Monday, January 6, 2020

പുകവലിയുടെ ഇസ്‌ലാമിക വിധി എന്താണ് ❓  ഹറാമാണോ❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894*
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
ബുദ്ധിക്കോ ശരീരത്തിനോ ബുദ്ധിമുട്ട് വരുത്തുന്നവയൊക്കെ നിഷിദ്ധമാണെന്നാണ് ശരീഅതിന്‍റെ  പൊതുവായ നിയമം. ശരീരത്തിനോ ബുദ്ധിക്കോ ബുദ്ധിമുട്ടുണ്ടാക്കുന്ന കല്ല്, മണ്ണ്, വിഷം തുടങ്ങിയവ എല്ലാ വസ്തുക്കളും എത്ര കുറച്ചാണെങ്കിലും നിഷിദ്ധമാണ് (ഫത്ഹുല്‍മുഈന്‍ )

അപ്പോള്‍ പുകവലി കാരണം ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെങ്കില്‍ കര്‍മ്മശാസ്ത്ര വീക്ഷണ പ്രകാരം അത് നിഷിദ്ധവും കുറ്റകരവുമാണ്. നിലവിലെ സാഹചര്യത്തില്‍ പുകവലിയെ വിലയിരുത്തുമ്പോള്‍ പൊതുവില്‍ അത് നിഷിദ്ധമാണ് എന്ന് തന്നെ പറയേണ്ടിവരും. പുകവലി ഉല്‍പന്നങ്ങളുടെ ഉപയോഗം മാരകമായ അസുഖങ്ങള്‍ക്ക് വഴിയൊരുക്കുമെന്നത് ഇന്ന് ഏറെ വ്യക്തമാണല്ലോ.

ഇന്ന് സമൂഹത്തെ ബാധിച്ച വിപത്താണ് പുകവലി. കോടിക്കണക്കിന് രൂപ പ്രതിദിനം ഇതിന് വേണ്ടി ചെലവഴിക്കപ്പെടുന്നു. ദാരുണമായ മരണങ്ങള്‍ക്കും മാരകമായ അസുഖങ്ങള്‍ക്കും പുകവലിയുടെ അമിതോപയോഗം കാരണമായിട്ടുണ്ട്. 1964-2004 കാലയളവില്‍ 12 മില്യണ്‍ മരണം പുകവലി കാരണമായി സംഭവിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

ചിലര്‍ക്ക് മാത്രം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു ചെടി ഭക്ഷിക്കുന്നതിനെക്കുറിച്ച് മഹാനായ ഇബ്നുഹജര്‍ (റ)നോട് ഒരാള്‍ ചോദിച്ചു. പുതുതായി വന്ന ഇതിനെക്കുറിച്ച് പഠനം നടത്തിയ ശേഷം മഹാനവര്‍കള്‍ ഇങ്ങനെ മറുപടി കൊടുത്തു: ബുദ്ധിമുട്ടുളളവന് അത് നിഷിദ്ധവും അല്ലാത്തവന്അനുവദനീയവുമാണ്.(ഫതാവാ)

പുകവലി ഒരാള്‍ക്ക് വ്യക്തിപരമായി ബുദ്ധിമുട്ടുണ്ടാക്കും എന്ന് ഉറപ്പായാല്‍ തീര്‍ച്ചയായും അത് അയാള്‍ക്ക് ഹറാം തന്നെയാണെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്.

നല്ല സാധനങ്ങളൊക്കെ (ത്വയ്യിബാത്) അവര്‍ക്ക് ഹലാലാക്കുകയും ചീത്ത കാര്യങ്ങളെ (ഖബാഇസ്) അവര്‍ക്ക് നിഷിദ്ധമാക്കുകയും ചെയ്യുന്ന പ്രവാചകരെ പിന്തുടരുന്നവര്‍ എന്ന സൂറുതല്‍ അഅ്റാഫിലെ സൂക്തത്തിന്‍റെ വെളിച്ചത്തിലും പല പണ്ഡിതരും പുകവലിയെ നിഷിദ്ധമാക്കുന്നുണ്ട്. സാമാന്യ ബുദ്ധിയുള്ളവരൊക്കെ പുകവലിയെ ത്വയ്യിബാതിന്‍റെ ഗണത്തില്‍ ഉള്‍പ്പെടുത്തുകയില്ലെന്നും ഖബാഇസിന്‍റെ ഗണത്തിലേ ഉള്‍പ്പെടുത്തൂവെന്നതും വ്യക്തമാണല്ലോ. സ്വയം പുകവലിക്കുന്നവരും തങ്ങളുടെ മക്കളെ അത് ചെയ്യുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നതും വിരോധിക്കുന്നതും അത് മോശമാണെന്ന് സ്വയം അംഗീകരിക്കുന്നുവെന്നതിന്‍റെ തെളിവ് തന്നെയാണ്. ചുരുക്കത്തില്‍ പുകവലി നിരുല്‍സാഹപ്പെടുത്തപ്പെടേണ്ടതും മോശമായ വസ്തുക്കളുടെ ഗണത്തില്‍ എണ്ണപ്പെടേണ്ടതും തന്നെയാണ്. വ്യക്തിപരമായി അത് ഉപദ്രവമുണ്ടാക്കുന്നുവെന്ന് വരുന്ന സാഹചര്യത്തില്‍ അത് ഉപയോഗിക്കല്‍ ഹറാം തന്നെയാണ്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Saturday, January 4, 2020

ഒരാളുടെ ഭാര്യ മറ്റൊരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ തുടര്‍ന്നുള്ള ഇസ്ലാമിക നടപടികള്‍ എന്തൊക്കെയാണ്? അതോടു കൂടി ത്വലാഖ് സംഭവിക്കുമോ, ഭര്‍ത്താവിനു ഇനി ബന്ധപ്പെടാന്‍ പറ്റുമോ ❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  വ്യഭിചാരം വന്‍ദോഷങ്ങളില്‍ പെട്ടതായാണ് ശരീഅത് എണ്ണുന്നത്. അറിയാതെ അതില്‍പെട്ടുപോയാല്‍ എത്രുയം വേഗം തൌബ ചെയ്ത് ഖേദിച്ച്മടങ്ങേണ്ടതാണ്. ഇസ്‌ലാമിക ഭരണമുള്ളിടത്താണെങ്കില്‍, നാല് സാക്ഷികള്‍ മുഖേന അത് സ്ഥിരപ്പെടുകയോ സ്വയം സമ്മതിക്കുകയോ ചെയ്താല്‍, വിവാഹിതരാണെങ്കില്‍ മരണം വരെ എറിഞ്ഞുകൊല്ലണമെന്നും വിവാഹം കഴിക്കാത്തവരാണെങ്കില്‍ നൂറ് അടി അടിച്ച് ഒരു വര്‍ഷം നാടുകടത്തണമെന്നുമാണ് ശരീഅതിന്റെ നിയമം. മറ്റൊരാളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് കണ്ടത്കൊണ്ട് മാത്രം സ്ത്രീ ഭര്‍ത്താവിന് ഹറാം ആവുകയില്ല, മാത്രവുമല്ല, അത്തരം ബന്ധത്തിലൂടെ ഉണ്ടാവുന്ന കുട്ടി യഥാര്‍ത്ഥ ഭര്‍ത്താവിന്റേതാണെന്നാണ് ശരീഅത് നിയമം. വ്യഭിചാരം കൊണ്ട് ഇദ്ദ നിര്‍ബന്ധമാവുകയില്ലെന്നതാണ് ശാഫീ മദ്ഹബിലെ പ്രബലാഭിപ്രായം. അവളെ ത്വലാഖ് ചൊല്ലിയാല്‍ മാത്രമേ ബന്ധം മുറിയുകയുള്ളൂ. വ്യഭിചരിച്ചത് ഭര്‍ത്താവിന്റെ പിതാവ് ആണെങ്കിലും അത് കൊണ്ട് മാത്രം മകന് അവള്‍ ഹറാം ആവുകയില്ല എന്നത് തന്നെയാണ് പ്രബലം. തന്റെ ഭാര്യ വ്യഭിചരിച്ചെന്നു ഉറപ്പായ ഭര്‍ത്താവിനു ഭാര്യയെ ലിആന്‍ (ഖാദിക്കു മുന്നില്‍ നാലു പ്രാവശ്യം സത്യം ചെയ്തു പറയുകയും അഞ്ചാമത്, ഞാന്‍ കളവു പറയുന്നുവെങ്കില്‍ എന്‍റെ മേല്‍ അല്ലാഹുവിന്‍റെ ശാപം ഉണ്ടാവട്ടെ എന്നു പറയുകയും ചെയ്യല്‍) ചെയ്ത് ഒഴിവാക്കാവാന്നുതാണ്. വ്യഭിചാരത്തില്‍ ജനിച്ചതാണെന്നു ഉറപ്പുള്ള കുട്ടിയുടെ പ്രിതൃത്വം ഇതോടൊപ്പം നിഷേധിക്കാവുന്നതാണ്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Friday, January 3, 2020

ഹറമില്‍ പ്രവേശിക്കുമ്പോള്‍ അന്യ സ്ത്രീകളെ സ്പര്‍ശിക്കുമ്പോള്‍ വുളു മുറിയതിരിക്കാന്‍ മദ്ഹബ് മാറേണ്ടതുണ്ടോ? ത്വവാഫ്‌ ചെയ്യുന്നതിനിടെ നിസ്കരിക്കുന്നവന്റെ മുമ്പിലൂടെ നടക്കാമോ❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
ഹറമില്‍ പ്രവേശിക്കുമ്പോള്‍ സ്ത്രീകളെ സ്പര്‍ശിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍, വസ്ത്രമോ മറ്റു മറയോ ഇല്ലാതെ നേരിട്ടുള്ള സ്പര്‍ശനത്തിനുള്ള സാധ്യതകള്‍ കുറവാണെന്നതും ഓര്‍ക്കേണ്ടതാണ്. അങ്ങനെ നേരിട്ട് തൊലി തമ്മില്‍ ചേരുമ്പോള്‍ മാത്രമാണ് വുദു മുറിയുക. അത്തരം സ്പര്‍ശനം കൂടാതെ കഴിയാതിരിക്കുകയും വുദു മുറിയുകയും ചെയ്യുന്ന അവസ്ഥയുണ്ടെങ്കില്‍ വുദൂവില്‍ മദ്ഹബ് മാറാവുന്നതാണ്. ഹനഫീ മദ്ഹബ് പ്രകാരം അന്യസ്ത്രീകളെ സ്പര്‍ശിച്ചാല്‍ വുദൂ മുറിയില്ല. എന്നാല്‍, ഒരു മസ്അലയില്‍ മദ്ഹബ് മാറുമ്പോള്‍ അതുമായി ബന്ധപ്പെട്ടവയിലൊക്കെ മാറണമെന്നും രണ്ട് ഇമാമുമാരും അസാധുവാണെന്ന് പറയുന്ന അവസ്ഥയിലേക്ക് അമലുകള്‍ എത്തരുതെന്നും പണ്ഡിതര്‍ പറയുന്നുണ്ട്. അത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നിസ്കരിക്കുമ്പോള്‍ എന്തെങ്കിലും വസ്തുക്കള്‍ മറയായി മുമ്പില്‍, മൂന്ന് മുഴത്തില്‍ അധികം ദൂരത്തിലല്ലാതെ വെക്കല്‍ സുന്നതാണ്. അത്തരം മറയോട് കൂടി നിസ്കരിക്കുന്നവന്റെ മുമ്പിലൂടെ നടക്കല്‍ ഹറാമാണ്. മറയോട് കൂടി നിസ്കരിക്കുമ്പോള്‍ ആരെങ്കിലും മുന്നിലൂടെ നടന്നാല്‍ അയാളെ തടയല്‍ നിസ്കരിക്കുന്നവന് സുന്നതാണ്. എന്നാല്‍, മറയില്ലാതെയോ നിനബന്ധനയൊക്കാത്ത മറയോട് കൂടിയോ ആണ് നിസ്കരിക്കുന്നതെങ്കില്‍ മുമ്പിലൂടെ നടക്കല്‍ ഹറാമില്ല. ജനങ്ങള്‍ നടക്കുന്ന വഴിയിലോ മറ്റോ ആണ് നിസ്കരിക്കുന്നതെങ്കിലും ഈ നിയമം ബാധകമല്ല. അങ്ങനെ നോക്കുമ്പോള്‍, ഹറമിലെ മത്വാഫില്‍ നിസ്കരിക്കുന്നവര്‍ സാധാരണയായി ഈ നിബന്ധനകള്‍ പാലിക്കാതെയാണ് നിസ്കരിക്കുന്നത്. അങ്ങനെയാണെങ്കില്‍ നടക്കല്‍ ഹറാമാകില്ല. നിബന്ധനകളൊത്ത മറയോട് കൂടിയാണ് നിസ്കരിക്കുന്നതെങ്കില്‍ മുമ്പിലൂടെ നടക്കല്‍ ഹറമിലും ഹറാം തന്നെയാണെന്നാണ് അധിക പണ്ഡിതരും പറയുന്നത്. എന്നാല്‍ ഹറമില്‍ തിരക്ക് കൂടുതലായതിനാല്‍ ഈ നിയമം ബാധകമല്ലെന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. 
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

മുന്‍കൈയ്യിന്‍റെ പള്ള കൊണ്ട് മനുഷ്യന്‍റെ ഗുഹ്യ സ്ഥാനം തൊട്ടാൽ വുളു മുറിയുമല്ലോ. മുന്‍കൈയ്യിന്‍റെ പള്ള എന്നതില്‍ വിരലുകള്‍ ഉള്‍പ്പെടുമോ❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
മുന്‍കൈയ്യിന്‍റെ പള്ള എന്നതില്‍ വിരലുകളുടെ പള്ളയും ഉള്‍പ്പെടുന്നതാണ്. എന്നാല്‍ വിരലുകളുടെ തലകളോ പാര്‍ശ്വഭാഗങ്ങളോ കൈയ്യിന്‍റെ പാര്‍ശ്വഭാഗങ്ങളോ അതില്‍ ഉള്‍പ്പെടുകയില്ല. 
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Wednesday, January 1, 2020

പെണ്‍കുട്ടിയുടെ സമ്മതമില്ലതെ വിവാഹം നടത്താന്‍ പറ്റുമോ?. പെണ്ണിന്റെ സമ്മതം ഏതു രൂപത്തിലാണ് ❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
കന്യകയായ പെണ്‍കുട്ടിയെ അവളുടെ സമ്മതമില്ലാതെ പിതാവിനോ വല്യുപ്പക്കോ വിവാഹം നടത്താവുന്നതാണ്. അവര്‍ കുട്ടിയുടെ നന്മയും ഗുണവും പൂര്‍ണ്ണമായും പരിഗണിക്കുമെന്നതിനാലും കുട്ടിയേക്കാള്‍ അത് മനസ്സിലാക്കാനാവുക അവര്‍ക്കായിരിക്കും എന്നതിനാലുമാണ് അത്. എന്നാല്‍പോലും സമ്മതം തേടുന്നത് സുന്നതാണ്. എന്നാല്‍ അവര്‍ക്ക്  കുട്ടിയുമായി വിരോധമൊന്നുമില്ലാതിരിക്കുകയും വിവാഹം കഴിച്ചുകൊടുക്കുന്നത് അനുയോജ്യനായ ഭര്‍ത്താവിനായിരിക്കുകയും വേണം. ഇതല്ലാത്ത ഒരു സാഹചര്യത്തിലും പെണ്‍കുട്ടിയുടെ സമ്മതമില്ലാതെ വിവാഹം ശരിയാവുന്നതല്ല. കന്യകയുടെ മൌനം തന്നെ സമ്മതമായി പരിഗണിക്കുന്നതാണ്. എന്നാല്‍ കന്യകയല്ലാവത്തവള്‍ സമ്മതം വ്യക്തമായി പറയുക തന്നെ വേണം. 
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Tuesday, December 31, 2019

ഭാര്യയെ ആദ്യമായി കണ്ടുമുട്ടുമ്പോള്‍ പറയേണ്ട ദിക്ര്‍ എന്താണ്❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  

പ്രാര്‍ത്ഥനയാണ് വിശ്വാസിയുടെ ഏറ്റവും വലിയ ആയുധം. ജീവിതാവസാനം വരെ നിലനില്‍ക്കേണ്ടതാണ് വിവാഹബന്ധമെന്നതിനാല്‍ അതിന്റെ തുടക്കവും പ്രാര്‍ത്ഥനയിലൂടെ ആയിരിക്കണമെന്നാണ് വിശുദ്ധ ഇസ്‌ലാം പഠിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ വിവാഹം കഴിച്ചശേഷം ഭാര്യയെ ആദ്യമായി കാണുമ്പോള്‍ പ്രാര്‍ത്ഥിക്കാനുള്ളതും അത് പഠിപ്പിക്കുന്നുണ്ട്. ഇമാം ഇബ്നുമാജ, നസാഈ, ബൈഹഖി തുടങ്ങി പല മുഹദ്ദിസുകളും നിവേദനം ചെയ്ത ഹദീസില്‍ പ്രവാചകര്‍ ഇങ്ങനെ പറയുന്നതായി കാണാം, നിങ്ങളില്‍ ആരെങ്കിലും ഒരു സ്ത്രീയെ വിവാഹം ചെയ്താല്‍ അവയുടെ തലയില്‍ കൈവെച്ച് ഇങ്ങനെ പറയുക,  اللَّهُمَّ إِنِّي أَسْأَلُكَ مِنْ خَيْرِهَا ، وَخَيْرِ مَا جُبِلَتْ عَلَيْهِ، وَأَعُوذُ بِكَ مِنْ شَرِّهَا وَشَرِّ مَا جُبِلَتْ عَلَيْهِ " (അല്ലാഹുവേ, ഞാന്‍ നിന്നോട് ഇവളിലെ നന്മയും ഇവള്‍ സൃഷ്ടിക്കപ്പെട്ടതിലെ നന്മയും ചോദിക്കുന്നു, ഇവളിലെ മോശമായ കാര്യങ്ങളില്‍നിന്നും ഇവള്‍ സൃഷ്ടിക്കപ്പെട്ടതിലെ മോശമായ കാര്യങ്ങളില്‍നിന്നും കാവല്‍ ചോദിക്കുകയും ചെയ്യുന്നു) 
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Friday, December 27, 2019

സുബ്ഹി ബാങ്കില്‍ അസ്സ്വലാതു ഖൈറുമ്മിനന്നൌം എന്ന് പറയുന്നത് ബിദ്അത്താണോ ❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
സുബ്ഹിയുടെ ബാങ്കില്‍ അസ്വലാതുഖൈറുന്‍മിനന്നൌം എന്ന് പറയണമെന്നത് ഹദീസുകളില്‍ വന്നതാണ്. അബുമഹ്ദൂറ (റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, അദ്ദേഹം പറയുന്നു, ഞാന്‍ നബിയോട് എനിക്ക് ബാങ്ക് പഠിപ്പിച്ച് തരാന്‍ ആവശ്യപ്പെട്ടു. (ബാങ്കിന്റെ വാക്യങ്ങള്‍ പറഞ്ഞു കൊടുത്ത ശേഷം) എന്നിട്ട് പറഞ്ഞു, സുബ്ഹിയുടെ ബാങ്ക് ആണെങ്കില്‍ അസ്സ്വലാതഖൈറുന്‍മിനന്നൌം എന്ന് കൂടി പറയുക. (മുസ്നദ്, അബുദാവൂദ്). ഇതില്‍നിന്നും സുബ്ഹിയുടെ ബാങ്കിലെ ആ ഭാഗം ബിദ്അതല്ല എന്നും പ്രവാചകചര്യയില്‍ പെട്ടതാണെന്നും മനസ്സിലാക്കാം. 
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Thursday, December 26, 2019

വെള്ളിയാഴ്ച പള്ളിയില്‍ കയറിയ സമയത്ത് രണ്ടാമത്തെ ബാങ്ക് കൊടുക്കുന്നു. വേഗം തഹിയ്യത് നിസ്കരിക്കുകയാണോ അതോ ബാങ്ക് വിളിക്ക് ഉത്തരം കൊടുത്തിട്ട് നിസ്കരിക്കുകയാണോ വേണ്ടത്❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
വെള്ളിയാഴ്ച ദിവസം ജുമുഅക്ക് കഴിയുന്നത്ര നേരത്തെ വരേണ്ടതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതിന് ശ്രേഷ്ഠതകള്‍ മുമ്പ് നാം വിശദമായി പറഞ്ഞത് ഇവിടെ വായിക്കാവുന്നതാണ്. രണ്ടാം ബാങ്ക് വിളിക്കുന്ന സമയത്ത് പള്ളിയിലെത്തുന്നവര്‍ ബാങ്കിന് മറുപടി പറയാന്‍ നില്‍ക്കാതെ എത്രയും വേഗം തഹിയ്യത് നിസ്കരിച്ച് ഖുതുബ കേള്‍ക്കാന്‍ സമയം ചെലവഴിക്കുകയാണ് വേണ്ടതെന്നാണ് കര്‍മ്മശാസ്ത്ര വീക്ഷണം. ബാങ്കിന് മറുപടി പറയല്‍ സുന്നതാണെങ്കിലും ഖുതുബ കേള്‍ക്കല്‍ അതിലേറെ ശക്തമായ സുന്നതാണെന്ന് എല്ലാ പണ്ഡിതരും അഭിപ്രായപ്പെടുന്നുണ്ട്. നിര്‍ബന്ധമാണ് എന്ന് പറയുന്ന പണ്ഡിതരും ധാരാളമുണ്ട്. ഖുതുബ കേള്‍ക്കാന്‍ ആകെ ജുമുഅക്കാവശ്യമായ നാല്‍പത് പേരേ ഉള്ളൂവെങ്കില്‍ അവര്‍ അത് കേള്‍ക്കല്‍ നിര്‍ബന്ധമാണന്നത് പ്രത്യേകം പറയേണ്ടതുമില്ലല്ലോ. ഖുതുബ നടക്കുമ്പോള്‍ ഏറ്റവും ചുരുങ്ങിയ രൂപത്തിലുള്ള തഹിയ്യതല്ലാത്ത മറ്റൊരു നിസ്കാരവും ശരിയാവുകയില്ലെന്ന് പണ്ഡിതര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഖളാഅ് വീട്ടാനുള്ള നിസ്കാരം പോലും ആ സമയത്ത് നിസ്കരിക്കരുത് എന്ന് പോലും ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടതായി കാണാം. അത് കൊണ്ട് തന്നെ, ജുമുഅക്ക് മുമ്പുള്ള സുന്നത് നിസ്കാരം ഖുതുബയുടെ സമയത്ത് നിര്‍വ്വഹിക്കാതെ, ജുമുഅക്ക് ശേഷം നിസ്കരിക്കുകയാണ് വേണ്ടത്. മുമ്പുള്ള സുന്നത് നിസ്കാരം ഫര്‍ള് കഴിഞ്ഞ് നിസ്കരിച്ചാലും അദാഅ് തന്നെയാണല്ലോ.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Tuesday, December 24, 2019

ഭാര്യയെ സ്പര്‍ശിച്ചാല്‍ വുദൂ മുറിയുമെന്ന് കേട്ടു. ഇത് ശരിയാണോ❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  

അതെ, ശാഫീ മദ്ഹബ് പ്രകാരം ഭാര്യയെ തൊട്ടാലും വുദൂ മുറിയും. അല്ലെങ്കില്‍ നിങ്ങള്‍ സ്ത്രീകളെ തൊട്ടാല്‍ (സൂറതുന്നിസാഅ് 43) എന്ന ഖുര്‍ആന്‍ വചനം പൊതുവായതിനാല്‍ അതില്‍ സ്വന്തം ഭാര്യയും ഉള്‍പ്പെടുന്നതാണ്. സ്ത്രീകളെ സ്പര്‍ശിക്കുക എന്നത് പ്രകൃത്യാ വികാരസാധ്യതയുള്ളതാണ്. അത് ആരാധനയുടെ പ്രകൃതത്തോട് തീര്‍ത്തും വിരുദ്ധമാണ് താനും. ഒരു പുരുഷന് ഏറ്റവും കൂടുതല്‍ വികാരമുണ്ടാകേണ്ടത് സ്വന്തം ഭാര്യയെ സ്പര്‍ശിക്കുമ്പോഴാണല്ലോ. ഭാര്യയുടെ ഉമ്മയടക്കമുള്ള മഹ്റമുകളായ സ്ത്രീകളെ സ്പര്‍ശിച്ചാല്‍ വുദൂ മുറിയില്ലെന്ന് പറയുന്നതും അതുകൊണ്ട് തന്നെയാണ്. 
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
നിസ്കാരത്തിനു ശേഷം ജീവനില്ലാത്ത ചെറിയ പ്രാണികളോ അവയുടെ അംശങ്ങളോ ശരീരത്തിലോ നിസ്കാര സ്ഥലത്തോ കണ്ടാല്‍ നിസ്കാരം മടക്കേണ്ടതുണ്ടോ? പല്ലികാഷ്ടമോ മറ്റോ ആണെങ്കിലോ❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
ചത്തുപോയ ഏതു ജീവിയും നജസ് ആണെന്നാണ് പ്രബലാഭിപ്രായം. നിസ്കാര ശേഷം വസ്ത്രത്തിലോ ശരീരത്തിലോ സ്ഥലത്തോ അത് കണ്ടാല്‍ നിസ്കാരം മടക്കേണ്ടതാണ്. എന്നാല്‍ സൂക്ഷിക്കല്‍ പ്രയാസമാവുന്ന വിധം ഈച്ച പോലോത്ത പ്രാണികളുള്ള സ്ഥലത്താണെങ്കില്‍, അത് ശരീരത്തിലോ വസ്ത്രത്തിലോ സ്ഥലത്തോ ഉണ്ടായാലും നിസ്കാരം ശരിയാവുമെന്ന് ഇമാം ഇബ്നുഹജര്‍(റ)വും മറ്റു ചില പണ്ഡിതരും ഫതവ നല്‍കിയതായി കാണാം. പല്ലി, എലി തുടങ്ങിയവയുടെ കാഷ്ടവും നജസ് തന്നെയാണ്. ഈച്ച, വവ്വാല്‍ തുടങ്ങിയവയുടെ കാഷ്ടം നജസാണെങ്കിലും അതിന് ഇളവുള്ളതായി പറയുന്നുണ്ട്. എന്നാല്‍, എലി പോലോത്തവയുടേത് നജസ് തന്നെയാണെന്നാണ് പണ്ഡിതര്‍ പറയുന്നത്. എന്നാല്‍, അവിടെയും സൂക്ഷിക്കല്‍ പ്രയാസമാവും വിധം അവ ധാരാളമായി ഉള്ളിടത്ത് ഇളവുണ്ടെന്ന് ഇബ്നുസിയാദ്(റ)അടക്കമുള്ള പല പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്. 
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Sunday, December 22, 2019

പലിശയുമായിട്ടുള്ള എല്ലാ കാര്യങ്ങളും ഹറാമാണ്‌ എന്ന് കേട്ടിട്ടുണ്ട്, എന്റെ പണമിടപാടെല്ലാം ബാങ്ക് വഴിയാണ്, അതില്‍ ബാലന്‍സ് ഉള്ള കാശിനു പലിശ വരുന്നുണ്ട് അതു എടുത്ത് പൊതു ജനങ്ങള്‍ക്ക്‌ ഉപകാരപ്പെടുന്ന വിധത്തില്‍ ചെലവ് ചെയ്യുന്നതിന്‍റെ വിധിയെന്താണ്. അതല്ലെങ്കില്‍ അത് എടുക്കാതെ അക്കൌണ്ടില്‍ തന്നെ ഉപേക്ഷിക്കല്‍ അനുവദനീയമാണോ❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
പലിശ ഹറാമാണെന്നതില്‍ സംശയമില്ല. അതുമായി ഇടപെടുന്നതും ഇടപെടുന്നവരുമായി ഇടപെടുന്നതുമൊക്കെ കുറ്റകരം തന്നെ. എന്നാല്‍ ഇന്ന് ദൌര്‍ഭാഗ്യവശാല്‍ ബാങ്കുമായുള്ള ഇടപാടുകള്‍ സാര്‍വ്വത്രികമാവുകയും അതൊരു കുറ്റമല്ലെന്ന ചിന്തയിലേക്ക് കാര്യങ്ങള്‍ എത്തിപ്പെടുകയും ചെയ്തിരിക്കുന്നു. മറ്റുമാര്‍ഗ്ഗമൊന്നുമില്ലാത്ത സാഹചര്യത്തില്‍ മാത്രമേ ബാങ്കുമായി ഇടപെടാവൂ. നാട്ടിലേക്ക് പണമയക്കാനായി ചിലപ്പോള്‍ അത് ഉപയോഗിക്കേണ്ടിവരും. അങ്ങനെ വരുമ്പോള്‍ അക്കൌണ്ടില്‍ ബാലന്‍സ് വെക്കാതെ എത്രയും വേഗം അത് പിന്‍വലിക്കാനും ശ്രമിക്കേണ്ടതാണ്. അല്ലാത്ത പക്ഷം, ആ പണം ഉപയോഗിച്ച് അവര്‍ മറ്റുള്ളവര്‍ക്ക് കടം കൊടുത്ത് പലിശ വാങ്ങുമെന്നതിനാല്‍ അതിന് സഹായിച്ചു എന്ന കുറ്റമാണ് നാം ചെയ്യുന്നത്. പലിശ തിന്നുന്നവനെയും തീറ്റിക്കുന്നവനെയും അതിന് സഹായിക്കുന്നവനെയും എഴുതുന്നവനെയുമെല്ലാം അല്ലാഹു ശപിച്ചിരിക്കുന്നു എന്ന് വിവിധ ഹദീസുകളില്‍ കാണാവുന്നതാണ്. ഇങ്ങനെയൊക്കെ സൂക്ഷിച്ചാലും വര്‍ഷത്തില്‍ ഒരു ചെറിയ സംഖ്യ പലിശയായി ചിലപ്പോള്‍ വന്നേക്കാം. ഗത്യന്തരമില്ലാത്ത സാഹചര്യത്തില്‍ പലിശ ഇനത്തില്‍ അക്കൌണ്ടിലേക്ക് വരുന്നത് ഒരിക്കലും നമ്മുടെ കാശ് അല്ലെന്നും അത് മറ്റുള്ളവരില്‍നിന്ന് അക്രമപരമായി പിടിച്ചുവാങ്ങിയതാണെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. (ബാങ്കിന്റെ സ്രോതസ്സ് പലിശക്ക് കടം കൊടുക്കലാണെന്നതിനാല്‍ ). ഇങ്ങനെ വരുന്ന പണം എന്തുചെയ്യണമെന്നതാണ് മറ്റൊരു കാര്യം. ഹറാമായ സ്വത്ത് കൈയ്യില്‍ പെട്ടുപോയാല്‍ എന്ത് ചെയ്യണമെന്ന് പണ്ഡിതര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അത് പലിശയിലും പ്രയോഗിക്കാവുന്നതാണ്. അത് ഇങ്ങനെ സംഗ്രഹിക്കാം, നമുക്ക് പലിശയായി ലഭിച്ചത്,  ബാങ്ക് ആരില്‍നിന്ന് പലിശ ഇനത്തില്‍ പിടിച്ചെടുത്തതാണെന്ന് അറിയാന്‍ സാധിക്കുമെങ്കില്‍ അത് മനസ്സിലാക്കി അവര്‍ക്ക് തന്നെ തിരിച്ചുകൊടുക്കുകയാണ് ആദ്യമായി വേണ്ടത്. അവര്‍ മരണപ്പെട്ടുപോയിട്ടുണ്ടെങ്കില്‍, അവരുടെ അനന്തരാവകാശികള്‍ക്ക് കൊടുക്കണം. അതിന് സാധിച്ചില്ലെങ്കില്‍ അതേ ബാങ്കില്‍നിന്ന് ഗത്യന്തരമില്ലാതെ ലോണ്‍എടുത്ത് പലിശയില്‍ കുടുങ്ങിയ ആര്‍ക്കെങ്കിലും അവരുടെ പലിശയിലേക്ക് തിരിച്ചടക്കണമെന്ന നിര്‍ബന്ധത്തോടെ നല്‍കാവുന്നതാണ്. അതും സാധ്യമല്ലെങ്കില്‍ ആ ബാങ്കിലേക്ക് പലിശയിനത്തില്‍ അടച്ച ആളുകള്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള വിധം വഴി, പാലം തുടങ്ങിയ പൊതുവായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഭക്ഷണം മുതലായവക്ക് ഉപയോഗിച്ച് ഇത് വയറ്റിലേക്ക് ആവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും മറ്റുള്ളവരോട് ഉപദേശിക്കുകയും വേണം.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Saturday, December 21, 2019

നിസ്കാരത്തിനിടെ  ഇഅ്തികാഫിനെ കരുതിയാല്‍ നിസ്കാരം ബാത്വിലകുമോ? കൂലി ലഭിക്കുമോ❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
നിസ്കാരത്തിനിടെ ഇഅ്തികാഫിനെ കരുതാവുന്നതാണ്. അത് കൊണ്ട് നിസ്കാരം ബാതിലാവുകയില്ല, കൂലി ലഭിക്കുകയും ചെയ്യും. പക്ഷേ, അത് മനസ്സിലുള്ള കരുത്ത് മാത്രമായിരിക്കണം, നാവ് കൊണ്ട് ഉച്ചരിച്ചാല്‍ നിസ്കാരം ബാതിലാവുന്നതാണ്. അടിമയെ മോചിപ്പിക്കല്‍ പോലോത്ത നാവ് കൊണ്ട് ഉച്ചരിക്കല്‍ ആവശ്യമുള്ള ആരാധനകള്‍ നിസ്കാരത്തിലും ഉച്ചരിച്ച് തന്നെ ചെയ്യാവുന്നതാണ്. ഉച്ചരിക്കല്‍ ആവശ്യമില്ലാത്തവ ഉച്ചരിക്കാവുന്നതുമല്ല. യഥാര്‍ത്ഥ വിശ്വാസികളായി ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

  1. വുദു മുറിയുന്ന കാര്യങ്ങളില്‍ പെട്ടതാണല്ലോ കീഴ്വായു പോകുക എന്നത്. ചില സമയങ്ങളില്‍ വായു പോയോ ഇല്ലേ എന്ന് സംശയം തോന്നുകയും അത് വസവാസിന് കാരണമാകാറുമുണ്ട്. അതിന്റെ വിധി വ്യക്തമാക്കിയാലും.❓
  2. ☆☆☆☆☆☆☆☆☆☆☆☆☆☆

  3. https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

  4. *whatsapp no.9746695894* 
  5. بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  

  6. മുറിഞ്ഞോ ഇല്ലേ എന്ന സംശയത്തിലൂടെ വുദു മുറിയുകയില്ല. മുറിഞ്ഞു എന്ന ധാരണയുണ്ടായാല്‍ മാത്രമേ വുദു മുറിയുകയുള്ളൂ. ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ആലോചിച്ച് വസവാസ് ആകേണ്ടതില്ല. അത് പിശാചിന്റെ പ്രവര്‍ത്തനഫലമാണെന്ന് മനസ്സിലാക്കി മനസ്സുറപ്പോടെ നിസ്കാരം നിര്‍വ്വഹിക്കുക. പിശാചിന്റെ അത്തരം ബോധനങ്ങള്‍ക്കും സംശയം ജനിപ്പിക്കലുകള്‍ക്കും കൂടുതല്‍ ശ്രദ്ധ കൊടുത്താല്‍ അത് നമ്മുടെ ആരാധനാകര്‍മ്മങ്ങള്‍ നിഷ്ഫലമായിപ്പോവാനേ പലപ്പോഴും സഹായിക്കുകയുള്ളൂ. അതാണല്ലോ പിശാചിന്റെ പരമമായ ലക്ഷ്യവും. 
  7. وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
  8. ⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
  9. *🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
  10. ⭕⭕⭕⭕⭕⭕⭕⭕⭕⭕⭕