ഭാര്യയുടെ ബാധ്യതകള്‍
സ്ത്രീക്ക് ഏറ്റവും കൂടുതല്‍ കടപ്പാടുകളും ബാധ്യതകളുമുള്ളത് ഭര്‍ത്താവിനോടാണ്. അദ്ദേഹത്തെ അവള്‍ ബഹുമാനിക്കുകയും സ്നേഹിക്കുകയും അനുസരിക്കുകയും വേണം. പ്രവാചകന്‍( (സ) പറഞ്ഞു: ‘ഒരു വ്യക്തിയോട് മറ്റൊരു വ്യക്തിക്ക് സുജൂദ് ചെയ്യാന്‍ ഞാന്‍ കല്‍പിക്കുമായിരുന്നെങ്കില്‍ സ്ത്രീയോട് തന്റെ ഭര്‍ത്താവിന് മുമ്പില്‍ സുജൂദ് ചെയ്യാന്‍ ഞാന്‍ കല്‍പിക്കുമായിരുന്നു’ (അബൂദാവൂദ്, തിര്‍മുദി). ആഇശ(റ)യില്‍നിന്ന് നിവേദനം: അവര്‍ പ്രവാചകനോട് ചോദിച്ചു: ‘ഒരു സ്ത്രീക്ക് ഏറ്റവും കൂടുതല്‍ കടപ്പാട് ആരോടാണ്?’ അവിടുന്ന് പറഞ്ഞു: ‘ഭര്‍ത്താവിനോട്’ അവര്‍ ചോദിച്ചു: പുരുഷന് ഏറ്റവും കൂടുതല്‍ കടപ്പാട് ആരോടാണ്? പ്രവാചകന്‍ (സ) പറഞ്ഞു: ‘മാതാവിനോട്’ (ഹാകിം). സ്ത്രീയുടെ സ്വര്‍ഗ നരകങ്ങള്‍ തീരുമാനിക്കുന്നതില്‍ ഭര്‍ത്താവിനോടുള്ള സമീപനത്തിന് സാരമായ പങ്കുണ്ട്: ഒരിക്കല്‍ പ്രവാചകന്‍ ഒരു സ്വഹാബിവനിതയെ ഇപ്രകാരം ഉപദേശിക്കുകയുണ്ടായി: ‘ഭര്‍ത്താവ് നിന്റെ സ്വര്‍ഗവും നരകവുമാണ്’ (അഹ്മദ്, മജ്മഉസ്സവാഇദ്). )
ഭര്‍ത്താവിന്റെ വീട്ടില്‍
ഭര്‍ത്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കി വേണം ഭാര്യയുടെ ചുവടുവെപ്പുകള്‍. ഭര്‍ത്താവിന്റെ മനസ്സ് വായിച്ചെടുക്കുക. ആഹാരം, വസ്ത്രം, മെത്തയിലെ പങ്കാളിത്തം, രതി, ഭര്‍ത്താവിന്റെ സ്വകാര്യത, വ്യക്തിത്വം, അഭിരുചി, സാമൂഹികബന്ധങ്ങള്‍, വ്യക്തിബന്ധങ്ങള്‍, കുടുംബസാഹചര്യങ്ങള്‍, പൊതുപങ്കാളിത്തം, സാമ്പത്തിക സ്ഥിതി, അദ്ദേഹത്തെ അലട്ടുന്ന പ്രശ്നങ്ങള്, അദ്ദേഹത്തിന്റെ തിരക്കും ബദ്ധപ്പാടും, പ്രശ്നബാഹുല്യങ്ങള്‍, ഉത്തരവാദിത്തങ്ങള്‍ എല്ലാം പതുക്കെ പതുക്കെ മനസ്സിലാക്കാന്‍ ഭാര്യ ശ്രമിക്കണം.
തന്റെ ഭര്‍ത്താവ് ആരാണെന്നറിയാതെ അദ്ദേഹത്തിന്റെ താല്‍പര്യങ്ങളും അഭിലാഷങ്ങളും അറിയാന്‍ സാധിക്കുകയില്ലല്ലോ. പല ദാമ്പത്യങ്ങളും ആടിയുലയുകയും വീണുടയുകയും ചെയ്യുത് പരസ്പരം മനസ്സിലാക്കാന്‍ കഴിയാത്തതുകൊണ്ടാണ്. ഭര്‍ത്താവിന്റെ പ്രശ്നങ്ങളും പ്രയാസങ്ങളും ഉത്തരവാദിത്തങ്ങളുമെല്ലാം മനസ്സിലാക്കാന്‍ ശ്രമിക്കുക. ഒരു നല്ല ഭാര്യക്കേ ഭര്‍ത്താവിന്റെ മനസ്സറിഞ്ഞ് പെരുമാറാനും അദ്ദേഹത്തിന്റെ പൂര്‍ണതൃപ്തി കൈവരിക്കാനും സാധിക്കുകയുള്ളൂ. വിവാഹത്തിനുമുമ്പ് ദമ്പതിമാര്‍ തമ്മിലുള്ള അനുയോജ്യത (കഫാഅത്ത്) പരിഗണിക്കണമെന്ന് ഇസ്ലാം അനുശാസിച്ചതും ഇക്കാരണത്താലാണ്.
വിദ്യാസമ്പന്നനായ, ഭാവനയും കലാബോധവുമുള്ള ഒരു പുരുഷന്റെ ഭാര്യാപദവി ഏറ്റെടുക്കു സ്ത്രീ അദ്ദേഹത്തിന്റെ ഭാവനക്കനുസരിച്ച് ഉയരാന്‍ ശ്രമിക്കാതെ ഒരു കര്‍ഷകത്തൊഴിലാളിയുടെ ഭാര്യയെ പോലെ മൌനിയും നിഷ്ക്രിയയുമായിരുന്നാല്‍ ദാമ്പത്യജീവിതത്തില്‍ യാതൊരു സംതൃപ്തിയുമുണ്ടാവില്ല. ഭര്‍ത്താവും ഭാര്യയെക്കുറിച്ച് പഠിച്ച് വേണം പെരുമാറാന്‍. പ്രഥമരാത്രിയില്‍ തന്നെ വൈകാരികത്തള്ളിച്ചക്ക് വഴങ്ങുതിന് മുമ്പ് പരസ്പരം പരിചയപ്പെടാനും താല്‍പര്യങ്ങള്‍ അറിയാനും ബാധ്യതകള്‍ ചര്‍ച്ച ചെയ്യാനും തയ്യാറാവുകയും ശാരീരിക ബന്ധത്തിനു മുമ്പ് മാനസികബന്ധം ദൃഢീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുവര്‍ക്ക് ഈ രംഗത്ത് വിജയിക്കാന്‍ സാധിക്കും.
🌾المعرفة الاسلامية🌾
🌹ഇസ്ലാമീക വിജ്ഞാനം🌹
whatsapp no 00919746695894 - 00919562658660
No comments:
Post a Comment