Saturday, April 11, 2020

ഔറത് മറഞ്ഞിട്ടില്ല എന്നത്(വസ്ത്രം കീറിയത്) നിസ്കരിച്ചു കഴിഞ്ഞതിനു ശേഷം കണ്ടാല്‍ നിസ്കാരത്തിന്‍റെ വിധി എന്താണ്❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
ആരാധനകള്‍ ശരിയാവാന്‍ നിസ്കരിക്കുന്നവന്‍റെ ധാരണയും യാഥാര്‍ത്ഥ്യവും ശരിയായിരിക്കണം. അല്ലാത്ത വിധം നടക്കുന്ന ആരാധനകളൊക്കെ അസാധുവും ബോധ്യം വരുന്ന സമയത്ത് മടക്കേണ്ടതുമാണ്. സമയം ആയെന്ന് ഉറപ്പോ ധാരണയോ (ഏകദേശ ഉറപ്പ്) ഇല്ലാതെ ഒരാള്‍ നിസ്കരിക്കുകയും പിന്നീട്, ആ നിസ്കാരം യഥാര്‍ത്ഥ സമയത്ത് തന്നെയാണ് സംഭവിച്ചത് എന്ന് വ്യക്തമായാല്‍ പോലും ആ നിസ്കാരം ശരിയാവില്ലെന്നതാണ് നിയമം. എന്നത് പോലെ, ഔറത് മറക്കുന്നിടത്തും അതു തന്നെയാണ് നിയമം. ഔറത് വേണ്ട വിധം മറയാതെ, മറഞ്ഞിട്ടുണ്ടെന്ന് ധരിച്ച് നിസ്കരിച്ചാല്‍ ആ നിസ്കാരം സാധുവല്ല. ശേഷം വസ്ത്രത്തിലെ കീറല്‍ ശ്രദ്ധയില്‍ പെടുന്ന സമയത്ത്, അതുടുത്ത് നിസ്കരിച്ചിരിക്കാന്‍ സാധ്യതയുള്ള എല്ലാ നിസ്കാരങ്ങളും മടക്കി നിസ്കരിക്കേണ്ടതാണ്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
ചില സ്ത്രീകൾ നിസ്‌കാരത്തിനായി മുഖ മക്കന ഇടുമ്പോൾ നെറ്റിയിൽ രണ്ടു ഭാഗത്തും തലമുടി കാണുന്നു. അത് മറയ്ക്കുകയാണെങ്കിൽ സുജൂദിന്റെ സ്ഥാനം മറയുകയും ചെയ്യും . ഈ അവസ്ഥയിൽ എന്താണ് പരിഹാരം❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
നെറ്റിയുടെ രണ്ടു ഭാഗത്തും തലമുടി കാണുന്നു എന്നുള്ളതിന്റെ വിവക്ഷ നെറ്റിയിൽ മുളച്ച മുടിയാണെങ്കിൽ അത് മറയ്‌ക്കേണ്ടതില്ല. തലമുടിയെ മറയ്‌ക്കേണ്ടതുള്ളൂ . തലയിൽ മുളച്ച മുടി നെറ്റിയിലേക്ക് ഇറങ്ങി വന്നതാണെങ്കിൽ മുഖമക്കനയിട്ടാൽ അത് തടസ്സം ചെയ്യാവുന്നതാണ് . ഈ നിയമം മനസ്സിലാക്കി മക്കന ധരിക്കുക.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
ഹറം ശരീഫിൽ ത്വവാഫ് മുടങ്ങല്‍ ഖിയാമത്തു നാളിന്‍റെ അടയാളമായി പറയപ്പെടുന്ന ഹദീസുകൾ ഉണ്ടോ❓

☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894*
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين 
വിശുദ്ധ ഹറമില്‍ ഈയുടത്ത് കൊറോണ വൈറസ് മൂലം ത്വവാഫിനും മറ്റു ഇബാദത്തുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുകയുണ്ടായി. ഈ സാഹചര്യത്തില്‍ അടിസ്ഥാനരഹിതമായ പല കാര്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഹറമില്‍ ത്വവാഫ് മുടങ്ങുന്ന സംഭവം ചരിത്രത്തില്‍ പലതവണ സംഭവിച്ചതാണ്. പഴയകാലത്തും അടുത്തകാലങ്ങളിലും ഇതുണ്ടായിട്ടുണ്ട്. ഹറം ശരീഫില്‍ ത്വവാഫ് നിലക്കാതെ നടക്കണമെന്ന നിബന്ധന ശരീഅത്തിലില്ല. ത്വവാഫ് മുടങ്ങുകയെന്നത് ഖിയാമത് നാളിന്‍റെ അടയാളമാണെന്ന ഹദീസുകളും ശ്രദ്ധയില്‍ പെട്ടിട്ടില്ല.

എന്നാല്‍ അന്ത്യനാളിന്‍റെ സുചനാഅടയാളങ്ങളായി നിരവധി കാര്യങ്ങള്‍ നബി(സ്വ) പറഞ്ഞിട്ടുണ്ട്. നബി(സ്വ) നിയോഗം തന്നെ അന്ത്യനാളിന്‍റെ അടയാളമാണെന്ന് (ബുഖാരി 6504) ഹദീസില്‍ കാണാം. നബി(സ്വ)യുടെ വിയോഗവും അന്ത്യദിനത്തിന്‍റെ അടയാളമാണെന്ന് (ബുഖാരി 3176) ഹദീസിലുണ്ട്. ബൈതുല്‍മുഖദ്ദസ് കീഴടക്കലും ഫലസ്തീനില്‍ പകര്‍ച്ചവ്യാധി പരക്കലും സമ്പത്ത് അധികരിക്കലും നുബുവ്വത് വാദിക്കുന്നവര്‍ ഉടലെടുക്കലും ഹിജാസില്‍ അഗ്നിബാധയുണ്ടാകലും ദരിധ്രര്‍ പോലും വലിയ കൊട്ടാരങ്ങളില്‍ താമസിക്കലും ഭൂമികുലുക്കം സംഭവക്കലും മൃഗങ്ങളും അചേതനവസ്തുക്കളും മനുഷ്യരോട് സംസാരിക്കലും ചന്ത്രന്‍ പിളരലും കോണ്‍സ്റ്റാന്‍റിനോപ്പ്ള്‍ പിടിച്ചടക്കലും എല്ലാം അന്ത്യദിനത്തിന്‍റെ ചെറിയ അടയാളങ്ങളായി നബി(സ്വ) പറഞ്ഞിട്ടുണ്ട്.

