Wednesday, January 29, 2020

സ്വയം ഭോഗത്തിന്റെ വിധി എന്താണ്? വികാരങ്ങളെ ശമിപ്പിക്കാൻ വേണ്ടി മാത്രമാണെങ്കിലോ..? വിശദീകരിക്കാമോ❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
സ്വയം ഭോഗം ഹറാം തന്നെയാണ്. വികാരശമനത്തിന് ഹലാലായ മാര്‍ഗ്ഗങ്ങളില്ലാത്തവര്‍ നോമ്പിലൂടെ അത് ശമിപ്പിക്കണമെന്നാണ് ശരീഅത് പറയുന്നത്. എന്നാല്‍ അത്കൊണ്ടും ശമിക്കാതെ, വ്യഭിചാരത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പാകുന്ന അതീവ സന്നിഗ്ധ ഘട്ടത്തിലല്ലാതെ അതിന് യാതൊരു ന്യായവുമില്ല. സ്വയം ഭോഗം ശരീരത്തിനും ബുദ്ധിക്കും ഏറെ ദോഷം ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു. ഇത്ര ശക്തമായി ശരീഅത് നിഷിദ്ധമാക്കിയതില്‍നിന്ന് അത് മനസ്സിലാക്കാവുന്നതേയുള്ളൂ. മനുഷ്യന്റെ ശരീരത്തിനും ബുദ്ധിക്കും ഏറെ പ്രാധാന്യവും മഹത്വവും നല്‍കുന്നതാണ് ഇസ്‌ലാമിന്റെ നിയമങ്ങളും കാഴ്ചപ്പാടുകളും. അതിലുപരി, സ്വയം ഭോഗം പതിവാക്കുന്നവര്‍ പിന്നീട് അതിന് അടിമപ്പെടുകയും വൈവാഹികജീവിതത്തില്‍ പരാജയപ്പെടുകയും ചെയ്യുന്ന അനുഭവങ്ങള്‍ എത്രയോ ഉണ്ട്. അത് കൊണ്ട് തന്നെ വികാരശമനത്തിനായി മറ്റു മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയാണ് വേണ്ടത്. സാധ്യമായാല്‍ എത്രയും വേഗം വിവാഹം കഴിക്കാനാണ്  ഇസ്‌ലാം ഉപദേശിക്കുന്നത്. നിങ്ങളില്‍ ആര്‍ക്കെങ്കിലും വിവാഹത്തിന് സാധിക്കുമെങ്കില്‍ അവന്‍ അത് ചെയ്തുകൊള്ളട്ടെ എന്ന പ്രവാചകവചനം അതാണ് സൂചിപ്പിക്കുന്നത്. അതിന് സാധിക്കാത്തവന്‍ നോമ്പെടുത്തുകൊള്ളാനാണ് പ്രവാചകര്‍ ഉപദേശിക്കുന്നത്. ഭക്ഷണത്തില്‍ മിതത്വം പാലിക്കുന്നതോടെ തന്നെ ഒരളവോളം വികാരങ്ങളെ നിയന്ത്രിക്കാനാവും. വികാരം ഇളക്കുന്ന ദൃശ്യങ്ങളും മറ്റും കാണാതിരിക്കുന്നതും അത്തരം സംഗീതങ്ങളോ മറ്റോ കേള്‍ക്കാതിരിക്കുന്നതും അതിന് ഉപകരിക്കും. നല്ല കൂട്ടുകെട്ടും ആരാധനാകര്‍മ്മങ്ങളിലായി സമയം ചെലവഴിക്കുന്നതും ചിന്തകളെ സ്വതന്ത്രമായി അഴിച്ചുവിടാതിരിക്കാന്‍ സഹായിക്കും. അതാണല്ലോ പലപ്പോഴും ഇത്തരം ദുഷ്ചിന്തകളിലേക്ക് നയിക്കുന്നത്. സമൂഹത്തിന് ഉപകാരപ്പെടുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് അതില്‍ മുഴുകുന്നതും ഇത്തരം രഹസ്യദോഷങ്ങളില്‍നിന്ന് മോചനം നേടാന്‍ സഹായകമാണ്. ഉറക്കറയിലെ ദൃശ്യങ്ങളും വെളിച്ചവും വിരിപ്പിലെ ചിത്രങ്ങള്‍വരെ വികാരം ഇളക്കിവിടാന്‍ സഹായകമായേക്കാം. അവയും വേണ്ടവിധം സംവിധാനിക്കുന്നത് നല്ലതാണ്. ഹറാമില്‍നിന്ന് രക്ഷപ്പെടാനെന്ന നല്ല ഉദ്ദേശ്യത്തോടെ ചെയ്യുമ്പോള്‍ ഈ കാര്യങ്ങള്‍ക്കൊക്കെ പ്രതിഫലം ലഭിക്കുമെന്നത് കൂടി കൂട്ടിവായിക്കുമ്പോള്‍ നമ്മുടെ ഓരോ നിമിഷവും ധന്യമാകുന്നതായി അനുഭവപ്പെടും. അതാണ് ഒരു വിശ്വാസിയുടെ യഥാര്‍ത്ഥ നിമിഷങ്ങള്‍. വിശ്വാസത്തിന്റെ രുചി അറിയാനും അതിലൂടെ തെറ്റുകുറ്റങ്ങളില്‍നിന്ന് പൂര്‍ണ്ണമായി വിട്ടുനില്‍ക്കാനും നാഥന്‍ തുണക്കട്ടെ. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Tuesday, January 28, 2020

റമദാന്‍ മാസത്തിലെ നോമ്പ് കുറെ വര്‍ഷങ്ങളായി നോറ്റിട്ടില്ല, ഫിദിയയും കൊടുത്തിട്ടില്ല. അതിന്റെ വിധി എന്ത്, എത്രയാണ് ഫിദിയ കൊടുക്കേണ്ടത്❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
 പ്രായ പൂര്‍ത്തിയായ ശേഷം എത്ര വര്‍ഷത്തേതാണോ നോല്‍ക്കാന്‍ ബാക്കിയുള്ളതെങ്കില്‍ അവയൊക്കെയും നോറ്റ് വീട്ടുകയും ശേഷമുള്ള ഓരോ വര്‍ഷത്തിലും അവ നോല്‍ക്കാതെ പിന്തിപ്പിച്ചതിന് വര്‍ഷങ്ങളുടെ കണക്കനുസരിച്ച് പാവപ്പെട്ടവര്‍ക്ക് ഓരോ മുദ്ദ് വീതം ഭക്ഷ്യധാന്യം കൊടുക്കുകയും വേണം. ഒരു മുദ്ദ് എന്നത് അളവുകോലാണ്, ധാന്യത്തിന്റെ ഭാരത്തിനനുസരിച്ച് ഇത് തൂക്കത്തില്‍ വ്യത്യാസം വരാവുന്നതാണ്. സാധാരണഗതിയില്‍ 650-700 ഗ്രാം ആണ് ഇത് ഉണ്ടാവാറ്. 
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Monday, January 27, 2020

താടി, മീശ എന്നിവ വടിക്കുന്നതിന്റെ ഇസ്ലാമിക വിധി എന്ത് ❓ താടി വളരെ ചെറുതായി വെട്ടുന്നതില്‍ തെറ്റുണ്ടോ ❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
താടി വടിക്കുന്നതിന്റെ വിധിയില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. ശാഫീ മദ്ഹബിലെ പ്രബലാഭിപ്രായം അത് ശക്തമായ കറാഹതാണ്, എന്നാല്‍ വലിയൊരു വിഭാഗം പണ്ഡിതന്മാര്‍ അത് ഹറാമാണെന്ന് തന്നെ പറയുന്നുണ്ട്. പൂര്‍ണ്ണമായും വടിക്കുക എന്നതിനാണ് ഈ വിധി ബാധകം. മീശ ചെറുതായി വെട്ടലാണ് സുന്നത്, വടിക്കല്‍ കറാഹതാണ്. 
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Sunday, January 26, 2020

നിസ്കാരത്തില്‍ അത്തഹിയ്യാത്തില്‍ ചിലര്‍ ചൂണ്ടുവിരല്‍ ഇളക്കുന്നത് കാണുന്നു. ഇത് ശരിയാണോ❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894*
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
അത്തഹിയ്യാതില്‍ ചൂണ്ടുവിരല്‍ എങ്ങനെ പിടിക്കണമെന്നത് മദ്ഹബുകള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുള്ള കാര്യമാണ്. ശാഫിഈ മദ്ഹബ് പ്രകാരം ലാഇലാഹ എന്ന് പറയുമ്പോള്‍ അത് ഉയര്‍ത്തിപ്പിടിക്കുകയും ശേഷം  ഇളക്കാതെ അങ്ങനെ തന്നെ പിടിക്കണമെന്നാണ് വിധി.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Saturday, January 25, 2020

ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിന് വേണ്ടി, പ്രസവിക്കുന്നതിനുമുമ്പായി ഉടുപ്പുകളും മറ്റും വാങ്ങിക്കാമോ❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
പ്രസവിക്കുന്നതിന് മുമ്പ് തന്നെ ഉടുപ്പുകളും മറ്റും വാങ്ങാവുന്നതാണ്. ജനിക്കാന്‍ പോകുന്നത് ആണോ പെണ്ണോ എന്നറിയാതെ വാങ്ങുന്നതിലൂടെ ഒരു പക്ഷേ, ധനനഷ്ടം സംഭവിച്ചു കൂടായ്കയില്ല എന്നതല്ലാതെ അതില്‍ കര്‍മ്മശാസ്ത്രപരമായി പ്രശ്നമൊന്നുമില്ല. 
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Thursday, January 23, 2020

ഇശാ നിസ്കാരത്തിന്നു ശേഷം വിത്റ് നമസ്കരിച്ചാല്‍ പിന്നെ തഹ്ജൂദ് നമസ്കരിക്കുന്നതിന്നു വല്ല കുഴപ്പവും ഉണ്ടോ❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
വിത്റ് നിസ്കാരവും തഹജ്ജുദ് നിസ്കാരവും രണ്ടും രണ്ടാണ്. ഒന്നുറങ്ങി എണീറ്റ ശേഷമാണ് തഹജ്ജുദിന്റെ സമയമാവുന്നത്. അത് കൊണ്ട് തന്നെ, ഇശാഇന് ശേഷം സുബ്ഹിക്ക് മുമ്പായി തീരെ ഉറങ്ങാത്തവന് തഹജ്ജുദ് സുന്നതില്ല. എന്നാല്‍ വിത്റിന്റെ സമയം ഇശാ നിസ്കരിച്ചത് മുതല്‍ തുടങ്ങുന്നതാണ്. രാത്രിയിലെ നിസ്കാരത്തില്‍ ഏറ്റവും അവസാനത്തേത് വിത്റ് ആക്കലാണ് ഉത്തമം, അഥവാ വിത്റിനെ തഹജ്ജുദിന്റെ ശേഷം നിസ്കരിക്കലാണ് ഉത്തമം. എന്നാല്‍, ഉറങ്ങിയാല്‍ സുബ്ഹിയുടെ സമയമാവുന്നതിന് മുമ്പ് ഉണരുമോ എന്ന് ഉറപ്പില്ലാത്തവര്‍ക്ക് ഉറങ്ങുന്നതിന് മുമ്പായി വിത്റ് നിസ്കരിക്കലാണ് ഉത്തമം. അബൂഹുറൈറ (റ)വിനോട് പ്രവാചകര്‍ (സ) അങ്ങനെ ചെയ്യാന്‍ പ്രത്യേകം ഉപദേശിച്ചതായി ഹദീസില്‍ കാണാം.  ശേഷം ഉണരുമ്പോള്‍ തഹജ്ജുദ് നിസ്കരിക്കുകയും ചെയ്യുക. 
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Tuesday, January 21, 2020

