Tuesday, June 30, 2020

*🌜സംശയനിവർണം🌛*

*📱കഴുകിയതിനു ശേഷവും മാംസത്തില്‍ ശേഷിക്കുന്ന രക്തം കൊണ്ട്‌ വല്ല പ്രശ്നവുമുണ്ടോ❓*

☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894*
📞 بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين 
മാംസത്തില്‍ കാനുന്ന രക്തം നജസ്‌ തന്നെ. പക്ഷേ, അത്‌ പൊറുക്കപ്പെടുന്നതാണ്‌  ‘പൊറുക്കപ്പെടുന്ന രക്ത’വും കഴുകിക്കളയണമെന്ന ഉദ്ദേശ്യത്തോടെ കഴുകിയാല്‍ പൂര്‍ണ്ണമായി കഴുകണം. വെറുമൊരു കഴുകല്‍ നടത്തിയാല്‍ രക്തം പൂര്‍ണ്ണമായി പോകാതെ വേവിച്ചാലും പ്രശ്നമില്ല.

( ودم ) إجماعا حتى ما يبقى على العظام ومن صرح بطهارته أراد أنه يعفى عنه }صوره بعضهم بالدم الباقي على اللحم الذي لم يختلط بشئ كما لو ذبحت شاة وقطع لحمها وبقي عليه أثر من الدم بخلاف ما لو اختلط بغيره كما يفعل في التي تذبح في المحل المعد للذبح الآن من صب الماء عليها لازالة الدم عنها فإن الباقي من الدم على اللحم بعد صب الماء لا يعفى عنه وإن قل لاختلاطه بأجنبي وهو تصوير حسن فليتنبه له{ (تحفة المحتاج مع  حاشية الشرواني: 1/345)

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Sunday, June 28, 2020

*നിസ്കാരത്തില്‍ പൂര്‍ണ്ണമായി സുജൂദിൻെറ സ്ഥാനത്തേക്ക്‌ നോക്കലാണല്ലോ സുന്നത്ത്‌. പകരം കണ്ണടച്ച്‌ നിസ്കരിക്കുന്നതിൻെറ വിധി❓ ഖുശൂഅ്‌ അധികം ലഭിക്കുനുണ്ടെങ്കിലോ❓*
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894*
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
സുജൂദിൻെറ സ്ഥാനത്തേക്ക്‌ നോക്കലാണ്‌ സുന്നത്ത്‌. ഇനി ഒരു വ്യക്തിക്ക്‌ കണ്ണടക്കുന്നതുകൊണ്ട്‌ കൂടുതല്‍ ഖുശൂഅ്‌ ലഭിക്കുനുണ്ടെങ്കില്‍ കണ്ണടച്ച്‌ നിസ്കരിക്കല്‍ സുന്നത്താണ്‌. എന്നാല്‍ തനിക്കോ മറ്റുള്ളവര്‍ക്കോ വല്ല പ്രയാസവും ഭയന്നാല്‍ കണ്ണടക്കല്‍ കറാഹത്താണ്‌.

(قلت ويسن إدامة نظره ) أي المصلى (إلى موضع سجوده) لإنها أقرب للخشوع (شرح المحلي: 1/172)

وعندي لا يكره أي فيباح نعم يندب إن حصل به خشوع أو نحوه مما يطلب ويكره إن خاف به ضررا له أو لغيره (حاشية قليوبي على كنز الراغبين: 1/173)

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Friday, June 26, 2020

*📚🌷المعرفة الاسلامية🌷📚*
*🌱സംശയനിവർണം.🌱*

📞 *ഖുര്‍ആനിലെ എല്ലാ സൂറത്തിലും ബിസ്മി ഓതാറുണ്ട്...എന്നാല്‍ സൂറത്തു തൗബയില്‍ ബിസ്മി ഓതാതിരിക്കാനുളള കാരണമെന്ത്...❓*

https://chat.whatsapp.com/BEL7ovRVP9925Yi5NPaWgL

🎤
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
ബിസ്മി ഖുര്‍ആനിലെ മുഴുവന്‍ സൂറത്തുകളിലും അടങ്ങീട്ടുണ്ടോ ഇല്ലയോ എന്നതതില്‍ മദ്ഹബുകള്‍ക്കിടയില്‍ അഭിപ്രായ വിത്യാസമുണ്ട്...എന്നാല്‍ സൂറത്തു തൗബയില്‍ (ബറാഅത്ത്)ബിസ്മി ഉള്‍പ്പെട്ടിട്ടില്ലാ എന്നതില്‍ പണ്ഡിതരെല്ലാം ഒരേ അപിപ്രായക്കാരാണ്....

