. തിമിംഗിലത്തിന്റെ വയറ്റിൽ ഒരു പ്രവാചകൻ
നീനവ എന്ന രാജ്യത്തിലെ ജനങ്ങളെ ധാർമികതയിലേക്കു നയിക്കാൻ ദൈവം നിയോഗിച്ച പ്രവാചകശ്രഷ്ഠനായിരുന്നു യൂനുസ് നബി (അ). അദ്ദേഹവും അനുയായികളും ജറുസലേമിൽനിന്ന് നിനവ നഗരത്തിലേക്ക് യാത്രതിരിച്ചു. ചുട്ടുപൊള്ളുന്ന മരുഭൂമിയിലൂടെ ഒട്ടകപ്പുറത്തായിരുന്നു യാത്ര.
ഇടയ്ക്ക് വിശ്രമിച്ച് ദാഹവും വിശപ്പും ക്ഷിണവും മാറ്റി അവർ യാത്രതുടർന്നു. തങ്ങളുടെ കർമപാതയിൽ ദൃഢവിശ്വാസത്തോടെ ഉറച്ചുനില്ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി യൂനുസ്(അ) ഈടയ്ക്കിടെ തന്റെ അനുയായി സംഘത്തെ ഒാർമിപ്പിച്ചുകൊണ്ടിരുന്നു അന്തിമ വിജയം തങ്ങളുടേതായിരിക്കുമെന്ന് അദ്ദേഹം അവരെ ഉദ്ബോധിപ്പിച്ചു.
രണ്ടാം ദിവസം വൈകുമന്നരത്തോടെ അവർ നീനവയിലെത്തി ചേർന്നു . അവിടെ മലഞ്ചരിവിലെ ഒരു ഗുഹയിൽ അവർ താമസമാക്കി ഗുഹയ്ക്കു ചുറ്റും തഴച്ചുവളർന്നുനിന്നിരുന്ന ചെടികളിൽ നിന്ന് പഴങ്ങൾ ശേഖരിച്ച് അവർ വിശപ്പുതീർത്തു . തൊട്ടടുത്ത ഉറവയിൽ നിന്ന് അവർ വെളളം കൊണ്ടുവന്നു .
നീനവയിൽ പ്രബോധനം തുടങ്ങുന്നത് ആദ്യം അവിടത്തെ ജനങ്ങളെ മനസിലാക്കിയ ശേഷം മതിയെന്ന് യുനുസ് (അ)മും അനുചര ന്മാരും തീരുമാനിച്ചു . അതിനാൽ യൂനുസ് (അ) ഒരു യാചകന്റെ വേഷമണിഞ്ഞ് ഭിക്ഷയാചിച്ചു . അദ്ദേഹം രാജധാനിയിലെ ഭോജന ശാലയിൽ നിന്ന് പിച്ചക്കാർക്കു കൊടുക്കുന്ന ഭക്ഷണം വാങ്ങിക്കഴിച്ചു . പുതിയ യാചകൻ നിനവയിലെ തെരുവീഥികളിൽ ദിവസങ്ങളോളം അലഞ്ഞുനടന്നു . അദ്ദേഹം ആ നാട്ടിലെ ജനങ്ങളേയും അവരുടെ ജീവിതരീതിയെയും ധാർമികബോധത്തേയും കുറിച്ചു മനസിലാക്കി . ഒരു ദിവസം യാചകൻ പിച്ചച്ചട്ടിയുപേക്ഷിച്ച് ജനങ്ങളോട് അവരുടെ ഭാഷയിൽ സംസാരിച്ചു :
" സുഹൃത്തുക്കളെ , ഞാൻ ഒരു യാചകന്റെ വേഷത്തിൽ കുറച്ചു നാളുകളായി നിനവ നഗരം ഒട്ടാകെ ചുറ്റിസഞ്ചരിക്കുകയായിരുന്നു . ഈ നഗരം സാംസ്കാരികമായി ഏറെ അധഃപതിച്ചിരിക്കുന്നുവെന്നും ധാർമികമൂല്യങ്ങളുടെ ഒരംശംപോലും ഇവിടെയില്ലെന്നും എന്റെ സഞ്ചാരത്തിനിടയിൽ എനിക്കു മനസിലായി ഇവിടെ മനുഷ്യത്വം അസ്തമിച്ചു തുടങ്ങിയിരിക്കുന്നു . അതിനാൽ ഈ നഗരത്തെ നമുക്ക് പുതുതായി കെട്ടിപ്പടുക്കണം . "
യാചകന്റെ സംസാരം കേൾക്കാൻ വലിയൊരു ജനക്കൂട്ടം അവിടെ തടിച്ചുകൂടിയിരുന്നു . തങ്ങളുടെ നഗരത്തെക്കുറിച്ച് മോശമായ അഭിപ്രായം പറഞ്ഞ ആ വ്യദ്ധനു നേരെ ജനകൂട്ടം രോഷംപൂണ്ടു . അവരുടെ നിർബന്ധത്തിനു മുന്നിൽ തന്റെ പേരും തൊഴിലും യാചകന് വെളിപ്പെടുത്തേണ്ടി വന്നു . താനൊരു പ്രവാചകനാണെന്നും തന്റെ പേര് യൂനുസ് എന്നാണെന്നും അദ്ദേഹം ജനങ്ങളോടു പറഞ്ഞു . യൂനുസ്(അ) തുടർന്നു :
" നിങ്ങളെല്ലാവരും അല്ലാഹുവിൽ വിശ്വസിച്ച് അവന്റെ ആജ്ഞയ്ക്കനുസൃതമായി ജീവിക്കണം . അവനെയല്ലാതെ മറ്റാരെയും നിങ്ങൾ അനുസരിക്കരുത് . "
കൂട്ടത്തിൽനിന്ന് ഒരാൾ ചോദിച്ചു :
' ' അപ്പോൾ രാജാവിനെയാ ? "
`` രാജാവ് മനുഷ്യവർഗത്തിൽപെട്ടതാണ് . രാജാവിനെയും സൃഷ്ടിച്ചത് അല്ലാഹുവാണ് . അതിനാൽ രാജാധിരാജനായ അല്ലാഹുവിനെ മാത്രമേ നാം അനുസരിക്കാവു . "
ഇത് പറഞ്ഞു തീരും മുമ്പ് രാജാവിന്റെ ഭടൻമാർ യൂനുസ് നബി(അ)യെ മർദ്ദിച്ച് ബോധരഹിതനാക്കി . അവർ അദ്ദേഹത്തെ എടുത്ത് രാജാവിന്റെ മുന്നിൽ ഹാജരാക്കി . ബോധം തിരിച്ചു കിട്ടിയ യൂനുസ് നബി(അ) യോട് രാജാവ് , അപ്രകാരം സംസാരിച്ചതിന്റെ കാരണം തിരക്കി .
`` എന്നെ അല്ലാഹു അതിനു നിയോഗിച്ചതു കൊണ്ട് , ''
എന്നായിരുന്നു യൂനുസി(അ)ന്റെ മറുപടി . യൂനുസി(അ)നെ ഭ്രാന്താനെന്നു മുദ്രകുത്തിയ രാജാവിനെ സത്യ നിഷേധിയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു . കുപിതനായ രാജാവ് യൂനുസി(അ)നെ ഇരുട്ടുനിറഞ്ഞ ജയിലിലടച്ചു . യൂനുസ് (അ) അല്ലാഹുവിനോട് ഉള്ളുരുകി പ്രാർഥിച്ചു . ഒരു ദിവസം നിനവ രാജാവിന്റെ പ്രധാനമന്ത്രി , യൂനുസ് (അ) കിടന്നിരുതുന്ന ജയിലറ സന്ദർശിച്ചു . ഇരുണ്ട മുറിയിൽനിന്നു പുറത്തേക്കൊഴുകിയ അപൂർവ പ്രകാശധാരണി കണ്ട് പ്രധാനമന്ത്രി ആശ്ചര്യചകിതനായി . യൂനുസ് (അ) പ്രധാനമന്ത്രിയെ തന്റെയരികിൽ ക്ഷണിച്ചിരുത്തി ,
" എന്താണ് അങ്ങയിൽ നിന്നു പുറപ്പെടുന്ന ഈ പ്രകാശധാരണിയുടെ രഹസ്യം ? "
പ്രധാനമന്ത്രി സാകൂതം ചോദിച്ചു .
" ഇതു സത്യത്തിന്റെ വെളിച്ചമാണ് . പ്രപഞ്ചകർത്താവായ അല്ലാഹുവിനെ അറിയുകയെന്നതാണ് പരമമായ സത്യം . ഈ സത്യത്തിൽ അടിയുറച്ചു വിശ്വസിക്കുന്നവരുടെ മനസിൽ ഈ വെളിച്ചം എന്നും നിലനില്ക്കും . "
യൂനുസ് (അ) വിശദീകരിച്ചു . അല്ലാഹുവിന്റെ അനന്തമായ ശക്തിയെക്കുറിച്ച് പല കാര്യങ്ങളും യൂനുസ് (അ) പ്രധാനമന്ത്രിയെ പറഞ്ഞുകേൾപ്പിച്ചു . അവസാനം പ്രധാനമന്ത്രി ഉറക്കെ പ്രഖ്യാപിച്ചു :
" മഹാനായ യൂനുസി(അ)ന്റെ രക്ഷിതാവിൽ ഞാൻ വിശ്വസിക്കുന്നു . "
തനിക്കൊരു പുതിയ ശിഷ്യനെ കിട്ടിയതിൽ യൂനുസ് (അ) സന്തോ ഷിച്ചു . പ്രധാനമന്ത്രിയുടെ മനംമാറ്റത്തെക്കുറിച്ചറിഞ്ഞ രാജാവ് അദ്ദേ ഹത്തെ തുറുങ്കിലടച്ചു . പക്ഷേ പ്രധാനമന്ത്രി അതിൽ ദുഖിക്കുകയല്ല . സന്തോഷിക്കുകയാണ് ചെയ്തത് . യുനസ് (അ)ന്റെ കൂടെ തുറുങ്കിൽ കഴിയുന്നത് അപൂർവഭാഗ്യമായി പ്രധാനമന്ത്രി കരുതി പ്രധാനമന്ത്രിയുടെ പ്രതികരണം കേട്ട രാജാവ് പരിഭാന്തനായി അദ്ദേഹം ഉടനടി മറ്റു മന്ത്രിമാരെ വിളിച്ചു വരുത്തി ചർച്ചനടത്തി . ബുദ്ധിമാനായ പ്രധാനമന്ത്രിയെ വശീകരിച്ച വ്യക്തി അസാധാരണക്കാരായ തന്നെയായിരിക്കുമെന്ന് രാജാവ് അവസാനം സമ്മതിച്ചു . യൂനുസ് (അ) മറ്റുളളവരക്കുടി വശത്താക്കുന്നതിനു മുമ്പ് അദ്ദേഹത്തെ വെറുതെ വിടുകയാണ് ഉചിതമെന്ന് രാജാവിനു തോന്നി അല്ലെങ്കിൽ തന്റെ സിംഹാസനത്തിന് ഇളക്കം തട്ടിയക്കും യൂനുസ(അ)നെ രാജാവിന്റെ മുന്നിൽ ഹാജരാക്കി . അദ്ദേഹം മറ്റും പ്രതികളെപ്പോലെ രാജാവിനെ താണുവണയുകയുണ്ടായില്ല . അല്ലഹുവിന്റെ മുന്നിൽ മാത്രമേ മുട്ടുമടക്കു എന്നത് യനുസ് നബി(അ) ആദർശങ്ങളിൽപെട്ടതായിരുന്നു . രാജാവ് പറഞ്ഞു .
“ നമ്മുടെ മന്ത്രിമാരുടെ അഭിപ്രായം മാനിച്ച കൊണ്ട് നിന്നെ നാം വെറുതെ വിടുന്നു . എന്നാൽ നീയിനി നിന്‍റെ ആശയങ്ങള്‍ ഈ നാട്ടില്‍ ഒരിക്കലും പ്രചരിപ്പിച്ചുകൂടാ . ഈ ആജ്ഞ ലംഘിച്ചാല്‍ നിന്നെ ഞാൻ വധിക്കും . "
കൈയാമം അഴിച്ചു മാറ്റപ്പെട്ട യൂനുസ്(അ) ഒന്നും സംഭവിക്കാത്തവനെപ്പോലെ കൊട്ടാരത്തിൽനിന്ന് നടന്ന് തന്റെ അനുയായികൾ താമസിക്കുന്ന മലഞ്ചരിവിലെത്തിച്ചേർന്നു . അനുയായികൾ അദ്ദേഹത്തി ആലിംഗനം ചെയ്ത് അവരുടെ ആഹ്ലാദം അറിയിച്ചു . അന്നുരാത്രി ഉറക്കത്തിൽ യൂനുസ് നബി(അ)ക്ക് മലക്കിന്റെ അരുളപാടുണ്ടായി എന്തു ബുദ്ധിമുട്ടുസഹിച്ചും നീനവയിൽതന്നെ തന്റെ പ്രബോധനം തുടരണമെന്ന് അല്ലാഹു കല്പിച്ചിരിക്കുന്നു . - അനുയായികൾ തടയാൻ ശ്രമിചെങ്കിലും , അല്ലാഹുവിന്റെ കല്പന നിറവേറ്റാനായി അദ്ദേഹം നീനവയിലേക്കു പുറപ്പെട്ടു . നിനവ നഗരത്തിൽ തിരിച്ചെത്തിയ യൂനുസ(അ)നു ചുറ്റും ജനങ്ങൾ പരിഭ്രമത്തോടെ തടിച്ചുകൂടി . പ്രബോധനം നടത്തിക്കൊണ്ടിരുന്ന അദ്ദേഹത്തെ ജനങ്ങൾ കല്ലെറിഞ്ഞു വീഴ്ത്തി . ദേഹമാസകലമേറ്റ മുറി പ്പാടുകളിൽ നിന്നു രക്തമൊഴുകിയതു കണ്ട് യൂനുസ് (അ) പരിഭ്രാന്തനായി താൻ മരിക്കുമോ എന്നുപോലും അദ്ദേഹം ഭയപ്പെട്ടു . ഒരൊറ്റ മനുഷ്യ ജീവിയും അദ്ദേഹത്തെ തിരിഞ്ഞുനോക്കിയില്ല . യൂനുസ് തന്റെ അവശേഷിച്ച ജീവനും കൊണ്ട് അനുയായികൾ താമസിക്കുന്ന ഗുഹയിലെത്തി . ക്ഷീണവും പരിഭ്രമവും മാറിയപ്പോൾ യൂനുസ് (അ) പറഞ്ഞു :
“ നമുക്ക് ഈ ശപിക്കപ്പെട്ട നീനവയിൽനിന്നു സ്ഥലംവിടാം "
അനുയായികൾ ഈ അഭിപ്രായത്തെ സ്വാഗതം ചെയ്തു . അവർ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി . പെട്ടന്ന് നീനവാ നഗരത്തിനു മുകളിൽ കൂരിരുട്ടു വ്യാപിച്ചു . ഭയാനകമാംവിധം തുടർച്ചയായി ഇടിമുഴങ്ങി . പേടിച്ചരണ്ട ജനക്കൂട്ടം രാജധാനിയിലേക്കിരച്ചുകയറി . യൂനുസ് നബി(അ)യെ മർദ്ദിച്ചതിന്റെ ദൈവ കോപമാണ് ഈ വിപത്തിനു കാരണമെന്ന് അവിടെ കൂടിയിരുന്നവർ വിശ്വസിച്ചു . അതിനാൽ അദ്ദേഹത്തെ കണ്ടുപിടിച്ച് മാപ്പിരന്നാൽ ഈ വിപത്തിൽനിന്നു രക്ഷപ്പെടാൻ കഴിയുമെന്ന് അവർ തീരുമാനിച്ചു . എന്നാൽ യൂനുസിനെ തേടിപ്പിടിക്കാനുള്ള അവരുടെ ശ്രമം വിഫലമായി . ഭീതിദമായ ജനങ്ങൾ ഈ അവസരത്തിൽ ജയിലിൽ കഴിഞ്ഞിരുന്ന പ്രധാനമന്ത്രിയെക്കുറിച്ചോർത്തു . അദ്ദേഹം യൂനുസിന്റെ ഇന്നാട്ടിലെ ഏകശിഷ്യനാണല്ലോ . തങ്ങളെ ഈ വിപത്തിൽനിന്നു രക്ഷിക്കണമെന്നു രാജാവും പ്രജകളും ആ മഹാത്മാവിനോടു കേണപേക്ഷിച്ചു . -" നിങ്ങൾ സർവശക്തനായ അല്ലാഹുവിൽ പരിപൂർണമായി വിശ്വാസം അർപ്പിക്കുക . അവന്റെ സഹായത്തിനുവേണ്ടി യാചിക്കുക അവൻ നമ്മെ രക്ഷിച്ചേക്കും ,''
പ്രധാനമന്ത്രി പറഞ്ഞു . എല്ലാവരും പ്രധാനമന്ത്രിയുടെ പ്രാർഥന ഏറ്റുചൊല്ലി . ആശ്ചര്യകരമെന്നു പറയട്ടെ . സൂര്യൻ പ്രകാശിച്ചു . ഇടിമുഴക്കം നിലച്ചു . അന്തരീക്ഷം ശാന്തമായി . നീനവ നഗരവാസികൾ തങ്ങളെ വിപത്തിൽനിന്നു രക്ഷിച്ച അല്ലാഹുവിങ്കൽ പരിപൂർണമായും വിശ്വാസമർപ്പിച്ചു . ഈ സമയത്ത് യൂനുസ് നബി(അ)യും അനുയായികളും ടൈഗ്രീസ് നദീതീരത്തുകൂടെ യാത്രചെയ്യുകയായിരുന്നു . കുറെ ദൂരം പിന്നിട്ടപ്പോൾ ഒരു കപ്പൽ അവരുടെ ദൃഷ്ടിയിൽ പതിഞ്ഞു . അവർ കപ്പിത്താനോട് തങ്ങളെക്കൂടി കയറ്റാൻ അഭ്യർഥിച്ചു . കടലിൽ നങ്കുരമിട്ട കപ്പലിൽ എല്ലാവരും പണിപ്പെട്ട് നീന്തിക്കയറി . പക്ഷേ അവർ കപ്പലിൽ കയറിയതും കടലിൽ അലമാലകൾ ചീറിയടിക്കാൻ തുടങ്ങി . കപ്പൽ കാറ്റിലും കോളിലും പെട്ട് ആടിയുലഞ്ഞു . യാത്രക്കാർ പരി ഭ്രാന്തരായി - കുതിച്ചുപാഞ്ഞ കപ്പൽ ചീറിയടുക്കുന്ന ഒരു ചുഴിയുടെ വായിലേക്കാണ് ചെന്നുപതിച്ചത് . കപ്പൽ ചുഴിയിൽ കിടന്നു കറങ്ങി . പരിചയസമ്പന്നനായ കപ്പിത്താൻ തന്റെ കഴിവിന്റെ പരമാവധി ശ്രമിചെങ്കിലും കപ്പലിനെ വരുതിയിലാക്കാൻ അയാൾക്കായില്ല . സംഭ്രമചിത്തരായ യാത്രക്കാർ തങ്ങളെ രക്ഷിക്കാനായി അല്ലാഹുവിനോടു പ്രാർഥിച്ചു . എന്നിട്ടും പ്രയോജനമുണ്ടായില്ല . കപ്പൽ മുങ്ങിപ്പോകുമെന്ന് തീർച്ചയായി , കപ്പൽ ചുഴിയിൽ അകപ്പെടുന്നത് അതിൽ ഏതെങ്കിലും പാപികളുണ്ടായിരിക്കുന്നതു കൊണ്ടാണെന്നായിരുന്നു അക്കാലത്തെ വിശ്വാസം .
ഇത്തരത്തിൽ ജീവൻ അപായപ്പെടുത്തുന്ന അനുഭവം മുമ്പും ഉണ്ടായിട്ടുണ്ടെന്ന് അവർ ഓർമിച്ചു . അതിനാൽ അവർ പ്രഖ്യാപിച്ചു. ഏതോ ഒരു പാപി തീർച്ചയായും ഈ കപ്പലിലുണ്ട് . താൻ എന്തു പാപമാണ് ചെയ്തിരിക്കുന്നതെന്ന് ഓരോരുത്തരും മനസിൽ ആലോചിച്ചു . പക്ഷേ ആർക്കും ഒന്നും ഓർമ്മയിൽ തെളിഞ്ഞില്ല . എല്ലാവരും മൗനംപൂണ്ടു . കപ്പൽ മുങ്ങുമെന്ന കാര്യം കൂടുതൽ ബലപ്പെട്ടിരുന്നു . ഈ സമയത്ത് യൂനുസ് നബി(അ) ഉറക്കെ വിളിച്ചുപറഞ്ഞു :
" ഞാനാണ് പാപി . കപ്പലിന്റെ രക്ഷയ്ക്കായി എന്നെ കടലിലേക്കു വലിച്ചെറിയൂ . "
" അല്ല , താങ്കൾ പാപിയല്ലെന്ന് ഞങ്ങൾക്കറിയാം . താങ്കൾ ദൈവത്തിന്റെ പ്രവാചകനാണ് . ഇവിടെ കുറ്റവാളി മറ്റാരോ ആണ് ,''
കപ്പത്താൻ പറഞ്ഞു . " ഇത്രയും നല്ലൊരു വ്യക്തി നമുക്ക് കടലിലെറിഞ്ഞു കൂട. . അതിനാൽ നമുക്ക് നറുക്കിട്ടുകളയാം ''
മറ്റൊരാൾ അഭിപ്രായപ്പെട്ട കപ്പിത്താൻ പാപിയെ കണ്ടെത്താനുള്ള ശ്രമത്തിൽ നറുക്കിട്ടെടുത്തു. എല്ലാവരും പരിഭ്രമത്തിലും ടുത്തു . അത്ഭൂതത്തിലും ആഴ്ത്തി ക്കൊണ്ട് പാപിയെന്ന നറുക്ക് കിട്ടിയത് ആയത് യൂനുസ് നബി (അ)ക്കായിരുന്നു . യൂനുസ് നബി(അ) പറഞ്ഞു .
" അല്ലാഹുവിന്റെ കല്പനയും അനുമതിയും ഇല്ലാതെയാണ് ഞാൻ നിനവിലെ ജനങ്ങളെ ഉപേക്ഷിച്ചു പോയത് . യജമാനന്‍ എന്നെ ഏല്പിച്ച കാര്യം നിർവഹിക്കാതെ നിരാശനായി ഒളിച്ചാടി പ്പോന്ന അപരാധിയാണ് ഞാന്‍. ''
അന്നത്തെ സമ്പദായപ്രകാരം മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാന്‍ വേണ്ടി എല്ലാവരും കൂടി യൂനുസ് നബി(അ)യെ കടലിലേക്ക് എടുത്തെന്നറിഞ്ഞു . - യൂനുസ് നബി(അ) ഭീമാകാരനായ ഒരു തിമിംഗിലത്തിന്റെ വായിലേക്കാണ് ചെന്നുവീണത് . തിമിംഗിലം പ്രവാചകനെ വിഴാങ്ങി അദ്ദേഹം തിമിംഗിലത്തിന്റെ ഉദരത്തിലേക്ക് ഊളിയിട്ടു ഒരു ജയിലറ യിൽ കിടക്കുന്നതുപോലെ സുരക്ഷിതമായി അദ്ദേഹം അവിടെ കിടന്നു തനിക്ക് നല്ലൊരു ഇര കിട്ടിയാലോ എന്നു സന്തോഷിച്ച തിമിംഗിലത്തിന്റെ മുന്നിൽ ദൈവത്തിന്റെ മാലാഖമാരിൽ ഒരാള്‍ പ്രത്യക്ഷപ്പെട്ട് അശരീരിയായി പറഞ്ഞു
" നാം അവനെ നിനക്ക് ഭക്ഷണമാക്കിയിട്ടില്ല. മറിച്ച് നിന്നെ അവനുവേണ്ടി സുരക്ഷിതമായ വാസസ്ഥലമാക്കിയിരിക്കയാണ് അവനെ സ്വീകരിക്കുക അവന്‍റെ എല്ലൊടിക്കരുത് . ശരീരത്തിന് ഒരു പൊറല്‍ ഏല്‍ക്കയുമരുത്.
തിമിംഗിലത്തിന്റെ ഉദരത്തിലെ കനത്ത ഇരുട്ട് പ്രവാചകനെ ഭയപ്പെടുത്തി. തന്റെ അന്ത്യം അടുത്തുവെന്ന് അദ്ദേഹം കണക്കുകൂട്ടി . അദ്ദേഹത്തിന് അതിയായ വ്യസനവും ദുഃഖവും അനുഭവപ്പെട്ടു. തന്‍റെ യജമാനനായ അല്ലാഹുവിന്റെ പ്രീതി നഷ്ടപ്പെട്ടതിലായിരുന്നു അദ്ദേഹത്തിനു ദുഖം അദ്ദേഹം തന്റെ മുന്‍ചെയ്തികളെപ്പറ്റി ചിന്തിച്ച് പശ്ചാത്തപിച്ചു. നിനവയില്‍ നിന്ന് തിരിച്ചു പോരാന്‍ അല്ലാഹു തന്നോടാജ്ഞാപിച്ചിരുന്നില്ലെന്നും അത് തോന്നിച്ചത് പിശാചായിരുന്നെന്നും അദ്ദേഹത്തിനു ബോധ്യമായി കുറേ നേരം പശ്ചാത്തപിച്ചപ്പോൾ തിമിംഗിലത്തിന് ഉദരത്തില്‍ യൂനുസ്(അ) കത്തുന്ന ഒരു ദീപം പ്രത്യക്ഷപ്പെട്ടതായി കണ്ടു. ജീബ്രരില്‍(അ) എന്ന മാലാഖ മത്സ്യോദരത്തിൽ പ്രവേശിച്ചതായിരുന്നു അത് . പരസ്പരാഭിവാദനങ്ങൾക്കുശേഷം ജീബ്രീല്‍(അ) പറഞ്ഞു.
-" നിങ്ങളുടെ പശ്ചാത്താപം അല്ലാഹു സ്വീകരിച്ചിരിക്കുന്നു . നിങ്ങൾ വീണ്ടും നീനവയിലേക്കുതന്നെ പോവുക , "
മൂന്നാം ദിവസം തിമിംഗിലം വായ തുറന്നു . അത് സമുദ്ര തീരത്ത് വന്ന് യൂനുസ് നബി(അ)യെ കരയിലേക്കു പുറംതള്ളി .
നീനവനഗരത്തിലെത്തിയ യുനസ് നബി(അ)ക്ക് രാജാവും വിമോചിതനായ പ്രധാനമന്ത്രിയും ആഹ്ലാദചീത്തരായ ജനങ്ങളും കൂടി ഉജ്ജ്വലമായ വരവേല്പ് നല്കി . തന്റെ വിശ്വാസത്തെ സർവാത്മനാ പുല്കിയ ജനങ്ങളെക്കണ്ട് യൂനുസ് നബി (അ) ചാരിതാർഥനായി അദ്ദേഹം അല്ലാഹുവിനെ സ്തുതിച്ചു .
തെറ്റുപറ്റിയാൽ അതു സമ്മതിക്കുകയും അത് ആവർത്തിക്കുകയില്ലെന്നുറച്ച് അതിൽ പശ്ചാത്തപിക്കുകയും ചെയ്യുക മഹാന്മാരുടെ ലക്ഷണമാണ് . അത്തരക്കാരെ ദൈവം ആപത്തിൽനിന്നു രക്ഷിക്കുകയും സഹായിക്കുകയും ചെയ്യും. ഈ കഥയിൽ പ്രവാച കനായ യൂനുസ് നബി(അ)യാണ് ഇതിന് ഉത്തമോദാഹരണം.
No comments:
Post a Comment