Wednesday, June 10, 2020

*ഇമാം ആയി നിൽക്കാനുള്ള യോഗ്യത എന്തൊക്കെയാണ്?ഇമാമായി നിൽക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്❓*
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
നിസ്കാരം തെറ്റുകൂടാതെ നിര്‍വഹിക്കുന്ന ആര്‍ക്കും ഇമാമായി  നില്‍ക്കാവുന്നതാണ്.


ഇമാമായി നില്‍ക്കാനുള്ള പ്രത്യേകയോഗ്യതകളൊന്നും ഇല്ലെങ്കിലും പല സാഹചര്യങ്ങളിലും ഇമാം നില്‍ക്കാന്‍ കൂടുതല്‍ യോഗ്യരായവരെ കുറിച്ചും ചില പ്രത്യേക കാരണങ്ങളാല്‍ ഇമാമായി നിസ്കരിക്കാന്‍ പറ്റാത്തവരെ കുറിച്ചും ചില പ്രത്യേകവിശേഷണങ്ങളുള്ളവരെ തുടരല്‍ ഗുണമല്ലെന്നുമെല്ലാം പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്.


ജമാഅത്തായുള്ള നിസ്കാരത്തിന്‍റെ പവിത്രത, അതിന്‍റെ മര്യാദകള്‍, കറാഹത്തുകള്‍, ഫലം നഷ്ടപ്പെടുത്തുന്ന കാര്യങ്ങള്‍, തുടങ്ങിയ ഒരുപാട് കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ഇമാമിന്‍റെ യോഗ്യതകളും അയോഗ്യതകളും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.


ഇമാം നില്‍ക്കാന്‍ ഏറ്റവും യോഗ്യന്‍ ഏറ്റവും കൂടുതല്‍ കര്‍മശാ്സത്രം അറിയുന്നവനാണ്. പിന്നീട്  കൂട്ടത്തിലെ ഭയഭക്തനും ഏറ്റവും കൂടുതല്‍ ഖുര്‍ആന്‍ ഓതാനറിയുന്നവനും  ഇസ്ലാമില്‍ ഏറ്റവും കൂടുതല്‍ കാലപ്പഴക്കമുള്ളവനുമാണ് യഥാക്രമം മുന്തിക്കപ്പെടേണ്ടത്.


ഇമാം പുത്തന്‍വാദക്കാരനോ തെമ്മാടിയോ ആണെങ്കില്‍ ആ ജമാഅത്തിനേക്കാള്‍ ഉത്തമം ഒറ്റക്ക് നിസ്കരിക്കലാണ്. പുത്തന്‍വാദികളാണെങ്കിലും ഇസ്ലാമില്‍ നിന്ന് പുറത്ത് പോവാത്തവരെകുറിച്ചാണ് മേല്‍പറഞ്ഞത്. പുത്തന്‍വാദം മൂലം ഇസ്ലാമില്‍ നിന്ന് പുറത്തുപോയവരെ തുടര്‍ന്നാല്‍ നിസ്കാരം ശരിയാവുകയില്ല.


ഫാതിഹ തെറ്റുകൂടാതെ ഓതാനറിയുന്നവന് തെറ്റോടുകൂടെ ഓതുന്നവനെ തുടര്‍ന്ന് നിസ്കരിക്കാന്‍ പറ്റില്ല. കാരണം മഅ്മൂമ് ഇമാമിനെ റുകൂഇലാണ് എത്തിക്കുന്നതെങ്കില്‍ മഅ്മൂമിന്‍റെ ഫാതിഹകൂടി ചുമക്കാന്‍ ഇവന് അര്‍ഹതയില്ല.


വിക്ക് കാരണം അക്ഷരങ്ങള്‍ ആവര്‍ത്തിച്ചുപറയുന്നവരെ തുടരല്‍ കറാഹത്താണ്.


ഓതുമ്പോള്‍ അര്‍ത്ഥം തെറ്റാത്ത രൂപത്തിലുള്ള പിഴവകുള്‍ വരുത്തുന്നവരെ തുടരല്‍ കറാഹത്താണ്. അര്‍ത്ഥം തെറ്റിക്കുന്ന രൂപത്തിലുള്ള പിഴവ് വരുത്തുന്നവരെ ഇമാമാക്കാന്‍ പറ്റില്ല.


സമയത്ത് നിസ്കരിക്കുകകയും നിസ്കാരത്തിലെ അപൂര്‍ണത കാരണം പിന്നീട് മടക്കി നിസ്കരിക്കല്‍ നിര്‍ബന്ധമുള്ളവരുമായ ആളുകളെ ഇമാമാക്കി നിസ്കരിക്കാന്‍ പറ്റില്ല. ഉദാഹരണത്തിന് തയമ്മും ചെയ്ത് നിസ്കരിക്കുന്നവര്‍ പിന്നീട് മടക്കിനിസ്കരിക്കേണ്ടവരാണെങ്കില്‍ അവരെ ഇമാമാക്കാന്‍ പറ്റില്ലെന്ന് സാരം.


നിസ്കാരത്തിന്‍റെ സാധുതക്ക് വിരുദ്ധമായ എന്തെങ്കിലും കാര്യങ്ങള്‍ നിസ്കാരത്തില്‍ ചെയ്യുന്നവനെ ഇമാമാക്കി നിസ്കരിക്കാന്‍ പറ്റില്ല.


മേല്‍പറഞ്ഞ ഉദാഹരണങ്ങളില്‍ നിന്ന്, പ്രത്ര്യേകസാഹചര്യങ്ങളും സന്ദര്‍ഭങ്ങളും ഇമാമാവാന്‍ ചിലരെ യോഗ്യരും അയോഗ്യരുമാക്കുന്നു എന്ന് മനസിലാക്കാം.


ജമാഅത്തായി നിസ്കരിക്കുമ്പോള്‍ ഇമാമും മഅ്മൂമും ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കര്‍മശാസ്ത്രഗ്രന്ഥങ്ങള്‍ പേജുകളോളം ചര്‍ച്ച ചെയ്ത വിഷയമാണിത്.


ഇമാമിന് ജമാഅത്തിന്‍റെ പ്രതിഫലം ലഭിക്കണമെങ്കില്‍ ഇമാമായി നിസ്കരിക്കുന്നുവെന്ന നിയ്യത്ത് നിസ്കാരത്തിന്‍റെ നിയ്യത്തോടൊപ്പം കരുതണം എന്നത് വളരെ പ്രധാനമാണ്. നിസ്കാരത്തിനിടയില്‍ വെച്ച് ജമാഅത്തിന്‍റെ നിയ്യത്ത് വെച്ചാല്‍ അവിടം മുതല്‍ പ്രതിഫലം ലഭിക്കും.  ജുമുഅയില്‍ ഇമാം ഈ നിയ്യത്ത് വെക്കല്‍ നിര്‍ബന്ധവുമാണ്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Tuesday, June 9, 2020

*മയ്യിത്ത് മരിച്ചാല്‍ പെട്ടന്ന് മറവ് ചെയ്യണമെല്ലോ.. പിന്നെ എന്തീനാണ് പളളികളിലും മറ്റും വെച്ച് താമസിക്കുന്നത്❓*
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
ഒരു മനുഷ്യന്‍ മരിക്കലോട് കൂടെ ഭാക്കിയുളള അനന്തര ക്രിയകള്‍ പെട്ടന്ന് ചെയ്ത് മയ്യിത്തിന്‍റെ അവകാശത്തെ വീട്ടാനാണ് വിശുദ്ധ മതം നമ്മോട് കല്‍പ്പിക്കുന്നത്.ഇങ്ങനെ ചെയ്യലാണ് സുന്നത്ത്.അതേ സമയം മയ്യിത്തിന് പകര്‍ച്ച സംഭവവിക്കുമെന്ന് പേടിച്ചാല്‍ വെച്ച് താമസിക്കല്‍ ഹറാമുമാണ്.

പള്ളിയില്‍ മയ്യിത്ത് വെച്ച് മയ്യിത്ത് നിസ്ക്കാരത്തിന് വേണ്ടി കൂടുതല്‍ സമയം പ്രതീക്ഷിച്ച് നില്‍ക്കുന്നത് നല്ലതല്ല.മറഞ്ഞ മയ്യിത്തിന്‍റെ മേലിലുളള നിസ്ക്കാരവും ഖബറിങ്കലുളള നിസ്ക്കാരവും ശറഅ് അനുവദിക്കപ്പെട്ട നിലക്ക് പ്രത്യേകിച്ചും.

