മഴ ശക്തമായാല്‍ 
റസൂലുല്ലാഹി (ﷺ)
ഇപ്രകാരം ദുആ ചെയ്തിരുന്നു:


اللَّهُمَّ حوالينا وَلَا علينا
اللَّهُمَّ على الآكام والظراب وبطون الأودية ومنابت الشّجر 

അല്ലാഹുവേ, (ഈ മഴയെ ഞങ്ങളുടെ ചുറ്റുഭാഗങ്ങളിലേക്ക് ആക്കേണമേ, ഇതിനെ (ഒരു ശിക്ഷയാക്കി) ഞങ്ങളുടെ മേല്‍ നീ ആക്കരുതേ.! 
അല്ലാഹുവേ, ഈ മഴയെ മേച്ചില്‍ സ്ഥലങ്ങളിലും, പര്‍വ്വതങ്ങളിലും, താഴ്വരകളിലും, വൃക്ഷങ്ങളുടെ വേരുകളിലും നീ പെയ്യിപ്പിക്കേണമേ.! 
(ബുഖാരി, മുസ് ലിം) 
ആഇശ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഭയങ്കരമായി ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം പുഞ്ചിരിക്കാറായിരുന്നു പതിവ്. എന്നാല്‍ മഴക്കാറോ അല്ലെങ്കില്‍ കാറ്റോ കണ്ടാല്‍ അതിലുള്ള വിഷമം അദ്ദേഹത്തിന്റെ മുഖത്ത് കാണാമായിരുന്നു. അവര്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോട് ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, മഴക്കാറ് കാണുമ്പോള്‍ ജനങ്ങളെല്ലാം മഴയെ പ്രതീക്ഷിച്ച് സന്തോഷഭരിതരാകുന്നു. എന്നാല്‍ താങ്കളുടെ മുഖത്ത് മാത്രം ഞാന്‍ അസ്വസ്ഥത ദര്‍ശിക്കുന്നു.’ അപ്പോള്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ‘ആഇശാ, നിശ്ചയമായും (മുന്‍കഴിഞ്ഞ) ചില സമുദായങ്ങള്‍ ശിക്ഷ കണ്ടപ്പോള്‍ (തെറ്റിദ്ധരിച്ച്) ഇത് ഞങ്ങള്‍ക്ക് മഴ വര്‍ഷിക്കാനുള്ള മേഘമാണെന്ന് പറഞ്ഞിട്ടുണ്ട്. (ആ നിലക്ക്) ഇതില്‍ യാതൊരു ശിക്ഷയുമുണ്ടാവില്ലായെന്നതിന് എനിക്ക് എന്താണുറപ്പ്. (മുസ്‌ലിം).
 .അനസ്(റ) വിവരിക്കുന്നു
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഒരു വെള്ളിയാഴ്ച ഖുതുബ നിര്‍വഹിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ ജനങ്ങള്‍ എഴുന്നേറ്റുനിന്ന് അട്ടഹസിച്ചുകൊണ്ട് പറഞ്ഞു: ‘ അല്ലാഹുവിന്റെ ദൂതരേ, മഴ തീരെ ഇല്ലാതായിരിക്കുന്നു. മരങ്ങള്‍ ഉണങ്ങി ചുവന്നുപോവുകയും, കാലികളെല്ലാം ചത്തൊടുങ്ങുകയും ചെയ്തു. അതുകൊണ്ട് ഞങ്ങള്‍ക്ക് കുടിനീര് നല്‍കാന്‍ അല്ലാഹുവോട് പ്രാര്‍ത്ഥിച്ചാലും.’ ‘അല്ലാഹുവേ കുടിനീര് നല്‍കേണമേ’ എന്ന് രണ്ട് പ്രാവശ്യം അദ്ദേഹം പ്രാര്‍ത്ഥിച്ചു. ഒരു ശകലം മേഘം പോലും ഞങ്ങള്‍ ആകാശത്ത് കണ്ടില്ല. പെട്ടെന്ന് മേഘങ്ങള്‍ രൂപപ്പെട്ടു. മഴ വര്‍ഷിച്ചു. അദ്ദേഹം മിമ്പറില്‍നിന്നിറങ്ങി നമസ്‌കരിച്ചു. അടുത്ത ജുമുഅ ദിവസം വരെ മഴ തുടര്‍ന്നുകൊണ്ടേയിരുന്നു. അന്നും പ്രവാചകന്‍ ഖുതുബ നിര്‍വഹിക്കാന്‍ എഴുന്നേറ്റപ്പോള്‍ അവര്‍ എഴുന്നേറ്റുനിന്ന് ബഹളം വെച്ചുകൊണ്ട് പറഞ്ഞു: വീടുകള്‍ പൊളിഞ്ഞുവീണിരിക്കുന്നു. എല്ലാ വഴികളും അടഞ്ഞു. മഴ നിര്‍ത്തുവാന്‍ അങ്ങ് അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചാലും.’ അപ്പോള്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) പുഞ്ചിരിച്ചു. 
പിന്നീട് പ്രാര്‍ത്ഥിച്ചു: 
‘അല്ലാഹുവേ മഴയെ ഞങ്ങളുടെ ചുറ്റുഭാഗങ്ങളില്‍ വര്‍ഷിപ്പിക്കുകയും ഞങ്ങള്‍ക്ക് മീതെ വര്‍ഷിപ്പിക്കാതിരിക്കുകയും ചെയ്യേണമേ.’ 
മേഘങ്ങള്‍ മദീനയുടെ അന്തരീക്ഷത്തുനിന്ന് നീങ്ങിപ്പോയി. മദീനക്ക് ചുറ്റും വര്‍ഷിക്കാന്‍ തുടങ്ങി. മദീനയില്‍ ഒരുത്തുള്ളി പോലും വര്‍ഷിക്കുന്നില്ല. ഞാന്‍ മദീനയുടെ ആകാശത്തേക്ക് നോക്കി. അത് ഒരു
(കിരീടം പോലുണ്ടായിരുന്നു. (ബുഖാരി
പിന്നീട് അടുത്ത ജുമുഅ ദിവസം റസൂല്‍ ഖുതുബ നിര്‍വഹിച്ചുകൊണ്ടിരിക്കെ അതേ വാതിലിലൂടെ ഒരാള്‍ കടന്നുവന്നു. അദ്ദേഹം നബിയെ അഭിമുഖീകരിച്ച് പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, സമ്പത്തെല്ലാം നശിച്ചു. വഴികളെല്ലാം അടഞ്ഞു. അതിനാല്‍ മഴ നിര്‍ത്താന്‍ താങ്കള്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചാലും.’ അനസ് പറയുന്നു: തദവസരം റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തന്റെ ഇരുകരങ്ങളും ഉയര്‍ത്തി പ്രാര്‍ത്ഥിച്ചു:
‘അല്ലാഹുവേ, മഴ ഞങ്ങളുടെ ചുറ്റുഭാഗങ്ങളില്‍ വര്‍ഷിപ്പിക്കുകയും ഞങ്ങള്‍ക്ക് മീതെ വര്‍ഷിപ്പിക്കാതിരിക്കുകയും ചെയ്യേണമേ. അല്ലാഹുവേ, കുന്നുകളിലും പര്‍വതങ്ങളിലും കാടുകളിലും മേടുകളിലും താഴ് വരകളും വൃക്ഷങ്ങള്‍ തഴച്ചുവളരുന്ന സ്ഥലങ്ങളിലും മഴ വര്‍ഷിപ്പിക്കേണമേ.'(ബുഖാരി)


നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും   ഗുരുവര്യന്മാരേയും  അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ  ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക .   അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ 
꧁📚المعرفة الاسلام 📚꧂
whatsapp group no.
00919746695894 
00919562658660

വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് . 
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍

No comments:

Post a Comment