കണ്ണിനു കുളിര്‍മ തരുന്ന മക്കളെ വാര്‍ത്തെടുക്കുവാന്‍
സന്താനങ്ങള്‍ അനുഗ്രഹമാണ്, നമ്മുടെ സന്താനങ്ങളെ നാം വളര്‍ത്തേണ്ടത് പോലെ വളര്‍ത്തിയാല്‍ അവരെ കൊണ്ട് നമ്മുക്ക് ഇഹലോകത്തും അതിലുപരി പരലോകത്തെക്കും ഉപകാരമുള്ളവരായി തീരും, “നമ്മുടെ ഇണകളില്‍ നിന്നും സന്താനങ്ങളില്‍ നിന്നും കണ്ണിനു കുളിര്‍മ തരണേ” എന്ന് പ്രാര്‍ത്ഥിക്കാന്‍ ഇസ്ലാം നമ്മോടു കല്പ്പിക്കുന്നു. ഇങ്ങനെ കണ്ണിനു കുളിര്‍മ തരുന്ന മക്കളെ വാര്‍ത്തെടുക്കുവാന്‍ സ്വാലിഹായ സാന്താനങ്ങളായി തീരാന്‍ മാതാപിതാക്കള്‍ തന്റെ സന്താനം ഉദരത്തില്‍ വളരാന്‍ തുടങ്ങുന്നത് മുതല്‍ ശ്രദ്ദയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്.
ഇസ്ലാമില്‍ ഒരു ഗര്‍ഭിണി യായ സ്ത്രീ യെ സംബന്ധിച്ചെടുത്തോളം തന്റെ ജീവിതം അലക്ഷ്യമായി നയിച്ച് കൂടാ, നിന്റെ ഉദരത്തില്‍ വളരുന്ന കുട്ടി നിന്റെ ജീവിത ചലനങ്ങളല്ലാം സ്വാധീനിക്കപെടുന്നുണ്ട്, അതിനാല്‍ ഗര്‍ഭിണികള്‍ മറ്റു സ്ത്രീകളെ അപേക്ഷിച്ച് അവളുടെ വാക്കുകള്‍, ചിന്തകള്‍, പ്രവര്‍ത്തികള്‍…. എല്ലാം വളരെ നിയന്ത്രിക്കണം, ആദ്യമായി ഒരു കുട്ടി ജനിച്ചു കഴിഞ്ഞാല്‍ നിര്‍വഹിക്കേണ്ടതായ കാര്യങ്ങളെ കുറിച്ച് മാതാപിതാക്കള്‍ ബോധവന്മാരായിരിക്കണം.
ആദ്യമായി കുട്ടി ജനിച്ചു കഴിഞ്ഞാല്‍ (പൊക്കിള്‍ കൊടി മുറിച്ചു മാറ്റിയ ശേഷം)
വലതു ചെവിയില്‍ ബാങ്കു കൊടുക്കുകയാണ് വേണ്ടത്.
1
ആരാണ് ബാങ്കു കൊടുക്കേണ്ടത്?
ബാങ്കു കൊടുക്കാന്‍ കുട്ടിയുടെ രക്ഷിതാവോ അല്ലെങ്കില്‍ ആ സമയത്ത് സമീപത്തുള്ള ആര്‍ക്കായാലും അത് നിര്‍വ്വഹിക്കാവുന്നതാണ്.
ബാങ്കു കൊടുത്തു കഴിഞ്ഞാല്‍ (വലതു ചെവിയില്‍ തന്നെ) സൂറത്ത് ഇഖ്ലാസ് ഓതികൊടുക്കണം
2
അതിനു ശേഷം താഴെ പറയുന്ന ആയത്ത് ഓതികൊടുക്കണം
اني اعيذها بك و ذريتها من الشيطان الرجيم
(എന്റെ ഈ സന്താനത്തെയും അതിലു×ണ്ടാകുന്ന സന്താനത്തെയും നീ പൈശാചിക ബാധയില്‍ നിന്ന് കാക്കണേ….)
മറിയം ബീവി (റ) യെ ഉമ്മയാകുന്ന ഹന്നത്ത് ബീവി (റ) പ്രസവിച്ചപ്പോള്‍
ആദ്യം പറഞ്ഞ തിരുവചനമാണിത്.
അതിനു ശേഷം സൂറത്ത് ഖദര്‍ ഓതികൊടുക്കണം
4
പിന്നീട് ഇടതു ചെവിയില്‍ ഇഖാമത്തു കൊടുക്കണം
5
അടുത്തത് കുട്ടിക്ക് മധുരം കൊടുക്കണം
ഏറ്റവും ഉത്തമമായത് ഈന്തപ്പഴം കൊടുക്കലാണ് അതില്ലെങ്കില്‍ കരക്കയാണ് ഉത്തമം , അതും കിട്ടിയില്ലെങ്കില്‍ തേന്‍ കൊടുക്കണം ഇതൊന്നും ഇല്ലെങ്കില്‍ തീയില്‍ ഉണ്ടാക്കാത്ത മധുരപലഹാരമാണ് കൊടുക്കേണ്ടത്.
കുട്ടിക്ക് മധുരം ആര് കൊടുക്കണം?
സ്വാലിഹായ ഒരു പുരുഷനാണ് കുട്ടിക്ക് മധുരം കൊടുക്കേണ്ടത്.
കുട്ടിക്ക് മധുരം എങ്ങനെ കൊടുക്കണം?
ഈന്തപ്പഴത്തിന്റെ ഒരു ചീളെടുത്തു കൊണ്ട് സ്വാലിഹായ
മനുഷന് ചവച്ചു അത് മൃദുവാക്കിയ ശേഷം അയാളുടെ ആ മധുരമുള്ള
ഉമുനീരാണ് കുട്ടിക്ക് നല്‍കേണ്ടത്.
മുലപ്പാല്‍ കൊടുക്കുമ്പോള്‍ :
പ്രസവം കഴിഞ്ഞാല്‍ ആദ്യമായി മാതാവില്‍ നിന്ന് മഞ്ഞ നിറത്തിലുള്ള കൊളസ്ട്രം അടങ്ങിയ പാലാണ് വരിക, ഇതിനെ അറബിയില്‍ ലബഅ’ എന്നാണ് പറയുക. അത് കുട്ടിക്ക് കൊടുക്കല്‍ നിര്‍ബന്ധമാണ്, സാധാരണ അജ്ഞത മൂലം ഇത് പിഴഞ്ഞു കളയാറാണ് പതിവ്. ഇരുന്നു കൊണ്ടായി രിക്കണം കുട്ടിക്ക് മുലകൊടുക്കേണ്ടത്, ബിസ്മി ചൊല്ലി കൊണ്ട്
വലതു കൊണ്ട് തുടങ്ങണം, ഹംദു കൊണ്ട് അവസാനിപ്പിക്കുകയും വേണം
ഏഴാം ദിവസം:
ഏഴാം ദിവസം രാവിലെ തന്നെ കുട്ടിക്ക് പേര് വിളിക്കണം അതിനു ശേഷം അഖീഖ അറുക്കണം അതിനു ശേഷം മുടി കളയണം
അഖീഖ അറുക്കല്‍:
അഖീഖ അറുക്കല്‍ വളരെ പുണ്യമായ കര്‍മ്മമാണ്
(“ഒരു പിതാവ് തന്റെ കുട്ടിക്ക് വേണ്ടി അഖീഖ അറുക്കാതിരുന്നാല്‍ ആ കുട്ടി തന്റെ പിതാവിന് വേണ്ടി ശഫാഅത്ത് ചെയ്യില്ലെന്ന്” നബി (സ) പറഞ്ഞിട്ടുണ്ട്.) എന്തെങ്കിലും കാരണത്താല്‍ പിതാവിനു ആ കര്‍മ്മം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍,
പിന്നീട് ആ മകന് അവന്നു വേണ്ടി തന്നെ അഖീഖ അറുക്കാവുന്നതാണ്. ഇനി ഒരാള്‍ ഉളുഹിയ്യത്തു അറുക്കുന്നതിലേക്കുള്ള ഓഹരിയില്‍ അഖീഖയുടെ നിയ്യത്ത് കൂടി കരുതിയാല്‍ സുന്നത്ത് വീടുന്നതാണ്.
ആദ്യമായി പഠിപ്പിക്കേണ്ടത്:
ആദ്യമായി പഠിപ്പിക്കേണ്ടത് നമ്മുടെ നേതാവായ മുത്ത് മുസ്തഫാ (സ) തങ്ങളുടെ പേരായിരിക്കണം. കുട്ടിക്ക് വേണ്ട മത-ഭൗതിക വിദ്യാഭ്യാസം നല്കി വളര്‍ത്തികൊണ്ടു വരണം.
🌾المعرفة الاسلامية🌾
🌹ഇസ്ലാമീക വിജ്ഞാനം🌹
whatsapp no 00919746695894 - 00919562658660
No comments:
Post a Comment