരനും കുടുംബത്തിലെ പകരക്കാരനും നീയാണ്. അല്ലാഹുവേ, യാത്രാക്ലേശത്തില്‍നിന്നും ദുഃഖകരമായ കാഴ്ചയില്‍നിന്നും കുടുംബത്തിലും ധനത്തിലും മോശമായ പരിണതിയുണ്ടാകുന്നതില്‍നിന്നും നിന്നോട് ഞാന്‍ അഭയംതേടുന്നു.

________________________________________________________
41♥ 
പ്രഭാതങ്ങളിലെ പ്രാര്‍ഥന.


 
 
أَصْبَحْنَا وَأَصْبَحَ الْمُلْكُ لِلهِّ . وَالْحَمْدُ لِلهِّ، لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، رَبِّ أَسْأَلُكَ خَيْرَ مَا فِي هَذاَ الْيَوْمَ وَخَيْرَ مَا بَعْدَهُ وَأَعُوذُ بِكَ مِنْ شَرِّ مَا فِي هَذَا الْيَوْمِ وَشَرِّ مَا بَعْدَهُ ، رَبِّ أَعُوذُ بِكَ مِنَ الْكَسَلِ، وَسُوِء الْكِبَرِ، رَبِّ أَعُوذُ بِكَ مِنْ عَذَابٍ فِي النَّارِ وعَذَابٍ فِي الْقَبْرِ.

‘അസ്ബഹ്നാ വ അസ്ബഹല്‍ മുല്‍കു ലില്ലാഹി, വല്‍ ഹംദുലില്ലാഹി,ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു, ലഹുല്‍ മുല്‍കു വ ലഹുല്‍ഹംദു, വഹുവ അ’ലാ കുല്ലി ശയ്ഇന്‍ ഖദീര്‍. റബ്ബി അസ്അലുക ഖൈറ മാ ഫീ ഹാദല്‍ യൌമി വ ഖൈറ മാ ബഅ്ദഹു, വ അഊദുബിക മിന്‍ ശര്‍റി മാ ഫീ ഹാദല്‍ യൌമി വ ശര്‍റി മാ ബഅ്ദഹു, റബ്ബി അഊദുബിക മിനല്‍ കസ്‌ലി,വ സൂഇല്‍ കിബരി, റബ്ബി അഊദുബിക മിന്‍ അദാബിന്‍ ഫിന്നാരി വ അദാബിന്‍ ഫില്‍ ഖബര്‍.’

‘ഞങ്ങള്‍ പ്രഭാതത്തിലേക്ക് പ്രവേശിച്ചു. പ്രഭാതത്തിലെ പരമാധിപത്യം അല്ലാഹുവിനാകുന്നു. അല്ലാഹുവിന് തന്നെയാണ് എല്ലാ സ്തുതിയും നന്ദിയും. യഥാര്‍ത്ഥത്തില്‍ അവനല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. അവനാണ് പരമാധികാരം. അവന്‍ സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവനാണ്! നാഥാ ഈ പകലിലുള്ള നന്മകള്‍ നിന്നോട് ഞാന്‍ ചോദിക്കുന്നു. ഇതിനു ശേഷമുള്ളതിലെ നന്മകളും നിന്നോട് ഞാന്‍ ചോദിക്കുന്നു. ഈ പകലിലെ തിന്മകളില്‍ നിന്നും ഇതിനു ശേഷമുള്ളതിലെ തിന്മകളില്‍നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു. റബ്ബേ! സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുവാനും മറ്റുമുള്ള അലസതയില്‍നിന്നും, വാര്‍ദ്ധക്യത്തില്‍ ഉണ്ടാകുന്ന (രോഗം, ബുദ്ധിക്ഷയം, മന്ദബുദ്ധി തുടങ്ങിയ) വിഷമത്തില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു. റബ്ബേ! നരകത്തിലേയും ഖബറിലേയും ശിക്ഷകളില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു.

________________________________________________________
42 ♥  ശേഷമുള്ള പ്രാര്‍ഥനകള്‍ – ദിക്‌റുകള്‍

നമസ്‌കാരത്തിന് ശേഷം ദിക്‌റുകളും ദുആകളും സുന്നത്താണെന്ന് ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. ‘അബീ ഉമാമ (റ) നിവേദനം ചെയ്യുന്നു. നബി(സ)യോട് ആരോ ചോദിച്ചു: ഏത് പ്രാര്‍ഥനകളാണ് ഏറ്റവും കൂടുതലായി അല്ലാഹു സ്വീകരിക്കുന്നത് ? നബി(സ) പറഞ്ഞു: രാത്രിയിലെ അന്ത്യയാമങ്ങളിലെയും നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് ശേഷമുള്ളതുമായ പ്രാര്‍ഥനകള്‍ (തിര്‍മിദി).

നമസ്‌കാരത്തിന് ശേഷമുള്ള ചില ദിക്‌റുകള്‍

أستغفر الله ، أستغفر الله ، أستغفر الله

(അല്ലാഹുവേ നിന്നോട് ഞാന്‍ പാപമോചനത്തിന് അര്‍ഥിക്കുന്നു, അല്ലാഹുവേ നിന്നോട് ഞാന്‍ പാപമോചനത്തിന് അര്‍ഥിക്കുന്നു, അല്ലാഹുവേ നിന്നോട് ഞാന്‍ പാപമോചനത്തിന് അര്‍ഥിക്കുന്നു)

اللَّهم أنْتَ السَّلامُ ، ومِنكَ السَّلامُ ، تَبَاركتَ يا ذَا الجلالِ والإكرَام
(അല്ലാഹുവേ നീയാണ് സമാധാനം, നിന്നില്‍നിന്നാണ് സമാധാനം, മഹത്വത്തിനും ആദരവിനുമുടയവനേ, നീയെത്ര പരിശുദ്ധന്‍)

سَمِعْنَا وَأَطَعْنَا غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ

(അല്ലാഹുവേ, നിന്നെ ഞാന്‍ കേട്ടു അനുസരിച്ചു. നിന്നോട് പാപമോചനം തേടുന്നു. നിന്നിലേക്കാണ് മടക്കം)

اللهمَّ أَعِنِّي على ذِكْرِكَ وشُكْرِكَ وحُسنِ عِبَادَتِكَ

(അല്ലാഹുവേ, നിന്നെ ഓര്‍ക്കാനും നിനക്ക് നന്ദി കാണിക്കാനും ഉത്തമമായ രീതിയില്‍ ഇബാദത്ത് നീ ഞങ്ങളെ സഹായിക്കേണമേ)

തസ്ബീഹ്, തക്ബീര്‍, തഹ്മീദ്

അബീഹുറയ്‌റ (റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ആര്‍ സുബ്ഹാനല്ല, അല്‍ഹംദുലില്ലാഹ്, അല്ലാഹു അക്ബര്‍ എന്നിങ്ങനെ 33 പ്രാവശ്യം പറയുകയും

لا إلهَ إِلاَّ اللَّهُ وَحْدَهُ لا شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ وَهُوَ على كُلّ شَيْءٍ قَدِيرٌ

എന്ന് ചൊല്ലി നൂറ് തികയ്ക്കുകയും ചെയ്തുവോ കടല്‍നുര പോലെ പാപങ്ങള്‍ അയാള്‍ക്കുണ്ടെങ്കിലും അതെല്ലാം പൊറുക്കപ്പെടും (മുസ് ലിം)

ശരണാര്‍ഥന

اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الجُبْنِ والْبُخلِ ، وَأعُوذُ بِكَ أنْ أُرَدَّ إلى أَرْذَلِ العمُرِ، وأعُوذُ بِكَ مِنْ فتْنَةِ الدُّنْيا، وأعُوذُ بِكَ منْ عَذَابِ القَبْرِ

(പിശുക്ക്, ഭീരുത്വം, അങ്ങേയറ്റം വാര്‍ധക്യത്തിലേക്ക് തള്ളപ്പെടുന്ന അവസ്ഥ, ദുനിയാവിന്റെ പരീക്ഷണങ്ങള്‍, ഖബര്‍ ശിക്ഷ എന്നിവയില്‍ നിന്ന് അല്ലാഹുവേ നിന്നോട് ഞാന്‍ ശരണം തേടുന്നു)

________________________________________________________
43 ♥ സയ്യിദുല്‍ ഇസ്തിഗ്ഫാര്‍ 

ഇസ്തിഗ്ഫാറിന്റെ നേതാവായി നബി (സ്വ) പഠിപ്പിച്ചിട്ടുള്ള പ്രാര്‍ത്ഥനയാണ് സയ്യിദുല്‍ ഇസ്തിഗ്ഫാര്‍. 'പാപമോചന പ്രാര്‍ത്ഥനയുടെ നേതാവ് ' എന്നാണ് 'സയ്യിദുല്‍ ഇസ്തിഗ്ഫാര്‍' എന്നതിന്റെ സാരം.

اللَّهُمَّ أَنْتَ رَبِّي ، لا إِلَه إِلاَّ أَنْتَ خَلَقْتَني وأَنَا عَبْدُكَ ، وأَنَا على عهْدِكَ ووعْدِكَ ما اسْتَطَعْتُ ، أَعُوذُ بِكَ مِنْ شَرِّ ما صنَعْتُ ، أَبوءُ لَكَ بِنِعْمتِكَ علَيَ ، وأَبُوءُ بذَنْبي فَاغْفِرْ لي ، فَإِنَّهُ لا يغْفِرُ الذُّنُوبِ إِلاَّ أَنْتَ
അല്ലാഹുമ്മ അന്‍ത റബ്ബീ ലാ ഇലാഹ ഇല്ലാ അന്‍ത ഖലഖ്തനീ, വ അന അബ്ദുക, വ അനാ അലാ അഹ്ദിക വ വഅ്ദിക മസ്തത്വഗ്തു, അഊദുബിക മിന്‍ ശര്‍റി മാ സ്വനഅ്തു, അബൂഉ ലക ബി നിഅ്മതിക അലയ്യ വ അബൂഉ  ബി ദന്‍ബീ ഫഗ്ഫിര്‍ലീ ഫ ഇന്നഹു ലാ യഗ്ഫിറു ദ്ദുനൂബ ഇല്ലാ അന്‍ത.

അല്ലാഹുവെ നീയാണ് എന്റെ രക്ഷിതാവ്, നീയല്ലാതെ ആരാധ്യനില്ല, നീ എന്നെ സൃഷ്ടിച്ചു, ഞാന്‍ നിന്റെ അടിമയാണ്, എന്റെ കഴിവനുസരിച്ച് നിന്നോടുള്ള വാഗ്ദത്വത്തിലും കരാറിലും അധിഷ്ടിതനാണ് ഞാന്‍. ഞാന്‍ ചെയ്തുപോയ എല്ലാ തിന്‍മകളില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു. നീ എനിക്ക് ചെയ്ത അനുഗ്രഹങ്ങളെയും ഞാന്‍ ചെയ്തു കൂട്ടുന്ന തിന്‍മകളെയും ഞാന്‍ ഏറ്റു സമ്മതിക്കുന്നു. അതുകൊണ്ട് നീ എനിക്ക് പൊറുത്തു തരേണമേ. നിശ്ചയം, നീയല്ലാതെ പാപങ്ങള്‍ വളരെയധികം പൊറുക്കുന്നവനില്ല

________________________________________________________
44 ♥ വൈകുന്നേരങ്ങളിലെ പ്രാര്‍ത്ഥന.

أَمْسَيْـنا وَأَمْسـى المـلكُ لله وَالحَمدُ لله ، لا إلهَ إلاّ اللّهُ وَحدَهُ لا شَريكَ لهُ، لهُ المُـلكُ ولهُ الحَمْـد، وهُوَ على كلّ شَيءٍ قدير ، رَبِّ أسْـأَلُـكَ خَـيرَ ما في هـذهِ اللَّـيْلَةِ وَخَـيرَ ما بَعْـدَهـا ، وَأَعـوذُ بِكَ مِنْ شَـرِّ هـذهِ اللَّـيْلةِ وَشَرِّ ما بَعْـدَهـا ، رَبِّ أَعـوذُبِكَ مِنَ الْكَسَـلِ وَسـوءِ الْكِـبَر ، رَبِّ أَعـوذُبِكَ مِنْ عَـذابٍ في النّـارِ وَعَـذابٍ في القَـبْر

‘അംസയ്‌നാ വ അംസല്‍ മുല്‍കു ലില്ലാഹി, വല്‍ ഹംദുലില്ലാഹി,ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു, ലഹുല്‍ മുല്‍കു വ ലഹുല്‍ഹംദു,വ ഹുവ അ’ലാ കുല്ലി ശയ്ഇന്‍ ഖദീര്‍. റബ്ബി അസ്അലുക ഖൈറ മാ ഫീ ഹാദിഹി ലൈലത്തി വ ഖൈറ മാ ബഅ്ദഹാ, വ അഊദുബിക മിന്‍ ശര്‍റി മാ ഫീ ഹാദിഹി ലൈലത്തി വ ശര്‍റി മാ ബഅ്ദഹാ, റബ്ബി അഊദുബിക മിനല്‍ കസ് ലി,വ സൂഇല്‍ കിബരി, റബ്ബി അഊദുബിക മിന്‍ അദാബിന്‍ ഫിന്നാരി വ അദാബിന്‍ ഫില്‍ ഖബര്‍.’

ഞങ്ങള്‍ വൈകുന്നേരത്തിലേക്ക് പ്രവേശിച്ചു, വൈകുന്നേരത്തിലെ പരമാധിപത്യം അല്ലാഹുവിനാകുന്നു. അല്ലാഹുവിന് തന്നെയാണ് എല്ലാ സ്തുതിയും നന്ദിയും. യഥാര്‍ത്ഥത്തില്‍ അവനല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. അവനാണ് പരമാധികാരം. അവന്‍ സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുള്ളവനാണ്! റബ്ബേ! നാഥാ! ഈ രാതിയിലുള്ള നന്മകള്‍ നിന്നോട് ഞാന്‍ ചോദിക്കുന്നു.ഇതിന് ശേഷമുള്ളതിലെ നന്മകളും നിന്നോട് ഞാന്‍ ചോദിക്കുന്നു. ഈ രാതിയിലെ തിന്മകളില്‍ നിന്നും ഇതിന് ശേഷമുള്ളതിലെ തിന്മകളില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു. റബ്ബേ! സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുവാനും മറ്റുമുള്ള അലസതയില്‍നിന്നും, വാര്‍ധക്യത്തില്‍ ഉണ്ടാകുന്ന (രോഗം, ബുദ്ധിക്ഷയം, മന്ദബുദ്ധി തുടങ്ങിയ) വിഷമത്തില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു. റബ്ബേ! നരകത്തിലേയും ഖബറിലേയും ശിക്ഷകളില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു.’

اللّهـمَّ أَنْتَ رَبِّـي لا إلهَ إلاّ أَنْتَ ، خَلَقْتَنـي وَأَنا عَبْـدُك ، وَأَنا عَلـى عَهْـدِكَ وَوَعْـدِكَ ما اسْتَـطَعْـت ، أَعـوذُبِكَ مِنْ شَـرِّ ما صَنَـعْت ، أَبـوءُ لَـكَ بِنِعْـمَتِـكَ عَلَـيَّ وَأَبـوءُ بِذَنْـبي فَاغْفـِرْ لي فَإِنَّـهُ لا يَغْـفِرُ الذُّنـوبَ إِلاّ أَنْتَ

‘അല്ലാഹുമ്മ അന്‍ത റബ്ബീ ലാ ഇലാഹ ഇല്ലാ അന്‍ത ഖലക്തനീ, വ അനാ അബ്ദുക, വ അനാ അലാ ഗഹ്ദിക വ വഗ്ദിക മസ്തത്വഗ്തു, അഊദുബിക മിന്‍ ശര്‍റി മാസ്വനഅ്തു, അബൂഉ ലക ബിനിഅ്മതിക അലയ്യ വ അബൂഉ ലക ബി ദന്‍ബീ. ഫഗ്ഫിര്‍ലീ ഫ ഇന്നഹു ലാ യഗ്ഫിറുദ്ദുനൂബ ഇല്ലാ അന്‍ത.’
‘അല്ലാഹുവേ! നീയാണ് എന്റെ റബ്ബ് (സ്രഷ്ടാവും, സംരക്ഷകനും, അന്നം നല്‍കുന്നവനും, രക്ഷിതാവും), യഥാര്‍ത്ഥത്തില്‍ നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. നീ എന്നെ സൃഷ്ടിച്ചു. ഞാന്‍ നിന്റെ അടിമയും ആരാധകനുമാണ്. നിന്നോടുള്ള കരാറും കടപ്പാടും എനിക്ക് കഴിയുന്നത്ര ഞാന്‍ പാലിക്കുന്നു. ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ളതിലെ എല്ലാ തിന്മയില്‍നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു. നീ എനിക്ക് ചെയ്തുതന്ന അനുഗ്രഹങ്ങള്‍ ഞാന്‍ നിന്നോട് സമ്മതിക്കുന്നു. (അതിന് ശരിയാംവണ്ണം നന്ദി കാണിക്കാതെയും മറ്റും) ഞാന്‍ ചെയ്ത പാപങ്ങളും ഞാന്‍ നിന്നോട് സമ്മതിക്കുന്നു. അതിനാല്‍ നീ എനിക്ക് പൊറുത്തു തരേണമേ! നിശ്ചയം, നീയല്ലാതെ പാപങ്ങള്‍ വളരെയധികം പൊറുക്കുന്നവനില്ല.’

________________________________________________________
45 ♥ കാറ്റ് വീശുമ്പോഴുള്ള ദുആകൾ

ഇബ്നു അബ്ബാസ്(റ) പറയുന്നു കാറ്റ് അടിച്ചുവീശിയാൽ നബി തങ്ങൾ ദുആ ചെയ്യുമായിരുന്നു:

اللَّهُمَّ اجْعَلْها رَحْمَةً وَلا تَجْعَلْها عَذَاباً، اللَّهُمَّ اجْعَلْها رِياحاً، وَلا تَجْعَلْها رِيحاً

📗(الأُمّ)

ആയിശാ (റ) പറഞ്ഞു:
കാറ്റ് ശക്തമായി വീശുമ്പോൾ നബി തങ്ങൾ ദുആ ചെയ്യുമായിരുന്നു:

 اللَّهُمَّ إِني أسألُكَ خَيْرَها وَخَيْرَ ما فِيها، وَخَيْرَ ما أُرْسِلَتْ بِهِ، وأعُوذُ بِكَ مِنْ شَرّها وَشَرّ ما فيها، وَشَرّ ما أُرسِلَتْ بِهِ

  📘(مسلم)
സലമത്ത് (റ) പറയുന്നു:
കാറ്റ് ശക്തമാമായാൽ അല്ലാഹുവിൻ്റെ ദൂതർ പറയുമായിരുന്നു:

 اللَّهُمَّ لَقْحاً لا عَقِيماً

📕(الأذكارللنووي)

ഈ പ്രാർത്ഥനകൾ നാം മനപ്പാഠമാക്കി കാറ്റടിക്കുന്ന സന്ദർഭത്തിൽ ദുആ ചെയ്യുക, തിരുനബിയെ പിൻപറ്റിയതിനുള്ള പ്രതിഫലവും, കാറ്റിൻ്റെ വിപത്തിൽ നിന്നുള്ള രക്ഷയും ലഭിക്കുന്നതാണ്.


________________________________________________________
46 ♥ ദുനിയാവിനേക്കാള്‍ നല്ലത്:

سبحان الله ، والحمد لله ، ولا إله إلا الله ، والله أكبر ، 

റസൂല്‍ (സ) പറഞ്ഞു: “സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബര്‍ എന്ന് പറയലാണ് സൂര്യപ്രകാശത്തിന് താഴെയുള്ള സകലതിനേക്കാളും എനിക്കിഷ്ടം” –   [സ്വഹീഹ് മുസ്‌ലിം].


________________________________________________________
47 ♥ സമുദ്രത്തിന്റെ നുരയോളം വരുന്ന ചെറുദോഷങ്ങളെ മായിച്ചു കളയാവുന്ന ഒരു ദിക്ർ എല്ലാ ദിവസവും സുബഹിക്ക് ശേഷം ( സൂര്യോദയത്തിന് മുമ്പായിട്ട് പിന്നെ അസറിന് ശേഷം ( മഗീബിന് മുമ്പും ) 100 തവണ പറയുക .  

 سُبْحانَ اللهِ وَبِحَمْدِهِ   



 സുബ്ഹാനല്ലാഹി വബി ഹംദിഹി ,

________________________________________________________
48 ♥ അന്ത്യദിനത്തിൽ നന്മയുടെ തുലാസനം തൂങ്ങാൻ.

سُبْحانَ اللهِ وَبِحَمْدِهِ وسُبْحَانَ اللهِ العَظِيمِ


 റസൂൽ ( സ ) പറഞ്ഞു : “ നാവിന് പറയാൻ ഏറെ എളുപ്പമുള്ളതും , എന്നാൽ മീസാനിൽ ഏറെ കനം തൂങ്ങുന്നതും , അല്ലാഹുവിന് ഏറെ ഇഷ്ടമുള്ളതുമായ രണ്ട് വാക്കുകളാണ് : 


സുബ്ഹാനല്ലാഹി വബി ഹംദിഹി , സുബ്ഹാനല്ലാഹിൽ അളീം


________________________________________________________

■■■■■■■■■■■■■■■■■■■■■■■■■■■■■■■■■

വിശ്വാസിയെ സംബന്ധിച്ചിടത്തോളം അഞ്ചുവഖ്ത് അല്ലാഹുവിന് വേണ്ടി നിസ്കരിക്കുന്നവനാണ്. പ്രസ്തുത സമയങ്ങളില്‍ പ്രത്യേകം ദുആകള്‍ പതിവാക്കുന്നത് നല്ലതാണെന്ന് മഹാന്മാരായ ആളുകള്‍ പഠിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ കാലങ്ങളായി വിര്‍ദായി തുടരുന്ന ദുആകളെ കുറിച്ചാണ് ഈ കുറിപ്പ്.
👇

■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■

49 ♥ സുബ്ഹിയുടെ ദുആ.

اَللَّهُمَّ اجْعَلْ صَبَاحَنَا هَذَا صَبَاحًا مُبَارَكًا إلَى الْخَيْرِ قَرِيباً وَعَنِ الشَّرِّ بَعِيدًا لَا خَاسِئًا وَلاَخَاسِرًا،اَللَّهُمَّ إِناَّ نَسْأَلُكَ خَيْرَالصَّبَاحِ وَخَيْرَالْمَسَاِء وَخَيْرَالْقَدْرِ وَ خَيْرَاللَّيْلِ وَخيْرَالنَّهَارِ وَخَيْرَمَا جَرَى بِهِ الْقَلَمُ،اَللَّهُمَّ إِناَّ نَعُوذُ بِكَ مِنْ شَرِّ الصَّبَاحِ وَشَرِّ الْمَسَاءِ وَشَرِّ الْقَدْرِوَشَرِّ اللَّيْلِ وَشَرِّ النَّهَاِر وَشَرِّ مَاجَرَى بِهِ الْقَلَمُ،

 اَللَّهُمَّ اجْعَلْ صَبَاحَنَا هَذَا صَبَاحَ الصَّالِحِينَ،وَألْسِنَتَنَا ألْسِنَةَ الذَّاكِرِينَ، وَقُلُوبَنَا قُلُوبَ الْخَاشِعِينَ،وَأبْدَانَنَا أبْدَانَ الْمُطِعِينَ،وَأعْمَالَنَا أعْمَالَ الْمُتَّقِينَ،وَنَبِّهْنَا عَنْ نَوْمَةِ الْغَافِلِينَ،اَللَّهُمَّ شَارِكْنَا فِي دُعَاِء الْمُؤْمِنِينَ

 رَبَّنَا اغْفِرْلَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ ، وَلَاتَجْعَلْ فِي قُلُوبِنَا غِلاًّ لِلَّذِينَ أمَنُوا رَبَّنَا إنَّكَ رَؤُفٌ رَّحِيمٌ.

(അര്‍ത്ഥം: അല്ലാഹുവേ, ഞങ്ങളുടെ ഈ പ്രഭാതത്തെ അനുഗ്രഹീത പ്രഭാതമാക്കേണമേ. നന്‍മയിലേക്കു അടുത്തതും തിന്‍മയില്‍ നിന്നു വിദൂരമായതും ആക്കേണമേ. ഏറ്റവും അനുഗ്രഹീതമായ പ്രഭാതവും സന്ധ്യയും രാവും പകലും നിന്നോട് ഞങ്ങള്‍ ചോദിക്കുന്നു. ഖലമിനാല്‍ കുറിക്കപ്പെട്ടതില്‍ നിന്നും ഉത്തമമായതിനെയും ഞങ്ങള്‍ ചോദിക്കുന്നു. അല്ലാഹുവേ, ഇവയുടെയെല്ലാം തിന്മയില്‍ നിന്ന് നിന്നോട് കാവല് ‍ചോദിക്കുന്നു.  അല്ലാഹുവേ, ഞങ്ങളുടെ ഈ പ്രഭാതത്തെ സജ്ജനങ്ങളുടെ പ്രഭാതമാക്കേണമേ. ഞങ്ങളുടെ നാവുകളെ നിന്നെ പ്രകീര്‍ത്തിക്കുന്ന നാവുകളാക്കേണമേ. ഞങ്ങളുടെ ഹൃദയങ്ങള്‍ വിനയമുള്ളവരുടെ ഹൃദയങ്ങളാക്കേണമേ. ഞങ്ങളുടെ ശരീരങ്ങളെ വഴിപ്പെടുന്നവരുടെ ശരീരമാക്കേണമേ. ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഭക്തിയുള്ളവരുടെ പ്രവര്‍ത്തനങ്ങളാക്കേണമേ. നിന്നെ ഓര്‍ക്കാത്ത അശ്രദ്ധക്കാരുടെ ഉറക്കത്തില്‍ നിന്നും ഞങ്ങളെ ഉണര്‍ത്തേണമേ. സത്യവിശ്വാസികളുടെയും സജ്ജനങ്ങളുടെയും പ്രാര്‍ത്ഥനകളില്‍ ഞങ്ങളെ ഉള്‍പ്പെടുത്തേണമേ. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും ഞങ്ങളുടെ സഹോദരന്മാരും മുന്‍ഗാമികളുമായ സത്യവിശ്വാസികള്‍ക്കും മാപ്പു നല്‍കേണമേ. ഞങ്ങളുടെ ഹൃദയങ്ങളില്‍ സത്യവിശ്വാസികളോട് പോരുണ്ടാക്കരുതേ, അല്ലാഹുവേ, നീ കരുണാനിധിയും കാരുണ്യവാനുമാണെന്ന കാര്യം സുനിശ്ചിതമാണ്.)

________________________________________________________
50 ♥ ദുഹ്റിന്‍റെ ദുആ.


اَللَّهُمَّ اكْتُبْ لِكُلِّ وَاحِدٍ مِنَّا بَرَاءةً مِّنَ النَّارِ،وأمَانًا مِنَ الْعَذَابِ،وَخَلَاصًا مِنْ الْحِسَابِ ،وَجَوَازًاعَلَى الصِّرَاطِ وَنَصِيبًامِنَ الْجَنَّةِ،وَالْفَوْزَبِالْجَنَّةِ وَالنَّجَاةَ مِنَ النَّارِ.

 (അര്‍ത്ഥം: 
അല്ലാഹുവേ, ഞങ്ങള്‍ക്കെല്ലാവര്‍ക്കും നരകമോചനവും ശിക്ഷകളില്‍ നിന്നുള്ള രക്ഷയും, വിചാരണയില്‍ നിന്നു മോക്ഷവും, സ്വിറാത്ത് വേഗം വിട്ടു കടക്കാനുള്ള കഴിവും, സ്വര്‍ഗ്ഗം ലഭിക്കാനുള്ള ഭാഗ്യവും, സ്വര്‍ഗ്ഗം കൊണ്ടുള്ള വിജയവും, നരകമുക്തിയും പ്രദാനം ചെയ്യേണമേ.)

മുത്ത് നബി(സ) അരുളി:

അ‌ല്ലാ‌ഹു‌വിൽ ശിർ‌ക്ക്‌ ആ‌രോ‌പി‌ക്കൽ നി‌ങ്ങ‌ളിൽ സം‌ഭ‌വി‌ക്കു‌ന്ന‌ത്‌ ഒ‌രു ക‌റു‌ത്ത ചെ‌റി‌യ ഉ‌റു‌മ്പി‌നേ‌ക്കാ‌ളും അ‌വ്യ‌ക്ത‌മാ‌യി‌ട്ടാ‌യി‌രി‌ക്കാം! അ‌തു‌കൊ‌ണ്ട്‌, ഞാൻ നി‌ന‌ക്ക്‌ ചി‌ല കാ‌ര്യം പഠി‌പ്പി‌ച്ചു‌ത‌രാം; അ‌ത്‌ നീ ചെ‌യ്‌‌താൽ ചെ‌റു‌തും വ‌ലു‌തു‌മാ‌യ ശിർ‌ക്ക്‌ നി‌ന്നിൽ നി‌ന്ന്‌ അ‌ക‌ലു‌ന്ന‌താ‌ണ്‌. അ‌ത്‌ നീ ഇ‌പ്ര‌കാ‌രം (മു‌ക‌ളി‌ലെ പ്രാർ‌ത്ഥ‌ന) ചൊ‌ല്ലു‌ക

________________________________________________________
51 ♥ അസറിനുള്ള ദുആ.

اَللَّهُمَّ إِناَّ نَسْئأَلُكَ سَلَامَةً فِي الدِّينِ وَعَافِيةً فِي الْجَسَدِ،وَزِيَاَدةً فِي الْعِلْمِ وَ بَركَةً فِي الْرِّزْقِ وِصِحَّةً فِي الْجِسْمِ،إِلَهَنَا ارْزُقْنَا تَوْبَةً قَبْلَ الْمَوْتِ وَرَاحَةً عِنْدَ الْمَوْتِ  وَمَغْفِرَةً بَعْدَ الْمَوْتِ،يَا سَاِمعَ كُلِّ صَوْتٍ هَوِّنْ عَلَيْنَا سَكَرَاتِ الْمَوْتِ،اَللَّهُمَّ ارْحَمْ عَلَيْنَا بِإِلْإِيمَانِ عِنْدَ الْمَوْتِ،

رَبَّنَا اغْفِرْلَنَا وَلِإخْوَانِنَا الَّذِينَ سَبَقُونَا بِإِلْإِيمَانِ،وَلَا تَجْعَلْ فِي قُلُوبِنَا غِلًّاللَّذِينَ آمَنُوا رَبَّنَا إنَّكَ رَؤُفٌ رَّحِيمٌ.

