ഇസ്‌തിഖാറത്ത് നിസ്‌കാരം


പവിത്രതയുള്ള ഒരു സുന്നത്ത് നിസ്‌കാരമാ‍ണിത്. എന്ത് പ്രവൃത്തി ഉദ്ദേശിച്ചാലും അത് തനിക്കു ഗുണകരമാണോ അല്ലയോ എന്നറിയാനാണീ സുന്നത്ത് നിസ്‌കാരം.


ഞാന്‍ ഇസ്‌തിഖാറത്ത് നിസ്‌കരിക്കുന്നുവെന്നാണ് നിയ്യത്ത്.


ഒന്നാം റക്‌അത്തില്‍ ഫാതിഹക്ക് ശേഷം കാഫിറൂന സൂറത്തും രണ്ടാമത്തേതില്‍ സൂറത്തുല്‍ ഇഖ്‌ലാസും പാരായണം ചെയ്യണം.


സലാം വീട്ടിയതിനു ശേഷം , ഹംദും സ്വലാത്തും ചൊല്ലി താഴെയുള്ള ഇമാം ബുഖാരി ( رحمه الله ) റിപ്പോര്‍ട്ട് ചെയ്ത പ്രാര്‍ത്ഥന നടത്തുക.



اَللَّهُمَّ إِنِّي أَسْتَخِيرُكَ بِعِلْمِكَ ، وَأَسْتَقْدِرُكَ بِقُدْرَتِكَ ، وَأَسْأَلُكَ مِنْ فَضْلِكَ الْعَظِيمْ ، فَإِنَّكَ تَقْدِرُ وَلاٰ أَقْدِرُ ، وَتَعْلَمُ وَلاٰ أَعْلَمُ ، وَأَنْتَ عَلاّٰمُ الْغُيُوبْ . اَللّٰهُمَّ إِنْ كُنْتَ تَعْلَمُ أَنَّ هٰذَا الْأَمْرَ خَيْرٌ لِي فِي دِينِي وَمَعٰاشِي وَعٰاقِبَةِ أَمْرِي فَاقْدُرْهُ لِي ، وَيَسِّرْهُ لِي ، ثُمَّ بٰارِكْ لِي فِيهِ . وَإِنْ كُنْتَ تَعْلَمُ أَنَّ هٰذَا الْأَمْرَ شَرٌّ لِِي فِي دِينِي وَمَعٰاشِي وَعٰاقِبَةِ أَمْرِي فَاصْرِفْهُ عَنِّي وَاصْرِفْنِي عَنْهُ ، وَاقْدُرْ لِي الْخَيْرَ حَيْثُ كٰانَ ثُمَّ رَضِّنِي بِهِ




അര്‍ത്ഥം : അല്ലാഹുവേ ! നിന്റെ അറിവ് മുന്‍ നിറുത്തി നിന്നോട് ഞാന്‍ നന്മ ചോദിക്കുന്നു. നിന്റെ കഴിവ് മുന്‍ നിറുത്തി നിന്നോട് ഞാന്‍ കഴിവ് ചോദിക്കുന്നു. നിന്റെ മഹത്തായ ഔദാര്യവും നിന്നോട് ഞാന്‍ ചോദിക്കുന്നു. എന്തുകൊണ്ടെന്നാല്‍ നീ എല്ലാറ്റിനും കഴിവുള്ളവനാകുന്നു. എനിക്കൊരറിവുമില്ല. നീ അദൃശ്യങ്ങളെല്ലാം നന്നായി അറിയുന്നവനാണ്. അല്ലാഹുവേ ! ഇക്കാര്യം എന്റെ ദീനിലും ദുന്‍യാവിലും ജീവിതത്തിലും എന്റെ കാര്യങ്ങളുടെ അന്ത്യഘട്ടത്തിലും എനിക്ക് ഗുണകരമാണെന്നു നീ അറിയുന്നുവെങ്കില്‍ അതെനിക്കു നീ വിധിക്കുകയും ,സൌകര്യപ്പെടുത്തുകയും അതിലെനിക്ക് ഗുണം വര്‍ദ്ധിപ്പിക്കുകയും ചെയ്യേണമേ,. ഇനി ഇക്കാര്യം എന്റെ ദീനിലും ദുന്‍യാവിലും ജീവിതത്തിലും കാര്യങ്ങളുടെ അന്ത്യഘട്ടത്തിലും എനിക്ക് ദോഷകരമാണെന്നാണ് നീ അറിയുന്നതെങ്കില്‍ എന്നില്‍ നിന്ന് അതിനെയും അതില്‍ നിന്ന് എന്നെയും നീ അകറ്റിക്കളയേണമേ. നന്മ എവിടെയാണെങ്കിലും അതെനിക്കു വിധിക്കുകയും അതിലെനിക്ക് തൃപ്‌തി നല്‍കുകയും ചെയ്യേണമേ.

നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും   ഗുരുവര്യന്മാരേയും  അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ  ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക .   അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ  whatsapp GROUP no . 00919746695894


വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് . നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍

No comments:

Post a Comment