ഗര്‍ഭസമയത്തുള്ള നികാഹ് ശരിയാവുമോ? ഗര്‍ഭം മറ്റൊരുത്തന്‍റേതാണെന്ന് ഭാര്യ സമ്മതിച്ചാല്‍ ആ നികാഹിലൂടെ തന്നെ ബന്ധം തുടരാമോ❓
☆☆☆☆☆☆☆☆☆☆☆☆☆☆
https://chat.whatsapp.com/HbvmT6VLGknFisj4yWRnVm
*whatsapp no.9746695894*
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
ഏറെ ഗൌരവമേറിയ വന്‍ദോഷമാണ് വ്യഭിചാരം. വിവാഹിതരായവരാണ് വ്യഭിചരിക്കുന്നതെങ്കില്‍ അവരെ എറിഞ്ഞുകൊല്ലണമെന്നും അവിവാഹിതരാണെങ്കില്‍ നൂറ് അടി അടിച്ച് ഒരു വര്‍ഷം നാടുകടത്തണമെന്നുമാണ് ശരീഅതിന്‍റെ വിധി. ശരീഅത് നിയമം നടപ്പിലാക്കാന്‍ സാധിക്കാത്ത നാട്ടിലാണ് കഴിയുന്നതെങ്കില്‍, അതിന്‍റെ ഗൌരവം പരമാവധി അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ ബന്ധപ്പെട്ടവരെല്ലാം ശ്രമിക്കേണ്ടതും മനസ്സറിഞ്ഞ് തൌബ ചെയ്യാന്‍ സദുദ്ദേശ്യത്തോടെ ഉപദേശിക്കേണ്ടതുമാണ്. വ്യഭിചാരത്തിലൂടെയുണ്ടാകുന്ന ഗര്‍ഭത്തിന് യാതൊരു പരിഗണനയും ശരീഅത് നല്‍കുന്നില്ല. അത് കൊണ്ട് തന്നെ ആ സമയത്ത് നടക്കുന്ന നികാഹിന് യാതൊരു കുഴപ്പവുമില്ല, നികാഹ് ശരിയാവുന്നതാണ്. എന്നാല്‍ ആ കുട്ടി ശരീഅതിന്‍റെ ദൃഷ്ടിയില്‍ വ്യഭിചാരിയുടേതായും പരിഗണിക്കപ്പെടില്ല. ആ സ്ത്രീയുമായി തന്നെ ബന്ധം തുടരാന്‍ ഭര്‍ത്താവ് താല്‍പര്യപ്പെടുന്ന പക്ഷം, മുമ്പ് നടത്തിയ അതേ നികാഹുമായി തന്നെ ബന്ധം തുടരാവുന്നതാണ്, നികാഹ് പുതുക്കേണ്ടതില്ല. ദോഷങ്ങളില്‍ നിന്ന് നാഥന്‍ രക്ഷിക്കുമാറാവട്ടെ, ചെയ്തു പോയ പാപങ്ങള്‍ പൊറുത്തുതരുമാറാവട്ടെ.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
No comments:
Post a Comment