Sunday, March 31, 2019

സുബ്ഹി ബാങ്കില്‍ അസ്സ്വലാതു ഖൈറുമ്മിനന്നൌം എന്ന് പറയുന്നത് ബിദ്അത്താണോ ❓

💐💐💐💐💐💐💐💐💐💐💐💐💐
🌾المعرفة الاسلامية🌾
🌹ഇസ്ലാമീക വിജ്ഞാനം🌹
 whatsapp no 00919746695894

💐💐💐💐💐💐💐💐💐💐💐💐💐💐

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
 സുബ്ഹിയുടെ ബാങ്കില്‍ അസ്വലാതുഖൈറുന്‍മിനന്നൌം എന്ന് പറയണമെന്നത് ഹദീസുകളില്‍ വന്നതാണ്. അബുമഹ്ദൂറ (റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, അദ്ദേഹം പറയുന്നു, ഞാന്‍ നബിയോട് എനിക്ക് ബാങ്ക് പഠിപ്പിച്ച് തരാന്‍ ആവശ്യപ്പെട്ടു. (ബാങ്കിന്റെ വാക്യങ്ങള്‍ പറഞ്ഞു കൊടുത്ത ശേഷം) എന്നിട്ട് പറഞ്ഞു, സുബ്ഹിയുടെ ബാങ്ക് ആണെങ്കില്‍ അസ്സ്വലാതഖൈറുന്‍മിനന്നൌം എന്ന് കൂടി പറയുക. (മുസ്നദ്, അബുദാവൂദ്). ഇതില്‍നിന്നും സുബ്ഹിയുടെ ബാങ്കിലെ ആ ഭാഗം ബിദ്അതല്ല എന്നും പ്രവാചകചര്യയില്‍ പെട്ടതാണെന്നും മനസ്സിലാക്കാം.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Saturday, March 30, 2019

എന്‍റെ മകള്‍ മരണപ്പെട്ടിട്ട് ഈ ആഴ്ചയിലേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു. പ്രസവിച്ച് അടുത്ത ദിവസമാണ് കുട്ടി മരണപ്പെട്ടത്. ഈ കുട്ടിക്ക് വേണ്ടി ആണ്ട് പരിപാടികള്‍ കഴിക്കുന്നതും മരണപ്പെട്ട വലിയവര്‍ക്ക് ചെയ്യുന്നത് പോലെയുള്ള മറ്റു കര്‍മങ്ങള്‍ ചെയ്യുതും സുന്നത്തുണ്ടോ❓

💐💐💐💐💐💐💐💐💐💐💐💐💐
🌾المعرفة الاسلامية🌾
🌹ഇസ്ലാമീക വിജ്ഞാനം🌹
 whatsapp no 00919746695894

💐💐💐💐💐💐💐💐💐💐💐💐💐💐
بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
 പ്രസവിച്ച ഉടനെ മരണപ്പെടുന്ന കുട്ടികളെ കുറിച്ച് കര്‍മ്മശാസ്ത്രം പറയുന്നത് ഇങ്ങനെയാണ്, പ്രസവിച്ച സമയത്ത് ജീവന്‍ ഉണ്ടെന്ന ലക്ഷണങ്ങള്‍ (കരയുകയോ കാലിട്ടടിക്കുകയോ പോലെ) പ്രകടമായാല്‍ ശേഷമുള്ള എല്ലാ വിധികളിലും വലിയവരെപ്പോലെയാണെന്നാണ്. ജീവന്‍റെ അടയാളങ്ങള്‍ പ്രകടമായില്ലെങ്കില്‍ ആ കുട്ടിയുടെ മേല്‍ നിസ്കരിക്കേണ്ടതില്ല എന്നതാണ് നിയമം. അതനുസരിച്ച് ശേഷമുള്ള കര്‍മ്മങ്ങളിലുമെല്ലാം ഇത് തന്നെയാണ് നിയമം. മയ്യിത് നിസ്കാരത്തിലെ ദുആയിലെ പോലെ അത്തരം കര്‍മ്മങ്ങളിലും മരിച്ചവര്‍ക്ക് വേണ്ടി ദുആ ചെയ്യുന്നതോടൊപ്പം കുട്ടിയുടെ മാതാപിതാക്കള്‍ക്ക് വേണ്ടിയും ദുആ ചെയ്യേണ്ടതാണ്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Thursday, March 28, 2019

പള്ളിയിലോ മറ്റോ നിസ്കരിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തില്‍ ഖുര്‍ആന്‍ ഓതുക, കൂട്ടു പ്രാര്‍ത്ഥന നടത്തുക, മൌലിദ് ഓതുക തുടങ്ങിയവയുടെ വിധി എന്താണ്❓
💐💐💐💐💐💐💐💐💐💐💐💐💐
🌾المعرفة الاسلامية🌾
🌹ഇസ്ലാമീക വിജ്ഞാനം🌹
 whatsapp no 00919746695894

💐💐💐💐💐💐💐💐💐💐💐💐💐💐

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
 നിസ്കരിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാവുമെന്ന് ഉറപ്പാവുന്ന സാഹചര്യങ്ങളില്‍ മേല്‍പറഞ്ഞവയെല്ലാം ഹറാം ആവാനാണ് സാധ്യതയെന്നാണ് കര്‍മ്മശാസ്ത്രപണ്ഡിതര്‍ പറയുന്നത്. പഴ കാല പള്ളികളില്‍ ഹദ്ദാദ് പോലോത്ത റാതിബുകളും ദിക്റ് ദുആ സദസ്സുകളുമൊക്കെ സംഘടിപ്പിക്കാനായി പ്രത്യേകഭാഗങ്ങള്‍ നിശ്ചയിക്കപ്പെട്ടിരുന്നതും ഇത്കൊണ്ടായിരിക്കാം. ഇന്ന് ആധുനിക രീതിയില്‍ പള്ളിയില്‍ പുനര്‍നിര്‍മ്മിക്കപ്പെടുമ്പോള്‍, പഴമക്കാരുടെ അത്തരം സൂക്ഷ്മതകള്‍ നഷ്ടപ്പെടുന്നത് ഏറെ ഖേദകരമാണ്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Tuesday, March 26, 2019

ഭാര്യയെ ആദ്യമായി കണ്ടുമുട്ടുമ്പോള്‍ പറയേണ്ട ദിക്ര്‍ എന്താണ്❓

💐💐💐💐💐💐💐💐💐💐💐💐💐
🌾المعرفة الاسلامية🌾
🌹ഇസ്ലാമീക വിജ്ഞാനം🌹
 whatsapp no 00919746695894