മയ്യിത്ത് നിസ്ക്കാരത്തിന് നാല്‍പ്പതില്‍ കുറവുളള ആളുകള്‍ സമ്മേളിക്കുകയും അതിലേക്ക് ചേരാന്‍ കുറച്ചാളുകള്‍ കൂടി വന്നിട്ടുണ്ടങ്കില്‍ അവരും കൂടി ജമാഅത്തില്‍ ഉള്‍പ്പെടാന്‍ അല്‍പ്പം നേരം കാത്ത് നില്‍ക്കുന്നതില്‍ കുഴപ്പമില്ല.

അപ്രകാരം മയ്യിത്തിന്‍റെ ഒരു അടുത്ത ബന്ധു മയ്യിത്ത് നിസ്ക്കാരത്തിന് വേണ്ടി പുറപ്പെടുകയും അയാള്‍ അടുത്തെത്തുകയും മയ്യിത്ത് പകര്‍ച്ചയാകില്ലാ എന്നുണ്ടണ്ടങ്കില്‍ അല്‍പ്പ നേരം താമസിക്കാവുന്നതാണന്ന് ശാഫിഈ ഫുഖഹാക്കള്‍ വെക്തമാീട്ടുണ്ട്....
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Sunday, June 7, 2020

*പുകവലി ഹറാമാണോ❓         അതിനുളള തെളിവുകൾ ഉണ്ടോ❓*
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  

പുകവലി ഗൗരവം നാം അറിയണം
പുകവലി നിഷിദ്ധമാണെന്നറിയിക്കുന്ന തെളിവുകൾ


ചില പുകവലി വീരന്മാർക്ക്
പുകവലിക്കുന്നതി
ന്റെ മതവിധി അജ്ഞമായേക്കും.
അല്ലെങ്കിൽ ശൈത്വാൻ കാര്യ
ങ്ങൾ അവന് ആശയകുഴപ്പമാക്കുന്നു.

പല
കളവുകളും സന്ദേഹങ്ങളും പിശാച്
അവനിലേക്ക് എത്തിക്കുന്നു.
അവയാ കട്ടെ പുകവലി നിഷിദ്ധമല്ലെന്നും പുകവലിക്കുന്നവൻ
തെറ്റുകാരനാകില്ലെന്നും അവനിൽ
തോന്നലുകളുണ്ടാക്കുന്നു.

ആയതിനാൽ
തന്നെ പുകവലിക്ക് അടിമയായ എല്ലാവരും സത്യം ആഗ്രഹിക്കുന്നുവെങ്കിൽ വിശുദ്ധ ക്വുർആനിൽ
നിന്നും സുന്നത്തിൽ
നിന്നും തഴെവരുന്ന തെളിവു ൾ
നാം ഹാജരാക്കുന്നു:

അല്ലാഹു (സു) പറയുന്നു:

… ﻭَﻳُﺤِﻞُّ ﻟَﻬُﻢُ ﺍﻟﻄَّﻴِّﺒَﺎﺕِ
ﻭَﻳُﺤَﺮِّﻡُ ﻋَﻠَﻴْﻬِﻢُ ﺍﻟْﺨَﺒَﺂﺋِﺚَ

(…….നല്ല വസ്തുക്കൾ അവർക്ക്
അല്ലാഹു അനുവദനീയമാ ക്കുകയും,
ചീത്തവസ്തുക്കൾ അവരുടെമേൽ
നിഷിദ്ധമാക്കുകയും ചെയ്യുന്നു…….)
(വി. ഖു. 7: 157)

പുകവലി ചീത്ത വസ്തുക്കളിൽ
പെട്ടതാണെന്നതിൽ
ബുദ്ധിയുള്ളവരാരും തന്നെ സംശയിക്കുകയില്ല.

….അല്ലാഹു (സു) പറയുന്നു:

…. ﻭَﻻَ ﺗُﻠْﻘُﻮﺍْ
ﺑِﺄَﻳْﺪِﻳﻜُﻢْ ﺇِﻟَﻰ ﺍﻟﺘَّﻬْﻠُﻜَﺔِ

(………..നി
ങ്ങളുടെ കൈകളെ നിങ്ങൾതന്നെ നാശത്തിൽ
തള്ളികളയരുത്…..)
(വി. ഖു. 2:195)


പുകവലി നാശഹേതുകങ്ങളായ
രോഗങ്ങളിൽ
മനുഷ്യനെ തള്ളിയിടും എന്നതിൽ
സംശയം ഇല്ല; പുകയിലയിൽ നിക്കോട്ടിൻ എന്ന വിഷ പദാർത്ഥം ഉണ്ട്. ലോകം അഗീകരിക്കുന്ന സത്യം .

അല്ലാഹു (സു) പറയുന്നു:

….…. ﻭَﻻَ ﺗَﻘْﺘُﻠُﻮﺍْ
ﺃَﻧﻔُﺴَﻜُﻢْ ﺇِﻥَّ ﺍﻟﻠّﻪَ ﻛَﺎﻥَ ﺑِﻜُﻢْ ﺭَﺣِﻴﻤًﺎ

(……….നിങ്ങൾ
നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്. തീർച്ചയായും അല്ലാഹു
നിങ്ങളോട് കരുണ യുള്ളവനാകുന്നു.)
(വി. ഖു. 4: 29)

പുകവലി ഇഞ്ചിഞ്ചായി മനുഷ്യനെ കൊല്ലുന്ന
കൊടുംപാതകിയാണ്.
അല്ലാഹു (സു)
പറഞ്ഞു:

…. ﻭَﻻَ ﺗُﺒَﺬِّﺭْ ﺗَﺒْﺬِﻳﺮًﺍ .

(……നീ (ധനം)ദുർവ്യയം
ചെയ്തുകളയരുത്.)
(വി.ഖു.17: 26)

പുകവലി ധൂർത്തും പണം ദുർവ്യയം ചെയ്യലുമാണ്;
തീർച്ച.

അല്ലാഹുവിന്റെ റസൂൽ (സ)
പറഞ്ഞു:

ﻻَ ﺿَﺮَﺭَ ﻭَﻻَ ﺿِﺮَﺍﺭَ

ഞാന്‍ ആരെയും ഉപദ്രവിക്കാനില്ല
എന്നെ ആരും ഉപദ്ര
വിക്കുവാനും പാടില്ല.

സ്വന്തത്തിനും കുടുംബത്തിനും കു
ട്ടികൾക്കും കൂടെയിരിക്കുന്ന
വർക്കും ഒരുപോലെ ഉപദ്രവകാരി മാത്രമാണ് പുകവലി.

പുകവലി ബുദ്ധിക്ക് ശരീരത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എങ്കിൽ ഹറാമാണ്.(കിതാബ് മുഗ്നിൽ മുഹ്താജ് )

മലക്കുകൾ വെറുക്കുന്നു ശപിക്കുന്നു . ( കിതാബ് അൽ മവാഹിബുൽ ജലിയ്യ)

അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു:

ﻣَﻦْ ﺁﺫَﻯ ﻣُﺴْﻠِﻤﺎً ﻓَﻘَﺪْ ﺁﺫَﺍﻧِﻲ ﻭَﻣَﻦْ ﺁﺫَﺍﻧِﻲ ﻓَﻘَﺪْ ﺁﺫَﻯ
ﺍﻟﻠﻪ
َഒരാൾ ഒരു
മുസ്ലിമിനെ ഉപദ്രവിച്ചാൽ അവൻ
എന്നെ ഉപദ്രവിച്ചു. ഒരാൾ
എന്നെ ഉപദ്രവിച്ചാൽ അവൻ
അല്ലാഹു വിനെ ഉപദ്രവിച്ചു.

പുകവലി അയൽവാസിക്കും കൂട്ടുകാർക്കും നമസ്കരിക്കുന്നവ
ർക്കും കർമ്മങ്ങൾ രേഖപ്പെടുത്തു ന്ന
മലക്കുകൾക്കും ഒരു
പോലെ ഉപദ്രവമാണ്.

ഈ തെളിവുകളെല്ലാം പുകവലിയും അതുകൊണ്ടുള്ള
ഇടപാടുകളും ഹറാമാണെന്ന്
അറിയിക്കുന്നു.

ഈ കാര്യം ഒരു
നിഷേധിയോ, മർക്കട
മുഷ്ടിക്കാരനോ അല്ലാതെ നിഷേധിക്കില്ല.

പുകവലിക്ക് അടിമപ്പെട്ട സുഹൃത്തേ,
പുകവലിക്കൽ നിഷിദ്ധമാണെന്നതിന് ഇതിൽപരം തെളിവുകൾ താങ്കൾക്ക് ആവശ്യമുണ്ടോ

വിശുദ്ധ
ഖുർആനിന്റെയും തിരുസുന്നത്തിന്റേയും ഫിഖ്ഹിന്‍റെയും  വെളിച്ചത്തിൽ ഈ
മതവിധികൾ കേട്ടതിൽ
പിന്നെ വൃത്തികെട്ട
പുകവലി താങ്കൾക്ക് ചേർന്നതാണോ

മനുഷ്യബുദ്ധിയുടെ താൽപര്യവും പുകവലി വൃത്തികെട്ടതാണെന്ന്
നാം ഉണർത്തിയല്ലോ?

ഇത്തരമൊരു
ദുഷിച്ച
സമ്പ്രദായം താങ്കളെ അടിമപ്പെടുത്തുക
യെന്നതും താങ്കൾ അതിന്
ദാസ്യവേല ചെയ്യുകയെന്നതും
നിന്ദ്യമല്ലേ

മില്യൻ കണക്കിന്
ആളുകളെ ഈ ദുഷിപ്പ് തന്റെ ആധിപത്യത്തിന്
കീഴിലാക്കിയിട്ടുണ്ട്.

അവർ
വിചാരിക്കുന്നതാകട്ടെ,
പുകവലിക്കൽ പുരോഗതിയുടേയും,
നാഗരികതയുടേയും,
പൌരുഷത്തിന്റേയും പ്രഭാവത്തിന്റേയും അഡ്രസ്
ആണെന്നാണ്.

യഥാർത്ഥത്തിൽ
പുകവലിക്കൽ അല്ലാഹു (സു)
യോടും അവന്റെ തിരുദൂതൻ (സ)
യോടുമുള്ള ധിക്കാരമാണ്.

അതോടൊപ്പം തനിക്ക്
ദോഷകരമാണ് എന്ന് ഉറപ്പുള്ള ഒരു
സംഗതിയിലേക്ക് മുന്നേറുവാനുള്ള
ഉദ്ദേശവും മനക്കരുത്തിന്റെ
ദുർബലതയുമാണ് പുകവലിക്കുന്നതി
ലുള്ളത്.
====================

====================

പുകയില ഉത്പ്പന്നങ്ങൾ
വിൽക്കുന്നവരോട്


പുകവലിക്കൽ ഹറാമാണെന്ന്
മുൻപറഞ്ഞ തെളിവു
കളിലൂടെ വ്യക്തമായല്ലോ?

എങ്കിൽ
അതുകൊണ്ട്
കച്ചവടം നടത്തലും ഹറാമാണ്.

കാരണം, അല്ലാഹു (സു) ഒരു വസ്തു
ഹറാമാക്കിയാൽ പ്രസ്തുത
വസ്തുവിലൂടെയുള്ള
സമ്പാദ്യവും ഹറാമാക്കും.

താങ്കളുടെ കച്ചവട സ്ഥാപനത്തിൽ പുകയില ഉത്പ്പന്നങ്ങൾ
വിൽക്കാതിരിക്കുക.

കാരണം, അത്
കുറ്റകൃത്യങ്ങളിൽ സഹകരിക്കലാണ്.

കുറ്റകൃത്യങ്ങളിൽ പര
സ്പരം സഹകരിക്കൽ അല്ലാഹു (സു)
വിരോധിച്ചതാകയാൽ
താങ്കളുടെ കച്ചവട സ്ഥാപനത്തിൽ
പുകയില ഉത്പ്പന്നങ്ങൾ
വിൽക്കപ്പെടുന്നത് പാപത്തിൽ
അന്യോന്യം സഹായിക്കലും,
അല്ലാഹു (സു) വിരോധിച്ചകാര്യത്തെ അതിക്രമിച്ച് ചെയ്യലു മായാണ്
പരിഗണിക്കപ്പെടുക.

അല്ലാഹു (സു)
പറഞ്ഞു:


ﻭَﺗَﻌَﺎﻭَﻧُﻮﺍْ ﻋَﻠَﻰ ﺍﻟْﺒﺮِّ ﻭَﺍﻟﺘَّﻘْﻮَﻯ ﻭَﻻَ ﺗَﻌَﺎﻭَﻧُﻮﺍْ
ﻋَﻠَﻰ ﺍﻹِﺛْﻢِ ﻭَﺍﻟْﻌُﺪْﻭَﺍﻥِ

(……….പുണ
്യത്തിലും ധർമ്മനിഷ്ടയിലും നിങ്ങൾ
അന്യോന്യം സഹായിക്കുക.
പാപത്തിലും അതിക്രമത്തിലും നിങ്ങളന്യോന്യം സഹായിക്കരുത്.)
(വി.ഖു. 5: 2)

ആയതിനാൽ പുകയില ഉത്പ്പന്നങ്ങൾ
വിറ്റുകൊണ്ട് ലഭിക്കുന്ന
സമ്പാദ്യം ഹറാമും അനുഗ്രഹമറ്റ
നിഷിദ്ധ സ്വത്തുമാണ്.
കൂടാതെ പ്രസ്തുത
സമ്പാദ്യം നരകാഗ്നിയിൽ
പ്രവേശിക്കുവാനുള്ള കാരണവുമാണ്.

അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു:

ﻻَ ﻳﺪﺧُﻞُ ﺍﻟْﺠَﻨَّﺔَ ﻟَﺤْﻢٌ ﻧَﺒَﺖَ ﻣِﻦْ ﺳُﺤْﺖٍ ، ﻭَﻛُﻞُّ ﺟَﺴَﺪٍ ﻧَﺒَﺖَ
ﻣﻦَ ﺍﻟﺴُّﺤْﺖِ ﻓَﺎﻟﻨَّﺎﺭُ ﺃَﻭْﻟَﻰ ﺑِﻪ

ഹറാമായ സമ്പത്തിലുടെ വളരുന്ന
മാംസം ഒരിക്കലും സ്വർ ഗ്ഗത്തിൽ
പ്രവേശിക്കുകയില്ല.
ഹറാമായ
സമ്പത്തിലൂടെ വളരുന്ന ശരീരത്തിന്
ഏറ്റവും അർഹമായത് നരകാഗ്നിയാണ്.

മാത്രമല്ല, ഹറാമായ സമ്പത്തുക്കൾ
സ്വദക്വകളും,
ദുആകളും സ്വീകരിക്കപ്പെടാതാരിക്കുവാനും കാരണമാകും.

അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു:

ﺇِﻥَّ ﺍﻟﻠﻪَ ﻃَﻴِّﺐٌ ﻻَ ﻳَﻘْﺒَﻞُ ﺇِﻻَّ ﻃَﻴِّﺒﺎً

നിശ്ചയം, അല്ലാഹു ത്വയ്യിബ്
(നല്ലവൻ) ആകുന്നു. നല്ലത്
മാത്രമേ അവൻ സ്വീകരിക്കൂ .

കച്ചവടം ചെയ്യുന്ന സുഹൃത്തെ,
താങ്കൾ അല്ലാഹു (സു) യിൽ
ശക്തമായ ഈമാനുള്ളവനാകുക,

അല്ലാഹു (സു) യിൽ
നന്നായി തവക്കുലാക്കുക,

താങ്കളുടെ സ്ഥാപനത്തി ൽ പുകയില
ഉത്പ്പന്നങ്ങൾ വിൽക്കാതിരിക്കുക.

താങ്കളുടെ വരുമാനത്തിൽ പുകയില
ഉത്പ്പന്നങ്ങളുടെ വിഹിതം വന്നു
ചേരാത്തതാണ് എന്ന് ഉറപ്പ് വരുത്തുക.