മേല്‍പറയപ്പെട്ട കാര്യങ്ങളെല്ലാം സംഭവിച്ചതായി നമുക്ക് തെളിഞ്ഞതാണല്ലോ.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Saturday, April 4, 2020

കൊറോണ വൈറസ് ഭീതി മൂലം പള്ളികളില്‍ നിന്ന് ബാങ്കിന് കൂടെ നിങ്ങല്‍ വീട്ടില്‍ നിന്ന് നിസ്കരിക്കൂ എന്ന ആഹ്വാനം (സ്വല്ലൂ ഫീ രിഹാലികും) കേള്‍ക്കാ നിടയായി. ഇതിന് അടിസ്ഥാനമുണ്ടോ
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894*
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
അപകടകരമായ ഇത്തരം രോഗങ്ങളില്‍ നിന്ന് നമ്മെ എല്ലാവരെയും നാഥനായ അല്ലാഹു കാത്തുസംരക്ഷിക്കട്ടെ എന്ന് ദുആ ചെയ്യാം.


മഴ, ശക്തമായ ഇരുട്ട്, ശക്തിയാ കാറ്റ് പോലയുള്ള കാരണങ്ങള്‍ ഉണ്ടാകുമ്പോള്‍ പള്ളികളിലുല്ല ജമാഅത്തില്‍ പങ്കെടുക്കാതെ വീട്ടില്‍ നിന്ന് നിസ്കരിക്കാനുള്ള അനുമതി ഇസ്ലാം നല്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ ബാങ്കിനിടയിലോ ബാങ്കിന്‍റെ അവസാത്തിലോ ‘നിങ്ങള്‍ വീട്ടില്‍ നിന്ന് നിസ്കരിക്കൂ’ എന്ന് ആഹ്വാനം ചെയ്യല്‍ സുന്നത്താണെന്ന് തുഹ്ഫ&ശര്‍വാനീ(5/91).


ഹുദൈബിയ്യ കാലത്ത് നബിതങ്ങളോടൊപ്പം കഴിയുന്ന സമയത്ത് മഴ പെയ്തപ്പോള്‍ തിരുനബിയുടെ അറിയിപ്പുകാരന്‍ ‘നിങ്ങള്‍ സ്വന്തം കുടിലുകളില്‍ നിന്ന് നിസകരിക്കൂ’ (സ്വല്ലൂ ഫീ രിഹാലികും) എന്ന് വിളിച്ചു പറഞ്ഞതായുള്ള ഹദീസ് അബൂദാവൂദ്, നസാഈ, ഇബ്നുമാജ തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങളിലും കാണാം.


മഹാനായ ഇബ്നുഉമര്‍(റ)  അതിശൈത്യമുള്ള ഒരു രാത്രിയില്‍ ഇങ്ങനെ ബാങ്ക് വിളിക്കുകയും നബി(സ്വ) അങ്ങനെ കല്‍പിക്കാറുണ്ടായിരുന്നുവെന്ന് പറയുകയും ചെയ്തതായി ബുഖാരിയും മുസ്ലിമും റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാം.


കഠിനമായ ചൂട്, തണുപ്പ്, കാറ്റ്, രോഗം തുടങ്ങിയവ പള്ളിയിലെ ജമാഅത്തില്‍ പങ്കെടുക്കാതിരിക്കാനുള്ള കാരണങ്ങളാണെന്നും അത്തരം സാഹചര്യങ്ങളില്‍ സ്വവസതികളില്‍ നിന്ന് നിസ്കരിക്കാന്‍ ബാങ്കിലൂടെ ആഹ്വാനം ചെയ്യണമെന്നും പഠിപ്പിച്ച ഇസ്ലാം മാനവികമൂല്യങ്ങള്‍ക്ക് നല്‍കുന്ന വില മനസിലാക്കാന്‍ ഇതൊരുദാഹരണം മാത്രം.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Friday, April 3, 2020

കൊറോണയെ പ്രതിരോധിക്കാന്‍ എല്ലായിടത്തും സാനിറ്റൈസര്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. നിലവിലെ സാഹചര്യത്തില്‍ വന്‍തോതില്‍ ആള്‍കഹോള്‍ ചേര്‍ത്താണ് ഇവയില്‍ ചിലതൊക്കെ നിര്‍മ്മിക്കുന്നത് എന്ന് അറിയുന്നു. ഇത് നജസ് ആണോ❓
അവ ഉപയോഗിച്ചാല്‍ നിസ്കാരം ശരിയാകുമോ❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894*
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين 
ഏത് വ്യാധികള്‍ക്കിടയിലും ഇത്തരം വിഷയങ്ങളിലുള്ള സൂക്ഷ്മതയും ആരാധനകളുടെ സ്വീകാര്യതയില്‍ പുലര്‍ത്തുന്ന കണിശതയും പ്രത്യേകം പ്രശംസിക്കട്ടെ. അല്ലാഹു നമ്മുടെ ഇബാദതുകളെല്ലാം കുറവുകള്‍ പരിഹരിച്ച് സ്വീകരിക്കുമാറാവട്ടെ.


ഇന്ന് ലഭ്യമായ സാനിറ്റൈസറുകളിലെല്ലാം ചെറുതോ വലുതോ ആയ അളവുകളില്‍ ആള്‍കഹോള്‍ അടങ്ങിയിരിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. ലഹരിയുണ്ടാക്കുന്നതെല്ലാം നജസ് ആണ് എന്ന അടിസ്ഥാന തത്വത്തില്‍നിന്നാണ് ആള്‍കഹോള്‍ നജസ് ആണ് എന്ന നിയമം പിടിക്കപ്പെടുന്നത്.


അതേസമയം, ആള്‍കഹോള്‍ പല തരത്തിലുണ്ടെന്നത് ഇവിടെ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഈഥൈല്‍, മീഥൈല്‍, ഐസോപ്രോപില്‍, ബ്രൂട്ടല്‍ തുടങ്ങി ഇത് പല വിധത്തില്‍ വര്‍ഗ്ഗീകരിക്കപ്പെടുന്നുണ്ട്. ഇവയില്‍ ലഹരിയുണ്ടാക്കുന്നവയും അല്ലാത്തവയുമുണ്ട് എന്നാണ് അവയുടെ നിര്‍മ്മാണരീതിയും ചേരുവകളും നോക്കുമ്പോള്‍ മനസ്സിലാവുന്നത്. ജൈവവസ്തുക്കളില്‍നിന്നുണ്ടാക്കുന്നവ ലഹരിക്ക് കാരണമാവുന്നവയാണെന്നും വ്യാവസായികാവശ്യങ്ങള്‍ക്കായി പെട്രോളിയം ഉല്‍പന്നങ്ങളില്‍നിന്നും മറ്റും രാസപ്രവര്‍ത്തനങ്ങളിലൂടെ നിര്‍മ്മിക്കപ്പെടുന്നവയില്‍ ലഹരി ഉണ്ടാക്കത്തവയുമുണ്ടെന്നും മനസ്സിലാവുന്നു. 


സാനിറ്റൈസര്‍, സ്പ്രേ തുടങ്ങിയവയിലെല്ലാം രണ്ട് തരത്തിലുള്ളതും ഉപയോഗിക്കപ്പെടാറുണ്ട്. അത് കൊണ്ട് തന്നെ, നാം ഉപയോഗിക്കുന്ന സാനിറ്റൈസറിന്റെ ചേരുവകള്‍ നോക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ലഹരിയുണ്ടാക്കാത്തതാണ് ചേര്‍ത്തിട്ടുള്ളതെങ്കില്‍ അത് ശുദ്ധമാണെന്നും ലഹരി ഉണ്ടാക്കുന്ന തരത്തിലുള്ളതാണെന്ന് ബോധ്യപ്പെട്ടാല്‍ അവ മുതനജ്ജിസ് ആവുമെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ.


ചേരുവകള്‍ വ്യക്തമായി പറയപ്പെടാത്തവയോ അറിയപ്പെടാത്തവയോ ആണെങ്കില്‍, അത് സംശയത്തിന്റെ പരിധിയിലാണെന്നതിനാലും കൂടുതല്‍ സാധ്യത ഇന്‍ഡസ്ട്രിയല്‍ ആള്‍കഹോള്‍ ആവാനാണെന്നതിനാലും, നജസ് ആണെന്ന് പറയാവതല്ല, ഉറപ്പാവുന്ന പക്ഷം മാത്രമേ ഒരു സാധനത്തെ കുറിച്ച് നജസ് ആണെന്ന് വിധിക്കാനൊക്കൂ.


മേല്‍ പറഞ്ഞവയുടെ വെളിച്ചത്തില്‍, സാനിറ്റൈസര്‍ ഉപയോഗത്തെകുറിച്ചും  ശേഷമുള്ള നിസ്കാരത്തെ കുറിച്ചും ഇങ്ങനെ പറയാവുന്നതാണ്.


1. നജസ് അല്ലാത്ത ആള്‍കഹോള്‍ ഉപയോഗിച്ചുണ്ടാക്കിയതാണെങ്കില്‍, (ഐസോപ്രോപില്‍, ബ്രൂട്ടല്‍ തുടങ്ങിയവയൊക്കെ ഈ ഗണത്തിലാണ് വരുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്) അത് ഉപയോഗിക്കാവുന്നതാണ്, അത് നിസ്കാരത്തെ ബാധിക്കുകയുമില്ല.


2. നജസ് ആയ ആള്‍കഹോള്‍ ഉപയോഗിച്ചുണ്ടാക്കിയതാണെങ്കില്‍, ആവശ്യത്തിനല്ലാതെ അത് ഉപയോഗിക്കാവതല്ല, ഉപയോഗിക്കുന്ന പക്ഷം, നിസ്കാരത്തിന് മുമ്പായി അത് കഴുകി വൃത്തിയാക്കേണ്ടതാണ്.


3. നജസ് ആണോ അല്ലേ എന്ന് ഉറപ്പില്ലാത്ത വിധമാണെങ്കില്‍, അത് ഉപയോഗിക്കുന്നതില്‍ തെറ്റുണ്ടെന്നോ അങ്ങനെ നടത്തുന്ന നിസ്കാരം അസാധുവാണെന്നോ പറയാവതല്ല. നജസ് ആണോ എന്ന ധാരണക്ക് ശക്തിയുണ്ടെങ്കില്‍ പോലും, ഉറപ്പ് ആവാത്തിടത്തോളം അത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് ഫത്ഹുല്‍മുഈന്‍ അടക്കമുള്ള ഗ്രന്ഥങ്ങള്‍ വ്യക്തമായി പറയുന്നുണ്ട്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
കറിയില്‍ നിന്നും കൂറയെ കിട്ടിയാല്‍ എന്താണ് അതിന്‍റെ വിധി? ഇന്നു ഹോട്ടലുകളിലും മെസ്സ് റൂമുകളിലും ധാരാളം ഈച്ചയും കൂറയും ഉണ്ടാകാറുണ്ട്. അത് കറിയിലോ ചായയിലോ വീണു ചത്താല്‍ നജസ് ആകുമോ, അത് ഉപയോഗിക്കുവാന്‍ പറ്റുമോ❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
വെള്ളമല്ലാത്ത ദ്രാവകങ്ങള്‍ മുതനജ്ജിസ് ആയാല്‍ അത് ശുദ്ധീകരിക്കാന്‍ യാതൊരു മാര്‍ഗ്ഗവും ഇല്ല. ഒഴിച്ചുകളയുകയല്ലാതെ വേറെ നിര്‍വ്വാഹമില്ല. എന്നാല്‍, കൂറ, ഈച്ച പോലോത്ത ഒലിക്കുന്ന രക്തമില്ലാത്ത ജീവികള്‍ പൊറുക്കപ്പെടുന്ന നജസുകളാണ്, വീഴുന്നത് കൊണ്ട് കുഴപ്പമില്ല. അവ കൊണ്ട് ചായ, കറി പോലോത്തവ മുതനജ്ജിസ് ആവുകയില്ല. ഈച്ച വെള്ളത്തിലോ മറ്റോ വീണാല്‍ അത് മുഴുവന്‍ മുങ്ങിയിട്ടില്ലെങ്കില്‍ മുഴുവനായി മുക്കണമെന്ന് ഹദീസുകളില്‍ കാണാം. ഇമാം അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു, നിങ്ങളില്‍ ആരുടെയെങ്കിലും ൃൃ (പാനീയത്തില്‍) ഈച്ച വീണാല്‍ അതിനെ മുഴുവനായും മുക്കട്ടെ, അതിന്റെ ഒരു ചിറകില്‍ രോഗവും മറുചിറകില്‍ മരുന്നുമാണ് (ബുഖാരി). ഈച്ച വീഴുമ്പോള്‍ രോഗമുള്ള ചിറക് കൊണ്ട് വീഴാനാണ് ശ്രമിക്കുക എന്നും മറ്റു നിവേദനങ്ങളില്‍ കാണാം. ഇക്കാര്യം ഇന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്ന് കൂടി ഓര്‍ക്കേണ്ടതാണ്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Monday, March 30, 2020

പതിവാക്കിയാല്‍ പല പുണ്യങ്ങളും കിട്ടുന്ന സൂറതുകളും ആയത്തുകളും ഉണ്ടല്ലോ. ആര്‍ത്തവകാരിക്ക് പതിവാക്കലിന്‍റെ പുണ്യം കിട്ടുമോ❓ ആര്‍ത്തവസമയത്ത് തബാറക തുടങ്ങിയ സൂറത്തുകള്‍ ഹൃദയം കൊണ്ട് ഓതാമോ❓ ദിക്റ് എന്ന നിലയില്‍ ആയത്തുകള്‍ ചൊല്ലാമോ❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
ഹൈള്, നിഫാസ്, ജനാബത് തുടങ്ങിയ വലിയ അശുദ്ധിയുള്ളവര്‍ക്ക് ഖുര്ആന്‍ തൊടലും ഓതലും പാടില്ല. ഖുര്‍ആന്‍ എന്ന ഉദ്ദേശ്യത്തോടെ ഒന്നും ഓതാവതല്ല. സാധാരണ പതിവാക്കുന്ന സൂറതുകളും ഹൈള് സമയത്ത് ഓതല്‍ അനുവദനീയമല്ല. ദിക്റ് എന്ന നിലയില് ആയതുകളും മറ്റും ഓതാവുന്നതാണ്, ഉദാഹരണം,ഭക്ഷണം കഴിക്കുമ്പോള്‍ ബിസ്മി ചൊല്ലുന്നത്, വാഹനത്തില്‍ കയറുമ്പോഴുള്ള ദിക്റ് ചൊല്ലുന്നത്. എന്നാല്‍, വാക്കുകള്‍ പുറത്തേക്ക് വരാത്ത വിധം ഹൃദയം കൊണ്ട് സൂറതുകളും മറ്റും ഓതാവുന്നതുമാണ്. സാധാരണ പതിവാക്കുന്ന കാര്യങ്ങള്‍ ന്യായമായ കാരണങ്ങളാല്‍ ചെയ്യാനാവാതിരുന്നാലും ആ പതിവാക്കലിന്റെ പുണ്യം കിട്ടുന്നതാണ്. അത്തരം കാരണങ്ങളാല്‍ മുടങ്ങുന്നതിനെ പതിവാക്കല്‍ (മുവാളബത്) മുടങ്ങലായി പരിഗണിക്കപ്പെടുകയുമില്ല. മാത്രവുമല്ല, ആരോഗ്യ സമയത്ത് സ്ഥിരമായി ചെയ്തുപോരുന്ന കര്‍മ്മങ്ങള്‍ അനാരോഗ്യസമയത്ത് ചെയ്യാന്‍ കഴിയാതെ വരുമ്പോഴും ചെയ്തതിന്റെ പ്രതിഫലം ലഭിക്കുമെന്ന് തര്‍ഗീബിന്റെ പല ഗ്രന്ഥങ്ങളിലും കാണാവുന്നതാണ്. മേല്‍പറഞ്ഞ അവസ്ഥകളിലും അത് ബാധകമാവുമെന്ന് തന്നെ ന്യായമായും പ്രതീക്ഷിക്കാം. ഒരു സല്‍കര്‍മ്മം ചെയ്യാന്‍ ഉദ്ദേശിച്ചാല്‍തന്നെ അതിന് ഒരു പ്രതിഫലം എഴുതപ്പെടുമെന്ന് ഹദീസുകളില്‍ വ്യക്തമായി വന്നതാണല്ലോ. അതായത്, കരുത്ത് ഏറെ പ്രധാനമാണെന്നാണ് ഇതില്‍നിന്ന് മനസ്സിലാവുന്നത്. ഹജ്ജ് ചെയ്യാന്‍ അതിയായി ആഗ്രഹിച്ച് അവസാനം അതിനായി സ്വരൂപിച്ച തുക ഇതരരുടെ കഷ്ടപ്പാട് കണ്ട് അവര്‍ക്ക് ദാനം നല്‍കിയതിന്റെ പേരില്‍ ചെയ്യാത്ത ഹജ്ജ് സ്വീകരിക്കപ്പെട്ടതും മുന്‍ഗാമികളുടെ ചരിത്രം നമുക്ക് പറഞ്ഞുതരുന്നുണ്ട്. വിശ്വാസിയുടെ കരുത്ത് തന്നെ സല്‍കര്‍മ്മമാണെന്ന് ഇതില്‍നിന്നെല്ലാം മനസ്സിലാക്കാം. 
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Sunday, March 29, 2020


