നിത്യവും ലഹരി ഉപയോകിക്കുന്നവരുടെ നിസ്കാരം സ്വീകരിക്കപ്പെടുകയില്ലെന്ന് പഠിച്ചിട്ടുണ്ട്. സിഗരറ്റ്, പാന്‍മസാലകള്‍ തുടങ്ങിയവയുടെ ഉപയോഗം കൊണ്ട് ആ വിധി കല്‍പ്പിക്കപ്പെടുമോ❓
☆☆☆☆☆☆☆☆☆☆☆☆☆☆
https://chat.whatsapp.com/HbvmT6VLGknFisj4yWRnVm
*whatsapp no.9746695894*
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
ലഹരിയും മയക്കുമരുന്നും കര്‍ശനമായി വിരോധിക്കപ്പെട്ടതും ഹറാമുമാണ്. കൂടുതലായാല്‍ ലഹരിയുണ്ടാക്കുന്നതൊക്കെ അല്‍പമായാലും ഹറാം തന്നെയാണ്. സിഗരറ്റ്, പാന്‍മസാലകള്‍ തുടങ്ങിയവയിലും ലഹരിപദാര്‍ത്ഥങ്ങള്‍ അടങ്ങിയവയാണെങ്കില്‍ അത് തന്നെയാണ് വിധി. സ്ഥിരമായ ലഹരി ഉപയോഗിക്കുന്നവരുടെ നിസ്കാരം സ്വീകാര്യമാവില്ലെന്ന് പല ഹദീസുകളിലും കാണാവുന്നതാണ്. ഇബ്നുഉമര്‍(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, ആരെങ്കിലും മദ്യം ഉപയോഗിച്ചാല്‍ തുടര്‍ന്നുവരുന്ന നാല്‍പത് ദിവസം അവന്റെ നിസ്കാരം സ്വീകരിക്കപ്പെടുന്നതല്ല, അവന്‍ തൌബ ചെയ്യാല്‍ അല്ലാഹു സ്വീകരിച്ചേക്കാം (തുര്‍മുദി) ഇങ്ങനെ മൂന്ന് അവസരങ്ങള്‍ വരെ അല്ലാഹു നല്‍കുമെന്നും നാലാമതും ചെയ്താല്‍ അവന്റെ തൌബ പോലും സ്വീകരിക്കപ്പെടില്ലെന്നും ആ ഹദീസില്‍ കാണാം. നിസ്കരിക്കുമ്പോള്‍ സ്വബോധമുണ്ടാവുകയും നജസായ ലഹരിപദാര്‍ത്ഥങ്ങളില്‍ഒന്നും തന്നെ ശരീരത്തിലോ വസ്ത്രത്തിലോ ഇല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്താല്‍ നിസ്കാരം ശരിയാവുന്നതും എന്ത്കൊണ്ട് നിസ്കരിച്ചില്ല എന്ന ചോദ്യത്തില്‍നിന്ന് ഒഴിവാവുന്നതുമാണ്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
No comments:
Post a Comment