ബറാഅത്ത് സൂറയില്‍ ബിസ്മി ഓതുന്നതിനെ കുറിച്ചു പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായ വിത്യാസമുണ്ട്..ഇമാം റംലി റ)പറഞ്ഞത് സൂറത്തിന്‍റെ ആദ്യത്തില്‍ നിന്നോതുമ്പോള്‍ ബിസ്മി ഓതല്‍ കറാഹത്തും ഇടയില്‍ നിന്നോതുമ്പോള്‍ സുന്നത്തുമെന്നാണ്.
ഇമാം ഇബ്നു ഹജര്‍ റ)പറഞ്ഞത് 'ആദൃത്തില്‍ ബിസ്മി ഓതല്‍ ഹറാമും ഇടയില്‍ നിന്നായാല്‍ കറാഹത്തുമെന്നാണ്.ഈ അഭിപ്രായമാണ് പ്രഭലം..

ബറാഅത്ത് സൂറയില്‍ ബിസ്മി ഇല്ലാതിരുന്നതിന്‍റെ കാരണത്തെ സംബന്ധിച്ചു പ്രധാനമായും അഞ്ച് അപിപ്രായമാണ് വന്നിട്ടുളളത്...
1)നബി സ)അതില്‍ ബിസ്മി എഴുതാന്‍ കല്‍പ്പിച്ചിട്ടില്ലാ ,അല്ലങ്കില്‍ നബി ഓതുമ്പോള്‍ ബിസ്മി ഓതീട്ടില്ല എന്നതാണ് ഒന്നാമത്തെ കാരണം.

2)ഉസ്മാന്‍ റ)നോട് അതിനെക്കുറിച്ചു ചോദിക്കപ്പെട്ടപ്പോള്‍ അദ്ധേഹം പറഞ്ഞു; സൂറത്തു തൗബയുടെ ചരിത്രം അന്‍ഫാല്‍ സൂറയുടെ ചരിത്രത്തോട് സാമ്യമുളളതിനാല്‍ അവ രണ്ടും കൂടി ഒരു സൂറത്താണന്ന് ധരിക്കപ്പെട്ടതുകൊണ്ടാണ്..

3)ഈ സൂറത്തില്‍ അല്ലാഹുവിന്‍റെ ശിക്ഷയേയും കോപത്തേയും,യുദ്ധകാര്യങ്ങളേയും സംബന്ധിച്ചു വ്യാപകമായി പറഞ്ഞിട്ടുണ്ടു..മാത്രമല്ല കാഫിരീങ്ങളുടെ കരാര്‍ ദുര്‍ബ്ബലപ്പെടുത്തുവാനും കപട വിശ്വാസികളെ അപമാനിക്കുവാനും വേണ്ടി അവതരിക്കപ്പപ്പെട്ടതിനാല്‍ ഇത് സിക്ഷയുടെ സൂറത്തായിട്ടാണ് അറിയപ്പെടുന്നത്.ബിസ്മി എന്നുളളത് റഹ്മത്താണ് .അപ്പോള്‍ റഹ്മത്തും സിക്ഷയും യോചിക്കുകയില്ല.

ഹുദൈഫതുബ്നുല്‍ യമാന്‍ റ)തന്‍റെ കൂട്ടുകാരോട് ചോദിച്ചു ;നിങ്ങള്‍ ഈ സൂറത്തിനു സൂറത്തു തൗബ എന്നാണല്ലോ പറയുന്നത്.യഥാര്‍ത്തത്ഥിലത് ശിക്ഷയുടെ സൂറത്താണ്.ഒരൊറ്റ കപട വിശ്വാസിയേയും ഇതു പിടികൂടാതെ വിട്ടു കളഞ്ഞിട്ടില്ല.(തഫ്സീര്‍ കശ്ശാഫ് 2/241)

മറ്റൊരു റിപ്പോര്‍ട്ടില്‍ കാണാം...

ﻋﻦ ﺍﺑﻦ ﻋﺒﺎﺱ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻬﻤﺎ، ﻗﺎﻝ : ﺳﺄﻟﺖ ﻋﻠﻲ ﺑﻦ ﺃﺑﻲ ﻃﺎﻟﺐ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﻟﻢ ﻟﻢ ﺗﻜﺘﺐ ﻓﻲ ﺑﺮﺍﺀﺓ ﺑﺴﻢ ﺍﻟﻠﻪ ﺍﻟﺮﺣﻤﻦ ﺍﻟﺮﺣﻴﻢ، ﻗﺎﻝ : ﻷﻥ ﺑﺴﻢ ﺍﻟﻠﻪ ﺍﻟﺮﺣﻤﻦ ﺍﻟﺮﺣﻴﻢ ﺃﻣﺎﻥ ﻭﺑﺮﺍﺀﺓ ﻧﺰﻟﺖ ﺑﺎﻟﺴﻴﻒ

ഇബ്നു അബ്ബാസ് റ)പറയുന്നു;'ബറാഅത്ത് സൂറയില്‍ എന്ത് കൊണ്ടാണ് ബിസ്മി എഴുതാത്തതന്ന് ഞാന്‍ അലി റ)നോട് ചോദിച്ചപ്പോള്‍ അദ്ധേഹം പറഞ്ഞു;ബിസ്മി വിശ്വസ്തതയാണ്.ബറാഅത്ത് സൂറത്തു അവതരിച്ചതാകട്ടെ വാളു(യുദ്ധങ്ങളെ )കൊണ്ടുമാണ്.

മറ്റൊരു റിപ്പര്‍ട്ടില്‍ ഇമാം ഖുര്‍ത്തബി ഉദ്ധരിക്കുന്നത് കാണാം.''ഈ സൂറത് അവതരിച്ചത് കപട വിശ്വാസിയെ പരാമര്‍ശിച്ചും വാളിനെ കുറിച്ചും പറഞ്ഞു കൊണ്ടുമാണ്.കപട വിശ്വസികള്‍ക്ക് യാതൊരു വിശ്വാസതയും ഇല്ലല്ലോ...
(തഫ്സീര്‍ ഖുര്‍ത്തുബി 8/63-തഫ്സീര്‍ ഇബ്നു കസീര്‍ 2/331)

4)ബറാഅത്തും അന്‍ഫാലും കൂടി ഒരു സൂറത്താണോ ,രണ്ടു സൂറത്താണോ എന്നതില്‍ അഭിപ്രായ വിത്യാസമുളളതിനാല്‍ ഒരു സൂറയാണന്നവരുടെ അഭിപ്രായമനുസരിച്ചു ബിസ്മി ഉപേക്ഷിക്കുകയും രണ്ടു സൂറത്താണന്നവരുടെ അഭിപ്രായമനുസരിച്ചു രണ്ടിന്‍റേയും ഇടയില്‍ ഒരു വിടവ് കൊടുക്കുകയും ചെയ്തു..

5)ജാഹിലിയ്യാ കാലഘട്ടത്തില്‍ അറബികള്‍ക്കിടയില്‍ ഒരു കരാറുണ്ടാവുകയും അത് ദുര്‍ബ്ബലപ്പെടുത്തണമെന്നവര്‍ ഉദ്ധേശിക്കുകയും ചെയ്താല്‍ ദുര്‍ബ്ബലപ്പെടുത്തികൊണ്ടു അയക്കുന്ന സന്ദേശത്തില്‍ ബിസ്മി എഴുതാതിരിക്കല്‍ അവരുടെ പതിവായിരുന്നു.മുശ്രിക്കുകള്‍ നബി സ)മായുളള കരാറുകള്‍ പാലിക്കാതിരുന്നപ്പോള്‍അലി റ) നോട് അവരുടെ അടുക്കല്‍ ചെന്ന് സൂറത്തുല്‍ ബറാഅത്ത് ഓതി കേള്‍പ്പിക്കാന്‍ കല്‍പ്പിക്കുകയും അലി റ)ആ സമയം ബിസ്മി ഓതിയിട്ടില്ല എന്നും ഹദീസില്‍ കാണാം....
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

☆☆☆☆☆☆☆☆☆☆☆☆☆☆

*ഇസ്ലാമിക വിജ്ഞാനം  Whatsapp & telegram   ഗ്രൂപ്പില്‍ ചേരുവാന്‍ തല്‍പ്പര്യമുളളവര്‍ താഴെ കൊടുത്ത നമ്പറില്‍ ബന്ധപ്പെടുക*
*Whatsapp & telegram  no.00919746695894*

⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*📚🌷المعرفة الاسلامية🌷📚*
*🌱സംശയനിവർണം.🌱*

📞 *മരണപ്പെട്ട മനുഷ്യന് നിസ്കാരം ഖളാ ഉണ്ടെങ്കിൽ കുടുംബത്തിനോ മറ്റോ വീട്ടാൻ മാർഗ്ഗമുണ്ടോ..❓*

https://chat.whatsapp.com/BEL7ovRVP9925Yi5NPaWgL

🎤
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين 
പ്രബലമായ അഭിപ്രായ മനുസരിച്ച് മരിച്ച വ്യക്തിക്ക് നിസ്കാരം ഖളാ ഉണ്ടെങ്കിൽ മറ്റുള്ളവർ നിസ്കരിച്ച് വീട്ടുകയോ ഫിദ്'യ കൊടുത്ത് പരിഹരിക്കുകയോ ചെയ്യാവുന്നതല്ല.

