Sunday, June 7, 2020

*പുകവലി ഹറാമാണോ❓         അതിനുളള തെളിവുകൾ ഉണ്ടോ❓*
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  

പുകവലി ഗൗരവം നാം അറിയണം
പുകവലി നിഷിദ്ധമാണെന്നറിയിക്കുന്ന തെളിവുകൾ


ചില പുകവലി വീരന്മാർക്ക്
പുകവലിക്കുന്നതി
ന്റെ മതവിധി അജ്ഞമായേക്കും.
അല്ലെങ്കിൽ ശൈത്വാൻ കാര്യ
ങ്ങൾ അവന് ആശയകുഴപ്പമാക്കുന്നു.

പല
കളവുകളും സന്ദേഹങ്ങളും പിശാച്
അവനിലേക്ക് എത്തിക്കുന്നു.
അവയാ കട്ടെ പുകവലി നിഷിദ്ധമല്ലെന്നും പുകവലിക്കുന്നവൻ
തെറ്റുകാരനാകില്ലെന്നും അവനിൽ
തോന്നലുകളുണ്ടാക്കുന്നു.

ആയതിനാൽ
തന്നെ പുകവലിക്ക് അടിമയായ എല്ലാവരും സത്യം ആഗ്രഹിക്കുന്നുവെങ്കിൽ വിശുദ്ധ ക്വുർആനിൽ
നിന്നും സുന്നത്തിൽ
നിന്നും തഴെവരുന്ന തെളിവു ൾ
നാം ഹാജരാക്കുന്നു:

അല്ലാഹു (സു) പറയുന്നു:

… ﻭَﻳُﺤِﻞُّ ﻟَﻬُﻢُ ﺍﻟﻄَّﻴِّﺒَﺎﺕِ
ﻭَﻳُﺤَﺮِّﻡُ ﻋَﻠَﻴْﻬِﻢُ ﺍﻟْﺨَﺒَﺂﺋِﺚَ

(…….നല്ല വസ്തുക്കൾ അവർക്ക്
അല്ലാഹു അനുവദനീയമാ ക്കുകയും,
ചീത്തവസ്തുക്കൾ അവരുടെമേൽ
നിഷിദ്ധമാക്കുകയും ചെയ്യുന്നു…….)
(വി. ഖു. 7: 157)

പുകവലി ചീത്ത വസ്തുക്കളിൽ
പെട്ടതാണെന്നതിൽ
ബുദ്ധിയുള്ളവരാരും തന്നെ സംശയിക്കുകയില്ല.

….അല്ലാഹു (സു) പറയുന്നു:

…. ﻭَﻻَ ﺗُﻠْﻘُﻮﺍْ
ﺑِﺄَﻳْﺪِﻳﻜُﻢْ ﺇِﻟَﻰ ﺍﻟﺘَّﻬْﻠُﻜَﺔِ

(………..നി
ങ്ങളുടെ കൈകളെ നിങ്ങൾതന്നെ നാശത്തിൽ
തള്ളികളയരുത്…..)
(വി. ഖു. 2:195)


പുകവലി നാശഹേതുകങ്ങളായ
രോഗങ്ങളിൽ
മനുഷ്യനെ തള്ളിയിടും എന്നതിൽ
സംശയം ഇല്ല; പുകയിലയിൽ നിക്കോട്ടിൻ എന്ന വിഷ പദാർത്ഥം ഉണ്ട്. ലോകം അഗീകരിക്കുന്ന സത്യം .

