നബിയുടെ കുടുംബം
മഹ്‌രിഫത്തുല്‍ ഇസ്ലാമിയ whatsapp GROUP no . 00919746695894
00919562658660
നബി(സ)യുടെ വംശവും കുടുംബവും
നബി തിരുമേനിയുടെ വംശപരമ്പരയ്ക്ക് മൂന്ന് ഭാഗങ്ങളുണ്ട്. ഒന്ന്, ചരിത്രകാരന്മാരും വംശപാരമ്പര്യ വിജ്ഞാനീയരും നിര്വിശവാദം അംഗികരിക്കുന്നതാണ്. ഇത് അദ്നാന്‍ വരെയെത്തുന്നു. രണ്ടാമത്തേത്, സംശയാസ്പദമെന്നും ശരിയെന്നും അഭിപ്രായമുള്ളവയാണ്. അത്, അദ്നാന്‍ മുതല്‍ ഇബ്റാഹീം (അ) വരെയാണ്. മൂന്നാമത്തേത്, സ്വീകാര്യമല്ലാത്ത ഏറെ കാര്യങ്ങളുണ്ടെന്ന് സംശയമില്ലാത്തത്. ഇത്, ഇബ്റാഹീം(അ) മുതല്‍ ആദം വരെ എത്തുന്നത്. ഓരോന്നിന്‍റെയും വിശദീകരണം താഴെ ചേര്‍ക്കുന്നു.
ഒന്നാം ഭാഗം: (മുഹമ്മദ് മുതല്‍ അദ്നാന്‍ വരെ എത്തുന്ന പിതാക്കളുടെ പരമ്പര) മുഹമ്മദ്, അബ്ദുല്ല, അബ്ദുല്മുഗത്വലിബ് (ശൈബ), ഹാശിം (അംദ്), അബ്ദുമനാഫ് (മുഗീറ), ഖുസ്വയ്യ് (സൈദ്), കിലാബ്, മുര്റത, കഅ്ബ്, ലുഅയ്യ്, ഗാലിബ്, ഫിഹ്ര്‍(ഇദ്ദേഹമാണ് ക്വുറൈശ് എന്ന നാമത്തില്‍ പ്രശസ്തനായത്. ഗോത്രം ഈ പേരിലാണ് അറിയപ്പെടുന്നത്), മാലിക്, നള്ര്‍, നിസാര്‍, മഅദ്, അദ്നാന്‍ .(1)
രണ്ടാം ഭാഗം: (അദ്നാന്‍ മുതല്‍ ഇബ്റാഹീം വരെയുള്ള പിതാക്കളുടെ പരമ്പര). അദ്നാന്‍, അദദ്, ഹുമൈസിഅ്, സലാമാന്‍, ഔസ്വ്, ബുസ്, ഖംവാല്‍, ഉബയ്യ്, അവാം, നാശിദ്, ഹസാ, ബല്ദാ്സ്, യദ്ലാഫ്, ത്വാബിഖ്, ജാഹിം, നാഹിശ്, മാഖി, ഈള്, അബ്ഖര്‍, ഉബൈദ്, അദആ, ഹംദാന്‍, സന്ബിലര്‍, യസ്രിബ്, യഹ്സന്‍, യല്ഹ,ന്‍, അര്അബബി, ഈള്, ദീശാന്‍, ഏസര്‍, അഫ്നാദ്, ഐഹാം, മഖ്സര്‍, നാഹിഫ്, സാരിഹ്, സമി, മസി, ഔള, അറാം, ഖൈദാര്‍, ഇസ്മാഈല്‍, ഇബ്റാഹീം(അ)(2)
മൂന്നാം ഭാഗം: (ഇബ്റാഹീം മുതല്‍ ആദം വരെ എത്തുന്ന പിതാക്കളുടെ പരമ്പര) ഇബ്റാഹീം, തേരഹ് (ആസര്‍), നാഹൂര്‍, സാറൂഅ്, റാഊ, ഫാലിഖ്, ആബിര്‍, ശാലിഖ്, അര്ഫ,ഖ്ശിദ്, സാം, നൂഹ്, ലാമക്, മുതലശി ലിഖ്, അഖ്ന്തുഖ് (ഇത് ഇദ്രീസ് (അ)യാണെന്ന് പറയപ്പെടുന്നു), യര്ദ്ദ, മഹ്ലാഈല്‍, ഖൈനാന്‍, ആനൂശ്, ശേഥ്, ആദം (അ)(3)
നബ(സ)യുടെ പിതാമഹന്‍ ഹാശിംബിന്‍ അബ്ദുമനാഫിലേക്ക് ചേര്‍ത്തു കൊണ്ട് നബിയുടെ കുടുംബം ഹാശിമിയ്യ് എന്ന് അറിയപ്പെടുന്നു. അതിനാല്‍ ഹാശിമിനെ കുറിച്ചും പിന്‍ഗാമികളെക്കുറിച്ചും ചിലകാര്യങ്ങള്‍ അറിയുന്നത് നന്നായിരിക്കും.
(1)ഹാശിം: അബ്ദുമനാഫ് കുടുംബവും അബ്ദുദ്ദാര്‍ കുടുംബവും സ്ഥാനങ്ങള്‍ പങ്കുവെച്ചപ്പോള്‍ അബ്ദു മനാഫ് കുടുംബത്തില്‍ ഹാശിമിനായിരുന്നു സിഖായ: (ഹാജിമാര്‍ക്ക് വെള്ളം നല്‍കല്‍), രിഫാദ: (ഹാജിമാര്‍ക്ക് ഭക്ഷണം നല്‍കല്‍) എന്നിവ ലഭിച്ചതെന്ന് നാം നേരത്തെ വ്യക്തമാക്കുകയുണ്ടായി. ഹാശിം ഉദാരനും ഉന്നതനുമായിരുന്നു. ഹാജിമാര്‍ക്ക് ആദ്യമായി മക്കയില്‍ ഥരീദ് (നുറുക്കിയ റൊട്ടിയും മാംസവും ചേര്‍ത്തുണ്ടാക്കുന്ന പലഹാരം) വിതരണം ചെയ്തത് അദ്ദേഹമാണ്. ഇദ്ദേഹത്തിന്‍റെ പഴയ പേര് അംറ് എന്നായിരുന്നു. പിന്നീട് റൊട്ടി നുറുക്കി വിതരണം ചെയ്തത് കാരണം ആ അര്‍ത്ഥത്തില്‍ ഹാശിം എന്ന് പേര് വരികയാണുണ്ടായത്. ശൈത്യകാലത്തും ഗ്രീഷ്മ കാലത്തുമുള്ള ഖുറൈശികളുടെ കച്ചവട യാത്ര ആരംഭിച്ചതും ഇദ്ദേഹം തന്നെ. ഒരു സംഭവം ഇപ്രകാരം നിവേദനം ചെയ്യപ്പെടുന്നു: ഇദ്ദേഹം സിറിയയിലേക്ക് കച്ചവടയാത്ര പുറപ്പെട്ടു. മദീനയില്‍ എത്തിയപ്പോള്‍ അദിയ്ബ്നു നജ്ജാര്‍ കുടുംബത്തിലെ അംറിന്‍റെ പുത്രി സല്മയെ വിവാഹം ചെയ്ത് കുറച്ചുകാലം അവിടെ താമസിച്ചു. അവള്‍ ഗര്‍ഭിണിയായിരിക്കെ അവളെ അവളുടെ കുടുംബത്തില്‍ ഏല്പിച്ച് ഹാശിം സിറിയയിലേക്ക് പുറപ്പെട്ടു. ഫലസ്ത്വീനിലെ ഗാസ പട്ടണത്തില്‍ എത്തി അവിടെ വെച്ചു അദ്ദേഹം മരിച്ചു. ഭാര്യ സെല്മ, ക്രി: 497 ല്‍ അബ്ദുല്‍ മുത്വലിബിനെ പ്രസവിച്ചു. ഇദ്ദേഹത്തെ മാതാവ് വിളിച്ച പേര്‍ ശൈബ എന്നായിരുന്നു. തലയിലെ നരച്ച മുടിയായിരുന്നു അതിനു കാരണം. മദീനയില്‍ തന്‍റെ പിതാവിന്‍റെ വസതിയില്‍ മാതാവ് അവനെ വളര്‍ത്തി. മക്കയിലെ ബന്ധുക്കള്‍ ഈ വിവരമൊന്നും അറിഞ്ഞില്ല. ഹാശിമിന് നാല് ആണ്‍ മക്കളുണ്ടായിരുന്നു. അസദ്, അബുസ്വയ്ഫിയ്യ്, നള്ല, അബ്ദുല്‍ മുത്വലിബ്. അഞ്ച് പെണ്‍ മക്കളും: അശ്ശിഫാ, ഖാലിദ, ളഈഫ, റുഖിയ്യ, ജന്ന.(4)
(2) അബ്ദുല്‍ മുത്വലിബ്: നേരത്തെ നാം മനസ്സിലാക്കിയതു പോലെ സിഖായ:യും രിഫാദയും ഹാശിമിന് ശേഷം അദ്ദേഹത്തിന്‍റെ സഹോദരന്‍ മുത്വലിബ്ബിന്‍ അബ്ദു മനാഫിന്‍റെ കൈവശമാണെത്തിയത്. (ഇദ്ദേഹം സ്വസമുദായത്തില്‍ ആദരണീയനും അനുസരിക്കപ്പെടുന്നവനുമായിരുന്നു. ഇദ്ദേഹത്തിന്‍റെ ഉദാരത കാരണം ഖുറൈശികള്‍ അദ്ദേഹത്തെ വിളിച്ചിരുന്നത് 'അല്ഫയയ്യാള്' അഥവാ അത്യൂദാരന്‍ എന്നായിരുന്നു) ശൈബ- അബ്ദുല്‍ മുത്വലിബ്- കൌമാരദശയെത്തിയപ്പോള്‍ അദ്ദേഹത്തെക്കുറിച്ച് മുത്വലിബ് കേള്ക്കുകകയുണ്ടായി. അങ്ങനെ ശൈബയെയന്വേഷിച്ചു മദീനയിലേക്ക് പുറപ്പെട്ടു. ശൈബയെ കണ്ടമാത്രയില്‍ അദ്ദേഹം സന്തോഷാശ്രുക്കള്‍ പൊഴിക്കുകയും അവര്‍ ആലിംഗന ബദ്ധരാവുകയും ചെയ്തു. അവനെ തന്‍റെ ഒട്ടകപ്പുറത്തേറ്റി അനുമതി തേടി മാതാവിനെ സമീപിച്ചു. അവള്‍ കൂടെ പറഞ്ഞുവിടാന്‍ വിസമ്മതിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇവന്‍ പോകുന്നത് അവന്റെ പിതാവിന്‍റെ അവകാശത്തിലേക്കും വിശുദ്ധ ഹറമിന്‍റെ പരിധിയിലേക്കുമാണ്. അതോടെ അവള്‍ അനുമതി നല്‍കി. അങ്ങനെ മുത്വലിബ്, ശൈബയെ തന്‍റെ ഒട്ടകപ്പുറത്ത് സഹയാത്രികനാക്കി മക്കയില്‍ കൊണ്ടുവന്നു. ഇതുകണ്ടപ്പോള്‍ ജനങ്ങള്‍ പറഞ്ഞു: 'ഇതാ അബ്ദുല്‍ മുത്വലിബ് അഥവാ മുത്വലിബിന്‍റെ അടിമ'. അദ്ദേഹം പ്രതികരിച്ചു. 'നിങ്ങള്‍ക്ക് നാശം! ഇതെന്‍റെ സഹോദരന്‍ ഹാശിമിന്‍റെ പുത്രനാണ്' തുടര്‍ന്നു മുത്വലിബിന്റെയടുക്കല്‍ ഒരു പ്രസന്നനായ യുവാവായി അവന്‍ വളര്‍ന്നു. പിന്നീട് മുത്വലിബ് യമിനിലെ റദ്മാന്‍ എന്ന സ്ഥലത്തുവെച്ച് നിര്യാതനായതോടെ അബ്ദുല്‍ മുത്വലിബ് അധികാരമേറ്റെടുത്തു. തന്‍റെ പൂര്‍വ്വ പിതാക്കള്‍ നിര്‍വഹിച്ച എല്ലാ ജോലികളും ഭംഗിയായി ഇദ്ദേഹം നിര്വകഹിച്ചു. മറ്റാരും നേടാത്ത കീര്‍ത്തിയും ഇദ്ദേഹം നേടി. സ്വജനത ഇദ്ദേഹത്തെ ഇഷ്ടപ്പെടുകയും ആദരിക്കുകയും ചെയ്തു. (5)
മുത്വലിബ് മരിച്ചപ്പോള്‍ നൌഫല്‍ അബ്ദുല്‍ മുത്വലിബിന്‍റെ അവകാശങ്ങളില്‍ കയ്യേറ്റം നടത്തി അവ സ്വന്തമാക്കി. അപ്പോളദ്ദേഹം നൌഫലിനെതിരില്‍ ഖുറൈശികളുടെ സഹായമഭ്യര്‍ത്തിച്ചു . നിന്‍റെയും നിന്‍റെ പിതൃസഹോദരന്‍റെയും പ്രശ്നത്തില്‍ ഞങ്ങള്‍ ഇടപെടില്ലായെന്ന് പറഞ്ഞ് അവര്‍ ഒഴിഞ്ഞുമാറി. അപ്പോള്‍ തന്‍റെ അമ്മാവന്മാരായ നജ്ജാര്‍ ഗോത്രത്തിലേക്ക് സഹായര്ഥലന നടത്തി കവിതയെഴുതി അയച്ചു. അമ്മാവന്‍ അബൂസഅ്ദ്ബിന്‍ അദിയ്യ് എണ്പസത് അശ്വഭടന്മാരുമായി വന്ന് മക്കയില്‍ അബ്ത്വഹ് താഴ്വരയില്‍ താവളമടിച്ചു. അബ്ദുല്‍ മുത്വലിബ് അദ്ദേഹത്തെ സ്വീകരിച്ചു വീട്ടിലേക്ക് ക്ഷണിച്ചു. അദ്ദേഹം പറഞ്ഞു: "ഇല്ല, നൌഫലിനെ കണ്ടുമുട്ടുവോളമില്ല.'' അദ്ദേഹം മുന്നോട്ട് നടന്നു. നൌഫല്‍ ഖുറൈശി വൃദ്ധന്മാരുടെ കൂടെ കഅബ:യുടെ തണലില്‍ ഇരിക്കുന്നതായി കണ്ടു. അബൂസഅദ് തന്റെ വാളൂരി പ്രഖ്യാപിച്ചു. "കഅബ:യുടെ നാഥന്‍ തന്നെയാണ് സത്യം! എന്‍റെ സഹോദരി പുത്രന്‍ അവന്‍റെ അവകാശങ്ങള്‍ നീ തിരിച്ചു നല്‍കാനായില്ലെങ്കില്‍ ഈ വാള്‍ ഞാന്‍ നിന്‍റെ നേരെ പ്രയോഗിക്കുക തന്നെ ചെയ്യും''. നൌഫല്‍ പറഞ്ഞു: "ഞാനതു തിരിച്ചു നല്‍കിയിരിക്കുന്നു'' ഖുറൈശി വൃദ്ധര്‍ അതിനു സാക്ഷിയാവുകയും ചെയ്തു. പിന്നീട് അബ്ദുല്‍ മുത്വലിബിന്‍റെ കൂടെ മൂന്നു ദിവസം തങ്ങി ഉംറ നിര്‍വഹിച്ചു അബൂസഅദ് മദീനയിലേക്ക് മടങ്ങുകയും ചെയ്തു. കാര്യങ്ങള്‍ ഈ വിധമായപ്പോള്‍ നൌഫല്‍, അബ്ദൂശ്ശംസ് ബിന്‍ അബ്ദുമനാഫ് ഗോത്രത്തോട് ഹാശിം ഗോത്രത്തിനെതിരെ സഖ്യത്തിലേര്‍പ്പെട്ടു. നജ്ജാര്‍ ഗോത്രം അബ്ദുല്മു്ത്വലിബിനെ സഹായിക്കുന്നത് ഖുസാഅ ഗോത്രം കണ്ടപ്പോള്‍ അവര്‍ പ്രഖ്യാപിച്ചു: "അവന്‍ നിങ്ങളുടെ പുത്രനെന്നപോലെ ഞങ്ങളുടെയും പുത്രനാണ്. ഞങ്ങളാണ് അവനെ സഹായിക്കാന്‍ കൂടുതല്‍ അര്ഹങര്‍,'' ഇങ്ങനെ പറയാനുള്ള കാരണം; അബ്ദുമനാഫിന്‍റെ മാതാവ് അവരില്‍ പെട്ടവളായിരുന്നു. അവരെല്ലാവരും ദാറുന്നദ്വയില്‍ സമ്മേളിച്ച് അബ്ദുശ്ശംസ് ഗോത്രത്തിനും നൌഫലിനുമെതിരില്‍ ഹാശിം ഗോത്രത്തോട് സഖ്യം പ്രഖ്യാപിച്ചു. നാം പിന്നീട് വിശദീകരിക്കുന്നതുപോലെ, ഈ സഖ്യമാണ് പില്‍കാലത്ത് മക്കാവിജയത്തിന്ന് പ്രധാന ഹേതുവായി വര്‍ത്തിച്ചത്.(6)
അബ്ദുല്മുതത്വലിബ് തന്‍റെ ജീവിതകാലത്ത് സുപ്രധാനമായ രണ്ട് കാര്യങ്ങള്‍ നിര്‍വഹിക്കുകയുണ്ടായി. രണ്ട്: ആനക്കലഹ സംഭവം.
സംസം കിണറും ആനക്കലഹവും
ഒന്നാമത്തതിന്‍റെ ചുരുക്കമിതാണ്. അബ്ദുല്‍ മുത്വലിബിന് സംസം കുഴിക്കാനുള്ള സ്വപ്ന ദര്‍ശനമുണ്ടായി. അതിന്‍റെ സ്ഥലവും നിര്‍ണ്ണയിച്ചു കൊടുത്തു. അദ്ദേഹമത് കുഴിക്കുകയും ജൂര്ഹും ഗോത്രക്കാര്‍ നാടുകടന്നപ്പോള്‍ കുഴിച്ചുമൂടിയ സ്വര്‍ണ്ണ വാളുകളും അങ്കികളും മാനുകളും കണ്ടെടുക്കുകയും ചെയ്തു. വാളും മാനും കഅബ:യുടെ വാതിലുകളായി മുദ്രണം ചെയ്യുകയും സംസം ഹാജിമാര്ക്കായി തുറന്നുകൊടുക്കുകയും ചെയ്തു.
സംസം പ്രത്യക്ഷപ്പെട്ടപ്പോള്‍ ഖുറൈശികള്‍ തങ്ങളെയും ഈ സംരംഭത്തില്‍ പങ്കു ചേര്‍ക്കണമെന്ന് വാദിച്ചുകൊണ്ട് രംഗത്തു വന്നു. അദ്ദേഹമവരുടെ ആവശ്യം നിരസിച്ചുകൊണ്ട് പറഞ്ഞു: "ഇത് എനിക്കുമാത്രമായി നല്കപ്പെട്ട ഒരു കാര്യമാണ്, ഞാനാരേയും ഇതില്‍ പങ്കുചേര്ക്കില്ല.'' പ്രശ്ന പരിഹാരത്തിനായി അവര്‍ സഅ്ദ് ഗോത്രത്തിലെ ജ്യോത്സ്യയെ സമീപിക്കാനായി പുറപ്പെട്ടു. അതു കഴിഞ്ഞു മടങ്ങുമ്പോള്‍ സംസമിന്മേല്‍ അബ്ദുല്‍ മുത്വലിബിനുള്ള പ്രത്യേകാവകാശം ബോധ്യമാകുന്ന തെളിവുകള്‍ അല്ലാഹു അവര്ക്കു കാണിച്ചു കൊടുത്തു. അപ്പോള്‍ അബ്ദുല്‍ മുത്വലിബ് ഒരു പ്രതിജ്ഞയെടുത്തു, 'തനിക്ക് അല്ലാഹു പത്ത് ആണ്‍ മക്കളെ നല്കിയാല്‍ പ്രായപൂര്ത്തിയായ ഒരുവനെ കഅബ:യുടെ അടുക്കല്‍ ബലിയര്പ്പി്ക്കും' എന്ന്.
രണ്ടാമത്തതിന്‍റെ സംക്ഷിപ്തം: നേഗസ് ചക്രവര്‍ത്തിയുടെ യമനിലെ ഗവര്‍ണ്ണറായ അബ്റഹ ബിന്‍ അസ്സ്വബാഹ്, അറബികള്‍ കഅബയിലേക്ക് ഹജ്ജ് യാത്ര ചെയ്യുന്നത് കണ്ടപ്പോള്‍ സ്വന്ആഇല്‍ അതുപോലൊരു വലിയ പള്ളി സ്ഥാപിച്ചു. അദ്ദേഹം ഉദ്ദേശിച്ചത് മക്കയിലെ ഹജ്ജ് അങ്ങോട്ട് തിരിക്കാം എന്നതായിരുന്നു. ഇതറിഞ്ഞ് ഒരു കിനാന ഗോത്രക്കാരന്‍ അതില്‍ കയറി ഖിബ് ലയുടെ ഭാഗം മലിനമാക്കി. ഇതറിഞ്ഞ അബ്റഹ കോപാന്ധനായി. അറുപതിനായിരത്തോളമുള്ള ഒരു വന്‍ സൈന്യവുമായി കഅബ തകര്‍ക്കാന്‍ പുറപ്പെട്ടു. ഈ സൈന്യത്തില്‍ ഒമ്പതോ പതിമൂന്നോ ആനകളുണ്ടായിരുന്നു. ഏറ്റവും വലിയ ഗജവീരനെ അബ്റഹ തന്നെ നയിച്ചു. അല്മുിഗമ്മസ് എന്ന സ്ഥലത്തെത്തുവോളം യാത്ര തുടര്‍ന്നു. അവിടെവെച്ച് സൈന്യസജ്ജീകരണം നടത്തി. ആനകളെയും സജ്ജീകരിച്ചു. മക്കയില്‍ പ്രവേശിക്കാന്‍ ഒരുങ്ങി. അങ്ങനെ മുസ്ദലിഫയുടേയും മിനയുടേയും ഇടയിലുള്ള വാദീമുഹസ്സറില്‍ എത്തിയപ്പോള്‍ ആന അവിടെ മുട്ടുകുത്തി. കഅ്ബയുടെ നേരെ തിരിയുന്നില്ല. വടക്കോ തെക്കോ കിഴക്കോ തിരിയുമ്പോള്‍ ആന മുന്നോട്ട് നടക്കുന്നു. കഅ്ബയുടെ നേരെ തിരിയുമ്പോള്‍ മുട്ട് കുത്തുന്നു! ഇങ്ങനെയിരിക്കെ, അല്ലാഹു അവര്‍ക്ക് മീതെ ചുട്ടുപഴുത്ത കല്ലുകള്‍ കൊണ്ടെറിയുന്ന പക്ഷികളെ അയച്ചുകൊണ്ട് അവരെ ചവച്ചു തുപ്പിയ വൈക്കോല്‍ തുരുമ്പുപോലെ ആക്കി. (ഈ പക്ഷികള്‍ ഏകദേശം പൊന്മാനെ പോലെയായിരുന്നു) ഓരോ പക്ഷിയുടെയും കൂടെ മൂന്ന് കല്ലുകള്‍ വീതം. ഒന്ന് ചുണ്ടില്‍ രണ്ടെണ്ണം കാലുകളിലും. കടലമണിപോലെ ചെറിയകല്ലുകളും. ആ ചരല്‍ വര്‍ഷമേറ്റ ഓരോ പട്ടാളക്കാരന്‍റെയും അവയവങ്ങള്‍ നുറുങ്ങി വീഴാന്‍ തുടങ്ങി. അവസാനമവര്‍ യമനിലേക്കു തന്നെ തിരിച്ചോടി. സകല വഴികളിലും അവര്‍ വീണു നശിച്ചു. അബ്റഹയേയും രോഗം കീഴടക്കിയിരുന്നു. സ്വന്‍ ആയിലെത്തുമ്പോള്‍ അയാള്‍ ഒരു പക്ഷിക്കുഞ്ഞുപോലെയുണ്ടായിരുന്നു. അവസാനം നെഞ്ച് പിളര്‍ന്നു അയാള്‍ മരിച്ചു.
ഖുറൈശികള്‍ ഈ സന്ദര്‍ഭത്തില്‍ മലമുകളിലും താഴ്വരയിലും അഭയം തേടുകയായിരുന്നു. സൈന്യങ്ങള്‍ക്ക് ശിക്ഷയിറങ്ങി നശിച്ചുകഴിഞ്ഞപ്പോള്‍ അവര്‍ സ്വഭവനത്തിലേക്ക് മടങ്ങി.(7)
ഈ സംഭവം നബി(സ)യുടെ ജനനത്തിന് അമ്പതോ അമ്പത്തഞ്ചോ ദിവസങ്ങള്‍ക്ക് മുമ്പ് ഒരു മുഹറം മാസത്തലാണ് അരങ്ങേറിയത്. (ക്രിസ്താബ്ദം 571 ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യത്തിലോ) ഇത് നബി(സ)ക്കും കുടുംബത്തിനും അല്ലാഹുവില്‍ നിന്നുള്ള ഒരു സമ്മാനമായിരുന്നു. കാരണം, ബൈത്തുല്‍ മുഖദ്ദസ് എന്ന ഖിബ് ല ബഹുദൈവാരാധകരായ ശത്രുക്കള്‍ രണ്ടുതവണ കീഴടക്കിയിട്ടുണ്ട്, അതിന്‍റെ പരിപാലകര്‍ ഏകദൈവ വിശ്വാസികളായിരിക്കെത്തന്നെ. ആഇ 587 ല്‍ ബുക്തുനസ്റിനും ക്രി: 70ല്‍ റോമക്കാര്ക്കും എന്നാല്‍ കഅ്ബ മുശ് രിക്കുകളുടെ കൈവശമായിരുന്നു. എന്നിട്ടും എത്യോപ്യയിലെ ക്രൈസ്തവര്‍-അവര്‍ അന്നത്തെ മുസ്ലിംകളായിരുന്നിട്ടും-അവര്‍ക്ക് ഒരിക്കലും അത് കീഴടക്കാന്‍ അവസരമുണ്ടായില്ല.
ഈ ആനപ്പട വാര്‍ത്ത അന്നത്തെ ഏറ്റവും നാഗരികമായ കേന്ദ്രങ്ങളിലെല്ലാം ചെന്നെത്തി. എത്യോപ്യക്ക് റോമുമായി ശക്തമായ ബന്ധമാണുണ്ടായിരുന്നത്. പേര്‍ഷ്യ, റോമിനും സഖ്യകക്ഷികള്‍ക്കും എന്തുസംഭവിക്കുന്നുവെന്ന് സദാവീക്ഷിച്ചുകൊണ്ടിരിക്കുന്നവരായിരുന്നു. അതു കാരണം, പേര്‍ഷ്യ അതിദ്രുതം യമനില്‍ എത്തിച്ചേര്‍ന്നു . അക്കാലത്തെ നാഗരിക ലോകത്തെ പ്രതിനിധാനം ചെയ്തിരുന്നവയാണ് ഈ രണ്ടു രാഷ്ട്രങ്ങളും-റോമും പേര്ഷ്യനയും- ഈ സംഭവം ലോകശ്രദ്ധപിടിച്ചു പറ്റുകയും കഅ്ബയുടെ യശസ്സുയര്‍ത്തുകയും പവിത്രതയ്ക്കായി അല്ലാഹു തെരഞ്ഞെടുത്തത് ഈ ഗേഹമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. ഇക്കാരണം കൊണ്ടുതന്നെ, ഈ കുടുംബത്തില്‍ നിന്ന് ആരെങ്കിലും പ്രവാചകത്വവാദവുമായി രംഗത്തുവന്നാല്‍ അത് ഈ സംഭവത്തിന്‍റെ ഒരു സ്വാഭാവിക താല്പര്യം മാത്രമേ ആകൂ.
അബ്ദുല്‍ മുത്വലിബിന് പത്ത് ആണ്‍ മക്കളുണ്ടായിരുന്നു. ഹാരിഥ്, സുബൈര്‍, അബൂത്വാലിബ്, അബ്ദുല്ല, ഹംസ, അബൂലഹബ്, ഗൈദാഖ്, മഖൂം, സ്വഫാര്‍, അബ്ബാസ്. പെണ്‍ മക്കള്‍ ആറും ഉമ്മുല്‍ ഹകിം (ഇവളായിരുന്നു ബൈളാഅ്), ബര്റി, ആതിക, സ്വഫിയ്യ, അര്വ., ഉമൈമ.(8)
(3) അബ്ദുല്ല: ഇദ്ദേഹം പ്രവാചക തിരുമേനിയുടെ പിതാവാണ്. ഇദ്ദേഹത്തിന്‍റെ മാതാവാണ്, ഫാത്വിമ. അംറുബിന്‍ ആയിദ് ബിന്‍ ഉംറാന്ബിരന്‍ മഖ്സും ബിന്‍ യഖ്ള ബിന്‍ മുര്റിയുടെ പുത്രി. അബ്ദുല്ല സുന്ദരനും സൗമ്യനും പിതാവിന് ഏറെ പ്രിയപ്പെട്ടവനുമായിരുന്നു. ഇദ്ദേഹമാണ് കഅ്ബാലയത്തില്‍ ബലിനല്കാന്‍ വിധിക്കപ്പെട്ടവന്‍. അതായത്, അബ്ദുല്‍ മുത്വലിബിന് പ്രായപൂര്ത്തിയായ പത്ത് ആണ്‍ മക്കള്‍ തികഞ്ഞപ്പോള്‍ തന്‍റെ നേര്‍ച്ചയെപറ്റി അദ്ദേഹം മക്കളെ അനുസ്മരിപ്പിച്ചു. അവര്‍ അദ്ദേഹത്തെ അനുസരിച്ചു. അങ്ങനെ പത്തുമക്കളുടെയും പേരുകള്‍ എഴുതി ഹുബ്ല്‍ വിഗ്രഹത്തിന്‍റെ പരിചാരകന്‍റെ അടുക്കല്‍ ഏല്പിച്ചു. അദ്ദേഹമത് നറുക്കിട്ടു. നറുക്ക് വീണത് അബ്ദുല്ലയ്ക്ക്. അങ്ങനെ അബ്ദുല്ലയെ ബലി നല്കാനായി കഅ്ബയെ സമീപിച്ചു. ഇതുകണ്ടപ്പോള്‍ ഖുറൈശികളും പ്രത്യേകിച്ച് മഖ്സും ഗോത്രക്കാരായ അമ്മാവന്മാരും സഹോദരന്‍ അബൂത്വാലിബും അദ്ദേഹത്തെ തടഞ്ഞു. അപ്പോള്‍ അബ്ദുല്‍ മുത്വലിബ് ചോദിച്ചു: "ഞാനന്റെ നേര്‍ച്ച എന്തു ചെയ്യും?'' അവര്‍ അദ്ദേഹത്തോട് ജ്യോത്സ്യയെ സമീപിക്കാന്‍ നിര്‍ദേശിച്ചു. അവിടെ ചെന്നു അവളുമായി കൂടിയാലോചിച്ചു. അവള്‍, അബ്ദുല്ലയുടെയും പത്ത് ഒട്ടകത്തിന്‍റെയും പേരില്‍ നറുക്കിടാന്‍ കല്പിച്ചു. നറുക്ക് അബ്ദുല്ലക്ക് തന്നെ വീഴുന്നതെങ്കില്‍ വീണ്ടും പത്ത് ഒട്ടകങ്ങള്‍ വര്ദ്ധിുപ്പിക്കുക. അങ്ങനെ ദൈവത്തിന് തൃപ്തി വരുവോളം. അവസാനം നറുക്ക് ഒട്ടകത്തിന് വീഴുമ്പോള്‍ അബ്ദുല്ലക്ക് പകരം ഒട്ടകത്തെ ബലി നല്കുക. അബ്ദുല്‍ മുത്വലിബ് ദൈവത്തിന്റെ മുമ്പില്‍ ചെന്ന് അബ്ദുല്ലയുടെയും പത്ത് ഒട്ടകങ്ങളുടെയും പേരില്‍ നറുക്കിട്ടു. നറുക്ക് അബ്ദുല്ലക്ക് വീണു. അങ്ങനെ പത്തുവീതം ഒട്ടകങ്ങളെ വര്ദ്ധി്പ്പിച്ചുകൊണ്ടിരുന്നു. അവസാനം നൂറ് ഒട്ടകങ്ങള്‍ തികഞ്ഞപ്പോള്‍ നറുക്ക് ഒട്ടകങ്ങള്‍ക്ക് വീണു. ഹുബ്ല്‍ വിഗ്രഹത്തിനായി നൂറു ഒട്ടകങ്ങളും അറുത്തു. ആ മാംസം മുഴുവന്‍ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഭക്ഷിക്കാനായി വിട്ടേക്കുകയും ചെയ്തു. വധശിക്ഷയ്ക്കു പകരം നല്കേണ്ട നഷ്ടപരിഹാരം ഖുറൈശികളിലും അറബികളിലും പത്ത് ഒട്ടകങ്ങളായിരുന്നു. ഈ സംഭവത്തിന് ശേഷം അത് നൂറായി വര്‍ദ്ധിച്ചു. ഇസ്ലാമും അതംഗീകരിച്ചു. ഈ സംഭവത്തെ അനുസ്മിരിച്ച് നബി(സ) ഒരിക്കല്‍ പറഞ്ഞത്.
"ഞാന്‍ ഇരട്ട ബലിയുടെ പുത്രനാണ്.'' അതായത് ഇസ്മാഈലിന്‍റെയും പിതാവ് അബ്ദുല്ലയുടെയും (9)
അബ്ദുല്‍ മുത്വലിബ് തന്‍റെ പുത്രന്‍ അബ്ദുല്ലക്ക് ആമിനയെ വിവാഹം കഴിച്ചുകൊടുത്തു. അവള്‍ വഹബ്ബിന്‍ അബ്ദുമനാഫ് ബിന്‍ സഹ്റ ബിന്‍ കിലാബിന്‍റെ പുത്രിയാണ്. സ്ഥാനംകൊണ്ടും വംശംകൊണ്ടും ക്വുറൈശികളിലെ ഉന്നത വനിത. അവളുടെ പിതാവ് ബനൂ സഹ്റയുടെ നായകനും. മക്കയില്‍ വെച്ച് അബ്ദുല്ല അവളുമായി വീടുകൂടി. അല്പകാലത്തിന് ശേഷം പിതാവ് അബ്ദുല്‍ മുത്വലിബ് അദ്ദേഹത്തെ മദീനയിലേക്ക് ഈത്തപ്പഴം വാങ്ങാന്‍ അയക്കുകയും അവിടെ വെച്ചു മരിക്കുകയും ചെയ്തു. മറ്റു ചില റിപ്പോര്‍ട്ടുകളില്‍, ശാമിലേക്ക് കച്ചവട സംഘത്തോടൊപ്പം പുറപ്പെട്ട് മടങ്ങിവരും വഴി മദീനയില്‍ വെച്ച് രോഗം ബാധിച്ചു മരിച്ചുവെന്നാണ്. ഖബ്റടക്കിയത് അന്നാബിഗ അല്ജൊഅ്ദിയുടെ വീട്ടിലാണ്. അന്നദ്ദേഹത്തിന് ഇരുപത്തഞ്ച് വയസായിരുന്നു. നബി (സ)യുടെ പിറവിക്കു മുമ്പായിരുന്നു അബ്ദുല്ലയുടെ മരണമെന്നാണ് ഭൂരിപക്ഷം ചരിത്രകാരന്മാരും സ്ഥാപിക്കുന്നത്. ജനനശേഷം രണ്ടുമാസം കഴിഞ്ഞാണ് എന്നഭിപ്രായപ്പെട്ടവരുമുണ്ട്.(10) അബ്ദുല്ലയുടെ മരണ വാര്‍ത്തയെത്തിയപ്പോള്‍ ഹൃദയസ്പൃക്കായ അനുശോചന കാവ്യം ആമിന ആലപിക്കുകയുണ്ടായി.
അബ്ദുല്ല തന്‍റെ അനന്തരഗാമികള്‍ക്കായി വിട്ടേച്ചത് അഞ്ച് ഒട്ടകം, ഒരു പറ്റം ആടുകള്‍, ഉമ്മുഐമന്‍ എന്നു പേരായ ഒരടിമസ്ത്രീ. ഇവരായിരുന്നു പിന്നീട് റസൂലി(സ)ന്‍റെ പോറ്റുമ്മയായിരുന്നത്.(10)
നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും ഗുരുവര്യന്മാരേയും അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക . അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ whatsapp GROUP no . 00919746695894
വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് . നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍

No comments:
Post a Comment