എന്നാൽ ഒരു വിഭാഗം പണ്ഡിതന്മാർ അത് അനുവദനീയമാണെന്ന് പറഞ്ഞിട്ടുണ്ടെന്നും ഇമാം സുബ്കി (റ) തന്റെ കുടുംബത്തിൽ ചിലർക്ക് വേണ്ടി നിസ്കാരം ഖാളാ വീട്ടിയിട്ടുണ്ടെന്നും കാണാം. (ഇആനത്ത്:
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

☆☆☆☆☆☆☆☆☆☆☆☆☆☆

*ഇസ്ലാമിക വിജ്ഞാനം  Whatsapp & telegram   ഗ്രൂപ്പില്‍ ചേരുവാന്‍ തല്‍പ്പര്യമുളളവര്‍ താഴെ കൊടുത്ത നമ്പറില്‍ ബന്ധപ്പെടുക*
*Whatsapp & telegram  no.00919746695894*

⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*📚🌷المعرفة الاسلامية🌷📚*
*🌱സംശയനിവർണം.🌱*

📞 *നിസ്‌ക്കാരത്തിൽ ഫാതിഹ വീണ്ടും മടക്കി ഓതേണ്ടി വരുന്ന സന്ദർഭങ്ങൾ ഏതൊക്കെയാണ്❓*

https://chat.whatsapp.com/BEL7ovRVP9925Yi5NPaWgL

🎤
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  ഫാതിഹയിലെ ആയത്തുകള്‍ ക്രമാനുസൃതം തുടര്‍ച്ചയായി ഓതല്‍ നിര്‍ബന്ധമാണ്.അതിനാല്‍ ഫാതിഹയിലെ ആയത്തുകള്‍ക്കിടയിലുളള ക്രമം ഒരാള്‍ മനപ്പുര്‍വ്വം ഉപേക്ഷിക്കല്‍ കാരണം അര്‍ത്ഥത്തിനു മാറ്റം വന്നാല്‍ നിസ്ക്കാരം തന്നെ ബാതിലാകും..അതേ സമയം അര്‍ത്ഥത്തിനു മാറ്റം വന്നിട്ടില്ലങ്കില്‍ ആ ഫാതിഹ ബാതിലാകും നിസ്ക്കാരം ബാതിലാകില്ല.അപ്പോള്‍ അവന്‍ വീണ്ടും ഫാതിഹ ആദ്യം മുതല്‍ ഓതണം.
അശ്രദ്ധവാനായി ഓതുകയും ,ഇപ്പോള്‍ ഓതി എത്തിയ ആയത്തിന്‍റെ മുമ്പുളള ആയത്തുകള്‍ വിട്ടുപോയോ എന്നു സംശയിക്കുകയും ചെയ്താല്‍ വീണ്ടും ആദ്യം മുതല്‍ ഓതല്‍ നിര്‍ബന്ധമാണ്....

അപ്രകാരം ഓത്തിനിടയില്‍ മനപ്പൂര്‍വ്വം ദീര്‍ഘനേരംമൗനം പാലിക്കല്‍ കൊണ്ടു അവന്‍റെ ഓത്തു മുറിയുന്നതാണ്.അപ്പോള്‍ ഓത്തിനെ ആദ്യ ആയത്ത് മുതല്‍ വീണ്ടും കൊണ്ടു വരണം.മുറിക്കണമെന്ന് കരുതി അല്‍പ്പ നേരം മൗനം പാലിച്ചാലും ഇപ്രകാരമാണ്.

ദിര്‍ഘ നേരം കൊണ്ടുളള ഉദ്ധേശം ശ്വാസം വിടുവാനോ,വിക്കുളളവന്‍റെ ഉച്ചാരണത്തിനു വേണ്ടുന്ന സമയത്തേക്കാളോ കൂടുതലാവല്‍ ആണ്.അവക്കു വേണ്ട കണക്കാണങ്കില്‍ വിരോധമില്ല..ഇപ്രകാരം ചുമയും തുമ്മലും കാരണമാണ് മൗനം ദീര്‍ഘമായതെങ്കിലും തുടര്‍ച്ചയെ അത് മുറിക്കുന്നതല്ല....