അല്ലാഹു (സു) പറയുന്നു:

……. ﺫَﻟِﻜُﻢْ ﻳُﻮﻋَﻆُ
ﺑِﻪِ ﻣَﻦ ﻛَﺎﻥَ ﻳُﺆْﻣِﻦُ ﺑِﺎﻟﻠَّﻪِ ﻭَﺍﻟْﻴَﻮْﻡِ ﺍﻟْﺂﺧِﺮِ ﻭَﻣَﻦ ﻳَﺘَّﻖِ ﺍﻟﻠَّﻪَ ﻳَﺠْﻌَﻞ
ﻟَّﻪُ ﻣَﺨْﺮَﺟًﺎ ﻭَﻳَﺮْﺯُﻗْﻪُ ﻣِﻦْ ﺣَﻴْﺚُ ﻟَﺎ ﻳَﺤْﺘَﺴِﺐُ ﻭَﻣَﻦ ﻳَﺘَﻮَﻛَّﻞْ
ﻋَﻠَﻰ ﺍﻟﻠَّﻪِ ﻓَﻬُﻮَ ﺣَﺴْﺒُﻪُ ﺇِﻥَّ ﺍﻟﻠَّﻪَ ﺑَﺎﻟِﻎُ ﺃَﻣْﺮِﻩِ ﻗَﺪْ ﺟَﻌَﻞَ ﺍﻟﻠَّﻪُ ﻟِﻜُﻞِّ
ﺷَﻲْﺀٍ ﻗَﺪْﺭًﺍ

“…അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചുകൊണ്ടിരിക്കുന്നവർക്ക്
ഉപദേശം നൽകപ്പെടുന്നതത്രേ അത്.
അല്ലാഹു
വെ വല്ലവനും സൂക്ഷിക്കുന്ന
പക്ഷം അല്ലാഹു അവനൊരു
പോംവഴി ഉണ്ടാക്കികൊടുക്കുകയും,
അവൻ കണക്കാക്കാത്ത വിധത്തിൽ
അവന്
ഉപജീവനം നൽകുകയും ചെയ്യുന്നതാണ്.
വല്ലവനും അല്ലാഹുവിന്റെ മേൽ
ഭരമേൽപ്പിക്കുന്ന പക്ഷം അവന്
അല്ലാഹു തന്നെ മതിയാകുന്നതാണ്.
തീർച്ചയായും അല്ലാഹു
തന്റെ കാര്യം പ്രാപിക്കുന്നവനാകുന്നു.
ഒരോ കാര്യത്തിനും അല്ലാഹു
ഒരു ക്രമം ഏർപ്പെടുത്തിയിട്ടുണ്ട്.
(വി. ഖു. 65: 2,3)

നബിയേ,പറയുക:
ദുഷിച്ചതും നല്ലതും സമമാകുകയില്ല.
ദുഷിച്ചതിന്റെ വർദ്ധനവ്
നിന്നെ അത്ഭുതപ്പെടുത്തിയാലും ശരി. അതിനാൽ
ബുദ്ധിമാന്മാരേ, നിങ്ങൾ
അല്ലാഹുവെ സൂക്ഷിക്കുക.
നിങ്ങൾക്ക് വിജയം പ്രാപിക്കാം.))
(വി.ഖു.5:100)

അല്ലാഹുവിന്റെ റസൂൽ
(സ) പറഞ്ഞു:  ﻣْ ﺗَﺮَﻙَ ﺷَﻴﺌﺎً ﻟﻠﻪِ ﻋَﻮَّﺿَﻪُ ﺍﻟﻠﻪُ ﺧَﻴْﺮﺍً
ﻣِﻨْﻪُ

അല്ലാഹുവിനുവേണ്ടി ആരെങ്കിലും വല്ലതും ഉപേക്ഷിച്ചാൽ,
അല്ലാഹു അവന് അതിനേക്കാൾ
നല്ലത് പകരം നൽകും.

അല്ലാഹു (സു)
യുടെ ഈ കരാറ് അവനോട് സത്യ
സന്ധത പുലർത്തിയവരോട് അവൻ
ഒരിക്കലും ലംഘിക്കുകയില്ലെന്ന്
താങ്കൾ ഉറപ്പിക്കുക.

ഹലാലായ
സമ്പത്ത് കുറച്ചാണെങ്കിലും അതാണ്,
ഹറാമായ വമ്പിച്ച
സമ്പത്തിനേക്കാൾ ഉത്തമവും ബർക്ക
ത്തുള്ളതും ഉപകാരപ്രദവും എന്ന്
താങ്കൾ അറിയുക.

അല്ലാഹു (സു)
പറയുന്നു:

ﻗُﻞ ﻻَّ ﻳَﺴْﺘَﻮِﻱ ﺍﻟْﺨَﺒِﻴﺚُ ﻭَﺍﻟﻄَّﻴِّﺐُ ﻭَﻟَﻮْ ﺃَﻋْﺠَﺒَﻚَ
ﻛَﺜْﺮَﺓُ ﺍﻟْﺨَﺒِﻴﺚِ ﻓَﺎﺗَّﻘُﻮﺍْ ﺍﻟﻠّﻪَ ﻳَﺎ ﺃُﻭْﻟِﻲ ﺍﻷَﻟْﺒَﺎﺏِ ﻟَﻌَﻠَّﻜُﻢْ ﺗُﻔْﻠِﺤُﻮﻥَ

പുകവലിക്കുന്നവന്
സ്വന്തത്തിന്റെ പാപഭാരം പേറി യാൽമതിയാകും. എന്നാൽ പുകയില
ഉത്പ്പന്നങ്ങൾ കച്ചവടം നടത്തുന്നവർ
തന്നിൽ നിന്നും ഈ സാധനങ്ങൾ
വാങ്ങുന്നവരുടെ മുഴുവൻ പാപഭാരങ്ങൾ
പേറേണ്ടിവരും.

എത്ര
ആയിരങ്ങളുടെ പാപങ്ങൾക്കും കുറ്റങ്ങൾക്കും ഉപദ്രവങ്ങൾക്കുമാണ് താങ്കൾ ഒരാൾ
കാരണമായത്

ഇവയെ ല്ലാം വഹിക്കുവാൻ
താങ്കൾക്ക് ശേഷിയുണ്ടോ

ഏതാനും നാണയത്തുട്ടുകൾക്ക്
വേണ്ടി നാശത്തിന്റെ വഴിയേ ചലിക്കുവാൻ
താങ്കൾക്ക്
എങ്ങിനെ മനസ്സുവരുന്നു

 സുഹൃത്തേ,
റബ്ബ് (സു) യുടെ കൽപ്പന
അനുസരിക്കുന്ന, അവനിൽ
ഭരമേൽപ്പിക്കുന്ന, ഹലാലു കൊണ്ട്
തൃപ്തിപ്പെടുന്ന, ഹലാല്
കുറച്ചാണെങ്കിലും അതുകൊണ്ട്
മതിയാക്കു ആളുകളിൽ
ഉൾപ്പെടുവാൻ താങ്കൾ
താൽപ്പര്യം കാണിക്കുക.

പണത്തോടുള്ള കൊതികാരണത്താൽ
റബ്ബ് (സു) യെ മറക്കുന്നത് താങ്കൾ
സൂക്ഷിക്കുക.

പണം താങ്കളുടെ ദീനിനേയും ആഖിറത്തിനേയും മറപ്പിക്കുന്നതും താങ്കൾ സൂക്ഷിക്കുക.
പ്രസ്തുത
മറവി കാരണത്താൽ,
താങ്കളുടെ ഇഹവും പരവും ഒരുപോലെ താങ്കൾക്ക്
നഷ്ടപ്പെടും.

അല്ലാഹു (സു)
എല്ലാ നന്മകൾക്കും നമ്മെ അനുഗ്രഹിക്കട്ടെ,
അവൻ
നമ്മെ എല്ലാ ആപത്തിൽ
നിന്നും കാക്കു മാറാകട്ടെ.


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Saturday, June 6, 2020

കണ്ണേറ് തട്ടാതിരിക്കാൻ ചെറിയ കുട്ടികളുടെ കവിളിൽ കറുത്ത പുള്ളി കുത്തുന്നത് കാണാറുണ്ട് ഇതിന് വല്ല അടിസ്ഥാനവും ഉണ്ടോ❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  

ഉണ്ട്! ഉസ്മാൻ  (റ)സുന്ദരനായ ഒരു കൊച്ചു കുട്ടിയെ കണ്ടപ്പോൾ രക്ഷിതാക്കളോട് പറഞ്ഞു: കണ്ണേറ് തട്ടാതിരിക്കാൻ അവന്റെ കവിളിലെ നുണക്കുഴിയിൽ നിങ്ങൾ കറുത്ത പുള്ളി ഇടുക. (റൂഹുൽ ബയാൻ:10/128)


ومما يدفع العين ما روى ان عثمان رضى الله عنه رأى صبيا مليحا فقال دسموا نونته لئلا تصيبه العين اى سودوا نقرة ذقنه.(روح البيان : ١٠/١٢٨)


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
ഇബ്രാഹിം നബി(അ)യുടെ പിതാവല്ലേ ആസർ❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
ഇബ്രാഹിം നബി(അ)ന്റെ പിതാവിനെ സംബന്ധിച്ചുള്ള ചോദ്യത്തിന് സുന്നിടൈംസ് പു:9, ല:39ൽ 'ഇബ്രാഹിം നബിയുടെ പിതാവിനെ കുറിച്ച് സീറയുടെ ഉലമാക്കൾ പറയുന്നത് അദ്ദേഹം കാഫിറല്ലെന്നാകുന്നു. എന്ന് മറുപടി പറഞ്ഞു കണ്ടു. എന്നാൽ, ഖുർആനിൽ നിന്നും ബുഖാരിയുടെ ഹദീസിൽ നിന്നും മനസ്സിലാവുന്നത് ഇബ്രാഹിം നബിയുടെ പിതാവ് 'ആസർ' ആണെന്നും അദ്ദേഹം കാഫിറാണെന്നുമാണ്. അതുകൊണ്ട് ടൈംസിൽ പറഞ്ഞതിനെ സംബന്ധിച്ച് പത്രാധിപരെന്ത് പറയുന്നു?

സുന്നിടൈംസിൽ നൽകിയ മറുപടി യഥാർത്ഥ മറുപടിയാണ്. വിവിധ തെളിവുകളുടെയും പ്രാബല്യം അതിനുണ്ട്. ആദം(അ)മുതൽ റസൂലിന്റെ(സ)ന്റെ പിതാവ് അബ്ദുല്ല എന്നവർവരെയുള്ള പിതാക്കളുടെ പരമ്പര ഖൈറായ പരമ്പരയാണെന്ന് ബുഖാരി നിവേദനം ചെയ്ത ഒരു ഹദീസിൽ നിന്ന് വ്യക്തമാണ്. ആ പരമ്പരയിൽപ്പെട്ട ഒരു വ്യക്തിയാണല്ലോ ഇബ്രാഹിം നബിയുടെ പിതാവും.

അതിനാൽ ഇബ്രാഹിം നബിയുടെ പിതാവും ഖൈറായ ആളാണെന്ന് ആ ഹദീസ് കൊണ്ട് സ്ഥിരപ്പെട്ടുകഴിഞ്ഞു. ഖൈറായ വ്യക്തി കാഫിറല്ലാത്തത് കൊണ്ട് ഇബ്രാഹിം നബിയുടെ പിതാവ് കാഫിറാല്ലെന്ന് സ്പഷ്ടമായി. എന്നാൽ, ആസർ കാഫിർ തന്നെയാണ്. പക്ഷേ, അയാൾ ഇബ്രാഹിം നബിയുടെ പിതാവല്ല. പിതൃവ്യനാണ്. ആസറിനെ സംബന്ധിച്ച് ഖുർആനിലും ഹദീസിലും ഇബ്റാഹീം നബിയുടെ 'അബ്' എന്ന് പറഞ്ഞിട്ടുണ്ട്. അതിൽ നിന്നും മറ്റുമായിരിക്കാം ആസർ ഇബ്രാഹീം നബിയുടെ പിതാവാണെന്ന് ചോദ്യകർത്താവിന് മനസ്സിലായത്. എന്നാൽ, 'അബ്' എന്ന പദം പിതാവിന് ഉപയോഗിക്കുന്നതിന്റെ പുറമെ പിതൃവ്യനും ഉപയോഗിക്കാറുണ്ട്. ഖുർആനിലും ഹദീസിലും ആ ഉപയോഗം കാണാം. ആസറിനെ സംബന്ധിച്ച് പറഞ്ഞതും ആ ഉപയോഗത്തിൽ പെട്ടതാണ്. ബഹു: ഇമാമീങ്ങൾ വ്യക്തമാക്കിയതാണിതെല്ലാം. ഒന്നുരണ്ടുദാഹരണങ്ങൾ കാണുക!

ഇബ്നുഹജറിനിൽ ഹൈതമി(റ)പറയുന്നു: "ആദ(അ)മുതൽ അബ്ദുല്ല എന്നിവർവരെ റസൂലി (സ)നുള്ള പിതാക്കളെല്ലാം അല്ലാഹു തിരഞ്ഞെടുത്ത പരിശുദ്ധന്മാരാണ്." ആദം സന്തതികളിലെ ഓരോ തലമുറയിൽ നിന്നും ഖൈറായ തലമുറകളിലായി എന്നെ അയക്കപ്പെട്ടു. അങ്ങനെ ഞാൻ നിലകൊള്ളുന്ന ഈ തലമുറയിൽ ഞാൻ എത്തിച്ചേർന്നു." എന്ന നബിവചനം ബുഖാരിയിലുള്ളത് അതിന് തെളിവാണ്. 'ഹവ്വാ' വരെയുള്ള മാതാക്കൾ റസൂലി(സ)നുണ്ട്.

ആദം (അ) വരെയുള്ള പിതാക്കളിൽ പ്രവാചകന്മാരല്ലാത്തവരുമുണ്ട്. കാഫിറായ ഒറ്റ വ്യക്തിയും കൂട്ടത്തിലില്ല തന്നെ. കാരണം, കാഫിറിനെ സംബന്ധിച്ച് തിരഞ്ഞെടുക്കപ്പെട്ടവനെന്നോ, ഖൈറായവനെന്നോ, പരിശുദ്ധനെന്നോ പറയാവതല്ല. റസൂലി(സ)ന്റെ മാതാപിതാക്കളുടെ പരമ്പര അങ്ങനെയുള്ള മഹാൻമാരും മഹതികളുമാണെന്ന് മേൽഹദീസുകൾ വ്യക്തമാക്കിയിട്ടുണ്ട്...കാഫിറായ ആസറിനെ സംബന്ധിച്ച് ഖുർആനിൽ ഇബ്രാഹിം നബിയുടെ 'അബ്' (വാപ്പ)എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും മുകളിൽ പറഞ്ഞതിനോട് അത് വിരുദ്ധമല്ല. കാരണം, ആസർ ഇബ്രാഹീം നബിയുടെ യഥാർത്ഥ വാപ്പയല്ല. പിതൃവ്യനാണ്. ഈ കാര്യത്തിൽ പൂർവ്വവേദക്കാർ ഏകോപിച്ചിട്ടുണ്ട്. കൂടാതെ അറബികൾ പിതൃവ്യനെ സംബന്ധിച്ചും അബ് (വാപ്പ)എന്ന് പറയാറുണ്ട്. ഖുർആനിലും അങ്ങനെയുണ്ട്. "അങ്ങയുടെയും അങ്ങയുടെ വാപ്പാന്മാരായി ഇബ്രാഹിം, ഇസ്മായിൽ, ഇസ്ഹാഖ് എന്നിവരുടെയും ഇലാഹിന്" എന്ന് യഅ്ഖൂബ് നബിയോട് സന്താനങ്ങൾ പറഞ്ഞതു ഖുർആനിലുണ്ട്. ഇസ്മായിൽ നബിയെ യാഅ്ഖൂബ് നബിയുടെ വാപ്പമാരിലാണല്ലോ ഇവിടെ എണ്ണിയത്. ഇസ്മായിൽ നബിയാവട്ടെ യഅ്ഖൂബ് നബിയുടെ പിതൃവ്യനുമാണ്. പൂർവ്വവേദക്കാരൊന്നും അങ്ങനെ ഏകോപിച്ചിട്ടില്ലെങ്കിൽ തന്നെ ആസറിനെ സംബന്ധിച്ച് ഇബ്രാഹിം നബിയുടെ പിതൃവ്യൻ എന്ന് വ്യാഖ്യാനിക്കേണ്ടത്. തെളിവുകളിൽ തോന്നുന്ന വൈരുദ്ധ്യം ഇല്ലാതാവണമെങ്കിൽ അത് അനിവാര്യമാണ്. ഇങ്ങനെയല്ലാതെ ബാഹ്യരൂപത്തിൽ ബൈസാവിയും മറ്റും വ്യാഖ്യാനിച്ചത് ആലോചനക്ക് വിശ്രമം കൊടുത്ത സന്ദർഭത്തിലാണ്. ശറഹുൽ ഹംസിയ്യ: പേജ്:20.

മുഹമ്മദുസ്സുർഖാനി ഉദ്ധരിക്കുന്നു; "ആസർ ഇബ്രാഹീം നബിയുടെ പിതൃവ്യനാണ്. പിതാവല്ല എന്നതാണ് പ്രബലമായ അഭിപ്രായം. അങ്ങനെ തന്നെയാണ് ഇമാം റാസിയും പറഞ്ഞത്. സലഫിൽ നിന്ന് ഒരു വിഭാഗം റാസിയുടെ മുമ്പുതന്നെ ഈ അഭിപ്രായത്തിലാണുള്ളത്. ഇബ്നുഅബ്ബാസ്, മുജാഹിദ്, ഇബ്നുറൈജ് സുദ്ദി(റ)എന്നിവർ പറഞ്ഞതായി പരമ്പര സഹിതം നിവേദനം ചെയ്യപ്പെടുകയാണ്. ആസർ ഇബ്രാഹീം നബിയുടെ പിതാവല്ല. താറഖിന്റെ പുത്രനാണ്. ഇബ്റാഹീം (അ)എന്ന്." ശറഹുൽ മവാഹിബ്:1-176.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Tuesday, June 2, 2020

കിടന്നു കൊണ്ട് ഖുർആൻ ഒത്തിന്റെ വിധി എന്താണ്?
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894*
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين 


നബി (സ്വ) തങ്ങൾ ആയിശാ ബിവി (റ)യുടെ മടിയിൽ ചാരി ഖുർആൻ ഓതാറുണ്ടായിരുന്നു. (ബുഖാരി, മുസ്ലിം റഹ്).

മറ്റൊരു റിപ്പോർട്ടിൽ “നബി (സ്വ) ആയിശാ ബീവി (റ)യുടെ മടിയിൽ തലവെച്ച് ഓതാറുണ്ടായിരുന്നു” എന്ന് വന്നത് കൊണ്ട് ഇവിടെയും മടിയിൽ കിടന്നാണ് ഓതിയിരുന്നത് എന്ന് വ്യക്തം (ഫത്ഹുൽ ബാരി).

ഖുർആൻ ചാരിയിരുന്നും കിടന്നും ഓതൽ അനുവദനീയമാണ് എന്ന് ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാം (ശറഹ് മുസ്ലിം)..

فليس هناك مانع من قراءة القرآن قائمًا، وقاعدًا، ومضطجعًا، كما قال الله جل وعلا في كتابه الكريم: الَّذِينَ يَذْكُرُونَ اللَّهَ قِيَامًا وَقُعُودًا وَعَلَى جُنُوبِهِمْ[آل عمران:191]، ويدخل في الذكر قراءة القرآن فهو أعظم الذكر


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Sunday, May 31, 2020


📞
ദാബ്ബതുൽ അർള് എന്ന അന്ത്യനാളിനോടടുത്തു പ്രത്യക്ഷപ്പെടുന്ന മൃഗം മനുഷ്യരോട് സംസാരിക്കുമെന്ന് ഒരിടത്തു വായിച്ചു. അതിന്റെ മറ്റു പ്രത്യേകതകൾ വിവരിക്കാമോ❓
☆☆☆☆☆☆☆☆☆☆☆☆☆☆
https://chat.whatsapp.com/HbvmT6VLGknFisj4yWRnVm
*whatsapp no.9746695894*
🎤بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين 
അന്ത്യനാളിനു തൊട്ടുമുമ്പ് സംഭവിക്കുന്ന പ്രധാനപ്പെട്ട പത്ത് അടയാളങ്ങളിലൊന്നാണ് ദാബ്ബതുൽ അർള് എന്ന മൃഗത്തിന്റെ പുറപ്പാട്. ഹുദൈഫ(റ) നിവേദനം ചെയ്യുന്നു: ഞങ്ങൾ അന്ത്യനാളിനെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ റസൂലുല്ലാഹി(സ്വ) ഞങ്ങളിലേക്ക് വന്നു. നിങ്ങൾ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് ചോദിച്ചു. അന്ത്യനാളിനെ കുറിച്ചാണെന്ന് ഞങ്ങൾ പറഞ്ഞു. അപ്പോൾ റസൂൽ(സ്വ) പറഞ്ഞു: പത്ത് ദൃഷ്ടാന്തങ്ങൾക്ക് ശേഷമല്ലാതെ അന്ത്യനാൾ സംഭവിക്കുകയില്ല. ദജ്ജാലിന്റെ പുറപ്പാട്, ദാബ്ബതുൽ അർളിന്റെ പുറപ്പാട്, അസ്തമയ സ്ഥാനത്ത് നിന്നുള്ള സൂര്യോദയം, ഈസബ്‌നു മർയം(അ)ന്റെ ആഗമനം എന്നിങ്ങനെ പത്ത് ദൃഷ്ടാന്തങ്ങൾ എണ്ണിപ്പറയുകയുണ്ടായി (മുസ്‌ലിം).
അല്ലാഹു പറയുന്നു: നമ്മുടെ വചനം അവരിൽ പുലരുന്ന സമയം ആസന്നമായാൽ നാം അവർക്കായി ഭൂമിയിൽ നിന്ന് ഒരു ജന്തുവിനെ പുറപ്പെടുവിക്കുന്നതാണ്. അത് അവരോട് സംസാരിക്കും. ജനത്തിന് നമ്മുടെ സൂക്തങ്ങളിൽ ദൃഢവിശ്വാസമുണ്ടായിരുന്നില്ല (ഖുർആൻ 27/82).
നന്മ കൽപിക്കലും തിന്മ വിരോധിക്കലും പൂർണമായും ഇല്ലാതെയാകുന്ന ഒരു കാലഘട്ടത്തിലാണ് ഈ മൃഗത്തിന്റെ പുറപ്പാടെന്ന് ഹദീസുകളുടെ അടിസ്ഥാനത്തിൽ പണ്ഡിതർ വിശദീകരിച്ചിട്ടുണ്ട്. ഒരിക്കൽ പുറത്തുവന്നതിന് ശേഷം അപ്രത്യക്ഷ്യമാവുകയും വീണ്ടും പുറത്തുവന്ന് അപ്രത്യക്ഷമായതിന് ശേഷം മൂന്നാമതും പുറത്തുവരും. ഇങ്ങനെ മൂന്ന് പുറപ്പാടുകളുണ്ടെന്നും നബി(സ്വ)യിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഈ മൃഗം മനുഷ്യനോട് സംസാരിക്കുമെന്ന് വിശുദ്ധ ഖുർആനും സുന്നത്തും വ്യക്തമാക്കിയിരിക്കുന്നു. അന്ത്യനാൾ സത്യമാണെന്നതിനെക്കുറിച്ചും മറ്റും സംസാരിക്കും. അതിന് പുറമെ പ്രസ്തുത മൃഗം സത്യവിശ്വാസിയുടെ മുഖത്ത് സത്യവിശ്വാസിയാണെന്ന് തിരിച്ചറിയുന്നവിധം പ്രകാശിക്കുന്ന അടയാളം വെക്കുന്നതാണ്. സത്യനിഷേധിയുടെ മുഖത്ത് സത്യനിഷേധിയാണെന്നും അടയാളപ്പെടുത്തും. ഒരാൾക്കും പ്രസ്തുത ജീവിക്ക് പിടികൊടുക്കാതെ ഒഴിഞ്ഞുമാറാൻ കഴിയില്ല. ആർക്കും അതിനെ കീഴ്‌പ്പെടുത്താനും കഴിയില്ല. പിന്നീട് ജനങ്ങൾ ഒരുമിച്ചുകൂടുന്ന സ്ഥലങ്ങളിലെല്ലാം സത്യവിശ്വാസിയും സത്യനിഷേധിയും വേർതിരിച്ചറിയപ്പെടുന്നതാണ്.
അബൂഹുറൈറ(റ) നിവേദനം. നബി(സ്വ) പറഞ്ഞു: അന്ത്യനാളിന് മുമ്പ് ദാബ്ബതുൽ അർള് പുറപ്പെടുന്നതാണ്. മൂസാ(അ)ന്റെ വടിയും സുലൈമാൻ(അ)ന്റെ മോതിരവും അതിന്റെ കൈവശമുണ്ടായിരിക്കും. വടികൊണ്ട് സത്യനിഷേധിയുടെ മൂക്കിന്മേൽ അടയാളമുണ്ടാക്കും. മോതിരം കൊണ്ട് സത്യവിശ്വാസിയുടെ മുഖം പ്രകാശിപ്പിക്കുകയും ചെയ്യും. പിന്നീട് ജനക്കൂട്ടങ്ങളിലെല്ലാം വിശ്വാസിയും അവിശ്വാസിയും വേർതിരിച്ചറിയപ്പെടുന്നതാണ് (അബൂദാവൂദ്, തിർമുദി). നബി(സ്വ) പറഞ്ഞു: മൂന്ന് ദൃഷ്ടാന്തങ്ങളുണ്ട്. അവ സംഭവിച്ചാൽ അതിന് മുമ്പ് വിശ്വസിച്ചിട്ടില്ലാത്തവർക്ക് പിന്നീടുണ്ടാകുന്ന വിശ്വാസം ഫലം ചെയ്യില്ല. പടിഞ്ഞാറ് നിന്ന് സൂര്യനുദിക്കുക, ദജ്ജാൽ, ദാബ്ബതുൽ അർള് എന്നിവയാണവ (മുസ്‌ലിം).
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Friday, May 29, 2020

നാട്ടിൽ പകരുന്ന പകർച്ചാ വ്യാധികൾക്കു മരുന്ന് കണ്ടുപിടിക്കപ്പെടുകയും അതിൽ ലഹരിയോ, നജസോ ഉണ്ടെന്നുറപ്പാകുകയും ചെയ്താൽ അത് കുടിക്കൽ ജാഇസാണോ..❓

☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
അതെ. കള്ള് പോലെയുള്ള ലഹരി വസ്തുക്കളോ, മറ്റു നജസുകളോ ചേർത്തിട്ടുള്ള മരുന്നുകൾ ചികിത്സാവശ്യാർത്ഥം ഉപയോഗിക്കാം.
പക്ഷെ അത് കൊണ്ട് പ്രയോജനമുണ്ടാകുമെന്ന് തനിക്ക് ഉറപ്പുണ്ടാവുകയോ, വിദഗ്ധനായ ഡോക്ടർ പറയുകയോ വേണം. അത് പോലെ ശുദ്ധിയുള്ള പ്രയോജനപ്രദമായ മറ്റു മരുന്നുകൾ ഇല്ലാതിരിക്കുകയും വേണം.


: وإنما يجوز التداوي بالنجاسة إذا لم يجد طاهراً يقوم مقامها، فإن وجده حرمت النجاسة بلا خلاف


مجموع ٩/٤٥


 ولو كان التداوي بها لتعجيل شفاء كما يكون لرجائه وأنه يجوز بشرط إخبار طبيب مسلم عدل بذلك أو معرفة المتداوي به إن عرف، ويشترط عدم ما يقوم مقامه مما يحصل به التداوي من الطاهرات

(നിഹായഃ 8/14)


ﺃﻣﺎ ﻣﺴﺘﻬﻠﻜﺔ ﻣﻊ ﺩﻭاء ﺁﺧﺮ ﻓﻴﺠﻮﺯ اﻟﺘﺪاﻭﻱ ﺑﻬﺎ ﻛﺼﺮﻑ ﺑﻘﻴﺔ اﻟﻨﺠﺎﺳﺎﺕ ﺇﻥ ﻋﺮﻑ ﺃﻭ ﺃﺧﺒﺮﻩ ﻋﺪﻝ ﻃﺐ ﺑﻨﻔﻌﻬﺎ ﻭﺗﻌﻴﻨﻬﺎ ﺑﺄﻥ ﻻ ﻳﻐﻨﻲ ﻋﻨﻬﺎ ﻃﺎﻫﺮ

(جمل: ٨/٨ )
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
ഞാൻ ഗർഭിണിയാണ്‌. ഈ നോമ്പുകാലത്ത്‌ എന്റെ ഭർത്താവ്‌ പറഞ്ഞു. നീ നോമ്പു പിടിക്കരുത്‌. മുദ്ദു കൊടുത്താൽ മതിയെന്ന്. നോമ്പു പിടിക്കുന്നതിനു പകരം മുദ്ദു കൊടുത്താൽ മതിയോ? പിന്നീടു ഖളാ വീട്ടേണ്ടതില്ലേ? ഈ മുദ്ദു റമളാൻ കഴിഞ്ഞു കൊടുത്താൽ മതിയോ❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm 

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  

കുട്ടിയുടെ കാര്യത്തിൽ മാത്രം ഭയം തോന്നി ഗർഭിണി നോമ്പു മുറിച്ചാൽ നോമ്പു ഖളാ വീട്ടുകയും മുദ്ദു നൽകുകയും വേണം. സ്വന്തം ശരീരത്തിന്റെ കാര്യത്തിൽ അപകട ഭയം ഉണ്ടായി മുറിച്ചതെങ്കിൽ മുദ്ദ്‌ വേണ്ടതില്ല. ഖളാഅ് വീട്ടൽ ഏതായാലും വേണം. തുഹ്ഫ: 3-441. നിർബന്ധമായ മുദ്ദ്‌ റമളാൻ കഴിഞ്ഞ്‌ കൊടുത്താലും മതി
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Wednesday, May 27, 2020

📞ദിവസങ്ങളോളം ഉള്ള ട്രെയിന്‍ യാത്രകളില്‍ എങ്ങനെയാണ് നിസ്കാരം മുടക്കമില്ലാതെ നിര്‍വഹിക്കുക❓*

https://chat.whatsapp.com/BEL7ovRVP9925Yi5NPaWgL

🎤നിസ്കാരം, ശരീരം കൊണ്ട് ചെയ്യുന്ന കര്‍മ്മങ്ങളില്‍ ഏറ്റവും പ്രധാനമാണ്. ബുദ്ധിസ്ഥിരതയുള്ള കാലത്തോളം അതിന്റെ ബാധ്യത ഒഴിവാകുകയില്ല. എവിടെയായിരുന്നാലും അത് കഴിയും വിധം നിര്‍വ്വഹിക്കാന്‍ ബാധ്യതപ്പെട്ടവനാണ് വിശ്വാസി. നിന്നുകൊണ്ട് കഴിയില്ലെങ്കില്‍ ഇരുന്നും അതിന് കഴിയില്ലെങ്കില്‍ കിടന്നും അതും സാധ്യമല്ലെങ്കില്‍ മനസ്സില്‍ നിസ്കാരത്തിന്റെ കര്‍മ്മങ്ങള്‍ നടത്തിയെങ്കിലും അത് നിര്‍വ്വഹിക്കേണ്ടതാണ്. ഇന്ന് ലഭ്യമായ യാത്രാ സൌകര്യങ്ങളില്‍ ട്രെയിന്‍ ആണ് നിസ്കരിക്കാന്‍ ഏറ്റവും സൌകര്യം. ഇടക്കിടെ വണ്ടി സ്റ്റേഷനുകളില്‍ നിര്‍ത്തുമ്പോള്‍ വുദു ചെയ്ത് നിസ്കരിക്കാവുന്നതാണ്. അതിന് സാധിക്കുന്നില്ലെങ്കില്‍ ട്രെയിനിനകത്ത്തന്നെ വുദു ചെയ്ത് അകത്ത് വെച്ചും നിസ്കരിക്കാവുന്നതാണ്. ഖിബലയുടെ ദിശ അറിയാന്‍ സഹായിക്കുന്ന ഏതെങ്കിലും ഉപകരണം കൈയ്യില്‍ കരുതണമെന്ന് മാത്രം. ഖിബല ഏത് ദിശയിലാണെന്ന് കൃത്യമായി അറിയാന്‍ മാര്‍ഗ്ഗങ്ങളൊന്നുമില്ലെങ്കില്‍ ഏകദേശ ധാരണ വെച്ചും നിസ്കാരം നിര്‍വ്വഹിക്കാവുന്നതാണ്.


