🌷ബറാഅത്ത് രാവ്🌷
ശഅ്ബാനിലെ പതിനഞ്ചാം രാവാണ് ' ബറാഅത്ത് രാവ് . ഈ രാവിന് പുണ്യവും പവിത്രതയുമുണ്ടെന്ന് വിശുദ്ധ ഖുർആനും ഹദീസുകളും വ്യക്തമാക്കുന്നു . ഖുർആനിലെ 44 -ാം അധ്യായത്തിലെ മൂന്നാം സൂക്തം പരാമർശിക്കുന്ന അനുഗൃഹീത രാവ് ( ലൈലത്തുൽ മുബാറക ) കൊണ്ട് വിവക്ഷിക്കപ്പെടുന്നത് ബറാഅത്ത് രാവാണെന്ന് നിരവധി ഖുർആൻ വ്യാഖ്യാതാക്കൾ വിശദീകരിച്ചിട്ടുണ്ട് . ബറാഅത്ത് രാവിന്റെ ശ്രേഷ്ഠത വിവരിച്ച് കൊണ്ട് ഇമാം റാസി ( റ ) രേഖപ്പെടുത്തുന്നു : അഞ്ച് സിവിശേഷതകൾ ബറാഅത്ത് രാവിനുണ്ട് . ഒന്ന് , യുക്തിപൂർണമായ എല്ലാ കാര്യങ്ങളും അതിൽ തീരുമാനിക്കപ്പെടും . അല്ലാഹു പറയുന്നു . " യുക്തിപൂർണമായ എല്ലാ കാര്യങ്ങളും അതിൽ തീരുമാനിക്കപ്പെടും " ( സൂറത്തുൽ ദുഖാൻ 4 ) രണ്ട് , ബറാഅത്ത് രാവിലെ ആരാധനകൾ
അതിവിശിഷ്ടമാണ് . നബി ( സ ) പറയുന്നു . ബറാഅത്ത് രാവിൽ കൂടുതൽ നിസ് കരിക്കുന്നവർക്ക് മലക്കുകൾ പാപമോചനമർഥിക്കും . സ്വർഗം കൊണ്ട് സന്തോഷവാർത്തയറിയിക്കും . ആപത്തുകളിൽ നിന്ന് അവനെ രക്ഷപ്പെടുത്തും . പിശാചിന്റെ ചതിപ്രയോഗങ്ങളിൽ നിന്ന് അവനെ തട്ടിമാറ്റും . മൂന്ന് , ബറാഅത്ത് രാവിൽ അല്ലാഹുവിന്റെ അനുഗ്രഹം വർഷിക്കും . നബി ( സ ) പറയുന്നു . കൽബ് ഗോത്രക്കാരുടെ ആടുകളുടെ രോമത്തിന്റെ എണ്ണമനുസരിച്ച് ഈ രാത്രിയിൽ ( ബറാഅത്ത് രാവിൽ ) അല്ലാഹു എന്റെ സമുദായത്തിന് അനുഗ്രഹം ചൊരിയും . നാല് , പ്രത്യേകം പാപമോചനം നൽകപ്പെടും . നബി ( സ ) പറയുന്നു . ബറാഅത്ത് രാവിൽ എല്ലാ മുസ്ലിംകൾക്കും അല്ലാഹു ദോഷങ്ങൾ പൊറുത്തു കൊടുക്കും . വ അഞ്ച് വിഭാഗം ആളുകൾക്കൊഴികെ . മദ്യപാനം ശീലമാക്കിയവൻ , മ വദ്വേഷവും പേറി നടക്കുന്നവൻ , വ്യഭിചാരം പതിവാക്കിയവൻ , മാതാപിതാക്കളെ വെറുപ്പിച്ചവൻ , ജോത്സ്യൻ കൂടോത്രക്കാരൻ എന്നിവരാണവർ . അഞ്ച് , നബി ( സ ) തങ്ങൾക്ക് സമുദായത്തിന് ശിപാർശ പറയാനുള്ള അധികാരം പൂർണമായി നൽകപ്പെട്ട ദിവസമാണിത് .
ശഅ്ബാൻ പതിമൂന്നിന് ശിപാർശക്കുള്ള മൂന്നിലൊന്ന് അധികാരവും 14 ന് മൂന്നിൽ രണ്ട് അധികാരവും 15 ന് പൂർണ അധികാരവും നബി ( സ ) തങ്ങൾക്ക് നൽകുകയായിരുന്നു . ഇതിനായി പ്രസ്തുത മൂന്ന് രാവുകളിലും നബി ( സ ) ഏറെ സമയം പ്രാർഥിച്ചിരുന്നതായും ഹദീസിൽ കാണാം . പ്രമുഖ കർമ ശാസ്ത്ര പണ്ഡിതനായ ഇബ്നു ഹജറിൽ ഹൈതമി ( റ ) തന്റെ ' ഫതാവൽ കുബ് റ ' യിൽ പറയുന്നു . ബറാഅത്ത് രാവിന് മഹത്വമുണ്ടെന്ന കാര്യം തീർച്ചയാണ് . ആ രാവിൽ പ്രാർഥനക്ക് ഉത്തരം ലഭിക്കും . പാപങ്ങൾ പൊറുക്കപ്പെടും . അതു കൊണ്ടാണ് ബറാഅത്ത് രാവിൽ പ്രാർഥനക്കുത്തരം ലഭിക്കുമെന്ന് ഇമാം ശാഫിഈ ( റ ) വ്യക്തമാക്കിയത് . 2 1 1 1 ബറാഅത്ത് എന്ന പദത്തിനർഥം ' മോചനം ' എന്നാണ് . നരക ശിക്ഷക്കർഹരായ നിരവധി അടിമകളെ ആരാവിൽ അല്ലാഹു മോചിപ്പിക്കുമെന്നതുകൊണ്ടാണ് പ്രസ്തുത രാവിന് ബറാഅത്ത് അഥവാ മോചനത്തിന്റെ രാവ് എന്ന പേര് വന്നത് . ലൈലതുർറഹ്മ ( കാരുണ്യത്തിന്റെ രാവ് ) ലൈലതുൽ മുബാറക്ക ( അനുഗൃഹീത രാവ് ) എന്നീ പേരുകളിലും ബറാഅത്ത് രാവ് അറിയപ്പെടുന്നു . ബറാഅത്ത് രാവിന്റെ മഹത്വങ്ങൾ സൂചിപ്പിക്കുന്ന നിരവധി ഹദീസുകൾ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് . ഇബ്നു ഉമർ ( റ ) നിവേദനം : നബി ( സ ) പറഞ്ഞു . അഞ്ച് രാവുകളിലെ പ്രാർഥനക്ക് ഉത്തരം ലഭിക്കാതിരിക്കില്ല .