ഓത്തിനിടയില്‍ ഫാത്തിഹയില്‍ പ്പെടാത്ത ഖുര്‍ആന്‍ വാക്യങ്ങളോ ,നിസ്ക്കാരത്തിന്‍റെ നന്‍മയില്‍ പ്പെടാത്ത മറ്റു ദിക്റുകളോ ഓതിയാലും തുടരെ തുടരെ ആവുക എന്ന നിയമത്തിനു കോട്ടംവരുന്നത് കൊണ്ടു ഫാതിഹ ആദ്യം മുതല്‍ ഓതല്‍ നിര്‍ബന്ധമാണ്...

ഉദാഹരണത്തിനു- നിസ്ക്കാരത്തില്‍ ഫാതിഹ ഓതുന്നതിനിടയില്‍ ഒരാള്‍ തുമ്മുകയും അവന്‍ അല്‍ഹംദുലില്ലാ പറയുകയും ചെയ്താല്‍ അവന്‍ ഫാതിഹ വീണ്ടും ആദ്യം മുതല്‍ തുടങ്ങേണ്ടതുണ്ട്.ഫാതിഹയില്‍ പെടാത്ത ഒരു കാര്യത്തെ ഫാതിഹക്കിടയില്‍ കൊണ്ടു വന്നു എന്നതാണു കാരണം.. അതു പോലെ 'ഖുര്‍ആന്‍ വാക്യത്തിലെ അല്‍പ്പം മാത്രം ഫാതിഹക്കിടയില്‍ ഓതിയാലും ഇതാണ് അവസ്ത.ഇവിടെയെല്ലാം ഓത്തിന്‍റെ മുവാലാത് മുറിയുന്നത് കൊണ്ടാണു മടക്കി ഓതേണ്ടി വരുന്നത്...

എന്നാല്‍ ഇമാമിന്‍റെ 'ആമീനോ'ടപ്പംമഅമൂംആമീന്‍ ചൊല്ലുക,ഇമാമിനു സംഭവിച്ച പിഴവിനെക്കുറിച്ചുണര്‍ത്തുക ,ഇമാമിന്‍റെ ഓത്തിനു വേണ്ടി മഅമൂം സുജൂദ് ചെയ്യുക എന്നിങ്ങനെയുളള നിസ്ക്കാരത്തിന്‍റെ നന്‍മയില്‍പ്പെട്ടവ ഫാതിഹക്കിടയില്‍ കൊണ്ടു വന്നാലും മറന്നു കൊണ്ടു മൗനം പാലിക്കുകയോ ,ദിക്ര്‍ ചൊല്ലുകയോ ചെയ്താലും ഓത്തിനു ഭംഗം സംഭവിക്കുന്നതല്ല.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

☆☆☆☆☆☆☆☆☆☆☆☆☆☆

*ഇസ്ലാമിക വിജ്ഞാനം  Whatsapp & telegram   ഗ്രൂപ്പില്‍ ചേരുവാന്‍ തല്‍പ്പര്യമുളളവര്‍ താഴെ കൊടുത്ത നമ്പറില്‍ ബന്ധപ്പെടുക*
*Whatsapp & telegram  no.00919746695894*

⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Wednesday, June 24, 2020

*ബാങ്ക് വിളിക്കുമ്പോൾ സംസാരിച്ചാൽ കലിമ പറയാതെ മരണപ്പെട്ടുപോകാം എന്ന ഹദീസ് നബി (സ) യുടെ മേൽ കളവായി കെട്ടിച്ചമച്ച ഹദീസ് ആണ് എന്ന് ഒരു മുജാഹിദ് മൗലവി ഫത്വ കൊടുക്കണത് കേട്ടു , അങ്ങനെ ആണോ വിധി ❓*
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
ബാങ്ക് വിളിക്കുമ്പോൾ സംസാരിക്കുന്നതിന്റെ വിധി എന്ത്

ബാങ്ക് വിളിക്കുന്ന സമയത്തെ സംസാരങ്ങൾ ആ വ്യക്തിയുടെ മരണാവസ്ഥ മോശമാക്കുമെന്ന് ഇമാം സുയൂഥ്വി (റഹ്) യും , ഇമാം ബുജൈരിമി (റഹ്) തങ്ങളുടെ കിത്താബുകളിൽ ഉദ്ധരിച്ചതായി കാണാം .

