ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് പരസ്പരം ഗുഹ്യ ഭാഗം നോക്കല്‍ നിഷിദ്ധമാണോ❓
💐💐💐💐💐💐💐💐💐💐💐💐💐
🌾المعرفة الاسلامية🌾
🌹ഇസ്ലാമീക വിജ്ഞാനം🌹
whatsapp no 00919746695894
💐💐💐💐💐💐💐💐💐💐💐💐💐💐
بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
ശരീരത്തിലെ മറച്ചിരിക്കേണ്ട ഭാഗങ്ങളെയാണ് ഔറത് എന്ന് പറയുന്നത്. ഔറതുകളെ കുറിച്ച് പ്രതിപാദിക്കുന്ന ആയതുകളിലും ഹദീസുകളിലുമെല്ലാം അത് മറക്കണമെന്ന് പറയുന്നതോടൊപ്പം തന്നെ സ്വന്തം ഇണതുണകളില്‍നിന്നൊഴികെ എന്ന് പറഞ്ഞതായി കാണാം. തങ്ങളുടെ ഗുഹ്യഭാഗങ്ങളെ സൂക്ഷിക്കുന്നവരാണ് അവര്‍ (വിജയിച്ച വിശ്വാസികള്‍ ), അവരുടെ ഇണകളില്‍നിന്നൊഴികെ (സൂറതുല്‍ മുഅ്മിനൂന്‍ ). ഇമാം തുര്‍മുദീ നിവേദനം ചെയ്യുന്ന ഹദീസിലും സമാനമായ നിര്‍ദ്ദേശം കാണാനാവും. ഇവയുടെയെല്ലാം അടിസ്ഥാനത്തില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് പരസ്പരം ശരീരത്തിലെ ഏത് ഭാഗവും നോക്കല്‍ അനുവദനീയമാണെന്നാണ് ഭൂരിഭാഗ കര്‍മ്മശാസ്ത്ര പണ്ഡിതരും അഭിപ്രായപ്പെടുന്നത്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
No comments:
Post a Comment