💐💐💐💐💐💐💐💐💐💐💐💐💐💐

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
 പ്രാര്‍ത്ഥനയാണ് വിശ്വാസിയുടെ ഏറ്റവും വലിയ ആയുധം. ജീവിതാവസാനം വരെ നിലനില്‍ക്കേണ്ടതാണ് വിവാഹബന്ധമെന്നതിനാല്‍ അതിന്റെ തുടക്കവും പ്രാര്‍ത്ഥനയിലൂടെ ആയിരിക്കണമെന്നാണ് വിശുദ്ധ ഇസ്‌ലാം പഠിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ വിവാഹം കഴിച്ചശേഷം ഭാര്യയെ ആദ്യമായി കാണുമ്പോള്‍ പ്രാര്‍ത്ഥിക്കാനുള്ളതും അത് പഠിപ്പിക്കുന്നുണ്ട്. ഇമാം ഇബ്നുമാജ, നസാഈ, ബൈഹഖി തുടങ്ങി പല മുഹദ്ദിസുകളും നിവേദനം ചെയ്ത ഹദീസില്‍ പ്രവാചകര്‍ ഇങ്ങനെ പറയുന്നതായി കാണാം, നിങ്ങളില്‍ ആരെങ്കിലും ഒരു സ്ത്രീയെ വിവാഹം ചെയ്താല്‍ അവയുടെ തലയില്‍ കൈവെച്ച് ഇങ്ങനെ പറയുക,  اللَّهُمَّ إِنِّي أَسْأَلُكَ مِنْ خَيْرِهَا ، وَخَيْرِ مَا جُبِلَتْ عَلَيْهِ، وَأَعُوذُ بِكَ مِنْ شَرِّهَا وَشَرِّ مَا جُبِلَتْ عَلَيْهِ " (അല്ലാഹുവേ, ഞാന്‍ നിന്നോട് ഇവളിലെ നന്മയും ഇവള്‍ സൃഷ്ടിക്കപ്പെട്ടതിലെ നന്മയും ചോദിക്കുന്നു, ഇവളിലെ മോശമായ കാര്യങ്ങളില്‍നിന്നും ഇവള്‍ സൃഷ്ടിക്കപ്പെട്ടതിലെ മോശമായ കാര്യങ്ങളില്‍നിന്നും കാവല്‍ ചോദിക്കുകയും ചെയ്യുന്നു)
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Sunday, March 24, 2019

മല മൂത്ര വിസര്‍ജന ആവശ്യത്തിനല്ലാതെ ബാത്ത് റൂമില്‍ പോകുമ്പോള്‍ (കുളി ,വസ്ത്രം അലക്കല്‍ ,ഷേവിംഗ്,വുളു , മുതലായവ) ഇടതു കാല്‍ മുന്തിക്കേണ്ടത് ഉണ്ടോ❓

💐💐💐💐💐💐💐💐💐💐💐💐💐
🌾المعرفة الاسلامية🌾
🌹ഇസ്ലാമീക വിജ്ഞാനം🌹
 whatsapp no 00919746695894

💐💐💐💐💐💐💐💐💐💐💐💐💐💐

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
 മലമൂത്ര വിസര്‍ജ്ജന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ എപ്പോഴും പാലിക്കേണ്ടതാണെന്നാണ് കര്‍മ്മശാസ്ത്ര വീക്ഷണം. ഏത് ആവശ്യത്തിനായി അങ്ങോട്ട് കടക്കുമ്പോഴും അവയെല്ലാം പാലിച്ചിരിക്കണം എന്ന് തുഹ്ഫ പോലോത്ത ഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Saturday, March 23, 2019

രാത്രിഉറക്കം വരാതെയിരുന്നാല്‍ ഉറക്കം വരാനായി എന്താണ് ചൊല്ലേണ്ടത്❓


💐💐💐💐💐💐💐💐💐💐💐💐💐
🌾المعرفة الاسلامية🌾
🌹ഇസ്ലാമീക വിജ്ഞാനം🌹
 whatsapp no 00919746695894

💐💐💐💐💐💐💐💐💐💐💐💐💐💐

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
 രാത്രി ഉറക്കം വരുന്നില്ല എന്ന് പരാതിപ്പെട്ട സ്വഹാബത്തിനു പല സമയങ്ങളിലായി റസൂല്‍ (സ) ചൊല്ലാന്‍ പറഞ്ഞ ദിക്റുകളാണ് താഴെ കൊടുത്തിരിക്കുന്നത്.
اللَّهُمَّ غارَتِ النُّجُومُ وَهَدأتِ العُيُونُ وأنْتَ حَيُّ قَيُّومٌ لا تَأخُذُكَ سِنَةٌ وَلاَ نَوْمٌ، يا حَيُّ يَا قَيُّومُ أَهْدِئْ لَيْلِي، وأنِمْ عَيْنِي

أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ غَضَبِهِ وَمِنْ شَرِّ عِبَادِهِ وَمِنْ هَمَزَاتِ الشَّيَاطِينِ وَأَنْ يَحْضُرُونَ

اللَّهُمَّ رَبَّ السَّمَوَاتِ السَّبْعِ وَما أظَلَّتْ، وَرَبَّ الأَرْضِينَ وَمَا أقَلَّتْ، وَرَبَّ الشَّيَاطِينِ وَمَا أضَلَّتْ، كُنْ لِي جَارًا مِنْ شَرِّ خَلْقِكَ كُلِّهِمْ جَمِيعاً أنْ يَفْرُطَ عَلَيَّ أحَدٌ مِنْهُمْ أَوْ أنْ يَبْغِيِ عَلَيَّ، عَزَّ جَارُكَ، وَجَلَّ ثَناؤُكَ، وَلَا إِلهَ غَيْرُكَ، وَلَا إِلهَ إلَّا أَنْتَ