قَالَ الْجَلَالُ السُّيُوطِيّ فِي مُخْتَصَرِ أَذْكَارِ النَّوَوِيِّ: إنَّ مَنْ تَكَلَّمَ حَالَ الْأَذَانِ يُخْشَى عَلَيْهِ مِنْ سُوءِ الْخَاتِمة
[البجيرمي، حاشية البجيرمي على الخطيب = تحفة الحبيب على شرح الخطيب 
٤٨/٢]

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Sunday, June 21, 2020

ഹദിയയും സ്വദഖയും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് കർമ്മശാസ്ത്രപരമായി വിശദീകരിക്കാമോ❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894*
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين 
ഒരാൾ അല്ലാഹുവിലേക്ക് അടുക്കാനുള്ള ആരാധനയെന്ന ഉദ്ദേശ്യത്തോടെ ഒരു അത്യാവശ്യക്കാരന് വല്ലതും ഫ്രീയായി കൊടുക്കുന്നതാണ് സ്വദഖഃ. എന്നാൽ ഒരാളോടുള്ള ഇഷ്ടം കാരണം അയോളോട് അടുപ്പം കാണിക്കാൻ വേണ്ടി വല്ലതും ഫ്രീയായി കൊടുക്കുന്നതാണ് ഹദ് യ. ഇത് രണ്ടും കൊടുക്കൽ സുന്നത്താണ്. നബി (സ്വ) പ്രോത്സാഹിപ്പിച്ച കാര്യങ്ങളുമാണ്. (ശറഹുൽ മുഹദ്ദബ്)

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Friday, June 19, 2020

*ഭക്ഷണം കഴിക്കുമ്പോള്‍ സംസാരിക്കാമോ? സംസാരിക്കുന്നത് തെറ്റാണോ❓*
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
സംഘമായി ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കലും ഭക്ഷണം കഴിക്കുമ്പോള്‍ ഹറാമല്ലാത്ത കാര്യങ്ങള്‍ (ഭക്ഷണത്തെ കുറിച്ചുള്ള മഹാന്മാരുടെ വാക്കുകളും മറ്റും ഉദാഹരണം) സംസാരിക്കലും സുന്നത്താണെന്നും എന്നാല് സംസാരം കുറക്കലാണ് ഗുണകരമെന്നും മുഗ്നി(3/330)യില്‍ കാണാം.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
ഒന്നാമത്തെ അത്തഹിയ്യാത് മറന്നു കൊണ്ട് ഒരാൾ എഴുന്നേൽക്കുകയും പെട്ടെന്ന് ഓര്‍മ വന്നപ്പോൾ അത്തഹിയ്യാത്തിലേക്ക് തിരിച്ചു പോകുകയും ചെയ്‌താൽ നിസ്കാരം ബാഥ്വിലാകുമോ ❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
ഒന്നാമത്തെ അത്തഹിയ്യാത്ത് അബ്ആള് സുന്നത്തുകളില്‍ പെട്ടതാണ്. ഒന്നാമത്തെ അത്തഹിയ്യാത്ത് മറക്കുകയും മൂന്നാമത്തെ റക്അതിന്‍റെ നിര്‍ത്തത്തിലേക്ക് എത്തുകയും ചെയ്ത ശേഷം പിന്നീട് ഓര്‍മവന്നാല്‍ അത്തഹിയ്യാത്തിന്‍റെ ഇരുത്തത്തിലേക്ക് മടങ്ങാന്‍ പാടില്ല. അങ്ങനെ മടങ്ങിയാല്‍ നിസ്കാരം ബാത്വിലാകുന്നതാണ്. എന്നാല്‍ മടങ്ങല്‍ ഹറാമാണെന്ന അറിവില്ലാതെയാണ് ചെയ്തതെങ്കില്‍ നിസ്കാരം ബാത്വിലാവകുയയില്ല. (ഫത്ഹുല്‍മുഈന്‍)

ആദ്യത്തെ അത്തഹിയ്യാത്ത് മറക്കുകയും നിര്‍ത്തത്തിലേക്ക് ഉയരുന്നതിനിടയില്‍ നിര്‍ത്തത്തിലേക്കെത്തുന്നതിന് മുമ്പ് ഓര്‍മവരികയും ചെയ്താല്‍ അത്തഹിയ്യാത്തിന്‍റെ ഇരുത്തത്തിലേക്ക് മടങ്ങാവുന്നതാണ്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
പൂവങ്കോഴി ഉള്ള വീട്ടിൽ പിശാച് പ്രവേശിക്കുകയില്ലെന്ന് പറഞ്ഞു കേൾക്കുന്നു. ശരിയാണോ❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  

അതെ ശരിയാണ്.! ഇബ്നു അബ്ബാസ് (റ) പറയുന്നു. "പക്ഷികളിൽ അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ളത് പൂവൻ കോഴിയും ഇബ് ലീസിന് ഏറ്റവും ഇഷ്ടപ്പെട്ടത് മയിലുമാണ്. അത് കൊണ്ട് നിങ്ങൾ വീടുകളിൽ കോഴികളെ വർദ്ധിപ്പിക്കുക. തീര്‍ച്ചയായും വെള്ളപൂവൻ  കോഴിയുള്ള വീട്ടിൽ പിശാച് പ്രവേശിക്കുകയില്ല".(ബുജൈരിമി 1/404)

    قال ابن عباس: أحب الطيور إلى الله الديك، وأحب الطيور إلى إبليس الطاووس، فأكثروا في بيوتكم من الديكة، فإن الشيطان لا يدخل بيتا فيه ديك أبيض.( حاشية البجيرمي : ١/٤٠٤)

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Sunday, June 14, 2020

*വിളിക്കുറിയുടെ (ലേലക്കുറി) ഇസ്‌ലാമിക മാനദണ്ഡം എന്താണ്❓*
☆☆☆☆☆☆☆☆☆☆☆☆☆☆
https://chat.whatsapp.com/HbvmT6VLGknFisj4yWRnVm
*whatsapp no.9746695894*
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين 
ഓരോ മാസവും നിശ്ചിത സംഖ്യ കടം കൊടുക്കലായാണ് കുറിയെ കര്മശാസ്ത്ര പണഡിതര് പരിഗണിച്ചിട്ടുള്ളത്. പലതരത്തില് കുറി സംഘടിപ്പിക്കപ്പെടാറുണ്ട്. അതില്‍ ഒരു രൂപമാണ് ലേലക്കുറി. പണത്തിന് അത്യാവശ്യമുള്ളവര് കുറിയില്‍ ആകെ അടക്കേണ്ട
തുകയേക്കാള് കുറഞ്ഞ തുകക്ക് കുറി വിളിച്ചെടുക്കേണ്ടി വരുന്ന രൂപമാണിത്.
ഇവർക്ക് വരുന്ന നഷ്ടം കുറി നടത്തിപ്പുകാര്ക്ക് ലാഭമായി ലഭിക്കുന്നു. കുറിയില്‍ ആകെ അടക്കേണ്ട തുക ഒരു ലക്ഷമാണെങ്കില്‍ പണത്തിന് അത്യാവശ്യം ഉള്ളവന് അതില് കുറഞ്ഞ സംഖ്യക്ക് കുറി വസൂലാക്കുന്നു. എന്നാല്‍ തിരിച്ചടക്കുമ്പോള്‍ ഒരു ലക്ഷം പൂര്‍ണമായി അടക്കേണ്ടി വരികയും ചെയ്യുന്നു. ഇത് ഇസ്ലാം നിഷിദ്ധമാക്കിയ പലിശയാണ്. ഇത്തരം കുറികളില് ഭാഗഭാക്കാവുന്നതും നടത്തുന്നതും ഹറാം തന്നെ.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Saturday, June 13, 2020

ജീവിച്ചിരിക്കുന്ന ഒരാളുടെ ശരീര ഭാഗം ഏതെങ്കിലും രീതിയിൽ വേർപെട്ടാൽ എങ്ങനെ മറമാടണം❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894*
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين 
ജിവിച്ചിരിപ്പുള്ള ആളുടെ ശരീരത്തില്‍ നിന്ന് എന്ത് വേര്‍പിരിഞ്ഞാലും അത് മറമാടല്‍ സുന്നത്താണ്. രോഗകാരണങ്ങള്‍ കാരണം മുറികപ്പെട്ട അവയവഭാഗങ്ങള്‍, കട്ടവന് ശിക്ഷ നല്കിയതിന്‍റേ പേരില്‍ മുറിക്കപ്പെട്ട കൈ, മാര്‍ക്കം കഴിക്കുമ്പോള്‍ മുറിച്ചു കളയുന്ന അഗ്രചര്‍മം, സാധാരണ വെട്ടിക്കളയുന്ന മുടി, നഖം തുടങ്ങിയവയെല്ലാം കുഴിച്ചുമൂടല്‍ സുന്നത്താണ്. ഈ വസ്തുക്കളുടെ ഉടമയെ വന്ദിക്കുന്നതിന്‍റെ ഭാഗമായാണ് ഇത് സുന്നത്തായത് (തുഹ്ഫ 4-125)

എന്നാല്‍ കൈകാലുകള്‍ പോലെയുള്ള അവയവങ്ങള്‍ കുഴിച്ചുമൂടുമ്പോള്‍ ശീല കൊണ്ട് പൊതിയലും സുന്നത്താണ് (ശര്‍വാനീ 4-125).

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Friday, June 12, 2020

ബഹ്സുബ്നു ഹകീം(റ)തന്റെ പിതാവ് വഴി പിതാമഹനിൽ നിന്നുദ്ധരിക്കുന്നു. അദ്ദേഹം പറയുന്നു: അയൽവാസിയോടുള്ള എന്റെ കടപ്പാട് എന്തൊക്കെയാണെന്ന് അല്ലാഹുവിന്റെ തിരുദൂതരോട് ഞാൻ ചോദിച്ചു: അപ്പോൾ അവിടുന്ന് പറഞ്ഞു: "അയൽവാസിക്ക് രോഗമായാൽ സന്ദർശിക്കുക, അവൻ മരിച്ചാൽ മയ്യിത്ത് പരിപാലനത്തിൽ സജീവമാകുക, നിന്നോട് കടം ചോദിച്ചാൽ കൊടുക്കുക, അവന്ന് വസ്ത്രമില്ലെങ്കിൽ വസ്ത്രം നൽകുക, അവന് വല്ല നന്മയും ലഭിച്ചാൽ സന്തോഷം അറിയിക്കുക, അവനു വല്ല വിപത്തും സംഭവിച്ചാൽ സമാശ്വസിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ നിർവഹിക്കലും (അവരുടെ വീടിന്റെ)  വായുസഞ്ചാരം തടയുന്ന രൂപത്തിൽ നിന്റെ വീട് ഉയർത്താതിരിക്കലും നിന്റെ ചട്ടിയുടെ വാസനകൊണ്ട് (നീ അതിൽ നിന്ന് അവന് കോരി കൊടുക്കുന്നില്ലെങ്കിൽ) അവനെ ബുദ്ധിമുട്ടിക്കാതിരിക്കലുമാണ്.  (മുഅ്‌ജമുൽ കബീർ, ശുഅബുൽ ഈമാൻ)

ﻋﻦ ﺑﻬﺰ ﺑﻦ ﺣﻜﻴﻢ، ﻋﻦ ﺃﺑﻴﻪ، ﻋﻦ ﺟﺪﻩ، ﻗﺎﻝ: ﻗﻠﺖ: ﻳﺎ ﺭﺳﻮﻝ اﻟﻠﻪ §ﻣﺎ ﺣﻖ ﺟﺎﺭﻱ ﻋﻠﻲ؟، ﻗﺎﻝ: «ﺇﻥ ﻣﺮﺽ ﻋﺪﺗﻪ، ﻭﺇﻥ ﻣﺎﺕ ﺷﻴﻌﺘﻪ، ﻭﺇﻥ اﺳﺘﻘﺮﺿﻚ ﺃﻗﺮﺿﺘﻪ، ﻭﺇﻥ ﺃﻋﻮﺯ ﺳﺘﺮﺗﻪ، ﻭﺇﻥ ﺃﺻﺎﺑﻪ ﺧﻴﺮ ﻫﻨﺄﺗﻪ، ﻭﺇﻥ ﺃﺻﺎﺑﺘﻪ ﻣﺼﻴﺒﺔ ﻋﺰﻳﺘﻪ، ﻭﻻ ﺗﺮﻓﻊ ﺑﻨﺎءﻙ ﻓﻮﻕ ﺑﻨﺎﺋﻪ ﻓﺘﺴﺪ ﻋﻠﻴﻪ اﻟﺮﻳﺢ، ﻭﻻ ﺗﺆﺫﻩ ﺑﺮﻳﺢ ﻗﺪﺭﻙ ﺇﻻ ﺃﻥ ﺗﻐﺮﻑ ﻟﻪ ﻣﻨﻬﺎ
(المعجم الكبير:١٠١٤)

നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും   ഗുരുവര്യന്മാരേയും  അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ  ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക .   അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ  whatsapp GROUP no . 00919746695894

വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് . നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