അല്ലാഹു (സു) പറയുന്നു:

….…. ﻭَﻻَ ﺗَﻘْﺘُﻠُﻮﺍْ
ﺃَﻧﻔُﺴَﻜُﻢْ ﺇِﻥَّ ﺍﻟﻠّﻪَ ﻛَﺎﻥَ ﺑِﻜُﻢْ ﺭَﺣِﻴﻤًﺎ

(……….നിങ്ങൾ
നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്. തീർച്ചയായും അല്ലാഹു
നിങ്ങളോട് കരുണ യുള്ളവനാകുന്നു.)
(വി. ഖു. 4: 29)

പുകവലി ഇഞ്ചിഞ്ചായി മനുഷ്യനെ കൊല്ലുന്ന
കൊടുംപാതകിയാണ്.
അല്ലാഹു (സു)
പറഞ്ഞു:

…. ﻭَﻻَ ﺗُﺒَﺬِّﺭْ ﺗَﺒْﺬِﻳﺮًﺍ .

(……നീ (ധനം)ദുർവ്യയം
ചെയ്തുകളയരുത്.)
(വി.ഖു.17: 26)

പുകവലി ധൂർത്തും പണം ദുർവ്യയം ചെയ്യലുമാണ്;
തീർച്ച.

അല്ലാഹുവിന്റെ റസൂൽ (സ)
പറഞ്ഞു:

ﻻَ ﺿَﺮَﺭَ ﻭَﻻَ ﺿِﺮَﺍﺭَ

ഞാന്‍ ആരെയും ഉപദ്രവിക്കാനില്ല
എന്നെ ആരും ഉപദ്ര
വിക്കുവാനും പാടില്ല.

സ്വന്തത്തിനും കുടുംബത്തിനും കു
ട്ടികൾക്കും കൂടെയിരിക്കുന്ന
വർക്കും ഒരുപോലെ ഉപദ്രവകാരി മാത്രമാണ് പുകവലി.

പുകവലി ബുദ്ധിക്ക് ശരീരത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എങ്കിൽ ഹറാമാണ്.(കിതാബ് മുഗ്നിൽ മുഹ്താജ് )

മലക്കുകൾ വെറുക്കുന്നു ശപിക്കുന്നു . ( കിതാബ് അൽ മവാഹിബുൽ ജലിയ്യ)

അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു:

ﻣَﻦْ ﺁﺫَﻯ ﻣُﺴْﻠِﻤﺎً ﻓَﻘَﺪْ ﺁﺫَﺍﻧِﻲ ﻭَﻣَﻦْ ﺁﺫَﺍﻧِﻲ ﻓَﻘَﺪْ ﺁﺫَﻯ
ﺍﻟﻠﻪ
َഒരാൾ ഒരു
മുസ്ലിമിനെ ഉപദ്രവിച്ചാൽ അവൻ
എന്നെ ഉപദ്രവിച്ചു. ഒരാൾ
എന്നെ ഉപദ്രവിച്ചാൽ അവൻ
അല്ലാഹു വിനെ ഉപദ്രവിച്ചു.

പുകവലി അയൽവാസിക്കും കൂട്ടുകാർക്കും നമസ്കരിക്കുന്നവ
ർക്കും കർമ്മങ്ങൾ രേഖപ്പെടുത്തു ന്ന
മലക്കുകൾക്കും ഒരു
പോലെ ഉപദ്രവമാണ്.

ഈ തെളിവുകളെല്ലാം പുകവലിയും അതുകൊണ്ടുള്ള
ഇടപാടുകളും ഹറാമാണെന്ന്
അറിയിക്കുന്നു.

ഈ കാര്യം ഒരു
നിഷേധിയോ, മർക്കട
മുഷ്ടിക്കാരനോ അല്ലാതെ നിഷേധിക്കില്ല.

പുകവലിക്ക് അടിമപ്പെട്ട സുഹൃത്തേ,
പുകവലിക്കൽ നിഷിദ്ധമാണെന്നതിന് ഇതിൽപരം തെളിവുകൾ താങ്കൾക്ക് ആവശ്യമുണ്ടോ

വിശുദ്ധ
ഖുർആനിന്റെയും തിരുസുന്നത്തിന്റേയും ഫിഖ്ഹിന്‍റെയും  വെളിച്ചത്തിൽ ഈ
മതവിധികൾ കേട്ടതിൽ
പിന്നെ വൃത്തികെട്ട
പുകവലി താങ്കൾക്ക് ചേർന്നതാണോ

മനുഷ്യബുദ്ധിയുടെ താൽപര്യവും പുകവലി വൃത്തികെട്ടതാണെന്ന്
നാം ഉണർത്തിയല്ലോ?

ഇത്തരമൊരു
ദുഷിച്ച
സമ്പ്രദായം താങ്കളെ അടിമപ്പെടുത്തുക
യെന്നതും താങ്കൾ അതിന്
ദാസ്യവേല ചെയ്യുകയെന്നതും
നിന്ദ്യമല്ലേ

മില്യൻ കണക്കിന്
ആളുകളെ ഈ ദുഷിപ്പ് തന്റെ ആധിപത്യത്തിന്
കീഴിലാക്കിയിട്ടുണ്ട്.

അവർ
വിചാരിക്കുന്നതാകട്ടെ,
പുകവലിക്കൽ പുരോഗതിയുടേയും,
നാഗരികതയുടേയും,
പൌരുഷത്തിന്റേയും പ്രഭാവത്തിന്റേയും അഡ്രസ്
ആണെന്നാണ്.

യഥാർത്ഥത്തിൽ
പുകവലിക്കൽ അല്ലാഹു (സു)
യോടും അവന്റെ തിരുദൂതൻ (സ)
യോടുമുള്ള ധിക്കാരമാണ്.

അതോടൊപ്പം തനിക്ക്
ദോഷകരമാണ് എന്ന് ഉറപ്പുള്ള ഒരു
സംഗതിയിലേക്ക് മുന്നേറുവാനുള്ള
ഉദ്ദേശവും മനക്കരുത്തിന്റെ
ദുർബലതയുമാണ് പുകവലിക്കുന്നതി
ലുള്ളത്.
====================

====================

പുകയില ഉത്പ്പന്നങ്ങൾ
വിൽക്കുന്നവരോട്


പുകവലിക്കൽ ഹറാമാണെന്ന്
മുൻപറഞ്ഞ തെളിവു
കളിലൂടെ വ്യക്തമായല്ലോ?

എങ്കിൽ
അതുകൊണ്ട്
കച്ചവടം നടത്തലും ഹറാമാണ്.

കാരണം, അല്ലാഹു (സു) ഒരു വസ്തു
ഹറാമാക്കിയാൽ പ്രസ്തുത
വസ്തുവിലൂടെയുള്ള
സമ്പാദ്യവും ഹറാമാക്കും.

താങ്കളുടെ കച്ചവട സ്ഥാപനത്തിൽ പുകയില ഉത്പ്പന്നങ്ങൾ
വിൽക്കാതിരിക്കുക.

കാരണം, അത്
കുറ്റകൃത്യങ്ങളിൽ സഹകരിക്കലാണ്.

കുറ്റകൃത്യങ്ങളിൽ പര
സ്പരം സഹകരിക്കൽ അല്ലാഹു (സു)
വിരോധിച്ചതാകയാൽ
താങ്കളുടെ കച്ചവട സ്ഥാപനത്തിൽ
പുകയില ഉത്പ്പന്നങ്ങൾ
വിൽക്കപ്പെടുന്നത് പാപത്തിൽ
അന്യോന്യം സഹായിക്കലും,
അല്ലാഹു (സു) വിരോധിച്ചകാര്യത്തെ അതിക്രമിച്ച് ചെയ്യലു മായാണ്
പരിഗണിക്കപ്പെടുക.

അല്ലാഹു (സു)
പറഞ്ഞു:


ﻭَﺗَﻌَﺎﻭَﻧُﻮﺍْ ﻋَﻠَﻰ ﺍﻟْﺒﺮِّ ﻭَﺍﻟﺘَّﻘْﻮَﻯ ﻭَﻻَ ﺗَﻌَﺎﻭَﻧُﻮﺍْ
ﻋَﻠَﻰ ﺍﻹِﺛْﻢِ ﻭَﺍﻟْﻌُﺪْﻭَﺍﻥِ

(……….പുണ
്യത്തിലും ധർമ്മനിഷ്ടയിലും നിങ്ങൾ
അന്യോന്യം സഹായിക്കുക.
പാപത്തിലും അതിക്രമത്തിലും നിങ്ങളന്യോന്യം സഹായിക്കരുത്.)
(വി.ഖു. 5: 2)

ആയതിനാൽ പുകയില ഉത്പ്പന്നങ്ങൾ
വിറ്റുകൊണ്ട് ലഭിക്കുന്ന
സമ്പാദ്യം ഹറാമും അനുഗ്രഹമറ്റ
നിഷിദ്ധ സ്വത്തുമാണ്.
കൂടാതെ പ്രസ്തുത
സമ്പാദ്യം നരകാഗ്നിയിൽ
പ്രവേശിക്കുവാനുള്ള കാരണവുമാണ്.

അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു:

ﻻَ ﻳﺪﺧُﻞُ ﺍﻟْﺠَﻨَّﺔَ ﻟَﺤْﻢٌ ﻧَﺒَﺖَ ﻣِﻦْ ﺳُﺤْﺖٍ ، ﻭَﻛُﻞُّ ﺟَﺴَﺪٍ ﻧَﺒَﺖَ
ﻣﻦَ ﺍﻟﺴُّﺤْﺖِ ﻓَﺎﻟﻨَّﺎﺭُ ﺃَﻭْﻟَﻰ ﺑِﻪ

ഹറാമായ സമ്പത്തിലുടെ വളരുന്ന
മാംസം ഒരിക്കലും സ്വർ ഗ്ഗത്തിൽ
പ്രവേശിക്കുകയില്ല.
ഹറാമായ
സമ്പത്തിലൂടെ വളരുന്ന ശരീരത്തിന്
ഏറ്റവും അർഹമായത് നരകാഗ്നിയാണ്.

മാത്രമല്ല, ഹറാമായ സമ്പത്തുക്കൾ
സ്വദക്വകളും,
ദുആകളും സ്വീകരിക്കപ്പെടാതാരിക്കുവാനും കാരണമാകും.

അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു:

ﺇِﻥَّ ﺍﻟﻠﻪَ ﻃَﻴِّﺐٌ ﻻَ ﻳَﻘْﺒَﻞُ ﺇِﻻَّ ﻃَﻴِّﺒﺎً

നിശ്ചയം, അല്ലാഹു ത്വയ്യിബ്
(നല്ലവൻ) ആകുന്നു. നല്ലത്
മാത്രമേ അവൻ സ്വീകരിക്കൂ .

കച്ചവടം ചെയ്യുന്ന സുഹൃത്തെ,
താങ്കൾ അല്ലാഹു (സു) യിൽ
ശക്തമായ ഈമാനുള്ളവനാകുക,

അല്ലാഹു (സു) യിൽ
നന്നായി തവക്കുലാക്കുക,

താങ്കളുടെ സ്ഥാപനത്തി ൽ പുകയില
ഉത്പ്പന്നങ്ങൾ വിൽക്കാതിരിക്കുക.

താങ്കളുടെ വരുമാനത്തിൽ പുകയില
ഉത്പ്പന്നങ്ങളുടെ വിഹിതം വന്നു
ചേരാത്തതാണ് എന്ന് ഉറപ്പ് വരുത്തുക.

അല്ലാഹു (സു) പറയുന്നു:

……. ﺫَﻟِﻜُﻢْ ﻳُﻮﻋَﻆُ
ﺑِﻪِ ﻣَﻦ ﻛَﺎﻥَ ﻳُﺆْﻣِﻦُ ﺑِﺎﻟﻠَّﻪِ ﻭَﺍﻟْﻴَﻮْﻡِ ﺍﻟْﺂﺧِﺮِ ﻭَﻣَﻦ ﻳَﺘَّﻖِ ﺍﻟﻠَّﻪَ ﻳَﺠْﻌَﻞ
ﻟَّﻪُ ﻣَﺨْﺮَﺟًﺎ ﻭَﻳَﺮْﺯُﻗْﻪُ ﻣِﻦْ ﺣَﻴْﺚُ ﻟَﺎ ﻳَﺤْﺘَﺴِﺐُ ﻭَﻣَﻦ ﻳَﺘَﻮَﻛَّﻞْ
ﻋَﻠَﻰ ﺍﻟﻠَّﻪِ ﻓَﻬُﻮَ ﺣَﺴْﺒُﻪُ ﺇِﻥَّ ﺍﻟﻠَّﻪَ ﺑَﺎﻟِﻎُ ﺃَﻣْﺮِﻩِ ﻗَﺪْ ﺟَﻌَﻞَ ﺍﻟﻠَّﻪُ ﻟِﻜُﻞِّ
ﺷَﻲْﺀٍ ﻗَﺪْﺭًﺍ

“…അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചുകൊണ്ടിരിക്കുന്നവർക്ക്
ഉപദേശം നൽകപ്പെടുന്നതത്രേ അത്.
അല്ലാഹു
വെ വല്ലവനും സൂക്ഷിക്കുന്ന
പക്ഷം അല്ലാഹു അവനൊരു
പോംവഴി ഉണ്ടാക്കികൊടുക്കുകയും,
അവൻ കണക്കാക്കാത്ത വിധത്തിൽ
അവന്
ഉപജീവനം നൽകുകയും ചെയ്യുന്നതാണ്.
വല്ലവനും അല്ലാഹുവിന്റെ മേൽ
ഭരമേൽപ്പിക്കുന്ന പക്ഷം അവന്
അല്ലാഹു തന്നെ മതിയാകുന്നതാണ്.
തീർച്ചയായും അല്ലാഹു
തന്റെ കാര്യം പ്രാപിക്കുന്നവനാകുന്നു.
ഒരോ കാര്യത്തിനും അല്ലാഹു
ഒരു ക്രമം ഏർപ്പെടുത്തിയിട്ടുണ്ട്.
(വി. ഖു. 65: 2,3)

നബിയേ,പറയുക:
ദുഷിച്ചതും നല്ലതും സമമാകുകയില്ല.
ദുഷിച്ചതിന്റെ വർദ്ധനവ്
നിന്നെ അത്ഭുതപ്പെടുത്തിയാലും ശരി. അതിനാൽ
ബുദ്ധിമാന്മാരേ, നിങ്ങൾ
അല്ലാഹുവെ സൂക്ഷിക്കുക.
നിങ്ങൾക്ക് വിജയം പ്രാപിക്കാം.))
(വി.ഖു.5:100)

അല്ലാഹുവിന്റെ റസൂൽ
(സ) പറഞ്ഞു:  ﻣْ ﺗَﺮَﻙَ ﺷَﻴﺌﺎً ﻟﻠﻪِ ﻋَﻮَّﺿَﻪُ ﺍﻟﻠﻪُ ﺧَﻴْﺮﺍً
ﻣِﻨْﻪُ

അല്ലാഹുവിനുവേണ്ടി ആരെങ്കിലും വല്ലതും ഉപേക്ഷിച്ചാൽ,
അല്ലാഹു അവന് അതിനേക്കാൾ
നല്ലത് പകരം നൽകും.

അല്ലാഹു (സു)
യുടെ ഈ കരാറ് അവനോട് സത്യ
സന്ധത പുലർത്തിയവരോട് അവൻ
ഒരിക്കലും ലംഘിക്കുകയില്ലെന്ന്
താങ്കൾ ഉറപ്പിക്കുക.

ഹലാലായ
സമ്പത്ത് കുറച്ചാണെങ്കിലും അതാണ്,
ഹറാമായ വമ്പിച്ച
സമ്പത്തിനേക്കാൾ ഉത്തമവും ബർക്ക
ത്തുള്ളതും ഉപകാരപ്രദവും എന്ന്
താങ്കൾ അറിയുക.

അല്ലാഹു (സു)
പറയുന്നു:

ﻗُﻞ ﻻَّ ﻳَﺴْﺘَﻮِﻱ ﺍﻟْﺨَﺒِﻴﺚُ ﻭَﺍﻟﻄَّﻴِّﺐُ ﻭَﻟَﻮْ ﺃَﻋْﺠَﺒَﻚَ
ﻛَﺜْﺮَﺓُ ﺍﻟْﺨَﺒِﻴﺚِ ﻓَﺎﺗَّﻘُﻮﺍْ ﺍﻟﻠّﻪَ ﻳَﺎ ﺃُﻭْﻟِﻲ ﺍﻷَﻟْﺒَﺎﺏِ ﻟَﻌَﻠَّﻜُﻢْ ﺗُﻔْﻠِﺤُﻮﻥَ

പുകവലിക്കുന്നവന്
സ്വന്തത്തിന്റെ പാപഭാരം പേറി യാൽമതിയാകും. എന്നാൽ പുകയില
ഉത്പ്പന്നങ്ങൾ കച്ചവടം നടത്തുന്നവർ
തന്നിൽ നിന്നും ഈ സാധനങ്ങൾ
വാങ്ങുന്നവരുടെ മുഴുവൻ പാപഭാരങ്ങൾ
പേറേണ്ടിവരും.

എത്ര
ആയിരങ്ങളുടെ പാപങ്ങൾക്കും കുറ്റങ്ങൾക്കും ഉപദ്രവങ്ങൾക്കുമാണ് താങ്കൾ ഒരാൾ
കാരണമായത്

ഇവയെ ല്ലാം വഹിക്കുവാൻ
താങ്കൾക്ക് ശേഷിയുണ്ടോ

ഏതാനും നാണയത്തുട്ടുകൾക്ക്
വേണ്ടി നാശത്തിന്റെ വഴിയേ ചലിക്കുവാൻ
താങ്കൾക്ക്
എങ്ങിനെ മനസ്സുവരുന്നു

 സുഹൃത്തേ,
റബ്ബ് (സു) യുടെ കൽപ്പന
അനുസരിക്കുന്ന, അവനിൽ
ഭരമേൽപ്പിക്കുന്ന, ഹലാലു കൊണ്ട്
തൃപ്തിപ്പെടുന്ന, ഹലാല്
കുറച്ചാണെങ്കിലും അതുകൊണ്ട്
മതിയാക്കു ആളുകളിൽ
ഉൾപ്പെടുവാൻ താങ്കൾ
താൽപ്പര്യം കാണിക്കുക.

പണത്തോടുള്ള കൊതികാരണത്താൽ
റബ്ബ് (സു) യെ മറക്കുന്നത് താങ്കൾ
സൂക്ഷിക്കുക.

പണം താങ്കളുടെ ദീനിനേയും ആഖിറത്തിനേയും മറപ്പിക്കുന്നതും താങ്കൾ സൂക്ഷിക്കുക.
പ്രസ്തുത
മറവി കാരണത്താൽ,
താങ്കളുടെ ഇഹവും പരവും ഒരുപോലെ താങ്കൾക്ക്
നഷ്ടപ്പെടും.

അല്ലാഹു (സു)
എല്ലാ നന്മകൾക്കും നമ്മെ അനുഗ്രഹിക്കട്ടെ,
അവൻ
നമ്മെ എല്ലാ ആപത്തിൽ
നിന്നും കാക്കു മാറാകട്ടെ.


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

No comments:

Post a Comment