വീട്ടിൽ വെച്ച് പുരുഷന്മാരും സ്ത്രീകളും ജമാഅത്തായി നിസ്ക്കരിക്കുമ്പോൾ സ്വഫ് നില്‍ക്കേണ്ട രൂപം വിവരിക്കാമോ❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm
*whatsapp no.9746695894*
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
ജമാഅത്തായി നിസ്കരിക്കുമ്പോള്‍ സ്വഫ് ശരിപ്പെടുത്തുന്നതിലെ ക്രമം പണ്ഡിതന്മാര്‍ കിതാബുകളില്‍ കൃത്യമായി വിവരിച്ചിട്ടുണ്ട്. സ്ത്രീകളും പുരുഷന്മാരും ഒന്നിച്ച് ജമാഅത്തായി നിസ്കരിക്കുമ്പോള്‍ സ്ത്രീകള്‍ എപ്പോഴും പുരുഷന്മാരെക്കാള്‍ ഒരു സ്വഫ് പിന്തിയാണ് നില്‍ക്കേണ്ടത്. ഈ വിഷയത്തില്‍ സ്ത്രീ-പുരുഷന്മാര്‍ തമ്മില്‍ മഹ്റമുകളായാലും ഇങ്ങനെതന്നെയാണ് നില്‍ക്കേണ്ടത് എന്നാണ് പ്രബലമായ വീക്ഷണം. ആയതിനാല്‍ ഇവിടെ പിതാവ്, മാതാവ്, ഭര്‍ത്താവ്, ഭാര്യ, മകന്‍, മകള്‍, മരുമകള്‍ തുടങ്ങിയ ബന്ധങ്ങളൊന്നും പരിഗണിക്കേണ്ടതില്ല. പുരുഷനാണോ അതോ സ്ത്രീയാണോ എന്ന് മാത്രം നോക്കിയാല്‍ മതി.

ജമാഅത്ത് തുടങ്ങുമ്പോള്‍ രണ്ട് പുരുഷന്മാര്‍ മാത്രമേ ഉള്ളൂ എങ്കില്‍, ഒരാള്‍ ഇമാമും രണ്ടാമത്തവന്‍ തന്‍റെ കാല്‍വിരലുകള്‍ ഇമാമിന്‍റെ കാലിന്‍റെ മടമ്പുകളേക്കാള്‍ പിന്തുന്ന രൂപത്തില്‍ ഇമാമിന്‍റെ വലതു ഭാഗത്ത് നില്‍ക്കുകയുമാണ് വേണ്ടത്. ഒറ്റക്ക് നിസ്കരിക്കുന്ന ഒരാളെ തുടരാനായി ഒരാള്‍ മാത്രം വന്നാലും ഇങ്ങനെതന്നെയാണ് ചെയ്യേണ്ടത്. (ചിത്രം-1)
ഇനി രണ്ടാമതൊരാള്‍ വന്നാല്‍ വലതുഭാഗത്ത് നിന്ന മഅ്മൂമിനെ പോലെ ഇയാള്‍ ഇമാമിന്‍റെ ഇടതുഭാഗത്ത് നിന്ന് തക്ബീര്‍ കെട്ടുകയും ശേഷം രണ്ടുപേരും ഒന്നിച്ച് നിറുത്തത്തിലോ റുകൂഇലോ പിന്നിലേക്ക് നീങ്ങി ഒരു സ്വഫായി നില്ക്കകുയും ചെയ്യുകയാണ് വേണ്ടത്. ഇമാമിന്‍റെയും ഒന്നാം സ്വഫിന്‍റെയും ഇടയിലും പിന്നീടുള്ള സ്വഫുകള്‍ക്കിടയിലും മൂന്നുമുഴത്തില്‍ കൂടുതല്‍ അകലം ഇല്ലാതിരിക്കേണ്ടതാണ്. എന്നാല്‍ പുരുഷന്മാരുടെ പിന്നില്‍ നിസ്കരിക്കുന്ന സ്ത്രീകള്‍ക്ക് മൂന്നുമുഴത്തേക്കാള്‍ കൂടുതല്‍ അകലത്തില്‍ നില്‍ക്കലാണ് നല്ലത്.
ഒരു ഇമാമും കുറേ പുരുഷന്മാരായ മഅ്മൂമുകളും നിസ്കരിക്കുമ്പോള്‍ മഅ്മൂമുകള്‍ എല്ലാവരും ഒറ്റ സ്വഫായി നില്‍ക്കണം. ഒറ്റക്ക് നിസ്കരിക്കുന്ന ഒരാളെ തുടരാന്‍ ഒന്നില്‍കൂടുതല്‍ പുരുഷന്മാര്‍് ഒന്നിച്ചുവന്നാലും ഇങ്ങനെത്തന്നെ. ഒരു സ്വഫ് പൂര്‍ത്തിയായ ശേഷമാണ് രണ്ടാമത്തെ സ്വഫ് തുടങ്ങേണ്ടത്. (ചിത്രം-2)
പുരുഷനായ ഇമാമിന്‍റെ പിന്നില്‍ ഒരു സ്ത്രീ മാത്രം നിസ്കരിക്കുമ്പോള്‍ ഇമാമിന്‍റെ നേരെ പിന്നിലായി അകലം പാലിച്ചാണ് അവള്‍ നില്‍ക്കേണ്ടത് (ചിത്രം-3). ഒരു പുരുഷന്‍റെ പിന്നില്‍ (പുരുഷന്മാരില്ലാതെ) കുറേ സ്ത്രീകള്‍ തുടര്‍ന്ന് നിസ്കരിക്കുമ്പോള്‍ അവരെല്ലാവരും ഒന്നിച്ച് ഒറ്റസ്വഫായി നില്‍ക്കണം (ചിത്രം-7).
ഇനി ഒരു പുരുഷന്‍റെ പിന്നില്‍ ഒരു പുരുഷനും ഒരു സ്ത്രീയും മാത്രമാണ് നിസ്കരിക്കുന്നതെങ്കില്‍ ഇമാമിന്‍റെ വലതുഭാഗത്ത് അല്‍പം പിന്നിലായി പുരുഷനായ മഅ്മൂമും ആ പുരുഷനായ മഅ്മൂമിന്‍റെ നേരെപിന്നില്‍ അകലം പാലിച്ച് സ്ത്രീയും നില്‍ക്കുകയാണ് വേണ്ടത്(ചിത്രം-4).
കുറേ പുരുഷന്മാരും ഒരു സ്ത്രീയുമാകുമ്പോള്‍ പുരുഷന്മാര്‍ ഇമാമിന്‍റെ പിന്നില്‍ സ്വഫായി നില്‍ക്കുകയും സ്ത്രീ പുരുഷന്മാരുടെ പിന്നില്‍ മറ്റൊരു സ്വഫിലായി നില്‍ക്കുകയുമാണ് വേണ്ടത്(ചിത്രം-5). കുറേ പുരുഷന്മാരും കുറേ സ്ത്രീകളും ഉണ്ടാകുമ്പോഴും പുരുഷന്മാര്‍ ഇമാമിന്‍റെ പിന്നില്‍ സ്വഫായി നില്‍ക്കുകയും അവരുടെ പിന്നില്‍ സ്ത്രീകള്‍ വേറെ സ്വഫ് കെട്ടുകയുമാണ് വേണ്ടത് (ചിത്രം-6)
മേല്‍പറഞ്ഞതൊക്കെ ഇമാമായി പുരഷന്‍ ഉണ്ടാകുമ്പോഴാണ്. എന്നാല്‍ സ്ത്രീകള്‍ മാത്രമായി നിസ്കരിക്കുമ്പോള്‍ അവര്‍ക്കും ജമാഅത്തായി നിസ്കരിക്കല്‍ സുന്നത്താണ്.
രണ്ടു സ്ത്രീകള്‍ മാത്രം നിസ്കരിക്കുമ്പോള്‍ രണ്ടു പുരുഷന്മാര്‍ നിസ്കരിക്കുന്നത് പോലെ തന്നെ ഇമാമിന്‍റെ വലതുവശത്താണ് മഅ്മൂമതായ സത്രീ നില്‍ക്കേണ്ടത്. ഒന്നില്‍ കൂടുതല്‍ സ്ത്രീകള്‍ തുടരാനുണ്ടാകുമ്പോള്‍ അവര്‍ ഒറ്റ സ്വഫ് കെട്ടി ഇമാമായി നില്‍ക്കുന്നവളുടെ ഒപ്പമോ അല്‍പം മാത്രം പിന്തിയോ ആണ് നില്‍ക്കേണ്ടത് (ശര്‍വാനി 2-310)
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕




ഇന്ന് വ്യാപകമായി കണ്ടുവരുന്ന ഹെയര്‍ ഫിക്സിംഗിന്‍റെ ഇസ്ലാമിക വിധി എന്ത്❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
ഫൈബര്‍, സിന്തറ്റിക് തുടങ്ങിയവ കൊണ്ട് നിര്‍മ്മിക്കപ്പെട്ട മുടിനാരുകള്‍ ഉപയോഗിച്ച് ഉണ്ടാക്കപ്പെട്ട തൊപ്പി പോലോത്തത് ക്ലിപ് ഉപയോഗിച്ച് തലയില്‍പിടിപ്പിക്കുന്നതിനെയാണ് ഹെയര്‍ ഫിക്സിംഗ് എന്ന് പറയുന്നത്. ഇത് തത്വത്തില്‍ ചെയ്യാവുന്നതാണ്. എന്നാല്‍ താഴെ പറയും കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഫിക്സ് ചെയ്യുന്ന മുടി ഇതരമനുഷ്യരുടേതോ നജസോ ഹറാമോ  അവയാല്‍ ഉണ്ടക്കാപ്പെട്ടതോ ആവാതിരിക്കണം. ഉള്ളിലേക്ക് വെള്ളം എത്തുന്നു എന്ന് ഉറപ്പ് വരുത്താനായി, നിര്‍ബന്ധമായ കുളിയുടെയും വുദുവിന്റെയും അവസരത്തില്‍ ആവശ്യമായ വിധം മാറ്റിവെക്കല്‍ നിര്‍ബന്ധമാണ്. അത്കൊണ്ട്തന്നെ, മാറ്റിവെക്കാന്‍ പറ്റാത്ത വിധം ഫിക്സ് ചെയ്യല്‍ ഹറാമുമാണ്. മുടിവെക്കുന്നതിന്റെ മറ്റൊരു രീതി ട്രാന്‍സ്പ്ലാന്റേഷനാണ്. തലയിലെ മുടിയുള്ള ഭാഗത്ത് നിന്ന് എടുത്ത് ഇല്ലാത്ത ഭാഗത്ത് നട്ടുപിടിപ്പിക്കുന്നതാണ് ഇത്. മരണം ഭയക്കുന്നതോ തയമ്മും അനുവദനീയമാവുന്നതോ ആയവിധമുള്ള അത്യപകടഘട്ടങ്ങളിലല്ലാതെ സ്വശരീരത്തിന്റെ ഭാഗം മുറിച്ചുകളയുന്നത് അനുവദനീയമല്ല. അത് കൊണ്ട് തന്നെ, കഷണ്ടി പരിഹരിക്കാനായി ഈ മാര്‍ഗ്ഗം ഒരിക്കലും അനുവദനീയമല്ല. 
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Sunday, March 15, 2020

ഞാന്‍ കനഡയിലെ ഹോസ്പിറ്റാലിറ്റി മേഖലയിലാണ് ജോലി ചെയ്യുന്നത്. ഗ്ലൌസ് ധരിച്ച് ഇടക്കിടെ പന്നിയെ സ്പര്‍ശിക്കേണ്ടി വരാറുണ്ട്. പന്നിയെ ഭക്ഷിക്കുന്നത് ഹറാം ആണല്ലോ, സ്പര്‍ശിക്കുന്നതിന്റെ വിധി എന്താണ്❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
പന്നിയും നായയും ഏറ്റവും ശക്തമായ നജസുകളില്‍ പെട്ടതാണ്. എന്നാല്‍ ആവശ്യത്തിന് പന്നിയെയും മറ്റു നജസുകളെയും സ്പര്‍ശിക്കുന്നതില്‍ തെറ്റില്ല. നനവോട് കൂടി നായ, പന്നി എന്നിവ സ്പര്‍ശിച്ചാല്‍ ഏഴ് പ്രാവശ്യം കഴുകേണ്ടതും അതില്‍ ഒരു പ്രാവശ്യം മണ്ണ് കലക്കിയ വെള്ളം കൊണ്ടായിരിക്കുകയും വേണം. അതേ സമയം, മേല്‍പറഞ്ഞവിധം കഴുകല്‍ നിര്‍ബന്ധമാണെങ്കിലും അവ നജസല്ല എന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതരുമുണ്ട്. ഏത് അഭിപ്രായപ്രകാരവും മറയോട് കൂടിയാണ് സ്പര്‍ശിക്കുന്നതെങ്കില്‍ (ചോദ്യത്തില്‍ പറഞ്ഞ പ്രകാരം ഗ്ലൌസ് ധരിച്ചോ മറ്റോ) ഗ്ലൌസ് ധരിച്ച കൈയ്യിന് ഈ പറഞ്ഞത് ബാധകമല്ല, ആ ഗ്ലൌസ് അത്തരത്തില്‍ ശുദ്ധിയാക്കേണ്ടിവരുമെന്ന് മാത്രം. എന്നാല്‍ ഭക്ഷിക്കുന്നതിനോ മറ്റുനിഷിദ്ധമായ ഉപയോഗങ്ങള്‍ക്കോ സഹായകമാവും വിധം പന്നിയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യല്‍ നിഷിദ്ധമാണെന്നത് കൂടി ഇവിടെ ചേര്‍ത്ത് പറയേണ്ടിയിരിക്കുന്നു. പന്നി ഭക്ഷിക്കാമെന്ന് പറയുന്നവര്‍ക്കാണെങ്കിലും, അത് തയ്യാറാക്കിക്കൊടുക്കലും അതിന് സഹായിക്കലുമൊക്കെ വിശ്വാസിയെ സംബന്ധിച്ചിടത്തോളം നിഷിദ്ധം തന്നെയാണ്. 
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Monday, March 9, 2020

ഖബറിലെ ശിക്ഷയില്‍നിന്ന് രക്ഷ നേടാന്‍ ഏത് സൂറതാണ് പതിവാക്കേണ്ടത്, വേറെ എന്തൊക്കെയാണ് ചെയ്യേണ്ടത്❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
ഖബ്റിലെ ശിക്ഷ ഏറെ പേടിക്കേണ്ടതും എപ്പോഴും അതില്‍നിന്ന് കാവലിനെ തേടേണ്ടതുമാണ്. ഉമര്‍ (റ) അടക്കമുള്ള പല സ്വഹാബികളും പണ്ഡിതരുമൊക്കെ ഖബ്റ് എന്ന പദം കേള്‍ക്കുമ്പോഴേക്ക് കരയാറുണ്ടായിരുന്നുവെന്ന് ചരിത്രം പറയുന്നു. പാരത്രികജീവിതത്തിലെ ആദ്യപടിയാണ് ഖബ്റ് എന്നും അത് ആശ്വാസകരമായാല്‍ ശേഷമുള്ളതൊക്കെ കൂടുതല്‍ ലളിതമാവുമെന്നും ഹദീസുകളില്‍ കാണാം. ഖബ്റ് ഏകനായി നേരിടേണ്ടതാണെന്നും ശേഷമുള്ളതെല്ലാം കൂട്ടമായാണെന്നതും ഖബ്റിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു. രക്തസാക്ഷിത്വമാണ് ഖബ്റിലെ ശിക്ഷയില്‍ രക്ഷ നേടാനുള്ള ഏറ്റവും വലിയ വഴി. രക്തസാക്ഷികള്‍ക്ക് ലഭിക്കാനുള്ള പ്രതിഫലം പറയുന്നിടത്ത് പ്രധാനമായി എടുത്തുപറയുന്നത് ഖബ്റിലെ ശിക്ഷയില്‍നിന്നുള്ള മോചനമാണ്. ഖബ്റിലെ ശിക്ഷയില്‍നിന്ന് രക്ഷ നേടാന്‍ സൂറതുല്‍ മുല്‍ക് (തബാറക) പതിവാക്കുന്നത് സഹായകമാവുമെന്ന് ഹദീസില്‍ തന്നെ കാണാം. അബ്ദുല്ലാഹിബ്നുമസ്ഊദ് (റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, തബാറക സൂറത് ഖബ്റ് ശിക്ഷയില്‍നിന്ന് തടയുന്നതാണ്. ആയതിനാല്‍ തബാറക സൂറത് പതിവാക്കുക. വെള്ളിയാഴ്ച രാവിലോ പകലിലോ മരണപ്പെട്ടാല്‍ ഖബ്റിലെ ചോദ്യത്തില്‍നിന്ന് ഒഴിവാകുമെന്നും ഹദീസുകളില്‍ കാണാം. അത് കൊണ്ടാണ് മുന്‍കഴിഞ്ഞവരിലധികവും അതിനായി പ്രാര്‍ത്ഥിച്ചിരുന്നത്. പരമാവധി നല്ല കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ ഖബ്റില്‍ അത് കൂട്ടായി കൂടെയുണ്ടാവുകയും ശിക്ഷയില്‍നിന്ന് മോചനം ലഭിക്കുന്നതുമാണ്. ദിവസവും ഉറങ്ങുന്നതിന് മുമ്പായി അന്നേ ദിവസം ചെയ്ത കര്‍മ്മങ്ങള്‍ വിലയിരുത്തി സ്വയം ഒരു വിചാരണ ചെയ്ത്, ചെയ്തുപോയ തെറ്റുകളില്‍നിന്ന് ആത്മാര്‍ത്ഥമായി തൌബ ചെയ്യുകയും അടുത്ത ദിവസം നല്ലകാര്യങ്ങള്‍ മാത്രം ചെയ്യുമെന്നും കൂടുതല്‍ ചെയ്യുമെന്നും പ്രതിജ്ഞ എടുക്കുകയും അതിനായി പരമാവധി പരിശ്രമിക്കുകയും ചെയ്യുക. ഇതും ഖബ്റ് ശിക്ഷയില്‍നിന്ന് മോചനം നേടാന്‍ സഹായകമാവുമെന്ന് പണ്ഡിതര്‍ പറയുന്നുണ്ട്. വിശ്വാസത്തോടെ ജീവിച്ച് വിശ്വാസത്തോടെ മരിച്ച് സൌഖ്യപൂര്‍ണ്ണമായ പാരത്രികജീവിതം നയിക്കാന്‍ നാഥന്‍ തൌഫീഖ് നല്‍കട്ടെ.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Sunday, March 8, 2020

ഒരുമിച്ചു കാശ് കൊടുക്കാന്‍ പറ്റാത്ത ഒരാള്‍ വാഹനം തവണ പ്രകാരം കാശ് കൊടുത്തു വാങ്ങാന്‍ പറ്റുമോ❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
കച്ചവടം ഹലാലും പലിശ ഹറാമും എന്നതാണ് ഇസ്‌ലാമിന്റെ നിലപാട്. അല്ലാഹു പറയുന്നു “സ്പര്‍ശനം മൂലം പിശാച് തള്ളിവീഴ്ത്തുന്നവന്‍ എഴുന്നേറ്റുനില്‍ക്കുന്നതുപോലെയല്ലാതെ പലിശ തിന്നുന്നവര്‍ എഴുന്നേറ്റ് നില്‍ക്കുന്നതല്ല. നിശ്ചയമായും അതിന് കാരണം 'ക്രിയവിക്രയം പലിശ പോലെത്തന്നെയാണല്ലോ' എന്നവര്‍ പറഞ്ഞതാണ്. (വാസ്തവത്തില്‍) ക്രയവിക്രയം അല്ലാഹു അനുവദിച്ചിട്ടുള്ളതും പലിശ അവന്‍ നിരോധിച്ചിട്ടുള്ളതുമാകുന്നു” (അല്‍-ബഖറ ൨൭൫) പലിശയോ അനിശ്ചിതത്വമോ ചൂതാട്ടമോ ഇല്ലാത്ത ക്രയവിക്രയങ്ങളെ ഇസ്‌ലാം നിയമവിധേയമാക്കിയിട്ടുണ്ട്. ഒരു കച്ചവടത്തില്‍ കച്ചവടം ചെയ്യപ്പെടുന്ന വസ്തുവിന്റെ വില ഇടപാടുകാരുടെ പരസ്പര ധാരണപ്രകാരം തീരുമാനിക്കാവുന്നതാണ്. ഇങ്ങനെ വില്‍ക്കപ്പെടുന്ന വസ്തുവിന്റെ വില്‍പന വിലക്ക് നിശ്ചിത അവധി നിശ്ചയിക്കുന്നതിന് പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായ വ്യതാസമില്ല.  പ്രവാചക കാലഘട്ടം മുതല്‍ ഇത് നടന്നു വരുന്നു. നബി (സ)വഫത്താകുമ്പോള്‍ നബി യുടെ പടയങ്കി മുപ്പത്‌ സാഅ് ബാര്‍ലി ഗോതമ്പ് അവധി നിശ്ചയിച്ചു വാങ്ങിയതിന് പണയമായി ഒരു ജൂതന്റെ കൈവശമായിരുന്നുവെന്നു ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ കാണാം. ഇത്തരം ഒരുപാട് തെളിവുകളുടെ അടിസ്ഥാനത്തില്‍ ഫുഖഹാക്കള്‍ വില്പന വിലക്ക് ഒറ്റത്തവണയായോ കൂടുതല്‍ തവണകളായോ അവധി നിശ്ചയിച്ചു അടക്കുന്നത് അനുവദിനീയമാണെന്നു സമര്‍ഥിക്കുന്നു. സാധാരനവിലയേക്കാള്‍ കൂടുതലാണ് തവണ വ്യവസ്ഥയില്‍ വില നിശ്ചയിക്കപ്പെടുന്നതെങ്കിലും കച്ചവടം അനുവദിനീയമാണ്. ഇക്കാര്യം ഇമാം നവവി ശറഹുല്‍ മുഹദ്ദബില്‍ ‘വകാലത്തി’ന്റെ ഭാഗത്തും ഇമാം ഇബ്നു ഹൈജര്‍ അല്‍-ഹൈതമി തുഹ്ഫയില്‍ തയമ്മുമിന്റെ ഭാഗത്തും സൂചിപ്പിക്കുന്നുണ്ട്. പക്ഷെ ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങളുണ്ട്. 1- ഇടപാടില്‍ കൃത്യമായ വിലയും വില അടക്കേണ്ട സമയവും നിശ്ചയിക്കപ്പെടണം, അതായത്‌ റൊക്കമായി വില നല്‍കിയാല്‍ ഇത്ര തവണയെങ്കില്‍ ഇത്ര എന്ന് പറഞ്ഞു അനിശ്ചിതത്വ രീതിയില്‍ ഇടപാട് പൂര്‍ത്തിയാക്കാന്‍ പറ്റില്ല. മറിച്ചു ഇത്ര വിലക്ക് വിറ്റു എന്ന രീതിയില്‍ ഇടപാട് പൂര്‍ത്തിയാക്കണം. അല്ലെങ്കില്‍ നബി (സ) നിരോധിച്ച ഒരു കച്ചവടത്തിനുള്ളില്‍ രണ്ടു കച്ചവടം എന്ന രൂപത്തിലേക്ക് നീങ്ങുകയും കച്ചവടം അസാധുവാകുകയും ചെയ്യും. 2- കച്ചവടം പൂര്‍ത്തിയായതിനു ശേഷം വിലയില്‍ മാറ്റ വരുത്താനോ അല്ലെങ്കില്‍ അടയ്ക്കാന്‍ വൈകുന്നതിന്റെ പേരില്‍ കൂടുതല്‍ തുക ഈടാക്കനോ പറ്റില്ല. അങ്ങനെ ഈടാക്കുന്ന പക്ഷം അത് പലിശയുടെ ഗണത്തില്‍ പെടും. കാരണം വില്‍പന പൂര്‍ത്തിയായതോടെ വില്‍പ്പനക്കാരന് നല്‍കേണ്ട കടബാധ്യതയുടെ സ്ഥാനത്താണ് ഈ സംഖ്യ. അതില്‍ കൂടുതല്‍ ഈടാക്കുന്നത് പലിശക്ക് തുല്യമാകും. 3.- ഇങ്ങനെ കാലാവധി നിശ്ചയിച്ചു വാങ്ങിയ വസ്തു വില്‍പ്പനക്കാരന് തന്നെ കുറഞ്ഞ തുകക്ക് റൊക്കം തിരിച്ചു വില്‍ക്കാന്‍ പാടില്ല. കാരണം അതുവഴി വില്‍ക്കപ്പനക്കാരന്‍ പലിശയിലേക്കുള്ള കുറുക്കുവഴി തേടുന്നു. ‘ബയ്അ് അല്‍-അയ്ന’ എന്ന് ഹദീസുകളിലും ഫിഖ്‌ഹിലും പരിചയപ്പെടുത്തുന്ന ഈ ഇരട്ട കച്ചവട രീതിയെ നബി (സ) നിരോധിച്ചിട്ടുണ്ട്. അതേസമയം ഇങ്ങനെ കൂടിയ വിലക്ക് വാങ്ങിയ വസ്തു മറ്റൊരാള്‍ക്ക്‌ കുറഞ്ഞ വിലക്ക് വിറ്റു പണമാക്കുന്നതില്‍ തെറ്റില്ല. 
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