Saturday, March 2, 2019

കീഴ്വായു എപ്പോഴും പോകുന്നവര്‍ക്ക് നിസ്കാരവും ഖുര്‍ആന്‍ ഓത്തും എങ്ങിനെയാണ്‌ നിര്‍വഹിക്കുക ❓

💐💐💐💐💐💐💐💐💐💐💐💐💐
🌾المعرفة الاسلامية🌾
🌹ഇസ്ലാമീക വിജ്ഞാനം🌹
 whatsapp no 00919746695894

💐💐💐💐💐💐💐💐💐💐💐💐💐💐

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
 കീഴ്വായു സ്ഥിരമായി പോയിക്കൊണ്ടിരിക്കുന്നവനും മൂത്രവാര്‍ച്ചയുള്ളവനുമൊക്കെ നിത്യഅശുദ്ധിക്കാരനായാണ് പരിഗണിക്കപ്പെടുന്നത്. അത്തരക്കാര്‍ നിസ്കാരത്തിന്റെ സമയം ആയശേഷമേ വുദൂ ചെയ്യാവൂ. മൂത്രവാര്‍ച്ചക്കാരനോ ഇസ്തിഹാദത് ഉള്ള സ്ത്രീയോ ആണെങ്കില്‍ വുദൂ ചെയ്യുന്നതിന് മുമ്പായി ആ ഭാഗം വൃത്തിയാക്കി മൂത്രം പുറത്തേക്ക് വരാതിരിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യണം. മയ്യിത് നിസ്കാരമാണെങ്കില്‍, മയ്യിത് കുളിപ്പിച്ചുകഴിഞ്ഞ ശേഷമേ വുദൂ ചെയ്യാവൂ. വൂദൂ ചെയ്യുമ്പോള്‍ അശുദ്ധിയെ ഉയര്‍ത്തുന്നു എന്ന് നിയ്യത് ചെയ്യരുത്, കാരണം അത്തരക്കാരുടെ അശുദ്ധി ഉയരുന്നില്ല, മറിച്ച്, നിസ്കാരത്തെ ഹലാലാക്കാന്‍ വേണ്ടി വുദൂ ചെയ്യുന്നു എന്ന് വേണം നിയ്യത് ചെയ്യാന്‍. എത്രയും വേഗം വുദൂ ചെയ്ത് ഉടനെത്തന്നെ നിസ്കാരം നിര്‍വ്വഹിക്കുകയും വേണം. അഥവാ, വുദൂ ചെയ്ത ശേഷം സ്കാരവുമായി ബന്ധപ്പെട്ട കാര്യങ്ങളല്ലാത്തതിനായി സമയം ചെലവഴിക്കരുത്. ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ വുദൂ നിര്‍ബന്ധമില്ലല്ലോ. മുസ്ഹഫ് തൊടാനാണ് വുദൂ വേണ്ടത്. ഓതാന്‍ വുദൂ സുന്നതാണ്. അത് കൊണ്ട് തന്നെ, അത്തരക്കാര്‍ക്ക് മനപ്പാഠമറിയുന്ന സൂറതുകള്‍ ഓതാവുന്നതാണ്, അല്ലെങ്കില്‍ മറ്റാരോടെങ്കിലും മറിച്ചുതരാന്‍ പറഞ്ഞും ഓതാവുന്നതാണ്, അതുമല്ലെങ്കില്‍ വുദൂ ചെയ്ത് ഉടനെത്തന്നെ ഖുര്‍ആന്‍ മറിച്ച് വെച്ച് ശേഷം സ്പര്‍ശിക്കാതെ ഓതാവുന്നതാണ്. പേജുകള്‍ മറിക്കാന്‍ മറ്റാരുടെയെങ്കിലും സഹായം തേടാവുന്നതോ പേന, പെന്‍സില്‍ പോലോത്ത വല്ല സാധനവും കൊണ്ട് മറിക്കാവുന്നതോ ആണ്. അത്തരം സാഹചര്യങ്ങളിലും പ്രത്യേകതാല്‍പര്യമെടുത്ത് ഖുര്‍ആന്‍ ഓതുന്നതിന് വളരെയേറെ പ്രതിഫലമുണ്ടാവുമെന്ന് പറയേണ്ടതില്ലല്ലോ

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

No comments:

Post a Comment