വെള്ളിയാഴ്ച രാവ് , റജബ് മാസം ഒന്നാം രാവ് , ലൈലത്തുൽ ഖദ്ർ , പെരുന്നാൾ രാവ് , ബറാഅത്ത് രാവ് എന്നിവയാണത് . ആഇശാ ബീവി ( റ ) വിൽ നിന്ന് നിവേദനം . ഒരിക്കൽ നബി ( സ ) എന്നോട് ചോദിച്ചു . " ആഇശാ , ശഅ്ബാൻ പതിനഞ്ചിന്റെ മഹത്വം അറിയുമോ ? ഞാൻ പറഞ്ഞു : എനിക്ക് പറഞ്ഞു തന്നാലും . ഉടനെ നബി ( സ ) വിശദീകരിച്ചു . " ഈ വർഷം ജനിക്കുന്നവരും മരിക്കുന്നവരുമായ എല്ലാ മനുഷ്യരെയും ആ രാവിൽ നിശ്ചയിക്കപ്പെടും . മനുഷ്യരുടെ കർമങ്ങൾ ആ രാവിൽ സ്വീകരിക്കപ്പെടും . അവരുടെ ഭക്ഷണങ്ങൾ അതിൽ ഇറങ്ങുകയും ചെയ്യും . ( ബൈഹഖി ) ബറാഅത്ത് രാവിൽ ഇശാഅ് മഗ് രിബിനിടയിൽ മൂന്ന് യാസീൻ ഓതി ദുആ ചെയ്യുന്നത് മുമ്പ് കാലം മുതലേ നടന്നുവരുന്ന പുണ്യ കർമമാണ് . നല്ലൊരു രാവ് എന്ന നിലയിലും യാസീൻ ഓതി ദുആ ചെയ്താൽ പെട്ടെന്ന് ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയിലുമായിരിക്കണം മുൻഗാമികൾ ഇത് പതിവാക്കിയത് . ആദ്യത്തെ യാസീൻ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടിയും രണ്ടാമത്തേത് സമ്പത്ത് , സന്താനങ്ങൾ , വീട് , കുടുംബം എന്നിവയിലെല്ലാം ഐശ്വര്യമുണ്ടാകാൻ വേണ്ടിയും മൂന്നാമത്തേത് അവസാനം നന്നാകാനും വിശ്വാസത്തോടെ മരിക്കാനും എന്ന് കരുതിക്കൊണ്ടാണ് പാരായണം ചെയ്യേണ്ടത് . ആയുസ്സ് , ഭക്ഷണം ,
മറ്റനുഗ്രഹങ്ങൾ എന്നിവയെല്ലാം കണക്കാക്കപ്പെടുന്ന ബറാഅത്ത് രാവിൽ പ്രസ്തുത കാര്യങ്ങൾ സഫലമാകുന്നതിന് വേണ്ടി പ്രത്യേകം പ്രാർഥിക്കുക എന്നത് എന്തുകൊണ്ടും പ്രസക്തമാണ് . ബറാഅത്ത് രാവ് പരാമർശിക്കപ്പെടുന്ന ഖുർആനിലെ അധ്യായമാണ് സൂറത്തുദ്ദഖാൻ . അതുകൊണ്ടു തന്നെ ബറാഅത്ത് രാവിൽ പ്രസ്തുത സൂറത്ത് മുൻഗാമികൾ പതിവാക്കുകയും പതിവാക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു .
لَا إِلَهَ إِلَّا أنْـت سُـبْحانَكَ إِنِّي كُنْـتُ مِنَ الظّـالِميـن
' ലാ ഇലാഹ ഇല്ലാ അൻത സുബ്ഹാനക ഇന്നീ കുൻതു മിനല്ലാലിമീൻ '
എന്ന ദിക്സർ ബറാഅത്ത് രാവിൽ കൂടുതലായി ചൊല്ലുന്ന പക്ഷം ആ വർഷം എല്ലാ ആപത്തുകളിൽ നിന്നും അല്ലാഹു അവന് രക്ഷ നൽകുമെന്നും കടങ്ങൾ വീടുമെന്നും പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട് . ശഅബാൻ 15ന് പകൽ നോമ്പനുഷ്ഠിക്കൽ സുന്നത്താണ് . ഇമാം റംലി ( റ ) ഫതാവയിൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട് . " ശഅ്ബാൻ പകുതിയുടെ രാത്രിയിൽ നിങ്ങൾ നിസ്കരിക്കുകുയും അതിന്റെ പകലിൽ നോമ്പനുഷ്ഠിക്കുകയും ചെയ്യുക " ( ഇബ്നു മാജ ) . ചുരുക്കത്തിൽ ബറാഅത്ത് രാവും തുടർന്ന് വരുന്ന പകലും ആരാധനാകർമങ്ങൾ കൊണ്ട്
ധന്യമാക്കാനും അല്ലാഹുവിലേക്ക് കൂടുതൽ അടുക്കാനും പ്രമാണങ്ങൾ നയെ പ്രോത്സാഹിപ്പിക്കുന്നതാണിവിടെ കാണാൻ കഴിയുന്നത് .
ഇത് പോലുള്ള മെസ്സേജുകൾക്ക് സമീപ്പിക്കുക അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ whatsapp no . 0091974669894
വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ്
അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചുകൊണ്ടിരിക്കും
ഈ വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്യാൻ മറക്കരുത് . നാഥൻ തൌഫീഖ് നൽകട്ട -
ആമീൻ
നിങ്ങൾക്ക് ഈ പോസ്സ് ഇഷ്ടമായെങ്കിൽ ദയവായി ഷെയർ ചെയ്ത് തു പരമാവധി പ്രചരിപ്പിക്കുക . പകർന്നു കൊടുക്കുന്ന വിജ്ഞാനം പരമ പുണ്യമത്രേ . . .
☆☆☆☆☆☆☆☆☆☆☆☆☆☆
ബറാഅത്ത് രാവിൽ ചെയ്യേണ്ട കാര്യങ്ങൾ
https://chat.whatsapp.com/GteyWhNzwAp2pS8q4R32UY
മഗ്‌രിബിന് ശേഷമായി 3 യാസീൻ ഓതുക
1) അല്ലാഹുﷻവിന്റെ പൊരുത്തത്തിലായി ദീർഘായുസ്സ് ലഭിക്കാൻ.
2) ഭക്ഷണത്തിൽ ബറകത്ത് ലഭിക്കാൻ.
3) ഈമാനോടെയുള്ള മരണം ലഭിക്കാൻ
ശേഷം سورة الدخان ഓതുക.
ശേഷം...
اَللـَّهُمَّ إِنـَّكَ حَلِيمٌ ذُواَنَاةٍ لَاطَاقَةَ لـَنَا فَاعْفُ عَنـَّا بِحِلْمِكَ يَااللهُ بِرَحْمَتِكَ يَااَرْحَمَ الرَّاحِمِينَ Ο
(70 പ്രാവശ്യം ചൊല്ലുക)
ശേഷം...
يَاحَيُّ يَاقَيُّمُ بِرَحْمَتِكَ اَسْتَغِيثُ Ο
(100 പ്രാവശ്യം ചൊല്ലുക)
ശേഷം...
(حسبي الله نعم الوكيل ونعم المولى ونعم النصير
(100 പ്രാവശ്യം ചൊല്ലുക)
ശേഷം താഴെ കൊടുത്ത دعاء.
اَلْحَمْدُ لِلهِ رَبِّ الْعَلـَمِينْ Ο اَللـَّهُمَّ صَلِّ وَسَلـِّمْ وَبَارِكْ عَلَى رَسُولِكَ سَيِّدِنَا مُحَمَّدٍ وَعَلَى اَلِهِ وَصَحْبِهِ وَسَلـِّمْ Ο اَللـَّهُمَّ هَبْ لَنَا قَلْبًا تَقِيـًّا نَقِيـًّا مِنَ الشِّرْكِ بَرِيـًّا لَا كَافِرً وَلَا شَقِيـًّا Ο اَللـَّهُمَّ اَحْيِنَا حَيَوةَ السُّعَدَاءِ وَاَمِتْنَا مَوْتَ الشّـُهَدَاءِ وَاحْشُرْنَا فِي زُمْرَةِ الْاَنْبِيَاءِ وَالْاَصْفِيَاءِ Ο اَللـَّهُمَّ إِنْ كُنْتَ كَتَبْتَ اِسْمِي فِي دِيوَانِ السُّعَدَاءِ فَلَكَ الْحَمْدُ وَلَكَ الشُّكْرُ Ο وَإِنْ كُنْتَ كَتَبْتَ إِسْمِي فِي دِيوَانِ الْاَشْقِيَاءِ Ο فَامْحُ عَنـِّي اِسْمَ الشَّقَاوَةِ وَاَثْبِتْنِي فِي دِيوَانِ السُّعَدَاءِ Ο فَإِنـَّكَ قُلْتَ وَقَوْلُكَ الْحَقُّ يَمْحُواللهُ مَايَشَاءُ وَيُثْبِتُ وَعِنْدَهُ اُمُّ الـْكِتَابِ يَاذَا الـْجَلَالِ وَالْإِكْرَامِ Ο ظَهْرَ اللَّاجِئِينَ وَجَارَالْمُسْتَجِيرِينَ وَاَمَانَ الـْخَائِفِينَ بِرَحْمَتِكَ يَااَرْحَمَ الرَّاحِمِينْ Ο [1]
ശേഷം താഴെ കൊടുത്ത دعاء10 പ്രാവശ്യം ചൊല്ലുക.
إِلَهِي جُودُكَ دَلـَّنِي عَلَيْكَ وَاِحْسَانُكَ قَرَّبَنِي إِلَيْكَ اَشْكُو إِلَيْكَ مَالَا يَخْفـَي عَلَيْكَ وَاَسْاَلُكَ مَالَا يَعْسُرُ عَلَيْكَ إِذْ عِلـْمُكَ بِحَالِي يَكْفِي عَنْ سُؤَالِي يَامُفَرِّجَ كَرْبِ الـْمَكْرُوبِينَ فَرِّجْ عَنـِّي مَااَنَافِيهِ لَاإِلَاهَ إِلَّا اَنْتَ سُبْحَانَكَ إِنـِّي كُنْتُ مِنَ الظـَّالِمِينْ Ο فَاسْتَجَبْنَالَهُ وَنَجَّيْنَاهُ مِنَ الْغَمِّ وَكَذَلِكَ نُنْجِى الْمُؤْمِنِينْ Ο
ശേഷം താഴെ കൊടുത്ത دعاء ചൊല്ലുക.
اَللـَّهُمَّ يَاذَا الْمَنِّ وَلَايُمَنُّ عَلَيْكَ يَاذَا الْجَلَالِ وَالْإِكْرَامِ يَاذَا الطـَّوْلِ وَالْإِنْعَامِ لَاإِلَاهَ إِلَّااَنْتَ ظَهَرَ اللَّاجِئِينَ وَجَارَ الْمُسْتَجِيرِينَ وَمَاْمَنَ الْخَائِفِينَ وَكَنْزَالطـَّالِبِينَ Ο اَللـَّهُمَّ إِنْكُنْتَ كَتَبْتَنِي عِنْدَكَ فِي اُمِّ الْكِتَابِ شَقِيـًّا اَوْ مَحْرُومًا اَوْ مَطْرُودًا اَوْ مُقـْتَرًاعَلَيَّ فِى الرِّزْقِ فَامْحُ عَنـِّي Ο اَللـَّهُمَّ بِفَضْلِكَ شَقَاوَتِي وَحِرْمَانِي وَطَرْدِي وَإِقْتَارَ رِزْقِي وَاَثْبِتْنِي عِنْدَكَ فِي اُمِّ الْكِتَابِ سَعِيدًا مَرْزُوقـًا مُوَفـَّقـًا لِلْخَيْرَاتِ فَإِنـَّكَ قـُلْتَ وَقَوْلُكَ الْحَقُّ فِي كِتَابِكَ الْمُنَزَّلِ عَلَى لِسَانِ نَبِيِّكَ الْمُرْسَلِ يَمْحُوا لِلَّهُ مَايَشَاءُ وَيُثْبِتُ وَعِنْدَهُ اُمِّ الْكِتَابِ Ο وَاَسْئَلُكَ اَللـَّهُمَّ بِحَقِّ التَّجَلـِّي الْاَعْظَمِ فِي لَيْلَةِ النـِّصْفِ مِنْ شَهْرِ شَعْبَانَ الْمُكَرَّمِ اَلـَّتِي يُفْرَقُ فِيهَا كُلُّ اَمْرٍ حَكِيمٍ Ο وَيُبْرَمُ اَنْ تَكْشِفَ عَنـِّي مِنَ الْبَلَاءِ مَا اَعْلَمُ وَمَالَا اَعْلَمُ فَاغْفِرْلِي مَااَنْتَ بِهِ اَعْلَمُ إِنـَّكَ اَنْتَ الْاَعَزُّ الْاَكْرَمُ Ο آمِينْ بِرَحْمَتِكَ يَااَرْحَمَ الرّاحِمِينَ Ο وَصَلـَّى اللهُ عَلَى سَيِّدِنَا مُحَمَّدِنِ النـَّبِيِّ الْاُمِّيِّ وَعَلَى آلِهِ وَصَحْبِهِ اَجْمَعِينُ Ο سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ وَسَلَامٌ عَلَى الْمُرْسَلِينَ وَالْحَمْدُ لِلهِ رَبِّ الْعَالَمِينَ Ο
☆☆☆☆☆☆☆☆☆☆☆☆☆☆
https://chat.whatsapp.com/HbvmT6VLGknFisj4yWRnVm
*whatsapp no.9746695894*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
NB: നിങ്ങളുടെ വിലപ്പെട്ട ദുആയിൽ ഇതിനുപിന്നിൽ പ്രവർത്തിക്കുന്നവരെയും ഉൾപ്പെടുത്താൻ വസ്വിയ്യത്ത് ചെയ്യുന്നു.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
ബറാഅത്ത് രാവ്
https://chat.whatsapp.com/HbvmT6VLGknFisj4yWRnVm
ഒരു വർഷത്തേക്കുള്ള കാര്യങ്ങൾ തീരുമാനിക്കപ്പെടുന്ന രാവ്...
ദുഖാൻ സൂറത്തിലെ നാലാം വചനത്തെ അധികരിച്ച് ഇമാം ഖുർത്വുബി (റ) എഴുതുന്നു:
ഇക്‌രിമ(റ) പറയുന്നു: ഈ ആയത്തിൽ പരാമർശിച്ച അനുഗ്രഹീത രാവ് ശഅ്‌ബാൻ പകുതിയുടെ രാവാണ്. ആ രാവിൽ ഒരു വർഷത്തേക്കുള്ള കാര്യങ്ങൾ തീരുമാനിക്കപ്പെടും.
ജീവിച്ചിരിക്കുന്നവരെ മരണപ്പെട്ടവരിൽ നിന്ന് വേർതിരിച്ച് ലിസ്റ്റ് തയ്യാറാക്കപ്പെടും. ഹജ്ജ് കർമം നിർവഹിക്കുന്നവർ ആരെല്ലാമാണെന്ന് നിശ്ചയിക്കപ്പെടും.
ഓരോ വകുപ്പിലും തീരുമാനിക്കപ്പെട്ടവരിൽ ഒരാളെ അധികമായി ഉൾപ്പെടുത്തുകയോ ഒഴിവാക്കപ്പെടുകയോ ഇല്ല.
ഉസ്മാനുബ്നുൽമുഗീറ(റ) റിപ്പോർട്ട് ചെയ്യുന്നു:
നബി ﷺപറഞ്ഞു: ഒരു ശഅ്‌ബാൻ മുതൽ അടുത്ത ശഅ്ബാൻ വരെയുള്ള കാലയളവിലെ ആയുസ്സ് ഖണ്ഡിതമായി തീരുമാനിക്കപ്പെടും.
ഒരു പുരുഷൻ വിവാഹിതനാവുകയും അവന് സന്താനം ജനിക്കുകയും ചെയ്യും. എന്നാൽ അവന്റെ പേര് മരണപ്പെടുന്നവരുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നു.
(ഖുർത്വുബി:16/126)
*ശഫാഅത്തിനുള്ള പൂർണ്ണമായ അധികാരം നൽകപ്പെട്ട രാവ്...*
ഇമാം റാസി (റ) പറയുന്നു: നബിﷺതങ്ങള്‍ക്ക് ശഫാഅത്ത് ചെയ്യാനുള്ള അധികാരം പൂര്‍ണ്ണമായി നല്‍കപ്പെട്ടത് ശഅബാൻ പതിനഞ്ചാം രാവിലാണ്.
ശഅബാന്‍ പതിമൂന്നാം രാവിൽ ശുപാര്‍ശ പറയാനുള്ള അധികാരം അവിടുന്ന് (ﷺ) ചോദിച്ചപ്പോൾ അല്ലാഹു ﷻ മൂന്നിലൊന്ന് നൽകി. പതിനാലാം രാവിൽ വീണ്ടും ചോദിച്ചപ്പോൾ മൂന്നില്‍ രണ്ട് നൽകി.
പതിനഞ്ചാം രാവിലും ചോദ്യം ആവർത്തിച്ചപ്പോൾ മുഴുവൻ അധികാരവും നബി ﷺ തങ്ങള്‍ക്ക് നല്‍കുകയായിരുന്നു.
ഒട്ടകം ധിക്കാരം കാണിക്കുംപോലെ അല്ലാഹുﷻവിനെതിരെ ധിക്കാരം കാണിക്കുന്നവനൊഴികെ. അവൻക്ക് ശഫാഅത്ത് ലഭിക്കുകയില്ല...
(റാസി:27/238)
അല്ലാഹു ﷻ മുത്തുനബിﷺയുടെ ശഫാഅത്ത് ലഭിക്കുന്നവരിൽ നമ്മേയും നമ്മുടെ ഉസ്താദുമാർ, മാതാപിതാക്കൾ, നമ്മോട് ബന്ധപ്പെട്ട എല്ലാവരേയും ഉൾപ്പെടുത്തട്ടെ..!
ആമീൻ യാ റബ്ബൽ ആലമീൻ
☆☆☆☆☆☆☆☆☆☆☆☆☆☆
*whatsapp no.9746695894*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
എന്താണ് ബറാഅത്ത് രാവ് എന്നു പലരും ചോദിക്കാറുണ്ട്. അതിനെ സംബന്ധിച്ച് പണ്ഡിതരുടെ വീക്ഷണം നമുക്ക് പരിശോധിക്കാം...
ഇമാം ഇബ്നു കസീര്‍ (റ)പറയുന്നു: ഓരോ ചന്ദ്രവര്‍ഷത്തിലും പന്ത്രണ്ട് മാസങ്ങളാണുളളത്. അവയില്‍ എട്ടാമത്തെ മാസത്തിന്‍റെ പേരാണ് ശഅബാന്‍. (തഫ്സീര്‍ ഇബ്നു കസീര്‍ 2/355) ഈ മാസത്തിന്‍റെ പതിനഞ്ചാം രാവിന് ബറാഅത്ത് രാവെന്ന് പറയപ്പെടുന്നു...
(ഹാമിശുത്തുര്‍മുദീ 112)
(പസ്തുത രാവിനെ കുറിച്ച് ബറാഅത്ത് എന്ന പ്രയോഗം തഫ്സീര്‍ റാസി 27-239ലുമുണ്ട്. കൂടാതെ മുല്ലാ അലിയ്യുല്‍ ഖാരി മിര്‍ഖാത്ത് (2-172)ലും ഈ പ്രയോഗം നടത്തിയിട്ടുണ്ട്...
ബറാഅത്ത് എന്ന അറബി പദത്തിന് മോചനം എന്നൊരര്‍ത്ഥമുണ്ട്.
ശഅബാന്‍ പകുതിയുടെ രാവില്‍ സത്യവിശ്വാസികളായ അടിമകള്‍ക്ക് അല്ലാഹു ﷻ മോചനം നല്‍കുന്നതിനാലാണ് ഈ രാവിന് ബറാഅത്ത് രാവ് എന്നു പറയാന്‍ കാരണമെന്ന് തഫ്സീര്‍ റാസി( 27-239)ലും പ്രസ്താവിച്ചിട്ടുണ്ട്.
അതിന് പുറമേ ആയിശ (റ)ല്‍ നിന്ന് ഇമാം തുര്‍മുദി ഉദ്ധരിച്ച ഹദീസും അതിനു ബലമേകുന്നു.
ആയിശ (റ)പറഞ്ഞു, ഞാന്‍ അല്ലാഹുﷻവിന്‍റെ റസൂലിനെ (ﷺ) ഒരു രാത്രിയില്‍ കാണാതായി. നബിﷺയെ അന്വേഷിച്ചു ഞാന്‍ പുറത്തിറങ്ങി. അപ്പോള്‍ നബിﷺ മദീനയിലെ മഖ്ബറയായ ബഖീഇലായിരുന്നു. അവിടുന്നിപ്രകാരം പറഞ്ഞു: "അല്ലാഹുവും റസൂലും നിന്നെ അക്രമിക്കുമെന്ന് നീ ഭയപ്പെട്ടുവോ..?"
ഞാന്‍ പറഞ്ഞു: അല്ലാഹുﷻവിന്‍റെ റസൂലേ(ﷺ), നിങ്ങള്‍ മറ്റു ഭാര്യമാരുടെ അടുത്തു പോയോ എന്ന് ഞാന്‍ ധരിച്ചു. അപ്പോള്‍ നബി ﷺ പറഞ്ഞു : നിശ്ചയം ശഅബാന്‍ പകുതിയുടെ രാത്രിയില്‍ അല്ലാഹുﷻ (അവന്‍റെ അനുഗ്രഹം) ഒന്നാം ആകാശത്തേക്കിറങ്ങി വരും. പിന്നീട് ഖല്‍ബ് ഗോത്രക്കാരുടെ ആടുകളുടെ രോമത്തിന്‍റെ എണ്ണത്തേക്കാള്‍ അധികം പേര്‍ക്ക് അല്ലാഹു ﷻ പാപം പൊറുത്തു കൊടുക്കുകയും ചെയ്യും...
(തുര്‍മുദി)
ആടുകള്‍ കൂടുതലുളള ഗോത്രമായിരുന്നു ഖല്‍ബ്. അത് കൊണ്ടാണ് ഈ ഹദീസില്‍ ഇവരെ പ്രത്യേകമായി എടുത്തു പറഞ്ഞത്...
(മിര്‍ഖാത്ത് 2-172)
ശഅബാന്‍ പകുതിയുടെ രാവിനെ കുറിച്ചു വന്ന ശ്രേഷ്ഠതയുടെ അദ്ധ്യായത്തിലാണ് ഇമാം തുര്‍മുദി (റ)ഈ ഹദീസിനെ കൊണ്ടുവന്നിട്ടുളളത്. ഇതേ ഹദീസ് ഇബ്നു മാജ, റാസി തുടങ്ങിയവരും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ശഅബാന്‍ പതിനഞ്ചാം രാവിന് പ്രസ്തുത പേരിനു പുറമേ ലൈലത്തു സ്സ്വക്ക് (പ്രമാണം തയ്യാറാക്കുന്ന രാത്രി) ലൈലത്തുല്‍ മുബാറക (പുണ്ണ്യരാത്രി) ലൈലത്തു റഹ്മ (അനുഗ്രഹീത രാത്രി) എന്നീ പേരുകള്‍ കൂടി ഉളളതായി തഫ്സീര്‍ ജമല്‍ 4-100 ലും കാണാം.
ചുരുക്കിപ്പറഞ്ഞാല്‍ ബറാഅത്ത് രാവില്ല എന്ന് പറഞ്ഞ് ദുര്‍വ്യാഖ്യാനവുമായി നടക്കുന്ന നവീന ആശയക്കാരുടെ വാദഗതികള്‍ ശരിയല്ലെന്ന് ഇതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം...
☆☆☆☆☆☆☆☆☆☆☆☆☆☆
ബറാഅത്ത് രാവ്
അല്ലാഹുﷻവിന്റെ കാരുണ്യം ലഭിക്കാത്ത ആറു വിഭാഗം
നബിﷺ പറഞ്ഞു: എന്റെ അടുക്കൽ ജിബ്‌രീൽ (അ) വന്നു പറഞ്ഞു: ഇത് ശഅബാൻ പകുതിയുടെ രാത്രിയാണ്. ഇതിൽ കൽബ് ഗോത്രക്കാരുടെ ആടുകളുടെ രോമത്തിനനുസരിച്ച് അല്ലാഹുﷻവിന് നരക മോചിതരുണ്ട്. (അത്രയും ആളുകളെ അല്ലാഹു ﷻ നരകത്തിൽ നിന്ന് മോചിപ്പിക്കും)
ശിർക്ക് ചെയ്തവൻ, ശത്രുത വെക്കുന്നവൻ, കുടുംബബന്ധം മുറിച്ചവൻ, വസ്ത്രം ഞെരിയാണിക്ക് താഴെ വലിച്ചിഴച്ച് നടക്കുന്നവൻ, മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നവൻ, മദ്യപാനം ശീലമാക്കിയവൻ എന്നിവരിലേക്ക് അല്ലാഹു ﷻ ഈ രാത്രിയിൽ നോക്കുകയില്ല. (കാരുണ്യം ചെയ്യുകയില്ല)
(അത്തർഗീബ് വത്തർഹീബ്: 2/73)
അല്ലാഹുﷻവിന്റെ കരുണാകടാക്ഷം വർഷിക്കുന്ന രാവ്...
നബി ﷺ പറയുന്നു: "ശഅബാന്‍ പതിനഞ്ചാം രാവില്‍ നിങ്ങള്‍ നിസ്കരിക്കുകയും അതിന്റെ പകലില്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുക. നിശ്ചയം ആ രാവിൽ സൂര്യാസ്തമയം മുതല്‍ അല്ലാഹുﷻവിന്റെ റഹ്‌മത്ത് ഒന്നാം ആകാശത്തേക്ക് ഇറങ്ങുന്നതാണ്. അല്ലാഹു ﷻ ചോദിക്കും: മാപ്പപേക്ഷിക്കുന്നവരുണ്ടോ ഞാനവനു മാപ്പ് തരാം,
ആഹാരം തേടുന്നവരുണ്ടോ ഞാന്‍ ആഹാരം നല്‍കാം,
പരീക്ഷിക്കപ്പെട്ടവനുണ്ടോ? ഞാനവനു സമാധാനം നൽകാം.
ഇന്ന ആവശ്യമുള്ളവരുണ്ടോ ഞാൻ അത് തരാം!
ഇന്ന ആവശ്യമുള്ളവരുണ്ടോ ഞാൻ അത് തരാം..! (എന്തെല്ലാം ചോദിക്കുന്നോ അത് നൽകാം)
എന്നിങ്ങനെ പ്രഭാതം വരെ വിളിച്ചു ചോദിക്കും’
(ഇബ്നുമാജ: 1388)
സൂറത്ത് യാസീൻ പാരായണം
ആരിഫീങ്ങൾ പറഞ്ഞതായി ഇപ്രകാരം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ബറാഅത്ത് രാവിൽ ഇശാ മഗ്രിബിന്റെ ഇടയിൽ സൂറത്ത് യാസീന് മൂന്ന് തവണ തുടർച്ചയായി, ഇടയിൽ മറ്റു സംസാരങ്ങളൊന്നുമില്ലാതെ പാരായണം ചെയ്യൽ അത്യാവശ്യമാണ്. അവയിൽ ഒന്നാമത്തേത് തന്റെയും താൻ സ്നേഹിക്കുന്നവരുടെയും ദീർഘായുസ്സിന്നും, രണ്ടാമത്തേത് ഭക്ഷണ പാനീയങ്ങളിൽ ബറകത്തോടെയുള്ള അഭിവൃദ്ധി ലഭിക്കുവാനും, മൂന്നാമത്തേത് ഇഹപര വിജയികളിൽ ഉൾപ്പെടുത്താനുമുള്ള നിയ്യത്തോട് കൂടിയായിരിക്കണം...
(നിഹാതുൽ അമൽ : 280)
ബറാഅത്ത് രാവ് ദുആക്ക് ഉത്തരം ലഭിക്കുന്ന രാവാണ്. നബി ﷺ പറയുന്നു: "യാസീൻ സൂറത്ത് പാരായണം എന്തുകാര്യം ലക്ഷ്യംവെച്ചാണോ നടത്തുന്നത് അത് നിറവേറ്റാൻ ഉതകുന്നതാണ്"
മുൻഗാമികൾ ഈ രാത്രിയിൽ സൂറത്ത് യാസീൻ ഓതുകയും മുഖ്യമായ ആവശ്യങ്ങൾ ഈ പാരായണം വസീലയാക്കി അല്ലാഹുﷻവിനോട് ചോദിക്കുന്നവരുമായിരുന്നു. ഈ സമ്പ്രദായം ഇഹ്‌യയുടെ വ്യാഖ്യാനമായ ഇത്ഹാഫിലും ഉദ്ധരിക്കപ്പട്ടിട്ടുണ്ട്.
ബറാഅത്ത് രാവിലെ പ്രാർത്ഥന
ثم يدعو بما ذكره بعض العارفين
ആരിഫീങ്ങളിൽ ചിലർ പറഞ്ഞതനുസരിച്ച് (ബറാഅത്ത് രാവിൽ) മൂന്ന് യാസീനുകൾ ഓതിയ ശേഷം ഈ പ്രാർത്ഥന നിർവഹിക്കണം:
اللَّهُمَّ يَا ذَا الْمَنِّ وَلَا يُمَنُّ عَلَيْكَ، يَا ذَا الْجَلَالِ وَالإِكْرَامِ، يَا ذَا الطَّوْلِ وَالإِنْعَامِ. لَا إِلَهَ إِلَّا أَنْتَ ظَهْرَ اللَّاجِئينَ، وَجَارَ الْمُسْتَجِيرِينَ، وَأَمَانَ الْخَائِفِينَ. اللَّهُمَّ إِنْ كُنْتَ كَتَبْتَنِي عِنْدَكَ فِي أُمِّ الْكِتَابِ شَقِيًّا مَحْرُومًا مُقْتَرًا عَلَيَّ فِي الرِّزْقِ، فَامْحُ اللَّهُمَّ مِنْ أُمِّ الْكِتَابِ شَقَاوَتِي وَحِرْمَانِي وَإِقْتَارَ رِزْقِي، وَأَثْبِتْنِي عِنْدَكَ فِي أُمِّ الْكِتَابِ سَعِيدًا مَرْزُوقًا مُوَفَّقًا لِلْخَيْرَاتِ، فَإِنَّكَ قُلْتَ فِي كِتَابِكَ الْمُنَزَّلِ عَلَى نَبِيِّكَ الْمُرْسَلِ: ﴿يَمْحُو اللهُ مَا يَشَاءُ وَيُثْبِتُ وَعِنْدَهُ أُمُّ الْكِتَابِ﴾
(نهاية الأمل:٢٨٠)
وعن بعض العارفين أن أول ما يدعى به ليلة النصف من شعبان
ചില ആരിഫീങ്ങളെ തൊട്ട് ഉദ്ധരിക്കപ്പെടുന്നു ശഅബാൻ പകുതിയുടെ രാത്രിയിൽ ആദ്യം പ്രാർത്ഥിക്കേണ്ടത് ഈ പ്രാർത്ഥനയാണ്
إِلهِي بِالتَّجَلِّي الْأَعْظَمِ فِي لَيْلَةِ النِّصْفِ مِنْ شَهْرِ شَعْبَانَ الْمُكَرَّمِ، الَّتِي يُفْرَقُ فِيهَا كُلُّ أَمْرٍ حَكِيمٍ وَيُبْرَمُ، إِكْشِفْ عَنِّى مِنَ الْبَلَاءِ مَا لَا أَعْلَمُ وَاغْفِرْ لِى مَا أَنْتَ بِهِ أَعْلَمُ، وَصَلَّى اللهُ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ"
(നിഹായതുൽ അമൽ: 280)
https://chat.whatsapp.com/HbvmT6VLGknFisj4yWRnVm
തഖ്‌വയാണ് പ്രധാനം. ഹൃദയത്തിലാണ് തഖ്‌വ. ഹൃദയം അതിപ്രധാനമായൊരു അവയവമാണ്. ഹൃദയത്തിൽ നിന്നാണ് എല്ലാ നന്മയും തിന്മയും തുടക്കം കുറിക്കുന്നത് എന്ന് നമുക്കറിയാം. അന്ത്യ നാൾ വരേ സുജൂദിൽ കിടന്നതു കൊണ്ടും ഒരുപാടൊരുപാട് സൽകർമ്മങ്ങൾ ചെയ്തത് കൊണ്ടും കാര്യമില്ല. ഇഖ്‌ലാസ് ഉത്ഭവിക്കുന്നത് ഹൃദയത്തിൽ നിന്നാണ്. നമ്മുടെ അമലുകൾ കുറഞ്ഞതാണെങ്കിലും ഇഖ്‌ലാസ്സോടെ ജീവിക്കുക. എങ്കിൽ മാത്രമേ നമുക്ക് രക്ഷയുള്ളൂ. തഖ്‌വയുടെ കേന്ദ്രം ഹൃദയമാണ്.
□□□□□□□□□□□□□□
□□□□□□□□□□□□□□
എന്താണ് ബറാഅത്ത് രാവ്..
പ്രപഞ്ചനാഥനായ അല്ലാഹു മനുഷ്യരില്‍ ചിലര്‍ക്ക് മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠത നല്‍കിയിട്ടുണ്ട്. അതുപോലെ ചില മാസങ്ങളെയും സ്ഥലങ്ങളെയും സ്ഥാപനങ്ങളെയും ദിനരാത്രങ്ങളെയും ശ്രേഷ്ഠമാക്കിയിരിക്കുന്നു.
അല്ലാഹു പ്രത്യേകമായി മാനിച്ചവയെ ആദരിക്കേണ്ടത് സത്യവിശ്വാസിയുടെ കര്‍ത്തവ്യമത്രെ. അത്തരത്തില്‍പ്പെട്ട ഒരു പുണ്യരാവാണ് ബറാഅത്ത് രാവ് എന്നപേരില്‍ പരക്കെ അറിയപ്പെടുന്നതും ആദരിക്കപ്പെടുന്നതുമായ ശഅബാന്‍ പതിനഞ്ചാം രാവ്. ലൈലതുന്‍ മുബാറക(അനുഗ്രഹീത രാത്രി), ലൈലതുല്‍ ബറാഅത്(മോചന രാത്രി) ലൈലതുസ്സ്വക്ക് (എല്ലാ കാര്യങ്ങളും രേഖപ്പെടുത്തുന്ന രാത്രി) ലൈലതുല്‍റഹ്മ (കാരുണ്യം വര്‍ഷിക്കുന്ന രാത്രി) എന്നിങ്ങനെ പല പേരുകളിലും ഈ പുണ്യരാവ് അറിയപ്പെടുന്നു.
ഒരു വിഭാഗം ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ആയത്തുകളിലൂടെയും നിരവധി ഹദീസുകളിലൂടെ യും ഈ രാവിന്റെ മഹത്വം ഖണ്ഡിതമായി സ്ഥിരപ്പെടുത്തിയിട്ടുണ്ട്. അല്ലാഹു പറയുന്നു: “സത്യാസത്യങ്ങളെ വിവേചിച്ചു വ്യക്തമാക്കുന്ന ഗ്രന്ഥം തന്നെയാണ് സത്യം. അനുഗ്രഹീതമായ ഒരു രാത്രിയില്‍ തീര്‍ച്ചയായും നാമത് അവതരിപ്പിച്ചു. നിശ്ചയമായും നാം മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുന്നു. പ്രബലമായ എല്ലാ കാര്യങ്ങളും അതില്‍ (ആ രാത്രിയില്‍) വേര്‍തിരിച്ചെഴുതപ്പെടുന്നു” (ദുഖാന്‍ 1-4).
ഇക്രിമ(റ) തുടങ്ങിയ ഒരു വിഭാഗം ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ അഭിപ്രായം മേലുദ്ധരിച്ച ആയത്തില്‍പറഞ്ഞ ലൈലതുന്‍ മുബാറക കൊണ്ടുള്ള ഉദ്ദേശ്യം ബറാഅത് രാവ് എന്നത്രെ.
ഇമാം മഹല്ലി(റ) തന്റെ തഫ്സീറില്‍ പറയുന്നതിങ്ങനെയാണ്: “അത് (ലൈലതുന്‍ മുബാറക) ലൈലതുല്‍ ഖദ്റ് ആണ്. അല്ലങ്കില്‍ ശഅബാന്‍ പതിനഞ്ചാം രാവാണ്”(തഫ്സീറുല്‍ ജലാലൈനി 2/238) തഫ്സീര്‍ ബൈളാവി, റൂഹുല്‍ബയാന്‍, അബുസ്സുഊദ്, ലുബാബുത്തഅ്വീല്‍, മദാരിക്കുത്തന്‍സീല്‍ തുടങ്ങിയ തഫ്സീറുകളിലും ഇങ്ങനെ രണ്ട ഭിപ്രായം രേഖപ്പെടുത്തിയതായിക്കാണാം.
എന്നാല്‍ താബിഈങ്ങളില്‍പെട്ട പ്രമുഖരായ നാലു പണ്ഢിതന്മാരിലൊരാളും ഇബ്നു ‘അബ്ബാസ്(റ), ‘അബ്ദുല്ലാഹിബ്നു ‘ഉമര്‍(റ) തുടങ്ങിയ വിശ്വവിജ്ഞാനികളുടെ ശിഷ്യനും, ഇബ്റാഹീമുന്നഖ’ഈ(റ) തുടങ്ങിയ മുന്നൂറോളം പ്രഗത്ഭ പണ്ഢിതന്മാരുടെ ഉസ്താദുമായ ഇക്രിമ(റ) വ്യക്തമാക്കുന്നത് ഇങ്ങനെയാണ്.
ഖുര്‍ആനിനെ സംബന്ധിച്ചു ഞാന്‍ പറയുന്നത് മുഴുവനും ഇബ്നു’അബ്ബാസ്(റ)വില്‍ നിന്നും പഠിച്ചതാണ് (അല്‍ ഇത്ഖാന്‍ 2/189).
ആ നിലക്ക് രമളാനിലെ ലൈലതുല്‍ഖദ്റില്‍ ഖുര്‍ആന്‍ ഇറക്കി എന്നു പറയുന്നതിന്റെ വിവക്ഷ ആ പുണ്യരാത്രിയില്‍ ഭൂമിയിലേക്ക് ഖുര്‍ആന്റെ അവതരണം ആരംഭിച്ചു എന്നും ബറാഅത് രാവില്‍ അത് ഇറക്കി എന്നു പറയുന്നതിന്റെ അര്‍ഥം മൂലഗ്രന്ഥമായ ലൌഹുല്‍ മഹ്ഫൂള്വില്‍ നിന്ന് ഒന്നാം ആകാശത്തിലേക്കിറക്കി എന്നും വ്യാഖ്യാനിക്കാം. അങ്ങനെയായാല്‍ ഇക്രിമ(റ)യും ഒരു വിഭാഗം മുഫസ്സിരീങ്ങളും പറഞ്ഞത് ഖുര്‍ആനിന് വിരുദ്ധണാവുകയില്ല. അനുഗ്രഹീത രാത്രിയില്‍ ഖുര്‍ആന്‍ അവതരിപ്പിച്ചു എന്നതിന് ലൌഹില്‍ മഹ്ഫൂള്വില്‍ നിന്നും ഒന്നാം ആകാശത്തിലേക്ക് അവതരിപ്പിച്ചുവെന്നാണ് വിവക്ഷിക്കേണ്ടതെന്ന് വ്യാഖ്യാതാക്കള്‍ വ്യക്തമമാക്കിയിട്ടുമുണ്ട്.
എന്നാല്‍ ലൈലതുന്‍ മുബാറക എന്നത് കൊണ്ടുള്ള ഉദ്ദേശ്യം ലൈലതുല്‍ഖ്വദ്ര്‍ ആണ് എന്ന് സമര്‍ഥിച്ചവരും ബറാഅത് രാവിന് പുണ്യം കല്‍പ്പിക്കുന്നവര്‍ തന്നെയാണ്. ഈ ആയത്തില്‍ പറഞ്ഞ രാത്രിയെക്കുറിച്ചു മാത്രമേ അഭിപ്രായഭിന്നതയുള്ളൂ. ഇമാം ഇബ്നുല്‍ ഹാജ്(റ) പറയുന്നത് കാണുക: “ആകയാല്‍ ഈ രാത്രി ലൈലതുല്‍ഖ്വദ്റ് അല്ലെങ്കില്‍ക്കൂടി അതിന് മഹത്തായ ശ്രേഷ്ഠതയും വണ്ണമായ നന്മയുമുണ്ട്. മുന്‍ഗാമികള്‍ ഈ രാത്രിയെ ആദരിക്കുകയും അതിനെ സ്വാഗതം ചെയ്യാന്‍ തയ്യാറെടുക്കുകയും ചെയ്തിരുന്നു (അല്‍ മദ്ഖല്‍, പേജ് 146).
ഹദീസില്‍ വ്യക്തമാക്കിയപോലെ ശ’അബാന്‍ പതിനഞ്ചാം രാവില്‍ ഫര്‍ഖ്വ് (വേര്‍തിരിച്ചെഴുത്ത്) നടക്കുമെന്നതില്‍ സംശയത്തിനവകാശമില്ല (മിര്‍ഖ്വാത്, 2/176).
ബറകതാക്കപ്പെട്ട രാവ് എന്നാണല്ലോ ഈ രാവിനെക്കുറിച്ചു ആയത്തില്‍ പറയുന്നത്. അഭിവൃദ്ധി, വളര്‍ച്ച, അനുഗൃഹം എന്നെല്ലാമാണ് ബറകത് എന്ന പദത്തിനര്‍ഥം. ഈ രാവില്‍ ഒട്ടേറെ നന്മകള്‍ വര്‍ധിപ്പിക്കപ്പെടുമെന്നും അനുഗൃഹങ്ങള്‍ വര്‍ഷിക്കപ്പെടുമെന്നും പല ഹദീസുകളും വ്യക്തമാക്കുന്നുണ്ട്. സംസം വെള്ളം ഈ രാത്രിയില്‍ വ്യക്തമാം വിധം വര്‍ധിക്കുമെന്ന് ചില തഫ്സീറുകളില്‍ കാണുന്നു. റസൂല്‍(സ്വ)ക്ക് ശഫാ’അത്തിനുള്ള അധികാരം പൂര്‍ണമായും ലഭിച്ചത് ഈ രാത്രിയിലാണത്രെ. അതായത് നബി(സ്വ) ശ’അബാന്‍ പതിമൂന്നാം രാവില്‍ അവിടുത്തെ ഉമ്മത്തിന് ശിപാര്‍ശ ചെയ്യാനുള്ള അവകാശം ലഭിക്കാനായി അല്ലാഹുവിനോട് പ്രാ ര്‍ഥിച്ചു. ആ രാവില്‍ അവിടുത്തേക്ക് ശിപാര്‍ശയുടെ മൂന്നിലൊന്നിനുള്ള അധികാരവും പതിനാലാവാം രാവില്‍ മൂന്നില്‍ രണ്ടിനുള്ള അധികാരവും പതിനഞ്ചാം രാവില്‍ മുഴുവന്‍ ഉമ്മത്തിനും ശിപാര്‍ശ ചെയ്യാനുള്ള പൂര്‍ണാധികാരവും നല്‍കപ്പെട്ടു’ (തഫ്സീര്‍ റാസി 27/238, ഗറാഇബുല്‍ ഖ്വുര്‍ആന്‍ 25/65, കശ്ശാഫ് 3/86, റൂഹുല്‍ബയാന്‍ 8/404).
ഈ രാത്രിയില്‍ അനേകം പേര്‍ക്ക്
□□□□□□□□□□□□□□□□□
*whatsapp no.9746695894*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
No comments:
Post a Comment