ഒരാള്‍ മരണപ്പെട്ടു. അയാള്‍ക്ക് മക്കളായി ഒരു ആണും രണ്ടു പെണ്ണും ഉണ്ട് .മൂന്നു കോടി രൂപയുടെ സ്വത്തുണ്ടെങ്കില്‍ ഓരോരുത്തരുടെയും വിഹിതം എത്ര❓
💐💐💐💐💐💐💐💐💐💐💐💐💐
🌾المعرفة الاسلامية🌾
🌹ഇസ്ലാമീക വിജ്ഞാനം🌹
whatsapp no 00919746695894
💐💐💐💐💐💐💐💐💐💐💐💐💐💐
بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
സ്വത്ത് വീതം വെക്കുന്നതില്‍ ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. ചോദ്യത്തില്‍ പറഞ്ഞതനുസരിച്ച് മരിച്ച ആള്‍ക്ക് അവകാശികളായി വേറെ ആരുമില്ലെന്നാണ് മനസ്സിലാകുന്നത്. ഉപ്പ, ഉമ്മ, ഭാര്യ ഇവരിലാരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്ക് കൂടി വിഹിതം നല്‍കേണ്ടിവരും. അത് കഴിച്ച് ബാക്കിയുള്ളതാണ് മക്കള്‍ക്കിടയില്‍ വീതിക്കേണ്ടത്. പെണ്ണിന് കിട്ടുന്നതിന്റെ ഇരട്ടി ആണിന് കിട്ടുന്ന വിധമാണ് വീതം വെക്കേണ്ടത്. മേല്‍പറഞ്ഞ ഉദാഹരണത്തില്‍, അവകാശികളായി മറ്റാരുമില്ലെങ്കില്‍, ആകെയുള്ള മൂന്ന് കോടിയെ നാലായി ഭാഗിക്കുക. (രണ്ട് പെണ്ണിന് ഓരോ ഓഹരി വീതവും ആണിന് രണ്ട് ഓഹരി വീതവും നല്‍കാന്‍ വേണ്ടി), ഒരു വിഹിതത്തില്‍ എഴുപത്ത് അഞ്ച് ലക്ഷം വീതം ഉണ്ടാവും, ഓരോ വിഹിതം വീതം രണ്ട് പെണ്‍കുട്ടികള്‍ക്കും, രണ്ട് വിഹിതം (ഒന്നരകോടി) ആണ്‍കുട്ടിക്കും ലഭിക്കുന്നതാണ്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
No comments:
Post a Comment