 (അര്‍ത്ഥം: 
അല്ലാഹുവേ, ദീനിലുള്ള രക്ഷയും ശരീര സുഖവും വിജ്ഞാനത്തിലുള്ള വര്‍ദ്ധനവും ഭക്ഷണത്തില്‍ ബര്‍ക്കത്തും ശരീരോഗ്യവും നിന്നോട് ചോദിക്കുന്നു. നാഥാ, മരിക്കുന്നതിനു മുമ്പ് തൌബ ചെയ്യാനും മരണസമയത്ത് സംതൃപ്തിയോടെ മരിക്കാനും തുണക്കേണമേ. മരണശേഷം മഗ്വ്ഫിറത്തും നീ പ്രദാനം ചെയ്യണേ. എല്ലാ ശബ്ദങ്ങളും  കേള്‍ക്കുന്നവനെ മരണവേളയില്‍ സകറാത്തില്‍ നിന്നും ഞങ്ങളെ രക്ഷിക്കേണമേ. അല്ലാഹുവേ, മരിക്കുമ്പോള്‍ ഈമാന്‍ കിട്ടി മരിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കേണമേ. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും ഞങ്ങളുടെ മുന്‍ഗാമികളായ മുഅ്മിനുകള്‍ക്കും നീ പൊറുത്തു തരേണമേ. ഞങ്ങളുടെ ഹൃദയങ്ങളില്‍ സത്യവിശ്വാസികളോടുള്ള അസൂയയെ ഉണ്ടാക്കരുതെ. രക്ഷിതാവേ, നീ പരമകാരുണികനും കരുണാനിധിയുമാണ്.)

________________________________________________________
52 ♥ മഗരിബിനുള്ള ദുആ.

اَللَّهُمَّ لَا تَقْتُلْنَا بِغَضَبِكَ وَلَا تُهْلِكْنَا بِعَذَابِكَ وَعَافِنَا قَبْلَ ذَلِكَ،

اَللَّهُمَّ لَاتُؤَاخِذْنَا بِسُوءِ أَعْمَالِنَا،وَلَا تُسَلِّطْ عَلَيْنَا مَنْ لَا يَخَافُكَ وَلَا يَرْحَمُنَا،وَكُفَّ أَيْدِيَ الْكَافِرِينَ عَنَّا يَا خَفِيَّ الْأَلْطَافِ،ونَجِّنَا مِمَّا نَخَافُ،

اَللَّهُمَّ يَا غَنِيُّ يَا حَمِيدُ  يَا مُبْدِئُ يَا رَحِيمُ  يَا وَدُودُ،أَغْنِنَا بِحَلَالِكَ عَنْ حَرَامِكَ وَبِطَاعتِكَ عَنْ مَعْصِيَتِكَ وَبِفَضْلِكَ عَمَّنْ سِوَاكَ.

 (അര്‍ത്ഥം: 
അല്ലാഹുവേ, നിന്റെ കോപം കൊണ്ട് ഞങ്ങളെ നീ നശിപ്പിക്കരുതേ, നിന്റെ ശിക്ഷ കൊണ്ട് നശിപ്പിക്കരുതേ. അതിനു മുമ്പ് എന്നെ സുഖത്തിലാക്കേണമേ. അല്ലാഹുവേ, പ്രവര്‍ത്തനത്തിലെ ദൂഷ്യം കൊണ്ട് ഞങ്ങളെ ശിക്ഷിക്കല്ലെ. ഞങ്ങളോട് കരുണ കാണിക്കാത്തവരെ ഞങ്ങളുടേ മേല്‍ അധികാരം നല്‍കല്ലെ. അക്രമികളുടെയും കപടന്മാരുടെയും സത്യനിഷേധികളുടെയും കപടന്മാരുടെയും കരങ്ങളില്‍ നിന്നും തട്ടിയകറ്റേണമേ. കരുണാനിധിയായ തമ്പുരാനെ. ഞങ്ങള്‍ ഭയപ്പെടുന്നതില്‍ നിന്നും ഞങ്ങളെ രക്ഷിക്കേണമേ. അല്ലാഹുവേ, അന്യാശ്രയം ആവശ്യമില്ലാത്തവനെ, സ്തുതികള്‍ക്ക് അര്‍ഹനാവയവനേ, സൃഷ്ടാവേ, പുനരുദ്ധാരകനെ, കരുണാനിധിയെ, കൃപകടാക്ഷങ്ങള്‍ ചൊരിയുന്നവനെ, നീ അനുവദിച്ച കാര്യങ്ങള്‍ പ്രവര്‍ത്തിക്കുക വഴി നിരോധിക്കപ്പെട്ടതില്‍ നിന്നും എന്നെ അകറ്റേണമേ. നിനക്കു വഴിപ്പെടുക വഴി നിനക്ക് എതിരു പ്രവര്‍ത്തിക്കുന്നതില്‍ നിന്നും എന്നെ തടയേണമേ. നിന്റെ ഔദാര്യം കൊണ്ട് നിയൊഴികെയുള്ളവരില്‍ നിന്ന് എന്നെ ഐശ്വര്യവാനാക്കേണമേ.)

________________________________________________________
53 ♥ ഇശാഇന്‍റെ ദുആ.
اَلَّهُمَّ احْفَظْنَا فِي ظُلْمَةِ اللَّيْلِ كَمَا حَفِظْتَنَا فِي ضَوْءِ النَّهَارِ،وَاصْرِفْ عَنَّا بَلاَءَ اللَّيْلِ كَمَا صَرَفْتَ عَنَّا بَلَاءَ النَّهَارِ،وَاحْشُرْنَا مَعَ الْأَبْرَارِ،وَاجْعَلْ مُنْقَلَبَنَا إلَى دَارِ الْقَرَارِ،وَنَجِّنَا مِنَ النَّاِر بِحَقِّ النَّبِيِّ المُصْطَفَى الْمُخْتَاِروَاعْفُ عَنَّا يَا غَفَّارُ.

(അര്‍ത്ഥം: 
പകല്‍ വെളിച്ചത്തില്‍ ഞങ്ങളെ നീ സംരക്ഷിച്ചതു പോലെ, രാത്രിയുടെ ഇരുളില്‍ നിന്നും കാത്തു രക്ഷിക്കേണമേ. പകല്‍സമയത്തെ ആപത്തുകള്‍ ഞങ്ങളില്‍ നിന്നു നീക്കിയതു പോലെ, രാത്രിയിലെ വിപത്തുകളും ഞങ്ങളില്‍ നിന്നു നീക്കേണമേ. ഞങ്ങളെ നല്ലവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തേണമേ. ഞങ്ങളുടെ മടക്കം സ്വര്‍ഗത്തിലേക്കാക്കേണമേ. നരകത്തില്‍ നിന്നും ഞങ്ങളെ രക്ഷിക്കേണമേ. ഞങ്ങള്‍ക്ക് പൊറുത്ത് തരേണമെ, ഉന്നതരായി തിരഞ്ഞെടുക്കപ്പെട്ട നബി(സ)യുടെ ബഹുമതികൊണ്ട് ഞാന്‍ ചോദിക്കുന്നു. )

________________________________________________________
54 ♥ *കുഞ്ഞുങ്ങളുടെ കരച്ചിൽ നിൽക്കാൻ.*

സൂറഃ താഹയിലെ 108-ാം ആയത്തിലെ.

  بِسۡمِ ٱللَّهِ ٱلرَّحۡمَـٰنِ ٱلرَّحِیمِ   
وَخَشَعَتِ ٱلْأَصْوَاتُ لِلرَّحْمَٰنِ فَلَا تَسْمَعُ* إِلَّا هَمْسًا

സൂറഃനജിമീലെ 59ഉം 60ഉം ആയത്തുകൾ.

بِسۡمِ ٱللَّهِ ٱلرَّحۡمَـٰنِ ٱلرَّحِیمِ
أَفَمِنْ هَٰذَا ٱلْحَدِيثِ تَعْجَبُونَ  
وَتَضْحَكُونَ وَلَا تَبْكُونَ 

സൂറഃകഹ്ഫിലെ 25-ാം ആയത്ത്  

 بِسۡمِ ٱللَّهِ ٱلرَّحۡمَـٰنِ ٱلرَّحِیمِ   وَلَبِثُوا۟ فِى كَهْفِهِمْ ثَلَٰثَ مِا۟ئَةٍ سِنِينَ  وَٱزْدَادُوا۟ تِسْعًا

ഇവ ഓതി മാന്ത്രിക്കുകയും എഴുതി കെട്ടുടയും ചെയ്യും.


________________________________________________________
55 - പിശാച് നമ്മുടെ പരിസരത്തേക്ക് അടുക്കാതിരിക്കാൻ.

പിശാചിൽ നിന്ന്  ദിവസം മുഴുവൻ സംരക്ഷണം ലഭിക്കാൻ ഈ ദിക്ർ ദിവസവും രാവിലെയും വൈകുന്നേരവും 100 തവണ ചൊല്ലുക.

لا إلهَ إلاّ اللّهُ وحْـدَهُ لا شَـريكَ لهُ، لهُ المُـلْكُ ولهُ الحَمْـد، وهُوَ على كُلّ شَيءٍ قَدير
 
ഈ ദുആ എല്ലാ നിസ്കാരത്തിലും ചെയ്യുക്
«اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الشَّيْطَانِ الرَّجِيمِ، مِنْ هَمْزِهِ، وَنَفْخِهِ، وَنَفْثِهِ»

ശപിക്കപ്പെട്ട പിശാചിൽ നിന്നും ഞാൻ രക്ഷ ചോദിക്കുന്നു.
അശ്ളീലങ്ങൾ അഹങ്കാരം ,ശാരീരിക രോഗങ്ങൾ, എന്നിവയിലൂടെ അവനുണ്ടാക്കുന്ന ഉപദ്രവങ്ങളിൽ നിന്നും.

________________________________________________________
56  -  നാം വല്ല ആപത്തിലും അകപ്പെട്ടാൽ

അസ്വ്ഹാബുൽ കഹ്ഫിന്റെ പ്രാർത്ഥന



ബഹുദൈവാരാധന നടത്തുകയും വിശ്വാസികളോട് വളരെ ക്രൂരമായി പെരുമാറുകയും ചെയ്തിരുന്ന ഒരു രാജാവിൽ നിന്ന് രക്ഷപ്പെട്ട് സ്വസ്ഥമായി അല്ലാഹുവിനെ ആരാധിക്കാൻ വേണ്ടി പുറപ്പെട്ട ഒരു സംഘം ചെറുപ്പക്കാർ ആരും കാണാത്ത ഒരു ഗുഹയിൽ ഒളിച്ചിരുന്നു. ഈ സംഭവം സൂറ: കാഹ്ഫിൽ വിവരിച്ചിട്ടുണ്ട്. ഗുഹയിൽ പ്രവേശിച്ച സമയം അവർ ചൊല്ലിയത്.

رَبَّنٰا اَتِّنٰا مِنْ لَّدُنكَ رَحْمَتً وَهَيِّىْٔ لَنٰا مِنْ اَمْرِنٰا رَشَدًا

(റബ്ബനാ ആതിനാ മില്ലദുൻക റഹ്മത്തൻ വഹയ്യിഅലനാ മിൻ അംരിനാ റശദാ )

അർത്ഥം:- ഞങ്ങളുടെ രക്ഷിതാവേ, നിന്നിൽ നിന്നുള്ള കാരുണ്യം ഞങ്ങൾക്ക് നീ നൽകേണമേ. ഞങ്ങളുടെ കാര്യത്തിൽ നേരായ മാർഗ്ഗം ഞങ്ങൾക്ക് നീ സൗകര്യപ്പെടുത്തിത്തരികയും ചെയ്യേണമേ.

നാം വല്ല ആപത്തിലും അകപ്പെട്ടാൽ അതിൽ നിന്നും രക്ഷനേടാനും, എന്തെങ്കിലും കാരുണ്യം ചെയ്യാനുദ്ദേശിക്കുമ്പോഴും ഇത് ചൊല്ലാവുന്നതാണ്. എന്നാൽ നല്ല കാര്യങ്ങൾ അല്ലാഹു നമുക്ക് തോന്നിക്കുകയും അസ്വ്ഹാബുൽ കഹ്ഫി രക്ഷപ്പെട്ടത് പോലെ നമ്മൾ രക്ഷപ്പെടുകയും ചെയ്യും.

അല്ലാഹു സുബ്ഹാനഹുവതാല അമലുകൾ സൂക്ഷ്മതയോടുകൂടി ചെയ്യാനും, അത് നിലനിർത്തിപ്പോരാനും തൗഫീഖ് ചെയ്യട്ടെ...
ആമീൻ യാ റബ്ബൽ ആലമീന്‍


________________________________________________________
57 - ശിർക്കിനെ ഭയപ്പെടുമ്പോഴുള്ള പ്രാർത്ഥന.


اللّهُـمَّ إِنّـي أَعُوذُبِكَ أَنْ أُشْـرِكَ بِكَ وَأَنَا أَعْـلَمُ، وَأَسْتَـغْفِرُكَ لِمَا لَا أَعْـلَمُ


അ‌ല്ലാ‌ഹു‌മ്മ ഇ‌ന്നീ അ‌ഊ‌ദു‌ബി‌ക അൻ ഉ‌ശ്‌‌രി‌ക ബി‌ക വ‌അ‌ന അ‌അ്‌ല‌മു, വ‌അ‌സ്‌‌ത‌ഗ്‌‌ഫി‌റു‌ക ലി‌മാ ലാ അ‌അ്‌ല‌മു.

അ‌ല്ലാ‌ഹു‌വേ! അ‌റിഞ്ഞുകൊ‌ണ്ട്‌ (ആ‌രാ‌ധ‌ന‌യു‌ടെ ഇ‌ന‌ങ്ങൾ അ‌ല്ലാ‌ഹു അ‌ല്ലാ‌ത്ത‌വർ‌ക്ക്‌ നൽ‌കി‌യും മ‌റ്റും) നി‌ന്നോ‌ട്‌ ശിർ‌ക്ക്‌ ആ‌രോ‌പി‌ക്കു‌ന്നതിൽ നി‌ന്ന്‌ നിന്നോട്‌ ഞാൻ ര‌ക്ഷ തേ‌ടു‌ന്നു. എ‌നി‌ക്ക്‌ അ‌റി‌യാ‌ത്ത‌തി‌ന്‌, (അ‌റി‌യാ‌തെ എ‌ന്നിൽ സം‌ഭ‌വി‌ച്ചു പോ‌കു‌ന്ന ശിർ‌ക്കി‌ന്‌) ഞാൻ നി‌ന്നോ‌ട്‌ പൊ‌റു‌ക്ക‌ലി‌നെ തേ‌ടു‌ക‌യും ചെ‌യ്യു‌ന്നു.

________________________________________________________
58 - ഉറക്കത്തിൽ ഭയപ്പാടോ വിഭ്രാന്തിയോ ഉണ്ടായാലുള്ള പ്രാർത്ഥന

أَعُوذُ بِكَلِمَاتِ اللهِ التَّامَّةِ مِنْ غَضَبِهِ وَعِقَابِهِ وَشَرِّ عِبَادِهِ وَمِنْ هَمَزَاتِ الشَّيَاطِينِ وَأَنْ يَحْضُرُونِ

അ‌ഊ‌ദു ബി‌ക‌ല‌മി‌മാ‌തി‌ല്ലാ‌ഹി‌ത്താ‌മ്മാ‌തി മിൻ ഗ്വ‌ള‌ബി‌ഹി വ‌ഇ‌ഖാ‌ബി‌ഹി വ‌ശർ‌റി ഇ‌ബാ‌ദി‌ഹി വ‌മിൻ ഹ‌മ‌സാ‌തി‌ശ്ശ‌യാ‌ത്വീ‌ന വ‌അൻ യ‌ഹ്‌‌ളു‌റൂൻ

അല്ലാഹുവിന്‍റെ ഉഗ്രകോപത്തില്‍ നിന്നും, അവന്‍റെ ശിക്ഷയില്‍ നിന്നും, അവന്‍റെ അടിമകളുടെ തിന്മയില്‍ നിന്നും, പിശാചുക്കളുണ്ടാക്കുന്ന വിഭ്രാന്തിയില്‍ നിന്നും, പിശാചുക്കള്‍ ബാധിക്കുന്നതില്‍ നിന്നും അല്ലാഹുവിന്‍റെ സമ്പൂര്‍ണ്ണ വചനങ്ങള്‍ (ഖുര്‍ആന്‍) കൊണ്ട് അല്ലാഹുവോട് ഞാന്‍ രക്ഷതേടുന്നു.

________________________________________________________
59 -  അല്ലാഹുവോട് പൊറുക്കുവാൻ തേടലും തൗബ ( പശ്ചാത്താപം ) ചെയ്യലും.

أسْتَغْفِرُ اللهَ العَظِيمَ الَّذِي لاَ إلَهَ إلاَّ هُوَ، الحَيُّ القَيُّومُ، وَأتُوبُ إلَيهِ


അസ്തഗ്ഫിറുല്ലാഹില്‍ അളീം അല്ലദീ ലാ ഇലാഹ ഇല്ല ഹുവ, അല്‍ഹയ്യുല്‍ ഖയ്യൂം, വഅതൂബു ഇലൈഹ്.


അതിമഹാനായ അല്ലാഹുവിനോട് ഞാന്‍ പൊറുക്കുവാന്‍ തേടുന്നു. യഥാര്‍ത്ഥത്തില്‍ അവനല്ലാതെ ആരാധന (പ്രാര്‍ത്ഥന, ബലി, അറവ്, നേര്‍ച്ച..)ക്ക് അര്‍ഹനായി മറ്റാരുമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം സംരക്ഷിക്കുകയും എല്ലാം നിയന്ത്രിക്കുകയും ചെയ്യുന്നവനുമാണ് അവന്‍. അവങ്കലേക്ക്‌ (അല്ലാഹുവിന്‍റെ ഇസ്‌ലാമിക മാര്‍ഗത്തിലേക്ക്) ഞാന്‍ എന്‍റെയെല്ലാ പാപങ്ങളും (വെടിഞ്ഞ്) ഖേദിച്ചു മടങ്ങുകയും ചെയ്യുന്നു.


________________________________________________________
60  - അനിഷ്ട കാര്യമുണ്ടായാലുള്ള പ്രാർത്ഥന


قَدَرُ اللهِ وَمَا شَـاءَ فَعَـلَ

ഖ‌ദ‌റു‌ല്ലാ‌ഹി വ‌മാ ശാ‌അ ഫ‌അ‌ല

അല്ലാഹു വിധിച്ചു – കല്‍പ്പിച്ചു, അല്ലാഹു അവന്‍ ഉദ്ദേശിച്ചത് ചെയ്യുന്നു.


________________________________________________________
61 - വുദു പൂര്‍ത്തീകരിച്ചാലുള്ള പ്രാര്‍ത്ഥന


നബി(സ) അരുളി : “ഒരു മുസ്‌ലിം ശരിയായ രൂപത്തില്‍ വുദു എടുത്ത് ‘അശ്ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാഹ്…’ (എന്ന പ്രാര്‍ത്ഥന ദൃഢമായ വിശ്വാസത്തോടെ) ചൊല്ലിയാല്‍ അയാള്‍ക്ക് സ്വര്‍ഗത്തിന്‍റെ എട്ട് വാതിലും തുറന്നു കൊടുക്കപ്പെടാതിരിക്കില്ല! അയാള്‍ക്ക് ഇഷ്ടമുള്ള വാതിലിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിക്കാവുന്നതാണ്.”

أَشْهَدُ أَن لاَّ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ

: (مسلم:٢٣٤ وصححه الألباني في سنن ابن ماجة:٤٧٠)

അശ്ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക്കലഹു, വ അശ്ഹദു അന്ന-മുഹമ്മദന്‍ അബ്ദു ഹു വ റസൂ ലു ഹു”

“യഥാര്‍ത്ഥത്തില്‍ ആരാധനക്കര്‍ഹനായി അല്ലാഹു അല്ലാതെ മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. നിശ്ചയം, മുഹമ്മദ് (സ) അവന്‍റെ (അല്ലാഹുവിന്‍റെ) ദൂതനും അടിമയുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.”

