Saturday, October 19, 2019

*ജനാബത്ത് കുളിക്കുന്ന അവസരത്തില്‍ പലപ്പോഴും നിയ്യത്ത് മറന്നു പോവാറുണ്ട്. ഇതിന് പരിഹാരമായി കുളിക്കുമ്പോഴെല്ലാം നിയ്യത്ത് വെക്കാറാണ് പതിവ്. ഇതിന് വല്ല കുഴപ്പവുമുണ്ടോ?. ജനാബത്തില്ലാതെ ജനാബത്ത് കുളി കുളിക്കാമോ❓*
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  

എല്ലാ കുളികളിലും ജനാബതിന്റെ നിയ്യത് വെക്കാവുന്നതാണ്. ജനാബത് ഇല്ലാത്ത സാഹചര്യത്തില്‍ ആ നിയ്യത് വെറുതെ ആകുമെന്ന് മാത്രമേയുള്ളൂ. എന്നാല്‍ നിയ്യതില്‍ സംശയമുണ്ടാവുകയോ ജനാബത് ഉണ്ടെങ്കില്‍ അതിന് വേണ്ടി കുളിക്കുന്നു എന്നോ കരുതാവുന്നതല്ല. അങ്ങനെ കരുതിയാല്‍ നിയ്യത് ശരിയാവുകയുമില്ല.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Thursday, October 17, 2019

*ഭക്ഷണം കഴിക്കുമ്പോള്‍ കൈ വെള്ള മൊത്തത്തില്‍ ഉപയോഗിച്ച് ഉരുളയാക്കിക്കഴിക്കുന്നത് കാണാറുണ്ട്, ഇത് ശരിയാണോ❓*
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894*
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
 ചോദ്യത്തില്‍ പറഞ്ഞ രീതിയില്‍ ഭക്ഷണം കഴിക്കുന്നത് പ്രവാചക ചര്യക്ക്‌ വിരുദ്ധമാണ്. നബി (സ)യുടെ ഭക്ഷണരീതി കൃത്യമായി ഹദീസ്‌ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കഅബ് ബിന്‍ മാലിക്‌ (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ കാണാം: നബി (സ) മൂന്ന് വിരല്‍ കൊണ്ട് ഭക്ഷണം കഴിക്കുന്നതായി ഞാന്‍ കണ്ടു. കഴിച്ചു കഴിഞ്ഞാല്‍ അവ (വിരലുകള്‍) ഉറുഞ്ചുകയും ചെയ്യും" (ഇമാം മുസ്‌ലിം) തള്ളവിരല്‍, ചൂണ്ടുവിരല്‍, നടുവിരല്‍ എന്നിവയാണിതെന്നു ഇമാം ഇബ്നു ഹജറുല്‍ അല്‍-ഹൈതമി അഷ്റഫുല്‍ വസാഇല്‍ ഇലാ ഫഹ്മി അല്‍-ശമാഇല്‍ എന്ന തന്റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. മേല്‍ പറഞ്ഞ ഹദീസിന്റെയും സമാനാമായ മറ്റു ഹദീസുകളുടെയും വെളിച്ചത്തില്‍ അത്യാവശത്തിനല്ലാതെ ഒന്നോ രണ്ടോ വിരലുകള്‍ മാത്രം ഉപയോഗിച്ചോ നാലോ അഞ്ചോ  വിരലുകള്‍ ഉപയോഗിച്ചോ ഭക്ഷണം കഴിക്കുന്നത് കറാഹത്താണെന്നു പണ്ഡിതന്മാര്‍ വിശദീകരിക്കുന്നു. കൈവെള്ള മൊത്തത്തില്‍ ഉപയോഗിച്ച് കഴിക്കുന്നതും അങ്ങനെ തന്നെ. ഇതെല്ലാം അനുവദിനീയമെങ്കിലും സുന്നത്തിന് വിരുദ്ധമാണ്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Saturday, October 12, 2019

*എല്ലാ വ്യാഴാഴ്ചയും തിങ്കളാഴ്ചയും നോമ്പ് പിടിക്കണം എന്നു കരുതുന്നു. കൂടെ, എപ്പോഴെങ്കിലും നഷ്ടപ്പെട്ടിട്ടിണ്ടാകാവുന്ന ഫർള് നോമ്പ് കൂടി ഇതിന്റെ കൂടെ കരുതാൻ പറ്റില്ലേ❓ എടുത്തിട്ടുള്ള നോമ്പുകളും അവയുടെ പോരായ്മകളും ഇതിലൂടെ പരിഹരിക്കപ്പെടണം എന്ന നിയ്യത്തു കൂടി മനസിലുണ്ട്. ഞാൻ എങ്ങനെ നിയ്യത്ത് കരുതണം❓ എന്റെ മനസിലെ പറഞ്ഞിട്ടുള്ള കാര്യങ്ങളൊക്കെ ഈ നോമ്പുകളിലൂടെ പരിഹരിക്കപ്പെടുമൊ❓*
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  

എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും നോമ്പ് സുന്നതാണ്. അത് നോല്‍ക്കണമെന്ന തീരുമാനം പ്രശംസനീയമാണ്. അല്ലാഹു തൌഫീഖ് ചെയ്യട്ടെ. അതതു ദിവസത്തെ സുന്നതായ നോമ്പ് ഞാന്‍ നോറ്റുവീട്ടുന്നു എന്ന് നിയ്യത് ചെയ്താല്‍ മതി. ഫര്‍ളായ നോമ്പ് വീട്ടാനുണ്ടെങ്കില്‍ അത് കൂടി അതിന്റെ കൂടെ കരുതാവുന്നതാണ്. ഫര്‍ള് നോമ്പുകളിലുള്ള കുറവുകള്‍ പരിഹരിക്കാന്‍ എന്ന് പ്രത്യേകം കരുതേണ്ടതില്ല, കരുതുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല. സുന്നത് കര്‍മ്മങ്ങളൊക്കെ തന്നെ നിയമമാക്കപ്പെട്ടിരിക്കുന്നത് സമാനമായ നിര്‍ബന്ധകര്‍മ്മങ്ങളിലെ കുറവുകള്‍ പരിഹരിക്കാനാണ് എന്ന് ഹദീസുകളില്‍ കാണാം. പ്രവാചകര്‍ (സ) പറഞ്ഞതായി അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു, ഖിയാമത് നാളില്‍ ജനങ്ങള്‍ ആദ്യമായി വിചാരണ ചെയ്യപ്പെടുന്നത് നിസ്കാരത്തെക്കുറിച്ചായിരിക്കും. റബ്ബ് മലകുകളോട് പറയും, നിങ്ങള്‍ എന്റെ അടിമയുടെ നിസ്കാരം നോക്കുക, അത് കുറവുകളില്ലാത്തവയാണെങ്കില്‍ അതിന് പൂര്‍ണ്ണമായി പ്രതിഫലം നല്‍കുക, കുറവുകളുണ്ടെങ്കില്‍ അവന്‍ സുന്നത് നിസ്കാരങ്ങള്‍ നിര്‍വ്വഹിച്ചിട്ടുണ്ടോ എന്ന് നോക്കുകയും ഉണ്ടെങ്കില്‍ അവ കൊണ്ട് ഫര്‍ളുകളിലെ കുറവുകള്‍ പരിഹരിക്കുകയും ചെയ്യക എന്ന്. (തുര്‍മുദീ, നസാഈ, അബൂദാവുദ്) കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ. 
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Friday, October 11, 2019

*ലൈഫ് ഇന്‍ശൂറന്‍സിന്റെ കര്‍മ്മശാസ്ത്ര സമീപനം എന്ത്❓*
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
നാളെയെക്കുറിച്ചുള്ള മനുഷ്യന്റെ പേടിയെ ചൂഷണം ചെയ്ത് പണമാക്കി മാറ്റുന്നതാണ് ഇന്‍ശൂറന്‍സ്.  ഇന്‍ശൂറുകളെ അനുകൂലിക്കുന്ന ചില ആധുനിക പണ്ഡിതരുണ്ട്. എന്നാല്‍ ഭൂരിഭാഗം പണ്ഡിതന്മാരും അത് അനുവദനീയമല്ല എന്ന അഭിപ്രായക്കാരാണ്. കര്‍മ്മശാസ്ത്രം അനുവദിക്കുന്ന ഇടപാടുകളുടെ ഗണത്തില്‍ അത് ഉള്‍പ്പെടുത്താനാവില്ലെന്നതാണ് പ്രധാന കാരണം. അതോടൊപ്പം, ഇന്‍ശൂറന്‍സിലൂടെ സ്വരൂപിക്കപ്പെടുന്ന പലിശ വിഭാഗത്തിലാണ് ചെലവ് ചെയ്യപ്പെടുന്നതും തിരിച്ചു ലഭിക്കുന്നതും. അത് കൊണ്ട് തന്നെ പലിശയെ സഹായിക്കലും പലിശ വാങ്ങലുമായി തീരുന്നു അത്. 
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Saturday, October 5, 2019

വിമാനത്തില്‍ നിസ്കാരം നിര്‍വഹിക്കുന്നത് എങ്ങനെ❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
 നിസ്കാരം ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനകര്‍മ്മതമാണ്. സ്വയം ബുദ്ധിയുള്ള കാലത്തോളം അതിന്റെ ബാധ്യത ഒഴിവാകുന്നില്ല.      അത് കൊണ്ട് തന്നെ നിര്‍ബിന്ധസമയത്ത് എങ്ങനെയാണോ സാധിക്കുന്നത് ആ രീതിയില്‍ അത് നിര്‍വ്വിഹിക്കണം. എല്ലാ നിബന്ധനകളുമൊത്ത് നിര്‍വ്വഹിക്കാന്‍ കഴിയുമെങ്കില്‍ അങ്ങനെ, അല്ലാത്ത പക്ഷം, ഏതൊക്കെ നിബന്ധനകള്‍ പാലിക്കാനാകുമോ അവ പാലിച്ചിരിക്കണം. മറ്റൊന്നും സാധിക്കാത്ത സമയത്ത് സീറ്റിലിരുന്ന് കൊണ്ട് ലഭ്യമായ ദിശയിലേക്ക് തിരിഞ്ഞ്, കൂടുതല്‍ കുനിഞ്ഞ് സുജൂദ് ചെയ്തും നിര്‍വ്വയഹിക്കാവുന്നതാണ്. അങ്ങനെ നിര്‍ബതന്ധനിബന്ധനകളൊക്കാതെ നിസ്കരിക്കുന്നത് ശേഷം മടക്കി നിസ്കരിക്കേണ്ടതുമാണ്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Friday, October 4, 2019

ഒറ്റയ്ക്ക് നിസ്കരിക്കുമ്പോള്‍ ശബ്ദത്തില്‍ ഓതാമോ? അതിന്റെ വിധി എന്ത്❓ 
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

whatsapp no.9746695894 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
ഉറക്കെ ഓതേണ്ട നിസ്കാരങ്ങളില്‍ (മഗ്രിബ്, ഇശാ എന്നിവയുടെ ആദ്യ രണ്ട് റക്അതുകളിലും സുബ്ഹിയിലും) ഇമാമിനും ഒറ്റക്ക് നിസ്കരിക്കുന്നവനും ഉറക്കെ ഓതലാണ് സുന്നത്. തൊട്ടുടുത്ത് ഉറങ്ങുന്നവനോ നിസ്കരിക്കുന്നവനോ അത് കൊണ്ട് ബുദ്ധിമുട്ടുണ്ടാവുമെങ്കില്‍ ഉറക്കെ ഓതല്‍ സുന്നതില്ല. മഅ്മൂമിന് ഉറക്കെ ഓതല്‍ കറാഹതാണ്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Tuesday, July 30, 2019

ദിവസങ്ങളോളം ഉള്ള ട്രെയിന്‍ യാത്രകളില്‍ എങ്ങനെയാണ് നിസ്കാരം മുടക്കമില്ലാതെ നിര്‍വഹിക്കുക❓

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

whatsapp no.9746695894 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
 നിസ്കാരം, ശരീരം കൊണ്ട് ചെയ്യുന്ന കര്‍മ്മങ്ങളില്‍ ഏറ്റവും പ്രധാനമാണ്. ബുദ്ധിസ്ഥിരതയുള്ള കാലത്തോളം അതിന്റെ ബാധ്യത ഒഴിവാകുകയില്ല. എവിടെയായിരുന്നാലും അത് കഴിയും വിധം നിര്‍വ്വഹിക്കാന്‍ ബാധ്യതപ്പെട്ടവനാണ് വിശ്വാസി. നിന്നുകൊണ്ട് കഴിയില്ലെങ്കില്‍ ഇരുന്നും അതിന് കഴിയില്ലെങ്കില്‍ കിടന്നും അതും സാധ്യമല്ലെങ്കില്‍ മനസ്സില്‍ നിസ്കാരത്തിന്റെ കര്‍മ്മങ്ങള്‍ നടത്തിയെങ്കിലും അത് നിര്‍വ്വഹിക്കേണ്ടതാണ്. ഇന്ന് ലഭ്യമായ യാത്രാ സൌകര്യങ്ങളില്‍ ട്രെയിന്‍ ആണ് നിസ്കരിക്കാന്‍ ഏറ്റവും സൌകര്യം. ഇടക്കിടെ വണ്ടി സ്റ്റേഷനുകളില്‍ നിര്‍ത്തുമ്പോള്‍ വുദു ചെയ്ത് നിസ്കരിക്കാവുന്നതാണ്. അതിന് സാധിക്കുന്നില്ലെങ്കില്‍ ട്രെയിനിനകത്ത്തന്നെ വുദു ചെയ്ത് അകത്ത് വെച്ചും നിസ്കരിക്കാവുന്നതാണ്. ഖിബലയുടെ ദിശ അറിയാന്‍ സഹായിക്കുന്ന ഏതെങ്കിലും ഉപകരണം കൈയ്യില്‍ കരുതണമെന്ന് മാത്രം. ഖിബല ഏത് ദിശയിലാണെന്ന് കൃത്യമായി അറിയാന്‍ മാര്‍ഗ്ഗങ്ങളൊന്നുമില്ലെങ്കില്‍ ഏകദേശ ധാരണ വെച്ചും നിസ്കാരം നിര്‍വ്വഹിക്കാവുന്നതാണ്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Wednesday, June 12, 2019

മഴ സമയത്ത് നിസ്കാരത്തിന്റെ രൂപത്തിലോ വിധികളിലോ എന്തെങ്കിലും വ്യത്യാസമുണ്ടോ❓
💐💐💐💐💐💐💐💐💐💐💐💐💐
🌾المعرفة الاسلامية🌾
🌹ഇസ്ലാമീക വിജ്ഞാനം🌹
 whatsapp no 00919746695894 - 00919562658660

💐💐💐💐💐💐💐💐💐💐💐💐💐💐
بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
 നിസ്കാരത്തിന്റെ നിയമങ്ങളില്‍ മഴസമയത്തും മാറ്റങ്ങളൊന്നുമില്ല. എന്നാല്‍ ജമാഅതിന് വേണ്ടി പോകാന്‍ പ്രയാസമുള്ള വിധം മഴയാവുകയും മഴ നനയാതെ പോകാന്‍ സംവിധാനമില്ലാതിരിക്കുകയും ചെയ്യുമ്പോള്‍ ളുഹ്റിനോ മഗ്രിബിനോ ജമാഅതിനായി പോകുമ്പോള്‍ അതിന്റെ കൂടെ അസ്റും ഇശാഉം  മുന്തിച്ച് ജംഅ് ആക്കാവുന്ന സന്ദര്‍ഭങ്ങളുണ്ടെന്ന് മാത്രം. അങ്ങനെ ജംഅ് ആക്കുമ്പോള്‍, തക്ബീറതുല്‍ഇഹ്റാമിന്റെ സമയത്തും ആദ്യനിസ്കാരത്തില്‍നിന്ന് സലാം വീട്ടുന്ന സമയത്തും മഴ ഉണ്ടായിരിക്കണം. ചെരുപ്പോ വസ്ത്രമോ നനയും വിധമുള്ള ശക്തമായ മഴ ജുമുഅക്കും ജമാഅതിനും പങ്കെടുക്കാതിരിക്കാനുള്ള കാരണങ്ങളായി പണ്ഡിതര്‍ എണ്ണുന്നുണ്ട്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Monday, June 10, 2019

ഭക്ഷണം കഴിക്കുമ്പോള്‍ കൈ വെള്ള മൊത്തത്തില്‍ ഉപയോഗിച്ച് ഉരുളയാക്കിക്കഴിക്കുന്നത് കാണാറുണ്ട്, ഇത് ശരിയാണോ❓

💐💐💐💐💐💐💐💐💐💐💐💐💐
🌾المعرفة الاسلامية🌾
🌹ഇസ്ലാമീക വിജ്ഞാനം🌹
 whatsapp no 00919746695894

💐💐💐💐💐💐💐💐💐💐💐💐💐💐
بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

ചോദ്യത്തില്‍ പറഞ്ഞ രീതിയില്‍ ഭക്ഷണം കഴിക്കുന്നത് പ്രവാചക ചര്യക്ക്‌ വിരുദ്ധമാണ്. നബി (സ)യുടെ ഭക്ഷണരീതി കൃത്യമായി ഹദീസ്‌ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കഅബ് ബിന്‍ മാലിക്‌ (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ കാണാം: നബി (സ) മൂന്ന് വിരല്‍ കൊണ്ട് ഭക്ഷണം കഴിക്കുന്നതായി ഞാന്‍ കണ്ടു. കഴിച്ചു കഴിഞ്ഞാല്‍ അവ (വിരലുകള്‍) ഉറുഞ്ചുകയും ചെയ്യും" (ഇമാം മുസ്‌ലിം) തള്ളവിരല്‍, ചൂണ്ടുവിരല്‍, നടുവിരല്‍ എന്നിവയാണിതെന്നു ഇമാം ഇബ്നു ഹജറുല്‍ അല്‍-ഹൈതമി അഷ്റഫുല്‍ വസാഇല്‍ ഇലാ ഫഹ്മി അല്‍-ശമാഇല്‍ എന്ന തന്റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. മേല്‍ പറഞ്ഞ ഹദീസിന്റെയും സമാനാമായ മറ്റു ഹദീസുകളുടെയും വെളിച്ചത്തില്‍ അത്യാവശത്തിനല്ലാതെ ഒന്നോ രണ്ടോ വിരലുകള്‍ മാത്രം ഉപയോഗിച്ചോ നാലോ അഞ്ചോ  വിരലുകള്‍ ഉപയോഗിച്ചോ ഭക്ഷണം കഴിക്കുന്നത് കറാഹത്താണെന്നു പണ്ഡിതന്മാര്‍ വിശദീകരിക്കുന്നു. കൈവെള്ള മൊത്തത്തില്‍ ഉപയോഗിച്ച് കഴിക്കുന്നതും അങ്ങനെ തന്നെ. ഇതെല്ലാം അനുവദിനീയമെങ്കിലും സുന്നത്തിന് വിരുദ്ധമാണ്. ഏറ്റവും അറിയുന്നവന്‍ അല്ലാഹുവാണ്. ജീവിതത്തിന്റെ ഓരോ അടക്കവും അനക്കവും പ്രവാചകചര്യക്ക്‌  അനുസൃതമാവാന്‍ നാഥന്‍ തുണക്കട്ടെ.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Thursday, April 25, 2019

ഭാര്യയെ സ്പര്‍ശിച്ചാല്‍ വുദൂ മുറിയുമെന്ന് കേട്ടു. ഇത് ശരിയാണോ❓

💐💐💐💐💐💐💐💐💐💐💐💐💐
🌾المعرفة الاسلامية🌾
🌹ഇസ്ലാമീക വിജ്ഞാനം🌹
 whatsapp no 00919746695894

💐💐💐💐💐💐💐💐💐💐💐💐💐💐

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
 അതെ, ശാഫീ മദ്ഹബ് പ്രകാരം ഭാര്യയെ തൊട്ടാലും വുദൂ മുറിയും. അല്ലെങ്കില്‍ നിങ്ങള്‍ സ്ത്രീകളെ തൊട്ടാല്‍ (സൂറതുന്നിസാഅ് 43) എന്ന ഖുര്‍ആന്‍ വചനം പൊതുവായതിനാല്‍ അതില്‍ സ്വന്തം ഭാര്യയും ഉള്‍പ്പെടുന്നതാണ്. സ്ത്രീകളെ സ്പര്‍ശിക്കുക എന്നത് പ്രകൃത്യാ വികാരസാധ്യതയുള്ളതാണ്. അത് ആരാധനയുടെ പ്രകൃതത്തോട് തീര്‍ത്തും വിരുദ്ധമാണ് താനും. ഒരു പുരുഷന് ഏറ്റവും കൂടുതല്‍ വികാരമുണ്ടാകേണ്ടത് സ്വന്തം ഭാര്യയെ സ്പര്‍ശിക്കുമ്പോഴാണല്ലോ. ഭാര്യയുടെ ഉമ്മയടക്കമുള്ള മഹ്റമുകളായ സ്ത്രീകളെ സ്പര്‍ശിച്ചാല്‍ വുദൂ മുറിയില്ലെന്ന് പറയുന്നതും അതുകൊണ്ട് തന്നെയാണ്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Friday, April 12, 2019

മലമൂത്രവിസര്‍ജ്ജനസ്ഥലത്ത് നിന്നും വുദു ചെയ്യുന്നതിന്റെ വിധി എന്താകുന്നു❓

💐💐💐💐💐💐💐💐💐💐💐💐💐
🌾المعرفة الاسلامية🌾
🌹ഇസ്ലാമീക വിജ്ഞാനം🌹
 whatsapp no 00919746695894

💐💐💐💐💐💐💐💐💐💐💐💐💐💐

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
 ഇത്തരം കാര്യങ്ങളിലുള്ള താങ്കളുടെ ശ്രദ്ധയും സൂക്ഷ്മതയും പ്രശംസനീയമാണ്. മലമൂത്രവിസര്‍ജ്ജന സ്ഥലത്ത്നിന്ന് വുദു ചെയ്യുന്നതില്‍ രണ്ട് കാര്യങ്ങളാണുള്ളത്. നജസ് ഉണ്ടാവാന്‍ സാധ്യതയുള്ള സ്ഥലമാണെന്നതിനാല്‍ വുദു എടുക്കുമ്പോള്‍ നിലത്ത് പതിക്കുന്ന വെള്ളം ശരീരത്തിലേക്ക് തെറിക്കാനും നജസ് ഉണ്ടാവാനുമുള്ള സാധ്യതയുണ്ട്. ആ സാധ്യത എത്രമാത്രമാണോ അതിനുസരിച്ച് അത് നിഷിദ്ധമോ കറാഹതോ അനുവദനീയമോ ആവും. എന്നാല്‍, അത്തരം നജസുകളൊന്നും തന്നെ ഇല്ലെന്ന് പൂര്‍ണ്ണമായും ഉറപ്പുണ്ടെങ്കില്‍പോലും, അവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വുദൂവിന്റെ തുടക്കത്തില്‍ ബിസ്മി ചൊല്ലല്‍ സുന്നതാണെന്നതും കക്കൂസ് പോലോത്ത സ്ഥലങ്ങളില്‍ വെച്ച് അത്തരം ദിക്റുകള്‍ ചൊല്ലുന്നത് കറാഹതാണെന്നതുമാണ്. ആ നിലക്കും കക്കൂസില്‍വെച്ച് വുദു ചെയ്യുന്നത് കറാഹതായി വരുന്നതാണ്. എന്നാല്‍ ഇക്കാലത്ത് പലയിടത്തുമുള്ള ബാത്റൂമുകള്‍ കക്കൂസും കുളിമുറിയും, കഴുകുന്ന സ്ഥലവും (വാഷ്‌ ബാസിന്‍) എല്ലാം ആണ്. അത്തരം സാഹചര്യത്തില്‍ ഏത് ഉപയോഗതിനാണോ നാം ഉദ്ദേശിക്കുന്നത് അതിന്റെ വിധി ആയിരിക്കും അതിനുണ്ടാവുക. ഉദാഹരണം കക്കൂസിന്റെ ആവിശ്യതിന്നു കേറിയാല്‍ അവിടെ ഖലാഇലിന്റെ എല്ലാ വിധികളും ബാധകമാണ്. എന്നാല്‍ വുളു ഉണ്ടാക്കാന്‍ മാത്രം കയറുമ്പോള്‍ അത് വെറും കഴുകാനുള്ള സ്ഥലം ആയിട്ടാണ് ഉപയോഗിക്കുന്നത്. അപ്പോള്‍ അവിടെ വുളു എടുക്കല്‍ കറാഹതില്ലെന്നും ചില ആധുനിക പണ്ഡിതര്‍ അഭിപ്രായപ്പെടുന്നുണ്ട്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Friday, April 5, 2019

മഗ്‌രിബിൻറെ  സമയം ഏത് വരെ❓
💐💐💐💐💐💐💐💐💐💐💐💐💐
🌾المعرفة الاسلامية🌾
🌹ഇസ്ലാമീക വിജ്ഞാനം🌹
 whatsapp no 00919746695894

💐💐💐💐💐💐💐💐💐💐💐💐💐💐
بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
മഗ്റിബ് നിസ്കാര സമയം ഇശാവരെയുണ്ടെന്നതാണ് കര്‍മ്മശാസ്ത്ര പണ്ഡിതര്‍ക്കിടയിലെ ഏറ്റവും പ്രബലമായ അഭിപ്രായം. അഞ്ചു റക്അത് നിസ്കരിക്കാനുള്ള സമയമേ ഉള്ളൂ എന്ന പ്രബലമല്ലാത്ത അഭിപ്രായമുള്ളതിനാല്‍ മഗ്റിബ് എത്രയും പെട്ടെന്നു നിസ്കരിക്കലാണ് ഏറ്റവും സൂക്ഷ്മത. 
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله