മുഹ്ദ്ദീന്‍ ശൈഖ് (റ) ചരിത്രം

 [ മുഹ്ദ്ദീന്‍ ശൈഖ് ]ശൈഖ് അബ്ദുല്‍ ഖാദീര്‍ ജീലാനി (റ)  

 ചരിത്രം 


കിട്ടുവാന്‍ ഇവിടെ ക്ലീക് ചെയ്യുക.

ഇസ്ലാമീക വിജ്ഞാനം [ അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ ] വാട്ട്സ്ആപ്പ് ഗ്രൂപ്പ് നമ്പര്‍ . 00919746695894





ഫാത്വിമ പറഞ്ഞു:  കേട്ടത് ശരി തന്നെ റമളാൻ മാസത്തിൽ പകൽ സമയത്ത് കുഞ്ഞ് മുലപ്പാൽ കുടിച്ചിട്ടില്ല  ഒരു കൊല്ലം കഴിഞ്ഞപ്പോൾ ഒരു സംഭവമുണ്ടായി റമളാൻ വരികയാണ്  സംശയത്തിന്റെ രാവ് നാളെ നോമ്പ് നോൽക്കണോ വേണ്ടെയോ?  ചന്ദ്രക്കല കണ്ടില്ല നേരം പുലർന്നു പലരും ഫാത്വിമയുടെ വീട്ടിലെത്തി കുഞ്ഞിന്റെ അവസ്ഥയെന്ത് ? ഫാത്വിമ പറഞ്ഞു:  ഇന്ന് കുഞ്ഞ് പാൽ കുടിച്ചിട്ടില്ല  

അന്ന് റമളാനാണെന്ന് എല്ലാവർക്കും ബോധ്യമായി ജീലാൻ നിവാസികൾ ഫാത്വിമയെ ഉമ്മുൽ ഖൈർ എന്നും അമതുൽ ജബ്ബാർ എന്നും വിളിച്ചിരുന്നു മുഹ്യിദ്ദീൻ മാലയിൽ ഇങ്ങനെ കാണാം  

മുതലായെ റമളാനിൽ മുപ്പത് നാളിലും മുല കുടിക്കും കാലം മുലനെ തൊടാതോവർ (വരി:95)

ഇക്കാര്യം ഉമ്മുൽ ഖൈർ പറഞ്ഞതായി പല മഹാന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്  റമളാനിലെ പ്രഥമ രാത്രിയിൽ ശൈഖ് അവർകൾ പ്രസവിക്കപ്പെട്ടു പിറ്റേന്ന് റമളാൻ ഒന്ന് ആദ്യ പകൽ മുതൽ മുപ്പത് നാളിലും പകൽ പാൽ കുടിച്ചില്ല  ഈ വിധത്തിൽ പല റിപ്പോർട്ടുകൾ വന്നിട്ടുണ്ട്  കുഞ്ഞിന് അബ്ദുൽ ഖാദിർ എന്ന് പേരിട്ടു  അബ്ദുൽ ഖാദിർ അത്ഭുത ശിശുവാണ് അല്ലാഹുവിന്റെ പ്രത്യേകമായ കാരുണ്യം കുഞ്ഞിനോടൊപ്പമുണ്ട് ആകാശ ലോകങ്ങൾ കുഞ്ഞിനെ അറിഞ്ഞു കഴിഞ്ഞു ഒരു ഖുത്ബിന്റെ പിറവിയാണ് നടന്നിരിക്കുന്നു മഹത്തായ മുഹ്യിദ്ദീൻ മാലയിലെ അഞ്ചാമത്തെ വരി ശ്രദ്ധിക്കൂ 

ബാവാ മുതുവിന്ന് ഖുത്ബായി വന്നോവർ ബാനം അതേളിലും കേളി നിറച്ചോവർ  

പിതാവിന്റെ മുതുകിലായിരുന്ന കാലത്ത് തന്നെ അദ്ദേഹം ഖുത്ബാണ് ഏഴ് ആകാശങ്ങളിലും പ്രസിദ്ധനാണ്  
ഔലിയാക്കന്മാരുടെ നേതൃപദവിയാണ് മഹാന് നൽകപ്പെട്ടത് ഖുത്ബ്, ഗൗസുൽ അഹ്ളം എന്നീ പേരുകളിൽ മഹാൻ അറിയപ്പെട്ടു  മറ്റു പേരുകളിൽ ചിലത് ഇവയാണ് 





ഗൗസ് പാക് (പരിശുദ്ധനായ ഗൗസ് )

മുഹ്യിദ്ധീൻ (ദീനിനെ പുനരുജ്ജീവിപ്പിച്ചവൻ)

ഗൗസുസ്സഖലൈൻ (ഇരുലോകങ്ങളുടെ ഗൗസ്)

ഗൗസുൽ അഹ്ളം ദസ്തഗീർ (മഹാനായ ഗൗസും സഹായിയും )

ഗൗസു സ്സമദാനി (അല്ലാഹുവിന്റെ ഗൗസ്)  

ഖുത്വ് ബു റബ്ബാനി (അല്ലാഹുവിന്റെ ഖുത്വ്ബ്)

ഇമാമുൽ ഫാരിഖീൻ (സർവ്വകകഷികളുടെയും ഇമാം) 

മഹ്ബൂബെ സുബ്ഹാനി (അല്ലാഹുവിന്റെ മഹ്ബൂബ് )
  മാതാപിതാക്കളെയും കുടുംബങ്ങളുടെയും ലാളനയേറ്റ് കുഞ്ഞ് വളർന്നു വരികയാണ് കുഞ്ഞിന്റെ കാര്യം നാട്ടിൽ പ്രസിദ്ധമായി അഹ്ലൂബൈത്തിൽപെട്ട കുഞ്ഞ് റമളാനിൽ പകൽ സമയം മുലകുടിക്കാത്ത കുഞ്ഞ് ഇത് സാധാരണക്കാരായ മനുഷ്യരുടെ കഥ സാധാരണക്കാരല്ലാത്ത മഹാന്മാർ കുട്ടിയെ തിരിച്ചറിഞ്ഞു കഴിഞ്ഞു  ആത്മീയതയുടെ അത്യുന്നത പദവി അലങ്കരിക്കുന്ന കുഞ്ഞാണിത് മലക്കുകൾ കുഞ്ഞിനു ചുറ്റുമുണ്ട്  കുഞ്ഞ് വളർന്നു വന്നു പിതാവ് മരണപ്പെട്ടു കുട്ടിയെ വളർത്തൽ മാതാവിന്റെ ചുമതലയായി മാതാവ് പണ്ഡിത വനിതയാണ്  കുട്ടി മതാവിനെ കണ്ടു പഠിക്കുന്നു മാതാവിൽ നിന്ന് കേട്ടു പഠിക്കുന്നു ഉമ്മ അറബി അക്ഷരങ്ങൾ പഠിപ്പിച്ചു വിശുദ്ധ ഖുർആൻ പഠിപ്പിച്ചു വിശ്വാസകാര്യങ്ങളും കർമ്മങ്ങളും പഠിപ്പിച്ചു അതിബുദ്ധിമാനായ കുട്ടി ഒരിക്കൽ കേട്ടാൽ മതി പിന്നെ മറക്കില്ല 

കുട്ടിയെ പ്രാഥമിക മദ്റസയിൽ ചേർത്തു ധാരാളം കൂട്ടുകാരോടൊപ്പം ഓതിപ്പഠിക്കാം മദ്റസയിലെത്തി ഉത്സാഹിച്ചു പഠനം തുടങ്ങി അബ്ദുൽ ഖാദിർ എന്ന കുട്ടിയെ എല്ലാവരും ഇഷ്ടപ്പെട്ടു കുട്ടിയുടെ ഓർമ്മശക്തി എല്ലാവരെയും അത്ഭുതപ്പെടുത്തി കൂട്ടുകാർ പല ദിവസങ്ങൾ കൊണ്ട് പഠിക്കുന്നത് അബ്ദുൽഖാദിർ ഒറ്റ ദിവസം കൊണ്ട് പഠിക്കും  കുട്ടി വീട്ടിൽ നിന്നിറങ്ങി മദ്റസയിലേക്ക് നടന്നു പോവും കൂടെ ചിലർ നടന്നുവരും കൂട്ടിനുവേണ്ടി അവർ മലക്കുകളായിരുന്നു മലക്കുകൾ മദ്റസയിലെത്തി കുട്ടികളോടിങ്ങനെ പറയും കുട്ടികളേ അല്ലാഹുവിന്റെ വലിയ്യിന് ഇരിക്കാൻ സൗകര്യം ചെയ്തുകൊടുക്കുക  

കുട്ടികൾ സൗകര്യം ചെയ്തുകൊടുക്കും അവതവർക്ക് വളരെ സന്തോഷമായിരുന്നു പിൽക്കാലത്ത് മുഹ്യിദ്ദീൻ ശൈഖ് (റ) ഒരു സദസ്സിൽ വെച്ച് ഇങ്ങനെ പറഞ്ഞു:   

ഞാൻ വീട്ടിൽ നിന്ന് മദ്റസയിലേക്ക് പോവുമ്പോൾ മലക്കുകൾ കൂടെ വരും മദ്റസയിലെ എന്റെ കൂട്ടുകാരോട് മലക്കുകൾ സംസാരിക്കും അത് ഞാൻ കേൾക്കും  

ഒരു ദിവസം അപരിചിതനായ ഒരു മനുഷ്യൻ അവിടെ വന്നു അദ്ദേഹം മലക്കുകളുടെ സംസാരം കേട്ടു അല്ലാഹുവിന്റെ വലിയ്യിന് ഇരിക്കാൻ സൗകര്യം നൽകുക എന്ന് മലക്കുകൾ പറയുന്നത് അദ്ദേഹം ശ്രദ്ധിച്ചു അദ്ദേഹം ഒരു മലക്കിനോട് ഇങ്ങനെ ചോദിച്ചു 

എന്താണ് ഈ കുട്ടിയുടെ അവസ്ഥ മലക്കിന്റെ മറുപടി ഇങ്ങനെയായിരുന്നു 

ഈ കുട്ടി ഉന്നതമായ അവസ്ഥയിലെത്തും ഈ കുട്ടിക്ക് എല്ലാം നൽകപ്പെടും ഒന്നും തടയപ്പെടുകയില്ല എല്ലാ സൗകര്യങ്ങളും നൽകപ്പെടും വഞ്ചിക്കപ്പെടുകയില്ല എല്ലാം കേട്ടു കഴിഞ്ഞശേഷം അദ്ദേഹം അപ്രത്യക്ഷനായി നാൽപ്പത് വർഷങ്ങൾക്കു ശേഷം ഞാൻ അദ്ദേഹത്തെ വീണ്ടും  കണ്ടു മുട്ടി ഞാൻ അദ്ദേഹത്തെ തിരിച്ചറിഞ്ഞു അദ്ദേഹം അക്കാലത്തെ അബ്ദാലുകളിൽ പെട്ട മഹാനായിരുന്നു  ഈ സംഭവം നടക്കുമ്പോൾ മുഹ്യിദ്ദീൻ ശൈഖ്  (റ) പത്ത് വയസ്സുള്ള കുട്ടിയായിരുന്നു  കുട്ടിക്കാലത്ത് നടന്ന പല അത്ഭുത സംഭവങ്ങളും ചരിത്ര ഗ്രന്ഥങ്ങളിൽ കാണാം    

ദീനീ വിജ്ഞാനം നേടാൻ പോവുന്ന കുട്ടികൾക്ക് മലക്കുകൾ ചിറക് വിരിച്ചുകൊടുക്കുമെന്ന് ഹദീസിൽ വന്നിട്ടുണ്ട് അക്കാലത്തെ ഔലിയാക്കൾ കുട്ടിയെ തിരിച്ചറിഞ്ഞു കുട്ടിയെ കാണാൻ വേണ്ടി അവർ വന്നു ചേരുകയും ചെയ്തു കുട്ടിയെ കാണുന്നത് തന്നെ വലിയ സൗഭാഗ്യമാണ് അക്കാര്യം നന്നായറിയുന്നത് ഔലിയാക്കന്മാർ തന്നെ  മുഹ്യിദ്ദീൻ ശൈഖ്  (റ) വിന്റെ ബാല്യകാല ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ഈരടികൾ കാണുക  

ഫള്ളിയിൽ ഓതുംനാൾ മലക്കുകൾ ചൊല്ലുവാർ ഫുള്ളാരെ താനം കൊടുഫീൻ അതെന്നോവർ 

ഇതിനെ ഫടച്ചെന്ന് തൂങ്ങുമ്പോൾ കേട്ടോവർ യെവിടെക്കെ ങ്ങാനും ഫോകുമ്പോൾ കേട്ടോവർ  
(മുഹ്യിദ്ദീൻ മാല വരി: 96,97)

മലക്കുകൾ മദ്റസയിലെ കുട്ടികളോട് സംസാരിച്ച സംഭവമാണ് ആദ്യ ഈരടിയിലുള്ളത് രണ്ടാമത്തെ ഈരടിയിൽ രണ്ട് സംഭവങ്ങൾ പറയുന്നു ഒന്ന് കുട്ടിക്കാലത്ത് നടന്നതാണ് രണ്ടാമത്തേത് പിൽക്കാലത്ത് പരീക്ഷണങ്ങളുടെ കാലത്ത് നടന്നതാണ്  കുട്ടിക്കാലത്ത് നടന്ന സംഭവം ശൈഖ് മുഹ്യിദ്ദീൻ (റ) പിൽക്കാലത്ത് വിവരിച്ചതിങ്ങനെയാണ്  

ഞാൻ കുട്ടികളോടൊപ്പം കളിക്കാൻ പോവാൻ വിചാരിക്കും അപ്പോൾ ഞാനൊരു ശബ്ദം കേൾക്കും  അനുഗ്രഹീതനായവരേ എങ്ങോട്ട് പോവുന്നു  

അശരീരി കേട്ട് ഞാൻ ഭയന്നു പോവും ഉമ്മായുടെ മടിത്തട്ടിൽ അഭയം തേടും 

ഇനി രണ്ടാമത്തെ സംഭവം മനുഷ്യ മനസ്സുകളെ നന്നാക്കിയെടുക്കാനുള്ള മാർഗ്ഗമന്വേഷിച്ചുള്ള യാത്ര ഹഖ് തേടി ഏകനായി വിജനമായ പ്രദേശങ്ങളിലൂടെ യാത്ര ചെയ്തു ആഹാര പാനീയങ്ങളില്ലാതെ നന്നെ ക്ഷീണിച്ചു തൂങ്ങിയുറക്കം വന്നു  

അപ്പോൾ അശരീരി മുഴങ്ങി  

അബ്ദുൽ ഖാദിർ  നിന്നെ ഞാൻ പടച്ചത് ഉറങ്ങാൻ വേണ്ടിയാണോ ?  

ശൈഖ് അവർകൾ ഞെട്ടിയുണർന്നു ഉറങ്ങിക്കളയാൻ സമയമില്ല തന്റെ ലക്ഷ്യത്തിലെത്തിച്ചേരണം അതിന് കഠിന പരിശ്രമം വേണം ഊണും ഉറക്കവും വിശ്രമവുമില്ലാതെ ശൈഖ് അവർകൾ ലക്ഷ്യം തേടി യാത്ര തുടരുന്നു  

ഒരു അറഫാ ദിനത്തിൽ നടന്ന സംഭവം വളരെ പ്രസിദ്ധമാണ് പിറന്ന നാട്ടിൽ നിന്ന് യാത്ര പുറപ്പെടാൻ ചെറുപ്പക്കാരനായ അബ്ദുൽഖാദിറിനെ പ്രേരിപ്പിച്ചത് ആ സംഭവമാണ്  

നാട്ടിൻ  പുറത്തെ പാടങ്ങളിൽ ധാരാളം കാളകളും പശുക്കളും മേഞ്ഞു നടക്കുന്നു പുല്ല് തിന്നാൻ വേണ്ടി പറമ്പിലും പാടത്തും നടക്കുന്ന കാലികൾ ചില കുട്ടികൾ അവയുടെ പിന്നാലെ ഓടും അവയെ അടിച്ചോടിക്കും കാളകൾ ഓടുമ്പോൾ പിന്നാലെ ഓടും നല്ല രസം കുട്ടികൾ ആർത്തു ചിരിക്കും 

ഇത് കണ്ടപ്പോൾ അബ്ദുൽ ഖാദിർ  (റ)വും കാലികളുടെ പിന്നാലെ നടന്നു  

ഒരു പശു തിരിഞ്ഞു നിന്നു അബ്ദുൽ ഖാദിർ  (റ)വിനോട് ചോദിച്ചു അബ്ദുൽ ഖാദിർ  

ഇതിന്നാമോ നിങ്ങൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ? ഇതുകൊണ്ട് നിങ്ങൾ കൽപിക്കപ്പെട്ടിട്ടില്ല അബ്ദുൽ ഖാദിർ  (റ)നിശ്ചലനായി നിന്നുപോയി പശു നൽകിയ താക്കീത്  

നാട്ടിൻ പുറത്തെ കുട്ടികൾ കാലികളുടെ പിന്നാലെ ഓടിക്കളിക്കും അബ്ദുൽ ഖാദിർ  (റ) അങ്ങനെ ചെയ്യാൻ പാടില്ല പശുക്കളുടെ പിന്നാലെ പോവാൻ അബ്ദുൽ ഖാദിർ  (റ) കൽപിക്കപ്പെട്ടിട്ടില്ല തന്റെ ജീവിതലക്ഷ്യം മഹോന്നതമാണ്  പശു പറഞ്ഞത് കേട്ട് ഭയന്നുപോയി ഭയപ്പാടോടെ വീട്ടിലേക്ക് ഓടി വീട്ടിലെത്തിയിട്ടും സ്വസ്ഥതയില്ല മനസ്സിൽ ചൂടുള്ള ചിന്തകൾ  ഏതോ ഒരു പ്രേരണയിൽ വീട്ടിന്റെ തട്ടിൻപുറത്ത് കയറി അകലേക്കു നോക്കി  അത്ഭുതകരമായ കാഴ്ച വിദൂരമായ അറഫാ കാണുന്നു അവിടെ ഹാജിമാരുടെ മഹാസംഘം പ്രാർത്ഥനയിൽ മുഴുകിയ ഹാജിമാർ അല്ലാഹുവിന്റെ പ്രത്യേകമായ അനുഗ്രഹം അല്ലാഹുവിന്റെ മാർഗത്തിൽ ജീവിതം സമർപ്പിക്കുക പശുവിന്റെ വാക്കുകൾ ബോധ്യപ്പെടുത്തിത്തന്നത് അതാണ്  

ഇസ്ലാമിക വിജ്ഞാനത്തിന്റെ കേന്ദ്രമാണ് ബഗ്ദാദ് അവിടേക്ക് പോകണം വിദ്യ നേടണം വിദ്യയിലൂടെയാണ് വളർച്ച ഉമ്മായോട് സമ്മതം വാങ്ങണം എന്നിട്ട് പുറപ്പെടാം വല്ലാത്തൊരു മുഖഭാവത്തോടെ മകൻ ഉമ്മായുടെ മുമ്പിൽ വന്നു നിന്നു  

ഉമ്മാ..... അല്ലാഹുവിന് വേണ്ടി എന്നെ നിങ്ങൾ നൽകുക എന്നെ ബഗ്ദാദിലേക്ക് പോവാൻ അനുവദിക്കുക ഞാനവിടെ പോയി പഠിക്കട്ടെ സ്വാലിഹീങ്ങളായ മഹാന്മാരുമായി ബന്ധപ്പെടുകയും ചെയ്യട്ടെ  

മോനേ..... ഇങ്ങനെയൊക്കെ ചിന്തിക്കാൻ എന്താണ് കാരണം  ഉമ്മ ചോദിച്ചു  

നടന്ന സംഭവങ്ങളെല്ലാം മകൻ വിവരിച്ചു  പശു പറഞ്ഞ കാര്യങ്ങൾ തട്ടിൻപുറത്തു കയറിയപ്പോൾ കണ്ട കാഴ്ച 

എന്റെ പൊന്നുമോനെ തടഞ്ഞുനിർത്തിക്കൂടാ .....അവൻ പഠിച്ചു വളരണം മഹത്തായ പദവികൾ നേടണം ലോകത്തിന് അവനിലൂടെ ഉപകാരം സിദ്ധിക്കണം അതെല്ലാം നടക്കണമെങ്കിൽ മകൻ ബാഗ്ദാദിലേക്ക് പോവണം മകനെ പിരിയുന്നതെങ്ങനെ ?  മകനെ സ്നേഹിച്ചു മതിയായിട്ടില്ല മനസ്സ് നീറിപ്പുകയുന്നു മകനോടുള്ള സ്നേഹം തന്നെ അധീനപ്പെടുത്തുകയാണോ ? 
പാടില്ല മകനെ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ വിടണം അങ്ങനെ അല്ലാഹുവിന്റെ തൃപ്തി നേടണം  

റബ്ബേ ....എന്റെ മനസ്സിന് സമാധാനം നൽകേണമേ ഉമ്മായും മകനും തമ്മിൽ സംഭാഷണം ഒടുവിൽ ഉമ്മ സമ്ഭതം നൽകി 

മകന്റെ മുഖം തെളിഞ്ഞു  മരണപ്പെട്ടുപോയ ഉപ്പായുടെ ഓർമ്മകൾ ഉണർന്നു ഉപ്പായുടെ വകയായി സ്വർണ്ണ നാണയങ്ങൾ ബാക്കിയുണ്ട് എൺപത് സ്വർണ്ണനാണയങ്ങൾ ഉമ്മ അത് രണ്ടായി ഭാഗിച്ചു നാൽപത് നാണയങ്ങൾ വീതം ഒരു വിഹിതം അബ്ദു ഖാദിറിന് 
മറ്റേ വിഹിതം അനുജന് 

നാൽപത് സ്വർണ്ണനാണയങ്ങൾ ചെറിയൊരു സഞ്ചിയിലാക്കി ഉടുപ്പിൽ തുന്നിപ്പിടിപ്പിച്ചു വീണുപോവുകയില്ല ആരും കാണുകയില്ല ഉമ്മ കരഞ്ഞു കണ്ണീരൊഴുക്കിക്കൊണ്ട് പറഞ്ഞു: 

മോനേ അല്ലാഹുവിന് വേണ്ടി നിന്നിൽ നിന്ന് ഞാൻ ഒഴിവായിരിക്കുന്നു ഈ മുഖം ഖിയാമം നാൾ വരെ ഞാൻ കാണുകയില്ല   മോനേ .... സത്യമേ പറയാവൂ  മോൻ ഉമ്മാക്ക് വാക്കു കൊടുത്തു സത്യമേ പറയൂ 
മകൻ യാത്രക്കിറങ്ങി പരസ്പരം നോക്കി സലാം ചൊല്ലിപ്പിരിഞ്ഞു  

ഒരു ചെറിയ യാത്രാ സംഘത്തോടൊപ്പം അബ്ദുൽ ഖാദിർ  (റ) ബഗ്ദാദിലേക്ക് പുറപ്പെട്ടു  ഉമ്മ കണ്ണുകൾ തുടച്ചു തേങ്ങൽ അടക്കിപ്പിടിച്ചു അല്ലാഹുവിന്റെ മാർഗ്ഗത്തിലേക്കാണല്ലോ മോൻ പോയത് എന്റെ മോന് എപ്പോഴും അല്ലാഹുവിന്റെ കാവലുണ്ടാവും മോൻ പഠിച്ചു വളരട്ടെ ആത്മീയ പുരുഷനായി മാറട്ടെ ഇത് ആത്മീയ പുരുഷന്മാരുടെ കുടുംബമാണ് മോന്റെ ഉപ്പ മഹാനായിരുന്നു അദ്ദേഹത്തിന്റെ ഉപ്പയും അങ്ങനെ തന്നെ അവിടന്നങ്ങോട്ട് സിൽസിലയിലുള്ളവരൊക്കെ മഹാന്മാർ തന്നെ  തന്റെ ബന്ധുക്കളും മഹാന്മാർ തന്നെ മഹാന്മാരുടെ പരമ്പരയിലെ മഹാപുരുഷനായി മാറട്ടെ മകൻ മകനുവേണ്ടി തുറന്നു പ്രാർത്ഥിച്ചു ഈ വേർപാട് അല്ലാഹുവിനു വേണ്ടിയുള്ള ത്യാഗം ആ ചിന്തയിൽ ആശ്വാസം കണ്ടു  
മഹാനായ ശൈഖ് മുഹ്യിദ്ദീൻ (റ) തന്റെ ബഗ്ദാദ് യാത്രയെക്കുറിച്ച് പിൽക്കാലത്ത് പറഞ്ഞത് ഇങ്ങനെയായിരുന്നു   





ഒരു ചെറിയ യാത്രാ സംഘത്തോടൊപ്പം ഞാൻ ബഗ്ദാദിലേക്കു പുറപ്പെട്ടു ഞങ്ങൾ ഹമദാൻ എന്ന രാജ്യം പിന്നിട്ടി വിജനമായ മലഞ്ചരിവിലെത്തി തറൻതക്  എന്ന പ്രദേശം  മലഞ്ചെരിവിൽകൂടി അറുപത് കുതിര സവാരിക്കാർ കുതിച്ചു വന്നു ഞങ്ങളെ വളഞ്ഞു ആയുധധാരികളായ കൊള്ളക്കാർ  കച്ചവടക്കാരെ പിടികൂടി അവരുടെ കൈവശമുള്ള സാധനങ്ങളെല്ലാം പിടിച്ചെടുത്തു ആദ്യഘട്ടത്തിൽ ആരും എന്റെ നേരെ വന്നില്ല കച്ചവടക്കാരെയെല്ലാം കൊള്ളയടിച്ച ശേഷം കൊള്ളക്കാരിലൊരാൾ എന്റെ നേരെ വന്നു ചോദിച്ചു  

ഓ..... ഫഖീർ  നിന്റെ കൈവശം വല്ലതുമുണ്ടോ ?  

ഞാൻ പറഞ്ഞു : ഉണ്ട് നാൽപത് ദീനാർ 

കൊള്ളക്കാരൻ ചോദിച്ചു:  എവിടെ?  

എന്റെ കക്ഷത്തിനു താഴെ തുന്നിപ്പിടിപ്പിച്ചിട്ടുണ്ട് ഞാൻ കളി പറയുകയാണെന്നയാൾക്കു തോന്നി അയാൾ എന്നെ വിട്ടുപോയി  മറ്റോരാൾ വന്നു ചോദിച്ചു നിന്റെ കൈവശമെന്തുണ്ട് ?

നാൽപ്പത് ദീനാർ 

എവിടെ അത് ? 

എന്റെ കക്ഷത്തിന് താഴെ തുന്നിപ്പിടിപ്പിച്ചിചട്ടുണ്ട്  

അയാൾക്കും വിശ്വാസം വന്നില്ല അയാൾ എന്നെ വിട്ടുപോയി കുറെകഴിഞ്ഞ് രണ്ടുപേരും കൊള്ളത്തലവന്റെ അടുത്തെത്തി ഈ സംഭവം വിവരിച്ചു  അവനെ ഇവിടെ കൊണ്ടുവരൂ കൊള്ളത്തലവൻ കൽപ്പിച്ചു 

കൊള്ളക്കാർ എന്നെ തലവന്റെ മുമ്പിൽ ഹാജറാക്കി അപ്പോൾ യാത്രാ സംഘത്തിൽ നിന്ന് പിടിച്ചെടുത്തസാധനങ്ങൾ ഓഹരി ചെയ്യുകയായിരുന്നു നിന്റെ പക്കൽ എന്താണുള്ളത് ? കൊള്ളത്തലവൻ ചോദിച്ചു 

നാൽപ്പത് ദീനാർ കൂസലില്ലാതെ മറുപടി  

അതെവിടെ ?

എന്റെ കക്ഷത്തിനു താഴെ തുന്നിപ്പിടിപ്പിച്ചിട്ടുണ്ട് തുന്ന് പൊട്ടിക്കാൻ കൽപ്പിച്ചു തുറന്ന് പൊട്ടിച്ചു നാൽപ്പത് ദീനാർ പുറത്തെടുത്തു കൊള്ളത്തലവൻ ഞെട്ടിപ്പോയി 

നീ സത്യം പറയാൻ കാരണമെന്ത് ? കൊള്ളത്തലവൻ ചോദിച്ചു 

സത്യം പറയാൻ എന്റെ ഉമ്മ എന്നോട് ഉടമ്പടി ചെയ്തിട്ടുണ്ട് ഒരിക്കലും ഞാനത് ലംഘിക്കുകയില്ല  

ഇത് കേട്ട് കൊള്ളത്തലവൻ കരഞ്ഞു കൊഉള്ളത്തലവൻ സങ്കടത്തോടെ ഇങ്ങനെ പറഞ്ഞു 

നീ നിന്റെ ഉടമ്പടി ലംഘിച്ചില്ല എന്നാൽ ഞാനോ ? ഇത്രയും പ്രായമായിട്ടുപോലും എന്റെ റബ്ബിന്റെ ഉടമ്പടി ഞാൻ പാലിച്ചിട്ടില്ല കൊള്ളത്തലവൻ എന്റെ കൈക്ക് തൗബ ചെയ്തു മടങ്ങി അത് കണ്ട് കൊള്ള സംഘത്തിലുള്ളവരും തൗബ ചെയ്തു മടങ്ങി കൊള്ളക്കാർ തലവനോടിങ്ങനെ പറഞ്ഞു 

നിങ്ങൾ കൊള്ളയടിക്കുന്നതിൽ ഞങ്ങളുടെ നേതാവായിരുന്നു ഇപ്പോൾ തൗബയിലും ഞങ്ങളുടെ നേതാവായി  അങ്ങനെ അവരെല്ലാവരും എന്റെ കൈക്ക് തൗബ ചെയ്തു മടങ്ങി യാത്രാ സംഘത്തിൽ നിന്ന് പിടിച്ചെടുത്തതെല്ലാം തിരിച്ചു കൊടുത്തു 

ഈ കൊള്ള സംഘമാണ് എന്റെ കൈക്ക് തൗബ ചെയ്തു മടങ്ങിയ ആദ്യ സംഘം  

കളവ് പറയല്ലയെന്നുമ്മ ചൊന്നോരെ 

കള്ളന്റെ കയ്യില് പൊന്ന് കൊടുത്തോവർ (മുഹ്യിദ്ദീൻ മാല) 

ഇവരുടെ ആത്മീയ പദവികൾ അല്ലാഹു ഉയർത്തിക്കൊടുത്തു കൊള്ളക്കാരുടെ തൗബ യാത്രാസംഘത്തെ വളരെയേറെ സന്തോഷിപ്പിച്ചു സമാധാനത്തോടെ അവർ യാത്ര തുടർന്നു എല്ലാം അല്ലാഹുവിന്റെ കാരുണ്യം അൽഹംദുലില്ലാഹ് അല്ലാഹുവിന് സ്തുതി മനസ്സുകൾ ഭക്തി നിർഭരം സത്യം പറഞ്ഞതിന്റെ പ്രതിഫലം അതെത്ര മഹത്തരം സത്യം മുറുകെ പിടിക്കണം ഉമ്മയോടുള്ള വസ്വിയത്തത്താണത്  

ഉമ്മ.... സത്യസന്ധത അവിടെയാണ് അല്ലാഹുവിന്റെ കാരുണ്യം പിൽക്കാലത്ത് ശൈഖ് അവർകളോട് ചിലർ ചോദിച്ചു ഏതൊന്നിന്മേലിലാണ് താങ്കളുടെ പ്രസ്ഥാനം പടുത്തുയർത്തിയിരിക്കുന്നത് ? 

ഉടനെ മറുപടി വന്നു സത്യത്തിന്മേൽ കുട്ടിപ്രായത്തിൽ പോലും കളവ് പറഞ്ഞിട്ടില്ല കളിയായിട്ടുപോലും കളവ് പറഞ്ഞിട്ടില്ല യാത്രാസംഘം യാത്രയുടെ അവസാന ഘട്ടത്തിലെത്തി പ്രസിദ്ധമായ ബഗ്ദാദ് പട്ടണം തലപൊക്കി നിൽക്കുന്ന കെട്ടിടങ്ങൾ ജനവാസം കൂടിയ പ്രദേശങ്ങൾ തെരുവുകൾ അടുത്തടുത്തായി വീടുകൾ ശൈഖ് അബ്ദുൽ ഖാദിർ  (റ) വിന് അന്ന് പതിനെട്ടു വയസ്സാണെന്ന് പലരും രേഖപ്പെടുത്തിയിട്ടുണ്ട് പതിനെട്ടാം വയസ് വഴിത്തിരിവായി മസ്ജിദുകൾ അല്ലാഹുവിന്റെ ഭവനങ്ങൾ വിദ്യ തേടി വരുന്നവർ നിരവധിയാണ് അവരെല്ലാം എത്തിച്ചേരുന്നത് മസ്ജിദുകളിൽ അബ്ദുൽ ഖാദിർ  (റ) ഇൽമിന്റെ സദസ്സിലെത്തി പല മഹാപണ്ഡിതന്മാരിൽ നിന്ന് ഇൽമ് നേടി 

ലോകപ്രസിദ്ധമായ മഹാപണ്ഡിതന്മാരുടെ മുമ്പിലിരുന്ന് കിതാബുകൾ ഓതിപ്പെഠിച്ചു ആ ചെറുപ്പക്കാരന് ഇൽമ് ചൊരിഞ്ഞു കൊടുത്ത മഹാപണ്ഡിതന്മാരുടെ പേരുകൾ ചരിത്രം കാത്തുസൂക്ഷിച്ചുവെച്ചിട്ടുണ്ട് 
     അബ്ദുൽ വഫാ അലിയ്യുബ്നു അഖീൽ (റ) ,അബുൽ ഹസൻ മുഹമ്മദ്  (റ) ,അബൂസഈദുൽ മുബാറക്  (റ) എന്നിവരിൽ നിന്ന് ഫിഖ്ഹ് ,ഉസൂലുൽ ഫിഖ്ഹ് തുടങ്ങിയവ പഠിച്ചു  

അബൂസകരിയ്യ (റ)  വിൽ നിന്ന് അറബി ഭാഷയും വ്യാകരണവും പഠിച്ചു  പല  മഹാന്മാരിൽ നിന്നും ഹദീസ് പഠിച്ചിട്ടുണ്ട്  

അബൂഗാലിബ് മുഹമ്മദ്(റ) ,അബൂമുഹമ്മദ് ജഹ്ഫർ (റ) , അബൂബക്കർ മുഹമ്മദ്  (റ) ,അബുൽ ഖാസിം(റ),അലി(റ) , അബൂ ഉസ്മാൻ ഇസ്മാഈൽ (റ) ,അബൂത്വാലിബ് അബ്ദുൽ ഖാദിർ  (റ) ,അബൂത്വാഹിർ അബ്ദുർറഹ്മാൻ (റ) ,അബുൽ ഹുസൈനിൽ മുബാറക്  (റ) ,അബൂൽമൻസൂർ അബ്ദുറഹ്മാൻ  (റ) ,അബുൽ ബറകാത്ത് ത്വൽഹത്ത് (റ) തുടങ്ങി നിരവധി മഹാന്മാരിൽ ഹദീസ് പഠിച്ചു    

ഹദീസ് വിജ്ഞാന ശാഖയിൽ ഗവേഷണ പഠനം തന്നെയാണ് നടത്തിയത്  

ഇരുപത്തഞ്ച് വയസ്സാകുമ്പോഴേക്കും എല്ലാ വിജ്ഞാന ശാഖകളിലും അവഗാഹം നേടിക്കഴിഞ്ഞിരുന്നു വിശുദ്ധ ഖുർആനിൽ ഗഹന പഠനം നടത്തി വളരെ വേഗതയിലായിരുന്നു പഠനം കിതാബുകൾ വളരെ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് നോക്കിത്തീർക്കും കേട്ടതെല്ലാം മനസ്സിൽ തന്നെയുണ്ട്  ബഹ്റ് പോലെ വിശാലമായി പഠിച്ചിട്ടും മനസ്സിന് തൃപ്തി വന്നില്ല എന്തോ ഒരു പോരായ്മ  ബഗ്ദാദിൽ എന്തൊക്കെയാണ് താൻ കാണുന്നത് രാജകൊട്ടാരം കൊട്ടാര സേവകന്മാർ ആർഭാഢ ജീവിതം സുഖസൗകര്യങ്ങൾ ആസ്വദിക്കാനുള്ള വെമ്പൽ ആ വെമ്പലിന്നിടയിൽ മറ്റുള്ളവരുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നു  കൊട്ടാരവും കോട്ടയുമുണ്ടെങ്കിലും രാജാവിന് സ്വസ്ഥതയില്ല ശാന്തമായി ഉറങ്ങാൻ പറ്റുന്നില്ല മറ്റൊരു രാജാവ് വന്ന് ആക്രമിച്ചേക്കാം തന്നെ വധിച്ചു രാജ്യം അധീനപ്പെടുത്തിയേക്കാം വല്ലാത്ത ഭയം  അധികാരത്തെ അത്യാഗ്രഹത്തോടെ കെട്ടിപ്പുണരുന്ന ഭരണാധികാരികൾ അവരെ ചാണിനു ചാണായി പിൻപറ്റുന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും സൈനികരും അതേ വഴിയിൽ സഞ്ചരിക്കുന്ന സാധാരണക്കാരും  

മനുഷ്യ മനസ്സുകളിൽ അസൂയ പൂണ്ടിരിക്കുന്നു വെറുപ്പ് ,വിദ്വേഷം, കുടിപ്പക,പ്രതികാര ചിന്ത എന്നിവ കൊണ്ട് മനസ്സ് പുകയുന്ന മനുഷ്യർ  നല്ലവരായ ഒരു വിഭാഗവും ബഗ്ദാദിലുണ്ട് അവർ ദുഃഖം കടിച്ചമർത്തുന്നു  ആരിഫീങ്ങൾ അമ്പിയാക്കന്മാരുടെ അനന്തരാവകാശികൾ അവരിൽ പലരും കാട് കയറിപ്പോയിരിക്കുന്നു  മനുഷ്യ മനസ്സുകൾ ശുദ്ധീകരണം അതെങ്ങെനെ കഴിയും ?ഭൗതിക ഭ്രമം മൂത്ത മനുഷ്യൻ അല്ലാഹുവിന്റെ കൽപനകൾ മറന്നിരിക്കുന്നു അവന്റെ മനസ്സിൽ തൗഹീദ് ഇല്ല അവിടെ പിശാച് വാഴുന്നു പിശാച് അവരെക്കൊണ്ട് കൊടുംക്രൂരതകൾ ചെയ്യിക്കുന്നു ഗോത്രവൈരം തിരിച്ചുവന്നിരിക്കുന്നു നല്ലവരായ ശൈഖുമാർ കുറേപേരുണ്ട് അവർക്ക് മുരീദന്മാരുണ്ട് അവർ ഭയപ്പാടോടെ  ജീവിക്കുന്നു അല്ലാഹുവിന്റെ വിധിവിലക്കുകൾ സൂക്ഷിച്ചു ജീവിക്കുന്നു മഹാന്മാരായ സൂഫികൾ പലരും ഭരണവർഗ്ഗത്തിൽ നിന്നകന്ന് ജീവിക്കുന്നു  പിശാച് വാഴുന്ന നിരവധി കേന്ദ്രങ്ങൾ വഴക്കുകൾ, ഏറ്റുമുട്ടലുകൾ , രക്തച്ചൊരിച്ചിൽ പിശാചിന്റെ പിടിയിൽ നിന്ന് മനുഷ്യനെ മോചിപ്പിക്കണം അതിനുള്ള വഴി തേടിപ്പിടിക്കണം ആരിഫീങ്ങളെ കാണണം മഹ്രിഫത്ത് ലഭിക്കണം ചോദ്യങ്ങൾക്കുത്തരം ലഭിക്കണം എന്നാലേ മനസ്സ് ശാന്തമാവുകയുള്ളൂ പുറപ്പെടുകയാണ് അല്ലാഹു ലക്ഷ്യത്തിലെത്തിക്കും വിശ്വാസത്തിൽ ഇറങ്ങിപ്പുറപ്പെട്ടു മരുഭൂമിയിലൂടെ വനാന്തരങ്ങളിലൂടെ ,വിജനങ്ങളിലൂടെ  മഹത്തായ മുഹ്യിദ്ധീൻ മാലയിലെ ഒരുവരി ഇങ്ങനെയാകുന്നു

ഇരുപത്തയ്യാണ്ടോളം ചുറ്റിനടന്നോവർ 

ഇരിയെന്ന ഏകൽ കേട്ടാരെ ഇരുന്നോവർ 

ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ) ഇരുപത്തഞ്ച് വർഷക്കാലം ചുറ്റിനടന്നു ഇരിക്കൂ എന്ന കൽപന ലഭിച്ചപ്പോൾ ഇരുന്നു ഇരുപത്തഞ്ച് വർഷങ്ങൾ 

ഇരുപത്തഞ്ച് വയസ്സ് മുതൽ അമ്പത് വയസ്സ് വരെയുള്ള ഇരുപത്തഞ്ച് വർഷക്കാലം നിറയൗവനത്തിന്റെ കാലം  അതികഠിനമായ ത്യാഗത്തിന്റെയും ഉഗ്രമായ പരിക്ഷണങ്ങളുടെയും അത്ഭുതകരമായ ക്ഷമയുടെയും ഇരുപത്തഞ്ചു വർഷങ്ങൾ പേടിപ്പെടുത്തുന്ന സംഭവങ്ങളുടെ പരമ്പരകൾ എന്തെല്ലാം യാതനകൾ കഷ്ടപ്പാടുകൾ യാത്രയിൽ ഏകനാണ് സഹാറാ മരുഭൂമിയിലൂടെ ഏകാന്ത യാത്ര അതിവിശാലമായ മരുഭൂമി വെയിൽ കത്തിപ്പടരുന്ന മണൽക്കാട് ഏകനായി നടന്നുപോവുന്ന യാത്രക്കാരൻ കാലം മറക്കാത്ത മഹാനായ ആത്മീയ നേതാവാണ് ശൈഖ് അബുസ്സ ഊദ് അഹ്മദുൽ ഹരീമി (റ)  അദ്ദേഹത്തിന്റെ വാക്കുകൾ ചരിത്രം രേഖപ്പെടുത്തിവെച്ചിട്ടുണ്ട് അദ്ദേഹം പറയുന്നു :

ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (റ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്  

ഇറാഖിലെ സഹാറ മരുഭൂമിയിലും വിജന പ്രദേശങ്ങളിലും ഞാൻ ഏകനായി ചുറ്റിസഞ്ചരിച്ചു പല നാടുകളിലായി ഇരുപത്തഞ്ച് വർഷക്കാലം സഞ്ചരിച്ചു സൃഷ്ടികൾ എന്നെ അറിഞ്ഞിരുന്നില്ല ഞാൻ അവരെയും അറിഞ്ഞിരുന്നില്ല  ഇരുപത്തഞ്ചു വർഷക്കാലത്തെ സഞ്ചാര ജീവിതത്തിന്റെ സാംക്ഷിപ്ത രൂപമാണിത്  ശൈഖ് അവർകൾ കണ്ടാലറിയാത്ത രൂപത്തിലായി ശൈഖ് അവർകളുടെ മനസ്സിൽ അല്ലാഹു നിറഞ്ഞിരിക്കുന്നു മറ്റൊന്നിനെയും അറിയുന്നില്ല അല്ലാഹുവിനോടുള്ള സ്നേഹം അതിൽ ലയിച്ചു ചേർന്നുപോയി 

ശൈഖ് അവർകളുടെ ചരിത്രമെഴുതിയ പണ്ഡിതൻമാർ ഈ ഇരുപത്തഞ്ചു വർഷക്കാലത്തെ മുജാഹദ യുടെ കാലഘട്ടം എന്ന് വിശേഷിപ്പിക്കുന്നു   

സൃഷ്ടികൾ എന്നെ അറിഞ്ഞിരുന്നില്ല ഞാൻ സൃഷ്ടികളെയും അറിഞ്ഞിരുന്നില്ല എന്ന ശൈഖ് അവർകളുടെ വചനം പണ്ഡിതൻമാർ വളരെ പ്രാധാന്യത്തോടെ ഉദ്ധരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തിട്ടുണ്ട്  

ഞാൻ എന്നെത്തന്നെയും മറന്നിരുന്നു ഓർക്കുന്നത് സ്രഷ്ടാവിനെ മാത്രം ഏകാന്തത അവരിൽ ഭീതിജനിപ്പിക്കുന്നില്ല എവിടെയും അല്ലാഹുവിന്റെ സാന്നിധ്യം ഏകാന്ത യാത്ര തുടരുകയാണ് പേർഷ്യയിലൂടെ സഞ്ചരിക്കുന്നു മിക്കപ്പോഴും പട്ടിണി തന്നെ കിസ്റായുടെ കോട്ട ലോകപ്രസിദ്ധമാണത് പ്രതാപത്തിന്റെ കേന്ദ്രം പേർഷ്യ ഐശ്വര്യത്തിന്റെയും ആഢംബരത്തിന്റെയും രാജ്യമാണ് മലകളുടെയും സാഹിത്യത്തിന്റെയും നാട് വല്ലാത്തൊരു ഐശ്വര്യകാലം അതികഠിനമായ തണുപ്പുള്ള രാത്രി  കിസ്റായുടെ കൊട്ടാരവും കോട്ടയും തണുത്തു വിറങ്ങലിച്ചു നിന്നു അതിന്നകത്ത് ആളുകൾ മൂടിപ്പുതച്ചുറങ്ങുന്നു ആ രാത്രിയിലും ശൈഖ് അവർകൾ പരീക്ഷിക്കപ്പെട്ടു കോട്ടയിൽ പ്രവേശിച്ചു ആരാധനയിൽ മുഴുകി ഇടക്ക് ഉറങ്ങിപ്പോയി ഇടക്ക് ഉറങ്ങിപ്പോയി ഉറക്കിൽ സ്വപ്നസ്ഖലനമുണ്ടായി ഉടനെ കുളിച്ചു ശുദ്ധിയാവാൻ തീരുമാനിച്ചു കുളിക്കാൻ പുഴയിൽ പോവണം തണുപ്പ് വീണ വഴിയിലൂടെ നടന്നു പുഴയിലിറങ്ങി കുളിച്ചു തിരിച്ചു വന്നു ഉറക്കം വീണ്ടും തന്നെ ബാധിച്ചുവീണ്ടുംസ്വപ്ന സ്ഖലം പുഴയിൽ പോയി കുളിച്ചു വന്നു  ഉറങ്ങാതിരിക്കാൻ ശ്രമിച്ചു വിജയിച്ചില്ല  നാൽപ്പത് തവണ ഉറങ്ങിപ്പോയി നാൽപ്പത് തവണ സ്ഖലനമുണ്ടായി നാൽപ്പത് വട്ടം കുളിച്ചു ശുദ്ധിയാവുകയും ചെയ്തു ഇനിയും ഉറങ്ങിപ്പോവുമോ ഭയം തോന്നി കോട്ടയുടെ മുകളിൽ കയറി അവിടെ കൊടും തണുപ്പാണ് ഇവിടെയിരുന്നാൽ ഉറക്കം വരില്ല അവിടെയിരുന്നു പ്രഭാതം വരെ  സഞ്ചാര ജീവിതത്തിനിടയിൽ നടന്ന അവിസ്മരണീയ സംഭവമാണത്  

ശൈഖ് അബൂസഈദ് അഹ്മദ് ഹരീമി(റ) റിപ്പോർട്ട് ചെയ്ത ഈ സംഭവം പല ഗ്രന്ഥകാരന്മാരും ഉദ്ധരിച്ചിട്ടുണ്ട് 

മഹത്തായ മുഹ്യിദ്ദീൻ മാലയിൽ ഇങ്ങനെ ഒരു വരിയുണ്ട് 

നാൽപത് വട്ടം ജനാബത്തുണ്ടായാരെ നാൽപത് വട്ടം ഒരു രാ കുളിച്ചോവർ 

നാൽപത് തവണ ജനാബത്ത് ഉണ്ടായത് കാരണം ഒരു രാത്രിയിൽ ശൈഖ് അവർകൾ നാൽപ്പത് വട്ടം കുളിച്ചു ശുദ്ധിയായി സഹാറ,കർഖ്,മദാഇൻ തുടങ്ങിയവ ശൈഖ് അവർകൾ ഒറ്റക്ക് സഞ്ചരിച്ച പ്രദേശങ്ങളാകുന്നു 

മദാഇനിൽ സഞ്ചരിപ്പോഴാണ് ഖിസ്റായുടെ കോട്ടയിൽ കടന്നതും മീതെ വിവരിച്ച സംഭവങ്ങൾ നടന്നതും ശൈഖ് അവർകൾ  ശുദ്ധിയുടെ ആളാകുന്നു എപ്പോഴും സംശുദ്ധനാവുക അകവും പുറവും ശുദ്ധി അതകൊണ്ടാണ് സ്ഖലനം ഉണ്ടായ ഉടനെ കുളിച്ചത് ഔലിയാക്കളുടെ സുൽത്വാനായ ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (റ) വിൽ നിന്ന് മഹത്തായ പാഠങ്ങൾ ലോകം പഠിച്ചു ആത്മീയ വളർച്ചക്ക് കഠിനമായ ത്യാഗം അനിവാര്യമാണ് ജനാബത്തുണ്ടായാൽ കുളിക്കണം അതാണ് ശരീഅത്ത് പൂർണവും സൂക്ഷ്മവുമായ രീതിയിൽ ശരീഅത്ത് നടപ്പിലാക്കുകയാണ് ശൈഖ് അവർകൾ ചെയ്തത് 

സൂക്ഷ്മതയുടെ മാർഗ്ഗമാണ് ത്വരീഖത്ത്  ത്വരീഖത്തുകാരുടെ ഗുരുവാണ് ശൈഖ് അവർകൾ സ്വന്തം ജീവിതത്തിൽ ശരീഅത്ത് നടപ്പാക്കുമ്പോൾ വീഴ്ചകൾ വന്നേക്കാം അതൊഴിവാക്കാൻ ത്വരീഖത്ത് വേണം മുജാഹദയുടെ കാലഘട്ടം  

ശൈഖുനായുടെ മനക്കരുത്ത് തകർക്കാനായി പിശാചുക്കൾ കൂട്ടം കൂട്ടമായിവരുന്നു പലതരം ആയുധങ്ങളുമായി അണിയണിയായി വന്നു ശൈഖിനെ ബുദ്ധിമുട്ടിച്ചു അക്രമിച്ചു വലിച്ചെറിഞ്ഞു  
പിശാചുക്കളുടെ പരാജയം ശൈഖിന്റെ രൂക്ഷമായൊരു നോട്ടം പിശാചുക്കൾ ഇടവും വലവും പേടിച്ചോടി ഇബ്ലീസ് പലതവണ വന്നു പല രൂപത്തിൽ വന്നു എപ്പോഴും പരാജയം തന്നെ 

ശൈഖ് അബൂസഈദ് അഹ്മദുൽ ഹരീമി(റ) വിന്റെ വിവരണത്തിൽ ഇങ്ങനെ കാണാം 

അദ്ദേഹം പറയുന്നു:  ശൈഖ് അബ്ദുൽ ഖാദിർ  (റ) പറയുന്നത് ഞാൻ കേട്ടു;  

മദാഇനിന്റെ സമീപ പ്രദേശത്ത് ഞാൻ ഏകാന്തവാസം നയിക്കുന്ന കാലം ഞാനന്ന് മുജാഹദയുടെ മാർഗത്തിലാണ് ഒരു വർഷക്കാലം ഞാൻ അൽപം ആഹാരം കഴിച്ചു ജീവിച്ചു അന്ന് ഞാൻ പാനീയങ്ങളൊന്നും കുടിച്ചില്ല ഒരു കൊല്ലം വെള്ളം മാത്രം കുടിച്ചു ജീവിച്ചു ആഹാരമൊന്നും കുടിച്ചില്ല ഒരു കൊല്ലം വെള്ളവും ആഹാരവും ഉറക്കവുമില്ലാതെ കഴിച്ചുകൂട്ടി 
ഇക്കാലത്താണ് കിസ്റായുടെ കോട്ടയിൽ പ്രവേശിച്ചു ഉറങ്ങിയതും ഒരു രാത്രി നാൽപത് തവണ കുളിക്കേണ്ടി വന്നതും ദുനിയാവിന്റെ ആഢംബരങ്ങൾ വെടിഞ്ഞു ദുനിയാവിന്റെ അലങ്കാരങ്ങൾ വെറുത്തു ഐഹികമായ പ്രലോഭനങ്ങൾ കൈവിട്ടു എല്ലാം അല്ലാഹുവിൽ ഭരമേൽപിച്ചു അവനോടുള്ള മുഹബ്ബത്തിൽ ലയിച്ചു  ഒരു കാലിൽ നിന്ന് ഒരു ഖത്തം ഓതിത്തീർത്തു ഉറങ്ങിപ്പോവാതിരിക്കാനാണ് ഒരു കാലിൽ നിൽക്കുന്നത് ചുമരിൽ ഒരു കുറ്റിയടിച്ചു ആ കുറ്റിയിൽ പിടിച്ചു നിൽക്കും ഉറക്കം വരാതിരിക്കാൻ  ഒരുപായം എത്രയെത്ര പരീക്ഷണങ്ങൾ  ഓരോ പരീക്ഷണത്തിലും വിജയിക്കുകയായിരുന്നു പിശാച് പരാജയം സമ്മതിച്ചു തോറ്റു പിൻമാറി 

ഇശാ നിസ്കാരത്തിന് ശേഷം ഖത്തം ഓതാൻ തുടങ്ങുന്നു ഉറങ്ങാതെ വുളൂ നഷ്ടപ്പെടാതെ വിശുദ്ധ ഖുർആൻ പാരായണം തുടരുന്നു അത്താഴ സമയത്തിന് മുമ്പെ ഖത്തം ഓതിത്തീരുന്നു  ഇശാഇന്റെ വുളൂകൊണ്ട് സുബ്ഹി നിസ്കരിക്കുന്നു അതായിരുന്നു മുഹ്യിദ്ദീൻ ശൈഖ്  (റ)  അത്രയും ദറജ ഉയർന്ന ശൈഖിനെ മനുഷ്യർക്കെങ്ങനെ മനസ്സിലാക്കാനാവും ?  

മനുഷ്യൻ അറിയാത്ത വസ്തു ഞാനെന്നോവർ എന്ന വരി എത്ര പ്രസക്തം 
  കാത്തിരിപ്പ് 

➖➖➖➖➖➖➖➖


ഹിജ്റ അഞ്ഞൂറ്റി അമ്പത്തെട്ട് കാലം 
ശൈഖ് അബ്ദുൽ ഖാദിർ  (റ) ബഗ്ദാദിൽ കത്തി ലങ്കിനിൽക്കുന്ന കാലം മഹാന്റെ പ്രസംഗം കേൾക്കാൻ പതിനായിരങ്ങളാണ് തടിച്ചുകൂടുന്നത് ധാരാളം ആരിഫീങ്ങൾ പങ്കെടുത്ത സദസ്സ് അവരിലൊരാളാണ് ശൈഖ് ഇബ്നുദ്ദീബഖി(റ) അദ്ദേഹം ഒരിക്കൽ ഇങ്ങനെ പറഞ്ഞു: 

ഹിജ്റ അഞ്ഞൂറ്റി അമ്പത്തെട്ടിൽ ബഗ്ദാദിൽ വെച്ച് ശൈഖ് അബ്ദുൽ ഖാദിർ  (റ) ഇങ്ങനെ പറയുന്നത് ഞാൻ കേട്ടു ഇരുപത്തഞ്ച് വർഷം ഞാൻ ചുറ്റി നടന്നു ഇറാഖിലെ മരുഭൂമിയിലും മറ്റ് വിജന പ്രദേശങ്ങളിലും  തീർത്ഥാടനം നടത്തി  

ഇശാഹ് നിസ്കരിക്കാൻ വേണ്ടി എടുത്ത വുളു കൊണ്ട് സുബ്ഹി നിസ്കരിച്ചു നാൽപ്പത് വർഷം ആ നിലയിൽ കഴിച്ചുകൂട്ടിയിട്ടുണ്ട് ഇശാഇന് ശേഷം ഞാൻ വിശുദ്ധ ഖുർആൻ പാരായണം നടത്തും ഒറ്റക്കാലിൽ നിന്നുകൊണ്ടാണ് പാരായാണം ഭിത്തിയിൽ കുറ്റിയടിച്ചിട്ടുണ്ട് അതിൽ പിടിച്ചു നിൽക്കും ഉറക്കം വറക്കം വരാതിരിക്കാൻ അത്താഴ സമയമായകുമ്പോഴേക്കും ഖത്തം തീർത്തിട്ടുണ്ടാവും ഈ രീതിയിലുള്ള ഖുർആൻ പാരായണം പതിനഞ്ച് വർഷം തുടർന്നു മഹത്തായ മുഹ്യിദ്ദീൻ മാലയിലെ ഒരു വരി കാണുക 

ഒരു കാമൽ നിന്നിട്ടൊരു ഖത്തം തീർത്തോവർ 
ഒരു ചൊൽ മുതലായി മുവ്വാണ്ട് കാത്തോവർ 

ശൈഖ് അബ്ദുൽ ഖാദിർ  (റ) ഒരു കാലിൽ നിന്ന് ഒരു ഖത്തം ഓതിത്തീർത്തു പറഞ്ഞ വാക്ക് പാലിക്കാൻ വേണ്ടി ഒരേ സ്ഥലത്ത് മൂന്നു വർഷം കാത്തിരുന്നു എത്ര അത്ഭുതകരമായ സംഭവം രണ്ട് മഹാസംഭവങ്ങളാണ് ഈ വരിയിലുള്ളത് ഒരു കാലിൽ നിന്ന് ഖത്തം ഓതിത്തീർത്തു വാക്ക് പാലിക്കാൻ വേണ്ടി ഒരേ സ്ഥലത്ത് മൂന്നു കൊല്ലം കാത്തുനിന്നു ഹിജ്റ അഞ്ഞൂറ്റി അമ്പത്തെട്ടിൽ ബഗ്ദാദിൽ നടത്തിയ പ്രസംഗത്തിൽ ശൈഖ് അബ്ദുൽ ഖാദിർ  (റ) ഈ രണ്ട് സംഭവങ്ങളും എടുത്തു പറഞ്ഞു  
ആ സദസ്സിലുണ്ടായിരുന്ന പല മഹാപണ്ഡിതന്മാരും ആ സംഭവങ്ങൾ രേഖപ്പെടുത്തിവെച്ചു  

മഹാനായ ഖിള്ർ (അ) ഇടക്കിടെ ശൈഖ്അബ്ദുൽ ഖാദിർ  (റ)യുമായി ബന്ധപ്പെടാറുണ്ടായിരുന്നു അവർ തമ്മിലുള്ള കണ്ടുമുട്ടലുകൾ യാദൃശ്ചിക സംഭവങ്ങളല്ല അല്ലാഹുവിന്റെ നിശ്ചയപ്രകാരമാണത് നടക്കുന്നത്  അതുകൊണ്ട് പല നേട്ടങ്ങളുണ്ട്   

ഖിള്ർ (അ) അപാരമായ വിജ്ഞാനത്തിന്റെ ഉടമയാണ് ആ വിജ്ഞാനത്തിൽ നിന്ന് ശൈഖ് അബ്ദുൽ ഖാദിർ  (റ)വിന് പലതും ലഭിക്കണം അത് കാരണമായി പദവികൾ ഉയരണം  

മഹാനായ മൂസാ(അ) ,ഖിള്ർ (അ)ൽ നിന്ന് വിജ്ഞാനം നേടിയിട്ടുണ്ട് അദൃശ്യ ജ്ഞാനത്തിന്റെ കേദാരം തന്നെയാണ് ഖിള്ർ (അ) ആജ്ഞാനമത്രയും അല്ലാഹു നൽകിയതാണ് അല്ലാഹു ഉദ്ദേശിക്കുന്നവരുടെ സമീപം ഖിള്ർ (അ)എത്തിച്ചേരും കൽപന പോലെ വിദ്യ നൽകുകയും ചെയ്യും  ഉന്നതന്മാരായ ഔലിയാക്കളുടെ സമീപം ഖിള്ർ (അ) എത്തിച്ചേരും ശൈഖ് അബുദുൽ ഖാദിർ ജീലാനി (റ)വിന്റെ സമീപം നിരവധി തവണ വന്നിട്ടുണ്ട്  

മുഹ്യിദ്ദീൻ മാലയിലെ ഒരു വരി ശ്രദ്ധിക്കുക 

യേറിയ കൂറും ഖ്ള്റെ കാണുന്നോവർ 

അവരുടെ അറിവും നിലയും നിറഞ്ഞോവർ 

ശൈഖ് അബ്ദുൽ ഖാദിർ  (റ) പലപ്പോഴും ഖിള്ർ (അ) നെ കാണാറുണ്ടായിരുന്നു മഹത്തായ അറിവുകളും സ്ഥാനമാനങ്ങളും നേടുകയും ചെയ്തിരുന്നു    ശൈഖ് അബ്ദുൽ ഖാദിർ  (റ) വും ഖിള്ർ (അ) അവർകളും തമ്മിലുള്ള ബന്ധം വളരെ ദൃഢമായിരുന്നു അതിനെപ്പറ്റി നാം പ്രത്യേകം മനസ്സിലാക്കണം  

ശൈഖ് അബ്ദുൽ ഖാദിർ  (റ) അവർകളുടെ ശിഷ്യനും പ്രശസ്ത സൂഫിവര്യനുമായ ശൈഖ് അബൂ സുഊദ് അൽ ഹരീമി(റ) പ്രസ്താവിക്കുന്നു  

എന്റെ നേതാവായ ശൈഖ് അബ്ദുൽ ഖാദിർ  (റ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് 

ഇറാഖിലെ മരുഭൂമിയിലും മറ്റു വിജന പ്രദേശങ്ങളിലും ഇരുപത്തഞ്ച് വർഷക്കാലം ഞാൻ തീർത്ഥാടനം നടത്തി എനിക്ക് സൃഷ്ടികളെ അറിയാത്ത അവസ്ഥയായി അവർക്ക് എന്നെയും അറിയാത്ത അവസ്ഥയായി  

അദൃശ്യ വ്യക്തികൾ  (രിജാലുൽ ഗൈബ് ) വരാൻ തുടങ്ങി ജിന്നുകളുടെ കൂട്ടങ്ങളും വന്നു അവർ അല്ലാഹുവിലേക്കെത്താനുള്ള മാർഗ്ഗം എനിക്കു പഠിപ്പിച്ചു തന്നു 

ഇറാഖിലേക്കുള്ള പ്രവേശനത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ഖിള്ർ (അ) എന്റെ കൂടെയുണ്ടായിരുന്നു ആദ്യം എനിക്കദ്ദേഹത്തെ അറിയുമായിരുന്നില്ല ഞങ്ങൾ സംഭാഷണം നടത്തി ഞങ്ങൾ ഗുരുഷിശ്യന്മാരായി ഒരു വ്യവസ്ഥയുണ്ട് അദ്ദേഹം പറയുന്നത് അനുസരിക്കണം എതിര് പറയരുത് ചെയ്യരുത്  വ്യവസ്ഥ അംഗീകരിച്ചു കൽപിച്ചതിങ്ങനെയായിരുന്നു ഇവിടെ ഇരിക്കുക ഞാൻ വരുന്നത് വരെ വ്യവസ്ഥ അംഗീകരിച്ചതല്ലേ ? തെറ്റിക്കാൻ പറ്റുമോ ? പറ്റില്ല അനുസരണയുള്ള ശിഷ്യനായി അവിടെ ഇരുന്നു കാത്തിരിപ്പ് നീണ്ടു  ദിവസങ്ങൾ മാസങ്ങളായി ഗുരു വന്നില്ല വാക്ക് മാറ്റാനും പറ്റില്ല പന്ത്രണ്ട് മാസങ്ങൾ കഴിഞ്ഞു ഒരു കൊല്ലം ഗുരു വന്നു കുറച്ചുനേരം കൂടെയിരുന്നു അത്രമാത്രം പിന്നെയും പോയി വീണ്ടും കാത്തിക്കാൻ പറഞ്ഞിട്ട് പോയി കാത്തിരുന്നു ഒരു കൊല്ലം കൂടിക്കഴിഞ്ഞു വീണ്ടും വന്നു അൽപനേരമിരുന്നു സ്ഥലം വിടാൻ അനുവാദമില്ല ഗുരു പോയി ശിഷ്യന്റെ കാത്തിരിപ്പ് തുടർന്നു  ഒരു വർഷംകൂടി കടന്നുപോയി ഗുരു വന്നു മൂന്നു വർഷത്തെ കാത്തിരിപ്പ്




ഒരു ചൊൽ മുതലായി മുവ്ലാണ്ട് കാത്തോവർ എന്ന വരി ഈ കാത്തിരിപ്പിനെക്കുറിച്ചാണ് വലിയ പരീക്ഷണമാണിത് പരീക്ഷണത്തിൽ വിജയിച്ചു ഗുരു സംതൃപ്തനായി  ഗുരു തൃപ്തിയോടെ പല കാര്യങ്ങൾ പറഞ്ഞു കൊടുത്തു അല്ലാഹുവിനെക്കുറിച്ചുള്ള അറിവുകൾ മഅ് രിഫത്ത് മൂന്നു വർഷം കഴിഞ്ഞപ്പോൾ ഗുരു സന്തുഷ്ടനും സന്തോഷവാനുമായിരുന്നു ശിഷ്യന്റെ കൂടെയിരുന്നു പാലും പത്തിരിയും കഴിച്ചു ഏകാന്തവാസ കാലഘട്ടത്തിലെ ഭീകര സംഭവങ്ങൾ ശൈഖ് അബ്ദുൽ ഖാദിർ  (റ) ഇങ്ങനെ വിവരിക്കുന്നു  

ദുനിയാവിന്റെ അലങ്കാരങ്ങളും ആഢംബരങ്ങളും എനിക്കു മുമ്പിൽ കാണിക്കപ്പെട്ടു അതിലേക്ക് ആകർഷിക്കപ്പെടാതിരിക്കാൻ അല്ലാഹു എന്നെ സഹായിച്ചു ദുനിയാവിന്റെ ഇഛകളിൽ നിന്ന് ഞാൻ മോചിതനായി  പിശാചുക്കൾ പല കോലങ്ങളിൽ വന്നു ഒറ്റക്ക് വന്നു സംഘമായും വന്നു എന്നെ ഇളക്കി വിടുക എന്റെ നിശ്ചയദാർഢ്യത്തെ ഇളക്കുക എന്നെ പ്രകോപിതനാക്കുക ഈ ലക്ഷ്യത്തോടെ അവരെത്തി പല വിധത്തിലുള്ള ആയുധങ്ങളേന്തി എന്നോട് യുദ്ധം ചെയ്തു  ഞാൻ എന്റെ പാദങ്ങളിൽ ഉറച്ചു നിന്നു  അല്ലാഹു എന്നെ ഉറപ്പിച്ചു നിർത്തി പേടിപ്പെടുത്തുന്ന പാതിരാത്രികളിൽ പോലും എന്റെ പാദങ്ങൾ പതറിയില്ല പേടിപ്പെടുത്തുന്ന എന്തെല്ലാം സംഗതികളുണ്ടോ അവയിലേക്കെല്ലാം ഞാൻ കടന്നു ചെന്നു എപ്പോഴും ഞാൻ നിർഭയനായിരുന്നു എല്ലാം അല്ലാഹുവിൽ അർപ്പിച്ച ദാസനെ അല്ലാഹു ഏറ്റെടുത്തു കാത്തു സംരക്ഷിച്ചു  
   പിശാചുക്കൾക്കെതിരെ ശൈഖ് അബ്ദുൽ ഖാദിർ  (റ) അവർകൾ നടത്തിയ പോരാട്ടങ്ങൾ വികാരഭരിതമാണ് ചില രംഗങ്ങൾ നമുക്കു കാണാം  

ശൈഖ് ഉസ്മാൻ അസ്വീറ ഫൈനി (റ) പ്രസ്താവിക്കുന്നു ശൈഖ് അബ്ദുൽ ഖാദിർ  (റ) പറയുന്നത് ഞാൻ കേട്ടു രാത്രിയും പകലും ഞാൻ വിജന പ്രദേശങ്ങളിൽ കഴിച്ചുകൂട്ടി പിശാചുക്കൾ അണിയണിയായിട്ട് വരും പലതരം ആയുധങ്ങൾ ധരിച്ച യോദ്ധാക്കൾ അവർക്ക് എന്നോട് യുദ്ധം ചെയ്യണം എന്റെ ഏകഗ്രഥ നശിപ്പിക്കണം എന്നെ ഇളക്കിപ്പുറപ്പെടുവിക്കണം പ്രകോപിതനാക്കണം  തീപിടിച്ച വസ്തുക്കൾ എന്റെ നേരെ വലിച്ചെറിയാൻ തുടങ്ങി  തീജ്വാലകൾ എന്റെ നേരെ വന്നു ഞാനെന്റെ ഖൽബിനെ ഉറപ്പിച്ചു നിർത്തി പതറിപ്പോവാതെ സൂക്ഷിച്ചു  അപ്പോൾ ആകാശത്ത് നിന്ന് ഒരു വിളിയാളം കേട്ടു 

ഓ....അബ്ദുൽ ഖാദർ എഴുന്നേൽക്കുക അവർക്കു നേരെ മുന്നേറിക

ശൈഖ് അബ്ദുൽ ഖാദിർ  (റ) ആ ശബ്ദത്തിന്റെ ഉറവിടം മനസ്സിലാക്കി ധൃതിയിൽ എഴുന്നേറ്റു പിശാചുക്കളുടെ അണികൾക്കു നേരെ ധീരമായി മുന്നേറി  
പിശാചുക്കളുടെ അടി പതറി ഭയന്നുപോയി അവർ ഇടത്തോട്ടും വലത്തോട്ടും ഓടി രക്ഷപ്പെട്ടു ഒരിക്കൽ ഒരു ശൈത്വാൻ ഒറ്റക്കു വന്നു ശക്തനാണവൻ ശൈഖിന് നേരെ കോപത്തോടെ നോക്കി എന്നിട്ട് വിളിച്ചു പറഞ്ഞു  ഇവിടെ നിന്ന് എഴുന്നേറ്റ് പോവുക ഉടനെ പോവണം സ്ഥലം കാലിയാക്കണം ഇല്ലെങ്കിൽ ഞാൻ ശരിപ്പെടുത്തിക്കളയും ശൈത്വാൻ ഭീഷണി തുടരുകയാണ്  ഞാനങ്ങനെ ചെയ്യും ഇങ്ങനെ ചെയ്യും എന്നൊക്കെ വിളിച്ചു പറയുന്നു കുറെ നേരം ഇത് തുടർന്നു  

ശൈഖ് അബ്ദുൽ ഖാദിർ  (റ) കൈ ഉയർത്തി ഇങ്ങനെ പറഞ്ഞു:  ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹിൽ അലിയ്യിൽ അളീം  ശൈഖ് അവർകൾ ശൈത്വാനെ രൂക്ഷമായൊന്നു നോക്കി ആ നോട്ടത്തിന്റെ ശക്തിയിൽ ശൈത്വാൻ കത്തിക്കരിഞ്ഞുപോയി  

ഒരിക്കൽ വികൃത രൂപത്തിലുള്ള ഒരു ശൈത്വാൻ വന്നു വല്ലാത്ത ദുർഗന്ധം വമിക്കുന്നുണ്ട് അവൻ പറഞ്ഞു:  

ഞാൻ ഇബ്ലീസാണ് ഞാൻ അങ്ങേക്ക് സേവനം ചെയ്യാൻ വന്നതാണ് അങ്ങ് കാരണം എനിക്ക് പല കഷ്ടനഷ്ടങ്ങൾ  വന്നിട്ടുണ്ട് എന്നെ സേവകനായി സ്വീകരിച്ചാലും  

കോപത്തോടെ ശൈഖവർകൾ വിളിച്ചു പറഞ്ഞു 

പോ... ശപിക്കപ്പെട്ടവനേ  

പെട്ടെന്ന് അന്തരീക്ഷത്തിൽ നിന്ന് ഒരു കൈ അവന്റെ ശിരസ്സിലടിച്ചു അടിയുടെ ശക്തിയിൽ അവൻ ഭൂമിയിലേക്ക് താഴ്ന്നു  

മറ്റൊരിക്കൽ ഇബ്ലീസ് (ല.അ) വന്നു കൈയിൽ തീജ്വാലയുമുണ്ട് ശൈഖിനെ വെല്ലുവിളിക്കുകയാണ് ഏറ്റുമുട്ടാൻ പെട്ടെന്ന് കുതിരപ്പുറത്ത് ഒരാൾ വന്നു അദ്ദേഹം ശൈഖിന് ഒരു വാൾ നൽകി അതുമായി ശൈഖ് മുന്നേറി വെല്ലുവിളിച്ചു നിന്ന ഇബ്ലീസ് അതിവേഗം ഓടിപ്പോയി  മൂന്നാം തവണയും ഇബ്ലീസ് (ല.അ) എത്തി കുറെ ദൂരെ മാറിയിരുന്നു തലയിൽ മണ്ണ് വാരിയിടുന്നു അതീവ ദുഃഖിതൻ കരയാൻ തുടങ്ങി അവൻ ദുഃഖവും നിരാശയും നിറഞ്ഞ സ്വരത്തിൽ പറഞ്ഞു:  ഓ അബ്ദുൽ ഖാദിർ  താങ്കൾ കാരണം ഞാൻ വളരെ ദുഃഖിതനായിരിക്കുന്നു എപ്പോഴും എനിക്കാണ് പരാജയം നിങ്ങൾക്കാണ് വിജയം 

ശൈഖ് അവർകൾ കോപത്തോടെ വിളിച്ചു പറഞ്ഞു:  

ശപിക്കപ്പെട്ടവനേ പോ..... നിന്റെ ഈ വചനം എനിക്ക് വളരെ കഠിനമായി അനുഭവപ്പെടുന്നു ഒരിക്കൽ ചക്രവാളത്തിൽ ഒരു പ്രകാശം കണ്ടു വാസ്തവത്തിൽ അത് പ്രകാശമായിരുന്നില്ല ഇരുട്ടായിരുന്നു ഇരുട്ടിന്റെ ഒരുതരം തിളക്കം  

ചക്രവാളത്തിൽ നിന്നൊരു ശബ്ദം കേട്ടു  ഓ ..... അബ്ദുൽ ഖാദിർ ഞാൻ നിന്റെ റബ്ബ് ആകുന്നു എല്ലാ ഹറാമുകളും നിനക്ക് ഞാൻ ഹലാലാക്കിയിരിക്കുന്നു ബാക്കിയുള്ളവർക്കെല്ലാം ഹറാം തന്നെ നിനക്ക് മാത്രം ഹലാൽ ശൈഖ് അവർകൾ കോപത്തോടെ അവനെ ആട്ടിവിട്ടു പോ.... ശപിക്കപ്പെട്ടവനേ .....

പ്രകാശം ഇരുട്ടായി മാറി അന്തരീക്ഷത്തിൽ കണ്ട രൂപം പുകയായി മാറി ഇബ്ലീസ് നിരാശനായി  വീണ്ടും ഇബ്ലീസ് വന്നു ഇങ്ങനെ പറഞ്ഞു 

ഓ..... അബ്ദുൽ ഖാദിർ താങ്കൾ നേടിയ ഇൽമ് കൊണ്ടും ,ഫിഖ്ഹ് കൊണ്ടും അല്ലാഹുവിന്റെ ഹിക്മ് കൊണ്ടും താങ്കൾ നേടിയ ദറജകളുടെ അവസ്ഥ  (ഹാല്) കൊണ്ടും താങ്കൾ ഇത്തവ വിജയിച്ചു  ഒരു കാര്യം മനസ്സിലാക്കിക്കൊള്ളൂ  ഈ തന്ത്രം പ്രയോഗിച്ച് ത്വരീഖത്തിന്റെ എഴ്പത് ശൈഖുമാരെ ഞാൻ വഴിപിഴപ്പിച്ചിട്ടുണ്ട് 

ശൈഖ് അബ്ദുൽ ഖാദിർ (റ) ഇങ്ങനെ പറഞ്ഞു  അല്ലാഹുവിന് സ്തുതി എല്ലാ അനുഗ്രഹങ്ങളും അവനാണ് നൽകുന്നത്  

പിശാചാണെന്ന് എങ്ങനെ മനസ്സിലായി ? 
ശിഷ്യൻമാർ ചോദിച്ചു 

ശൈഖിന്റെ മറുപടി ഇങ്ങനെ:

അവന്റെ വാക്കുകളിൽ നിന്ന് തന്നെ മനസ്സിലായി നീചമായ കാര്യങ്ങൾ നിർവ്വഹിക്കാൻ അല്ലാഹു കൽപിക്കുകയില്ല ശൈഖിന്റെ മറുപടി   ത്വരീഖത്തിന്റെ മാർഗത്തിൽ പ്രവേശിച്ചവരെ വഴിതെറ്റിക്കാൻ പിശാച് സദാ ശ്രമിച്ചു കൊണ്ടിരിക്കും പിശാച് തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കും ശരീഅത്ത് അവഗണിക്കാൻ കൽപിക്കും  അത് അനുസരിച്ചാൽ വഴിതെറ്റും തീർച്ച  യഥാർത്ഥ ത്വരീഖത്തുകാർ ശരീഅത്ത് കാര്യക്ഷമമായി നടപ്പിലാക്കും ശൈഖ് അബ്ദുൽ ഖാദിർ  (റ) ശരീഅത്ത് മുറുകെപ്പിടിച്ചു അതോടൊപ്പം ത്വരീഖത്തും അതിലൂടെ ഹഖീഖത്തിലെത്തി  മുഹ്യിദ്ദീൻ മാലയിൽ ഇങ്ങനെ കാണാം

ബലത്ത് ശരീഅത്തെന്നും കടലുള്ളോവർ 

ഇടത്ത് ഹഖീഖത്തെന്നും കടലുള്ളോവർ  

ശൈഖ് അവർകളുടെ വലത് ശരീഅത്ത് എന്ന കടലും ഇടത് ഭാഗത്ത് ഹഖീഖത്ത് എന്ന കടലുമുണ്ട്  ആത്മീയ പുരുഷന്മാർ ശരീഅത്തിൽ നിന്ന് ത്വരീഖത്തിലെത്തുന്നു ത്വരീഖത്തിൽ നിന്ന് ഹഖീഖത്തിലും  ഇവയിലെല്ലാം ശൈഖ് അബ്ദുൽ ഖാദിർ  (റ) ഒന്നാം നിരയിലാണ് ശരീഅത്ത് നന്നായി പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു ജീവിതത്തിൽ പകർത്തി കാലം സാക്ഷിയാണ്  മഹാനവർകളുടെ ത്വരീഖത്ത് അല്ലാഹുവിലെത്താനുള്ള മാർഗമാണ്  

മഹാനവർകൾ കഴിഞ്ഞാൽ നാമറിയുന്ന പ്രസിദ്ധനായ വലിയ്യാണ് സുൽത്വാനുൽ ആരിഫീൻ സയ്യിദ് അഹ്മദുൽ കബീർ രിഫാഇ (ഖ.സി) ശൈഖ് രിഫാഈ (റ) മഹാനെക്കുറിച്ചു പറഞ്ഞതിങ്ങനെയാണ് 

ശൈഖ് അബ്ദുൽ ഖാദിർ  (റ)വിന്റെ വിശേഷണങ്ങൾ പറഞ്ഞു തീർക്കാൻ ആർക്ക് കഴിയും ? അദ്ദേഹത്തിന്റെ വലത് ഭാഗത്ത് ശരീഅത്ത് എന്ന കടലുണ്ട് ഇടത് ഭാഗത്ത് ഹഖീഖത്ത് എന്ന കടലുണ്ട് രണ്ടിൽ നിന്നും വേണ്ടുവോളം കോരിയെടുക്കുന്നു അദ്ദേഹത്തിനൊരു രണ്ടാമനില്ല ഇതുപോലെ പല മഹാന്മാരും രേഖപ്പെടുത്തിയിട്ടുണ്ട് പകരക്കാരനില്ലാത്ത പുണ്യാത്മാവ് പകരം വെക്കാനാവാത്ത വിജ്ഞാന സാഗരം 
    ശൈഖ് മുഹ്യീദ്ദീൻ അബ്ദുൽ ഖാദിർ  (ഖ.സി) അവർകളുടെ വിജ്ഞാനത്തെക്കുറിച്ച് വർണ്ണിക്കാൻ ആർക്കാണ് കഴിയുക ? 

ശരീഅത്തിലും ,ത്വരീഖത്തിലും,ഹഖീഖത്തിലും സാഗര സമാന വിജ്ഞാനമുള്ള  മഹാൻ എന്ന് പറഞ്ഞ് പിൻവാങ്ങാനേ നമുക്കാവുകയുള്ളൂ



കടുത്ത പരീക്ഷണ കാലഘട്ടം വിശപ്പും ദാഹവും എരിപൊരികൊള്ളിക്കുന്ന സമയം ശരീരത്തിന്റെ ഇഛകൾ വെടിഞ്ഞ് ആഹാരത്തോടുള്ള മോഹം വെടിഞ്ഞ് ആരാധനയിൽ വ്യാപൃതനാവുന്നു  അങ്ങനെയുള്ള പരീക്ഷണ ഘട്ടങ്ങളിൽ അല്ലാഹു വിജ്ഞാനത്തിന്റെ വിശാലമായ കവാടങ്ങൾ മഹാനവർകൾക്ക് തുറന്നുകൊടുക്കുന്നു ആരും അറിഞ്ഞിട്ടില്ലാത്ത വിവരങ്ങൾ മഹാന് അല്ലാഹു നൽകുന്നു അതിരഹ്യമായ വിവരങ്ങൾ കർഖ് എന്ന നാട്ടിലെ വിജന പ്രദേശത്ത് ഏകനായി കഴിയുന്ന കാലം  ആഹാരമില്ല വെള്ളമില്ല മൂടിപ്പുതക്കാൻ പുതപ്പില്ല വല്ലപ്പോഴെങ്കിലും എന്തെങ്കിലും കിട്ടിയാലായി വർഷങ്ങളോളം ഈ പ്രദേശത്ത് താമസിച്ചു ആരാധനയിൽ മുഴുകിയ പകലുകളും രത്രികളും അവിടെ വെച്ചാണ് അതിമഹത്തായ അനുഗ്രഹം ലഭിച്ചത് വിജ്ഞാനത്തിന്റെ ആയിരം ശാഖകൾ  അവ മനസ്സിലേക്കൊഴുകിയെത്തി ഖൽബ് പ്രകാശിച്ചു ഉൾത്തടം പ്രകാശപൂരിതം പുറംലോകത്തെക്കുറിച്ചു ചിന്തയില്ല ശരീരത്തിന്റെ ചലനങ്ങളെക്കുറിച്ചു ചിന്തയില്ല ദുനിയാവ് മറന്നു ദുനിയാവിലെ വിഭവങ്ങൾ മറന്നു മനുഷ്യമക്കളുടെ വിഭവങ്ങൾ തെടിയുള്ള നെട്ടോട്ടം മറന്നു അല്ലാഹുവിന്റെ സ്നേഹസാഗരത്തിൽ ലയിച്ചു മഹാനെ കാണുന്ന മനുഷ്യർ എന്ത് ധരിച്ചു ? ഭ്രാന്ത് പിടിച്ചവൻ മഹാനും മനുഷ്യരും തമ്മിൽ എന്തൊരകലം ? അത് ആ കാലഘട്ടത്തിലാണ് ആ കാലഘട്ടം കഴിഞ്ഞാലോ ?  പിന്നെ അകലം കുറയും മനുഷ്യരിലേക്ക് മഹാൻ വരും സമൂഹം മഹാനെ അറിയും അവരുടെ അഭയ കേന്ദ്രമായി മാറും മഹാന്റെ അതിശയകരമായ ബുദ്ധിവൈഭവം അവരറിയും വിജ്ഞാന സാഗരമാണെന്നറിയും പിന്നെയൊരു പ്രവാഹമായിരിക്കും വിവിധതരം ആവശ്യക്കാരും വിജ്ഞാന ദാഹികളും ഒഴുകിയെത്തും പരലോക വിജയം ആശിക്കുന്നവർ ഓടിയണയും ഇനിയും ഏതാനും വർഷങ്ങൾ കഴിയുമ്പോൾ അതെല്ലാം സംഭവിക്കും  പക്ഷെ ഇപ്പോൾ?  പരിസരബോധമില്ലാത്ത ഒരാളായിട്ടാണവർ കാണുന്നത് മഹാന്റെ ആത്മീയ വളർച്ചക്ക് ആ ഏകാന്തത സഹായകരമാവുകയും ചെയ്തു വിജ്ഞാനത്തിന്റെ അതിവിശാലമായ കവാടങ്ങൾ അല്ലാഹു ശൈഖ് അവർകൾക്ക് തുറന്നു കൊടുത്തു കവാടങ്ങൾ ഒന്നും രണ്ടുമല്ല എഴുപത് കവാടങ്ങൾ അമൂല്യവിജ്ഞാനത്തിന്റെ  വമ്പിച്ച കേദാരങ്ങൾ അതിലൂടെ സൃഷ്ടികളെ അറിഞ്ഞു സ്രഷ്ടാവിനെ അറിഞ്ഞു ആകാശവിശാലത കണ്ട് മനുഷ്യൻ അന്ധാളിച്ചു നിൽക്കുന്നു ഭൂമിയുടെ വിശാലതയും അവനെ വിസ്മയം കൊള്ളിക്കുന്നു ആകാശ ഭൂമികളെക്കാൾ ഏറെ വിശാലതയുള്ള മേഖലകളുണ്ടെന്നറിഞ്ഞാലോ ? ഭാവനയിലൊതുങ്ങാത്ത വിശാലത സങ്കൽപിക്കാൻ പോലും കഴിവില്ലാത്ത മനുഷ്യർ അല്ലാഹു ശൈഖ് അബ്ദുൽ ഖാദിർ  (റ) അവർകൾക്കു മുമ്പിൽ തുറന്നു കൊടുത്ത ഓരോ വാതിലും ആകാശ  ഭൂമികളുടെ വിശാലതയായിരുന്നു  ഒരു വാതിലിന്റെ വിശാലത അത്രയാണെങ്കിൽ  എഴുപത് വാതിലുകൾ തുറന്നപ്പോഴുള്ള അവസ്ഥ മഹത്തായ മുഹ്യിദ്ധീൻ മാലയിൽ ഇങ്ങനെ കാണാം  

യെളുപത് വാതിൽ തുറന്നാൽ യെനക്ക് അല്ലാഹ് ആരും അറിയാത്ത ഇൽമാൽ അതെന്നോവർ ഓരോരേ വാതിലിൽ വീതി അതോരോന്ന് ആകാശം ഭൂമിയും ഫോലെ അതെന്നോവർ  

ഈ വരികൾ പാടി നാം അന്തംവിട്ട് നിൽക്കുകയാണ് എന്തൊരു വിജ്ഞാന സാഗരമാണത്  ഔലിയാക്കൾ ആരിഫീങ്ങൾ ഉലമാഹ് അവർ എക്കാലത്തുമുണ്ട് അവർ വളരെയേറെ ഓതിപ്പഠിച്ചവരാണ് അവർ പഠിച്ചതെല്ലാം കൂടി നോക്കിയാൽ ശൈഖ് അവർകളുടെ ഇൽമിന്റെ ഭാഗമാണെന്ന് കാണാം അല്ലാഹുവിന്റെ കൽപന പ്രകാരമാണ് മഹാൻ സംസാരിക്കുന്നത് കൽപന അനുസരിക്കണം അനുസരക്കേട് പാടില്ല കൽപന പ്രകാരം ശൈഖ് അവർകൾ പറഞ്ഞ കാര്യം മുഹ്യിദ്ദീൻ മാലയിൽ ഇങ്ങനെ കാണാം  

യെല്ലാരും ഓതിയെ ഇൽമുകൾ ഒക്കെയും യെന്നുടെ  ഇൽമാൽ അത് ഒട്ടെന്ന് ചൊന്നോവർ 

എല്ലാവരും നേടിയ ഇൽമ് ശൈഖ് അവർകളുടെ ഇൽമ് തന്നെയാണ്  നാല് വേദഗ്രന്ഥങ്ങൾ ഉൾക്കൊള്ളുന്ന ഇൽമ് ശൈഖ് അവർകൾ പഠിച്ചു സുഹ്ഫുകളിലെ ഇൽമ് പഠിച്ചു എല്ലാം നാഥന്റെ കൽപന പ്രകാരം  

സത്യം, നീതി, സ്നേഹം ഇവയുടെ പാഠങ്ങളാണ് പഠിച്ചറിഞ്ഞത് നന്മയുടെ വിവരണം തിന്മകളിൽ നിന്നകന്ന് നിൽക്കാനുള്ള പ്രേരണം മലക്കും ശൈത്വാനും മനുഷ്യന്റെ കൂടെയുണ്ട് നന്മയുടെയും തിന്മയുടെയും പ്രേരണകൾ 

മനുഷ്യൻ എങ്ങോട്ടു ചായുന്നുവോ അവൻ അതുപോലെയിരിക്കും അല്ലാഹുവിനെ അനുസരിച്ചു ജീവിക്കാൻ എല്ല വേദഗ്രന്ഥങ്ങളും അനുശാസിക്കുന്നു 

പിശാച് നന്മയുടെ ശത്രുവാണ്അവനെ അനുസരിക്കരുത് ഈ വരികൾ ശ്രദ്ധിക്കൂ  ശൊഖവർകളുടെ വിജ്ഞാനം എവിടം വരെ എത്തി എന്ന് കാണുക 

നാല് കിതാബെയും മറ്റുള്ള സ്വുഹ്ഫെയും നായൻ അരുളാലെ ഓതി ഉണർന്നോൻ ശൈഖ് അവർകൾ പിൽക്കാലത്ത് തന്റെ പ്രസംഗങ്ങളിൽ ഇക്കാര്യം എടുത്ത് പറഞ്ഞിട്ടുണ്ട് പദ്യമാക്കി പാടിയിട്ടുണ്ട്  ഇഞ്ചീൽ മുഴുവൻ ഞാൻ വിശദമായി പഠിച്ചു  എന്റെ ഭൗതിക ജന്മത്തിന്റെ മുമ്പുതന്നെ ഇൽമിന്റെ ബഹറുകളിൽ ഞാൻ പ്രവേശിച്ചു ഹീബ്രു ഭാഷയിൽ അവതരിച്ച തൗറാത്ത് ഞാൻ പഠിച്ചു  സബൂറുന്റെയും ഖുർആനിന്റെയും സൂക്തങ്ങൾ ഞാൻ വിശദീകരിച്ചിട്ടുണ്ട്  നാല് പതിറ്റാണ്ട് കാലം ജനങ്ങളുടെ സംസ്കരണത്തിനു വേണ്ടി മഹാനവർകൾ നിരന്തരം പ്രസംഗിച്ചു  ഓരോ പ്രസംഗവും അറിവിന്റെ പ്രവാഹമായിരുന്നു


വിജ്ഞാനത്തിന്റെ മൊഴിമുത്തുകൾ തടസ്സമില്ലാതെ ഒഴുകുകയായിരുന്നു മഹാപണ്ഡിതന്മാർ ആ മൊഴിമുത്തുകൾ  എഴുതിയെടുത്തും ഇന്നത്തെപ്പോലെ പറയുന്ന കാര്യങ്ങൾ ഒന്നും വിടാതെ ഒപ്പിയെടുക്കാനുള്ള സംവിധാനങ്ങൾ അന്നില്ല മഷിക്കുപ്പികളിൽ നിന്ന് ഖലമ് കൊണ്ട് തൊട്ടെഴുതണം  ഇൽമിന്റെ സംരക്ഷണമാണവിടെ നടന്നത് അന്ത്യനാൾ വരെയുള്ളവർക്കുവേണ്ടിയാണ്  അന്നത്തെ ഔലിയാക്കളും ആരിഫീങ്ങളും അന്ന് എഴുതിക്കൂട്ടിയത്  ഈ വരികൾ പാടിനോക്കൂ 

നാവാൽ മൊളിയുന്ന ഇൽമ് കുറിപ്പാനായി നാനൂറ് ഹുഖാമയ് അവർ ചുറ്റും ഉള്ളോവർ  

ശൈഖ് അവർകൾ പറയുന്ന വിജ്ഞാനം പകർത്തിയെടുക്കാനായി തന്റെ സദസ്സിൽ നാനൂറ് മഷിക്കുപ്പികളുണ്ടായിരുന്നു ശൈഖ് അവർകളുടെ പുത്രനാണ് ശൈഖ് അബ്ദുൽ വഹാബ്  (റ) അവർകൾ ആ മഹാൻ പറയുന്നു:  

എന്റെ പിതാവിന്റെ സദസ്സിൽ ഉലമാഹ് ,ഫുഖഹാഹ് ,മശാഇഖന്മാർ തുടങ്ങി നിരവധി പേർ പങ്കെടുക്കും അവർ എഴുതിയെടുക്കും എഴുതാൻ വേണ്ടി നാനൂറ് മഷിക്കുപ്പികൾ സദസ്സിലുണ്ടായിരുന്നു സദസ്സിന്റെ ഗാംഭീര്യത്തെക്കുറിച്ചൊക്കെ പിന്നീട് പറയാം ക്ഷീണം തട്ടാത്ത സദസ്സ് എല്ലാ വിഭാഗം ജനങ്ങളും പങ്കെടുത്ത സദസ്സ്  എല്ലാവർക്കും വേണ്ടിയാണ് സംസാരം എല്ലാതരം ഇൽമുകളും അതിലൂടെ ഒഴുകിവരുന്നു പാപികളുടെ പാപക്കറകൾ പോക്കിക്കളയാൻ ആ വാക്കുകൾക്കു സാധിച്ചു മനുഷ്യ മനസ്സുകൾക്ക് ഇൽമിന്റെ പ്രകാശം സിദ്ധിച്ചു ആ പ്രകാശം തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടു  ഇന്നും ആ പ്രകാശത്തിന്റെ കൈമാറ്റം നടക്കുന്നു അന്ത്യനാൾ വരെ അത് തുടരും  (ഇ .അ) 
വിശാലമായ സദസ്സ് മുമ്പിലുള്ളവർക്കും സംസാരം കേൾക്കാം സദസ്യർ മനസ്സിലാഗ്രഹിച്ച കാര്യങ്ങൾ പ്രസംഗത്തിൽ വരും പ്രസംഗം തന്നെ കറാമത്തുകൾ നിറഞ്ഞതായിരുന്നു
    ശൈഖ് അബ്ദുൽ ഖാദിർ  (റ) അവർകളെ അസ്വസ്ഥനാക്കിയ ചില സംഭവങ്ങളാണ് ഇനി പറയുന്നത് 

ബാഗ്ദാദിൽ അധികാര വടംവലികൾ നടക്കുകയാണ് പല തരത്തിലുള്ള ഫിത്നകൾ പൊട്ടിപ്പുറപ്പെട്ടു അക്രമം, കൊള്ള, കൊള്ളിവെയ്പ്പ് 

ശൈഖ് അവർകൾ ബാഗ്ദാദ് വിട്ടുപോവാൻ തീരുമാനിച്ചു തന്റെ പ്രിയപ്പെട്ട മുസ്ഹഫ് കയ്യിലെടുത്തു വിജനമായ മരുഭൂമിയിലേക്കുള്ള യാത്രയാണിത്  

ഒരാൾ ശൈഖുനയെ തടഞ്ഞുനിർത്തി ശൈഖിന് അദ്ദേഹത്തെ പരിചയമില്ല അദ്ദേഹം ചോദിച്ചു: താങ്കൾ എങ്ങോട്ടാണ് പോവുന്നത്?  പോവരുത് ബഗ്ദാദ് വിട്ടുപോവരുത് ജനങ്ങൾക്ക് താങ്കളെക്കൊണ്ട് പല ആവശ്യങ്ങളുണ്ട്  

ശൈഖ് തിരിച്ചു ചോദിച്ചു ജനങ്ങൾക്ക് എന്നെക്കൊണ്ട് എന്ത് ഉപകാരം കിട്ടാൻ?  ഞാൻ എന്റെ ദീൻ സംരക്ഷിക്കാൻ പോവുകയാണ്  

അദ്ദേഹം പറഞ്ഞു:  താങ്കൾ പോവരുത് താങ്കളുടെ ദീനിന്റെ സംരക്ഷണത്തിന് വേണ്ടി ഇവിടെ നിൽക്കൂ  

ഈ സംഭാഷണം ശൈഖ് അവർകൾക്ക് വലിയ ഭാരമായിത്തോന്നി അസ്വസ്ഥത വർധിച്ചു ഭാരം അസഹ്യമായി വരികയാണ് ആരിഫീങ്ങളിൽ പെട്ട ആരെയെങ്കിലും കണ്ടിരുന്നെങ്കിൽ എന്നാശിച്ചുപോയി കണ്ടെങ്കിൽ തന്റെ പ്രയാസങ്ങൾ അവരോട് പറയാമായിരുന്നു  

അല്ലാഹുവേ എന്റെ പ്രയാസങ്ങൾ ലഘൂകരിച്ചുതരുന്ന ഒരു മഹാനിലേക്ക് എന്നെ എത്തിക്കേണമേ  

മനസ്സുരുകിയ പ്രാർത്ഥന മനസ്സിന്റെ ഭാരം വർദ്ധിച്ചുകൊണ്ടിരുന്നു അന്ന്  രാത്രി വളരെ പ്രയാസത്തോടെ കടന്നുപോയി പിറ്റേദിവസം ഒരു വീടിനു മുമ്പിലൂടെ നടന്നുപോവുകയാണ് വീടിന്റെ വാതിൽ തുറക്കപ്പെട്ടു ഒരാൾ പ്രത്യക്ഷപ്പെട്ടു അദ്ദേഹം പറഞ്ഞു:  അബ്ദുൽ ഖാദിർ വരൂ  

ശൈഖ് അവർകൾ അടുത്തേക്കു ചെന്നു വിനയത്തോടെ നിന്നു അദ്ദേഹം ഗൗരവത്തോടെ ചോദിച്ചു

നീ എന്താണ് ഇന്നലെ അല്ലാഹുവിനോട് തേടിയത് ? 

ഇന്നലത്തെ ദുആകൾ ഓർമ്മിച്ചെടുക്കാൻ കഴിയുന്നില്ല മൗനം പാലിച്ചു മൗനം അൽപം നീണ്ടു  

വീട്ടുകാരൻ വീട്ടിന്റെ വാതിൽ ശക്തിയായി വലിച്ചടച്ചു അടിയുടെ ശക്തിയിൽ പൊടിപറന്നു ശൈഖിന്റെ മുഖത്ത് പതിച്ചു മുമ്പിൽ കൊട്ടിയടക്കപ്പെട്ട വാതിൽ  

ഇനിയെന്ത്?  എന്തൊക്കെയോ ചിന്തിച്ചുകൊണ്ട് മുമ്പോട്ട് നടന്നു കുറെ ദൂരമെത്തി അപ്പോൾ മനസ്സിൽ ചില ചിന്തകൾ വന്നു  അദ്ദേഹം അല്ലാഹുവിന്റെ ഔലിയാക്കളിൽ പെട്ട ആളായിരിക്കാം എങ്കിൽ താൻ അവിടെത്തന്നെ നിൽക്കേണ്ടതായിരുന്നു സ്ഥലം വിട്ടത് നന്നായില്ല 
ഇന്നലെ അല്ലാഹുവിനോട് തേടിയ കാര്യം ഓർമ്മവരികയും ചെയ്തു തിരിച്ചു നടക്കാം  ശൈഖ് അവർകൾ വീടും നോക്കി തിരിച്ചു നടന്നു വീടെവിടെ? വാതിലെവിടെ ?  മനസ്സിലാവുന്നില്ല ഒരു വിധത്തിലും തിരിച്ചറിഞ്ഞില്ല വല്ലാത്ത സങ്കടം തോന്നി മനസ്സ് വിങ്ങി  അന്വേഷണം പിന്നെയും തുടർന്നു ആ വീട്ടുകാരനെ കുറിച്ചു ചില വിവരങ്ങൾ കിട്ടി ആളെപ്പറ്റി കേട്ടപ്പോൾ ഞെട്ടി  അത് പ്രസിദ്ധനായ ഹമ്മാദുദ്ദബ്ബാസ് (റ) ആയിരുന്നു  നന്നായി ശ്രമിച്ചു മഹാനെ കണ്ടെത്തി സംസാരിച്ചു തന്റെ മനസ്സിന്റെ ഭാരം ലഘൂകരിച്ചുതന്നു  

ശൈഖ് ഹമ്മാദു ദബ്ബാസ് (റ)വിന്റെ  സേവകനായ ശൈഖ് അഹമദ്(റ) നല്ലൊരു വിശദീകരണം നമുക്കു നൽകുന്നു ഹമ്മാദ്(റ) വും ശൈഖ് അബ്ദുൽ ഖാദിർ  (റ)വും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരണം 

ഹമ്മാദ് (റ) വളരെ പരുഷമായിട്ടാണ് പെരുമാറിയത് പല തവണ ഇതാവർത്തിച്ചു എല്ലാം ക്ഷമിച്ചു സഹിച്ചു ഒടുവിൽ പ്രിയപ്പെട്ട ശിഷ്യനായി  

പല ചരിത്രകാരന്മാർ ശൈഖ് അഹ്മദ്  (റ) വിന്റെ വിവരണം ഉദ്ധരിച്ചിട്ടുണ്ട് ഖാദിമു ശൈഖ് ഹമ്മാദ്(റ) എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടത്




പ്രസിദ്ധനായ  ശൈഖ് തഖ് യുദ്ദീൻ മുഹമ്മദ് വാഇളു ലുബ്നാനി(റ) എന്ന മഹാൻ തന്റെ റൗളത്തുൽ അബ്റാർ വ മഹാസിനുൽ അഖ്ബാർ എന്ന ഗ്രന്ഥത്തിൽ നൽകുന്ന വിവരണം ഇങ്ങനെയാകുന്നു 

ശൈഖ് അബ്ദുൽ ഖാദിർ  (റ) ബാഗ്ദാദിലേക്ക് പ്രവേശിക്കാൻ തുടങ്ങിയപ്പോൾ ഖിള്ർ (അ) അത് തടഞ്ഞു പ്രവേശിക്കാൻ സമ്മതിച്ചില്ല അദ്ദേഹം പറഞ്ഞു:  ഏഴ് കൊല്ലത്തേക്ക് ബഗ്ദാദിൽ പ്രവേശിക്കരുതെന്ന് കൽപനയുണ്ട്  

വിജന തീരത്ത് ഏഴ് വർഷം താമസിക്കേണ്ടിവന്നു ദുരിതം നിറഞ്ഞ ഏഴ് വർഷങ്ങൾ പട്ടിണിയുടെ കാലം ചെടികളുടെ ഇലകൾ തിന്നേണ്ടിവന്ന ഘട്ടം അല്ലാഹുവിനുവേണ്ടി ഇബാദത്തുകളിൽ മുഴുകി ഇലകൾ ഭക്ഷിച്ചത് കാരണം ശരീരത്തിൽ പച്ച നിറം കാണപ്പെട്ടു  

ഏഴ് വർഷങ്ങൾ കടന്നുപോയി ഒരു രാത്രിയിൽ വിളിയാളം കേട്ടു ഓ..... അബ്ദുൽ ഖാദിർ ബഗ്ദാദിൽ പ്രവേശിക്കുക അത് നല്ല തണുപ്പുള്ള രാത്രിയായിരുന്നു മഴ പെയ്യാറുണ്ട് ബഗ്ദാദിൽ പ്രവേശിക്കുകയാണ് മഴ നനഞ്ഞു തണുത്തു  എങ്ങോട്ട് പോവും അകലെ ശൈഖ് ഹമ്മാദ് ( റ) അവർകളുടെ സാവിയ കാണുന്നുണ്ട് പ്രതീക്ഷയോടെ അങ്ങോട്ട് നടന്നു  

ശൈഖ് ഹമ്മാദ് ( റ) ധൃതിയിൽ മുരീദന്മാർക്ക് കൽപന നൽകി സാവിയയുടെ വാതിലടച്ചു കുറ്റിയിടുക വിളക്കുകൾ കെടുത്തുക  സാവിയ ത്വരീഖത്തിന്റെ ശൈഖുമാരും മുരീദുമാരും താമസിക്കുന്ന സ്ഥലം ഇബാദത്ത് ,ഉപദേശം നൽകൽ ,ഭക്ഷണം പാകം ചെയ്തു കൊടുക്കൽ ,ഉറക്കം എന്നിവയെല്ലാം സാവിയയിൽ നടക്കുന്നു ത്വരീഖത്ത് എത്തിയ നാടുകളിലെല്ലാം സാവികൾ വളർന്ന ചില നാടുകളിൽ ഖാൻഖാഹ് എന്നറിയപ്പെടുന്നു  

ശിഷ്യൻ അനുസരിച്ചു സാവിയയുടെ വാതിലടച്ചു വിളക്കുകൾ അണച്ചു സർവ്വത്ര കൂരിരുട്ട് 

ശൈഖ് അബ്ദുൽ ഖാദിർ  (റ) സാവിയയുടെ വാതിലിനു മുമ്പിൽ വന്നു നിന്നു അതടച്ച് കുറ്റിയിട്ടുകഴിഞ്ഞു  
വാതിൽ മുട്ടുന്നത് അദബുകേടാണ് ക്ഷമയോടെ   പുറത്ത് കാത്തുനിന്നു മഴ ,തണുപ്പ്, ഇരുട്ട് ,ക്ഷീണം   മെല്ലെ ഉറങ്ങിപ്പോയി അല്ലാഹു ഉറക്കം നൽകി പരീക്ഷിക്കുകയാണ് ഉറങ്ങി സ്വപ്ന സ്ഖലനമുണ്ടായി കുളിച്ചു വന്നു അല്ലാഹു വീണ്ടും ഉറക്കം നൽകി വീണ്ടും സ്ഖലനമുണ്ടായി വീണ്ടും കുളിച്ചു വന്നു പിന്നെയും ഉറക്കം  പതിനേഴ് തവണ ഇതാവർത്തിച്ചു പതിനേഴ് സ്ഖലം പതിനേഴ് കുളി കടുത്ത പരീക്ഷണത്തിന്റെ രാത്രി അവസാനിക്കാനായി സ്വുബ്ഹിക്ക് വാതിൽ തുറക്കപ്പെട്ടു   ശൈഖ് ഹമ്മാദ് (റ) സാവിയായിൽ നിന്ന് പുറത്ത് വന്നു ശൈഖ് അബ്ദുൽ ഖാദിർ  (റ)വിന്റെ മുഖത്തേക്ക് കരുണയോടെ നോക്കി പിന്നെ കെട്ടിപ്പിടിച്ചു ഗാഢമായി അന്വേഷിച്ചു എല്ലാ കണ്ണുകളും നിറഞ്ഞൊഴുകി ശൈഖ് ഹമ്മാദ്(റ) സ്നേഹപൂർവ്വം സംസാരിച്ചു 

മോനേ.... അബ്ദുൽ ഖാദിർ ഇന്ന് ദൗലത്ത് (അധികാരം) എനിക്കാണ് നാളെ ദൗലത്ത് നിനക്കാണ് നാളെ നിനക്ക് ദൗലത്ത് ലഭിക്കുമ്പോൾ ഈ വൃദ്ധനോട് നീതി കാണിക്കേണമേ  

കഴിഞ്ഞ രാത്രിയിൽ നടന്നതെല്ലാം അല്ലാഹുവിന്റെ പരീക്ഷണങ്ങളായിരുന്നു അതെല്ലാം ശൈഖ് അബ്ദുൽ ഖാദിർ  (റ)വിജയം വരിച്ചു 

ഗ്വിബ്ത്വുത്തുന്നാളിർ എന്ന ഗ്രന്ഥത്തിൽ അൽ അസ്ഖലാനിയുടെ വാക്കുകൾ കാണാം  

ശൈഖ് അബ്ദുൽ ഖാദിർ  (റ) ഇൽമ് തേടിപ്പോകും ഇടക്കിടെ ശൈഖ് ഹമ്മാദ് (റ)വിനെ കാണാൻ വരും  പരുഷമായ വാക്കുകൾ കൊണ്ടാണ് സ്വീകരണം നീ എന്തിനിവിടെ വന്നു?  നീ ഫഖീഹ് ആണ് നീ ഫൂഖഹാക്കളുടെ പോയ്ക്കൊള്ളൂ എല്ലാം നിശബ്ദനായി കേൾക്കും

ഒരു ജുമുഅ ദിവസം നടന്ന സംഭവം പറയാം  

ഹമ്മാദ് (റ)വും ഒരു വലിയ സംഘം മുരീദന്മാരും ജുമുഅക്ക് വേണ്ടി പുറപ്പെട്ടു റസ്വാഫയിലെ ജുമാമസ്ജിദിലേക്കാണ് യാത്ര ശൈഖ് അബ്ദുൽ ഖാദിർ  (റ)വും ആ സംഘത്തിൽ കൂടി നല്ല തണുപ്പുള്ള കാലമാണ് പകൽ സമയത്തു പോലും തണുപ്പുണ്ട്  അവർ പുഴയുടെ കരയിലെത്തി പുഴയിൽ നല്ല വെള്ളമുണ്ട് പുഴ കടക്കാൻ പാലം സ്ഥാപിച്ചിട്ടുണ്ട് പാലത്തിലൂടെ നടന്ന് അക്കരെയെത്താം സൂക്ഷിച്ചു നടക്കണം അല്ലെങ്കിൽ താഴെ വീഴും പുഴയിലാണെങ്കിൽ നിറയെ തണുത്ത വെള്ളം  

പാലത്തിലൂടെ നടക്കാൻ തുടങ്ങി ശൈഖ് ഹമ്മാദ് ( റ) ശൈഖ് അബ്ദുൽ ഖാദിർ  (റ) വിന്റെ സമീപം തന്നെയുണ്ട്  പെട്ടെന്നാണത് സംഭവിച്ചത് ശൈഖ് ഹമ്മാദ് (റ) ശൈഖ് അബ്ദുൽ ഖാദിർ  (റ)വിനെ പിടിച്ചൊരു തള്ള് ശൈഖ് അബ്ദുൽ ഖാദിർ  (റ) പാലത്തിൽ നിന്ന് വീണു  

ശൈഖ് അബ്ദുൽ ഖാദിർ  (റ) ബിസ്മി ചൊല്ലി ജുമുഅയുടെ സുന്നത്ത് കുളി മനസ്സിൽ കരുതി  വെള്ളത്തിൽ വീണു കഴിഞ്ഞു കൈവശമുണ്ടായിരുന്ന ചില സാധനങ്ങൾ നനയാതിരിക്കാൻ വേണ്ടി ഒരു കൈയിൽ ഉയർത്തിപ്പിടിച്ചു  പുഴയിൽ നിന്ന് നീന്തി രക്ഷപ്പെട്ടു വസ്ത്രം പിഴിഞ്ഞുടുത്തു ഇതിനിടയിൽ ശൈഖ് ഹമ്മാദ് (റ)വും കൂട്ടരും വളരെ ദൂരത്തെത്തിക്കഴിഞ്ഞിരുന്നു ശൈഖ് അബ്ദുൽ ഖാദിർ  (റ)അവരെ പിന്തുടർന്നു 

മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നതിങ്ങനെയാണ് 

ശൈഖ് അബ്ദുൽ ഖാദിർ  (റ) വിശന്ന വയറുമായിട്ടായിരിക്കും ശൈഖിനെ കാണാൻ വരിക വന്നുകഴിഞ്ഞാൽ ശൈഖ് ഹമ്മാദ് (റ) ഇങ്ങനെ പറയും  

ഇവിടെ ധാരാളം പത്തിരിയും ഫാലൂദയും വന്നിരുന്നു എല്ലാം ഞങ്ങൾ ഭക്ഷിച്ചു നിനക്ക് ഒന്നും തന്നെയില്ല ശൈഖ് അബ്ദുൽ ഖാദിർ  (റ) ക്ഷമിക്കും അത് അല്ലാഹു തനിക്ക് കണക്കാക്കിയിട്ടില്ല എന്നോർത്ത് സമാധാനിക്കും ശൈഖ് ഹമ്മാദ് (റ) ആ ചെറുപ്പക്കാരനെ പലവിധത്തിൽ ഉപദ്രവിച്ചുകൊണ്ടിരുന്നു  ഇതെല്ലാം ശിഷ്യന്മാർ കാണുന്നു ഇത് ഉപദ്രവിക്കപ്പെടേണ്ട ഒരാളാണെന്ന് അവർക്കും തോന്നി ശിഷ്യന്മാരും ഉപദ്രവം തുടങ്ങി ഇത് കണ്ടപ്പോൾ ശൈഖ് ഹമ്മാദ് (റ)വിന് കോപം വന്നു ശിഷ്യന്മാരെ ചീത്ത വിളിച്ചു   

ശൈഖ് ഹമ്മാദ് കോപത്തോടെ പറഞ്ഞതിങ്ങനെ : 

എന്ത്? എന്താണ് നിങ്ങൾ ചെയ്യുന്നത്?  നിങ്ങൾ അബ്ദുൽ ഖാദിറിനെ ഉപദ്രവിക്കുകയോ ? നിങ്ങൾക്കെന്തറിയാം ? 

ഓർത്തോളൂ നിങ്ങളിൽ ഒരാൾക്കുപോലും അദ്ദേഹത്തോടൊപ്പമെത്താൻ കഴിയില്ല ഞാൻ അദ്ദേഹത്തെ പരീക്ഷിക്കുകയാണ് നിങ്ങൾ അതു കണ്ട് വഞ്ചിതരാവരുത്  അബ്ദുൽ ഖാദിർ ഉറപ്പുള്ള പർവ്വതം പോലെയാകുന്നു നാം ഒത്തു ശ്രമിച്ചാലും ഇളക്കം വരാത്ത മലയാണത് ശൈഖ് ഹമ്മാദുദ്ദബ്ബാസ്(റ) ജനിച്ചത് ശാമിലാകുന്നു പിന്നീട് ബഗ്ദാദിലെ മുളഫ്ഫരിയ്യായിൽ വന്നു താമസമാക്കി ബഗ്ദാദിൽ അക്കാലത്തുണ്ടായിരുന്ന ശൈഖുമാരെല്ലാം ഹമ്മാദ് (റ)വുമായി ബന്ധപ്പെട്ടിരുന്നു ധാരാളം കറാമത്തുകൾ പ്രകടമായിട്ടുണ്ട്  

ശൈഖ് മുഹ്യിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി (റ) വിന്റെ ശൈഖുമാരിൽ ഒരാളെന്ന നിലയിൽ ഏറെ പ്രസിദ്ധനായിത്തീർന്നു  ഗുരുവും ശിഷ്യനും തമ്മിലുള്ള സുദൃഢബന്ധം വ്യക്തമാക്കുന്ന ഒരു സംഭവം ശൈഖ് അബ്ദുല്ല സുഹ്റവർദി (റ) റിപ്പോർട്ട് ചെയ്യുന്നുണ്ട്  

ശൈഖ് അബ്ദുൽ ഖാദിർ  (റ) ഇങ്ങനെ പറഞ്ഞു:  

ഞാൻ അല്ലാഹുവിനോട് ഒരു കാര്യം ഉടമ്പടി ചെയ്യുന്നു എന്റെ മുരീദുമാരെല്ലാം തൗബയോടുകൂടി മരിക്കണം  അന്ത്യനാൾ വരെയുള്ള എന്റെ മുരീദുമാരിൽ ഒരാൾപോലും തൗബയില്ലാതെ മരിക്കരുത് എത്ര ഗൗരവമുള്ള വാക്കുകൾ മുരീദന്മാരുടെ കാര്യത്തിൽ എന്തൊരു ജാഗ്രത ഈ ഉടമ്പടി സ്വീകരിച്ചുവോ ? ഉത്തരം പറയുന്നത് ശൈഖ് ഹമ്മാദ് (റ) ആകുന്നു മഹാനവർകൾ ഇങ്ങനെ പറഞ്ഞു  

നിങ്ങളുടെ ഉടമ്പടി സ്വീകരിച്ചു എന്നതിന് അല്ലാഹു എന്നെ സാക്ഷിയാക്കിയിരിക്കുന്നു ഖാദിരിയ്യാ ത്വരീഖത്തിലെ ഒരു മുരീദിന് ലഭിക്കുന്ന അവസ്ഥ എത്ര മനോഹരം  

മുഹ്യിദ്ദീൻ മാലയിലെ ഈ വരികൾ ശ്രദ്ധിക്കൂ  

എന്റെ മുരീദുകൾ ഈ തൗബയിൽ എണ്ണിയെ എന്നും മരിക്കരുതെന്ന് കൊതിച്ചോവർ അതിനെ ഖബൂലാക്കിയാനെന്ന് ചൊല്ലിയാർ  അവരുടെ ഉസ്താദ് ഹമ്മാദതെന്നോവർ  ഈ വരികൾ അതിശയോക്തി ഒട്ടും തന്നെയില്ല ഖാദിരിയ്യാ ത്വരീഖത്തിലെ ശൈഖുമാർ  അവരുടെ മുരീദുമാരെ സ്വർഗ്ഗാവകാശികളാക്കി മാറ്റുന്നത് കഠിനാധ്വാനത്തിലൂടെയാണ് തർബിയത്ത് നൽകി മുരീദിന്റെ ഖൽബ് ശുദ്ധീകരിക്കുന്നു പാപക്കറകൾ നീക്കുന്നു അഹങ്കാരത്തിന്റെ (ഖിബ്റിന്റെ)യും അസൂസയയുടെയും പൊടിപോലും ഖൽബിൽ ബാക്കി കാണില്ല അല്ലാഹുവിന്റെ വിധികൾ സന്തോഷപൂർവ്വം സ്വീകരിക്കുന്ന സ്ഥിതിയിലെത്തിക്കുന്നു അല്ലാഹുവിനോടും നബി  (സ) തങ്ങളോടും  ഉള്ള മുഹബ്ബത്ത് ഉന്നത നിലവാരത്തിലെത്തിക്കുന്നു ശരീഅത്ത് പൂർണമായി പാലിക്കുന്നു ത്വരീഖത്ത് അതിന് ശക്തി പകരുന്നു  ഇങ്ങനിയൊക്കെയുള്ളവർക്കാണല്ലോ സ്വർഗ്ഗം  നന്നായി മരിക്കണമെന്നാഗ്രഹിക്കുന്നവർക്കുള്ള ജീവിതപദ്ധതിയാണ് ശൈഖ് മുഹ്യിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി (റ) ലോകത്തിന് മുമ്പിൽ സമർപ്പിച്ചത് അത് അന്ത്യനാൾ വരെ സജീവമായി നിലനിൽക്കും ശൈഖ് അവർകൾ തന്നെയാണ് അക്കാര്യം ഉറപ്പിച്ചു പറഞ്ഞത്  

ശൈഖ് മുഹ്യിദ്ദീൻ (റ)വിന്റെ മുരീദന്മാർ തൗബയോടെ മരിക്കും എക്കാലത്തേക്കും മുരീദുമാർക്കുള്ള സന്തോഷവാർത്ത  

 ഇരുപത്തഞ്ച് വർഷക്കാലം ചുറ്റിക്കറങ്ങി നടന്നു കൊടുംപരീക്ഷണങ്ങളുടെ കാലഘട്ടം അല്ലാഹു ഇൽമിന്റെ കവാടങ്ങൾ തുറന്നു കൊടുത്തു മനുഷ്യരെ സംസ്കരിച്ചെടുക്കാനുള്ള മാർഗം പഠിച്ചു മനുഷ്യരെ അല്ലാഹുവിലേക്ക് അടുപ്പിക്കാനുള്ള വഴികൾ കിട്ടി അസൂയയും അഹങ്കാരവും മനസ്സിൽ നിന്നു തുടച്ചുനീക്കാനുള്ള മാർഗ്ഗം കണ്ടെത്തി  ആശയങ്ങൾ മനസ്സിൽ തിങ്ങിനിറഞ്ഞു  ആരോടെങ്കിലും തുറന്നു സംസാരിക്കണം അല്ലെങ്കിൽ ശ്വാസം മുട്ടും എന്ന അവസ്ഥയായി അമ്പത് വയസ്സാവാൻ പോവുന്നു ആകാശത്തിൽ നിന്ന് ചില ശബ്ദങ്ങൾ കേൾക്കുന്നു  

ഓ അബ്ദുൽ ഖാദിർ  ബഗ്ദാദിൽ പ്രവേശിക്കുക ജനങ്ങളോട് സംസാരിക്കുക  അങ്ങനെ ബഗ്ദാദിൽ പ്രവേശിച്ചു ജനങ്ങളെ സമീപിച്ചു പക്ഷെ ആരും തന്നെ ഗൗനിക്കുന്നില്ല അവരെല്ലാം ഭൗതിക കാര്യങ്ങളിൽ വ്യാപൃതരായിക്കഴിയുന്നു വീണ്ടും വിളിയാളമുണ്ടായി 

ഓ അബ്ദുൽ ഖാദിർ ജനങ്ങളിലേക്ക് പോകൂ ജനങ്ങളിലേക്ക് പോകൂ നിങ്ങളുടെ സംസാരം അവർക്ക് പ്രയോജനം ചെയ്യും അപ്പോൾ ശൈഖ് പറഞ്ഞു: എന്നെക്കൊണ്ട് ജനങ്ങൾക്കെന്ത് കാര്യം?  ഞാൻ എന്റെ ദീനിന്റെ സംരക്ഷണം നോക്കട്ടെ അപ്പോൾവീ
ISlam we islam ഇസ്ലാമിക വിജ്ഞാനം
 

ണ്ടും ശബ്ദം മുഴങ്ങി ജനങ്ങളിലേക്കു പോവൂ അവരുമായി ബന്ധപ്പടൂ അതിലൂടെയാണ് നിങ്ങളുടെ നിങ്ങളുടെ ദീനിന്റെ രക്ഷ അല്ലാഹു തനിക്കു  ചെയ്തുതന്ന അതിമഹത്തായ രണ്ട് അനുഗ്രഹങ്ങളെക്കുറിച്ച് അപ്പോൾ ഓർക്കുകയാണ് അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹങ്ങൾ ധാരാളമായി ലഭിക്കുമ്പോൾ പലരും വഴിതെറ്റിപ്പോവാറുണ്ട് താൻ അങ്ങനെ വഴിതെറ്റിപ്പോവുകയില്ലെന്നതിന് അല്ലാഹുവിൽനിന്ന് സാക്ഷിപത്രം ലഭിച്ചിട്ടുണ്ട് ഒന്നും രണ്ടുമല്ല എഴുപത് എണ്ണം  

ഇവിടെ ചെറിയൊരു വിശദീകരണം വേണം പറയാം ശൈഖ് ഹമ്മാദ് (റ)വിന്റെ മജ്ലിസ് ധാരാളം മഹാത്മാക്കൾ പങ്കെടുത്ത സദസ്സ് ആ സദസ്സിൽ ശൈഖ് അബ്ദുൽ ഖാദിർ  (റ)സംസാരിച്ചു തന്നെപ്പറ്റിത്തന്നെയാണ് സംസാരിക്കുന്നത് തനിക്കു ലഭിച്ച പദവികളും മേൻമകളും അല്ലാഹു നൽകിയ അനുഗ്രഹങ്ങളാണ് എടുത്ത് പറയുന്നത് അത്ഭുത വാർത്തകൾ

കുറെ നേരം കേട്ട് കഴിഞ്ഞപ്പോൾ ശൈഖ് ഹമ്മാദ് (റ)തന്റെ മുരീദായ ശൈഖ് അബ്ദുൽ ഖാദിറിനെ ഇങ്ങനെ ഉപദേശിച്ചു 

അനുഗ്രഹങ്ങൾ കാരണം നിങ്ങൾ വഴിതെറ്റിപ്പോവുന്നത് ഭയപ്പെടണം  

ശൈഖ് ജീലാനി (റ)തന്റെ ഉയർത്തിക്കാണിച്ചു ഇതിൽ രേഖപ്പെടുത്തിയതെന്താണെന്ന് അങ്ങ് ഹൃദയം കൊണ്ട് വായിച്ചറിയുക  

കൈപ്പടം ശൈഖിന്റെ നെഞ്ചിൽ ചേർത്തുവെച്ചു  മുരീദിന്റെ കൈപ്പടത്തിൽ രേഖപ്പെടുത്തിയ ആശ്ചര്യകരമായ കാര്യങ്ങൾ ശൈഖ് ഹമ്മാദ് (റ) ഖൽബുകൊണ്ട് വായിച്ചു അൽപനേരം അദ്ദേഹം എല്ലാം മറന്ന് അവർണ്ണനീയമായ അനുഭൂതിയിൽ ലയിച്ചു പോയി 

മജ്ലീസ് ആകാംക്ഷയോടെ നോക്കിനിൽക്കുന്നു അൽപം കഴിഞ്ഞ് ശൈഖ് ഹമ്മാദ് (റ) ആവേശത്തോടെ പറഞ്ഞു: 

ശൈഖ് അബ്ദുൽ ഖാദിർ വഞ്ചിക്കപ്പെടുകയില്ല അതിന് അല്ലാഹുവിൽ നിന്നുള്ള എഴുപത് ഉടമ്പടികൾ ഈ കൈവെള്ളയിലുണ്ട് ഞാനതെല്ലാം ഖൽബുകൊണ്ട് വായിച്ചു പിൽക്കാലത്ത് നടന്ന സംഭവമാണ് മീതെ വായിച്ചത് പൊതുരംഗത്തിറങ്ങുംമുമ്പുതന്നെ ഇക്കാര്യം കൈവെള്ളയിൽ രേഖപ്പെടുത്തിയിട്ടുണ്ട്  ജനങ്ങളിലേക്കിറങ്ങിച്ചെല്ലാനും അവരോട് സംസാരിക്കാനും കൽപന വന്നപ്പോൾ ഓർമ്മ വന്ന ഒന്നാമത്തെ കാര്യം ഇതാകുന്നു രണ്ടാമത്തെ കാര്യം ഇതാണ് 

തന്റെ മുരീദുകൾ തൗബയോടുകൂടി മാത്രമേ മരിക്കുകയുള്ളൂവെന്ന് അല്ലാഹുവിൽ നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്  

ഈ രണ്ട് കാര്യങ്ങൾ ഓർത്തപ്പോൾ ജനങ്ങളിലേക്കിറങ്ങിച്ചെല്ലാൻ പ്രേരണ കിട്ടി ശൈഖ് അബ്ദുൽ ഖാദിർ  (റ) പറയുന്നു;  ഞാൻ ജനങ്ങളിലേക്ക് ചെന്നു സംസാരിച്ചു തുടങ്ങി അപ്പോൾ പ്രകാശം എന്നിലേക്കു വരുന്നത് കണ്ടു 

ഞാൻ സ്വയം ചോദിച്ചു പോയി എന്താണിത് ? എന്തൊരവസ്ഥയാണിത് ?  എന്താ സംഭവം?  അപ്പോൾ എന്നോട് ഇങ്ങനെ പറയപ്പെട്ടു : 

സയ്യിദുനാ മുഹമ്മദുറസൂലുല്ലാഹി (സ) തങ്ങളെ അഭിനന്ദിക്കുകയാണ് അല്ലാഹു തങ്ങൾക്കു നൽകിയ സൗഭാഗ്യങ്ങളുടെ പേരിൽ അനുമോദനം അറിയിക്കുകയാണ്  ഞാൻ റസൂൽ (സ)യെ കണ്ടു  

നബി(സ)എന്നെ വിളിച്ചു ഓ . ..... അബ്ദുൽ ഖാദിർ 

ഞാൻ സന്തോഷഭരിതനായി വായുവിലൂടെ ഏഴ് ചവിട്ടടി വെച്ചു ആഹ്ലാദത്തിന്റെ ചുവടുകൾ  ഞാൻ വായ തുറന്നു നബി  ( സ) ഏഴ് തവണ വായിൽ തുപ്പിത്തന്നു  

പിന്നാലെ വരുന്നു അലി (റ) 

എന്റെ വായിൽ അലി (റ) മൂന്നു തവണ തുപ്പിത്തന്നു അപ്പോൾ ഞാൻ അലി(റ)വിനോട് ചോദിച്ചു അങ്ങ് എന്തുകൊണ്ടാണ് തുപ്പലിന്റെ എണ്ണം ചുരുക്കിക്കളഞ്ഞത് ? അലി(റ) പറഞ്ഞു:  നബി  (സ)യോടുള്ള അദബ് കൊണ്ട് ഉടനെ നബി  (സ) തങ്ങൾ എന്നെ സ്ഥാനവസ്ത്രം അണിയിച്ചു ഞാൻ ചോദിച്ചു ഇതെന്താണ് ?

നബി  (സ) തങ്ങൾ പറഞ്ഞു: താങ്കൾ ഔലിയാക്കന്മാരുടെ ഖുത്വുബ് ആകുന്നു അതിന്നുള്ള പ്രത്യേക സ്ഥാന വസ്ത്രമാണിത് അതോടെ എന്റെ വഴി തുറക്കപ്പെട്ടു ഞാൻ ജനങ്ങളോട് നന്നായി സംസാരിച്ചു പ്രസിദ്ധ സൂഫിവര്യനായ ശൈഖ് അബ്ദുല്ലാഹിൽ ജുബ്ബാഈ (റ) വിന്റെ റിപ്പോർട്ട് ഇപ്രകാരമാകുന്നു  

ശൈഖ് അബ്ദുൽ ഖാദിർ  (റ) പ്രസ്താവിച്ചു: 

ഞാൻ നബി  (സ) തങ്ങളെ ളുഹ്റിന് മുമ്പെ കണ്ടു നബി  (സ) എന്നോട് ചോദിച്ചു:  മോനേ..... നീ എന്തുകൊണ്ടാണ് ജനങ്ങളോട് സംസാരിക്കാത്തത് ? 

ഞാൻ പറഞ്ഞു:  ഉപ്പാ.... ഞാൻ അജമി (അനറബി)യാണ് ബാഗ്ദാദിലെ അറബി സാഹിത്യക്കാരന്മാരോട്  ഞാനെങ്ങനെ സംസാരിക്കും  

നബി  (സ) പറഞ്ഞു:  നിന്റെ വായ തുറക്കൂ 

ഞാൻ വായ തുറന്നു നബി  (സ) തങ്ങൾ എന്റെ വായിൽ ഏഴ് തവണ തുപ്പി എന്നിട്ടിപ്രകാരം പറഞ്ഞു: മോനേ..... ജനങ്ങളോട് സംസാരിക്കുക നല്ല ഉപദേശങ്ങൾ നൽകി യുക്തിപൂർവ്വം അവരെ സന്മാർഗത്തിലേക്ക് ക്ഷണിക്കുക 

ളുഹർ നിസ്കരിച്ചു ഔറാദുകൾ കഴിഞ്ഞ് ഞാനവിടെത്തന്നെയിരുന്നു ജനങ്ങൾ എന്റെ അടുത്തേക്ക് തിക്കിത്തിരക്കി വരാൻ തുടങ്ങി എന്നെ വിറയൽ ബാധിച്ചു  അപ്പോൾ അലി(റ)വിനെ ഞാൻ കണ്ടു അലി(റ)എന്നോട് പറഞ്ഞു: വായ തുറക്കൂ  

ഞാൻ വായ തുറന്നു അലി (റ) എന്റെ വായിൽ ആറു തവണ തുപ്പിത്തന്നു  

അപ്പോൾ ഞാൻ അലി(റ)വിനോട് ചോദിച്ചു 

ഏഴാത്തവണ പൂർത്തിയാക്കാത്തതെന്ത് ?

അലി (റ) പറഞ്ഞു:  നബി  (സ) തങ്ങളോടുള്ള അദബുകൊണ്ട് പിന്നെ ഞാൻ സുഖമമായി സംസാരിച്ചു 

ശൈഖ് അബ്ദുൽ ഖാദിർ  (റ)വിന്റെ ജന്മസ്ഥലം ജീലാൻ ആകുന്നു അവിടത്തെ സംസാര ഭാഷ ഫാർസിയാണ് അറബിയല്ല അതുകൊണ്ടാണ് ഞാൻ അനറബിയാണെന്ന് പറഞ്ഞത് ബഗ്ദാദുകാർ ശുദ്ധ അറബി സംസാരിക്കുന്നു  

നബി  ( സ) തങ്ങളുടെയും അലി(റ)വിന്റെയും കൽപന കിട്ടിയപ്പോഴാണ്  പ്രചാരണ രംഗത്തിറങ്ങുന്നത് ഹിജ്റ അഞ്ഞുറ്റി ഇരുപത്തി ഒന്നിലാണ് പ്രചാരണത്തിന് അനുമതി ലഭിച്ചത്  അനുമതി നൽകുന്നതാരാണ്   

നുബുവ്വത്തിന്റെയും വിലായത്തിന്റെയും ഭരണാധികാരികൾ നുബുവ്വത്തിന്റെ സമുന്നത പദവിയിലാണ് നബി  (സ)തങ്ങൾ വിലായത്തിന്റെ അത്യുന്നത പദവിയിലാണ് അലി(റ) വിജ്ഞാനത്തിന്റെ കലവറകളും അവർ തന്നെ  

ശൈഖ് അബ്ദുൽ ഖാദിർ  (റ)വിന്റെ പ്രസംഗങ്ങൾ ലോകം മുഴുവൻ അലയടിക്കാൻ പോവുകയാണ് പരിവർത്തനത്തിന്റെ കാലം വരികയാണ് ഇസ്ലാമിന്റെ തനതായ രൂപം ലോകം കാണാൻ പോവുകയാണ് പഴയതിലേക്കുള്ള മടക്കം ഒരു മഹാസംരംഭത്തിന്റെ ഉൽഘാടന കർമ്മമാണ് നടന്നിരിക്കുന്നത് ഉൽഘാടനവേളയിൽ പങ്കെടുക്കാനെത്തിയത് നുബുവ്വത്തിന്റെയും വിലായത്തിന്റെയും അധികാരികൾ തന്നെ  

നബി  (സ) തങ്ങളുടെ തുപ്പുനീര് ബർക്കത്താണ് അലി(റ)വിന്റെ തുപ്പുനീരിനും ബർക്കത്തുണ്ട് അത് രണ്ടും ശൈഖ് അബ്ദുൽ ഖാദിർ  (റ) വിന് ലഭിച്ചു എന്തൊരു സൗഭാഗ്യം

ഇനി വിജ്ഞാനത്തിന്റെ സാഗരം അലയടിക്കും മനുഷ്യവർഗത്തെ അമ്പരപ്പിക്കുന്ന വിജ്ഞാനം അതിലൂടെ തലമുറകൾക്ക് സന്മാർഗത്തിന്റെ വെളിച്ചം ലഭിക്കും സുവർണ കാലഘട്ടം മടങ്ങിയെത്തും 
   ഇരുപത്തഞ്ച് വർഷക്കാലം ചുറ്റിക്കറങ്ങി നടന്നു കൊടുംപരീക്ഷണങ്ങളുടെ കാലഘട്ടം അല്ലാഹു ഇൽമിന്റെ കവാടങ്ങൾ തുറന്നു കൊടുത്തു മനുഷ്യരെ സംസ്കരിച്ചെടുക്കാനുള്ള മാർഗം പഠിച്ചു മനുഷ്യരെ അല്ലാഹുവിലേക്ക് അടുപ്പിക്കാനുള്ള വഴികൾ കിട്ടി അസൂയയും അഹങ്കാരവും മനസ്സിൽ നിന്നു തുടച്ചുനീക്കാനുള്ള മാർഗ്ഗം കണ്ടെത്തി  ആശയങ്ങൾ മനസ്സിൽ തിങ്ങിനിറഞ്ഞു  ആരോടെങ്കിലും തുറന്നു സംസാരിക്കണം അല്ലെങ്കിൽ ശ്വാസം മുട്ടും എന്ന അവസ്ഥയായി അമ്പത് വയസ്സാവാൻ പോവുന്നു ആകാശത്തിൽ നിന്ന് ചില ശബ്ദങ്ങൾ കേൾക്കുന്നു  

ഓ അബ്ദുൽ ഖാദിർ  ബഗ്ദാദിൽ പ്രവേശിക്കുക ജനങ്ങളോട് സംസാരിക്കുക  അങ്ങനെ ബഗ്ദാദിൽ പ്രവേശിച്ചു ജനങ്ങളെ സമീപിച്ചു പക്ഷെ ആരും തന്നെ ഗൗനിക്കുന്നില്ല അവരെല്ലാം ഭൗതിക കാര്യങ്ങളിൽ വ്യാപൃതരായിക്കഴിയുന്നു വീണ്ടും വിളിയാളമുണ്ടായി 

ഓ അബ്ദുൽ ഖാദിർ ജനങ്ങളിലേക്ക് പോകൂ ജനങ്ങളിലേക്ക് പോകൂ നിങ്ങളുടെ സംസാരം അവർക്ക് പ്രയോജനം ചെയ്യും അപ്പോൾ ശൈഖ് പറഞ്ഞു: എന്നെക്കൊണ്ട് ജനങ്ങൾക്കെന്ത് കാര്യം?  ഞാൻ എന്റെ ദീനിന്റെ സംരക്ഷണം നോക്കട്ടെ അപ്പോൾവീണ്ടും ശബ്ദം മുഴങ്ങി ജനങ്ങളിലേക്കു പോവൂ അവരുമായി ബന്ധപ്പടൂ അതിലൂടെയാണ് നിങ്ങളുടെ നിങ്ങളുടെ ദീനിന്റെ രക്ഷ അല്ലാഹു തനിക്കു  ചെയ്തുതന്ന അതിമഹത്തായ രണ്ട് അനുഗ്രഹങ്ങളെക്കുറിച്ച് അപ്പോൾ ഓർക്കുകയാണ് അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹങ്ങൾ ധാരാളമായി ലഭിക്കുമ്പോൾ പലരും വഴിതെറ്റിപ്പോവാറുണ്ട് താൻ അങ്ങനെ വഴിതെറ്റിപ്പോവുകയില്ലെന്നതിന് അല്ലാഹുവിൽനിന്ന് സാക്ഷിപത്രം ലഭിച്ചിട്ടുണ്ട് ഒന്നും രണ്ടുമല്ല എഴുപത് എണ്ണം  

ഇവിടെ ചെറിയൊരു വിശദീകരണം വേണം പറയാം ശൈഖ് ഹമ്മാദ് (റ)വിന്റെ മജ്ലിസ് ധാരാളം മഹാത്മാക്കൾ പങ്കെടുത്ത സദസ്സ് ആ സദസ്സിൽ ശൈഖ് അബ്ദുൽ ഖാദിർ  (റ)സംസാരിച്ചു തന്നെപ്പറ്റിത്തന്നെയാണ് സംസാരിക്കുന്നത് തനിക്കു ലഭിച്ച പദവികളും മേൻമകളും അല്ലാഹു നൽകിയ അനുഗ്രഹങ്ങളാണ് എടുത്ത് പറയുന്നത് അത്ഭുത വാർത്തകൾ  

കുറെ നേരം കേട്ട് കഴിഞ്ഞപ്പോൾ ശൈഖ് ഹമ്മാദ് (റ)തന്റെ മുരീദായ ശൈഖ് അബ്ദുൽ ഖാദിറിനെ ഇങ്ങനെ ഉപദേശിച്ചു 

അനുഗ്രഹങ്ങൾ കാരണം നിങ്ങൾ വഴിതെറ്റിപ്പോവുന്നത് ഭയപ്പെടണം  

ശൈഖ് ജീലാനി (റ)തന്റെ ഉയർത്തിക്കാണിച്ചു ഇതിൽ രേഖപ്പെടുത്തിയതെന്താണെന്ന് അങ്ങ് ഹൃദയം കൊണ്ട് വായിച്ചറിയുക  

കൈപ്പടം ശൈഖിന്റെ നെഞ്ചിൽ ചേർത്തുവെച്ചു  മുരീദിന്റെ കൈപ്പടത്തിൽ രേഖപ്പെടുത്തിയ ആശ്ചര്യകരമായ കാര്യങ്ങൾ ശൈഖ് ഹമ്മാദ് (റ) ഖൽബുകൊണ്ട് വായിച്ചു അൽപനേരം അദ്ദേഹം എല്ലാം മറന്ന് അവർണ്ണനീയമായ അനുഭൂതിയിൽ ലയിച്ചു പോയി 

മജ്ലീസ് ആകാംക്ഷയോടെ നോക്കിനിൽക്കുന്നു അൽപം കഴിഞ്ഞ് ശൈഖ് ഹമ്മാദ് (റ) ആവേശത്തോടെ പറഞ്ഞു: 

ശൈഖ് അബ്ദുൽ ഖാദിർ വഞ്ചിക്കപ്പെടുകയില്ല അതിന് അല്ലാഹുവിൽ നിന്നുള്ള എഴുപത് ഉടമ്പടികൾ ഈ കൈവെള്ളയിലുണ്ട് ഞാനതെല്ലാം ഖൽബുകൊണ്ട് വായിച്ചു പിൽക്കാലത്ത് നടന്ന സംഭവമാണ് മീതെ വായിച്ചത് പൊതുരംഗത്തിറങ്ങുംമുമ്പുതന്നെ ഇക്കാര്യം കൈവെള്ളയിൽ രേഖപ്പെടുത്തിയിട്ടുണ്ട്  ജനങ്ങളിലേക്കിറങ്ങിച്ചെല്ലാനും അവരോട് സംസാരിക്കാനും കൽപന വന്നപ്പോൾ ഓർമ്മ വന്ന ഒന്നാമത്തെ കാര്യം ഇതാകുന്നു രണ്ടാമത്തെ കാര്യം ഇതാണ് 

തന്റെ മുരീദുകൾ തൗബയോടുകൂടി മാത്രമേ മരിക്കുകയുള്ളൂവെന്ന് അല്ലാഹുവിൽ നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്  

ഈ രണ്ട് കാര്യങ്ങൾ ഓർത്തപ്പോൾ ജനങ്ങളിലേക്കിറങ്ങിച്ചെല്ലാൻ പ്രേരണ കിട്ടി ശൈഖ് അബ്ദുൽ ഖാദിർ  (റ) പറയുന്നു;  ഞാൻ ജനങ്ങളിലേക്ക് ചെന്നു സംസാരിച്ചു തുടങ്ങി അപ്പോൾ പ്രകാശം എന്നിലേക്കു വരുന്നത് കണ്ടു 

ഞാൻ സ്വയം ചോദിച്ചു പോയി എന്താണിത് ? എന്തൊരവസ്ഥയാണിത് ?  എന്താ സംഭവം?  അപ്പോൾ എന്നോട് ഇങ്ങനെ പറയപ്പെട്ടു :

സയ്യിദുനാ മുഹമ്മദുറസൂലുല്ലാഹി (സ) തങ്ങളെ അഭിനന്ദിക്കുകയാണ് അല്ലാഹു തങ്ങൾക്കു നൽകിയ സൗഭാഗ്യങ്ങളുടെ പേരിൽ അനുമോദനം അറിയിക്കുകയാണ്  ഞാൻ റസൂൽ (സ)യെ കണ്ടു  

നബി(സ)എന്നെ വിളിച്ചു ഓ . ..... അബ്ദുൽ ഖാദിർ 

ഞാൻ സന്തോഷഭരിതനായി വായുവിലൂടെ ഏഴ് ചവിട്ടടി വെച്ചു ആഹ്ലാദത്തിന്റെ ചുവടുകൾ  ഞാൻ വായ തുറന്നു നബി  ( സ) ഏഴ് തവണ വായിൽ തുപ്പിത്തന്നു  

പിന്നാലെ വരുന്നു അലി (റ) 

എന്റെ വായിൽ അലി (റ) മൂന്നു തവണ തുപ്പിത്തന്നു അപ്പോൾ ഞാൻ അലി(റ)വിനോട് ചോദിച്ചു അങ്ങ് എന്തുകൊണ്ടാണ് തുപ്പലിന്റെ എണ്ണം ചുരുക്കിക്കളഞ്ഞത് ? അലി(റ) പറഞ്ഞു:  നബി  (സ)യോടുള്ള അദബ് കൊണ്ട് ഉടനെ നബി  (സ) തങ്ങൾ എന്നെ സ്ഥാനവസ്ത്രം അണിയിച്ചു ഞാൻ ചോദിച്ചു ഇതെന്താണ് ?

നബി  (സ) തങ്ങൾ പറഞ്ഞു: താങ്കൾ ഔലിയാക്കന്മാരുടെ ഖുത്വുബ് ആകുന്നു അതിന്നുള്ള പ്രത്യേക സ്ഥാന വസ്ത്രമാണിത് അതോടെ എന്റെ വഴി തുറക്കപ്പെട്ടു ഞാൻ ജനങ്ങളോട് നന്നായി സംസാരിച്ചു പ്രസിദ്ധ സൂഫിവര്യനായ ശൈഖ് അബ്ദുല്ലാഹിൽ ജുബ്ബാഈ (റ) വിന്റെ റിപ്പോർട്ട് ഇപ്രകാരമാകുന്നു  

ശൈഖ് അബ്ദുൽ ഖാദിർ  (റ) പ്രസ്താവിച്ചു: 

ഞാൻ നബി  (സ) തങ്ങളെ ളുഹ്റിന് മുമ്പെ കണ്ടു നബി  (സ) എന്നോട് ചോദിച്ചു:  മോനേ..... നീ എന്തുകൊണ്ടാണ് ജനങ്ങളോട് സംസാരിക്കാത്തത് ? 

ഞാൻ പറഞ്ഞു:  ഉപ്പാ.... ഞാൻ അജമി (അനറബി)യാണ് ബാഗ്ദാദിലെ അറബി സാഹിത്യക്കാരന്മാരോട്  ഞാനെങ്ങനെ സംസാരിക്കും  

നബി  (സ) പറഞ്ഞു:  നിന്റെ വായ തുറക്കൂ 

ഞാൻ വായ തുറന്നു നബി  (സ) തങ്ങൾ എന്റെ വായിൽ ഏഴ് തവണ തുപ്പി എന്നിട്ടിപ്രകാരം പറഞ്ഞു: മോനേ..... ജനങ്ങളോട് സംസാരിക്കുക നല്ല ഉപദേശങ്ങൾ നൽകി യുക്തിപൂർവ്വം അവരെ സന്മാർഗത്തിലേക്ക് ക്ഷണിക്കുക 

ളുഹർ നിസ്കരിച്ചു ഔറാദുകൾ കഴിഞ്ഞ് ഞാനവിടെത്തന്നെയിരുന്നു ജനങ്ങൾ എന്റെ അടുത്തേക്ക് തിക്കിത്തിരക്കി വരാൻ തുടങ്ങി എന്നെ വിറയൽ ബാധിച്ചു  അപ്പോൾ അലി(റ)വിനെ ഞാൻ കണ്ടു അലി(റ)എന്നോട് പറഞ്ഞു: വായ തുറക്കൂ  

ഞാൻ വായ തുറന്നു അലി (റ) എന്റെ വായിൽ ആറു തവണ തുപ്പിത്തന്നു  

അപ്പോൾ ഞാൻ അലി(റ)വിനോട് ചോദിച്ചു 

ഏഴാത്തവണ പൂർത്തിയാക്കാത്തതെന്ത് ?

അലി (റ) പറഞ്ഞു:  നബി  (സ) തങ്ങളോടുള്ള അദബുകൊണ്ട് പിന്നെ ഞാൻ സുഖമമായി സംസാരിച്ചു 

ശൈഖ് അബ്ദുൽ ഖാദിർ  (റ)വിന്റെ ജന്മസ്ഥലം ജീലാൻ ആകുന്നു അവിടത്തെ സംസാര ഭാഷ ഫാർസിയാണ് അറബിയല്ല അതുകൊണ്ടാണ് ഞാൻ അനറബിയാണെന്ന് പറഞ്ഞത് ബഗ്ദാദുകാർ ശുദ്ധ അറബി സംസാരിക്കുന്നു  

നബി  ( സ) തങ്ങളുടെയും അലി(റ)വിന്റെയും കൽപന കിട്ടിയപ്പോഴാണ്  പ്രചാരണ രംഗത്തിറങ്ങുന്നത് ഹിജ്റ അഞ്ഞുറ്റി ഇരുപത്തി ഒന്നിലാണ് പ്രചാരണത്തിന് അനുമതി ലഭിച്ചത്  അനുമതി നൽകുന്നതാരാണ്   

നുബുവ്വത്തിന്റെയും വിലായത്തിന്റെയും ഭരണാധികാരികൾ നുബുവ്വത്തിന്റെ സമുന്നത പദവിയിലാണ് നബി  (സ)തങ്ങൾ വിലായത്തിന്റെ അത്യുന്നത പദവിയിലാണ് അലി(റ) വിജ്ഞാനത്തിന്റെ കലവറകളും അവർ തന്നെ  

ശൈഖ് അബ്ദുൽ ഖാദിർ  (റ)വിന്റെ പ്രസംഗങ്ങൾ ലോകം മുഴുവൻ അലയടിക്കാൻ പോവുകയാണ് പരിവർത്തനത്തിന്റെ കാലം വരികയാണ് ഇസ്ലാമിന്റെ തനതായ രൂപം ലോകം കാണാൻ പോവുകയാണ് പഴയതിലേക്കുള്ള മടക്കം ഒരു മഹാസംരംഭത്തിന്റെ ഉൽഘാടന കർമ്മമാണ് നടന്നിരിക്കുന്നത് ഉൽഘാടനവേളയിൽ പങ്കെടുക്കാനെത്തിയത് നുബുവ്വത്തിന്റെയും വിലായത്തിന്റെയും അധികാരികൾ തന്നെ  

നബി  (സ) തങ്ങളുടെ തുപ്പുനീര് ബർക്കത്താണ് അലി(റ)വിന്റെ തുപ്പുനീരിനും ബർക്കത്തുണ്ട് അത് രണ്ടും ശൈഖ് അബ്ദുൽ ഖാദിർ  (റ) വിന് ലഭിച്ചു എന്തൊരു സൗഭാഗ്യം  

ഇനി വിജ്ഞാനത്തിന്റെ സാഗരം അലയടിക്കും മനുഷ്യവർഗത്തെ അമ്പരപ്പിക്കുന്ന വിജ്ഞാനം അതിലൂടെ തലമുറകൾക്ക് സന്മാർഗത്തിന്റെ വെളിച്ചം ലഭിക്കും സുവർണ കാലഘട്ടം മടങ്ങിയെത്തും

🌾المعرفة الاسلامية🌾
🌹ഇസ്ലാമീക വിജ്ഞാനം🌹

 whatsapp no 00919746695894ീ

No comments:

Post a Comment