 اَللّهُمَّ اجْعَلْنِي مِنَ التَّوَّابِينَ وَاجْعَلْنِي مِنَ الْمُتَطَهِّرِينَ

: (صححه الألباني في سنن الترمذي:٥٥)

"അല്ലാഹുമ്മ-ജ്അല്‍നീ മിന-ത്തവ്വാബീന, വ-ജ്അല്‍നീ മിന-ല്‍-മുതത്വഹ്ഹിരീന്‍

“അല്ലാഹുവേ! നീ എന്നെ ധാരളമായി പശ്ചാത്തപിക്കുന്നവരിലും, അഴുക്കില്‍നിന്നും പാപത്തില്‍നിന്നും മുക്തരാകുന്നവരിലും ഉള്‍പ്പെടുത്തേണമേ.”

سُبْحَانَكَ الَّلهُمَّ وَبِحَمْدِكَ أَشْهَدُ أَن لاَّ إِلَهَ إِلاَّ أَنْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ

: (صححه الألباني في صحيح الجامع:٦١٨٠ والحاكم:٥٦٤/١)

സുബ്ഹാനക-ല്ലാഹുമ്മ വ-ബി-ഹംദിക, അശ്ഹദു അന്‍ ലാ ഇലാഹ ഇല്ലാ അന്‍ത, അസ്തഗ്ഫിറുക വ അതൂബു ഇലയ്ക

“അല്ലാഹുവേ! നീ എത്രയധികം പരിശുദ്ധന്‍! നിനക്കാണ് എല്ലാ സ്തുതിയും നന്ദിയും. യഥാര്‍ത്ഥത്തില്‍ ആരാധന (പ്രാര്‍ത്ഥന, ബലി, അറവ്, നേര്‍ച്ച…)ക്ക് അര്‍ഹനായി നീയല്ലാതെ മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. നിന്നോട് പാപംപൊറുത്തുതരുവാന്‍ ഞാന്‍ ചോദിക്കുകയും നിന്‍റെ (ഇസ്‌ലാമിക) മാര്‍ഗത്തിലേക്ക് ഞാന്‍ ഖേദിച്ച് മടങ്ങുകയും ചെയ്യുന്നു.”

________________________________________________________
62 - ഇസ്തിഖാറഃ ( അല്ലാഹുവോട് ഉത്തമ ഉപദേശം തേടിയുള്ള ) നമസ്കാര പ്രാർത്ഥന.


ജാബിര്‍ (റ) നിവേദനം : “നബി(സ) ഖുര്‍ആനിലെ ഒരു സൂക്തം പഠിപ്പിക്കുന്നത് പോലെ സര്‍വ്വ കാര്യങ്ങളിലും ഇസ്തിഖാറത്ത് (അല്ലാഹുവോട് ഉത്തമ ഉപദേശം തേടല്‍) ചെയ്യേണ്ടത് ഞങ്ങളെ പഠിപ്പിച്ചിരുന്നു. നബി(സ) അരുളി : ‘ഒരു കാര്യം ചെയ്യുന്നതിനെക്കുറിച്ച് തീരുമാനത്തിലെത്താന്‍ കഴിയുന്നില്ലെങ്കില്‍ രണ്ടു റക്അത്ത് നമസ്ക്കരിക്കുകയും ഇങ്ങനെ പ്രാര്‍ത്ഥിക്കുകയും ചെയ്‌താല്‍ ഉത്തമമായ മാര്‍ഗ്ഗം അല്ലാഹു കാണിച്ചുതരും.” 

തന്‍റെ സൃഷ്ടാവിനോട് ഉത്തമ ഉപദേശം തേടുകയും, ശേഷം സത്യവിശ്വാസിയായ തന്‍റെ കൂട്ടുകാരനോട്‌ അഭിപ്രായം ചോദിക്കുകയും, അങ്ങിനെ എടുത്ത തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയും, അല്ലാഹുവില്‍ വിശ്വസിച്ച് ഭരമേല്‍പ്പിക്കുകയും ചെയ്യുക. അല്ലാഹു പറയുന്നു : (കാര്യങ്ങള്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ വിശ്വസിച്ച് ഭരമേല്‍പ്പിക്കുക. തന്നില്‍ വിശ്വസിച്ച് ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്) ഖുര്‍ആന്‍ 3:159

اَللهُمَّ إِنِّي أَسْتَخِيرُكَ بِعِلْمِكَ، وَأَسْتَقْدِرُكَ بِقُدْرَتِكَ، وَأَسْأَلُكَ مِنْ فَضْلِكَ الْعَظِيمِ ، فَإِنَّكَ تَقْدِرُ وَلاَ أَقْدِرُ، وَتَعْلَمُ وَلاَ أَعْلَمُ ، وَأَنْتَ عَلاَّمُ الْغُيُوبُ، اَللهُمَّ إِنْ كُنْتَ تَعْلَمُ أَنَّ هَذَا الأَمْرَ – [وَ يُسَمَّى حَاجَتْهُ] – خَيْرٌ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي أَوْ قَالَ عَاجِلِهِ وَآجِلِهِ – فَاقْدُرْهُ لِي وَيَسِّرْهُ لِي ثُمَّ بَارِكْ لِي فِيهِ ، وَإِنْ كُنْتَ تَعْلَمُ أَنَّ هَذَا الأَمْرَ شَرٌّ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي أَوْ قَالَ عَاجِلِهِ وَاّجِلِهِ – فَاصْرِفْهُ عَنِّي وَاصْرِفْنِي عَنْهُ وَاقْدُرْ لِيَ الْخَيْرَ حَيْثُ كَانَ ثُمَّ أَرْضِنِي بِهِ 

(البخاري:٣٦٨٢ وصححه الألباني في سنن أبي داود:١٥٣٨)

അല്ലാഹുമ്മ ഇന്നീ അസ്തഖീറുക ബി ഇല്‍മിക, വ അസ്തഖ്ദിറുക ബിഖുദ്റതിക, വ അസ്അലുക മിന്‍ ഫള്ലികല്‍ അളീം, ഫ ഇന്നക തഖ്ദിറു വലാ അഖ്ദിറു, വ തഅ്ലമു വലാ അഅ്ലമു, വ അന്‍ത അല്ലാമല്‍ ഗുയൂബ്. അല്ലാഹുമ്മ ഇന്‍ കുന്‍ത തഅ്ലമു അന്ന ഹാദല്‍ അംറു […] ഖൈറുന്‍ ലീ ഫീ ദീനീ വാ മആശീ വ ആഖിബത്തി അംരീ, അവ് ഖാല: ഗാജിലി അംരീ വ ആജിലിഹീ, ഫഖ്ദുര്‍ഹു ലീ വയസ്സിര്‍ഹു ലീ സുമ്മ ബാരിക് ലീ ഫീഹി,വ ഇന്‍ കുന്‍ത തഅ്ലമു അന്ന ഹാദല്‍ അംറു ശര്‍റുന്‍ ലീ ഫീ ദീനീ വാ മആശീ വ ആഖിബത്തി അംരീ, അവ് ഖാല: ഗാജിലി അംരീ വ ആജിലിഹീ, ഫസ്റിഫ്‍ഹു അന്നീ വസ്റിഫ്നീ അന്‍ഹു, വഖ്ദുര്‍ ലില്‍ ഖൈറ ഹയ്സു കാന സുമ്മ അര്‍ളിനീ ബിഹി.

അല്ലാഹുവേ! നിന്‍റെ അറിവ് കൊണ്ട് (ഈ കാര്യത്തില്‍) ഉത്തമം ഏതെന്ന് നിന്നോട് ഞാന്‍ ഉപദേശം തേടുന്നു. നിന്‍റെ ഔദാര്യം കൊണ്ട് ഞാന്‍ (ഉപദേശം) തേടുന്നു. എന്തെന്നാല്‍, തീര്‍ച്ചയായും, നീ സര്‍വ്വതിനും കഴിവുള്ളവനും; ഞാന്‍ കഴിവില്ലാത്തവനുമാണ്. നീ സര്‍വ്വവും അറിയുന്നു; ഞാന്‍ അറിയുന്നുമില്ല. നീ സര്‍വ്വ മറഞ്ഞ കാര്യങ്ങളും നല്ലതു പോലെ അറിയുന്നവനുമാണ്!
അല്ലാഹുവേ! ഈ കാര്യം (ഇവിടെ കാര്യമെന്തെന്ന് പറയുക) എനിക്ക് എന്‍റെ മതത്തിലും ഐഹിക ജീവിതത്തിലും എന്‍റെ കാര്യത്തിന്‍റെ പര്യവസാനത്തിലും (പരലോകത്തേക്കും) ഉത്തമമാണെന്ന് നീ അറിയുന്നുവെങ്കില്‍ എനിക്കത് വിധിക്കുകയും, എനിക്കത് എളുപ്പമാക്കി തരികയും, ശേഷം എനിക്ക് ആ കാര്യത്തില്‍ അനുഗ്രഹം ചൊരിയുകയും ചെയ്യേണമേ.
എന്നാല്‍, അല്ലാഹുവേ! ഈ കാര്യം എന്‍റെ മതത്തിലും ഐഹിക ജീവിതത്തിലും എന്‍റെ കാര്യത്തിന്‍റെ പര്യവസാനത്തിലും (പരലോകത്തേക്കും) ദോഷകരമാണെന്ന് നീ അറിയുന്നുവെങ്കില്‍ എന്നെ ആ കാര്യത്തില്‍ നിന്നും, ആ കാര്യത്തെ എന്നില്‍ നിന്നും നീ മാറ്റി തിരിച്ചുകളയേണമേ. ശേഷം നന്മ എവിടെയാണോ അത് എനിക്ക് വിധിക്കുകയും അതില്‍ എനിക്ക് തൃപ്തി ഉണ്ടാക്കുകയും ചെയ്യേണമേ”

_______________________________________________________
63 - ഖബർ സിയാറത്ത് ( ഖബർ സന്ദർശനത്തിലെ പ്രാർത്ഥന)

السَّلَامُ عَلَيْكُمْ أَهْلَ الدِّيَارِ مِنَ الْمُؤْمِنِينَ وَالْمُسْلِمِينَ ، وَإِنَّا إِنْ شَاءَ اللهُ بِكُمْ لَاحِقُونَ ، نَسْأَلُ اللهَ لَنَا وَلَكُمُ الْعَافِيَةَ


അസ്സലാമു അലൈകും അഹ്‌ലദ്ദിയാരി മിനൽ മുഅ്‌മിനീന വൽ മുസ്‌ലിമീൻ, ഇന്നാ ഇൻശാഅല്ലാഹു ബികും ലാഹിഖൂൻ, നസ്‌അലുല്ലാഹ ലനാ വലകുമുൽ ആഫിയ.


ഈ (ഖബര്‍) പാര്‍പ്പിടത്തിലെ മുസ്‌ലിംകളെ, മുഅ്മിനുകളെ, നിങ്ങള്‍ക്ക്‌ സലാം (അല്ലാഹുവിന്‍റെ രക്ഷയും സമാധാനവും) ഉണ്ടാവട്ടെ. അല്ലാഹു കണക്കാക്കുമ്പോള്‍ ഞങ്ങളും നിങ്ങളോടോപ്പം വന്ന് ചേരുന്നതാണ്. (അല്ലാഹു ഞങ്ങളിലെ മുന്‍ഗാമികളിലും പിന്‍ഗാമികളിലും കരുണ ചൊരിയട്ടെ). ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മാപ്പും സൗഖ്യവും നല്‍കുവാന്‍ ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു.

👉🏻 മറ്റൊരു പ്രാർത്ഥന.

السَّلَامُ عَلَى أَهْلِ الدِّيَارِ مِنَ الْمُؤْمِنِينَ وَالْمُسْلِمِينَ ، وَيَرْحَمُ اللهُ الْمُسْتَقْدِمِينَ مِنَّا وَالْمُسْتَغْفِرِينَ، وَإِنَّا إِنْ شَاءَ اللهُ بِكُمْ لَلَاحِقُونَ، أَسْأَلُ اللهَ لَنَا وَلَكُمُ الْعَافِيَةَ


അസ്സലാമു അലൈഹി അഹ്‌ലദ്ദിയാരി മിനൽ മുഅ്‌മിനീന വൽ മുസ്‌ലിമീൻ, വയർഹമുല്ലാഹുൽ മുസ്തക്തിമീന മിന്നാ വൽ മുസ്തഹ്ഖിരീന, വാഇന്നാ ഇൻശാഅല്ലാഹു ബികും ലലാഹിഖൂൻ, അസ്‌അലുല്ലാഹ ലനാ വലകുമുൽ ആഫിയ.

ഈ (ഖബ്‌ർ) പാർ‌പ്പി‌ട‌ത്തി‌ലെ മുസ്‌ലിം‌കളു‌ടെ മേ‌ലും മു‌അ്‌മി‌നു‌ക‌ളു‌ടെ മേ‌ലും അ‌ല്ലാ‌ഹു‌വി‌ന്റെ ര‌ക്ഷ‌യും സ‌മാ‌ധാ‌ന‌വും‌ ഉ‌ണ്ടാ‌ക‌ട്ടെ; അ‌ല്ലാ‌ഹു ഞ‌ങ്ങ‌ളി‌ലെ മുൻ‌ഗാ‌മി‌ക‌ളി‌ലും പിൻ‌ഗാ‌മി‌ക‌ളി‌ലും ക‌രു‌ണ ചൊ‌രി‌യ‌ട്ടെ. അ‌ല്ലാ‌ഹു ക‌ണ‌ക്കാ‌ക്കു‌മ്പോൾ ഞ‌ങ്ങ‌ളും നി‌ങ്ങ‌ളോ‌ടൊ‌പ്പം വ‌ന്നു‌ചേ‌രു‌ന്ന‌താ‌ണ്‌. ഞ‌ങ്ങൾ‌ക്കും നി‌ങ്ങൾ‌ക്കും (മാ‌പ്പും) സൗ‌ഖ്യ‌വും നൽ‌കാൻ ഞാൻ അ‌ല്ലാ‌ഹു‌വോ‌ട്‌ പ്രാർ‌ത്ഥി‌ക്കു‌ന്നു.

________________________________________________________
64 - കോപം നിയന്ത്രിക്കുവാനുള്ള പ്രാർത്ഥന


أَعـوذُ بِاللهِ مِنَ الشَّيْـطانِ الرَّجيـم


അഊദു ബില്ലാഹി മിനശ്ശൈത്താനി അര്‍റജീം


നാം കോപിക്കുമ്പോഴും മറ്റുള്ളവര്‍ കോപിച്ച് പരസ്പരം ശക്തമായ പൊരുതുമ്പോഴും അതിന്‍റെയടുത്തു നിന്ന് ഇതു ചൊല്ലിയാല്‍ അത് ശമിക്കുന്നതായി കാണാം!*

________________________________________________________
65 - പിശാചിന്റെ വിട്ടുമാറാത്ത ചതി , കുതന്ത്രം സിഹ്ർ .. തടയുന്ന പ്രാർത്ഥന.


ജിബ്രീല്‍(അ) വന്നു നബി(സ)യോട് പറഞ്ഞു, (പിശാചിന്‍റെ വിട്ടുമാറാത്ത ചതി) മാറ്റുവാന്‍ ഇപ്രകാരം പറയുക:


أَعُوذُ بكَلِمَاتِ اللهِ التَّامَّاتِ الَّتِي لَا يُجَاوِزُهُنَّ بَرٌّ ولَا فَاجرٌ مِنْ شّرِّ مَا خَلقَ، وبَرَأَ وذَرَأَ، ومِنْ شَرِّ مَا يَنْزِلُ مِنَ السَّمَاءِ وِمنْ شَرِّ مَا يَعْرُجُ فيهَا، ومِن شَرِّ مَا ذَرَأَ في الأَرْضِ ومِنْ شَرِّ مَا يَخْرُجُ مِنْهَا، وِمنْ شَرِّ فِتَنِ اللَّيْلِ والنَّهارِ، ومِنْ شَرِّ كُلِّ طارِقٍ إِلَّا طَارِقاً يَطْرُقُ بخَيْرٍ يَا رَحْمَنُ


അഊദു ബികലിമാതില്ലാഹി ത്താമ്മത്തില്ലത്തീ ലാ യുജാവിസുഹുന്ന ബര്‍റുന്‍ വലാ ഫാജിറുന്‍ മിന്‍ ശര്‍രി മാ ഹലഖ, വബറഅ വ ദറഅ, വ മിന്‍ ശര്‍രി മാ യന്സിലു മിനസ്സമാഇ വമിന്‍ ശര്‍രി മാ യഅ്റുജു ഫീഹാ, വമിന്‍ ശര്‍രി മാ ദറഅ ഫീല്‍-അര്‍ളീ വമിന്‍ ശര്‍രി മാ യഹ്രുജു മിന്‍ഹാ, വമിന്‍ ശര്‍രി ഫിതനില്ലൈലി വന്നഹാരി, വമിന്‍ ശര്‍രി കുല്ലി ത്വാരിക്കിന്‍ ഇല്ല ത്വാരിഖന്‍ യത്വ്-റുഖു ബി ഖൈരിന്‍ യാ റഹ്മാന്‍.


പുണ്യവാനോ കുറ്റവാളിക്കോ അതിരുതകര്‍ക്കാന്‍ കഴിയുന്നതല്ലാത്ത ‘അല്ലാഹുവിന്‍റെ സമ്പൂര്‍ണ്ണ വചനങ്ങള്‍ (ഖുര്‍ആന്‍)’ കൊണ്ട് അവന്‍ സൃഷ്ടിച്ചവയുടെ എല്ലാ തിന്മയില്‍ നിന്നും ഞാന്‍ അല്ലാഹുവോട് രക്ഷതേടുന്നു. ആകാശത്തില്‍ നിന്നിറങ്ങുന്നവയുടെയും, അവിടേക്ക് കയറിപോകുന്നവയുടെയും എല്ലാ തിന്മയില്‍ നിന്നും. അവന്‍ ഭൂമിയില്‍ വിതച്ചവയുടെയും അതില്‍ നിന്ന് പുറപ്പെടുന്നവയുടേയും എല്ലാ തിന്മയില്‍ നിന്നും. രാപകലുകളിലെ എല്ലാ ക്ലേശങ്ങളില്‍ നിന്നും. രാത്രി വന്നു ഭവിക്കുന്ന എല്ലാറ്റിന്‍റെയും (നന്മയുമായി വരുന്നവ ഒഴികെയുള്ളവയുടെ) തിന്മകളില്‍ നിന്നും പരമകാരുണ്യവാനേ (അല്ലാഹുവേ)! ഞാന്‍ നിന്നോട് രക്ഷതേടുന്നു.

________________________________________________________
66 - കടം വീടിക്കിട്ടാനുള്ള പ്രാർത്ഥന

اللَّهُمَّ اكْفِنِي بِحَلالِكَ عَنْ حَرَامِكَ وَأَغْنِنِي بِفَضْلِكَ عَمَّنْ سِوَاكَ

അല്ലാഹുമ്മ-ക്ഫിനീ ബി ഹലാലിക അന്‍ ഹറാമിക, വ അഅ്നിനീ ബിഫള്’ലിക അമ്മന്‍ സിവാക

അല്ലാഹുവേ! നീ അനുവദനീയമാക്കിയത് കൊണ്ട് എനിക്ക് തൃപ്തി (മതി) വരുത്തി, നീ നിഷിദ്ധമാക്കിയതില്‍നിന്ന്  എന്നെ വിട്ടുനിര്‍ത്തേണമേ; നിന്‍റെ ഔദാര്യം (കൃപ, ആശ്രയം) കൊണ്ട് എനിക്ക് സമൃദ്ധി വരുത്തി, നീയല്ലാത്തവരുടെ ഔദാര്യം (കൃപ, ആശ്രയം) ചോദിക്കുന്നതില്‍നിന്ന് എന്നെ വിട്ടുനിര്‍ത്തേണമേ

________________________________________________________
67 - ഒരു മുസ്ലിം പുകഴ്ത്തപ്പെട്ടാൽ പറയേണ്ട പ്രാർത്ഥന.



اللَّهُمَّ لاَ تُؤَاخِذْنِي بِمَا يَقُولُونَ, وَ اغْفِرْ لِي مَا لاَ يَعْلَمُونَ [وَ اجْعَلْنِي خَيْرًا مِمَّا يَضُنُّون]

അ‌ല്ലാ‌ഹു‌മ്മ ലാ തു‌ആ‌ഖി‌ദ്‌‌നീ ബി‌മാ യ‌ഖൂ‌ലൂ‌ന വ‌ഗ്‌‌ഫിർ ലീ മാ ലാ യ‌അ്‌ല‌മൂ‌ന. [വ‌ജ്‌‌അൽ‌നീ ഖൈ‌റൻ മി‌മ്മാ യ‌ളു‌ന്നൂ‌ന]


അ‌ല്ലാ‌ഹു‌വേ! അ‌വർ പ‌റ‌യു‌ന്ന‌ (ലോ‌ക‌മാ‌ന്യം ഉ‌ണ്ടാ‌ക്കു‌ന്ന) ഈ കാ‌ര്യ‌ത്തി‌ന്‌ നീ എ‌ന്നെ പി‌ടി‌ച്ചു ശി‌ക്ഷി‌ക്ക‌രു‌തേ. അ‌വ‌രു‌ടെ ഈ അ‌റി‌വി‌ല്ലാ‌ഴ്‌‌മ എ‌നി‌ക്ക്‌ നീ പൊ‌റു‌ത്തു ത‌രേ‌ണ‌മേ. (അ‌വർ ക‌രു‌തു‌ന്ന‌തി‌നേ‌ക്കാൾ എ‌ന്നെ നീ ഉ‌ത്ത‌മ‌നാ‌ക്കേ‌ണ‌മേ.)

________________________________________________________
68 - വിഷമാവസ്ഥകൾ മാറാനുള്ള പ്രാർത്ഥനകളും ദിക്റുകളും

ചിന്താകുലതയും, ദുഖാകുലതയും, വിഷാദരോഗവും, ഉണ്ടായാലുള്ള പ്രാര്‍ത്ഥന.


اللّهُـمَّ إِنِّي عَبْـدُكَ ابْنُ عَبْـدِكَ ابْنُ أَمَتِـكَ نَاصِيَتِي بِيَـدِكَ، مَاضٍ فِيَّ حُكْمُكَ، عَدْلٌ فِيَّ قَضَاؤكَ أَسْأَلُـكَ بِكُلِّ اسْمٍ هُوَ لَكَ سَمَّـيْتَ بِهِ نَفْسَكَ أِوْ أَنْزَلْتَـهُ فِي كِتَابِكَ، أَوْ عَلَّمْـتَهُ أَحَداً مِنْ خَلْقِـكَ أَوِ اسْتَـأْثَرْتَ بِهِ فِي عِلْمِ الغَيْـبِ عِنْـدَكَ أَنْ تَجْـعَلَ القُرْآنَ رَبِيـعَ قَلْبِـي، وَنورَ صَـدْرِي وجَلَاءَ حُـزْنِي وذَهَابَ هَمِّـي


അല്ലാഹുമ്മ ഇന്നീ അബ്ദുക, ബ്നു അബ്ദിക, ബ്നു അമതിക, നാസ്വിയതീ ബി യദിക, മാള്വിന്‍ ഫിയ്യ ഹുക്മുക, അദ്’ലുന്‍ ഫിയ്യ ഖളാഉക, അസ്അലുക ബി കുല്ലി-സ്മിന്‍ ഹുവ ലക, സമ്മയ്തു ബിഹി നഫ്സക, അവ് അന്‍സല്‍തഹു ഫീ കിതാബിക, അവ് അല്ലംതഹു അഹദന്‍ മിന്‍ ഖല്‍കിക, അവിസ്തഅ്ഥര്‍ത ബിഹി ഫീ ഇല്‍മില്‍ ഗയ്ബ ഇന്‍ദക, അന്‍ തജ്അലല്‍ ഖുര്‍ആന റബീഗ  ഖല്‍ബീ, വ നൂറ സ്വദ്റീ, വ ജലാഅ ഹുസ്നീ, വ ദഹാബ ഹമ്മീ.


അല്ലാഹുവേ! ഞാന്‍ നിന്‍റെ അടിമയും ആരാധകനും, നിന്‍റെ അടിമയുടെ പുത്രനും, നിന്‍റെ അടിമസ്ത്രീയുടെ മകനുമാണ്. എന്‍റെ മൂര്‍ദ്ദാവ് (കടിഞ്ഞാണ്‍) നിന്‍റെ കയ്യിലാണ്. നിന്‍റെ തീരുമാനം എന്നില്‍ നടപ്പിലാക്കുന്നു. നിന്‍റെ വിധി (ഖളാഅ്) എന്നില്‍ നീതിയാകുന്നു.

നീ നിനക്ക് നിശ്ചയിച്ചതും, നിന്‍റെ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചതും, നിന്‍റെ സൃഷ്ടികളില്‍ ആരെയെങ്കിലും നീ പഠിപ്പിച്ചതും, നിന്‍റെ പക്കലുള്ള മറഞ്ഞിരിക്കുന്ന ജ്ഞാനത്തില്‍ നീ സ്വന്തമാക്കി വെച്ചതുമായ നിനക്കുള്ള മുഴുവന്‍ പേരുകളേയും കൊണ്ട് ഞാന്‍ ചോദിക്കുന്നു:

‘ഖുര്‍ആന്‍ എന്‍റെ ഹൃദയത്തിന് ചൈതന്യവും വസന്തവും, എന്‍റെ നെഞ്ചിന് നേര്‍മാര്‍ഗ പ്രകാശവും (ഇസ്‌ലാമികതയും), എന്‍റെ ദുഃഖത്തിന് വിടയും, എന്‍റെ ചിന്താകുലതയും വിഷാദരോഗവും നീക്കുന്നതുമാക്കി തീര്‍ക്കേണമേ”
_______________________________________________________
69 - അസ്വ്ഹാബുൽ കഹ്ഫിന്റെ പ്രാർത്ഥന.


ബഹുദൈവാരാധന നടത്തുകയും വിശ്വാസികളോട് വളരെ ക്രൂരമായി പെരുമാറുകയും ചെയ്തിരുന്ന ഒരു രാജാവിൽ നിന്ന് രക്ഷപ്പെട്ട് സ്വസ്ഥമായി അല്ലാഹുവിനെ ആരാധിക്കാൻ വേണ്ടി പുറപ്പെട്ട ഒരു സംഘം ചെറുപ്പക്കാർ ആരും കാണാത്ത ഒരു ഗുഹയിൽ ഒളിച്ചിരുന്നു. ഈ സംഭവം സൂറ: കാഹ്ഫിൽ വിവരിച്ചിട്ടുണ്ട്. ഗുഹയിൽ പ്രവേശിച്ച സമയം അവർ ചൊല്ലിയത്.

رَبَّنٰا اَتِّنٰا مِنْ لَّدُنكَ رَحْمَتً وَهَيِّىْٔ لَنٰا مِنْ اَمْرِنٰا رَشَدًا

(റബ്ബനാ ആതിനാ മില്ലദുൻക റഹ്മത്തൻ വഹയ്യിഅലനാ മിൻ അംരിനാ റശദാ )

അർത്ഥം:- ഞങ്ങളുടെ രക്ഷിതാവേ, നിന്നിൽ നിന്നുള്ള കാരുണ്യം ഞങ്ങൾക്ക് നീ നൽകേണമേ. ഞങ്ങളുടെ കാര്യത്തിൽ നേരായ മാർഗ്ഗം ഞങ്ങൾക്ക് നീ സൗകര്യപ്പെടുത്തിത്തരികയും ചെയ്യേണമേ.

■ നാം വല്ല ആപത്തിലും അകപ്പെട്ടാൽ അതിൽ നിന്നും രക്ഷനേടാനും, എന്തെങ്കിലും കാരുണ്യം ചെയ്യാനുദ്ദേശിക്കുമ്പോഴും ഇത് ചൊല്ലാവുന്നതാണ്. എന്നാൽ നല്ല കാര്യങ്ങൾ അല്ലാഹു നമുക്ക് തോന്നിക്കുകയും അസ്വ്ഹാബുൽ കഹ്ഫി രക്ഷപ്പെട്ടത് പോലെ നമ്മൾ രക്ഷപ്പെടുകയും ചെയ്യും.

അല്ലാഹു സുബ്ഹാനഹുവതാല അമലുകൾ സൂക്ഷ്മതയോടുകൂടി ചെയ്യാനും, അത് നിലനിർത്തിപ്പോരാനും തൗഫീഖ് ചെയ്യട്ടെ...

ആമീൻ യാ റബ്ബൽ ആലമീന്‍.


________________________________________________________
70


________________________________________________________
71

________________________________________________________
72

________________________________________________________
73

________________________________________________________
74

________________________________________________________
75
________________________________________________________
76
________________________________________________________
77


________________________________________________________
78

________________________________________________________
79


________________________________________________________
80


________________________________________________________
81

________________________________________________________
82


________________________________________________________
83



________________________________________________________
84



________________________________________________________
85

________________________________________________________
85

________________________________________________________
86
________________________________________________________
87

________________________________________________________
88

________________________________________________________
89

________________________________________________________
90

________________________________________________________
91


________________________________________________________
92

________________________________________________________
93

________________________________________________________
94

________________________________________________________
95

________________________________________________________
96

________________________________________________________
97

________________________________________________________
98


________________________________________________________
99

________________________________________________________
100


________________________________________________________
101

________________________________________________________
102


________________________________________________________
103


________________________________________________________
104


________________________________________________________
105


________________________________________________________
106


________________________________________________________
107


________________________________________________________
108

________________________________________________________
109
________________________________________________________
110
________________________________________________________
111

________________________________________________________
112

________________________________________________________
113

________________________________________________________

________________________________________________________



________________________________________________________


________________________________________________________

________________________________________________________

________________________________________________________


🌾المعرفة الاسلامية
🌹ഇസ്ലാമീക വിജ്ഞാനം🌹
 whatsapp no 00919746695894
R . A . M
ചങ്ങല
ചാല
കണ്ണൂര്‍



♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

No comments:

Post a Comment