ഔറത്ത് വെളിവായ അവസ്ഥയില്‍ വുളു ചെയ്താല്‍ വുളു ശരിയാവുമോ❓ (കുളി കഴിഞ്ഞ് തോര്‍ത്ത്‌ മുണ്ടെടുത്ത്‌ വുളു എടുക്കുന്നത് പോലെ )
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
ഔറത് മറക്കുക എന്നത് നിസ്കാരത്തിന്‍റെ നിബന്ധനകളില്‍ പെട്ടതാണ്, എന്നാല്‍ വുദൂ എടുക്കുമ്പോള്‍ അത് ശര്‍തില്ല. ഔറത് വെളിവായി വുദൂ ചെയ്താലും വുദൂ ശരിയാവുന്നതാണ്. അതേസമയം, ആവശ്യഘട്ടങ്ങളിലല്ലാതെ ഔറത് വെളിവാക്കരുതെന്ന പൊതുനിയമം പ്രത്യേകം ഓര്‍ക്കേണ്ടതാണ്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Saturday, January 18, 2020

ളുഹാ നമസ്കാരത്തെപറ്റി വിശദീകരിക്കാമോ❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
ളുഹാ നിസ്കാരം ഏറെ പ്രതിഫലമുള്ളതാണ്. വൈകുന്നേര സമയത്തും ഇശ്റാഖിന്റെ സമയത്തും തസ്ബീഹ് ചൊല്ലുന്നു എന്ന ഖുര്‍ആന്‍ സൂക്തം (അമ്പിയാഅ് 79) ളുഹാ നിസ്കാരത്തെയാണ് കുറിക്കുന്നതെന്ന് ഇ്ബനുഅബ്ബാസ് (റ) അടക്കമുള്ള പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അബൂഹുറൈറ (റ) നിവേദനം ചെയ്ത ഹദീസില്‍ ഇങ്ങനെ കാണാം, എന്റെ ഇഷ്ടകൂട്ടുകാരന്‍ (നബി (സ) ) എന്നോട് മൂന്ന് കാര്യം ഉപദേശിച്ചു, മാസത്തില്‍ മൂന്ന് നോമ്പ് എടുക്കാനും ളുഹായുടെ രണ്ട് റക്അത് നിസ്കരിക്കാനും ഉറങ്ങുന്നതിന് മുമ്പായി വിത്റ് നിസ്കരിക്കാനും. (ബുഖാരി, മുസ്ലിം). ളുഹാ നിസ്കാരം രണ്ട് റക്അത് മുതല്‍ എട്ട് റക്അത് വരെ നിസ്കരിക്കാവുന്നതാണ്. സൂര്യന്‍ ഉദിച്ച് ഒരു കുന്തത്തിന്റെയത്ര ഉയര്‍ന്നത് മുതല്‍ (15 മിനുട്ട് കഴിഞ്ഞത് മുതല്‍) ളുഹ്റ് വരെയാണ് അതിന്റെ സമയം. പകലിന്റെ നാലിലൊരു ഭാഗം കഴിയുമ്പോഴാണ് ശ്രേഷ്ഠമായ സമയം. സൂറതുശ്ശംസും (വശ്ശംസി വളുഹാഹാ) സൂറത്തുള്ളുഹായും (വള്ളുഹാ വല്ലൈലി) ആണ് ഓതേണ്ടതാണ്. സൂറതുല്‍കാഫിറൂനയും ഇഖലാസുമാണ് ഓതേണ്ടതെന്നും ചില ഹദീസുകളില്‍ കാണാം.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Thursday, January 16, 2020

ജുമുഅയുടെ മുമ്പ് തറപ്രസംഗം ചെയ്യുന്നതിന്റെ വിധി എന്താണ്❓.
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
ജുമുഅ നിസ്കാരത്തിന് മുമ്പുള്ള സമയത്ത് ഏറ്റവും ഉത്തമമായത് സൂറതുല്‍കഹ്ഫും സ്വലാതും ഓതലാണ്. ന്യായമായ കാരണങ്ങളില്ലാതെ അവക്ക് തടസ്സമാവുന്നതൊക്കെ ഉത്തമത്തിന് വിരുദ്ധമാണ്. അത് പ്രസംഗമോ മറ്റോ ആയാലും ഏത് ഭാഷയിലായാലും അത് തന്നെയാണ് വിധി. എന്നാല്‍, ജനങ്ങള്‍ ഉത്തമമായ ആ കാര്യങ്ങള്‍ ചെയ്യാതെ വെറുതെ ഇരിക്കുകയോ വളരെ ഗൌരവതരമായ മറ്റു വല്ല കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്താനുണ്ടാവുകയോ അപകടകരമായ മറ്റു വല്ല സംസാരങ്ങളിലോ മറ്റോ ജനങ്ങള്‍ പെട്ടുപോവുമോ എന്ന് ഭയക്കുകയോ ചെയ്താല്‍ ആ സമയത്ത് പ്രസംഗിക്കാവുന്നതാണ്. ചുരുക്കത്തില്‍, കേള്‍ക്കുന്നവര്‍ക്കും പ്രതിപാദിക്കുന്ന വിഷയത്തിനും പ്രാധാന്യത്തിനും സാഹചര്യത്തിനും അനുസരിച്ച് ഇതിന്റെ വിധിയില്‍ മാറ്റം വരുമെന്നര്‍ത്ഥം. 
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Tuesday, January 14, 2020

ഒരാള്‍ മരണപ്പെട്ടാല്‍ എത്ര കാലം കഴിഞ്ഞാലും അയാളുടെ മേല്‍ മയ്യിത്ത് നിസ്കരിക്കാന്‍ പറ്റുമോ ❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
മരിച്ച ആളുടെ മേല്‍ എത്ര കഴിഞ്ഞാലും ഖബ്റിന് സമീപം വെച്ച് മയ്യിത് നിസ്കരിക്കാവുന്നതാണ് എന്നാണ് പ്രബലാഭിപ്രായം. പക്ഷേ, നിസ്കരിക്കുന്ന ആള്‍, ആ വ്യക്തി മരണപ്പെട്ട സമയത്ത് പ്രായപൂര്‍ത്തിയായവനും മയ്യിത് നിസ്കാരത്തിന്റെ നിര്‍ബന്ധ സാമൂഹ്യ ബാധ്യതയുള്ളവനായിരിക്കുകയും വേണമെന്നാണ് പ്രബലാഭിപ്രായം. എന്നാല്‍ അമ്പിയാക്കളുടെ ഖബ്റുകള്‍ക്ക് സമീപം ഒരിക്കലും ഇത്തരത്തില്‍ സ്കരിക്കാവതല്ല, അങ്ങനെ നിസ്കരിക്കുന്നത് ശരിയാവുകയുമില്ല. 
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Monday, January 13, 2020

ഔറത്ത് വെളിവായ അവസ്ഥയില്‍ വുളു ചെയ്താല്‍ വുളു ശരിയാവുമോ❓ (കുളി കഴിഞ്ഞ് തോര്‍ത്ത്‌ മുണ്ടെടുത്ത്‌ വുളു എടുക്കുന്നത് പോലെ )
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
ഔറത് മറക്കുക എന്നത് നിസ്കാരത്തിന്‍റെ നിബന്ധനകളില്‍ പെട്ടതാണ്, എന്നാല്‍ വുദൂ എടുക്കുമ്പോള്‍ അത് ശര്‍തില്ല. ഔറത് വെളിവായി വുദൂ ചെയ്താലും വുദൂ ശരിയാവുന്നതാണ്. അതേസമയം, ആവശ്യഘട്ടങ്ങളിലല്ലാതെ ഔറത് വെളിവാക്കരുതെന്ന പൊതുനിയമം പ്രത്യേകം ഓര്‍ക്കേണ്ടതാണ്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Sunday, January 12, 2020

എന്‍റെ മകള്‍ മരണപ്പെട്ടിട്ട് ഈ ആഴ്ചയിലേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു. പ്രസവിച്ച് അടുത്ത ദിവസമാണ് കുട്ടി മരണപ്പെട്ടത്. ഈ കുട്ടിക്ക് വേണ്ടി ആണ്ട് പരിപാടികള്‍ കഴിക്കുന്നതും മരണപ്പെട്ട വലിയവര്‍ക്ക് ചെയ്യുന്നത് പോലെയുള്ള മറ്റു കര്‍മങ്ങള്‍ ചെയ്യുതും സുന്നത്തുണ്ടോ❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  

പ്രസവിച്ച ഉടനെ മരണപ്പെടുന്ന കുട്ടികളെ കുറിച്ച് കര്‍മ്മശാസ്ത്രം പറയുന്നത് ഇങ്ങനെയാണ്, പ്രസവിച്ച സമയത്ത് ജീവന്‍ ഉണ്ടെന്ന ലക്ഷണങ്ങള്‍ (കരയുകയോ കാലിട്ടടിക്കുകയോ പോലെ) പ്രകടമായാല്‍ ശേഷമുള്ള എല്ലാ വിധികളിലും വലിയവരെപ്പോലെയാണെന്നാണ്. ജീവന്‍റെ അടയാളങ്ങള്‍ പ്രകടമായില്ലെങ്കില്‍ ആ കുട്ടിയുടെ മേല്‍ നിസ്കരിക്കേണ്ടതില്ല എന്നതാണ് നിയമം. അതനുസരിച്ച് ശേഷമുള്ള കര്‍മ്മങ്ങളിലുമെല്ലാം ഇത് തന്നെയാണ് നിയമം. മയ്യിത് നിസ്കാരത്തിലെ ദുആയിലെ പോലെ അത്തരം കര്‍മ്മങ്ങളിലും മരിച്ചവര്‍ക്ക് വേണ്ടി ദുആ ചെയ്യുന്നതോടൊപ്പം കുട്ടിയുടെ മാതാപിതാക്കള്‍ക്ക് വേണ്ടിയും ദുആ ചെയ്യേണ്ടതാണ്. 
അല്ലാഹു ആ കുട്ടിയുടെ പരലോകം സുഖസമ്പൂര്‍ണ്ണമാക്കിക്കൊടുക്കട്ടെ, നാളെ മഹ്ശറയില്‍ മാതാപിതാക്കള്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്യുന്ന, ഹൌളിന് സമീപം മാതാപിതാക്കളെ കാത്തുനില്‍ക്കുന്ന മക്കളുടെ രക്ഷിതാക്കളില്‍ നിങ്ങളെയും ഒരുമിച്ചുകൂട്ടട്ടെ.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Saturday, January 11, 2020

ഇന്ന് ഏറെ പ്രചാരത്തിലുള്ള രജിസ്റ്റര്‍ വിവാഹത്തിന്റെ വിധി എന്ത്? രക്ഷിതാവില്ലാതെ വിവാഹകര്‍മ്മം സാധുവാകുമോ❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
വിവാഹം എന്നത് ഏറെ പവിത്രവും അതിലേറെ ശ്രദ്ധിക്കേണ്ടതുമാണ്. ചതിക്കുഴികളില്‍ അകപ്പെടാന്‍ ഏറെ സാധ്യതയുള്ളതാണ് ഇത്. അത് കൊണ്ട് തന്നെ എല്ലാ പഴുതുകളും അടക്കും വിധമാണ് ശരീഅത് അതിലെ നിയമങ്ങള്‍ നിര്ദ്ദേശിച്ചിട്ടുള്ളത്. ശരീഅത് പ്രകാരം, വിവാഹം ശരിയാകണമെങ്കില്‍ അഞ്ച് ഘടകങ്ങള്‍ നിര്‍ബന്ധമാണ്, ഭാര്യ, ഭര്‍ത്താവ്, ഭാര്യയുടെ രക്ഷിതാവ്, രണ്ട് സാക്ഷികള്‍, നിശ്ചിത പദങ്ങള്‍ (സീഗ). ഇവയുണ്ടായാല്‍ ഏത് വിവാഹവും സാധുവും ഇവയില്‍ ഏതെങ്കിലും ഒന്ന് ഇല്ലാതായാല്‍ ആ വിവാഹം അസാധുവുമാണ്. രെജിസ്റ്റര്‍ വിവാഹത്തില്‍ സാധാരണഗതിയില്‍ രക്ഷിതാവ് ഉണ്ടാവാറില്ല, അത് കൊണ്ട് തന്നെ അത് സാധുവാകുന്നതല്ല. എന്നാല്‍ സര്‍ക്കാര്‍ നിയമമനുസരിച്ച് വിവാഹങ്ങള്‍ രെജിസ്റ്റര്‍ ചെയ്യണമെന്നാണെങ്കില്‍, മേല്‍ പറഞ്ഞ നിബന്ധനകളൊത്ത് വിവാഹം നടത്തി, ശേഷം അത് ഔദ്യോഗിക രേഖകളില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Friday, January 10, 2020

വിവാഹ മോതിരം കൈ മാറി വിവാഹം ഉറപ്പിച്ചിട്ടുള്ള പെണ്ണിനെ, നിക്കാഹിന് മുന്‍പ്‌ മോതിരം ഇട്ടയാള്‍ (ഭാവിവരന്‍) ഫോണ്‍ ചെയ്യല്‍ അനുവദനീയമാണോ❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
സ്ത്രീയുടെ ശബ്ദം ഔറത് അല്ല എന്നതാണ് പ്രബലാഭിപ്രായം. വികാരവിചാരങ്ങള്‍ ഉണ്ടാവാത്തിടത്തോളം  അത് കേള്‍ക്കുന്നതില്‍ തെറ്റില്ല. അതനുസരിച്ച് കല്യാണമുറപ്പിച്ച പെണ്‍കുട്ടിയുമായി സംസാരിക്കാവുന്നതാണ്. എന്നാലും ഇത്തരം സംഭാഷണങ്ങളും മറ്റും പതുക്കെപ്പതുക്കെ നിഷിദ്ധമായ ചിന്തകളിലേക്കും സംസാരങ്ങളിലേക്കും നയിക്കാന്‍ സാധ്യതയുണ്ടെന്നതിനാല്‍ അത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ആവശ്യകാര്യങ്ങള്‍ രക്ഷിതാക്കളോടോ മറ്റു ബന്ധപ്പെട്ടവരോടോ പറയാവുന്നതാണല്ലോ. അതേ സമയം, വൈകാരിക സംസാരങ്ങളും അത്തരം ചിന്തകളുണര്‍ത്തുന്ന ഏത് സംഭാഷണവും നിഷിദ്ധമാണ്. വിവാഹം ഉറപ്പിച്ചതാണെങ്കില്‍ കൂടി, നികാഹോട് കൂടി മാത്രമേ അവള്‍ ഭാര്യയാവുന്നുള്ളൂ, അത് കൊണ്ട് തന്നെ നികാഹിന് ശേഷമേ  അത്തരം സംസാരങ്ങളും കാഴ്ചയും മറ്റുമൊക്കെയും അവര്‍ക്കിടയില്‍  അനുവദനീയമാവുകയുള്ളൂ. 
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Wednesday, January 8, 2020

നിത്യവും ലഹരി ഉപയോകിക്കുന്നവരുടെ നിസ്കാരം സ്വീകരിക്കപ്പെടുകയില്ലെന്ന് പഠിച്ചിട്ടുണ്ട്. സിഗരറ്റ്, പാന്‍മസാലകള്‍ തുടങ്ങിയവയുടെ ഉപയോഗം കൊണ്ട് ആ വിധി കല്‍പ്പിക്കപ്പെടുമോ❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
ലഹരിയും മയക്കുമരുന്നും കര്‍ശനമായി വിരോധിക്കപ്പെട്ടതും ഹറാമുമാണ്. കൂടുതലായാല്‍ ലഹരിയുണ്ടാക്കുന്നതൊക്കെ അല്‍പമായാലും ഹറാം തന്നെയാണ്. സിഗരറ്റ്, പാന്‍മസാലകള്‍ തുടങ്ങിയവയിലും ലഹരിപദാര്‍ത്ഥങ്ങള്‍ അടങ്ങിയവയാണെങ്കില്‍ അത് തന്നെയാണ് വിധി. സ്ഥിരമായ ലഹരി ഉപയോഗിക്കുന്നവരുടെ നിസ്കാരം സ്വീകാര്യമാവില്ലെന്ന് പല ഹദീസുകളിലും കാണാവുന്നതാണ്. ഇബ്നുഉമര്‍(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, ആരെങ്കിലും മദ്യം ഉപയോഗിച്ചാല്‍ തുടര്‍ന്നുവരുന്ന നാല്‍പത് ദിവസം അവന്റെ നിസ്കാരം സ്വീകരിക്കപ്പെടുന്നതല്ല, അവന്‍ തൌബ ചെയ്യാല്‍ അല്ലാഹു സ്വീകരിച്ചേക്കാം (തുര്‍മുദി) ഇങ്ങനെ മൂന്ന് അവസരങ്ങള്‍ വരെ അല്ലാഹു നല്‍കുമെന്നും നാലാമതും ചെയ്താല്‍ അവന്റെ തൌബ പോലും സ്വീകരിക്കപ്പെടില്ലെന്നും ആ ഹദീസില്‍ കാണാം. നിസ്കരിക്കുമ്പോള്‍ സ്വബോധമുണ്ടാവുകയും നജസായ ലഹരിപദാര്‍ത്ഥങ്ങളില്‍ഒന്നും തന്നെ ശരീരത്തിലോ വസ്ത്രത്തിലോ ഇല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്താല്‍ നിസ്കാരം ശരിയാവുന്നതും എന്ത്കൊണ്ട് നിസ്കരിച്ചില്ല എന്ന ചോദ്യത്തില്‍നിന്ന് ഒഴിവാവുന്നതുമാണ്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Monday, January 6, 2020

പുകവലിയുടെ ഇസ്‌ലാമിക വിധി എന്താണ് ❓  ഹറാമാണോ❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894*
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
ബുദ്ധിക്കോ ശരീരത്തിനോ ബുദ്ധിമുട്ട് വരുത്തുന്നവയൊക്കെ നിഷിദ്ധമാണെന്നാണ് ശരീഅതിന്‍റെ  പൊതുവായ നിയമം. ശരീരത്തിനോ ബുദ്ധിക്കോ ബുദ്ധിമുട്ടുണ്ടാക്കുന്ന കല്ല്, മണ്ണ്, വിഷം തുടങ്ങിയവ എല്ലാ വസ്തുക്കളും എത്ര കുറച്ചാണെങ്കിലും നിഷിദ്ധമാണ് (ഫത്ഹുല്‍മുഈന്‍ )

അപ്പോള്‍ പുകവലി കാരണം ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെങ്കില്‍ കര്‍മ്മശാസ്ത്ര വീക്ഷണ പ്രകാരം അത് നിഷിദ്ധവും കുറ്റകരവുമാണ്. നിലവിലെ സാഹചര്യത്തില്‍ പുകവലിയെ വിലയിരുത്തുമ്പോള്‍ പൊതുവില്‍ അത് നിഷിദ്ധമാണ് എന്ന് തന്നെ പറയേണ്ടിവരും. പുകവലി ഉല്‍പന്നങ്ങളുടെ ഉപയോഗം മാരകമായ അസുഖങ്ങള്‍ക്ക് വഴിയൊരുക്കുമെന്നത് ഇന്ന് ഏറെ വ്യക്തമാണല്ലോ.

ഇന്ന് സമൂഹത്തെ ബാധിച്ച വിപത്താണ് പുകവലി. കോടിക്കണക്കിന് രൂപ പ്രതിദിനം ഇതിന് വേണ്ടി ചെലവഴിക്കപ്പെടുന്നു. ദാരുണമായ മരണങ്ങള്‍ക്കും മാരകമായ അസുഖങ്ങള്‍ക്കും പുകവലിയുടെ അമിതോപയോഗം കാരണമായിട്ടുണ്ട്. 1964-2004 കാലയളവില്‍ 12 മില്യണ്‍ മരണം പുകവലി കാരണമായി സംഭവിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

ചിലര്‍ക്ക് മാത്രം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു ചെടി ഭക്ഷിക്കുന്നതിനെക്കുറിച്ച് മഹാനായ ഇബ്നുഹജര്‍ (റ)നോട് ഒരാള്‍ ചോദിച്ചു. പുതുതായി വന്ന ഇതിനെക്കുറിച്ച് പഠനം നടത്തിയ ശേഷം മഹാനവര്‍കള്‍ ഇങ്ങനെ മറുപടി കൊടുത്തു: ബുദ്ധിമുട്ടുളളവന് അത് നിഷിദ്ധവും അല്ലാത്തവന്അനുവദനീയവുമാണ്.(ഫതാവാ)

പുകവലി ഒരാള്‍ക്ക് വ്യക്തിപരമായി ബുദ്ധിമുട്ടുണ്ടാക്കും എന്ന് ഉറപ്പായാല്‍ തീര്‍ച്ചയായും അത് അയാള്‍ക്ക് ഹറാം തന്നെയാണെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്.

നല്ല സാധനങ്ങളൊക്കെ (ത്വയ്യിബാത്) അവര്‍ക്ക് ഹലാലാക്കുകയും ചീത്ത കാര്യങ്ങളെ (ഖബാഇസ്) അവര്‍ക്ക് നിഷിദ്ധമാക്കുകയും ചെയ്യുന്ന പ്രവാചകരെ പിന്തുടരുന്നവര്‍ എന്ന സൂറുതല്‍ അഅ്റാഫിലെ സൂക്തത്തിന്‍റെ വെളിച്ചത്തിലും പല പണ്ഡിതരും പുകവലിയെ നിഷിദ്ധമാക്കുന്നുണ്ട്. സാമാന്യ ബുദ്ധിയുള്ളവരൊക്കെ പുകവലിയെ ത്വയ്യിബാതിന്‍റെ ഗണത്തില്‍ ഉള്‍പ്പെടുത്തുകയില്ലെന്നും ഖബാഇസിന്‍റെ ഗണത്തിലേ ഉള്‍പ്പെടുത്തൂവെന്നതും വ്യക്തമാണല്ലോ. സ്വയം പുകവലിക്കുന്നവരും തങ്ങളുടെ മക്കളെ അത് ചെയ്യുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നതും വിരോധിക്കുന്നതും അത് മോശമാണെന്ന് സ്വയം അംഗീകരിക്കുന്നുവെന്നതിന്‍റെ തെളിവ് തന്നെയാണ്. ചുരുക്കത്തില്‍ പുകവലി നിരുല്‍സാഹപ്പെടുത്തപ്പെടേണ്ടതും മോശമായ വസ്തുക്കളുടെ ഗണത്തില്‍ എണ്ണപ്പെടേണ്ടതും തന്നെയാണ്. വ്യക്തിപരമായി അത് ഉപദ്രവമുണ്ടാക്കുന്നുവെന്ന് വരുന്ന സാഹചര്യത്തില്‍ അത് ഉപയോഗിക്കല്‍ ഹറാം തന്നെയാണ്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Saturday, January 4, 2020

ഒരാളുടെ ഭാര്യ മറ്റൊരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ തുടര്‍ന്നുള്ള ഇസ്ലാമിക നടപടികള്‍ എന്തൊക്കെയാണ്? അതോടു കൂടി ത്വലാഖ് സംഭവിക്കുമോ, ഭര്‍ത്താവിനു ഇനി ബന്ധപ്പെടാന്‍ പറ്റുമോ ❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  വ്യഭിചാരം വന്‍ദോഷങ്ങളില്‍ പെട്ടതായാണ് ശരീഅത് എണ്ണുന്നത്. അറിയാതെ അതില്‍പെട്ടുപോയാല്‍ എത്രുയം വേഗം തൌബ ചെയ്ത് ഖേദിച്ച്മടങ്ങേണ്ടതാണ്. ഇസ്‌ലാമിക ഭരണമുള്ളിടത്താണെങ്കില്‍, നാല് സാക്ഷികള്‍ മുഖേന അത് സ്ഥിരപ്പെടുകയോ സ്വയം സമ്മതിക്കുകയോ ചെയ്താല്‍, വിവാഹിതരാണെങ്കില്‍ മരണം വരെ എറിഞ്ഞുകൊല്ലണമെന്നും വിവാഹം കഴിക്കാത്തവരാണെങ്കില്‍ നൂറ് അടി അടിച്ച് ഒരു വര്‍ഷം നാടുകടത്തണമെന്നുമാണ് ശരീഅതിന്റെ നിയമം. മറ്റൊരാളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് കണ്ടത്കൊണ്ട് മാത്രം സ്ത്രീ ഭര്‍ത്താവിന് ഹറാം ആവുകയില്ല, മാത്രവുമല്ല, അത്തരം ബന്ധത്തിലൂടെ ഉണ്ടാവുന്ന കുട്ടി യഥാര്‍ത്ഥ ഭര്‍ത്താവിന്റേതാണെന്നാണ് ശരീഅത് നിയമം. വ്യഭിചാരം കൊണ്ട് ഇദ്ദ നിര്‍ബന്ധമാവുകയില്ലെന്നതാണ് ശാഫീ മദ്ഹബിലെ പ്രബലാഭിപ്രായം. അവളെ ത്വലാഖ് ചൊല്ലിയാല്‍ മാത്രമേ ബന്ധം മുറിയുകയുള്ളൂ. വ്യഭിചരിച്ചത് ഭര്‍ത്താവിന്റെ പിതാവ് ആണെങ്കിലും അത് കൊണ്ട് മാത്രം മകന് അവള്‍ ഹറാം ആവുകയില്ല എന്നത് തന്നെയാണ് പ്രബലം. തന്റെ ഭാര്യ വ്യഭിചരിച്ചെന്നു ഉറപ്പായ ഭര്‍ത്താവിനു ഭാര്യയെ ലിആന്‍ (ഖാദിക്കു മുന്നില്‍ നാലു പ്രാവശ്യം സത്യം ചെയ്തു പറയുകയും അഞ്ചാമത്, ഞാന്‍ കളവു പറയുന്നുവെങ്കില്‍ എന്‍റെ മേല്‍ അല്ലാഹുവിന്‍റെ ശാപം ഉണ്ടാവട്ടെ എന്നു പറയുകയും ചെയ്യല്‍) ചെയ്ത് ഒഴിവാക്കാവാന്നുതാണ്. വ്യഭിചാരത്തില്‍ ജനിച്ചതാണെന്നു ഉറപ്പുള്ള കുട്ടിയുടെ പ്രിതൃത്വം ഇതോടൊപ്പം നിഷേധിക്കാവുന്നതാണ്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Friday, January 3, 2020

ഹറമില്‍ പ്രവേശിക്കുമ്പോള്‍ അന്യ സ്ത്രീകളെ സ്പര്‍ശിക്കുമ്പോള്‍ വുളു മുറിയതിരിക്കാന്‍ മദ്ഹബ് മാറേണ്ടതുണ്ടോ? ത്വവാഫ്‌ ചെയ്യുന്നതിനിടെ നിസ്കരിക്കുന്നവന്റെ മുമ്പിലൂടെ നടക്കാമോ❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
ഹറമില്‍ പ്രവേശിക്കുമ്പോള്‍ സ്ത്രീകളെ സ്പര്‍ശിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍, വസ്ത്രമോ മറ്റു മറയോ ഇല്ലാതെ നേരിട്ടുള്ള സ്പര്‍ശനത്തിനുള്ള സാധ്യതകള്‍ കുറവാണെന്നതും ഓര്‍ക്കേണ്ടതാണ്. അങ്ങനെ നേരിട്ട് തൊലി തമ്മില്‍ ചേരുമ്പോള്‍ മാത്രമാണ് വുദു മുറിയുക. അത്തരം സ്പര്‍ശനം കൂടാതെ കഴിയാതിരിക്കുകയും വുദു മുറിയുകയും ചെയ്യുന്ന അവസ്ഥയുണ്ടെങ്കില്‍ വുദൂവില്‍ മദ്ഹബ് മാറാവുന്നതാണ്. ഹനഫീ മദ്ഹബ് പ്രകാരം അന്യസ്ത്രീകളെ സ്പര്‍ശിച്ചാല്‍ വുദൂ മുറിയില്ല. എന്നാല്‍, ഒരു മസ്അലയില്‍ മദ്ഹബ് മാറുമ്പോള്‍ അതുമായി ബന്ധപ്പെട്ടവയിലൊക്കെ മാറണമെന്നും രണ്ട് ഇമാമുമാരും അസാധുവാണെന്ന് പറയുന്ന അവസ്ഥയിലേക്ക് അമലുകള്‍ എത്തരുതെന്നും പണ്ഡിതര്‍ പറയുന്നുണ്ട്. അത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നിസ്കരിക്കുമ്പോള്‍ എന്തെങ്കിലും വസ്തുക്കള്‍ മറയായി മുമ്പില്‍, മൂന്ന് മുഴത്തില്‍ അധികം ദൂരത്തിലല്ലാതെ വെക്കല്‍ സുന്നതാണ്. അത്തരം മറയോട് കൂടി നിസ്കരിക്കുന്നവന്റെ മുമ്പിലൂടെ നടക്കല്‍ ഹറാമാണ്. മറയോട് കൂടി നിസ്കരിക്കുമ്പോള്‍ ആരെങ്കിലും മുന്നിലൂടെ നടന്നാല്‍ അയാളെ തടയല്‍ നിസ്കരിക്കുന്നവന് സുന്നതാണ്. എന്നാല്‍, മറയില്ലാതെയോ നിനബന്ധനയൊക്കാത്ത മറയോട് കൂടിയോ ആണ് നിസ്കരിക്കുന്നതെങ്കില്‍ മുമ്പിലൂടെ നടക്കല്‍ ഹറാമില്ല. ജനങ്ങള്‍ നടക്കുന്ന വഴിയിലോ മറ്റോ ആണ് നിസ്കരിക്കുന്നതെങ്കിലും ഈ നിയമം ബാധകമല്ല. അങ്ങനെ നോക്കുമ്പോള്‍, ഹറമിലെ മത്വാഫില്‍ നിസ്കരിക്കുന്നവര്‍ സാധാരണയായി ഈ നിബന്ധനകള്‍ പാലിക്കാതെയാണ് നിസ്കരിക്കുന്നത്. അങ്ങനെയാണെങ്കില്‍ നടക്കല്‍ ഹറാമാകില്ല. നിബന്ധനകളൊത്ത മറയോട് കൂടിയാണ് നിസ്കരിക്കുന്നതെങ്കില്‍ മുമ്പിലൂടെ നടക്കല്‍ ഹറമിലും ഹറാം തന്നെയാണെന്നാണ് അധിക പണ്ഡിതരും പറയുന്നത്. എന്നാല്‍ ഹറമില്‍ തിരക്ക് കൂടുതലായതിനാല്‍ ഈ നിയമം ബാധകമല്ലെന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. 
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

മുന്‍കൈയ്യിന്‍റെ പള്ള കൊണ്ട് മനുഷ്യന്‍റെ ഗുഹ്യ സ്ഥാനം തൊട്ടാൽ വുളു മുറിയുമല്ലോ. മുന്‍കൈയ്യിന്‍റെ പള്ള എന്നതില്‍ വിരലുകള്‍ ഉള്‍പ്പെടുമോ❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
മുന്‍കൈയ്യിന്‍റെ പള്ള എന്നതില്‍ വിരലുകളുടെ പള്ളയും ഉള്‍പ്പെടുന്നതാണ്. എന്നാല്‍ വിരലുകളുടെ തലകളോ പാര്‍ശ്വഭാഗങ്ങളോ കൈയ്യിന്‍റെ പാര്‍ശ്വഭാഗങ്ങളോ അതില്‍ ഉള്‍പ്പെടുകയില്ല. 
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Wednesday, January 1, 2020

പെണ്‍കുട്ടിയുടെ സമ്മതമില്ലതെ വിവാഹം നടത്താന്‍ പറ്റുമോ?. പെണ്ണിന്റെ സമ്മതം ഏതു രൂപത്തിലാണ് ❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
കന്യകയായ പെണ്‍കുട്ടിയെ അവളുടെ സമ്മതമില്ലാതെ പിതാവിനോ വല്യുപ്പക്കോ വിവാഹം നടത്താവുന്നതാണ്. അവര്‍ കുട്ടിയുടെ നന്മയും ഗുണവും പൂര്‍ണ്ണമായും പരിഗണിക്കുമെന്നതിനാലും കുട്ടിയേക്കാള്‍ അത് മനസ്സിലാക്കാനാവുക അവര്‍ക്കായിരിക്കും എന്നതിനാലുമാണ് അത്. എന്നാല്‍പോലും സമ്മതം തേടുന്നത് സുന്നതാണ്. എന്നാല്‍ അവര്‍ക്ക്  കുട്ടിയുമായി വിരോധമൊന്നുമില്ലാതിരിക്കുകയും വിവാഹം കഴിച്ചുകൊടുക്കുന്നത് അനുയോജ്യനായ ഭര്‍ത്താവിനായിരിക്കുകയും വേണം. ഇതല്ലാത്ത ഒരു സാഹചര്യത്തിലും പെണ്‍കുട്ടിയുടെ സമ്മതമില്ലാതെ വിവാഹം ശരിയാവുന്നതല്ല. കന്യകയുടെ മൌനം തന്നെ സമ്മതമായി പരിഗണിക്കുന്നതാണ്. എന്നാല്‍ കന്യകയല്ലാവത്തവള്‍ സമ്മതം വ്യക്തമായി പറയുക തന്നെ വേണം. 
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