*ഇസ്ലാമിക വിജ്ഞാനം  Whatsapp & telegram   ഗ്രൂപ്പില്‍ ചേരുവാന്‍ തല്‍പ്പര്യമുളളവര്‍ താഴെ കൊടുത്ത നമ്പറില്‍ ബന്ധപ്പെടുക*
*Whatsapp & telegram  no.00919746695894*

⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

📞ബാങ്കില്‍ ജോലി ചയ്ത് ശമ്പളം വാങ്ങുന്നത് അനുവദനീയമാണോ?എന്താണ് അതിന്‍റെ വിധി❓

https://chat.whatsapp.com/BEL7ovRVP9925Yi5NPaWgL


🎤ബാങ്ക് എന്ന് പേര് ഉള്ളത് കൊണ്ട് മാത്രം ജോലി അനുവദനീയമല്ല എന്ന് പറയാവുന്നതല്ല. ബാങ്കിന്‍റെ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയേ വിധി പറയാന്‍ ആവുകയുള്ളൂ. സാധാരണ നമ്മുടെ നാട്ടിലെ ബാങ്കുകള്‍ പലിശയുമായി ബന്ധപ്പെട്ട ഇടപാടുകളാണ് നടത്തുന്നതൊക്കെ. അത്തരം ബാങ്കുകളില്‍ ജോലി ചെയ്യുന്നത് ഹറാം തന്നെയാണ്. പലിശയെ സഹായിക്കലാണ് അതില്‍ വരുന്നത്. എന്നാല്‍ ചില ബാങ്കുകള്‍ പൂര്‍ണ്ണമായും ഇസ്ലാമിക രീതിയില്‍ ഇടപാടുകള്‍ നടത്തുന്നുണ്ട്. അത്തരം ബാങ്കുകളില്‍ ജോലി ചെയ്യുന്നത് അനുവദനീയവുമാണ്. പലിശയിലൂന്നിയ ഇടപാടുകളും അതോടൊപ്പം മറ്റു അനുവദനീയ ബിസിനസുകളും നടത്തുന്നതാണെങ്കില്‍, അതില്‍ കൂടുതല്‍ ഏതാണ് എന്നതിനനുസരിച്ചും അയാളുടെ ജോലി ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് എന്നതിനനുസരിച്ചും നിഷിദ്ധമോ അനുവദനീയമോ സംശയാസ്പദമോ ആവുന്നതാണ്.

*ഇസ്ലാമിക വിജ്ഞാനം  Whatsapp & telegram   ഗ്രൂപ്പില്‍ ചേരുവാന്‍ തല്‍പ്പര്യമുളളവര്‍ താഴെ കൊടുത്ത നമ്പറില്‍ ബന്ധപ്പെടുക*
*Whatsapp & telegram  no.00919746695894*
00919562658660

Tuesday, May 26, 2020

*📚🌷المعرفة الاسلامية🌷📚

*📞ഭാര്യക്ക് ആര്‍ത്തവമാവുകയും അതു തീര്‍ന്നു എന്ന് കരുതി കുളിക്കുകയും ഭര്‍ത്താവുമായി ബന്ധപെടുകയും ആ അവസരത്തില്‍ ആര്‍ത്തവ രക്തം കാണുകയും ചെയ്താല്‍ എന്താണ് വിധി❓*


https://chat.whatsapp.com/BEL7ovRVP9925Yi5NPaWgL



*🎤 രക്തം കണ്ട ഉടന്‍ ബന്ധപ്പെടല്‍ അവസാനിപ്പിക്കേണ്ടതാണ്. ആര്‍ത്തവം കഴിഞ്ഞുവെന്ന് കരുതി നടത്തിയ ബന്ധപ്പെടലിന് കുറ്റമില്ല.  ഇബ്നുഅബ്ബാസ്(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, എന്റെ സമുദായത്തെതൊട്ട്, പിഴവുകളും മറവിയും നിര്‍ബന്ധത്തിന് വഴങ്ങി ചെയ്യേണ്ടിവരുന്ന കര്‍മ്മങ്ങളും പൊറുക്കപ്പെട്ടിരിക്കുന്നു.* (ഇബ്നുമാജ)

*ഇസ്ലാമിക വിജ്ഞാനം  Whatsapp & telegram   ഗ്രൂപ്പില്‍ ചേരുവാന്‍ തല്‍പ്പര്യമുളളവര്‍ താഴെ കൊടുത്ത നമ്പറില്‍ ബന്ധപ്പെടുക*
*Whatsapp & telegram  no.00919746695894*

⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Monday, May 25, 2020

അലങ്കാര മത്സ്യം, ഭക്ഷിക്കാവുന്ന മത്സ്യം, കിളികൾ, മുയൽ തുടങ്ങിയവയെ വളർത്തുന്നതിന്‍റെ ഇസ്ലാമികവശം എന്താണ്..❓ പ്രാവിനെ വളർത്താൻ പറ്റില്ല എന്ന് കേട്ടു. എത്ര ശ്രദ്ധിച്ചാലും കാലാവസ്‌ഥ മാറുന്നതിനനുസരിച്ച് ചിലപ്പോൾ ചാവാറുണ്ട്. അതിന് കുറ്റം കിട്ടുമോ..❓

 ☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
അലങ്കാരത്തിനു വേണ്ടിയും ഭക്ഷ്യആവശ്യങ്ങള്‍ക്ക് വേണ്ടിയും മത്സ്യം, പക്ഷികള്‍, മൃഗങ്ങള്‍ തുടങ്ങിയവയെ വളര്‍ത്തല്‍ അനുവദനീയമാണ്. പ്രാവ്, മുയല്‍ തുടങ്ങിയവയെല്ലാം ഈയിനത്തില്‍ പെട്ടതാണല്ലോ...

 വളര്‍ത്തുമ്പോള്‍ അവക്ക് ആവശ്യമായ പരിപാലനരീതികളും ഭക്ഷണ ക്രമീകരണങ്ങളും നമുക്ക് അറിയുകയും അവ സൗകര്യപ്പെടുത്തി കൊടുക്കുകയും വേണം. അല്ലാത്തപക്ഷം കുറ്റക്കാരനാകും. കഴിവനുസരിച്ച് നാം ശ്രദ്ധിച്ചിട്ടും അസുഖം വരികയോ ചാവുകയോ ചെയ്യുന്നത് കൊണ്ട് കുറ്റമില്ല. കാലാവസ്ഥാമാറ്റം കാരണം പ്രാവുകള്‍ ചത്തുപോകുന്നതിന് കാരണമെന്താണെന്നും അതിന് പരിഹാരമുണ്ടോ എന്നും അന്വേഷിക്കാവുന്നതാണ്...

 നബിﷺയുടെ സന്തതസഹചാരിയായിരുന്ന അനസ് (റ) വിന്‍റെ സഹോദരനായ അബൂഉമൈര്‍ എന്ന കുട്ടി ഒരു പക്ഷിക്കുഞ്ഞിനെ വളര്‍ത്തിയിരുന്നുവെന്നും അതു ചത്തുപോയതില്‍ അബൂഉമൈര്‍ വല്ലാതെ വിഷമിക്കുകയും ചെയ്തിരുന്നു എന്നും പിന്നീട് നബിﷺതങ്ങള്‍ ആ പക്ഷിയുടെ കാര്യത്തില്‍ അബൂഉമൈറിനോട് തമാശ പറയാറുണ്ടായിരുന്നുവെന്നും ഹദീസില്‍ കാണാം.

 ഈ ഹദീസിന്‍റെ വിശദീകരണത്തില്‍ പക്ഷികളെ വളര്‍ത്താമെന്നും അത് നബി ﷺ അനുവദിച്ചതാണെന്നും ശര്‍ഹ് മുസ് ലിമിലും ഫത്ഹുല്‍ബാരിയിലും കാണാം.

 പക്ഷികളുടെ ശബ്ദം കേള്‍ക്കുന്നതിനും മറ്റുമായി അവയെ കൂട്ടിലടക്കാമോ എന്ന് ഇമാം ഖഫ്ഫാല്‍(റ)വിനോട് ചോദിക്കപ്പെട്ടപ്പോള്‍ അവക്ക് ആവശ്യമായ പരിചരണം നല്‍കാന്‍ അറിയാമെങ്കില്‍ അത് അനുവദനീയമാണെന്ന് മറുപടി നല്‍കിയതായി ഹാശിയതുശ്ശര്‍വാനി (9/210) യിലും കാണാം.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