വിഗ് വെക്കല്‍ ഇന്ന് സര്‍വ്വസാധാരണമാണ്. അതിന്റെ വിധി എന്താണ്?
بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
ഇന്ന് സര്‍വ്വ സാധാരണയായി ഉപയോഗിക്കപ്പെടുന്നതാണിത്. മുടിയില്ലാത്ത ഭാഗത്ത് ഫൈബര്‍, പ്ളാസ്റ്റിക് പോലോത്ത സിന്തെറ്റിക് മെറ്റീരിയല്‍ ഉപയോഗിച്ച് നിര്‍മിച്ച മുടി പോലോത്ത നാരുകള്‍ പതിപ്പിച്ച ക്ലിപ്പുകള്‍ ഘടിപ്പിക്കുന്നതാണ് ഈ വിദ്യ. ആവശ്യാനുസരണം തലയില്‍ നീക്കം ചെയ്യാന്‍ സാധിക്കുമെന്നതാണിതിന്റെ പ്രത്യേകത. കഷണ്ടി ഒരു ന്യൂനതയും രോഗവുമാണ്. മുടി വളരുന്നതിന് സഹായകമായ ഡി.എച്ച്.ടി ഹോര്‍മോണിന്റെ കുറവാണ് കഷണ്ടിയുടെ ഹേതു. ന്യൂനത മറച്ചുവെക്കുന്നതിന് ശരീഅത്തില്‍ വിലക്കൊന്നുമില്ല. കഷണ്ടിയെന്ന ന്യൂനത മറച്ചുവെക്കല്‍ തന്നെയാണല്ലോ ഈ പ്രക്രിയയിലും നടക്കുന്നത്. ഭംഗിക്ക് വേണ്ടി മുടികൂട്ടിച്ചേര്‍ക്കുന്നവരെയും പച്ചകുത്തുന്നവരെയും പല്ല് രാകുന്നവരെയും അല്ലാഹു ശപിച്ചിരിക്കുന്നു എന്ന ഹദീസിന്റെ വിശദീകരണത്തില്‍ ഇമാം നവവി തങ്ങള്‍ പറയുന്നു: ഭംഗിക്ക് വേണ്ടി ചെയ്യുന്നത് മാത്രമാണ് ഇസ്ലാമില്‍ നിഷിദ്ധമായത്. ചികിത്സക്ക് വേണ്ടിയോ പല്ലിലോ മറ്റോ ഉള്ള ന്യൂനത ഒഴിവാക്കാനോ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവശ്യമായി വന്നാല്‍ അതിന് കുഴപ്പമൊന്നുമില്ല.(ശറഹ് മുസ്‌ലിം) ഉപയോഗിക്കുന്ന വിഗുകളില്‍ താഴെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതില്‍ ഉപയോഗിക്കപ്പെട്ട വസ്തു മറ്റൊരു മനുഷ്യന്റെ മുടിയോ ചത്ത മൃഗങ്ങളുടെ രോമമോ ആയിരിക്കരുത്. കുളി, വുളൂ തുടങ്ങിയ നിര്‍ബന്ധശുചീകരണ വേളകളില്‍ നിര്‍ബന്ധമായ ഭാഗത്തേക്ക് വെള്ളം ചേരാനായി ഇത് മാറ്റിവെക്കേണ്ടതാണ്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
No comments:
Post a Comment