Wednesday, July 8, 2020

*📚🌷المعرفة الاسلامية🌷📚*
*🌱സംശയനിവർണം.🌱*

*📞മയ്യിത്തിന് വേണ്ടി ആദ്യം ചൊല്ലിക്കൊടുക്കേണ്ടത് തൽഖീനോ തസ്ബീതോ❓ നിലവിൽ തസ്ബീതാണല്ലോ ആദ്യം കണ്ടുവരുന്നത്. ഇത് മുന്തിക്കൽ സുന്നത്തുണ്ടോ❓*

https://chat.whatsapp.com/BEL7ovRVP9925Yi5NPaWgL

🎤
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
മയ്യിത്തിനെ ഖബറടക്കിയതിന് ശേഷം തൽഖീനും തസ്ബീതും സുന്നത്താണ്. തസ്ബീതിനെ മുന്തിക്കൽ സുന്നത്തില്ല. തൽഖീനിന് ശേഷമാണ് തസ്ബീതിന് വേണ്ടിയുള്ള നിറുത്തമെന്നാണ് അല്ലാമാ സയ്യിദ് അലവി അസ്സഖാഫ്(റ) തർശീഹിൽ പറഞ്ഞിട്ടുള്ളത്. മയ്യിത്ത് ഖബറടക്കിയതിന് ശേഷം ആദ്യം തൽഖീനും പിന്നീട് തസ്ബീതും അല്ലെങ്കിൽ ആദ്യം തസ്ബീതും പിന്നീട് തൽഖീനും നിർവഹിച്ചാലും രണ്ടും ലഭിക്കുന്നതും ഫലം ചെയ്യുന്നതുമാണ്. ഖബ്‌റിലെ ചോദ്യവേളയിൽ സ്ഥിരത ലഭിക്കാനും പാപമോചനത്തിനും വേണ്ടിയുള്ള പ്രാർത്ഥനയാണ് തസ്ബീത്. ഇതിന് നിശ്ചിത വാചകം തന്നെ വേണമെന്നില്ല.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

☆☆☆☆☆☆☆☆☆☆☆☆☆☆


*ഇസ്ലാമിക വിജ്ഞാനം  Whatsapp & telegram   ഗ്രൂപ്പില്‍ ചേരുവാന്‍ തല്‍പ്പര്യമുളളവര്‍ താഴെ കൊടുത്ത നമ്പറില്‍ ബന്ധപ്പെടുക* 
*Whatsapp & telegram  no.00919746695894*

⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

No comments:

Post a Comment