🌷ആനകളെ തുരത്തിയ അബാബീല്‍ പക്ഷികള്‍🌷


🌾المعرفة الاسلامية🌾
🌹ഇസ്ലാമീക വിജ്ഞാനം🌹
 whatsapp no 9746695894 - 9562658660


 നാലായിരത്തിൽപരം വർഷങ്ങൾക്കുമുമ്പ് മഹാനായ പ്രവാചകൻ ഇബ്രാഹിം(അ) ദൈവാരാധനയ്ക്കായി ഒരു വീട് പണിതു .
 അറബ്യയിലെ ഒരു നഗരമായ മക്കയിൽ പണിത ഈ വീടിന്റെ പേരാണ് . ' കഅബ ' .
 അറേബ്യൻ ജനത കഅബയെ അങ്ങേയറ്റം ആദരിച്ചുപോന്നു . 
അവർ അവിടെ ആരാധനാകർമ്മങ്ങൾ നിർവഹിച്ചിരുന്നു .
 കഅ്ബയിലേക്ക് തീർഥാടനം ചെയ്യുക  അറബികളുടെ പതിവായിരുന്നു . 
 അങ്ങനെയിരിക്കെ കഅ്ബയുടെ നിലനില്പിനെ ബാധിക്കുന്ന മഹത്തായ ഒരു സംഭവമുണ്ടായി .
 അന്ത്യപ്രവാചകനായ മുഹമ്മദിന്റെ(സ) ജനനത്തിന് നാല്പതോ അൻപതോ ദിവസങ്ങൾക്കു മുമ്പുനടന്നതാണ് ഈ സംഭവം . 

.യമനിലെ രാജാവായ അബ്രഹത്ത് ' കഅ്ബ ' യെക്കുറിച്ച് കേൾക്കാനിടയായി .
 അറബികൾ ഈ കെട്ടിടത്തെ അതിരറ്റ് ആദരിക്കുന്നതും അവിടേക്ക് തീർഥാടനം നടത്തുന്നതും അബ്രഹത്തിന് രസിച്ചില്ല .
 തന്റെ മന്ത്രിമാരെയും ശില്പവിദഗ്ധരെയും വിളിച്ചുകൂട്ടി അദ്ദേഹം അറിയിച്ചു . 

" കയ്ക്ക് പകരം അറബികളുടെ തീർഥാടന സൗകര്യത്തിനു വേണ്ടി ഞാനൊരു ദേവാലയം നിർമിക്കാൻ ഉദ്ദേശിക്കുന്നു . " 

 മന്ത്രിമാർ ഉത്തരവ് ശിരസാവഹിക്കാൻ തയ്യാറായെങ്കിലും മുഖ്യ ശില്പി പറഞ്ഞു :

 " രാജാവ , കഅ്ബയെക്കാൾ മഹത്തരവും വലുതുമായ ഒരു ദേവാലയം നിർമിക്കാൻ ഞങ്ങൾ ഒരുക്കമാണ് . പക്ഷേ അറബികൾ കഅ്ബയിലേക്ക് തീർഥാടനം നടത്തുന്നത് അതിന്റെ വലുപ്പം കൊണ്ടല്ല . " 

 " പിന്നെ എന്തുകൊണ്ടാണ് അറബികൾ കഅ്ബയിലേക്ക് തീർഥാടനം നടത്തുന്നത് ? " 

അബഹത്ത് രോഷാകുലനായി ചോദിച്ചു . 

" തിരുമേനി , ബുദ്ധിക്ക് സങ്കല്പിക്കാവുന്ന ഏറ്റവും ലളിതമായ രീതിയിൽ അത് രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നു .    കല്ലുകൊണ്ടുള്ള ഒരു ചതുരമാണ് , ” മുഖ്യശില്പി തുടർന്നു : “ അത് ദൈവത്തിന്റെ മുമ്പിൽ മനുഷ്യന്റെ വിനയത്തിന്റെയും നിസ്സഹായതയുടെയും പ്രതീകമാണ് ,  ഏകദൈവവിശ്വാസത്തിന്റെ പ്രതീകമാണ് . അല്ലാഹുവിന്റെ ഭവനത്തിന്റെ പ്രതീകമാണത് . "


" ഈ പറഞ്ഞതിൽ താങ്കൾ വിശ്വസിക്കുന്നുണ്ടോ ? "

 എന്നും നിശ്ചയിച്ചുറപ്പിച്ച മട്ടിൽ അബ്രഹത്ത് ചോദിച്ചു .

 " തിരുമേനീ , പ്രപഞ്ചത്തിന്റെ ശില്പഘടനയുടെ എകഭാവത്തിൽ ഞാൻ വിശ്വസിക്കുന്നു .    പിന്നെ ഏകനായ ദൈവത്തിലും ഞാൻ വിശ്വസിക്കുന്നു , "

 നിശ്ചയദാർഢ്യം സ്ഫുരിക്കുന്ന മുഖഭാവത്തോടെ മുഖ്യ ശില്പ്പി പറഞ്ഞു . 

" ഇത് ചതിയാണ് . രാജഗോഹമാണ് , "
 രാജാവ് ദേഷ്യത്തോടെ അലറി “ ഇയാളെ ആനയോടൊപ്പം തടവിലിടുക , ആനയെ പട്ടിണിക്കിട്ട് ആനയെകൊണ്ട് ഇയാളെ കൊല്ലിക്കുക . "

  പക്ഷേ ആന മുഖ്യശില്പിയെ കൊന്നില്ല , വാത്സല്യപൂർവം തഴുകുകയാണുണ്ടായത് .         പെട്ടെന്ന് ആന ശില്പിയെ പൊക്കിയെടുത്ത് സ്നേഹപൂർവം അതിന്റെ പുറത്തു വച്ചു .        മുഖ്യശില്പ്പിനെയും വഹിച്ച് ആന മുറിക്കകത്ത് നടക്കാൻ തുടങ്ങി ,            
ഈ കാഴ്ച കണ്ട അബ്രഹത്ത് നടുങ്ങിപ്പോയി .
 അയാൾക്ക് ഭാന്തിളകിയതുപോലെയായി . 

“ ഈ മുഖ്യശില്പി കൂടോത്രക്കാരനാണ് . ഇയാൾ ആനയെ വശീ കരിച്ചിരിക്കുന്നു , ”

 അബഹത്ത് വിളിച്ചുകൂവി ,      മുഖ്യശില്പിയെ ആനപ്പുറത്തുനിന്നു താഴെയിറക്കി ജയിലില ടച്ച് പീഡിപ്പിച്ചു കൊന്നു .
 ആനയെ പട്ടിണിക്കിട്ടു ശിക്ഷിക്കുകയും കുറെ പ്രഹരിക്കുകയും ചെയ്തു .
 മുഖ്യശില്പിയുടെ സ്ഥാനം ജൂനിയർ ശില്പി ഏറ്റെടുത്തു . 
പ്രായോഗിക ബുദ്ധിമാനായിരുന്ന അയാൾ അറബികളുടെ തീർഥാടനത്തിന് കഅ്ബക്കു പകരം മറ്റൊരു ദേവാലയം ആബ്രഹത്തിന്റെ ഉത്തരവനുസരിച്ച് നിർമിക്കാൻ തുടങ്ങി . 

" തിരുമനസിന്റെ ആഗ്രഹം ഞാൻ നടത്തിത്തരാം .   അതുല്യമായ ഒരു ദേവാലയം അനക്കായി ഞാൻ നിർമിച്ചതമും ,   പക്ഷേ നിർമാണച്ചെലവ് വളരെയധികം ആകും .      അതിനാൽ തിരുമനസിന്റെ ഭാഗത്തുനിന്ന് സ്വർണം ഒഴുകണം , " 

ജൂനിയർ ശില്പി പറഞ്ഞു .
 പുതിയ ദേവാലയത്തിന്റെ ജോലി താമസിയാതെ തുടങ്ങി . 
അബ്രഹത്തിന്റെ ഖജനാവിലെ സ്വർണം പള്ളിപ്പണിക്കായി ഒഴുകി .
 ജിനീയർ ശില്പി തന്റെ സഹായികൾക്ക് പണം വാരിക്കോരികൊടുത്തു .
 അതിനാൽ അയാളുടെ അഴിമതി അവർ കണ്ടില്ലെന്ന നടിച്ചു . 

 അന്നാട്ടിൽ അക്കാലത്തു ലഭ്യമായ ഏറ്റവും നല്ല സാധനങ്ങൾ കൊണ്ടു നിർമിച്ചതായിരുന്നു ആ ദേവാലയം . 
താൻ പണികഴിപ്പിച്ച  ദേവാലയത്തിൽ അഭിമാനംപൂണ്ട അബ്രഹത്ത് ജനം ദേവാലയത്തിലേക്ക് തീർഥാടനത്തിനു വരുന്നതും കാത്തിരുന്നു . പക്ഷേ ആരും തന്നെ എത്തിയില്ല.
ദേവാലയത്തിലെ പുരോഹിതരും ഊരാളന്മാരും അതിനകത്ത് എറ്റവും വിലപിടിച്ച സുഗന്ധദ്രവ്യങ്ങൾ പുകച്ചു . 
എന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ല . 

 ഇതിൽ അബ്രഹത്ത് രാജാവ് ദുഃഖിതനായി , ദേവാലയം തുറന്നിട്ട് വർഷങ്ങൾ കടന്നുപോയിട്ടും മറ്റു അറബിപോലും അവിടെ തീർഥാടനത്തിനെത്തിയില്ല.
 അബഹത്തിന്റെ ദുഖം കോപത്തിന് വഴി മാറി .
 ഇതിനിടെ ദേവാലയത്തിലുണ്ടായ ഒരു സംഭവം എരിതീയിൽ എണ്ണയൊഴിച്ചതുപോലെയായി , 
 ഒരു ദിവസം ഒരു നാടൻ അറബി ദേവാലയത്തിനകത്തു കയറി . 
പക്ഷേ അയാൾ അകത്തുകയറിയത് ആരാധിക്കാനായിരുന്നില്ല.
മല വിസർജനം നടത്തിയാണ് അയാൾ സ്ഥലം വിട്ടത്.
 ദേവാലയത്തിൽ നിന്ന് അയാൾ തിരിച്ചുപോയപ്പോഴാണ് അയാൾ ഒപ്പിച്ച വിക്രിയ  ദേവാലയാധികൃതർ അറിഞ്ഞത് .
 ഈ വാർത്ത അബ്രഹത്തിന്റെ ചെവി യിലും എത്തി .
 ഇത്തരമൊരു നീചപ്രവൃത്തിയുടെ പിന്നിലുള്ള ചേതോവികാരം എന്താണെന്ന് ആർക്കും അറിയില്ലായിരുന്നു . 
അപരിചിതനായ ആ നാട്ടറബിയെയും ആർക്കും അറിയില്ലായിരുന്നു .

 രണ്ടു ദിവസം കഴിഞ്ഞപ്പോൾ കോപാകുലനായ അബ്രഹത്ത് പ്രഖ്യാപിച്ചു :

 “ അറബികൾക്ക് തീർഥാടനത്തിന് എന്റെ ദേവാലയമല്ലാതെ മറ്റൊരാശയവുമില്ലാത്ത വിധം കഅ്ബ ഞാൻ തകർക്കും . " 

കഅ്ബ തകർന്നാൽ ആളുകൾ തന്റെ പള്ളി സന്ദർശിക്കാൻ നിർബന്ധിതരായിത്തീരുമെന്ന് അബ്രഹത്ത് കണക്കുകൂട്ടി . 
അദ്ദേഹം യുദ്ധത്തിനുള്ള ഒരുക്കം തുടങ്ങി .
 വളരെയധികം ആനകളോടുകൂടിയ വമ്പിച്ചൊരു സൈന്യസജ്ജീകരണം തന്നെ നടത്തി .
 കഅ്ബ മന്ദിരം തകർക്കാൻ അബ്രഹത്തിന്റെ സൈന്യം പുറപ്പെട്ടു . 
അക്കാലത്തെ സൈന്യങ്ങളിൽ ഏറ്റവും പ്രബലമായിരുന്നു അബ്രഹത്തിന്റെ സൈന്യം ,   കഅ്ബ തകർക്കാനുള്ള സംരംഭത്തിൽ മക്കയിലേക്കുള്ള യാത്രാമദ്ധ്യേ   അബ്രഹത്തിന്റെ സൈന്യത്തെ അറേബ്യയിലേയും യമനിലേയും ചില ഗോതസേനകൾ എതിർത്തു .
 എന്നാൽ അവരെയെല്ലാം അബ്രഹത്തിന്റെ സേന തൂത്തുവാരിയെറിഞ്ഞു . 
 സൈന്യം മക്കയുടെ സമീപമെത്തി ,
 പടയോട്ടത്തിനിടയിൽ സൈന്യത്തിലെ പട്ടാളക്കാർ മക്കാനിവാസികളുടെ ഒട്ടേറെ കാലികളെ കൊളളയടിച്ചു .
 ഈ കാലികളിൽ ഇരുനൂറ് ഒട്ടകങ്ങൾ മക്കയിലെ പൗര പ്രമുഖനായ അബ്ദുൽ മുത്തലിബിന്റേതായിരുന്നു . 
മുഹമ്മദ് നബി(സ) യുടെ പിതാമഹനായിരുന്നു അദ്ദേഹം . 
കഅ്ബയുടെ പരിപാലനം അദ്ദേഹത്തിന്റെ ഉത്തരവാദിത്തത്തിലായിരുന്നു . 
അബ്രഹത്തിന്റെ വൻസൈന്യത്തിന്റെ കുതിച്ചുവരവ് കണ്ട മക്കാനിവാസികൾ പരിഭ്രാന്തരായി ,    എന്തു ചെയ്യണമെന്ന് അവർക്ക്   ഒരെത്തും പിടിയും കിട്ടിയില്ല.
ഉന്നതവ്യക്തികള്‍ ഒരിടത്ത് സമ്മേളിച്ചു.   ഇനി എന്തു ചെയണമെന്ന് കൂടിയാലോചിച്ചു .
 ഇത്രയും വലിയ സൈന്യത്തെ നേരിടാനുള്ള ശക്തി തങ്ങൾക്കില്ലെന്ന കാര്യത്തില്‍ ഏകാഭിപ്രായക്കാരായിരുന്നു എല്ലാവരും .
 അതിനാല്‍  ഇനി ആത്മ രക്ഷയാണ് പരമപ്രധാനം എന്നവർ തീരുമാനിച്ചു . 
കഅ്ബയെ അതിന്‍റെ വിധിക്കു വിട്ടുകൊടുക്കുകയാണ് അവർ ചെയ്തത് . 

അബീഹത്ത് നാട്ടുമുഖ്യനായ അബ്ദുൽ മുത്തലിബിന്റെ അടുത്തേക്ക് തന്റെ ദുതനെ അയച്ച് സന്ദേശമറിയിച്ചു . 

" ഞങ്ങളുടെ രാജാവ് നിങ്ങളോടു യുദ്ധംചെയ്യാനല്ല ഇവിടെ എത്തിയിട്ടുള്ളത് . കഅ്ബ പൊളിക്കാനാണ് അദ്ദേഹം ഇവിടെ എഴുന്നള്ളിയിരിക്കുന്നത്.
 നിങ്ങൾക്കിക്കാര്യത്തിൽ എതിർപ്പില്ലെങ്കിൽ നിങ്ങളോട് ഞങ്ങൾ എതിർപ്പില്ല . 
ഇനി കഅ്ബ തകർക്കുന്നതിന് എതിരെ നിങ്ങള്‍ ചെറുത്തുനില്ക്കുകയാണ്  നിങ്ങളോട് ഞങ്ങൾക്ക് യുദ്ധം ചെയ്യേണ്ടതായി വരും . 
അതുവഴി നിങ്ങളെ ഞങ്ങൾ തറപറ്റിക്കും "

 അബ്രഹത്ത് രാജാവിന്റെ ഈ സന്ദേശത്തിന് അബ്ദുല്‍ മുത്തലിബിന്റെ മറുപടി ഇപ്രകാരമായിരുന്നു.

``ഞങ്ങള്‍ക്ക് നിങ്ങളുടെ രാജാവിനോട് 
 യുദ്ധം ചെയ്യുവാന്‍ ഉദ്ദേശമില്ല.   അതിനുളള ശക്തിയും ഞങ്ങള്‍ക്കില്ല.
ഇനിയുള്ള കാര്യം കഅ്ബ ഇടിച്ചുതകർക്കുമെന്നതാണ് .    എന്നാൽ സുഹൃത്തേ ,     ഇത് ദൈവത്തിന്റെ വിശുദ്ധ ഗേഹമാണ് .
 അവന്റെ ഏറ്റവും പ്രിയപ്പെട്ട മിത്രമായ ഇബ്രാഹിം ആണിത് പണികഴിപ്പിച്ചിരിക്കുന്നത് .
 അല്ലാഹുവിന് ഈ മന്ദിരത്തെ നിലനിർത്തണമെന്ന് ഉദ്ദേശ്യമുണ്ടെങ്കിൽ ഇതിനെ പ്രതിരോധിക്കാനുളള ഏർപ്പാടുകൾ അവൻ സ്വയം ചെയ്തു കൊളളും.  ,  
കഅ്ബയെ സംരക്ഷിക്കാനുള്ള ശക്തി ഞങ്ങൾക്കില്ല . "

 ഈ മറുപടി കേട്ടപ്പോൾ ദൂതൻ അബ്ദുൽ മുത്തലിബിനേയും കൂട്ടി അബ്രഹത്തിന്റെ അടുത്തുപോയി .
 ഗാംഭീര്യവും ആകർഷകത്വവും സ്ഫുരിക്കുന്ന വ്യക്തിത്വമായിരുന്നു അബ്ദുൽ മുത്തലിബിന് .

 അബ്രഹത്തിന്റെ സന്നിധിയിലെത്തിയ അബ്ദുൽ മുത്തലിബിനെ രാജാവ് വളരെ ആദരപുരസരം സ്വീകരിച്ച് കൂടെ ഇരുത്തി .

 അബ്ദുൽ മുത്തലിബിന്റെ ആവശ്യമെന്താണെന്ന് രാജാവ് ആരാഞ്ഞു . .

 “ രാജാവിന്റെ പടയോട്ടത്തിനിടയിൽ നഷ്ടപ്പെട്ട എന്റെ ഇരുനൂറ് ഒട്ടകങ്ങൾ മടക്കിക്കിട്ടണം , "

 അബ്രഹത്തിൽ ആശ്ചര്യമുളവാക്കി അബ്ദുൽ മുത്തലിബ് പറഞ്ഞു . " - അബ്ദുൽ മുത്തലിബിന്റെ മറുപടി കേട്ട് അബ്രഹത്ത് പറഞ്ഞു 

“ താങ്കളെ കണ്ടപ്പോൾ എനിക്ക് വളരെ ആദരവ് തോന്നിയിരുന്നു . എന്നാൽ സംസാരിച്ചു കഴിഞ്ഞപ്പോൾ അതു നഷ്ടപ്പെട്ടു .    കാരണം ഞാൻ നിങ്ങളെ സംബന്ധിച്ച് കേട്ടിരുന്നത് കഅ്ബയോട് നിങ്ങൾക്കു  വളരെയധികം ആദരവും ജീവനേക്കാളും സ്നേഹവും ഉണ്ടെന്നായിരുന്നു .
 എന്നാൽ കഅ്ബയെ തകർക്കാൻ വന്ന എന്നോട് നിങ്ങൾ അക്കാര്യം വിട് ഇരുനൂറ് ഒട്ടകത്തിന്റെ കാര്യം മാത്രം സംസാരിക്കുന്നു "

 അബ്ദുൽ മുത്തലിബ് പറഞ്ഞു : 

" അല്ലയോ രാജാവേ , 
ഈ ഒട്ടകങ്ങളുടെ ഉടമസ്ഥാൻ ഞാനാണ് , അതിനാൽ അവയെ വിടുതരാൻ ഞാൻ ആവശ്യപ്പെട്ടു .
 കഅ്ബ എന്‍റെതല്ല. അതിന്റെ നാഥൻ ദൈവമാണ് . തന്‍റെ ഭവനം  അവൻ സ്വയം സംരക്ഷിക്കും , അത് നിലനിർത്തണമെന്നാണ് ദൈവത്തിന്റെ നിശ്ചയമെങ്കിൽ പിന്നെ അതിനെ നശിപ്പിക്കാൻ ഒരു ശക്തിക്കും കഴിയില്ല . അതവൻ സ്വയം സംരക്ഷിക്കും . " 

-" എന്നാൽ എന്നിൽനിന്ന് അവനത് സംരക്ഷിക്കാൻ കഴിയില്ല .''
 അബ്രഹത്ത് തറപ്പിച്ചു പറഞ്ഞു . 
 " നിങ്ങൾക്ക് ഉചിതമെന്നു തോന്നുന്നതുപോലെ ചെയ്യുക , ''

അബ്ദുൽ മുത്തലിബ് നിസംഗതാമനോഭാവം കൈക്കൊണ്ടു . 
 അബ്രഹത്ത് താൻ പിടിച്ചെടുത്ത ഒട്ടകങ്ങളെ വിട്ടുകൊടുത്തു .
 അബ്ദുൽ മുത്തലിബ് മക്കയിലേക്കു മടങ്ങിച്ചെന്ന് നടന്ന സംഭാഷണം മുഴുവനും മക്കയിലെ നേതാക്കളെ കേൾപ്പിച്ചു . 
എല്ലാവരും അങ്ങേയറ്റം വിഷണ്ണരായി , അബ്ദുൽ മുത്തലിബ് ജനങ്ങളോടു പറഞ്ഞു :

 “ ചെറുത്തുനിൽക്കാൻ കഴിയാത്ത ഒരു മഹാസൈന്യത്തയാണ് ഞാൻ അവിടെ കണ്ടത് .   നിങ്ങൾ മലഞ്ചരിവുകളിൽ അഭയംതേടി കഅ്ബയെ സംരക്ഷിക്കാൻ അല്ലാഹുവിനോട് പ്രാർഥിക്കുക , " 

 മക്ക വിട്ട് ഓടിപ്പോകുന്നതിനുമുമ്പായി അബ്ദുൽ മുത്തലിബും മറ്റു മുഴുവൻ നേതാക്കളും കഅ്ബയിൽ വന്നു ഉള്ളുരുകി പ്രാർഥിച്ചു : 

“ അല്ലാഹുവേ , നിന്റെ മന്ദിരം സംരക്ഷിക്കാൻ ഞങ്ങൾ ശക്തമല്ല , നീ സ്വയം ഇതു സംരക്ഷിച്ചാലും . നീ തീരുമാനിച്ചാലല്ലാതെ , ഈ കഅ്ബ തകർക്കാൻ ആർക്കും കഴിയില്ല . "

 അബ്ദുൽ മുത്തലിബ് പൊട്ടിക്കരഞ്ഞു . | പ്രാർഥന കഴിഞ്ഞ് എല്ലാവരും കഅ്ബയിൽ നിന്നു പിരിഞ്ഞു പോയി .

 മക്ക ജനശൂന്യമായി .
 അടുത്ത ദിവസം പുലർച്ചെ തന്റെ സൈന്യത്തെയുംകൊണ്ട് അബ്രഹത്ത് മൂന്നോട്ടുനീങ്ങി .
 മുമ്പിൽ ആനകൾ ,     അവയുടെ പിന്നിൽ പട്ടാളം അണിനിരന്നു .
 ദേശവാസികൾക്ക് തങ്ങളെ ആക്രമിക്കാൻ അവസരം ലഭിക്കാതിരിക്കാൻ വേണ്ടി സൈന്യം മക്കയെ വലയം ചെയ്യാനായിരുന്നു പദ്ധതി .
 പക്ഷേ സൈന്യത്തിന് മക്കയിലെത്താൻ കഴിഞ്ഞില്ല . 
പെട്ടെന്ന് ആകാശം കറുത്തിരുണ്ടു . 
എണ്ണാൻ കഴിയാത്തത്ര അബാബീൽ പക്ഷികളാൽ സൂര്യഗോളം മൂടപ്പെട്ടതായിരുന്നു കാരണം . 
എല്ലാ പറവകളുടെയും ചുണ്ടുകളിലും കാലുകളിലും ഒരുതരം ചെറിയ കല്ലുകൾ , പെട്ടെന്ന് അവ സൈന്യത്തിനു നേരെ ഈ കല്ലുകൾ ഉതിർക്കാൻ തുടങ്ങി .

ദൈവത്തിന്റെ ശിക്ഷ കല്ലുകളുടെ രൂപത്തിൽ നിപതിച്ചു . 
അവ നിശബ്ദമായി പൊട്ടിത്തെറിച്ചു .
 വിഷലിപ്തമായ ഈ കല്ലുകൾ പട്ടാളക്കാരുടെ ശരീരം തുളഞ്ഞ് പുറത്തുപോന്നു . അവരുടെ ശരീരം ചീഞ്ഞഴുകി ഇതേ അവസ്ഥ തന്നെയായിരുന്നു ആനകളുടേതും . 
നിമിഷങ്ങൾക്കകം സൈന്യവും ആനകളും തകർന്നടിഞ്ഞ് കുന്നുകൂടി . 
അബ്രഹത്ത് മടങ്ങിയത് വഴിയിൽ മാംസം കഷണം കഷണമായി പിന്നിവീണുകൊണ്ടാണ് . അങ്ങനെ തന്റെ സ്വന്തം മന്ദിരമായ കഅ്ബയെ ദൈവം നില നിർത്തി തന്റെ ശക്തി എത്രയോ വലുതാണെന്ന് അവൻ തെളിയിച്ചു .
 ദൈവത്തിന്റെ ശക്തി അപാരമാണെന്നും അവൻ ഉദ്ദേശിക്കുന്നതുപോലെ അവനു ചെയ്യാൻ കഴിയുമെന്നും ഈ കഥ തെളിയിക്കുന്നു .


നിങ്ങളുടെ ദുആയില്‍ എന്നെയും കുടുംബത്തിനെയും ഉള്‍പ്പെടുത്തുവാന്‍ വസിയ്യത്തോടെ ...


വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് . നാഥൻ തൗഫീഖ് നൽകട്ടെ . ആമീൻ

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

🌾المعرفة الاسلامية🌾
🌹ഇസ്ലാമീക വിജ്ഞാനം🌹
 whatsapp no 9746695894 - 9562658660
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

No comments:

Post a Comment