ആശൂറാഇനോടൊപ്പം മുഹർറം ഒമ്പതിനും പതിനൊന്നിനും നോമ്പെടുക്കൽ  സുന്നത്താണ് .         പത്തിന് ജൂതന്മാരും നോമ്പനുഷ്ഠിക്കുന്നുണ്ട് . ആയതിനാൽ , അവരുമായി - വ്യത്യാസപ്പെടുന്നതിനു വേണ്ടി ഒമ്പതിനു നോമ്പെടുക്കാൻ നബി ( സ്വ ) കൽപിച്ചതായി ഇമാം ബൈഹഖി ( റ ) നിവേദനം ചെയ്യുന്നു . - ഒമ്പതിനും പതിനൊന്നിനും നോമ്പ് നിർദ്ദേശിച്ചതായി ഇമാം അഹ്മദും ( റ ) റിപ്പോർട്ട് ചെയ്തിട്ടുണ്ട് ( ഇർശാദ് : 75 , ഇആനത്ത് : 2 / 266 ) ജൂതരോടുള്ള - നിസ്സഹകരണമാണല്ലോ ഒമ്പതിന് നോമ്പെടുക്കുന്നതിന്റെ രഹസ്യം . അതിനാൽ മുഹർറം പതിനൊന്നിനും നോമ്പ് സുന്നത്തുണ്ട് ( ഫത്ഹുൽ മുഈൻ : 203 , - ഖൽയൂബി : 2 / 173 , തുഹഫ : & ശർവാനീ : 3 / 456 ) . ആശൂറാഅ് നോമ്പിനു വിവിധ പദവികളുണ്ടെന്ന് പണ്ഡിതലോകം വിവരിക്കുന്നു . മുഹർറം 9 , 10 , 11 എ ന്നീ മൂന്നു ദിവസങ്ങളും നോൽക്കലാണ് ഒന്നാം പദവി .

ഒമ്പതും പത്തും മാത്രം നോൽക്കൽ രണ്ടാമതും പത്തുമാത്രം നോൽക്കൽ മൂന്നാമതും നിൽക്കുന്നു ( ഫിഖ്ഹുസ്സുന്ന : 1 / 518 ) . ഒമ്പതിന് നോമ്പനുഷ്ഠിക്കാത്തവർക്കും അനുഷ്ഠിച്ചവർക്കും പത്തിനോടൊപ്പം പതിനൊന്നിന് നോമ്പെടുക്കൽ സുന്നത്താണ് ( തുഹ്ഫ : & ശർവാനീ : 3 / 456 , നിഹായ : 3 / 201 ഫത്ഹുൽ മുഈൻ : 203 , ശർഹു ബാഫള്ൽ : 2 / 199 ) . പത്തിനോടൊപ്പം ഒമ്പതോ പതിനൊന്നോ , ഏതെങ്കിലും ഒന്നുമാത്രം അനുഷ്ഠിക്കുന്നവർക്ക് ഒമ്പതാണുത്തമം . കാരണം : ജൂതരോട് എതിരാകാൻ വേണ്ടിയുള്ള ആശൂറാഇന്റെ അനുബന്ധമെന്നതിനു പുറമെ , മുഹർറം മാസത്തിലെ ആദ്യത്തെ പത്ത് ദിവസങ്ങൾക്കുള്ള പ്രത്യേക ശ്രേഷ്ഠതയിലും ഒമ്പത് ഉൾപ്പെടുന്നുണ്ട് . പതിനൊന്നിന് ഈ ശ്രേഷ്ഠതയില്ലല്ലോ . തുഹ്ഫ : & ശർവാനീ : 3 / 4ഹ55 , 456 , ഫത്ഹുൽ മുഈൻ : 203 , 204 , ശർഹു ബാഫള്ൽ & കുർദീ : 2 / 199 മുതലായവ വിലയിരുത്തിയാൽ ഇത് ബോധ്യപ്പെടും . ഒമ്പതും പതിനൊന്നുമില്ലാതെ പത്തിനു മാത്രം നോമ്പനുഷ്ഠിച്ചാൽ യാതൊരു കറാഹത്തുമില്ല ( ശർവാനി & ഇബ്നു ഖാസിം : 3 / 455 , നിഹായ : 3 / 202 , ഫത്ഹുൽ മുഈൻ : 203 , ശർഹുബാ ഫള്ൽ : 2 / 199 ) .

No comments:

Post a Comment