🌷ആത്മ സംസ്കരണം
 റംസാൻ🌷



🌾المعرفة الاسلامية🌾
🌹ഇസ്ലാമീക വിജ്ഞാനം🌹
 whatsapp no 9746695894 - 9562658660


ആത്മീയവും ശാരീരികവുമായ നിയന്ത്രണമാണ്
നോമ്പിന്റെ ഉദ്ദേശം. 

തന്റെ കണ്ണും കാതും മനസ്സും എല്ലാമെല്ലാം
അല്ലാഹുവിന്റെ മുന്നിൽ ചോദ്യം
ചെയ്യപ്പെടുമെന്നറിഞ്ഞുകൊണ്ട്,
പഞ്ചേന്ദ്രിയങ്ങളുടെ മേൽ ഒരുവന്റെ വിശ്വാസം
പൂർണ്ണമായ അർത്ഥത്തിൽ നിയന്ത്രണം
ഏർപ്പെടുത്തുന്ന സംവിധാനം. .
തിരക്കേറിയ ജീവിതത്തിനിടയിൽ തെറ്റിലേക്കു
നയിക്കപ്പെടുന്ന വിശ്വാസി.

കണ്ണും കാതും നാക്കും കൈകാലുകളും
ചില ദുർബല സാഹചര്യങ്ങളിൽപെട്ട്
അപകടങ്ങളിൽ ചെന്ന് ചാടുന്നു.

പാപങ്ങൾ ചെയ്തു കൂട്ടുന്നു. 
ഭൗതികതയിൽ
മതിമറന്ന മനുഷ്യനെ തന്റെ യഥാർത്ഥ
വ്യക്തിത്വത്തിലേക്ക് തിരിച്ചെത്തിക്കുകയും,
തന്നിൽ നിന്നു വന്നുപോയ തെറ്റുകളും
തകരാറുകളും ശരിപ്പെടുത്തുകയാണ്
ഈ റമളാനിൽ.

തിന്മകളിൽ നിന്നും അനാവശ്യ സംസാര
പ്രവൃത്തികളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്ന
മനുഷ്യൻ വ്രതത്തിലൂടെ ഇന്ദ്രിയങ്ങളെ
അമിതാനന്ദങ്ങളിൽ നിന്നും തെറ്റിൽ നിന്നും
പിന്തിരിപ്പിച്ച് നന്മയിലേക്കടുപ്പിക്കുകയാണ്.


ഇതോടെ തന്റെ ശരീരം
ശുദ്ധീകരിക്കപ്പെടുകയും മനസ്സ് സ്ഫുടം
ചെയ്തെടുക്കപ്പെടുകയും ചെയ്യുന്നു.
“അസത്യ പ്രസ്താവനകളും ദുർവൃത്തിയും
അവസാനിപ്പിക്കുന്നില്ലെങ്കിൽ പിന്നെ
ഭക്ഷണവും പാനീയവും വെടിഞ്ഞിരിക്കണമെന്ന
ഒരാവശ്യവും അല്ലാഹുവിനില്ല" എന്ന ഹദീസ്
പഠിപ്പിക്കുന്നത് ശാരീരികവും മാനസികവുമായ
ഇച്ഛകളുടെ നിയന്ത്രണത്തിലൂടെ മാത്രമേ
ഒരുവന്റെ നോമ്പ് അതിന്റെ പരിപൂർണ്ണത
കൈവരിക്കുന്നുള്ളു എന്നതാണ്.
പാപമോചനത്തിന്റെ വീഥി
വിശാലമാക്കപ്പെടുന്ന
ഈ മാസം പരമാവധി
ഉപയോഗപ്പെറ്റുത്താൻ
അല്ലാഹു തുണയാകട്ടെ.

കൂടുതല്‍ അറിയുവാനും അതനുസരിച്ച് പ്രവൃത്തിച്ച് ജീവിക്കുവാനും ..ആഖ്വിബത്ത് നന്നായി കൊണ്ട് മരിക്കുവാനും നീ തൗഫീഖ് ചെയ്യണേയല്ലാഹ് ......آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبَّ

ഇത് ആരെല്ലാം മറ്റുള്ളവരിലേക്ക് എതിച്ചുവോ അവർക്ക് അള്ളാഹു അർഹമായ പ്രതിഫലം നൽകെട്ടെ...”  آمـــــــــــــين


നിങ്ങളുടെ ദുആയില്‍ എന്നെയും കുടുംബത്തിനെയും ഉള്‍പ്പെടുത്തുവാന്‍ വസിയ്യത്തോടെ ...


വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് . നാഥൻ തൗഫീഖ് നൽകട്ടെ . ആമീൻ

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

🌾المعرفة الاسلامية🌾
🌹ഇസ്ലാമീക വിജ്ഞാനം🌹
 whatsapp no 9746695894 - 9562658660
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

No comments:

Post a Comment