Wednesday, February 27, 2019

നിസ്കാരശേഷമുള്ള കൂട്ടുപ്രാര്‍ത്ഥനയുടെ അടിസ്ഥാനം എന്താണ്❓

💐💐💐💐💐💐💐💐💐💐💐💐💐
🌾المعرفة الاسلامية🌾
🌹ഇസ്ലാമീക വിജ്ഞാനം🌹
 whatsapp no 00919746695894

💐💐💐💐💐💐💐💐💐💐💐💐💐💐

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
 പ്രാര്‍ത്ഥന ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണ്. എല്ലാ സമയത്തും അത് ചെയ്യേണ്ടതാണെങ്കിലും ഉത്തരം ലഭിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള സ്ഥലങ്ങളും സമയങ്ങളുമുണ്ടെന്നതില്‍ പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായാന്തരമില്ല. ഏകനായി നടത്തുന്ന പ്രാര്‍ത്ഥനകളേക്കാല്‍ കൂട്ടമായ പ്രാര്‍ത്ഥനകള്‍ക്ക് കൂടുതല്‍ സ്വീകാര്യതയുണ്ടെന്നതും  വ്യക്തമാണ്. പ്രവാചകര്‍ (സ) പറയുന്നു, ഒരാള്‍ പ്രാര്‍ത്ഥിക്കുകയും മറ്റുള്ളവര്‍ അതിന് ആമീന്‍ പറയുകയും ചെയ്തുകൊണ്ട് ഒരു സമൂഹവും ഒരുമിച്ച് കൂടിയിട്ടില്ല, അല്ലാഹു അവര്‍ക്ക് ഉത്തരം നല്‍കിയിട്ടല്ലാതെ (ഹാകിം, ത്വബ്റാനി). പ്രാര്‍ത്ഥനക്ക് സ്വീകാര്യസാധ്യത കൂടുതലുള്ള സമയങ്ങളില്‍ നിസ്കാരശേഷമുള്ള സമയം ഏറെ പ്രധാനമാണ്. അത് ഏത് രൂപത്തിലും ആകാവുന്നതാണ്.  നിസ്കാരശേഷം ചൊല്ലേണ്ടതായി ഹദീസുകളില്‍ ധാരാളം ദിക്റുകള്‍ വന്നിട്ടുണ്ട്. അവയെല്ലാം ചൊല്ലിയ ശേഷം നടത്തുന്ന പ്രാര്‍ത്ഥനക്ക് സ്വീകാര്യസാധ്യത വീണ്ടും കൂടുകയാണ്. അത് കൂട്ടമായി ചെയ്താല്‍ ഒന്ന് കൂടി വര്‍ദ്ദിക്കുന്നു. ഇവയെല്ലാം പരിഗണിച്ചാണ് നമ്മുടെ മുന്‍കാല പണ്ഡിതരൊക്കെ നിസ്കാരശേഷം കൂട്ടുപ്രാര്‍ത്ഥന നടത്തുന്നതും നടത്തണമെന്ന് നമ്മെ ഉപദേശിക്കുന്നതും. മുസ്‌ലിം സമൂഹം കൂട്ടമായി പ്രാര്‍ത്ഥിക്കുന്നതില്‍ ജുതന്മാര്‍ക്ക് ഏറെ അമര്‍ഷമുണ്ടായിരുന്നെന്ന് ഹദീസുകളില്‍ കാണാം. പ്രവാചകര്‍ (സ) പറയുന്നു, ജൂതന്മാര്‍ സലാം പറയുന്നതിന്റെ പേരിലും ആമീന്‍ പറയുന്നതിന്റെ പേരിലും (ഒരാള്‍ പ്രാര്‍ത്ഥിച്ച് മറ്റുള്ളവര്‍ ആമീന്‍ പറയുന്നത്) നിങ്ങളോട് അസൂയപ്പെടുന്ന പോലെ മറ്റൊരു കാര്യത്തിലും അവര്‍ അസൂയപ്പെടുന്നില്ല (ഇബ്നുമാജ). ചുരുക്കത്തില്‍ കൂട്ടുപ്രാര്‍ത്ഥന വിശ്വാസികളുടെ കരുത്താണെന്നും അതിനെ പരമാവധി പ്രോല്‍സാഹിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്നും ഇതില്‍നിന്ന് മനസ്സിലാക്കാം. അതിന് വിരുദ്ധമായി പ്രചരിപ്പിക്കുന്നതിലൂടെ വലിയ അപകടത്തിലേക്കാണ് നാം അറിയാതെ നീങ്ങുന്നത്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Tuesday, February 26, 2019

ഖുതുബ നടക്കുമ്പോള്‍ നിസ്കരിക്കുന്നതിന്‍റെ വിധി എന്താണ്❓


💐💐💐💐💐💐💐💐💐💐💐💐💐
🌾المعرفة الاسلامية🌾
🌹ഇസ്ലാമീക വിജ്ഞാനം🌹
 whatsapp no 00919746695894

💐💐💐💐💐💐💐💐💐💐💐💐💐💐


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
 ഖുതുബ തുടങ്ങിക്കഴിഞ്ഞാല്‍ അത് കേള്‍ക്കലാണ് ഏറ്റവും പുണ്യകരം. നിര്‍ബന്ധമാണ് എന്ന് പറയുന്ന പണ്ഡിതരും ഉണ്ട്. ഖുതുബ നടന്നുകൊണ്ടിരിക്കെ പള്ളിയിലേക്ക് കടന്നുവരുന്നവര്‍ ഏറ്റവും ചുരുങ്ങിയ രൂപത്തില്‍ രണ്ട് റക്അത് തഹിയ്യത് നിസ്കരിച്ച് ഖുതുബ ശ്രദ്ധിക്കുകയാണ് വേണ്ടത്. രണ്ടാം ബാങ്ക് വിളിക്കുന്ന സമയത്താണ് വരുന്നതെങ്കില്‍ ബാങ്കിന് മറുപടി പറയാന്‍ നില്‍ക്കാതെ എത്രയും വേഗം തഹിയ്യത് നിസ്കരിച്ച് ഖുതുബ കേള്‍ക്കാന്‍ സമയം ചെലവഴിക്കുകയാണ് വേണ്ടതെന്നും പണ്ഡിതര്‍ വ്യക്തമാക്കുന്നുണ്ട്. ബാങ്കിന് മറുപടി പറയല്‍ സുന്നതാണെങ്കിലും ഖുതുബ കേള്‍ക്കല്‍ അതിലേറെ ശക്തമായ സുന്നതാണെന്ന് എല്ലാ പണ്ഡിതരും അഭിപ്രായപ്പെടുന്നുണ്ട്. ഖുതുബ കേള്‍ക്കാന്‍ ആകെ ജുമുഅക്കാവശ്യമായ നാല്‍പത് പേരേ ഉള്ളൂവെങ്കില്‍ അവര്‍ അത് കേള്‍ക്കല്‍ നിര്‍ബന്ധമാണന്നത് പ്രത്യേകം പറയേണ്ടതുമില്ലല്ലോ.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
ഒരു സംശയം   മൂസാനബിയുടെ  സഹോദരി  ആണോ  മറിയംബീവി (റ)  ❓
പിന്നെ  ഖുർആനിൽ  ഹാറൂന്റെ  സഹോദരി  എന്ന്  പറയുന്നുണ്ടല്ലോ❓

💐💐💐💐💐💐💐💐💐💐💐💐💐
🌾المعرفة الاسلامية🌾
🌹ഇസ്ലാമീക വിജ്ഞാനം🌹
 whatsapp no 00919746695894

💐💐💐💐💐💐💐💐💐💐💐💐💐💐

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

‘ഓ ഹാറൂനിന്റെ സോദരീ, നിന്റെ പിതാവ് ദുഷിച്ച മനുഷ്യനായിരുന്നില്ല. മാതാവ് ദുര്‍ന്നടത്തക്കാരിയുമായിരുന്നില്ല.’ (മര്‍യം: 28) എന്ന് അല്ലാഹു പറയുന്നു. ഈ സൂക്തത്തില്‍ പരാമര്‍ശിക്കുന്ന ‘ഹാറൂന്‍’ ആരെയാണ് ഉദ്ദേശിക്കുന്നത്? മൂസാ നബിയുടെ സഹോദരന്‍ ഹാറൂന്‍ തന്നെയാണോ അത്? മര്‍യമിന് നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ ജീവിച്ചിരുന്ന ഹാറൂന്‍ എങ്ങനെയാണ് അവരുടെ സഹോദരിയാവുന്നത്? അതല്ല വേറെ ഏതെങ്കിലും ഹാറൂനാണോ ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്?
മേല്‍പറഞ്ഞ സൂക്തത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ഹാറൂന്‍ മൂസാ നബിയുടെ സഹോദരന്‍ ഹാറൂന്‍ തന്നെയാണ്. ഒരേ മാതാപിതാക്കളുടെ മക്കള്‍ എന്ന അര്‍ഥത്തിലുള്ള സഹോദരിയല്ല ഈ പ്രയോഗം കൊണ്ടര്‍ഥമാക്കുന്നത്. ഒരു ആലങ്കാരിക പ്രയോഗം മാത്രമാണത്. അവര്‍ (മര്‍യം) ഹാറൂന്റെ വംശപരമ്പരയിലും സന്താനപരമ്പരയിലും പെട്ടവളാണ് എന്നാണത് അര്‍ഥമാക്കുന്നത്. തമീം ഗോത്രക്കാരനെ ‘തമീമിന്റെ സഹോദരന്‍’ (അഖൂ തമീം), എന്നും ഖുറൈശി ഗോത്രക്കാരനെ ഖുറൈശിന്റെ സഹോദരന്‍ എന്നും വിശേഷിപ്പിക്കുന്നത് പോലെ ഒരു പ്രയോഗമാണത്. സദ്‌വൃത്തനായ ഒരു നബിയുടെ സന്താനപരമ്പരയില്‍ പെട്ട നിനക്കെങ്ങനെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു? എന്നതായിരുന്നു അവരുടെ ചോദ്യം. മര്‍യം ഹാറൂന്‍ നബിയുടെ സന്താന പരമ്പരയില്‍ പെട്ടവരായിരുന്നില്ല എങ്കില്‍ പോലും ദേവാലയത്തിനുള്ള പരിചരണത്തിലൂടെയും അവിടെ ആരാധനക്കായി ജീവിതം ഉഴിഞ്ഞുവെച്ചതിലൂടെയും അദ്ദേഹത്തിലേക്ക് ചേര്‍ക്കപ്പെട്ടവളായിരുന്നു അവര്‍.
ദേവാലയങ്ങളുടെ പരിചരണം ഹാറൂന്‍ നബിയുടെ സന്താനങ്ങളില്‍ നിക്ഷിപ്തമാക്കപ്പെട്ടതായിരുന്നു. സേവനത്താലും ആരാധനകളാലും ദേവാലയത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചതിലൂടെ സദ്‌വൃത്തനായ നബിയിലേക്ക് ചേര്‍ക്കപ്പെട്ടവള്‍ എന്നതാണ് ‘ഹാറൂന്റെ സഹോദരി’ എന്നതു കൊണ്ടുദ്ദേശിക്കുന്നത്. ആയത്തില്‍ പരാമര്‍ശിക്കുന്ന ഹാറൂന്റെ ഉദ്ദേശ്യം ആ സമൂഹത്തില്‍ തന്നെയുള്ള മര്‍യം തന്റെ മാതൃകയായി സ്വീകരിച്ച ഒരു സദ്‌വൃത്തനാവാനുള്ള സാധ്യതയും നിരാകരിക്കാനാവില്ല. സൂക്ഷ്മതയിലും ദൈവത്തോടുള്ള അനുസരണത്തിലും ആരാധനകളിലും മര്‍യം അദ്ദേഹത്തെ അനുകരിച്ചതിനാല്‍ അദ്ദേഹത്തിലേക്ക് ചേര്‍ത്ത് അറിയപ്പെട്ടതാവാം. ‘ഈ സദ്‌വൃത്തനായ മനുഷ്യനെ മാതൃകയാക്കുകയും പിന്തുടരുകയും ചെയ്യുന്നവളേ, നിന്റെ പിതാവ് ദുഷിച്ച മനുഷ്യനായിരുന്നില്ല. മാതാവ് ദുര്‍ന്നടത്തക്കാരിയും ആയിരുന്നില്ല. പിന്നെ എവിടന്നു കിട്ടി നിനക്ക് ഈ കുട്ടിയെ?’ എന്നതായിരിക്കാം ജനങ്ങളുടെ ചോദ്യത്തിന്റെ ഉദ്ദേശ്യം.
മുഗീറത്ത് ബിന്‍ ശുഅ്ബ(റ)ല്‍ നിന്നും അഹ്മദ്, മുസ്‌ലിം, തിര്‍മിദി, നസാഇ തുടങ്ങിയവര്‍ അദ്ദേഹം പറഞ്ഞതായി ഉദ്ധരിക്കുന്നു: പ്രവാചകന്‍(സ) എന്നെ നജ്‌റാന്‍ നിവാസികളിലേക്ക് (അവര്‍ ക്രിസ്ത്യാനികളായിരുന്നു) അയച്ചു. അവര്‍ ചോദിച്ചു: നിങ്ങള്‍ പാരായണം ചെയ്യുന്ന ‘ഓ ഹാറൂനിന്റെ സോദരീ’ എന്നതിനെ കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം? ഈസാ നബിക്കും അനേകം വര്‍ഷങ്ങള്‍ക്ക് മുമ്പാണല്ലോ മൂസാ നബി വന്നിട്ടുള്ളത്? അതിന് മറുപടി നല്‍കാന്‍ സാധിക്കാതിരുന്ന മുഗീറ റസൂലിന്റെ സന്നിദ്ധിതിയില്‍ ചെന്ന് സംഭവിച്ച കാര്യം വിവരിച്ചു. അപ്പോള്‍ നബി(സ) അദ്ദേഹത്തോട് ചോദിച്ചു: മുന്‍കഴിഞ്ഞ നബിമാരുടെയും സദ്‌വൃത്തരുടെയും പേരുകള്‍ തങ്ങളുടെ പേരായി സ്വീകരിക്കുന്നവരാണവര്‍ എന്ന് അവര്‍ക്ക് മറുപടി നല്‍കാമായിരുന്നില്ലേ? നജ്‌റാന്‍ നിവാസികള്‍ മനസ്സിലാക്കിയ പോലെ ആയത്തില്‍ പരാമര്‍ശിക്കുന്ന ഹാറൂന്‍ മൂസാ നബിയുടെ സഹോദരന്‍ ഹാറൂന്‍ തന്നെയാവണമെന്ന് നിര്‍ബന്ധമില്ലെന്ന് വ്യക്തമാക്കുന്ന പ്രവാചകനില്‍ നിന്ന് തന്നെയുള്ള വ്യാഖ്യാനമാണിത്. മര്‍യമിന്റെ സമകാലികനായ ഒരു ഹാറൂനായിരിക്കാം അത്. പ്രവാചകന്‍മാരുടെയും അവരിലെ തന്നെ സദ്‌വൃത്തരുടെയും പേരുകള്‍ പേരുകളായി സ്വീകരിക്കുന്ന സമൂഹത്തിലായിരുന്നു അവര്‍ ജീവിച്ചിരിക്കുന്നത്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Sunday, February 24, 2019

