- ഗര്‍ഭിണികള്‍ അറിഞ്ഞിരിക്കാന്‍!
-
- 💐💐💐💐💐💐💐💐💐💐💐💐💐
- 🌾المعرفة الاسلامية🌾
- 🌹ഇസ്ലാമീക വിജ്ഞാനം🌹
- whatsapp no 00919746695894
- 💐💐💐💐💐💐💐💐💐💐💐💐💐💐
- ഇസ്ലാമില്‍ ഒരു ഗര്‍ഭിണിയായ സ്ത്രീ യെ സംബന്ധിച്ചെടുത്തോളം തന്‍റെ ജീവിതം അലക്ഷ്യമായി നയിച്ച് കൂടാ, നിന്‍റെ ഉദരത്തില്‍ വളരുന്ന കുട്ടി നിന്‍റെ ജീവിത ചലനങ്ങളല്ലാം സ്വാധീനിക്കപെടുന്നുണ്ട്, അതിനാല്‍ ഗര്‍ഭിണികള്‍ മറ്റു സ്ത്രീകളെ അപേക്ഷിച്ച് അവളുടെ വാക്കുകള്‍, ചിന്തകള്‍, പ്രവര്‍ത്തികള്‍…. എല്ലാം വളരെ നിയന്ത്രിക്കണം
- ഗര്‍ഭധാരണത്തിനു ശേഷം ഒരു സ്ത്രീ ആരോഗ്യകാരണങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നത് പോലെ ആത്മീയ കാര്യങ്ങള്‍ക്കും കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതുണ്ട്. ഈസാ നബി(അ)യെ ഗര്‍ഭം ധരിച്ചിരിക്കുന്ന സമയത്ത് മര്‍യം ബീവി(റ) ഇബാദത്തുകളില്‍ മുഴുകിയാണ് ജീവിതം തള്ളിനീക്കിയിരുന്നതെന്ന് ചരിത്രത്തില്‍ കാണാം. ആ സമയത്തുള്ള പ്രവര്‍ത്തനങ്ങളും ചിന്തകളും കുട്ടിയില്‍, വിശേഷിച്ച് നാല് മാസത്തിനു ശേഷം പ്രതിഫലിക്കുന്നത് കൊണ്ട് സീരിയലുകള്‍ക്കും ഫിലിമുകള്‍ക്കും മുന്നില്‍ സമയം കൊല്ലുന്നതിനു പകരം ഖുര്‍ആന്‍ പാരായണത്തിലും മറ്റുമായി സമയം ചെലവഴിക്കുന്നതാണ് ഗര്‍ഭസ്ഥശിഷു നന്നാകുവാന്‍ ഏറ്റവും അഭികാമ്യം.
- ഗര്‍ഭിണി പ്രസവിക്കുന്നതുവരെ അവള്‍ക്ക് ലഭിക്കുന്ന പ്രതിഫലം അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ അതിര്‍ത്തികാക്കുന്ന ഒരു പട്ടാളക്കാരന്റെ പ്രതിഫലമാണ്. ആ ഗര്‍ഭത്തില്‍ മരണപ്പെട്ടാല്‍ അവള്‍ക്ക് രക്തസാക്ഷിയുടെ പ്രതിഫലമുണ്ട്.
- ജീവിതത്തിലെ ഏറ്റവും ആനന്ദകരവും നിര്‍വൃതിദായകവുമായ ഒരു കര്‍മ്മത്തിനാണ് താന്‍ തയ്യാറെടുക്കുന്നത് എന്ന ചിന്ത ഗര്‍ഭിണികളില്‍ എപ്പോഴും ഉണ്ടായിരിക്കണം. കാരണം മാനസിക സംതൃപ്തി ഗര്‍ഭിണിയെ സംബന്ധിച്ച് എന്തുകൊണ്ടും അനിവാര്യമാണ്.
- ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ദിവസവും കുളിക്കുക, ശുദ്ധവായു ശ്വസിക്കാന്‍ അവസരമുണ്ടാക്കുക, രാത്രി ഉറക്കമിളച്ചിരിക്കരുത്.
പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും കീടനാശിനികള്‍ ഉപയോഗിക്കുന്നുണ്ട്, അതിനാല്‍ ഇവ നല്ലപോലെ കഴുകി ഉപയോഗിക്കുക. (മഞ്ഞള്‍, ഉപ്പ് എന്നിവ കൂട്ടിക്കലര്‍ത്തിയ വെള്ളത്തില്‍ കുറച്ചു നേരം ഇട്ടുവച്ച് ഉപയോഗിക്കാം)
പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണം മൈക്രോവേവില്‍ വച്ചു ചൂടാക്കി കഴിയ്ക്കുന്നത് ഗര്‍ഭണികള്‍ ഒഴിവാക്കണം.
ടിന്നിലടങ്ങിയിരിക്കുന്ന പാനീയങ്ങളും ഭക്ഷണങ്ങളും ഗര്‍ഭകാലത്ത് ഒഴിവാക്കുന്നതാണ് സുരക്ഷിതം.
വയറ്റിലോ, തൊണ്ടയിലോ എരിച്ചിലുണ്ടെങ്കില്‍ മുളക്, കുരുമുളക്, മസാല എന്നിവയുടെ ഉപയോഗം കുറയ്ക്കുക.
മിക്കവാറും പെര്‍ഫ്യൂമുകളില്‍ രാസവസ്തുക്കള്‍ അടങ്ങിയിട്ടുള്ളതിനാല്‍ അവയുടെ ഉപയോഗത്തില്‍ നിയന്ത്രണം നല്ലതാണ്.
ഗര്‍ഭിണികള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് ജനിക്കാനിരിക്കുന്ന കുഞ്ഞിന് സ്വഭാവ വൈകല്യമുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ നിയന്ത്രണം അത്യാവശ്യമാണ്.
ഗര്‍ഭകാലത്തുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങള്‍ ഗര്‍ഭസ്ഥശിശുവിന്റെ മാനസികവും, ശാരീരികവുമായ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ ഗര്‍ഭിണികള്‍ക്ക് സന്തോഷവും മനസ്സമാധാനവും ഉളവാക്കുന്ന ചുറ്റുപാട് സൃഷ്ടിച്ചെടുക്കണം.
ഗര്‍ഭിണികള്‍ക്ക് വിശ്രമം അത്യന്താപേക്ഷിതമാണ്. എന്നുവെച്ച് ഒരു ജോലിയും ചെയ്യാതെ ചടഞ്ഞിരിക്കുന്നത് ഒരിക്കലും ആരോഗ്യകരമല്ല.
സാരിയും മറ്റും അരയില്‍ ഇറുക്കി കെട്ടരുത്. ഭാരിച്ച സാധനങ്ങള്‍ എടുക്കരുത് , തയ്യല്‍ മെഷീന്‍ ചവിട്ടരുത്.
ഫോലിക് ആസിഡ് എന്ന വിറ്റാമിന്‍ ഗര്‍ഭധാരണത്തിന് ഒരു മാസം മുമ്പേ എങ്കിലും തുടങ്ങി ആദ്യത്തെ മൂന്നു മാസംവരെ തുടരണം. മൂന്നു മാസത്തിനു ശേഷം അയേണ്‍, കാത്സ്യം എന്നീ ഗുളികകള്‍ തുടര്‍ന്ന് കഴിക്കണം.
തലവേദന, നടുവേദന, ജലദോഷം ഇവയ്‌ക്കൊക്കെ വേദനസംഹാരികള്‍ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും വാങ്ങി കഴിക്കരുത്. ഇത് കുഞ്ഞിന് ദോഷം ചെയ്യും.
ഗര്‍ഭസ്ഥശിശുവിന് സ്വീകാര്യമല്ലാത്ത ആഹാരവും മറ്റും ശരീരത്തിലെത്തി ദോഷം സംഭവിക്കാതിരിക്കാന്‍ വേണ്ടി പ്രകൃതി ഒരുക്കിയിരിക്കുന്ന ഒരു സുരക്ഷാക്രമീകരണമാണ് ഛര്‍ദ്ദി. ഗുളിക കഴിച്ചും ഡ്രിപ്പ് എടുത്തും തടയാന്‍ ശ്രമിക്കുന്നത് ദോഷം ചെയ്തേക്കാം ഗര്‍ഭകാലത്തെ അസ്വസ്ഥതയാണെന്നംഗീകരിച്ച് ശരിയായ ഭക്ഷണ ക്രമീകരണത്തിലൂടെ ഇത് നിയന്ത്രിക്കാന്‍ ശ്രമിക്കണം.
മൂത്രത്തില്‍ പഴുപ്പുണ്ടാകുവാനുള്ള സാധ്യതയുള്ളതിനാല്‍ ഗര്‍ഭിണിയാണെന്ന് ഉറപ്പായിക്കഴിഞ്ഞാല്‍ അടുത്ത മൂന്നു മാസം ലൈംഗികബന്ധം പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. അവസാന മാസവും അത് ഒഴിവാക്കേണ്ടതാണ് .
ഗര്‍ഭിണികള്‍ കാപ്പിയുടെ അമിത ഉപയോഗവും ചോക്ലേറ്റ്, കൊക്കോപൗഡര്‍ എന്നിവ അടങ്ങിയിട്ടുള്ള ആഹാരങ്ങളുടെ ഉപയോഗവും ഒഴിവാക്കണം, പപ്പായയും പൈനാപ്പിളും ഗര്‍ഭകാലത്ത് ഒഴിവാക്കേണ്ടതാണ്.
കൊതുകിനെയും പാറ്റയെയും കൊല്ലാന്‍ ഉപയോഗിക്കുന്ന മരുന്നും ചെടികള്‍ക്കടിക്കാന്‍ ഉപയോഗിക്കുന്ന കീടനാശിനിയും ഗര്‍ഭസ്ഥ ശിശുവിന്റെ നാഡീവ്യവസ്ഥക്കു തന്നെ തകരാറുകള്‍ വരുത്തും. അതിനാല്‍ കീടനാശിനികളും രാസവസ്തുക്കളും ഒഴിവാക്കുക തന്നെ വേണം.
പുകവലിക്കാരില്‍ നിന്ന് അകലം പാലിക്കുന്നത് നല്ലതാണ്, കാരണം അതിന്റെ പുക ശ്വസിക്കുന്ന ഗര്‍ഭിണിയിലൂടെ ഗര്‍ഭസ്ഥശിശുവിന് അംഗവൈകല്യം ഉണ്ടാകുവാനും മാസം തികയാതെ പ്രസവിക്കാനും കാരണമാകും. ഗര്‍ഭം അലസാനും സാധ്യതയുണ്ട്.
ഗര്‍ഭത്തിന്റെ ആദ്യമാസങ്ങളില്‍ കുണ്ടും കുഴികളുമുള്ള റോഡുകളിലൂടെയുള്ള യാത്ര ഒഴിവാക്കുന്നതായിരിക്കും ബുദ്ധി. ഓട്ടോറിക്ഷ, ബൈക്ക് തുടങ്ങിയ ഗര്‍ഭത്തിന്റെ ആദ്യമാസങ്ങളിലും അവസാന മാസങ്ങളിലും കഴിവതും ഒഴിവാക്കുക.
ഗര്‍ഭിണികള്‍ 17-ാമത്തെ ആഴ്ച മുതല്‍ 28 ആഴ്ച വരെ സാധാരണരീതിയില്‍ യാത്ര ചെയ്യുന്നതു കൊണ്ടു കുഴപ്പമില്ല. 30-ാമത്തെ ആഴ്ച മുതല്‍ വിമാനയാത്ര ഒഴിവാക്കുന്നതാണ് നല്ലത്.
ഗര്‍ഭകാലത്തെ ആശങ്കയും ആകുലതകളും അകറ്റുന്നതിന് ഉമ്മമാരുടെ പരിചരണവും ഉപദേശവും ഡോക്ടറുടെ പക്കല്‍ നിന്ന് ലഭിക്കുന്നതിന്‍റെ ഇരട്ടി ഫലം ചെയ്യുമെന്നതിനാല്‍ അത് ഗൗനിക്കേണ്ടതാകുന്നു.
- രോഗമില്ലാത്ത ഗര്‍ഭിണികള്‍ കഠിനമല്ലാത്ത ഗൃഹജോലികള്‍ ചെയ്യണം. ചില ഗര്‍ഭിണികള്‍ ജോലിച്ചെയ്യുന്നതോ നടക്കുന്നതോ യാത്രചെയ്യുന്നതോ ഇഷ്ടപ്പെടുന്നില്ല. ബെഡ്ഡ്‌റസ്റ്റാണ് ഇക്കൂട്ടര്‍ക്കിഷ്ടം. പക്ഷേ, തന്നോട് തന്നെ ചെയ്യുന്ന ഒരു ക്രൂരതയാണിതെന്ന് അവര്‍ അറിയുന്നില്ല. ആരോഗ്യവതികളായ ഗര്‍ഭിണികള്‍ അള്ളാഹു കനിഞ്ഞേകിയ ഈ അനുഗ്രഹത്തെ എന്തിന് ഭയക്കണം. ആശങ്കയും ഭയവും പാടെ ഉപേക്ഷിക്കുക. പകലുറക്കവും വിറകുവെട്ടുക, നെല്ല് കുത്തുക, ഭാരം വഹിക്കുക തുടങ്ങിയ കഠിനജോലികളും ഉപേക്ഷിക്കണം. ആദ്യത്തെ മൂന്ന് മാസവും ആവസാനത്തെ ആറാഴ്ച്ചയും ഈ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം.
- പ്രസവവേദന അനുഭവിക്കുന്ന ഒരു സ്ത്രീയുടെ പ്രതിഫലം എത്രയാണെന്ന് കണക്കാക്കുക സാദ്ധ്യമല്ല. അവള്‍ മുല കൊടുക്കുമ്പോള്‍ കുട്ടിയുടെ ഓരോ ഈമ്പലിന്നും ഓരോ ശരീരത്തെ ജീവിപ്പിച്ച പ്രതിഫലമാണതിന്ന്. മുലകുടി മാറ്റിയാല്‍ ‘നിന്റെ അമല്‍ പൂര്‍ത്തിയായിരിക്കുന്നു’ എന്ന് ഒരു മലക്ക് അവളുടെ ചുമലില്‍തട്ടി വിളിച്ചു പറയുന്നതാണ്.
- മറ്റൊരു റിപ്പോര്‍ട്ടില്‍ പ്രസവ വേദന അനുഭവിക്കുന്ന സ്ത്രീക്ക് അല്ലാഹു നിശ്ചയിച്ച അവര്‍ണ്ണനീയ പ്രതിഫലം ആകാശഭൂമിയിലുള്ളവരാരും അറിയുകയില്ലെന്നും അവളുടെ കുട്ടിയുടെ ഓരോ ഈമ്പലിന്നും ഓരോ ഗുണം എഴുതപ്പെടുമെന്നും വന്നിട്ടുണ്ട്. കുട്ടി കാരണം ഒരു രാത്രി ഉറക്കമൊഴിച്ചാല്‍ എഴുപത് അടിമകളെ മോചിപ്പിച്ച പ്രതിഫലമാണ് ലഭിക്കുക.
- പ്രസവസമയത്തും എന്തു ചെയ്യണമെന്ന് കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ വിശദീകരിക്കുന്നത് കാണാം. ഫത്ഹല്‍ മുഈനില്‍ പറയുന്നു: പ്രസവവേദനയനുഭവിക്കുന്ന സ്ത്രീയുടെ അടുത്ത് ആയതുല്‍ കുര്‍സിയ്യും മുഅവ്വിദതൈനിയും സൂറത്ത് അഅ്‌റാഫിലെ 54-ലാം സൂക്തവും യൂനുസ് നബി(അ) മത്സ്യ വയറ്റില്‍ അകപ്പെട്ടപ്പോള്‍ പ്രാര്‍ത്ഥിച്ച: لا إله إلا أنت سبحانك إني كنت من الظالمين എന്ന ദിക്‌റും വര്‍ധിപ്പിക്കുന്നത് സുഖപ്രസവത്തിന് നല്ലതാണ്. (ഫത്ഹുല്‍മുഈന്‍, ഇആനത്ത്)
No comments:
Post a Comment