Tuesday, February 11, 2020

ബാത്ത്റൂം/കക്കൂസ് പോലോത്ത സ്ഥലങ്ങളില്‍ വെച്ച് സംസാരിക്കാമോ❓ അതോ വിസര്‍ജന സമയത്ത് മാത്രമാണോ സംസാരം ഉപേക്ഷിക്കേണ്ടത്❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
ബാത്റൂമിലും വിസര്‍ജ്ജന സ്ഥലത്തും സംസാരിക്കുന്നത് കറാഹതാണെന്ന് ഫിഖ്ഹീ ഗ്രന്ഥങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍, സാധാരണ സംസാരം വിസര്‍ജ്ജന സമയത്ത് മാത്രമാണ് കറാഹതാകുന്നത് എന്നതാണ് നിയമം. ദിക്റുകള്‍ പോലോത്ത സാധാരണസംസാരമല്ലാത്ത മഹത്തരമായ കാര്യങ്ങള്‍, അത്തരം സ്ഥലത്തേക്ക് പ്രവേശിച്ചാല്‍ തന്നെ കറാഹതാണ്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Sunday, February 9, 2020

നിസ്കാരശേഷമുള്ള കൂട്ടുപ്രാര്‍ത്ഥനയുടെ അടിസ്ഥാനം എന്ത്❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
പ്രാര്‍ത്ഥന ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണ്. എല്ലാ സമയത്തും അത് ചെയ്യേണ്ടതാണെങ്കിലും ഉത്തരം ലഭിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള സ്ഥലങ്ങളും സമയങ്ങളുമുണ്ടെന്നതില്‍ പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായാന്തരമില്ല. ഏകനായി നടത്തുന്ന പ്രാര്‍ത്ഥനകളേക്കാല്‍ കൂട്ടമായ പ്രാര്‍ത്ഥനകള്‍ക്ക് കൂടുതല്‍ സ്വീകാര്യതയുണ്ടെന്നതും  വ്യക്തമാണ്. പ്രവാചകര്‍ (സ) പറയുന്നു, ഒരാള്‍ പ്രാര്‍ത്ഥിക്കുകയും മറ്റുള്ളവര്‍ അതിന് ആമീന്‍ പറയുകയും ചെയ്തുകൊണ്ട് ഒരു സമൂഹവും ഒരുമിച്ച് കൂടിയിട്ടില്ല, അല്ലാഹു അവര്‍ക്ക് ഉത്തരം നല്‍കിയിട്ടല്ലാതെ (ഹാകിം, ത്വബ്റാനി). പ്രാര്‍ത്ഥനക്ക് സ്വീകാര്യസാധ്യത കൂടുതലുള്ള സമയങ്ങളില്‍ നിസ്കാരശേഷമുള്ള സമയം ഏറെ പ്രധാനമാണ്. അത് ഏത് രൂപത്തിലും ആകാവുന്നതാണ്.  നിസ്കാരശേഷം ചൊല്ലേണ്ടതായി ഹദീസുകളില്‍ ധാരാളം ദിക്റുകള്‍ വന്നിട്ടുണ്ട്. അവയെല്ലാം ചൊല്ലിയ ശേഷം നടത്തുന്ന പ്രാര്‍ത്ഥനക്ക് സ്വീകാര്യസാധ്യത വീണ്ടും കൂടുകയാണ്. അത് കൂട്ടമായി ചെയ്താല്‍ ഒന്ന് കൂടി വര്‍ദ്ദിക്കുന്നു. ഇവയെല്ലാം പരിഗണിച്ചാണ് നമ്മുടെ മുന്‍കാല പണ്ഡിതരൊക്കെ നിസ്കാരശേഷം കൂട്ടുപ്രാര്‍ത്ഥന നടത്തുന്നതും നടത്തണമെന്ന് നമ്മെ ഉപദേശിക്കുന്നതും. മുസ്‌ലിം സമൂഹം കൂട്ടമായി പ്രാര്‍ത്ഥിക്കുന്നതില്‍ ജുതന്മാര്‍ക്ക് ഏറെ അമര്‍ഷമുണ്ടായിരുന്നെന്ന് ഹദീസുകളില്‍ കാണാം. പ്രവാചകര്‍ (സ) പറയുന്നു, ജൂതന്മാര്‍ സലാം പറയുന്നതിന്റെ പേരിലും ആമീന്‍ പറയുന്നതിന്റെ പേരിലും (ഒരാള്‍ പ്രാര്‍ത്ഥിച്ച് മറ്റുള്ളവര്‍ ആമീന്‍ പറയുന്നത്) നിങ്ങളോട് അസൂയപ്പെടുന്ന പോലെ മറ്റൊരു കാര്യത്തിലും അവര്‍ അസൂയപ്പെടുന്നില്ല (ഇബ്നുമാജ). ചുരുക്കത്തില്‍ കൂട്ടുപ്രാര്‍ത്ഥന വിശ്വാസികളുടെ കരുത്താണെന്നും അതിനെ പരമാവധി പ്രോല്‍സാഹിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്നും ഇതില്‍നിന്ന് മനസ്സിലാക്കാം. അതിന് വിരുദ്ധമായി പ്രചരിപ്പിക്കുന്നതിലൂടെ വലിയ അപകടത്തിലേക്കാണ് നാം അറിയാതെ നീങ്ങുന്നത്. 
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Wednesday, February 5, 2020

ഗര്‍ഭസമയത്തുള്ള നികാഹ് ശരിയാവുമോ? ഗര്‍ഭം മറ്റൊരുത്തന്‍റേതാണെന്ന് ഭാര്യ സമ്മതിച്ചാല്‍ ആ നികാഹിലൂടെ തന്നെ ബന്ധം തുടരാമോ❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
ഏറെ ഗൌരവമേറിയ വന്‍ദോഷമാണ് വ്യഭിചാരം. വിവാഹിതരായവരാണ് വ്യഭിചരിക്കുന്നതെങ്കില്‍ അവരെ എറിഞ്ഞുകൊല്ലണമെന്നും അവിവാഹിതരാണെങ്കില്‍ നൂറ് അടി അടിച്ച് ഒരു വര്‍ഷം നാടുകടത്തണമെന്നുമാണ് ശരീഅതിന്‍റെ വിധി. ശരീഅത് നിയമം നടപ്പിലാക്കാന്‍ സാധിക്കാത്ത നാട്ടിലാണ് കഴിയുന്നതെങ്കില്‍, അതിന്‍റെ ഗൌരവം പരമാവധി അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ ബന്ധപ്പെട്ടവരെല്ലാം ശ്രമിക്കേണ്ടതും മനസ്സറിഞ്ഞ് തൌബ ചെയ്യാന്‍ സദുദ്ദേശ്യത്തോടെ ഉപദേശിക്കേണ്ടതുമാണ്. വ്യഭിചാരത്തിലൂടെയുണ്ടാകുന്ന ഗര്‍ഭത്തിന് യാതൊരു പരിഗണനയും ശരീഅത് നല്‍കുന്നില്ല. അത് കൊണ്ട് തന്നെ ആ സമയത്ത് നടക്കുന്ന നികാഹിന് യാതൊരു കുഴപ്പവുമില്ല, നികാഹ് ശരിയാവുന്നതാണ്.  എന്നാല്‍ ആ കുട്ടി ശരീഅതിന്‍റെ ദൃഷ്ടിയില്‍ വ്യഭിചാരിയുടേതായും പരിഗണിക്കപ്പെടില്ല. ആ സ്ത്രീയുമായി തന്നെ ബന്ധം തുടരാന്‍ ഭര്‍ത്താവ് താല്‍പര്യപ്പെടുന്ന പക്ഷം, മുമ്പ് നടത്തിയ അതേ നികാഹുമായി തന്നെ ബന്ധം തുടരാവുന്നതാണ്, നികാഹ് പുതുക്കേണ്ടതില്ല. ദോഷങ്ങളില്‍ നിന്ന് നാഥന്‍ രക്ഷിക്കുമാറാവട്ടെ, ചെയ്തു പോയ പാപങ്ങള്‍ പൊറുത്തുതരുമാറാവട്ടെ.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Sunday, February 2, 2020

ഞാന്‍ താടി വച്ചിട്ടുണ്ട്, പക്ഷെ ഭാര്യക്ക് അത് ഇഷ്ടമല്ല. അവള്‍ താടി വടിക്കാന്‍ നിര്‍ബന്ധിക്കുന്നു. അവളുടെ താല്പര്യത്തിനു വേണ്ടി താടി വടിക്കാമോ❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി ചെയ്യുമ്പോഴും വിധി അത് തന്നെയാണ്. ഇത്തരം ഇസ്ലാമിക കാര്യങ്ങളില്‍ ഭാര്യമാര്‍ക്ക് താല്‍പര്യമുണ്ടാക്കിയെടുക്കാനും നൈമിഷകമായ സൌന്ദര്യത്തേക്കാള്‍ വലുത് ഇസ്ലാമിന്‍റെ നിയമങ്ങളാണെന്നും അവ പാലിക്കുന്നതിലൂടെ ലഭിക്കുന്ന പ്രതിഫലമാണെന്നും ഭാര്യയെ പറഞ്ഞ് മനസ്സിലാക്കുക. ദീന്‍ ഉള്ള സ്ത്രീയെയാണ് വിവാഹം കഴിക്കേണ്ടത് എന്ന് പ്രവാചകര്‍ ഉപദേശിച്ചതാണല്ലോ. ദീന്‍ പൂര്‍ണ്ണമായവര്‍ ആരും ഉണ്ടാവില്ലെന്നതിനാല്‍ ഭാര്യയെ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ബോധവതിയാക്കി ദീനീ ബോധം വളര്‍ത്താന്‍ ശ്രമിക്കുകയും കൂടുതല്‍ കൂടുതല്‍ ദീന്‍ ഉള്ളവളാവാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക. 
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