ഒരാള്‍ മരണപ്പെട്ടു. അയാള്‍ക്ക് മക്കളായി ഒരു ആണും രണ്ടു പെണ്ണും ഉണ്ട് .മൂന്നു കോടി രൂപയുടെ സ്വത്തുണ്ടെങ്കില്‍ ഓരോരുത്തരുടെയും വിഹിതം എത്ര❓

💐💐💐💐💐💐💐💐💐💐💐💐💐
🌾المعرفة الاسلامية🌾
🌹ഇസ്ലാമീക വിജ്ഞാനം🌹
 whatsapp no 00919746695894

💐💐💐💐💐💐💐💐💐💐💐💐💐💐


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

 സ്വത്ത് വീതം വെക്കുന്നതില്‍ ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. ചോദ്യത്തില്‍ പറഞ്ഞതനുസരിച്ച് മരിച്ച ആള്‍ക്ക് അവകാശികളായി വേറെ ആരുമില്ലെന്നാണ് മനസ്സിലാകുന്നത്. ഉപ്പ, ഉമ്മ, ഭാര്യ ഇവരിലാരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്ക് കൂടി വിഹിതം നല്‍കേണ്ടിവരും. അത് കഴിച്ച് ബാക്കിയുള്ളതാണ് മക്കള്‍ക്കിടയില്‍ വീതിക്കേണ്ടത്. പെണ്ണിന് കിട്ടുന്നതിന്റെ ഇരട്ടി ആണിന് കിട്ടുന്ന വിധമാണ് വീതം വെക്കേണ്ടത്. മേല്‍പറഞ്ഞ ഉദാഹരണത്തില്‍, അവകാശികളായി മറ്റാരുമില്ലെങ്കില്‍, ആകെയുള്ള മൂന്ന് കോടിയെ നാലായി ഭാഗിക്കുക. (രണ്ട് പെണ്ണിന് ഓരോ ഓഹരി വീതവും ആണിന് രണ്ട് ഓഹരി വീതവും നല്‍കാന്‍ വേണ്ടി), ഒരു വിഹിതത്തില്‍ എഴുപത്ത് അഞ്ച് ലക്ഷം വീതം ഉണ്ടാവും, ഓരോ വിഹിതം വീതം രണ്ട് പെണ്‍കുട്ടികള്‍ക്കും, രണ്ട് വിഹിതം (ഒന്നരകോടി) ആണ്‍കുട്ടിക്കും ലഭിക്കുന്നതാണ്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Saturday, February 23, 2019

ജീവിതത്തില്‍ ഒരു പ്രാവശ്യം ഉംറ ചെയ്താല്‍ ഹജ്ജ് നിര്‍ബന്ധമാണോ❓

💐💐💐💐💐💐💐💐💐💐💐💐💐
🌾المعرفة الاسلامية🌾
🌹ഇസ്ലാമീക വിജ്ഞാനം🌹
 whatsapp no 00919746695894

💐💐💐💐💐💐💐💐💐💐💐💐💐💐

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
ഹജ്ജും ഉംറയും വഴിയാലും തടിയാലും സാധിക്കുന്നവര്‍ക്ക് ജീവിതത്തില്‍ ഒരിക്കല്‍ നിര്‍വ്വഹിക്കല്‍ നിര്‍ബന്ധമാണ്. ഒരിക്കല്‍ ഉംറ ചെയ്യുന്നതിലൂടെ നിരുപാധികം ഹജ്ജ് നിര്‍ബന്ധമാവില്ല. എന്നാല്‍, ഉംറ ചെയ്തത് ഹജ്ജിന്റെ മാസങ്ങളിലാണെങ്കില്‍ (ശവ്വാല്‍ മുതല്‍ അറഫ വരെയുള്ള ദിവസങ്ങള്‍ ) അയാളുടെ മേല്‍ അതോടെ ഹജ്ജ് നിര്‍ബന്ധമാവുന്നു, കാരണം, വഴിയാല്‍ സാധ്യമാവുക എന്നത് അയാളെ സംബന്ധിച്ചിടത്തോളം ഇതിലൂടെ ഉണ്ടായിക്കഴിഞ്ഞല്ലോ. എന്നാല്‍ അതിനര്‍ത്ഥം, അയാല്‍ ആ വര്‍ഷം തന്നെ ഹജ്ജ് ചെയ്യണമെന്നല്ല, ജീവിതത്തില്‍ എപ്പോഴെങ്കിലുമായി അത് ചെയ്ത് വീട്ടേണ്ടതാണ്, ചെയ്യാന്‍ സാധിക്കാതെ മരണപ്പെട്ടാല്‍ ആരെങ്കിലും അയാള്‍ക്ക് വേണ്ടി അത് ചെയ്തുവീട്ടേണ്ടതോ അനന്തരസ്വത്തില്‍നിന്ന് അതിനായി നീക്കിവെച്ച് ആരെയെങ്കിലും അയച്ച് അത് ചെയ്യിക്കേണ്ടതോ ആണ്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Thursday, February 21, 2019

വെള്ളിയാഴ്ച രാവിലെ നോമ്പ് എന്നു പറയുന്നത് വ്യാഴാഴ്ച പകലിലല്ലേ നോൽക്കുക? ഇതേ പോലെ തിങ്കളാഴ്ച രാവ് ഞായറാഴ്ച അല്ലേ..❓

💐💐💐💐💐💐💐💐💐💐💐💐💐
🌾المعرفة الاسلامية🌾
🌹ഇസ്ലാമീക വിജ്ഞാനം🌹
 whatsapp no 00919746695894

💐💐💐💐💐💐💐💐💐💐💐💐💐💐

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
നോമ്പ് സുന്നതുള്ളത് വ്യാഴാഴ്ചയും തിങ്കളാഴ്ചയുമാണ്. നോമ്പ് ഒരിക്കലും രാവിലല്ലെന്നതും പകലിലാണെന്നതും എല്ലാവര്‍ക്കും അറിയുന്നതാണല്ലോ. അങ്ങനെ ആരെങ്കിലും പ്രയോഗിക്കുന്നെങ്കില്‍ അത് പ്രയോഗത്തിലെ അപാകത എന്നല്ലാതെ, അത് കൊണ്ട് വിധി മാറുന്നില്ല. നോമ്പ് നോല്‍ക്കേണ്ടത് വ്യാഴാഴ്ചയും തിങ്കളാഴ്ചയും തന്നെയാണ്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Wednesday, February 20, 2019

ഇന്ദ്രിയം (മനിയ്യ്) നജസിന്റെ ഗണത്തില്‍ പെടുമോ ? മനിയ്യ് ആയ വസ്ത്രം ഉടുത്ത് നിസ്കാരം നിര്‍വഹിച്ചാല്‍ നിസ്കാരം സഹീഹകുമോ❓

💐💐💐💐💐💐💐💐💐💐💐💐💐
🌾المعرفة الاسلامية🌾
🌹ഇസ്ലാമീക വിജ്ഞാനം🌹
 whatsapp no 00919746695894

💐💐💐💐💐💐💐💐💐💐💐💐💐💐

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
 മനുഷ്യന്‍റെ ഇന്ദ്രിയം നജസ് അല്ലെന്നാണ്ശാഫീ മദ്ഹബിലെ പണ്ഡിതരുടെ പക്ഷം. മനിയ്യ് ആയ വസ്ത്രം ഉടുത്ത് നിസ്കരിക്കാവുന്നതാണ്. പ്രവാചകര്‍ (സ)യുടെ വസ്ത്രത്തില്‍ പറ്റിപ്പിടിച്ചിരുന്ന ഇന്ദ്രിയം താന്‍ ചുരണ്ടിക്കൊടുക്കാറുണ്ടായിരുന്നെന്നും പ്രവാചകര്‍ അത് ഉടുത്ത് നിസ്കരിക്കാറുണ്ടായിരുന്നുവെന്നും ആഇശ (റ) നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാവുന്നതാണ്. മറ്റുചില നിവേദനങ്ങളില്‍, ഉണങ്ങിയതാണെങ്കില്‍ ചുരണ്ടുകയും ഉണങ്ങിയിട്ടില്ലെങ്കില്‍ കഴുകുകയും ചെയ്യാറുണ്ടായിരുന്നു എന്നും കാണാവുന്നതാണ്. മേല്‍പറഞ്ഞതും സമാനവുമായ ഹദീസുകളുടെ വെളിച്ചത്തില്‍, ശാഫീ മദ്ഹബിലെയും ഹമ്പലീ മദ്ഹബിലെയും പണ്ഡിതര്‍ മനിയ്യ് നജസ് അല്ലെന്നാണ് അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഹനഫീ മദ്ഹബിന്‍റെയും മാലികീ മദ്ഹബിന്‍റെയും അഭിപ്രായം മനിയ്യ് നജസാണെന്നാണ്. പക്ഷെ, ഉണങ്ങിയതാണെങ്കില്‍ അത് കഴുകേണ്ടതില്ലെന്നും ചുരണ്ടിക്കളഞ്ഞാല്‍ മതിയെന്നുമാണ് ഹനഫീ മദ്ഹബിന്‍റെ അഭിപ്രായം.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Saturday, February 16, 2019

കേക്ക് മുറിച്ചു കൊണ്ടോ മറ്റോ ബര്‍ത്ത് ഡേ ആഘോഷിക്കുന്നതിന്‍റെ വിധി എന്താണ്❓
💐💐💐💐💐💐💐💐💐💐💐💐💐
🌾المعرفة الاسلامية🌾
🌹ഇസ്ലാമീക വിജ്ഞാനം🌹
 whatsapp no 00919746695894

💐💐💐💐💐💐💐💐💐💐💐💐💐💐

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
 ഇന്ന് നാം സാധാരണയായി കാണുന്ന ബര്‍ത് ഡേ ആഘോഷരീതി ഇതരമതസ്ഥരില്‍നിന്ന് കടന്നുവന്നതാണ്. ആചാരങ്ങളിലും ആഘോഷങ്ങളിലും അവരുമായി പരമാവധി അകലം പാലിക്കാനും നമ്മുടേതായ വ്യതിരിക്തത കാത്തുസൂക്ഷിക്കാനുമാണ് വിശ്വാസികളോട് കല്‍പിക്കപ്പെട്ടിട്ടുള്ളത്. അത്കൊണ്ട് തന്നെ, അവരെപ്പോലെ കേക്ക് മുറിച്ചോ മറ്റോ ജന്മദിനം ആഘോഷിക്കുന്നത് നിഷിദ്ധം തന്നെയാണ്. എന്നാല്‍, അന്നേദിവസം അല്ലാഹുവിന് കൂടുതല്‍ നന്ദി ചെയ്യാനും കൂടുതല്‍ ആരാധനാകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനും തന്റെ ആയുസ്സിലെ ഒരു വര്‍ഷം കൂടി കഴിഞ്ഞുപോയെന്നും മരണത്തിലേക്ക് കൂടുതല്‍ അടുത്തിരിക്കുന്നു എന്ന് തിരിച്ചറിയാനുമായിരിക്കണം വിശ്വാസി ശ്രമിക്കേണ്ടത്. അതിന്റെ ഭാഗമായി ദാനധര്‍മ്മങ്ങളും മറ്റും ചെയ്യുന്നതും നല്ലതല്ലെന്ന് പറയുക വയ്യ. മരണാനന്തരജീവിതത്തെക്കുറിച്ച് വിശ്വാസമില്ലാത്തവര്‍ക്ക് ഈ ജീവിതം തന്നെ പ്രധാനം, അവര്‍ക്ക് ഒരു വര്‍ഷം കൂടി ഭൂമിയില്‍ ജീവിക്കാന്‍ ലഭിച്ചുവെന്നത് വലിയ കാര്യമാണ്. എന്നാല്‍ വിശ്വാസിക്ക് അത് മരണത്തിലേക്കുള്ള ദൂരം കുറയുന്നതായേ കാണാനാവൂ. ജീവിതത്തിലെ ഓരോ അടക്കവും അനക്കവും ആരാധനയാക്കാന്‍ നാഥന്‍ തുണക്കട്ടെ.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Friday, February 15, 2019

ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് പരസ്പരം ഗുഹ്യ ഭാഗം നോക്കല്‍ നിഷിദ്ധമാണോ❓

💐💐💐💐💐💐💐💐💐💐💐💐💐
🌾المعرفة الاسلامية🌾
🌹ഇസ്ലാമീക വിജ്ഞാനം🌹
 whatsapp no 00919746695894

💐💐💐💐💐💐💐💐💐💐💐💐💐💐


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
 ശരീരത്തിലെ മറച്ചിരിക്കേണ്ട ഭാഗങ്ങളെയാണ് ഔറത് എന്ന് പറയുന്നത്. ഔറതുകളെ കുറിച്ച് പ്രതിപാദിക്കുന്ന ആയതുകളിലും ഹദീസുകളിലുമെല്ലാം അത് മറക്കണമെന്ന് പറയുന്നതോടൊപ്പം തന്നെ സ്വന്തം ഇണതുണകളില്‍നിന്നൊഴികെ എന്ന് പറഞ്ഞതായി കാണാം. തങ്ങളുടെ ഗുഹ്യഭാഗങ്ങളെ സൂക്ഷിക്കുന്നവരാണ് അവര്‍ (വിജയിച്ച വിശ്വാസികള്‍ ), അവരുടെ ഇണകളില്‍നിന്നൊഴികെ (സൂറതുല്‍ മുഅ്മിനൂന്‍ ). ഇമാം തുര്‍മുദീ നിവേദനം ചെയ്യുന്ന ഹദീസിലും സമാനമായ നിര്‍ദ്ദേശം കാണാനാവും. ഇവയുടെയെല്ലാം അടിസ്ഥാനത്തില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് പരസ്പരം ശരീരത്തിലെ ഏത് ഭാഗവും നോക്കല്‍ അനുവദനീയമാണെന്നാണ് ഭൂരിഭാഗ കര്‍മ്മശാസ്ത്ര പണ്ഡിതരും അഭിപ്രായപ്പെടുന്നത്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Thursday, February 14, 2019

എല്ലാ വ്യാഴാഴ്ചയും തിങ്കളാഴ്ചയും നോമ്പ് പിടിക്കണം എന്നു കരുതുന്നു. കൂടെ, എപ്പോഴെങ്കിലും നഷ്ടപ്പെട്ടിട്ടിണ്ടാകാവുന്ന ഫർള് നോമ്പ് കൂടി ഇതിന്റെ കൂടെ കരുതാൻ പറ്റില്ലേ? എടുത്തിട്ടുള്ള നോമ്പുകളും അവയുടെ പോരായ്മകളും ഇതിലൂടെ പരിഹരിക്കപ്പെടണം എന്ന നിയ്യത്തു കൂടി മനസിലുണ്ട്. ഞാൻ എങ്ങനെ നിയ്യത്ത് കരുതണം? എന്റെ മനസിലെ പറഞ്ഞിട്ടുള്ള കാര്യങ്ങളൊക്കെ ഈ നോമ്പുകളിലൂടെ പരിഹരിക്കപ്പെടുമൊ❓


                               📚🌷المعرفة  الاسلامية🌷📚
              Whatsapp no.00919746695894



بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
   എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും നോമ്പ് സുന്നതാണ്. അത് നോല്‍ക്കണമെന്ന തീരുമാനം പ്രശംസനീയമാണ്. അല്ലാഹു തൌഫീഖ് ചെയ്യട്ടെ. അതതു ദിവസത്തെ സുന്നതായ നോമ്പ് ഞാന്‍ നോറ്റുവീട്ടുന്നു എന്ന് നിയ്യത് ചെയ്താല്‍ മതി. ഫര്‍ളായ നോമ്പ് വീട്ടാനുണ്ടെങ്കില്‍ അത് കൂടി അതിന്റെ കൂടെ കരുതാവുന്നതാണ്. ഫര്‍ള് നോമ്പുകളിലുള്ള കുറവുകള്‍ പരിഹരിക്കാന്‍ എന്ന് പ്രത്യേകം കരുതേണ്ടതില്ല, കരുതുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല. സുന്നത് കര്‍മ്മങ്ങളൊക്കെ തന്നെ നിയമമാക്കപ്പെട്ടിരിക്കുന്നത് സമാനമായ നിര്‍ബന്ധകര്‍മ്മങ്ങളിലെ കുറവുകള്‍ പരിഹരിക്കാനാണ് എന്ന് ഹദീസുകളില്‍ കാണാം. പ്രവാചകര്‍ (സ) പറഞ്ഞതായി അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു, ഖിയാമത് നാളില്‍ ജനങ്ങള്‍ ആദ്യമായി വിചാരണ ചെയ്യപ്പെടുന്നത് നിസ്കാരത്തെക്കുറിച്ചായിരിക്കും. റബ്ബ് മലകുകളോട് പറയും, നിങ്ങള്‍ എന്റെ അടിമയുടെ നിസ്കാരം നോക്കുക, അത് കുറവുകളില്ലാത്തവയാണെങ്കില്‍ അതിന് പൂര്‍ണ്ണമായി പ്രതിഫലം നല്‍കുക, കുറവുകളുണ്ടെങ്കില്‍ അവന്‍ സുന്നത് നിസ്കാരങ്ങള്‍ നിര്‍വ്വഹിച്ചിട്ടുണ്ടോ എന്ന് നോക്കുകയും ഉണ്ടെങ്കില്‍ അവ കൊണ്ട് ഫര്‍ളുകളിലെ കുറവുകള്‍ പരിഹരിക്കുകയും ചെയ്യക എന്ന്. (തുര്‍മുദീ, നസാഈ, അബൂദാവുദ്) കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله