ഈ ലക്ഷണങ്ങളുണ്ടോ ... ? എങ്കിൽ നിങ്ങളൊരു നല്ല ഭർത്താവാണ്.




ഈ ലക്ഷണങ്ങളുണ്ടോ ... ? എങ്കിൽ നിങ്ങളൊരു നല്ല ഭർത്താവാണ്.



ലോകത്തിൽ ' എല്ലാ പെണ്ണുങ്ങൾക്കും ( ഭാര്യമാർ ) തന്റെ ഭർത്താവിനെക്കുറിച്ച് നൂറ് നൂറ് സ്വപ്നങ്ങളും ആഗ്രഹങ്ങളുമുണ്ടാകും .
 സമയവും കാലവും അനുസരിച്ച് ഈ ആഗ്രഹങ്ങൾ മാറിക്കൊണ്ടേയിരിക്കും .
 എങ്കിലും സ്ത്രീകൾ തന്റെ ഭർത്താവിനു വേണമെന്നാഗ്രഹിക്കുന്ന ചില പ്രധാനപ്പെട്ട ഗുണങ്ങൾ . 

1 , സാമ്പത്തിക ഭദ്രതയുള്ള ഭർത്താവിനെ ഭാര്യ കൂടുതൽ ബഹുമാനിക്കുന്നു . 
തന്റെ ഭർത്താവ് സാമ്പത്തികമായി സ്വയം പര്യപ്തനാണെന്നതും കുടുംബം നോക്കാൻ കെൽപ്പുളവാണെന്നുമുളള ചിന്ത സ്ത്രീയെ കൂടുതൽ വിധേയത്വമുള്ളവളാക്കും .

 2 , കുടുംബത്തിലെ പൊതുവായ കാര്യങ്ങളിൽ തീരുമാനം എടുക്കുന്നതിന് മുമ്പ് ഭാര്യയുടെ അഭിപ്രായം ചോദിക്കുക .
 ഇത് അവരിൽ ഭർത്താവ് തന്നെ അംഗികരിക്കുന്നു എന്ന ചിന്ത വളർത്തും . 

3. സത്യസന്ധനായ ഭർത്താവിനെ ഏതു പ്രതിസന്ധിയിലും ഭാര്യ പിന്തുണയ്ക്കും 
എന്നാൽ അസത്യങ്ങൾ ഒഴിവാക്കുക . 
അതവരേ കൂടുതൽ പ്രകോപിപ്പിക്കാനേ ഉപകരിക്കു . 

4 , ദീർഘദൃഷ്ടിയോടെ കാര്യങ്ങൾ ചെയ്യുക .
 ഭാര്യാഭർത്താക്കന്മാർക്കിടയിൽ എപ്പോഴും ഒരു കെമിസ്ട്രി ഉണ്ടാകും .
 മനസിൽ ചിന്തിക്കുന്ന കാര്യം മാനത്തുകാണാൻ കഴിയുന്ന ഭർത്താവ് എപ്പോഴും ഉത്തമനായിരിക്കും.

5 , തെറ്റുസംഭവിച്ചാൽ ഭാര്യയോടു ക്ഷമ പറയുക . 
അവൾ അത് ആഗ്രഹിക്കുന്നില്ലെങ്കിലും അവരുടെ മനസിൽ നിങ്ങളോടുള്ള സ്നേഹവും ബഹുമാനവും വർധിപ്പിക്കും . 

6 , സുഹൃത്തുക്കളോടൊപ്പം ആഘോഷിക്കുമ്പോഴും കുടുംബത്തിനു നൽകേണ്ട സമയം പൂർണ്ണമായും അവർക്ക് നൽകുന്നവരാകുക . 
ഭാര്യ തനിച്ചായിരിക്കുമ്പോൾ അവൾക്ക് കൂട്ടായിരിക്കുക . 

7 , അരസികനായ ഭർത്താവ് ജീവിതകാലം മുഴുവനുളള ബോറഡിക്ക് കാരണമാകും .
 അനുയോജ്യമായ സമയത്ത് യോജിക്കുന്ന തമാശ പറയുന്നത് ഭാര്യമാർ നന്നായി ആസ്വദിക്കും . 
എന്നാൽ അശ്ലീലം നിറഞ്ഞ തമാശകൾ നിങ്ങളുടെ വിലകുറക്കും കുടുംബത്തിൽ മാത്രമല്ല സമൂഹത്തിലും   .

 8 , ഒരു നല്ല ഉപ്പയായിരിക്കുക . 
ഒരു ഉമ്മയുടെ ഏറ്റവും വലിയ സ്വകാര്യ അഹങ്കാരം ഭർത്താവ് മികച്ച ഉപ്പയാകുമ്പോഴാണ് .
 എപ്പോഴും അവർ ആഗ്രഹിക്കുന്നത് തന്റെ മക്കളോട് ഉപ്പയെ കണ്ടു പഠിക്കു എന്നു പറയാനാണ് . 

9 , എല്ല അവസരങ്ങളിലും ബുദ്ധിമാനായ ഒരു ഭർത്താവിനെയാണ് സ്ത്രീകൾ പരിഗണിക്കുന്നത് . 

10 , വൈകാരികമായ കരുതലും ശാരീരികമായ സംരക്ഷണവും നൽകുക .
 ഭാര്യയുടെ മാതാപിതാക്കൾക്കിടയിൽ നല്ലകുട്ടി ആയിരിക്കുക . 

11 , അവളുടെ ജോലിയെ പിന്തുണയ്ക്കുക .
 കൂടാതെ സാമ്പത്തിക പിന്തുണ ആവശ്യമുള്ളപ്പോൾ അറിഞ്ഞു സഹായിക്കുക .

12 , സാഹചര്യം അനുസരിച്ച് റൊമാന്റിക്കാകുക . 

13 , സന്തോഷങ്ങളും സങ്കടങ്ങളും ക്ഷമയോടെ കേൾക്കാൻ തയാറാകുക . 

14 , മറ്റുളളവരിൽ നിന്ന് വ്യത്യസ്തനാകുക .
 ഭർത്താവിന്റെയും ഭാര്യയുടെയും സ്വഭാവവും ശീലങ്ങളുമാണ് മനോഹരമായ ഒരു ജിവിതത്തിന്റെയും സത്സ്വഭാവികളായ കുട്ടികളുടെയും അടിസ്ഥാനം . 
ഒരു നല്ല ഭർത്താവിന് മികച്ച ഉപ്പയാകാനും ഉത്തരവാദിത്വ ബോധമുള്ള പൗരനാകാനും കഴിയും ,
 അതുപോലെ തന്നെ സ്ത്രീകൾക്കും .
 സമാധാനാന്തരീക്ഷമുള്ള കുടുംബമാണ് ഒരു മികച്ച സമൂഹത്തിന്റെ അടിസ്ഥാനമെന്ന് തിരിച്ചറിയുക .



നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും   ഗുരുവര്യന്മാരേയും  അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ  ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക .   അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ 
꧁📚المعرفة الاسلام 📚꧂
whatsapp group no.
00919746695894 
00919562658660

വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് . 
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍)

No comments:

Post a Comment