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Thursday, March 21, 2019

  • വെള്ളിയയ്ച്ച ജുമുഅക്ക് നേരത്തെ പള്ളിയില്‍ എത്തിയാല്‍ ഒരു കുതിരയെ അറുത്ത പ്രതിഫലവും അങ്ങനെ ക്രമ പ്രകരമായി പോകുകയും ചെയ്യുമല്ലോ. ആകയാല്‍ ഒരു വ്യക്തി നേരത്തെ എത്തി, പക്ഷെ അയാള്‍ പിന്നിലെ സ്വഫ്ഫിലാണ് ഇരുന്നത്. അപ്പോഴേക്കും വൈകി വന്നവര്‍ മുമ്പിലെ സ്വഫ്ഫില്‍ എത്തിയിരുന്നു. അതിനാല്‍ അയാള്‍ക്ക് എങ്ങനെയാണു പ്രതിഫലം കണക്കാക്കപ്പെടുക❓
    1. 💐💐💐💐💐💐💐💐💐💐💐💐💐
    2. 🌾المعرفة الاسلامية🌾
    3. 🌹ഇസ്ലാമീക വിജ്ഞാനം🌹
    4.  whatsapp no 00919746695894
    5. 💐💐💐💐💐💐💐💐💐💐💐💐💐💐
    6. بسم الله الرحمن الرحيم
    7. الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിനു എത്തുന്ന സമയത്തെ അഞ്ചായി ഭാഗിച്ചു വിശദീകരിച്ച ഒരു ഹദീസിലേക്കാണ് ചോദ്യകര്‍ത്താവ് സൂചിപ്പിക്കുന്നത്. ആ ഹദീസ് അനുസരിച്ച് ആദ്യ സമയത്ത് ജുമുഅ നിസ്കരിക്കാന്‍ പള്ളിയില്‍ എത്തുന്നവനു ഒരു ഒട്ടകത്തെ ദാനം ചെയ്തതു പോലെയുള്ള പ്രതിഫലം ലഭിക്കുന്നു. (ചോദ്യത്തില്‍ പറഞ്ഞപോലെ കുതിര അല്ല. - ഹദീസില്‍ ഉപയോഗിച്ച ബദനത് എന്ന് അറബി പദത്തിനു അര്‍ഥം ഒട്ടകമോ പശുവോ ആണ് പ്രത്യേകിച്ച് മക്കയില്‍ ബലിയറുക്കപ്പെടുന്നവ. എന്നാല്‍ രണ്ടാമതായി ഹദീസില്‍ പശുവിനെ എണ്ണിയതിനാല്‍ ഇത് ഒട്ടകം തന്നെയാണെന്ന് ഉറപ്പിക്കാം) രണ്ടാമത്തെ സമയത്തെത്തുന്നവനു പശുവിനെ ദാനം ചെയ്തതു പോലെയുള്ള പ്രതിഫലവും മൂന്നാം സമയത്തെത്തിയവനു ആടിനെ ദാനം ചെയ്തതു പോലെയുള്ള പ്രതിഫലവും നാലാം സമയത്തെത്തിയവനു കോഴിയെ ദാനം ചെയ്തതുപോലെയുള്ള പ്രതിഫലവും അഞ്ചാം സമയത്ത് എത്തിയവനു ഒരു മുട്ട ദാനം ചെയ്തതു പോലെയുള്ള പ്രതിഫലവും ലഭിക്കും. എന്നാല്‍ ഇമാം ഖുതുബ നിര്‍വഹിക്കാനായി പുറപ്പെട്ടാല്‍ മലക്കുകള്‍ രേഖാപുസ്തകം മടക്കിവെച്ച് പേനകള്‍ മാറ്റിവെച്ച് ഖുത്വുബ ശ്രദ്ധിക്കാനായി മിമ്പറിന്റെ അടുത്തെത്തും. ഇതാണ് ഹദീസിന്‍റെ ആശയം. ഈ ഹദീസ് പള്ളിയില്‍ നേരത്തെ എത്തുന്നവര്‍ക്കുള്ള പ്രതിഫലവും അതിന്‍റെ ശ്രേഷ്ടതയും വിവരിക്കുന്നതാണ്. അതേസയം, ജമാഅത് നിസ്കാരങ്ങളിലൊക്കെ ആദ്യത്തെ സ്വഫ്ഫിനു ഏറെ പ്രാധാന്യവും ശ്രേഷ്ടതയും പ്രതിഫലവും ഉണ്ടെന്നത് അവിതര്‍ക്കിതമാണ്. അബൂഹുറൈറ (റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, ബാങ്ക് വിളിക്കുന്നതിലും ആദ്യസ്വഫ്ഫിലുമുള്ളത് (ശ്രേഷ്ഠത) ജനങ്ങള്‍ അറിയുകയാണെങ്കില്‍, ശേഷം അതിന് നറുക്കിടുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലെങ്കില്‍ അവര്‍ അങ്ങനെയും ചെയ്യുമായിരുന്നു. (ബുഖാരി, മുസ്‌ലിം) ഒരാള്‍ നേരത്തെ എത്തുകയും അവസാന സ്വഫ്ഫില്‍ ഇരിക്കുകയും ചെയ്താല്‍ അദ്ദേഹത്തിനു നേരത്തെ വന്ന പ്രതിഫലം ലഭിക്കുന്നതോടൊപ്പം ആദ്യത്തെ സ്വഫ്ഫിന്‍റെ ശ്രേഷ്ടത നഷ്ടമാകുന്നു. അതു പോലെ ഒരാള്‍ വൈകി വരികയും ആദ്യത്തെ സ്വഫ്ഫു ലഭിക്കുകയും ചെയ്താല്‍ നേരത്തെ വരുന്നതിന്‍റെ പ്രതിഫലം നഷ്ടമായെങ്കിലും ആദ്യത്തെ സ്വഫ്ഫിന്‍റെ ശ്രേഷ്ടത ലഭിക്കും. എന്നാല്‍ നേരത്തെ എത്തി, ആദ്യ സ്വഫ്ഫ് കരസ്ഥമാക്കിയവനു നേരത്തെ വന്ന പ്രതിഫലവും ആദ്യ സ്വഫ്ഫിന്‍റെ ശ്രേഷ്ടതയും ലഭ്യമാണ്. നേരത്തെ പള്ളിയിലെത്തിയിട്ടും വളരെ ശ്രേഷ്ടതയുള്ള ആദ്യ സ്വഫ്ഫ് ഉപേക്ഷിച്ച് പിറകിലിരിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ പ്രതിഫലങ്ങള്‍ വാരിക്കൂട്ടാന്‍ അവസരം കണ്‍മുമ്പിലുണ്ടായിട്ടും വേണ്ടെന്നു വെക്കുന്ന ഹതഭാഗ്യരാണെന്നു പ്രത്യേകം പറയേണ്ടിതില്ലല്ലോ.
    8. وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

    Wednesday, March 20, 2019


    1. സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നതും സ്വര്‍ണ വ്യാപാരത്തില്‍ പങ്കാളിയവുന്നതിന്റെയും ഇസ്‌ലാമിക വിധിയെന്ത്‌ ❓
    2. 💐💐💐💐💐💐💐💐💐💐💐💐💐
    3. 🌾المعرفة الاسلامية🌾
    4. 🌹ഇസ്ലാമീക വിജ്ഞാനം🌹
    5.  whatsapp no 00919746695894

    6. 💐💐💐💐💐💐💐💐💐💐💐💐💐💐

    7. بسم الله الرحمن الرحيم
    8. الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
    9.  സ്വര്‍ണ്ണവും വെള്ളിയും സൂക്ഷിപ്പ് സ്വത്തായും നിക്ഷേപമായും വസ്തുക്കളുടെ വിലയായും മറ്റുമൊക്കെ കാലങ്ങളായി മനുഷ്യന്‍ ഉപയോഗിച്ച് വരുന്നു. അടിസ്ഥാനപരമായി മനുഷ്യന്‍ നിക്ഷേപമായുംവിലയായും ഉപയോഗിക്കുന്നതാണിവ എന്നതിനാല്‍ ഇതിന്റെ ക്രയവിക്രയങ്ങള്‍ക്ക് ഇസ്‌ലാം ചില നിബന്ധനകള്‍ വെച്ചിട്ടുണ്ട്. വില നിര്‍ണയത്തിനും വസ്തുക്കളുടെ കൈമാറ്റത്തിനുമായി അല്ലാഹു സൃഷ്ടിച്ചതാണ് സ്വര്‍ണ്ണവും വെള്ളിയുമെന്നു 'ഇഹ് യ' യില്‍ ഇമാം ഗസ്സാലി വിശദീകരിക്കുന്നു. അതിനാല്‍ തന്നെ വ്യക്തികളുടെയും സമൂഹത്തിന്റെയും സാമ്പത്തിക ഭദ്രത ലക്ഷ്യമാക്കി ഇവയുടെ വ്യപാരത്തിലും നിക്ഷേപത്തിലും ചില നിബന്ധനകള്‍ ഇസ്‌ലാം നിര്‍ബന്ധമാക്കുന്നു. അവ ഇങ്ങനെ സംഗ്രഹിക്കാം 1. സ്വര്‍ണ്ണം സ്വര്‍ണ്ണത്തിനു പകരം വില്‍ക്കുമ്പോള്‍ (വെള്ളി വെള്ളിക്ക് പകരവും) വില്‍ക്കുമ്പോള്‍ മൂന്നു നിബന്ധനകള്‍ പാലിച്ചിരിക്കണം. രണ്ടും തുല്യമായിരിക്കുക,  കച്ചവടം റൊക്കമായിരിക്കുക, സദസ്സില്‍ വെച്ച് തന്നെ കൈമാറ്റം പൂര്‍ത്തിയാക്കുക. 2. സ്വര്‍ണ്ണം വെള്ളിക്ക് പകരമോ അല്ലെങ്കില്‍ അവയുടെ സ്ഥാനത്തുള്ള കാശിനു പകരമോ വില്‍ക്കുമ്പോള്‍ തുല്യമായിരിക്കുക എന്നതൊഴിച്ചുള്ള മറ്റു രണ്ടു നിബന്ധനകളും ബാധകമാണ്. കച്ചവടം റൊക്കമായിരിക്കുക, ഇടപാട്‌ നടത്തുന്നവര്‍ കച്ചവട സദസ്സില്‍ നിന്ന് വിട്ടുപിരിയുന്നതിനു മുമ്പ് തന്നെ കൈമാറ്റം പൂര്‍ത്തിയാക്കുക എന്നീ നിബന്ധനകള്‍ പാലിച്ചിരിക്കണം. അതായത്‌ അവധി നിശ്ചയിച്ചുള്ള കച്ചവടമോ കൈമാറ്റം വൈകിപ്പിക്കാലോ തവണകളായി അടച്ചുതീര്‍ക്കുന്ന രീതിയിലുളള കച്ചവടമോ അനുവദനീയമല്ല. മറിച്ചു അങ്ങനെ ചെയ്‌താല്‍ ഇസ്‌ലാം നിരോധിച്ച (റിബല്‍ ഫദ്ല്‍ - അധികപ്പലിശ) ഇനത്തില്‍ വരുന്നതാണ്. ഇവിടെ സ്വര്‍ണ്ണ നാണയം, സ്വര്‍ണ്ണാഭരണങ്ങള്‍, സ്വര്‍ണ്ണ കട്ടികള്‍ എന്നിവ തമ്മില്‍ വ്യതാസമില്ല. എല്ലാറ്റിനും നിയമം ബാധകമാണ്. ഒട്ടനവധി ഹദീസുകള്‍ ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് കൊണ്ടുതന്നെ ഇത്തരം കച്ചവടം നിഷിദ്ധ(ഹറാം)വും വന്‍പാപമായ പലിശയുടെ ഗണത്തില്‍ വരുന്നതുമാണ്. ഫത്ഹുല്‍ മുഈന്‍ അടക്കമുള്ള ഫിഖ്‌ഹീ ഗ്രന്ഥങ്ങള്‍ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. പഴയ സ്വര്‍ണ്ണം പുതിയ സ്വര്‍ണ്ണത്തിന് പകരം വില്‍ക്കുമ്പോഴും ഈ നിയമം ബാധകമാണ്. അങ്ങനെ ചെയ്യേണ്ടി വരുമ്പോള്‍ പഴയ സ്വര്‍ണ്ണം കാശിനു പകരം വിറ്റ്‌ ആ കാശിനു പുതിയ സ്വര്‍ണ്ണം വാങ്ങുക. ഈ നിയമങ്ങള്‍ പാലിക്കുന്ന സ്വര്‍ണ്ണ വ്യാപാരത്തില്‍ കച്ചവട പങ്കാളിത്തത്തിലെ നിയമങ്ങള്‍ പാലിച്ചുകൊണ്ട് പങ്കാളിയവുന്നതിനോ, നിയമങ്ങള്‍ക്ക് വിധേയമായി നിക്ഷേപം നടത്തുന്നതിനോ കുഴപ്പമില്ല. അല്ലെങ്കില്‍ നിഷിദ്ധമാണ്. ഇടപാടുകളില്‍ പൂര്‍ണമായും ഇസ്‌ലാമിക രീതി സ്വീകരിക്കുവാന്‍ നാഥന്‍ തുണക്കട്ടെ.
    10. وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

    Sunday, March 17, 2019

    ഭാര്യയെ സ്പര്‍ശിച്ചാല്‍ വുദൂ മുറിയുമെന്ന് കേട്ടു. ഇത് ശരിയാണോ❓

    💐💐💐💐💐💐💐💐💐💐💐💐💐
    🌾المعرفة الاسلامية🌾
    🌹ഇസ്ലാമീക വിജ്ഞാനം🌹
     whatsapp no 00919746695894

    💐💐💐💐💐💐💐💐💐💐💐💐💐💐

    بسم الله الرحمن الرحيم
    الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

     അതെ, ശാഫീ മദ്ഹബ് പ്രകാരം ഭാര്യയെ തൊട്ടാലും വുദൂ മുറിയും. അല്ലെങ്കില്‍ നിങ്ങള്‍ സ്ത്രീകളെ തൊട്ടാല്‍ (സൂറതുന്നിസാഅ് 43) എന്ന ഖുര്‍ആന്‍ വചനം പൊതുവായതിനാല്‍ അതില്‍ സ്വന്തം ഭാര്യയും ഉള്‍പ്പെടുന്നതാണ്. സ്ത്രീകളെ സ്പര്‍ശിക്കുക എന്നത് പ്രകൃത്യാ വികാരസാധ്യതയുള്ളതാണ്. അത് ആരാധനയുടെ പ്രകൃതത്തോട് തീര്‍ത്തും വിരുദ്ധമാണ് താനും. ഒരു പുരുഷന് ഏറ്റവും കൂടുതല്‍ വികാരമുണ്ടാകേണ്ടത് സ്വന്തം ഭാര്യയെ സ്പര്‍ശിക്കുമ്പോഴാണല്ലോ. ഭാര്യയുടെ ഉമ്മയടക്കമുള്ള മഹ്റമുകളായ സ്ത്രീകളെ സ്പര്‍ശിച്ചാല്‍ വുദൂ മുറിയില്ലെന്ന് പറയുന്നതും അതുകൊണ്ട് തന്നെയാണ്.
    وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

    Saturday, March 16, 2019

    ഭര്‍ത്താവ്‌ മരണപ്പെട്ടാലും ത്വലാഖ് ചൊല്ലി ഒഴിവാക്കിയാലുമുള്ള ഇദ്ദയുടെ കാലാവധി ഒരുപോലെയാണോ❓

    💐💐💐💐💐💐💐💐💐💐💐💐💐
    🌾المعرفة الاسلامية🌾
    🌹ഇസ്ലാമീക വിജ്ഞാനം🌹
     whatsapp no 00919746695894

    💐💐💐💐💐💐💐💐💐💐💐💐💐💐

    بسم الله الرحمن الرحيم
    الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
     ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീ നാലു മാസവും പത്തു ദിവസവും ഇദ്ദ ഇരിക്കണം. വഫാതിന്റെ ഇദ്ദയില്‍ ഇഹ്ദാദ് (ദുഖാചരണം) നിര്‍ബന്ധമാണ്. ഈ സമയത്ത് സുഗന്ധങ്ങള്‍, ഭംഗിയുള്ള വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, എണ്ണ ഉപയോഗിക്കല്‍ തുടങ്ങിയവ ഉപേക്ഷിക്കേണ്ടതാണ്. അത്യാവശ്യകാര്യങ്ങള്‍ക്ക് പുറത്തിങ്ങുന്നതിന് വിരോധമില്ല. ത്വലാഖ് ചെയ്യപ്പെട്ട സ്ത്രീ മൂന്നു ശുദ്ധിക്കാലമാണ്  ഇദ്ദ ഇരിക്കേണ്ടത്. ആര്‍ത്തവം നിലച്ച സ്ത്രീ ആണെങ്കില്‍ മൂന്നു മാസക്കാലം (ചന്ദ്രമാസം) ഇദ്ദ ഇരിക്കണം. ഗര്‍ഭിണിയാണെങ്കില്‍ മേല്‍ പറഞ്ഞ രണ്ടു സന്ദര്‍ഭത്തിലും പ്രസവം വരെയാണ് ഇദ്ദ ഇരിക്കേണ്ടത്.
    وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

    Friday, March 15, 2019

    മസ്ബൂക് റക്അത് ബാക്കിയുണ്ടെങ്കില്‍ ഇമാമിന്‍റെ അവസാന റക്അതില്‍ അത്തഹിയ്യാതും സ്വലാതും പൂര്‍ണമായും ഓതേണ്ടതുണ്ടോ❓

    💐💐💐💐💐💐💐💐💐💐💐💐💐
    🌾المعرفة الاسلامية🌾
    🌹ഇസ്ലാമീക വിജ്ഞാനം🌹
     whatsapp no 00919746695894

    💐💐💐💐💐💐💐💐💐💐💐💐💐💐

    بسم الله الرحمن الرحيم
    الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
     റക്അതുകള്‍ ബാക്കിയുള്ള മസ്ബൂഖ് ഇമാം സലാം വീട്ടുന്നത് വരെ ഇമാമിനോടൊപ്പം അത്തഹിയ്യാതില്‍ ഇരിക്കേണ്ടതും അത്രയും സമയം അത്തഹിയാതിന്‍റെ ഭാഗം സാധാരണപോലെ ഓതേണ്ടതുമാണ്. ഇമാമിനോടൊപ്പം ഇരിക്കുന്നത്, തനിച്ച് നിസ്കരിക്കുകയാണെങ്കില്‍ ഇരിക്കേണ്ടതില്ലാത്ത സ്ഥാനത്താണെങ്കില്‍ (ഒന്നാം റക്അതിലോ നാല് റക്അതുള്ള നിസ്കാരത്തിലെ മൂന്നാം റക്അതിലോ ആകുന്ന രൂപത്തില്‍ ) ഇമാം രണ്ടാം സലാം വീട്ടിയ ഉടനെ അടുത്ത റക്അതിലേക്ക് എണീക്കലും നിര്‍ബന്ധമാണ്. നിര്‍ബന്ധമാണ് എന്ന് അറിഞ്ഞിട്ടും ഇമാം രണ്ട് സലാമും വീട്ടിയ ശേഷം അവിടെ തന്നെ മനപ്പൂര്‍വ്വം ഇരിക്കുകയാണെങ്കില്‍ അതോടെ അവന്‍റെ നിസ്കാരം തന്നെ ബാതിലാവുന്നതാണെന്ന് ഫിഖ്ഹീ ഗ്രന്ഥങ്ങളില്‍ കാണാം.
    وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

    Saturday, March 9, 2019

    ഒരാള്‍ ഫര്‍ദ് നിസകരിച്ചു യാത്ര ചെയ്ത് മറ്റൊരു ദേശത്ത് എത്തിയത് അതെ നിസ്കാരം തുടങ്ങുന്നതിന് മുമ്പ് ആണെങ്കില്‍ അത് വീണ്ടും നിസ്കരിക്കണോ? ഉദാഹരണം, സുബ്ഹി നിസ്കരിച് നാട്ടില്‍ നിന്ന് യാത്ര തിരിച്ച ആള്‍ അയാളുടെ ലക്ഷ്യത്തില്‍ എത്തിയതിന് ശേഷമാണ് അവിടെ അന്നത്തെ സുബ്ഹി ആയതെങ്കില്‍ അത് വീണ്ടും നിസ്കരിക്കണോ? അതേപോലെശ തിരിച്ചു സംഭവിച്ചാല്‍, അതായത് ളുഹ്റ് നിസ്കരിച്ച് യാത്ര തുടങ്ങിയ വ്യക്തി നാട്ടിലെത്തിയപ്പോഴേക്കും മഗ്രിബ് ആയിരുന്നു. എന്നാല്‍ ആ നിസ്കാരം നിര്‍വ്വഹിക്കേണ്ടതുണ്ടോ❓

    💐💐💐💐💐💐💐💐💐💐💐💐💐
    🌾المعرفة الاسلامية🌾
    🌹ഇസ്ലാമീക വിജ്ഞാനം🌹
     whatsapp no 00919746695894

    💐💐💐💐💐💐💐💐💐💐💐💐💐💐
    بسم الله الرحمن الرحيم
    الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

     ഇസ്‌ലാമിലെ മിക്ക ആരാധനകളും സ്ഥലവും സമയവുമായി ഒരു പോലെ ബന്ധപ്പെടുന്നവയാണ്. നിസ്കാരം, നോമ്പ്, ഫിതര്‍ സകാത്ത് തുടങ്ങിയ ഇത്തരം ആരാധനകളെല്ലാം ഒരാള്‍ എവിടെയാണോ അവിടുത്തെ സമയ ക്രമം പാലിച്ചു കൊണ്ടാണ് നിര്‍വ്വഹിക്കേണ്ടത്. അതേ സമയം, ഒരേ സമയ വൃത്തത്തിനുള്ളില്‍ ഒരേ കര്‍മ്മം ഒന്നിലധികം തവണ നിര്‍വ്വഹിക്കേണ്ടതില്ല താനും. ഇതാണ് അടിസ്ഥാന നിയമം. നോമ്പിന്‍റെ കാര്യത്തില്‍ ഈ വിഷയം ഫുഖഹാക്കള്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഒരു നാട്ടില്‍ നിന്ന് മറ്റൊരു നാട്ടിലേക്ക് യാത്ര ചെയ്‌താല്‍ നോമ്പും പെരുന്നാളും അവിടുത്തെ സമയക്രമം പാലിച്ചു കൊണ്ടാണ് നിര്‍വ്വഹിക്കേണ്ടത്. ഇത് പാലിക്കുമ്പോള്‍ ഒരാള്‍ക്ക്‌ 29 നോമ്പ് എങ്കിലും ലഭിക്കണം. നിസ്കാരത്തിന്റെ കാര്യത്തിലും ഇത് തന്നെയാണ് പൊതു നിയമം. ഒരു തുടക്കവും ഒരു ഒടുക്കവും അടങ്ങിയ ഒരു നിശ്ചിത സമയ ക്രമത്തിനകത്തു ഒരു തവണയാണ് ഒരു നിസ്കാരം നിര്‍ബന്ധമാവുന്നത്. ഭൌമ സഞ്ചാരത്തെ അടിസ്ഥാനമാക്കിയാണ് ഈ സമയ ക്രമങ്ങള്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഒരേ സമയ വൃത്തത്തിനകത്തു ഒരേ നിസ്കാരം ഒന്നിലധികം തവണ നിര്‍വ്വഹിക്കേണ്ടതില്ലെന്നും ഒരു സമയവൃത്തത്തില്‍ ഒരു നിസ്കാരം നിര്‍ബന്ധമായും വേണമെന്നും  ഇതില്‍നിന്ന് മനസ്സിലാക്കാം. ഒരു ഉദാഹരണം നോക്കാം. കാലത്ത്‌ 4:30 നു ജപ്പാനില്‍ നിന്നും സുബ്ഹി നിസ്കരിച്ചു സഊദി അറബിയിലേക്ക് വരുന്ന ഒരാള്‍ 5 മണിക്കൂര്‍ കൊണ്ട് റിയാദില്‍ എത്തി എന്ന് വെക്കുക. (ആറുമണിക്കൂര്‍ സമയ വ്യത്യാസമുള്ള ജപ്പാനില്‍ നിന്നും സഊദിയിലെത്താന്‍ സാധാരണ ഗതിയില്‍  ഒന്‍പതു മണിക്കൂര്‍ സമയമെടുക്കും). അയാള്‍ക്ക്‌ സുബ്ഹി നിസ്കാര സമയം ആരംഭിച്ചുവെങ്കിലും കടന്നു വന്ന ടൈം സോണുകളിലൊന്നും സുബഹിയുടെ സമയം അവസാനിച്ചിട്ടില്ല. ഒടുവില്‍ റിയാദില്‍ ഇറങ്ങുമ്പോള്‍ സുബ്ഹി ആവാന്‍ ഇനിയും സമയം ബാക്കിയുണ്ട് താനും. എന്നാല്‍ ഇനി അയാള്‍ക്ക്‌ രണ്ടാമതും സുബഹി നിസ്കരിക്കേണ്ടതില്ല. കാരണം ഈ ഉദാഹരണത്തില്‍ സുബ്ഹിയുടെ സമയ വൃത്തം രണ്ടു തുടക്കവും ഒരു ഒടുക്കവുമുള്ള ഒന്നാണെന്നു മാത്രം. റിയാദിലെത്തിയതിനു ശേഷമാണ് സുബ്ഹി ആയത് എന്നത് കൊണ്ട് അയാള്‍ക്ക്‌ സുബ്ഹി മടക്കേണ്ടതില്ല. യാത്രയിലായിരിക്കെ   ളുഹര്‍ നിസ്കാര സമയത്ത് ളുഹ്റും അസ്റും ഒന്നിച്ചു ജംആക്കി നിസ്കരിച്ചു കഴിഞ്ഞ ഒരാള്‍ നാട്ടിലെത്തിയ ശേഷമാണ് അസര്‍ ആയതെങ്കില്‍ അയാള്‍ക്ക്‌ വീണ്ടും അസര്‍ മടക്കേണ്ടതില്ല എന്ന് ഫുഖഹാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇനി അയാള്‍ ജപ്പാനില്‍ നിന്നും സുബ്ഹിയുടെ സമയം കഴിഞ്ഞതിനു ശേഷമാണ് യാത്ര ആരംഭിച്ചത് എന്ന് വെക്കുക. റിയാദില്‍ ഇറങ്ങുമ്പോള്‍ സുബ്ഹിയുടെ സമയം ഇനിയും ബാക്കിയുണ്ട് താനും. ഈ ഉദാഹരണത്തിലും അയാള്‍ രണ്ടാമതും സുബ്ഹി നിസ്കരിക്കേണ്ടതില്ല.  കാരണം ഈ ഉദാഹരണത്തില്‍ സുബ്ഹിയുടെ സമയ വൃത്തം ഒരു തുടക്കവും രണ്ടു ഒടുക്കവുമുള്ള ഒന്നാണെന്ന് മാത്രം. ഇവിടെയും ഈ സമയവൃത്തത്തില്‍ ഒരു നിസ്കാരം അദ്ദേഹം നിര്‍വ്വഹിച്ചു എന്നത് തന്നെ കാരണം. എന്നാല്‍, യാത്ര ആരംഭിക്കുന്നിടത്തോ, കടന്നു പോന്ന ടൈം സോണുകളിലോ സുബ്ഹിയുടെ സമയം അവസാനികുകയും സുബ്ഹിയുടെ സമയം ആവുന്നതിനു മുമ്പ് റിയാദില്‍ എത്തുകയും ചെയ്‌താല്‍ അയാള്‍ വീണ്ടും സുബ്ഹി നിസ്കരിക്കണം. കാരണം ഓരോ തുടക്കവും ഓരോ അവസാനവുമുള്ള രണ്ട് വ്യത്യസ്ത സമയ വൃത്തങ്ങള്‍ ഉണ്ടാവുന്നത് കൊണ്ട് ഇവിടെ ഓരോന്നിലും ഓരോ നിസ്കാരം നിര്‍ബന്ധമാവും. ഈ രൂപത്തില്‍ ഒരേ ദിവസം ആറു നിസ്കാരം വരാമെന്നതു ഇവിടെ പ്രശ്നമല്ല. കാരണം ഇവിടെ അവന്‍റെ ഒരു ദിവസം ആറു മണിക്കൂര്‍ കൂടുതല്‍ അടങ്ങിയതാണല്ലോ. ഇനി മേല്‍ഉദാഹരണത്തിന് നേരെ വിപരീതമായി റിയാദില്‍നിന്ന് ജപ്പാനിലേക്ക് ആണ് യാത്രയെങ്കില്‍ അവിടെ സംഭവിക്കുന്നതും മേല്‍പറഞ്ഞതിന്‍റെ നേര്‍വിപരീതമായിരിക്കും. അഥവാ ഓരോ നിസ്കാരത്തിന്‍റെയും സമയവൃത്തങ്ങള്‍ തുടങ്ങിയ ശേഷം അവസാനിക്കുന്നത് വേഗത്തിലായിരിക്കും. അങ്ങനെ വരുമ്പോള്‍ ഓരോ വൃത്തത്തിലും അതതു നിസ്കാരം നിര്‍വ്വഹിച്ചിരിക്കണം. നിസ്കാരങ്ങള്‍ക്കിടയിലുള്ള സമയവ്യത്യാസം കുറവായിരിക്കുമെന്ന് മാത്രം. ഭൌമസഞ്ചാരം ബാധകമായിടത്തെല്ലാം ഇത് തന്നെയാണ് അടിസ്ഥാനനിയമം. അതേ സമയം ഭൌമ സഞ്ചാരം ബാധകമല്ലാത്ത സോണില്‍ (ഉദാഹരണമായി സ്പേസ്, ചന്ദ്രന്‍, ഇതര ഗ്രഹങ്ങള്‍) എത്തുന്ന ഒരാള്‍ താന്‍ ഭൌമ സഞ്ചാര പരിധി വിടുമ്പോള്‍ ഭൂമിയിലെ സമയം കണക്കാകി തന്‍റെ നിസ്കാര സമയം ചിട്ടപ്പെടുത്തണം. 2007 ഒക്ടോബര്‍ മാസം മലേഷ്യന്‍ വംശജനായ ഷെയ്ക്ക്‌ മുസഫര്‍ ശുകൂര്‍ സ്പേസ് സഞ്ചാരം നടത്തിയ വേളയില്‍ മലേഷ്യയിലെ മുസ്‌ലിം ശാസ്ത്രകാരന്മാരും പണ്ഡിതരും ഒന്നിച്ചു ചേര്‍ന്ന ഒരു പണ്ഡിത സമ്മേളനം നടക്കുകയും അതില്‍ ഭൌമോപരിതലത്തിന് പുറത്തു നിസ്കാരം, നോമ്പ് തുടങ്ങിയ ആരാധനകളുമായി ബന്ധപ്പെട്ട കര്‍മ്മ ശാസ്ത്ര വിധികള്‍ ചര്‍ച്ച ചെയ്യുകയുമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് മലേഷ്യയിലെ ദേശീയ ഫതവ കൌണ്‍സില്‍ "A Guideline of Performing Ibadah at the International Space Station (ISS)" എന്ന പേരില്‍ ഒരു ഗ്രന്ഥവും പുറത്തിറക്കി. കസാകിസ്ഥാനില്‍ നിന്നും യാത്ര ആരംഭിച്ചതിനാല്‍ അവിടത്തെ സമയം കണക്കാക്കിയാണ് ഷേഖ് മുസാഫര്‍ തന്‍റെ നിസ്കാര സമയങ്ങള്‍ അന്ന് ക്രമീകരിക്കുകയുണ്ടായത്.      وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

    Wednesday, March 6, 2019

    മുന്‍കൈയ്യിന്‍റെ പള്ള കൊണ്ട് മനുഷ്യന്‍റെ ഗുഹ്യ സ്ഥാനം തൊട്ടാൽ വുളു മുറിയുമല്ലോ. മുന്‍കൈയ്യിന്‍റെ പള്ള എന്നതില്‍ വിരലുകള്‍ ഉള്‍പ്പെടുമോ❓

    💐💐💐💐💐💐💐💐💐💐💐💐💐
    🌾المعرفة الاسلامية🌾
    🌹ഇസ്ലാമീക വിജ്ഞാനം🌹
     whatsapp no 00919746695894

    💐💐💐💐💐💐💐💐💐💐💐💐💐💐

    بسم الله الرحمن الرحيم
    الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين 
     മുന്‍കൈയ്യിന്‍റെ പള്ള എന്നതില്‍ വിരലുകളുടെ പള്ളയും ഉള്‍പ്പെടുന്നതാണ്. എന്നാല്‍ വിരലുകളുടെ തലകളോ പാര്‍ശ്വഭാഗങ്ങളോ കൈയ്യിന്‍റെ പാര്‍ശ്വഭാഗങ്ങളോ അതില്‍ ഉള്‍പ്പെടുകയില്ല.
    وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

    Monday, March 4, 2019

    നിസ്കാരത്തിനു ശേഷം ജീവനില്ലാത്ത ചെറിയ പ്രാണികളോ അവയുടെ അംശങ്ങളോ ശരീരത്തിലോ നിസ്കാര സ്ഥലത്തോ കണ്ടാല്‍ നിസ്കാരം മടക്കേണ്ടതുണ്ടോ? പല്ലികാഷ്ടമോ മറ്റോ ആണെങ്കിലോ❓

    💐💐💐💐💐💐💐💐💐💐💐💐💐
    🌾المعرفة الاسلامية🌾
    🌹ഇസ്ലാമീക വിജ്ഞാനം🌹
     whatsapp no 00919746695894

    💐💐💐💐💐💐💐💐💐💐💐💐💐💐

    بسم الله الرحمن الرحيم
    الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

     ചത്തുപോയ ഏതു ജീവിയും നജസ് ആണെന്നാണ് പ്രബലാഭിപ്രായം. നിസ്കാര ശേഷം വസ്ത്രത്തിലോ ശരീരത്തിലോ സ്ഥലത്തോ അത് കണ്ടാല്‍ നിസ്കാരം മടക്കേണ്ടതാണ്. എന്നാല്‍ സൂക്ഷിക്കല്‍ പ്രയാസമാവുന്ന വിധം ഈച്ച പോലോത്ത പ്രാണികളുള്ള സ്ഥലത്താണെങ്കില്‍, അത് ശരീരത്തിലോ വസ്ത്രത്തിലോ സ്ഥലത്തോ ഉണ്ടായാലും നിസ്കാരം ശരിയാവുമെന്ന് ഇമാം ഇബ്നുഹജര്‍(റ)വും മറ്റു ചില പണ്ഡിതരും ഫതവ നല്‍കിയതായി കാണാം. പല്ലി, എലി തുടങ്ങിയവയുടെ കാഷ്ടവും നജസ് തന്നെയാണ്. ഈച്ച, വവ്വാല്‍ തുടങ്ങിയവയുടെ കാഷ്ടം നജസാണെങ്കിലും അതിന് ഇളവുള്ളതായി പറയുന്നുണ്ട്. എന്നാല്‍, എലി പോലോത്തവയുടേത് നജസ് തന്നെയാണെന്നാണ് പണ്ഡിതര്‍ പറയുന്നത്. എന്നാല്‍, അവിടെയും സൂക്ഷിക്കല്‍ പ്രയാസമാവും വിധം അവ ധാരാളമായി ഉള്ളിടത്ത് ഇളവുണ്ടെന്ന് ഇബ്നുസിയാദ്(റ)അടക്കമുള്ള പല പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
    وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

    Sunday, March 3, 2019

    ഔറത് മറക്കുന്നതിന്‍റെ നിയമങ്ങള്‍ എന്താണ്? ഒറ്റ തുണി കൊണ്ട് പൊക്കിള്‍ മുതല്‍ കാല്‍ മുട്ട് വരെ മറക്കണം എന്നുണ്ടോ❓

    💐💐💐💐💐💐💐💐💐💐💐💐💐
    🌾المعرفة الاسلامية🌾
    🌹ഇസ്ലാമീക വിജ്ഞാനം🌹
     whatsapp no 00919746695894

    💐💐💐💐💐💐💐💐💐💐💐💐💐💐
    بسم الله الرحمن الرحيم
    الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
     ഔറത്ത് മറക്കല്‍ നിര്‍ബന്ധമാണ്. പുരുഷന്റെ ഔറത് മുട്ടുപൊക്കിളിനു ഇടയിലുള്ള സ്ഥലമാണ്. അതിനാല്‍ മുട്ടും പൊക്കിളും മറയത്തക്ക വിധമായിരിക്കണം വസ്ത്രം ധരിക്കേണ്ടത്. മുകളില്‍ നിന്നും പാര്‍ശ്വങ്ങളില്‍ നിന്നും നോക്കിയാല്‍ കാണാത്തവിധം, തൊലിയുടെ നിറം കാണാന്‍ സാധ്യതയില്ലാത്ത രീതിയിലാണ് ഔറത് മറക്കേണ്ടത്. നിസ്കാരം, ജുമുഅ ഖുതുബ, ത്വവാഫ് തുടങ്ങിയ ഇബാദത്തുകള്‍ ശരിയാകാനുള്ള നിബന്ധന കൂടിയാണ് ഔറത് മറക്കല്‍. നിസ്കാരത്തിനു പുറത്തും ഔറത് മറക്കല്‍ നിര്‍ബന്ധമാണ്. കുളി മുറികള്‍ പോലെ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ ആവശ്യങ്ങളുണ്ടെങ്കില്‍ ഔറത് വെളിവാക്കുന്നതില്‍ ഹറാമില്ല. പക്ഷേ, മറക്കലാണ് അഭികാമ്യം എന്നു പറയേണ്ടതില്ലല്ലോ. ഒരു ആവശ്യവുമില്ലാതെ നഗ്നത പ്രകടിപ്പിക്കല്‍ നിഷിദ്ധം തന്നെ. സ്ത്രീകളുടെ ഔറത് നിസ്കാരം, ത്വവാഫ് തുടങ്ങിയ ആരാധനാ സമയത്ത് മുഖവും മുന്‍കൈയും ഒഴികെയുള്ള ഭാഗങ്ങളാണ്. അന്യ പുരുഷന്മാരുടെ മുമ്പില്‍ ശരീരം മുഴുവന്‍ മറക്കേണ്ടതാണ്. വിവാഹ ബന്ധം നിഷിദ്ധമായ പുരുഷന്മാരുടെ അടുക്കലും മുസ്ലിം സ്ത്രീകളുടെ അടുക്കലും മുട്ടു പൊക്കിളിന്‍റെ ഇടയിലുള്ള സ്ഥലമാണ് ഔറത്. ഇതാണ് ഔറത് മറക്കുന്നതിന്‍റെ ഒരു ഏകദേശ വിശദീകരണം. 
    ഔറത് മറക്കല്‍ ഒരു വസ്ത്രം കൊണ്ടു തന്നെ വേണമെന്ന് നിബന്ധനയില്ല. എന്നാല്‍ പേന്റോ തുണിയോ പൊക്കിളിനു താഴെ ധരിക്കുകയും ബാക്കി ഭാഗം കുപ്പായം കൊണ്ടു മറക്കുകയും ചെയ്യുമ്പോള്‍, മുകളിലൂടെ ആ ഭാഗം കാണാനുള്ള സാധ്യത ഇല്ലെന്ന് ഉറപ്പു വരുത്തണം. കുപ്പായത്തിന്‍റെ മുകളിലെ കുടുക്കുകള്‍ ബന്ധിച്ചിട്ടും പാകമായ ബനിയന്‍ പോലെയുള്ള അടിവസ്ത്രങ്ങള്‍ ധരിച്ചും ഈ സാധ്യത തടയാവുന്നതാണ്.
    وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

    Saturday, March 2, 2019

    കീഴ്വായു എപ്പോഴും പോകുന്നവര്‍ക്ക് നിസ്കാരവും ഖുര്‍ആന്‍ ഓത്തും എങ്ങിനെയാണ്‌ നിര്‍വഹിക്കുക ❓

    💐💐💐💐💐💐💐💐💐💐💐💐💐
    🌾المعرفة الاسلامية🌾
    🌹ഇസ്ലാമീക വിജ്ഞാനം🌹
     whatsapp no 00919746695894

    💐💐💐💐💐💐💐💐💐💐💐💐💐💐

    بسم الله الرحمن الرحيم
    الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
     കീഴ്വായു സ്ഥിരമായി പോയിക്കൊണ്ടിരിക്കുന്നവനും മൂത്രവാര്‍ച്ചയുള്ളവനുമൊക്കെ നിത്യഅശുദ്ധിക്കാരനായാണ് പരിഗണിക്കപ്പെടുന്നത്. അത്തരക്കാര്‍ നിസ്കാരത്തിന്റെ സമയം ആയശേഷമേ വുദൂ ചെയ്യാവൂ. മൂത്രവാര്‍ച്ചക്കാരനോ ഇസ്തിഹാദത് ഉള്ള സ്ത്രീയോ ആണെങ്കില്‍ വുദൂ ചെയ്യുന്നതിന് മുമ്പായി ആ ഭാഗം വൃത്തിയാക്കി മൂത്രം പുറത്തേക്ക് വരാതിരിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യണം. മയ്യിത് നിസ്കാരമാണെങ്കില്‍, മയ്യിത് കുളിപ്പിച്ചുകഴിഞ്ഞ ശേഷമേ വുദൂ ചെയ്യാവൂ. വൂദൂ ചെയ്യുമ്പോള്‍ അശുദ്ധിയെ ഉയര്‍ത്തുന്നു എന്ന് നിയ്യത് ചെയ്യരുത്, കാരണം അത്തരക്കാരുടെ അശുദ്ധി ഉയരുന്നില്ല, മറിച്ച്, നിസ്കാരത്തെ ഹലാലാക്കാന്‍ വേണ്ടി വുദൂ ചെയ്യുന്നു എന്ന് വേണം നിയ്യത് ചെയ്യാന്‍. എത്രയും വേഗം വുദൂ ചെയ്ത് ഉടനെത്തന്നെ നിസ്കാരം നിര്‍വ്വഹിക്കുകയും വേണം. അഥവാ, വുദൂ ചെയ്ത ശേഷം സ്കാരവുമായി ബന്ധപ്പെട്ട കാര്യങ്ങളല്ലാത്തതിനായി സമയം ചെലവഴിക്കരുത്. ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ വുദൂ നിര്‍ബന്ധമില്ലല്ലോ. മുസ്ഹഫ് തൊടാനാണ് വുദൂ വേണ്ടത്. ഓതാന്‍ വുദൂ സുന്നതാണ്. അത് കൊണ്ട് തന്നെ, അത്തരക്കാര്‍ക്ക് മനപ്പാഠമറിയുന്ന സൂറതുകള്‍ ഓതാവുന്നതാണ്, അല്ലെങ്കില്‍ മറ്റാരോടെങ്കിലും മറിച്ചുതരാന്‍ പറഞ്ഞും ഓതാവുന്നതാണ്, അതുമല്ലെങ്കില്‍ വുദൂ ചെയ്ത് ഉടനെത്തന്നെ ഖുര്‍ആന്‍ മറിച്ച് വെച്ച് ശേഷം സ്പര്‍ശിക്കാതെ ഓതാവുന്നതാണ്. പേജുകള്‍ മറിക്കാന്‍ മറ്റാരുടെയെങ്കിലും സഹായം തേടാവുന്നതോ പേന, പെന്‍സില്‍ പോലോത്ത വല്ല സാധനവും കൊണ്ട് മറിക്കാവുന്നതോ ആണ്. അത്തരം സാഹചര്യങ്ങളിലും പ്രത്യേകതാല്‍പര്യമെടുത്ത് ഖുര്‍ആന്‍ ഓതുന്നതിന് വളരെയേറെ പ്രതിഫലമുണ്ടാവുമെന്ന് പറയേണ്ടതില്ലല്ലോ

    وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

    Friday, March 1, 2019

    തല മറക്കലും സുബ്ഹിയിലെ ഖുനൂത്ത് ഓതലും സുന്നതാണോ? എന്താണ് തെളിവ്❓

    💐💐💐💐💐💐💐💐💐💐💐💐💐
    🌾المعرفة الاسلامية🌾
    🌹ഇസ്ലാമീക വിജ്ഞാനം🌹
     whatsapp no 00919746695894

    💐💐💐💐💐💐💐💐💐💐💐💐💐💐

    بسم الله الرحمن الرحيم
    الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينبسم الله الرحمن الرحيم
    الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
     ഇന്ന് ഇസ്‌ലാമികലോകത്ത് നിലവിലുള്ള നാല് കര്‍മ്മശാസ്ത്ര മദ്ഹബുകളുടെ ഖുനൂതിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം, മാലികീ മദ്ഹബ് – സുബ്ഹിയില്‍ ഖുനൂത് സുന്നതാണ്, വിത്റിലോ മറ്റു നിസ്കാരങ്ങളിലോ ഇല്ല ശാഫിഈ മദ്ഹബ് – സുബ്ഹിയിലും റമദാന്‍ രണ്ടാം പകുതിയിലെ വിത്റിലും സുന്നതാണ്. മുസ്‌ലിംസമൂഹത്തിന് വിപത്തുകള്‍ വരുമ്പോള്‍ നാസിലതിന്റെ ഖുനൂത് ഏത് നിസ്കാരത്തിലും ഓതാവുന്നതാണ്. ഹനഫീ മദ്ഹബ് – എല്ലാ ദിവസവും വിത്റില്‍ ഖുനൂത് സുന്നതാണ്. മറ്റു നിസ്കാരങ്ങളിലൊന്നും അത് സുന്നതില്ല. എന്നാല്‍ ആവശ്യഘട്ടങ്ങളില്‍ സുബ്ഹിയില്‍ നാസിലതിന്റെ ഖുനൂത് ഓതാവുന്നതാണ്. ഹമ്പലീ മദ്ഹബ് - എല്ലാ ദിവസവും വിത്റില്‍ ഖുനൂത് സുന്നതാണ്. മറ്റു നിസ്കാരങ്ങളിലൊന്നും അത് സുന്നതില്ല. ജുമുഅ അല്ലാത്ത എല്ലാ നിസ്കാരങ്ങളിലും ആവശ്യമെങ്കില്‍ നാസിലതിന്റെ ഖുനൂത് ഓതാവുന്നതാണ്. ചുരുക്കത്തില്‍ ഖുനൂത് എന്നത് പ്രവാചകരുടെ ചര്യയാണെന്ന് മനസ്സിലാക്കാം. സുബ്ഹിയിലോ വിത്റിലോ ഖുനൂത് ഇല്ലെന്നും അത് ബിദ്അതാണെന്നും പറയുന്നത് ഹദീസുകള്‍ക്ക് കടകവിരുദ്ധമാണ്. മുസ്ലിം ലോകത്തെ പ്രമുഖ പണ്ഡിതിരില്‍ ആരും തന്നെ അത് പറഞ്ഞിട്ടില്ല. എല്ലാ നിസ്കാര സമയത്തും നിങ്ങള്‍ ഭംഗി (വസ്ത്രം)പാലിക്കുക (അഅ്റാഫ് 31) എന്ന ആയതിന്റെ വ്യാഖ്യാനത്തില്‍ പല പണ്ഡിതരും തലമറക്കലും ഇതിന്റെ ഭാഗമാണെന്ന് പറഞ്ഞതായി കാണാം. അത് നാടിന്റെ പതിവും രീതിയുമനുസരിച്ച് വ്യത്യാസപ്പെടുമെന്നും ഓരോ നാട്ടിലും ഭംഗിയായി പരിഗണിക്കപ്പെടുന്നത് ഇവിടെയും പരിഗണിക്കേണ്ടതാണെന്നും പണ്ഡിതര്‍ പറയുന്നു. നിസ്കാരത്തില്‍ തലയും ചുമലും തുറന്നിടുന്നത് ഖുശൂഇന് ഭംഗം വരുത്തുമെന്നും ആയതിനാല്‍ അവ മറക്കാതിരിക്കല്‍ കറാഹതാണെന്നും പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. അതോടൊപ്പം, സാധാരണ ഗതിയില്‍ തല തുറന്നിടല്‍ മാന്യതക്ക് നിരക്കാത്തതായി പലയിടത്തും പരിഗണിക്കപ്പെടുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. അത്തരം സാഹചര്യത്തില്‍ നിസ്കാരത്തില്‍ അത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് പറയേണ്ടതില്ലല്ലോ

    وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله