🌱🌷ഇദ്‌രീസ് നബി ( അ )🌷🌱 


 ഭൂമിയിൽനിന്നും ഖിള്ർ നബി(അ)യും ഇൽയാസ് നബി(അ)യും ജീവിച്ചിരിക്കുന്നത് പോലെ ആകാശത്ത് ഈസാനബി(അ)യും ഇദരീസുനബി(അ)യും ജീവിച്ചിരിക്കുന്നു . ആദംനബി(അ)യുടെ മകൻ ശീഥ°നബി(അ)യുടെ മകൻ അനുശ് മകൻ ഖിനാൻ മകൻ മഹലായിൻ മകൻ ബർദ് മകനാണ് ഇദ്രീസുനബി (അ) . ഇദരീസു എന്ന ശബ്ദം ' *ദർസ്*' എന്ന മാതുവിൽ നിന്നുളളതാണ് . ഇദ്രീസുനബിയുടെ അപാരമായ ജ്ഞാനമാണ് ഈ പേരിന്നു കാരണമായതെന്നു പണ്ഡിതൻമാർ പറയുന്നു.

 ഇദരീസിനെ നാം  ഉന്നത സ്ഥാനത്തേക്ക് ആരോഹണം ചെയ്യിച്ചു എന്ന് ഖുർആനിലുണ്ട് .     അദ്ദേഹത്തിന്റെ ഉപജീവന മാർഗ്ഗം തുന്നൽ പണിയായിരുന്നു.    സ്വന്തം കൈകൊണ്ട്  തൊഴിലെടുത്തു കിട്ടുന്ന വരുമാനം മാത്രമാണ് അദ്ദേഹം ഭുജിച്ചിരുന്നത് മിച്ചം വല്ലതുമുണ്ടെങ്കിൽ അത് അന്നാന്ന്  ദാനം ചെയ്യുകയും ചെയ്തിരുന്നു .
 എല്ലാദിവസവും നോമ്പനുഷ്ഠിക്കൽ പതിവായിരു ന്നു .
 ഒരുദിവസം നോമ്പുതുറക്കാൻ നേരത്ത് ഒരഥിതി  വന്നു . നബി നോമ്പ് തുറന്നു ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ അതിഥിയായ ഭക്ഷണത്തിനു ക്ഷണിച്ചു.  പക്ഷെ അതിഥി ഭക്ഷണം കഴിക്കുകയുണ്ടായി . അപ്പോൾ അദ്ദേഹത്തിന്നു മനസ്സിലായി ഇത് മനുഷ്യനല്ല മലക്കാണെന്ന് , അതിഥി ഭക്ഷണമൊന്നും കഴിക്കാതെ അന്ന് നബിയുടെ കൂടെ പാർത്തു , പിറ്റേന്നു രാവിലെ രണ്ടുപേരും കൂടി പുറത്തിറങ്ങി , നബി ചോദിച്ചു 

*''താങ്കളാരാണെന്ന് വെളിപ്പെടുത്തിക്കു രേ❓''*  

*'' ഞാൻ അസറായീലെന്ന മലക്കാണ് , റൂഹിനെപ്പിടിക്കുന്ന മലക്ക് ''*  
 നബി ചോദിച്ചു : 

*''എൻറ റൂഹിനെ പിടിക്കാൻ വന്നതായിരിക്കും അല്ലെ ❓*

 *'' അല്ല , താങ്കളുമായി സൗഹൃദം സ്ഥാപിക്കാൻ മാത്രം  വന്നതാണ് . ''*

 നബി ചോദിച്ചു : -
 *''ഇന്നലെ എന്റെ വീട്ടിൽ വന്നതുമുതൽ ആരുടേയും റൂഹിനെ പിടിച്ചില്ലെ ❓''* 
മലക്ക് : - 

*''ഉവ്വ് നിങ്ങളുടെ മുമ്പിലിരിക്കുന്ന ഭക്ഷണം പോലെയാണ് എന്‍റെ മുമ്പിൽ ആത്മാക്കൾ എനിക്ക് കൈയെത്താവുന്ന ദൂരത്താണവയൊക്കെ സ്ഥിതി ചെയ്യന്നത് . പിന്നെ എന്‍റെ സഹായികളായി വെറെയും ധാരാളം മലക്കുകളുണ്ട് .    ഒരു ജീവിയുടെ അവധിയെത്തിയാല്‍  പിന്നെ ഒരു നിമിഷം പിന്തിക്കാതെ ആ ജീവൻ ഞാൻ കൈവശപ്പെടുത്തുന്നു''*

 . നബി :      *''എന്നാൽ എന്റെ റൂഹിനെ ഒന്നു പിടിക്കു''*

 മലക്കു : - 
*''അതിന്നു സമയമായിട്ടില്ല .''*

 നബി : *''അല്ലാ ഹുവിനോടനുവാദം വാങ്ങി എന്റെ റൂഹിനെ ഒന്നു പിടിക്കുക . അതിന്‍റെ വേദന ഞാനൊനു മനസ്സിലാക്കട്ടെ . അല്ലാഹുവിനോട് കൂടുതൽ  ഭക്തിയുാകാൻ അത് ഉപകരിക്കുമല്ലൊ .''*

 നബിയുടെ നിർബന്ധം കലശലായപ്പോൾ മലക്ക് അല്ലാഹുവിന്റെ പ്രത്യേകാനുമതി പ്രകാരം അദ്ദേഹത്തിന്‍റെ റൂഹിനെ പിടിച്ചു . കഠിനമായ വേദനയോടെ നബി മരിച്ചുവീണു. 

പിന്നെ അല്ലാഹുവിന്റെ കൽപനയാൽ ഉടനെ ത്തന്നെ ജീവിച്ചെഴുന്നേൽക്കുകയും ചെയ്തു . മലക്ക ചോദിച്ചു - 

*''മരണവേദന എങ്ങിനെയുണ്ട്.''* 
നബിയരുളി : - *''ദുസ്സഹമായ വേദന . എന്റെ പെരുവിരൽ മുതൽ ശിരസ്സുവരെയുള്ള തൊലി പൊളിച്ചെടുക്കുന്ന വേദന.''*

 മലക്ക്
*" : . ഞാൻ വളരെ മാർദവത്തോടെയാണ് താങ്കളുടെ ജീവൻ ഊരിയെടുത്തത് . അപ്പോൾ സാധാരണ ക്കാരുടെ മരണവേദന എന്തായിരിക്കും .''*

 പിന്നെ നബി  നരകം കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു . അല്ലാഹുവിന്റെ അനുമതിപ്രകാരം മലക്ക് അദേഹത്തിന്ന് നരകം കാണിച്ചു കൊടുത്തു മലകള്‍ പോലെയുള്ള തീപ്പൊരികൾ നരകത്തിൽ നിന്നു പാറുന്നത് കണ്ടു " നബി ഭയന്നു . 

അനന്തരം സ്വർഗ്ഗം കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു.   മലക്ക് അദ്ദേഹത്തിന്ന് സ്വർഗ്ഗവും കാണിച്ചു കൊടുത്തു നബി പറഞ്ഞു : 

*''നരകം കണ്ടപ്പോൾ എന്റെ ഹൃദയം ഒരു തീക്കുണ്ഠമായി മാറുകയാൽ ദാഹം അസഹ്യമായിരിക്കുന്നു . സ്വർഗ്ഗത്തിൽ നിന്നൊരു കോപ്പ് വെളളം കുടിക്കാൻ എന്നെ അനുവദിക്കണം ,''*

 മലക്കു പറഞ്ഞു : *''സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ പാടില്ല . അതിന്ന് അല്ലാഹുവിന്‍റെ അനുമതി വേണം.''*

 ഇദ്രീസുനബിയുടെ പ്രാർത്ഥനാഫലമായി അല്ലാഹു സ്വർഗത്തിൽ പ്രാവേശിക്കാൻ അനുമതി നൽകി . മല അദേഹത്തെ സ്വർഗ്ഗത്തിൽ കടത്തിവിട്ടു . അവിടത്തെ  അനിർവചനീയമായ സുഖാനുഭൂതികളുടെ രുചിയറിഞ്ഞപ്പോൾ ഇദരീസുനബി പറഞ്ഞു : 

*''ഞാൻ ഇനി പുറത്തുകടക്കുകയില്ല . സ്വർഗ്ഗത്തിൽ കടന്നവരാരും പുറത്തുകടക്കണ്ടി വരികയില്ലെന്നു അല്ലാഹു വാഗ്ദാനം ചെയ്തതാണ് . അതിനാൽ ഞാൻ ഇനി എങ്ങോട്ടുമില്ല''*

 മലക്ക് പറഞ്ഞു : *''പറ്റില്ല . മരണാനന്തരമല്ലാതെ സ്വർഗ്ഗത്തിൽ പ്രാവേശനമില്ല .''* 

 നബി : *''ഞാൻ മരണത്തിന്റെ രുചി അറിഞ്ഞു കഴിഞ്ഞുവല്ലൊ . നിങ്ങൾ തന്നെയല്ലേ എന്റെ റൂഹ് പിടിച്ചത് ❓''*
 മലക്ക് : *''നരകത്തിന്റെ മുകളിലൂടെ കടന്നിട്ടുവേണം സ്വർഗ്ഗത്തിലെത്താൻ .''*

 നബി : *''ഞാൻ നരകം കണ്ടുകഴിഞ്ഞല്ലൊ . താങ്കൾ തന്നെയല്ലെ എന്നെ നരകം കാണിച്ചുതന്നത് .
മലക്കിന്ന് ഉത്തരംമുട്ടി . എന്തുവേണമെന്നു നിശ്ചയമില്ലാതെ ആശയക്കുഴപ്പത്തിൽ മിഴിച്ചു നിൽക്കുന്ന മലക്കിനോട് അല്ലാഹു അരുളി *അദേഹത്തെ വിട്ടേക്കു സ്വർഗ്ഗത്തിൽ ജീവിച്ചുകൊള്ളട്ടെ . ?അദ്ദേഹം മരണം രുചിച്ചുനോക്കുകയും നരകം കാണുകയും ചെയ്തു കഴിഞ്ഞ വല്ലൊ .*
ഇന്നും ജീവിച്ചിരുക്കുന്ന പ്രവാചകന്‍മാരുടെ കൂടത്തില്‍ ഒരു പ്രവാചകന്‍ ആണ് ഇദ്‌രീസ് നബി(അ)
⭕⭕⭕⭕⭕⭕⭕⭕⭕⭕
🌾المعرفة الاسلامية🌾
🌹ഇസ്ലാമീക വിജ്ഞാനം🌹
 whatsapp no 00919746695894 - 00919562658660
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

No comments:

Post a Comment