Wednesday, June 12, 2019

മഴ സമയത്ത് നിസ്കാരത്തിന്റെ രൂപത്തിലോ വിധികളിലോ എന്തെങ്കിലും വ്യത്യാസമുണ്ടോ❓
💐💐💐💐💐💐💐💐💐💐💐💐💐
🌾المعرفة الاسلامية🌾
🌹ഇസ്ലാമീക വിജ്ഞാനം🌹
 whatsapp no 00919746695894 - 00919562658660

💐💐💐💐💐💐💐💐💐💐💐💐💐💐
بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
 നിസ്കാരത്തിന്റെ നിയമങ്ങളില്‍ മഴസമയത്തും മാറ്റങ്ങളൊന്നുമില്ല. എന്നാല്‍ ജമാഅതിന് വേണ്ടി പോകാന്‍ പ്രയാസമുള്ള വിധം മഴയാവുകയും മഴ നനയാതെ പോകാന്‍ സംവിധാനമില്ലാതിരിക്കുകയും ചെയ്യുമ്പോള്‍ ളുഹ്റിനോ മഗ്രിബിനോ ജമാഅതിനായി പോകുമ്പോള്‍ അതിന്റെ കൂടെ അസ്റും ഇശാഉം  മുന്തിച്ച് ജംഅ് ആക്കാവുന്ന സന്ദര്‍ഭങ്ങളുണ്ടെന്ന് മാത്രം. അങ്ങനെ ജംഅ് ആക്കുമ്പോള്‍, തക്ബീറതുല്‍ഇഹ്റാമിന്റെ സമയത്തും ആദ്യനിസ്കാരത്തില്‍നിന്ന് സലാം വീട്ടുന്ന സമയത്തും മഴ ഉണ്ടായിരിക്കണം. ചെരുപ്പോ വസ്ത്രമോ നനയും വിധമുള്ള ശക്തമായ മഴ ജുമുഅക്കും ജമാഅതിനും പങ്കെടുക്കാതിരിക്കാനുള്ള കാരണങ്ങളായി പണ്ഡിതര്‍ എണ്ണുന്നുണ്ട്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Monday, June 10, 2019

ഭക്ഷണം കഴിക്കുമ്പോള്‍ കൈ വെള്ള മൊത്തത്തില്‍ ഉപയോഗിച്ച് ഉരുളയാക്കിക്കഴിക്കുന്നത് കാണാറുണ്ട്, ഇത് ശരിയാണോ❓

💐💐💐💐💐💐💐💐💐💐💐💐💐
🌾المعرفة الاسلامية🌾
🌹ഇസ്ലാമീക വിജ്ഞാനം🌹
 whatsapp no 00919746695894

💐💐💐💐💐💐💐💐💐💐💐💐💐💐
بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

ചോദ്യത്തില്‍ പറഞ്ഞ രീതിയില്‍ ഭക്ഷണം കഴിക്കുന്നത് പ്രവാചക ചര്യക്ക്‌ വിരുദ്ധമാണ്. നബി (സ)യുടെ ഭക്ഷണരീതി കൃത്യമായി ഹദീസ്‌ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കഅബ് ബിന്‍ മാലിക്‌ (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ കാണാം: നബി (സ) മൂന്ന് വിരല്‍ കൊണ്ട് ഭക്ഷണം കഴിക്കുന്നതായി ഞാന്‍ കണ്ടു. കഴിച്ചു കഴിഞ്ഞാല്‍ അവ (വിരലുകള്‍) ഉറുഞ്ചുകയും ചെയ്യും" (ഇമാം മുസ്‌ലിം) തള്ളവിരല്‍, ചൂണ്ടുവിരല്‍, നടുവിരല്‍ എന്നിവയാണിതെന്നു ഇമാം ഇബ്നു ഹജറുല്‍ അല്‍-ഹൈതമി അഷ്റഫുല്‍ വസാഇല്‍ ഇലാ ഫഹ്മി അല്‍-ശമാഇല്‍ എന്ന തന്റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. മേല്‍ പറഞ്ഞ ഹദീസിന്റെയും സമാനാമായ മറ്റു ഹദീസുകളുടെയും വെളിച്ചത്തില്‍ അത്യാവശത്തിനല്ലാതെ ഒന്നോ രണ്ടോ വിരലുകള്‍ മാത്രം ഉപയോഗിച്ചോ നാലോ അഞ്ചോ  വിരലുകള്‍ ഉപയോഗിച്ചോ ഭക്ഷണം കഴിക്കുന്നത് കറാഹത്താണെന്നു പണ്ഡിതന്മാര്‍ വിശദീകരിക്കുന്നു. കൈവെള്ള മൊത്തത്തില്‍ ഉപയോഗിച്ച് കഴിക്കുന്നതും അങ്ങനെ തന്നെ. ഇതെല്ലാം അനുവദിനീയമെങ്കിലും സുന്നത്തിന് വിരുദ്ധമാണ്. ഏറ്റവും അറിയുന്നവന്‍ അല്ലാഹുവാണ്. ജീവിതത്തിന്റെ ഓരോ അടക്കവും അനക്കവും പ്രവാചകചര്യക്ക്‌  അനുസൃതമാവാന്‍ നാഥന്‍ തുണക്കട്ടെ.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Thursday, April 25, 2019

ഭാര്യയെ സ്പര്‍ശിച്ചാല്‍ വുദൂ മുറിയുമെന്ന് കേട്ടു. ഇത് ശരിയാണോ❓

💐💐💐💐💐💐💐💐💐💐💐💐💐
🌾المعرفة الاسلامية🌾
🌹ഇസ്ലാമീക വിജ്ഞാനം🌹
 whatsapp no 00919746695894

💐💐💐💐💐💐💐💐💐💐💐💐💐💐

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
 അതെ, ശാഫീ മദ്ഹബ് പ്രകാരം ഭാര്യയെ തൊട്ടാലും വുദൂ മുറിയും. അല്ലെങ്കില്‍ നിങ്ങള്‍ സ്ത്രീകളെ തൊട്ടാല്‍ (സൂറതുന്നിസാഅ് 43) എന്ന ഖുര്‍ആന്‍ വചനം പൊതുവായതിനാല്‍ അതില്‍ സ്വന്തം ഭാര്യയും ഉള്‍പ്പെടുന്നതാണ്. സ്ത്രീകളെ സ്പര്‍ശിക്കുക എന്നത് പ്രകൃത്യാ വികാരസാധ്യതയുള്ളതാണ്. അത് ആരാധനയുടെ പ്രകൃതത്തോട് തീര്‍ത്തും വിരുദ്ധമാണ് താനും. ഒരു പുരുഷന് ഏറ്റവും കൂടുതല്‍ വികാരമുണ്ടാകേണ്ടത് സ്വന്തം ഭാര്യയെ സ്പര്‍ശിക്കുമ്പോഴാണല്ലോ. ഭാര്യയുടെ ഉമ്മയടക്കമുള്ള മഹ്റമുകളായ സ്ത്രീകളെ സ്പര്‍ശിച്ചാല്‍ വുദൂ മുറിയില്ലെന്ന് പറയുന്നതും അതുകൊണ്ട് തന്നെയാണ്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Friday, April 12, 2019

മലമൂത്രവിസര്‍ജ്ജനസ്ഥലത്ത് നിന്നും വുദു ചെയ്യുന്നതിന്റെ വിധി എന്താകുന്നു❓

💐💐💐💐💐💐💐💐💐💐💐💐💐
🌾المعرفة الاسلامية🌾
🌹ഇസ്ലാമീക വിജ്ഞാനം🌹
 whatsapp no 00919746695894

💐💐💐💐💐💐💐💐💐💐💐💐💐💐

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
 ഇത്തരം കാര്യങ്ങളിലുള്ള താങ്കളുടെ ശ്രദ്ധയും സൂക്ഷ്മതയും പ്രശംസനീയമാണ്. മലമൂത്രവിസര്‍ജ്ജന സ്ഥലത്ത്നിന്ന് വുദു ചെയ്യുന്നതില്‍ രണ്ട് കാര്യങ്ങളാണുള്ളത്. നജസ് ഉണ്ടാവാന്‍ സാധ്യതയുള്ള സ്ഥലമാണെന്നതിനാല്‍ വുദു എടുക്കുമ്പോള്‍ നിലത്ത് പതിക്കുന്ന വെള്ളം ശരീരത്തിലേക്ക് തെറിക്കാനും നജസ് ഉണ്ടാവാനുമുള്ള സാധ്യതയുണ്ട്. ആ സാധ്യത എത്രമാത്രമാണോ അതിനുസരിച്ച് അത് നിഷിദ്ധമോ കറാഹതോ അനുവദനീയമോ ആവും. എന്നാല്‍, അത്തരം നജസുകളൊന്നും തന്നെ ഇല്ലെന്ന് പൂര്‍ണ്ണമായും ഉറപ്പുണ്ടെങ്കില്‍പോലും, അവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വുദൂവിന്റെ തുടക്കത്തില്‍ ബിസ്മി ചൊല്ലല്‍ സുന്നതാണെന്നതും കക്കൂസ് പോലോത്ത സ്ഥലങ്ങളില്‍ വെച്ച് അത്തരം ദിക്റുകള്‍ ചൊല്ലുന്നത് കറാഹതാണെന്നതുമാണ്. ആ നിലക്കും കക്കൂസില്‍വെച്ച് വുദു ചെയ്യുന്നത് കറാഹതായി വരുന്നതാണ്. എന്നാല്‍ ഇക്കാലത്ത് പലയിടത്തുമുള്ള ബാത്റൂമുകള്‍ കക്കൂസും കുളിമുറിയും, കഴുകുന്ന സ്ഥലവും (വാഷ്‌ ബാസിന്‍) എല്ലാം ആണ്. അത്തരം സാഹചര്യത്തില്‍ ഏത് ഉപയോഗതിനാണോ നാം ഉദ്ദേശിക്കുന്നത് അതിന്റെ വിധി ആയിരിക്കും അതിനുണ്ടാവുക. ഉദാഹരണം കക്കൂസിന്റെ ആവിശ്യതിന്നു കേറിയാല്‍ അവിടെ ഖലാഇലിന്റെ എല്ലാ വിധികളും ബാധകമാണ്. എന്നാല്‍ വുളു ഉണ്ടാക്കാന്‍ മാത്രം കയറുമ്പോള്‍ അത് വെറും കഴുകാനുള്ള സ്ഥലം ആയിട്ടാണ് ഉപയോഗിക്കുന്നത്. അപ്പോള്‍ അവിടെ വുളു എടുക്കല്‍ കറാഹതില്ലെന്നും ചില ആധുനിക പണ്ഡിതര്‍ അഭിപ്രായപ്പെടുന്നുണ്ട്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Friday, April 5, 2019

മഗ്‌രിബിൻറെ  സമയം ഏത് വരെ❓
💐💐💐💐💐💐💐💐💐💐💐💐💐
🌾المعرفة الاسلامية🌾
🌹ഇസ്ലാമീക വിജ്ഞാനം🌹
 whatsapp no 00919746695894

💐💐💐💐💐💐💐💐💐💐💐💐💐💐
بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
മഗ്റിബ് നിസ്കാര സമയം ഇശാവരെയുണ്ടെന്നതാണ് കര്‍മ്മശാസ്ത്ര പണ്ഡിതര്‍ക്കിടയിലെ ഏറ്റവും പ്രബലമായ അഭിപ്രായം. അഞ്ചു റക്അത് നിസ്കരിക്കാനുള്ള സമയമേ ഉള്ളൂ എന്ന പ്രബലമല്ലാത്ത അഭിപ്രായമുള്ളതിനാല്‍ മഗ്റിബ് എത്രയും പെട്ടെന്നു നിസ്കരിക്കലാണ് ഏറ്റവും സൂക്ഷ്മത. 
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Sunday, March 31, 2019

സുബ്ഹി ബാങ്കില്‍ അസ്സ്വലാതു ഖൈറുമ്മിനന്നൌം എന്ന് പറയുന്നത് ബിദ്അത്താണോ ❓

💐💐💐💐💐💐💐💐💐💐💐💐💐
🌾المعرفة الاسلامية🌾
🌹ഇസ്ലാമീക വിജ്ഞാനം🌹
 whatsapp no 00919746695894

💐💐💐💐💐💐💐💐💐💐💐💐💐💐

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
 സുബ്ഹിയുടെ ബാങ്കില്‍ അസ്വലാതുഖൈറുന്‍മിനന്നൌം എന്ന് പറയണമെന്നത് ഹദീസുകളില്‍ വന്നതാണ്. അബുമഹ്ദൂറ (റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, അദ്ദേഹം പറയുന്നു, ഞാന്‍ നബിയോട് എനിക്ക് ബാങ്ക് പഠിപ്പിച്ച് തരാന്‍ ആവശ്യപ്പെട്ടു. (ബാങ്കിന്റെ വാക്യങ്ങള്‍ പറഞ്ഞു കൊടുത്ത ശേഷം) എന്നിട്ട് പറഞ്ഞു, സുബ്ഹിയുടെ ബാങ്ക് ആണെങ്കില്‍ അസ്സ്വലാതഖൈറുന്‍മിനന്നൌം എന്ന് കൂടി പറയുക. (മുസ്നദ്, അബുദാവൂദ്). ഇതില്‍നിന്നും സുബ്ഹിയുടെ ബാങ്കിലെ ആ ഭാഗം ബിദ്അതല്ല എന്നും പ്രവാചകചര്യയില്‍ പെട്ടതാണെന്നും മനസ്സിലാക്കാം.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Saturday, March 30, 2019

എന്‍റെ മകള്‍ മരണപ്പെട്ടിട്ട് ഈ ആഴ്ചയിലേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു. പ്രസവിച്ച് അടുത്ത ദിവസമാണ് കുട്ടി മരണപ്പെട്ടത്. ഈ കുട്ടിക്ക് വേണ്ടി ആണ്ട് പരിപാടികള്‍ കഴിക്കുന്നതും മരണപ്പെട്ട വലിയവര്‍ക്ക് ചെയ്യുന്നത് പോലെയുള്ള മറ്റു കര്‍മങ്ങള്‍ ചെയ്യുതും സുന്നത്തുണ്ടോ❓

💐💐💐💐💐💐💐💐💐💐💐💐💐
🌾المعرفة الاسلامية🌾
🌹ഇസ്ലാമീക വിജ്ഞാനം🌹
 whatsapp no 00919746695894

💐💐💐💐💐💐💐💐💐💐💐💐💐💐
بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
 പ്രസവിച്ച ഉടനെ മരണപ്പെടുന്ന കുട്ടികളെ കുറിച്ച് കര്‍മ്മശാസ്ത്രം പറയുന്നത് ഇങ്ങനെയാണ്, പ്രസവിച്ച സമയത്ത് ജീവന്‍ ഉണ്ടെന്ന ലക്ഷണങ്ങള്‍ (കരയുകയോ കാലിട്ടടിക്കുകയോ പോലെ) പ്രകടമായാല്‍ ശേഷമുള്ള എല്ലാ വിധികളിലും വലിയവരെപ്പോലെയാണെന്നാണ്. ജീവന്‍റെ അടയാളങ്ങള്‍ പ്രകടമായില്ലെങ്കില്‍ ആ കുട്ടിയുടെ മേല്‍ നിസ്കരിക്കേണ്ടതില്ല എന്നതാണ് നിയമം. അതനുസരിച്ച് ശേഷമുള്ള കര്‍മ്മങ്ങളിലുമെല്ലാം ഇത് തന്നെയാണ് നിയമം. മയ്യിത് നിസ്കാരത്തിലെ ദുആയിലെ പോലെ അത്തരം കര്‍മ്മങ്ങളിലും മരിച്ചവര്‍ക്ക് വേണ്ടി ദുആ ചെയ്യുന്നതോടൊപ്പം കുട്ടിയുടെ മാതാപിതാക്കള്‍ക്ക് വേണ്ടിയും ദുആ ചെയ്യേണ്ടതാണ്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Thursday, March 28, 2019

പള്ളിയിലോ മറ്റോ നിസ്കരിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തില്‍ ഖുര്‍ആന്‍ ഓതുക, കൂട്ടു പ്രാര്‍ത്ഥന നടത്തുക, മൌലിദ് ഓതുക തുടങ്ങിയവയുടെ വിധി എന്താണ്❓
💐💐💐💐💐💐💐💐💐💐💐💐💐
🌾المعرفة الاسلامية🌾
🌹ഇസ്ലാമീക വിജ്ഞാനം🌹
 whatsapp no 00919746695894

💐💐💐💐💐💐💐💐💐💐💐💐💐💐

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
 നിസ്കരിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാവുമെന്ന് ഉറപ്പാവുന്ന സാഹചര്യങ്ങളില്‍ മേല്‍പറഞ്ഞവയെല്ലാം ഹറാം ആവാനാണ് സാധ്യതയെന്നാണ് കര്‍മ്മശാസ്ത്രപണ്ഡിതര്‍ പറയുന്നത്. പഴ കാല പള്ളികളില്‍ ഹദ്ദാദ് പോലോത്ത റാതിബുകളും ദിക്റ് ദുആ സദസ്സുകളുമൊക്കെ സംഘടിപ്പിക്കാനായി പ്രത്യേകഭാഗങ്ങള്‍ നിശ്ചയിക്കപ്പെട്ടിരുന്നതും ഇത്കൊണ്ടായിരിക്കാം. ഇന്ന് ആധുനിക രീതിയില്‍ പള്ളിയില്‍ പുനര്‍നിര്‍മ്മിക്കപ്പെടുമ്പോള്‍, പഴമക്കാരുടെ അത്തരം സൂക്ഷ്മതകള്‍ നഷ്ടപ്പെടുന്നത് ഏറെ ഖേദകരമാണ്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Tuesday, March 26, 2019

ഭാര്യയെ ആദ്യമായി കണ്ടുമുട്ടുമ്പോള്‍ പറയേണ്ട ദിക്ര്‍ എന്താണ്❓

💐💐💐💐💐💐💐💐💐💐💐💐💐
🌾المعرفة الاسلامية🌾
🌹ഇസ്ലാമീക വിജ്ഞാനം🌹
 whatsapp no 00919746695894

💐💐💐💐💐💐💐💐💐💐💐💐💐💐

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
 പ്രാര്‍ത്ഥനയാണ് വിശ്വാസിയുടെ ഏറ്റവും വലിയ ആയുധം. ജീവിതാവസാനം വരെ നിലനില്‍ക്കേണ്ടതാണ് വിവാഹബന്ധമെന്നതിനാല്‍ അതിന്റെ തുടക്കവും പ്രാര്‍ത്ഥനയിലൂടെ ആയിരിക്കണമെന്നാണ് വിശുദ്ധ ഇസ്‌ലാം പഠിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ വിവാഹം കഴിച്ചശേഷം ഭാര്യയെ ആദ്യമായി കാണുമ്പോള്‍ പ്രാര്‍ത്ഥിക്കാനുള്ളതും അത് പഠിപ്പിക്കുന്നുണ്ട്. ഇമാം ഇബ്നുമാജ, നസാഈ, ബൈഹഖി തുടങ്ങി പല മുഹദ്ദിസുകളും നിവേദനം ചെയ്ത ഹദീസില്‍ പ്രവാചകര്‍ ഇങ്ങനെ പറയുന്നതായി കാണാം, നിങ്ങളില്‍ ആരെങ്കിലും ഒരു സ്ത്രീയെ വിവാഹം ചെയ്താല്‍ അവയുടെ തലയില്‍ കൈവെച്ച് ഇങ്ങനെ പറയുക,  اللَّهُمَّ إِنِّي أَسْأَلُكَ مِنْ خَيْرِهَا ، وَخَيْرِ مَا جُبِلَتْ عَلَيْهِ، وَأَعُوذُ بِكَ مِنْ شَرِّهَا وَشَرِّ مَا جُبِلَتْ عَلَيْهِ " (അല്ലാഹുവേ, ഞാന്‍ നിന്നോട് ഇവളിലെ നന്മയും ഇവള്‍ സൃഷ്ടിക്കപ്പെട്ടതിലെ നന്മയും ചോദിക്കുന്നു, ഇവളിലെ മോശമായ കാര്യങ്ങളില്‍നിന്നും ഇവള്‍ സൃഷ്ടിക്കപ്പെട്ടതിലെ മോശമായ കാര്യങ്ങളില്‍നിന്നും കാവല്‍ ചോദിക്കുകയും ചെയ്യുന്നു)
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Sunday, March 24, 2019

മല മൂത്ര വിസര്‍ജന ആവശ്യത്തിനല്ലാതെ ബാത്ത് റൂമില്‍ പോകുമ്പോള്‍ (കുളി ,വസ്ത്രം അലക്കല്‍ ,ഷേവിംഗ്,വുളു , മുതലായവ) ഇടതു കാല്‍ മുന്തിക്കേണ്ടത് ഉണ്ടോ❓

💐💐💐💐💐💐💐💐💐💐💐💐💐
🌾المعرفة الاسلامية🌾
🌹ഇസ്ലാമീക വിജ്ഞാനം🌹
 whatsapp no 00919746695894

💐💐💐💐💐💐💐💐💐💐💐💐💐💐

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
 മലമൂത്ര വിസര്‍ജ്ജന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ എപ്പോഴും പാലിക്കേണ്ടതാണെന്നാണ് കര്‍മ്മശാസ്ത്ര വീക്ഷണം. ഏത് ആവശ്യത്തിനായി അങ്ങോട്ട് കടക്കുമ്പോഴും അവയെല്ലാം പാലിച്ചിരിക്കണം എന്ന് തുഹ്ഫ പോലോത്ത ഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Saturday, March 23, 2019

രാത്രിഉറക്കം വരാതെയിരുന്നാല്‍ ഉറക്കം വരാനായി എന്താണ് ചൊല്ലേണ്ടത്❓


💐💐💐💐💐💐💐💐💐💐💐💐💐
🌾المعرفة الاسلامية🌾
🌹ഇസ്ലാമീക വിജ്ഞാനം🌹
 whatsapp no 00919746695894

💐💐💐💐💐💐💐💐💐💐💐💐💐💐

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
 രാത്രി ഉറക്കം വരുന്നില്ല എന്ന് പരാതിപ്പെട്ട സ്വഹാബത്തിനു പല സമയങ്ങളിലായി റസൂല്‍ (സ) ചൊല്ലാന്‍ പറഞ്ഞ ദിക്റുകളാണ് താഴെ കൊടുത്തിരിക്കുന്നത്.
اللَّهُمَّ غارَتِ النُّجُومُ وَهَدأتِ العُيُونُ وأنْتَ حَيُّ قَيُّومٌ لا تَأخُذُكَ سِنَةٌ وَلاَ نَوْمٌ، يا حَيُّ يَا قَيُّومُ أَهْدِئْ لَيْلِي، وأنِمْ عَيْنِي

أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ غَضَبِهِ وَمِنْ شَرِّ عِبَادِهِ وَمِنْ هَمَزَاتِ الشَّيَاطِينِ وَأَنْ يَحْضُرُونَ

اللَّهُمَّ رَبَّ السَّمَوَاتِ السَّبْعِ وَما أظَلَّتْ، وَرَبَّ الأَرْضِينَ وَمَا أقَلَّتْ، وَرَبَّ الشَّيَاطِينِ وَمَا أضَلَّتْ، كُنْ لِي جَارًا مِنْ شَرِّ خَلْقِكَ كُلِّهِمْ جَمِيعاً أنْ يَفْرُطَ عَلَيَّ أحَدٌ مِنْهُمْ أَوْ أنْ يَبْغِيِ عَلَيَّ، عَزَّ جَارُكَ، وَجَلَّ ثَناؤُكَ، وَلَا إِلهَ غَيْرُكَ، وَلَا إِلهَ إلَّا أَنْتَ

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Thursday, March 21, 2019

  • വെള്ളിയയ്ച്ച ജുമുഅക്ക് നേരത്തെ പള്ളിയില്‍ എത്തിയാല്‍ ഒരു കുതിരയെ അറുത്ത പ്രതിഫലവും അങ്ങനെ ക്രമ പ്രകരമായി പോകുകയും ചെയ്യുമല്ലോ. ആകയാല്‍ ഒരു വ്യക്തി നേരത്തെ എത്തി, പക്ഷെ അയാള്‍ പിന്നിലെ സ്വഫ്ഫിലാണ് ഇരുന്നത്. അപ്പോഴേക്കും വൈകി വന്നവര്‍ മുമ്പിലെ സ്വഫ്ഫില്‍ എത്തിയിരുന്നു. അതിനാല്‍ അയാള്‍ക്ക് എങ്ങനെയാണു പ്രതിഫലം കണക്കാക്കപ്പെടുക❓
    1. 💐💐💐💐💐💐💐💐💐💐💐💐💐
    2. 🌾المعرفة الاسلامية🌾
    3. 🌹ഇസ്ലാമീക വിജ്ഞാനം🌹
    4.  whatsapp no 00919746695894
    5. 💐💐💐💐💐💐💐💐💐💐💐💐💐💐
    6. بسم الله الرحمن الرحيم
    7. الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിനു എത്തുന്ന സമയത്തെ അഞ്ചായി ഭാഗിച്ചു വിശദീകരിച്ച ഒരു ഹദീസിലേക്കാണ് ചോദ്യകര്‍ത്താവ് സൂചിപ്പിക്കുന്നത്. ആ ഹദീസ് അനുസരിച്ച് ആദ്യ സമയത്ത് ജുമുഅ നിസ്കരിക്കാന്‍ പള്ളിയില്‍ എത്തുന്നവനു ഒരു ഒട്ടകത്തെ ദാനം ചെയ്തതു പോലെയുള്ള പ്രതിഫലം ലഭിക്കുന്നു. (ചോദ്യത്തില്‍ പറഞ്ഞപോലെ കുതിര അല്ല. - ഹദീസില്‍ ഉപയോഗിച്ച ബദനത് എന്ന് അറബി പദത്തിനു അര്‍ഥം ഒട്ടകമോ പശുവോ ആണ് പ്രത്യേകിച്ച് മക്കയില്‍ ബലിയറുക്കപ്പെടുന്നവ. എന്നാല്‍ രണ്ടാമതായി ഹദീസില്‍ പശുവിനെ എണ്ണിയതിനാല്‍ ഇത് ഒട്ടകം തന്നെയാണെന്ന് ഉറപ്പിക്കാം) രണ്ടാമത്തെ സമയത്തെത്തുന്നവനു പശുവിനെ ദാനം ചെയ്തതു പോലെയുള്ള പ്രതിഫലവും മൂന്നാം സമയത്തെത്തിയവനു ആടിനെ ദാനം ചെയ്തതു പോലെയുള്ള പ്രതിഫലവും നാലാം സമയത്തെത്തിയവനു കോഴിയെ ദാനം ചെയ്തതുപോലെയുള്ള പ്രതിഫലവും അഞ്ചാം സമയത്ത് എത്തിയവനു ഒരു മുട്ട ദാനം ചെയ്തതു പോലെയുള്ള പ്രതിഫലവും ലഭിക്കും. എന്നാല്‍ ഇമാം ഖുതുബ നിര്‍വഹിക്കാനായി പുറപ്പെട്ടാല്‍ മലക്കുകള്‍ രേഖാപുസ്തകം മടക്കിവെച്ച് പേനകള്‍ മാറ്റിവെച്ച് ഖുത്വുബ ശ്രദ്ധിക്കാനായി മിമ്പറിന്റെ അടുത്തെത്തും. ഇതാണ് ഹദീസിന്‍റെ ആശയം. ഈ ഹദീസ് പള്ളിയില്‍ നേരത്തെ എത്തുന്നവര്‍ക്കുള്ള പ്രതിഫലവും അതിന്‍റെ ശ്രേഷ്ടതയും വിവരിക്കുന്നതാണ്. അതേസയം, ജമാഅത് നിസ്കാരങ്ങളിലൊക്കെ ആദ്യത്തെ സ്വഫ്ഫിനു ഏറെ പ്രാധാന്യവും ശ്രേഷ്ടതയും പ്രതിഫലവും ഉണ്ടെന്നത് അവിതര്‍ക്കിതമാണ്. അബൂഹുറൈറ (റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, ബാങ്ക് വിളിക്കുന്നതിലും ആദ്യസ്വഫ്ഫിലുമുള്ളത് (ശ്രേഷ്ഠത) ജനങ്ങള്‍ അറിയുകയാണെങ്കില്‍, ശേഷം അതിന് നറുക്കിടുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലെങ്കില്‍ അവര്‍ അങ്ങനെയും ചെയ്യുമായിരുന്നു. (ബുഖാരി, മുസ്‌ലിം) ഒരാള്‍ നേരത്തെ എത്തുകയും അവസാന സ്വഫ്ഫില്‍ ഇരിക്കുകയും ചെയ്താല്‍ അദ്ദേഹത്തിനു നേരത്തെ വന്ന പ്രതിഫലം ലഭിക്കുന്നതോടൊപ്പം ആദ്യത്തെ സ്വഫ്ഫിന്‍റെ ശ്രേഷ്ടത നഷ്ടമാകുന്നു. അതു പോലെ ഒരാള്‍ വൈകി വരികയും ആദ്യത്തെ സ്വഫ്ഫു ലഭിക്കുകയും ചെയ്താല്‍ നേരത്തെ വരുന്നതിന്‍റെ പ്രതിഫലം നഷ്ടമായെങ്കിലും ആദ്യത്തെ സ്വഫ്ഫിന്‍റെ ശ്രേഷ്ടത ലഭിക്കും. എന്നാല്‍ നേരത്തെ എത്തി, ആദ്യ സ്വഫ്ഫ് കരസ്ഥമാക്കിയവനു നേരത്തെ വന്ന പ്രതിഫലവും ആദ്യ സ്വഫ്ഫിന്‍റെ ശ്രേഷ്ടതയും ലഭ്യമാണ്. നേരത്തെ പള്ളിയിലെത്തിയിട്ടും വളരെ ശ്രേഷ്ടതയുള്ള ആദ്യ സ്വഫ്ഫ് ഉപേക്ഷിച്ച് പിറകിലിരിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ പ്രതിഫലങ്ങള്‍ വാരിക്കൂട്ടാന്‍ അവസരം കണ്‍മുമ്പിലുണ്ടായിട്ടും വേണ്ടെന്നു വെക്കുന്ന ഹതഭാഗ്യരാണെന്നു പ്രത്യേകം പറയേണ്ടിതില്ലല്ലോ.
    8. وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

    Wednesday, March 20, 2019


    1. സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നതും സ്വര്‍ണ വ്യാപാരത്തില്‍ പങ്കാളിയവുന്നതിന്റെയും ഇസ്‌ലാമിക വിധിയെന്ത്‌ ❓
    2. 💐💐💐💐💐💐💐💐💐💐💐💐💐
    3. 🌾المعرفة الاسلامية🌾
    4. 🌹ഇസ്ലാമീക വിജ്ഞാനം🌹
    5.  whatsapp no 00919746695894

    6. 💐💐💐💐💐💐💐💐💐💐💐💐💐💐

    7. بسم الله الرحمن الرحيم
    8. الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
    9.  സ്വര്‍ണ്ണവും വെള്ളിയും സൂക്ഷിപ്പ് സ്വത്തായും നിക്ഷേപമായും വസ്തുക്കളുടെ വിലയായും മറ്റുമൊക്കെ കാലങ്ങളായി മനുഷ്യന്‍ ഉപയോഗിച്ച് വരുന്നു. അടിസ്ഥാനപരമായി മനുഷ്യന്‍ നിക്ഷേപമായുംവിലയായും ഉപയോഗിക്കുന്നതാണിവ എന്നതിനാല്‍ ഇതിന്റെ ക്രയവിക്രയങ്ങള്‍ക്ക് ഇസ്‌ലാം ചില നിബന്ധനകള്‍ വെച്ചിട്ടുണ്ട്. വില നിര്‍ണയത്തിനും വസ്തുക്കളുടെ കൈമാറ്റത്തിനുമായി അല്ലാഹു സൃഷ്ടിച്ചതാണ് സ്വര്‍ണ്ണവും വെള്ളിയുമെന്നു 'ഇഹ് യ' യില്‍ ഇമാം ഗസ്സാലി വിശദീകരിക്കുന്നു. അതിനാല്‍ തന്നെ വ്യക്തികളുടെയും സമൂഹത്തിന്റെയും സാമ്പത്തിക ഭദ്രത ലക്ഷ്യമാക്കി ഇവയുടെ വ്യപാരത്തിലും നിക്ഷേപത്തിലും ചില നിബന്ധനകള്‍ ഇസ്‌ലാം നിര്‍ബന്ധമാക്കുന്നു. അവ ഇങ്ങനെ സംഗ്രഹിക്കാം 1. സ്വര്‍ണ്ണം സ്വര്‍ണ്ണത്തിനു പകരം വില്‍ക്കുമ്പോള്‍ (വെള്ളി വെള്ളിക്ക് പകരവും) വില്‍ക്കുമ്പോള്‍ മൂന്നു നിബന്ധനകള്‍ പാലിച്ചിരിക്കണം. രണ്ടും തുല്യമായിരിക്കുക,  കച്ചവടം റൊക്കമായിരിക്കുക, സദസ്സില്‍ വെച്ച് തന്നെ കൈമാറ്റം പൂര്‍ത്തിയാക്കുക. 2. സ്വര്‍ണ്ണം വെള്ളിക്ക് പകരമോ അല്ലെങ്കില്‍ അവയുടെ സ്ഥാനത്തുള്ള കാശിനു പകരമോ വില്‍ക്കുമ്പോള്‍ തുല്യമായിരിക്കുക എന്നതൊഴിച്ചുള്ള മറ്റു രണ്ടു നിബന്ധനകളും ബാധകമാണ്. കച്ചവടം റൊക്കമായിരിക്കുക, ഇടപാട്‌ നടത്തുന്നവര്‍ കച്ചവട സദസ്സില്‍ നിന്ന് വിട്ടുപിരിയുന്നതിനു മുമ്പ് തന്നെ കൈമാറ്റം പൂര്‍ത്തിയാക്കുക എന്നീ നിബന്ധനകള്‍ പാലിച്ചിരിക്കണം. അതായത്‌ അവധി നിശ്ചയിച്ചുള്ള കച്ചവടമോ കൈമാറ്റം വൈകിപ്പിക്കാലോ തവണകളായി അടച്ചുതീര്‍ക്കുന്ന രീതിയിലുളള കച്ചവടമോ അനുവദനീയമല്ല. മറിച്ചു അങ്ങനെ ചെയ്‌താല്‍ ഇസ്‌ലാം നിരോധിച്ച (റിബല്‍ ഫദ്ല്‍ - അധികപ്പലിശ) ഇനത്തില്‍ വരുന്നതാണ്. ഇവിടെ സ്വര്‍ണ്ണ നാണയം, സ്വര്‍ണ്ണാഭരണങ്ങള്‍, സ്വര്‍ണ്ണ കട്ടികള്‍ എന്നിവ തമ്മില്‍ വ്യതാസമില്ല. എല്ലാറ്റിനും നിയമം ബാധകമാണ്. ഒട്ടനവധി ഹദീസുകള്‍ ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് കൊണ്ടുതന്നെ ഇത്തരം കച്ചവടം നിഷിദ്ധ(ഹറാം)വും വന്‍പാപമായ പലിശയുടെ ഗണത്തില്‍ വരുന്നതുമാണ്. ഫത്ഹുല്‍ മുഈന്‍ അടക്കമുള്ള ഫിഖ്‌ഹീ ഗ്രന്ഥങ്ങള്‍ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. പഴയ സ്വര്‍ണ്ണം പുതിയ സ്വര്‍ണ്ണത്തിന് പകരം വില്‍ക്കുമ്പോഴും ഈ നിയമം ബാധകമാണ്. അങ്ങനെ ചെയ്യേണ്ടി വരുമ്പോള്‍ പഴയ സ്വര്‍ണ്ണം കാശിനു പകരം വിറ്റ്‌ ആ കാശിനു പുതിയ സ്വര്‍ണ്ണം വാങ്ങുക. ഈ നിയമങ്ങള്‍ പാലിക്കുന്ന സ്വര്‍ണ്ണ വ്യാപാരത്തില്‍ കച്ചവട പങ്കാളിത്തത്തിലെ നിയമങ്ങള്‍ പാലിച്ചുകൊണ്ട് പങ്കാളിയവുന്നതിനോ, നിയമങ്ങള്‍ക്ക് വിധേയമായി നിക്ഷേപം നടത്തുന്നതിനോ കുഴപ്പമില്ല. അല്ലെങ്കില്‍ നിഷിദ്ധമാണ്. ഇടപാടുകളില്‍ പൂര്‍ണമായും ഇസ്‌ലാമിക രീതി സ്വീകരിക്കുവാന്‍ നാഥന്‍ തുണക്കട്ടെ.
    10. وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله