🌷നല്‍പതു വര്‍ഷം ഖുര്‍ആന്‍ മാത്രം സംസാരിച്ച വനിത.🌷
🌾المعرفة الاسلامية🌾
🌹ഇസ്ലാമീക വിജ്ഞാനം🌹
whatsapp no 00919746695894 - 00919562658660.
⭕⭕⭕⭕⭕⭕⭕⭕⭕
https://chat.whatsapp.com/EQkiUAY9ged1sQKABbBI8D
⭕⭕⭕⭕⭕⭕⭕⭕⭕
ഒരിക്കൽ മഹാനായ അബ്ദുല്ലാഹിബ്നു മുബാറക് ഹജ്ജ് കർമ്മം കഴിഞ്ഞു തിരിച്ചു വരുകയായിരുന്നു . വഴിയരികിൽ കറുത്ത പുതപ്പിട്ട ഒരാൾ ഇരിക്കുന്നതായി അദ്ദേഹത്തിന്റെ ദൃഷ്ടിയിൽ പെടുകയുണ്ടായി .
സമയം ഏറെയായിട്ടും ഈ മനുഷ്യൻ എന്തിന് ഇവിടെ ഇരിക്കുന്നു . മഹാനവർകൾ ആ കറുത്ത രൂപത്തെ സമിപിച്ചു . അടുത്തെത്തിയപ്പോൾ അദ്ദേഹത്തിന് മനസ്സിലായി , അതൊരു സ്ത്രീയാണെന്ന് .
അടുത്ത് ചെന്ന് അദ്ദേഹം പറഞ്ഞു .
“ അസ്സലാമു അലൈക്കും . " ഉടനെ ആ സ്ത്രീ സലാം മടക്കി . സലാം മടക്കിയത് സാധാരണ രീതിയിലായിരുന്നില്ല . വിശുദ്ധ ഖുർആനിലെ സൂറത്തു യാസീനിലെ 59 -ാം വചനമായ "
സലാമുൻ ഖൗലൻ മിൻ റബിർറഹീം
' ( സമാധാനം , അതായിരിക്കും കരുണാനി ധിയായ രക്ഷിതാവിൽ നിന്നും നിങ്ങൾക്കുള്ള അഭിവാദ്യം )
എന്നായിരുന്നു മറുപടി നൽകിയത് . സലാം മടക്കാൻ മഹതി ഉപയോഗിച്ച വചനം വിശുദ്ധ ഖുർആനായിരുന്നു . വീണ്ടും അബ്ദുല്ലാഹിബ്നു മുബാറക് ചോദ്യം തുടർന്നും
“ മാദാ ഇസ്തഈന ഫി ഹാദൽമകാൻ ? മഹതി ഇവിടെ എന്താണ് ചെയ്യുന്നത് ? ) .
സ്ത്രീയുടെ ഉത്തരം ഖുർആൻ സൂക്തമായിരുന്നു
" വമൻ യുള്ലിലില്ലാഹു ഹമാല മിൻ സബീൽ ( ഏതൊരാളെ അല്ലാഹു വഴി പിഴപ്പിക്കുന്നുവോ അവനെ നേർവഴിയിലാക്കാൻ പിന്നെ ആരുമില്ല -
അറാഫ് 186 . - ഈ ഉത്തരത്തിൽ നിന്നും സ്ത്രീ വഴിതെറ്റിവന്നതാ ണന്നം കൂടെയുള്ളവർ വിട്ടുപോയിട്ടുണ്ടെന്നും അബ്ദുല്ലാഹിബ്നു മുബാറക്കിന് മനസ്സിലായി , അവർ ചോദിച്ചു .
" ഐന ഉരീദീന ? ( നിങ്ങൾ എങ്ങോട്ടാണ് പോകാൻ ഉദ്ദേശിക്കുന്നത് )
സ്ത്രീ " സുബ്ഹാനല്ലദീ അസ്മാ ബി അബിഹി ലൈലൻ മിനൽ മസ്ജിദിൽ ഹറാമി ഇലൽ മസ്ജിദിൽ അഖ്സ്വാ " ( ചുറ്റുപാടും നാം അനുഗ്രഹിച്ച മസ്ജിദുൽ അഖ്സാ പള്ളിയിലേക്ക് മസ്ജിദുൽഹറാമിൽ നിന്നും തന്റെ ദാസനെ നമ്മുടെ ദൃഷ്ടാന്തങ്ങൾ കാണിച്ചുകൊടുക്കാനായി രാപ്രയാണം ചെയ്യിച്ചവൻ എത്ര പരിശുദ്ധൻ -
ഇറാൻ - 1 ) ഉത്തരത്തിൽ നിന്നും അബവാഹിബിന മുബാറക്കിന് മനസ്സിലായി , മഹതി ഹറമിലേക്ക് ഹജ്ജിനുവന്നതാണെന്നും , അഖ്സ്വാപള്ളി സ്ഥിതിചെയ്യുന്ന നാട്ടിലേക്കാണ് പോവേണ്ടത് എന്നും . സംഭാഷണം തുടർന്നു . അദ്ദേഹം വാദിച്ചു :
' ' അതി മുൻകം ഫീ ഹാദൽ മൗളിജ് " ( നിങ്ങൾ ഇവിടെ എത്തിയി എത്ര നാളായി )
സ്ത്രീ " സലാസ ലയലിൻ സവിയ്യാ . " ( തുടർച്ചയായി മൂന്ന് രാത്രി )
അബ്ദുല്ല " മാറഅ മഅകി ത്വആമൻ , തഅ്കുലീന " ( മഹതിയുടെ പക്കൽ ഭക്ഷണമൊന്നും കാണുന്നില്ലല്ലോ , ഭക്ഷിക്കാൻ ? )
സ്ത്രീ " ഹുവ യുത്വ്ഇമുനീ വയസ്ഖീൻ " . ( അവൻ ( അല്ലാഹു ) എന്നെ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്യുന്നു . )
അബ്ദുല്ല " ബി അയ്യി ശൈഇൻ തതവാളളഈന ( നിങ്ങൾ എന്തുകൊണ്ടാണ് നിസ്കരിക്കാൻ വുളുഅ് എടുക്കൽ )
സ്ത്രീ " ലം തജിദ് മാഅൻ ഫതയമ്മമൂ സ്വഈദൻ ത്വയ്യിബാ " ( വെള്ളം കിട്ടിയില്ലെങ്കിൽ നിങ്ങൾ ശ്രദ്ധിയുള്ള മണ്ണ്തേടുക , അതുകൊണ്ട് തയമ്മും ചെയ്യുക . )
അബ്ദുല്ല " ഇന്ന മഈ ത്വആമൻ . ഫഹൽ ലകി ഫിൽ അക്‌ലി. " ( നിങ്ങൾ ഭക്ഷണം കഴിച്ചോ ? നിങ്ങളുടെ അടുത്ത് ഭക്ഷണമുണ്ടോ ? ) -
സ്ത്രീ " സൂമ്മ അതിമ്മൂസ്സ്വിയാമ ഇലല്ലെലി " പിന്നെ രാതിയാകുംവരെ വ്രതം പൂർണ്ണമായി അനുഷ്ഠിക്കുക)
മഹതിക്ക് നോമ്പാണ് എന്ന് അബ്ദുല്ലാഹിബ്നു മുബാറക് മനസ്സി ലാക്കി . അവർ ചോദ്യം തുടർന്നും
" ലൈസ ഹാദാശഹ്റുറമളാൻ " ഇത് റമളാൻ അല്ലല്ലൊ , യാത്രയിൽ നോമ്പ് ആവ ശ്യമില്ലല്ലൊ ? )
സ്ത്രീ ! “ വമൻ സത്വവ്വുഅ് ഖറൈൻ ഫഇന്നല്ലാഹ ശാകി റുൻ അലീം " ( ആരെങ്കിലും സ്വന്തം ഇഷ്ടപ്രകാരം നന്‍മ ചെയ്താൽ അത് അവന് ഗുണകരമാണ് . നിങ്ങൾ അറിവുള്ള വരാണെങ്കിൽ നിങ്ങൾക്ക് നോമ്പ് നോൽക്കലാണ് ഉത്തമം .
സ്ത്രീയുടെ ഭാഷ്യം ഖുർആൻ മാത്രം ആയതിൽ ആശ്ചര്യപ്പെട്ട് അബ്ദുല്ലാഹിബ്നു മുബാറക്ക് അവരോട് ചോദിച്ചു
" ലിമ ലാ ഇകല്ലിമീനനീ മിസ്ല മിസ്‌ല മാ ഉകല്ലിമുകി ? ' ' ( എന്താണ് ഞാൻ സംസാരിക്കുന്നതുപോലെ നിങ്ങൾ സംസാരിക്കാത്തത് ? )
സ്ത്രീ " മാ യൽഫിളു മിൻ ഖൗലിൻ ഇല്ലാ ലദൈഹി റഖീബൂൻ അതീദ് ' ( തയ്യാറാക്കിയ സൂക്ഷ്മ നിരീക്ഷകൻ റഖീബ് , അതീദ് എന്ന രണ്ട് മലക്കുകൾ ) തന്റെ അടുത്ത് ഉണ്ടാ യിട്ടല്ലാതെ ഒരു വാക്കും അവൻ ഉച്ചരിക്കുകയില്ല )
വാക്കുകളിൽ വല്ല തെറ്റും സംഭവിക്കുമോ ? അങ്ങനെ സംഭവിച്ചാൽ മനുഷ്യന്റെ നന്മതിന്മകൾ എഴുതി രേഖപ്പെടുത്തുന്ന മലക്കുകൾ അത് രേഖപ്പെടുത്തും എന്ന ഭയംകൊണ്ടാണ് തന്റെ ചോദ്യങ്ങൾക്കെല്ലാം ഖുർആനിലൂടെ മറുപടി പറയുന്നതെന്ന് മഹാനവർകൾക്ക് മനസ്സിലായി . വീണ്ടും അവർ ചോദിച്ചു തുടങ്ങി
“ ഫമിൻ അയ്യിന്നാസി അൻതി , ' ( നിങ്ങൾ ഏത് ജനതയിൽ പെട്ടതാണ് ? നിങ്ങൾ ആരാണ് ? )
. സ്ത്രീ “ വലാ തഖ്ഫു മാലൈസ ലക ബിഹി ഇൽമുൻ ഇന്നസ്സംഅ വൽബസ്വറ വൽഫുആദ കുല്ലു ഉലാഇക കാന അൻഹു മസ്ഊലാ .
” ( ഇസ്റാഅ് 17 ) ( നിനക്കറിവില്ലാത്ത ഏതൊരു കാര്യത്തിന്റെ പിന്നാലയും പോകരുത് . തീർച്ചയായും ഹൃദയം , കാഴ്ച കേൾവി എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ് . ) സ്ത്രീയുടെ മറുപടി സൂക്തത്തിൽ നിന്നും അബ്ദുല്ലാ ഹിബ് മുബാറക്കിന് മനസ്സിലായി , ചോദ്യം മഹതിക്ക് ഇഷ്ട പ്പെട്ടിട്ടില്ല എന്ന് , അദ്ദേഹം മഹതിയോടു പറഞ്ഞു
" ഖദ് അഖ്തഅ്തു ഫജ്അലിനീ ഫി ഹല്ലിൻ ( ക്ഷമിക്കുക , എനിക്ക് തെറ്റ് സംഭവിച്ചു . )
സ്ത്രി , നിങ്ങൾ ഏതൊരു സൽകർമ്മം ചെയ്താലും അല്ലാഹു അത് അറിയുന്നവനാണ് എന്ന അർത്ഥം വരുന്ന “ വമാ തഅലു മിൻ ഖൈരിൻ യഅ്ലമുഹുല്ലാഹു'
എന്ന സൂക്തം ഓതിയപ്പോൾ അബ്ദുല്ലാഹിബ്നു മുബാറക്കിന് മനസ്സിലായി , ഇവർക്ക് സഹായം ആവശ്യമുണ്ടെന്ന് . അദ്ദേഹം ഒട്ടകത്തെ മഹതിക്ക് കയറാൻ വേണ്ടി ഒരുക്കിക്കൊടുത്തു . സഹായം സ്വീകരിച്ചുകൊണ്ട് മഹതി ഒട്ടകപ്പുറത്തേക്ക് കയറാൻ ശ്രമിക്കുമ്പോൾ അബ്ദുല്ലാഹിബ്നു മുബാറക്കിന് അവർ ഓതിറക്കൾപ്പിച്ചു .
" ഖൂല്‍ ലില്‍ മുഅ്മിനീന അൻ യഉല്ലു മിൻ അബ്സ്വാരിഹിം . നബിയേ , അങ്ങ് പുരുഷന്മാരോട് പറയുക , അന്യസ്ത്രീകളെ തൊട്ട് ( അവരുടെ കണ്ണ് ചിമ്മിക്കളയാന്‍
- നൂർ - 30 ) സൂക്തം കേട്ട് അബ്ദുല്ലാഹിബ്നു മുബാരക്കിനകാര്യം മനസ്സിലായി . അവർ സ്ത്രീയെത്തൊട്ട് പിന്തിരിഞ്ഞു നിന്നു .
ഒട്ടകപ്പുറത്ത് കയറാൻ ഒരുങ്ങുമ്പോൾ മഹതിയുടെ വസ്ത്രം അൽപം കീറി . ഉടനെ അവർ പറഞ്ഞു .
വമാ അസ്വാബക്കും മിൻ മുസ്വിബതിൻ ഫാബിമാ ക സ ബത്ത് അയ്ദീകും ( നിങ്ങൾക്ക് ഏതൊരു ആപത്ത് ബാധിച്ചാലും അത് നിങ്ങളുടെ കൈകൾ പ്രവർത്തിച്ചതിന്റെ ഫലമായിട്ട് തന്നെയാകുന്നു -
ശുറാ30 ) - അബ്ദുല്ല വസ്ത്രങ്ങളെല്ലാം ശരിയാക്കിക്കൊടുത്തു അവർ യാത്ര തുടർന്നു . യാത്രയുടെ ആരംഭത്തിൽ മഹതി
“ സുബ്ഹാനല്ലദി സഖ്റ ലനാ ഹാദാ വമാകുന്നാ ലഹു ( ഇവയെ ഞങ്ങൾക്ക് അധീനമാക്കിത്തന്നവൻ എത്ര പരിശു ദ്ധൻ )
എന്ന സൂക്തം ഉരുവിട്ടു യാത്രയാരംഭിച്ചു . അബ്ദുല്ലാ ഹിബ്നു മുബാറക് ഒട്ടകത്തിന്റെ കടിഞ്ഞാണ് പിടിച്ചു യാത്ര തുടങ്ങി . നടത്തത്തിന് വേഗത അൽപം കൂടിക്കൊണ്ടിരുന്നു യാത്രയിൽ അദ്ദേഹം കവിതകൾ ചൊല്ലാൻ തുടങ്ങി . സ്ത്രീക്ക് അതൊന്നും ഇഷ്ടപ്പെട്ടില്ല . അവർ പറഞ്ഞു :
“ വഖ്സ്വിദ് ഫീ മശ്യിക വഅ്ളു മിൻ സ്വൗതിക ഫഖ്റഊ മാതയസ്സറ മി നൽഖർആനി . " ( നിന്റെ നടത്തത്തിൽ നീ മിതത്വം പാലിക്കുകയും നിന്റെ ശബ്ദം നീ ഒതുക്കുകയും ചെയ്യുക . താങ്കൾ എളുപ്പമുളളതിൽ നിന്ന് ( ഖുർആനിൽ നിന്ന് ) പാരായണം ചെയ്യുക ) .
സ്ത്രീയുടെ ഉപദേശം മഹാനവർകൾ സ്വീകരിച്ചുകൊണ്ട് പതുക്കെ നടക്കുകയും വിശുദ്ധ ഖുർആൻ പാരായണം ചെയ്യു കയും ചെയ്തു . - യാത്രയിൽ അദ്ദേഹം വീണ്ടും ചില ചോദ്യങ്ങൾ ഉരുവിട്ട് കൊണ്ടിരുന്നു . അദ്ദേഹം ചോദിച്ചു
" അലകി സൗജുൻ . ( നിങ്ങളുടെ ഭർത്താവ് ജീവിച്ചിരിപ്പുണ്ടോ ? )
സ്ത്രീ: " യാ അയ്യുഹല്ലദീന ആമനു ലാതസ്‌അലു അൻ അശ്‌യാഅ് ഇൻ തുബ്ദ ലകും സുഉകും ( സത്യവിശ്വാസികളേ , ചില കാര്യങ്ങളെപ്പറ്റി നിങ്ങൾ ചോദിക്കരുത് , നിങ്ങൾക്ക് അവ വെളിപ്പെടുത്തപ്പെട്ടാൽ നിങ്ങൾക്കത് മനപ്രയാസമുണ്ടാക്കും
- മാജം 10) - പിന്നീട് അധികമൊന്നും മഹാനവർകൾ സംസാരിച്ചില്ല, സ്ത്രീയും ഭർത്താവ് ജീവിച്ചിരിപ്പില്ലെന്ന് അബ്ദുല്ലാഹിബ്നു മുബാറക്കിന് പ്രസ്തുത സൂക്തത്തിലൂടെ അറിയാൻ കഴിഞ്ഞു അവർ യാത്ര തുടർന്നു. കുറച്ചു നേരം യാത്ര ചെയ്തപ്പോള്‍ ഒരു ഖാഫിലക്കൂട്ടത്തെ കണ്ടെത്തി.
അപ്പോൾ അബ്ദുല്ലാഹിബ് നു മുബാറക് വീണ്ടും ചോദിച്ചു
ഹാദിഹിൽ ഖാഫിലത്തു ഫ മൻലകി ഫീഹാ . . " ( ഇതാണോ നിങ്ങളുടെ ഖാഫില ? അതിൽ നിങ്ങളുടെ സന്താനങ്ങളുണ്ടോ ? )
സത്രീ " അല്‍മാലു വല്‍ബനൂന സീനതുൽ ഹയാതി ദ്ദുന്‍യാ " (സ്വത്തും സന്താനങ്ങളും ഐഹിക ജീവിതാലങ്കാളാകുന്നു )
അബ്ദുല്ല " എന്താണ് മക്കളുടെ പേരുകൾ "
- സ്ത്രീ " വത്തഖിദല്ലാഹു ഇബ്റാഹീമ ഖലീലാ .... വകല്ല മല്ലാഹു മൂസാ തക്ബീമാ . വയഹയാ ഖൂദിൽ കിതാബു ബി ഖൂവ്വത്തിൻ " ( അല്ലാഹു ഇബ്റാഹീം നബിയെ ഉറ്റമിത്രമായി സ്വീകരിച്ചിരിക്കുന്നു - നിസാഅ് - 125 ) , ( മൂസയോട് അല്ലാഹു നേരില്‍ സംസാരിക്കുകയും ചെയ്തു - ( നിസാഅ് 164 ) , ( ഹേ യഹയാ വേദഗ്രന്ഥം ബലമായി സ്വീകരിച്ചുകൊള്ളുക - മർയം 12 ) .
ഇതിൽ നിന്നും മഹതിയുടെ മക്കൾ മൂന്ന് പേരാണെന്നും ഇബ്റാഹീം , മൂസാ , യഹയാ എന്നീ പേരുകളാണെന്നും മഹാനവർകൾക്ക് മനസ്സിലായി . അങ്ങനെ അദ്ദേഹം മഹതിയുടെ മക്കാലായ ഇബ്രാഹീമിനെയും മൂസയെയും യഹ്യയെയും വിളിച്ചു . അവർ മൂവരും അബ്ദുല്ലാഹിബ്നു മുബാറക്കിന്റെ മുന്നിൽ ഹാജറായി . അപ്പോൾ മഹതി അവരോട് പറഞ്ഞു
ഫബസൂ അഹദകും ബി വരിഖികും ഹാദ്വഹീ ഇലൽ മദിനതി ഫല്‍ യന്‍ളൂര്‍ അലൈഹാ അസ്കാ ത്വആമൻ ഫൽയ അ്തികും ബിരിസ്ഖിമ്മിൻഹു ' ( നിങ്ങളിൽ ഒരാളെ നിങ്ങളുടെ ഈ വെള്ളിനാണയവും കൊണ്ട് പട്ടണത്തിലേക്കയക്കുക . അവിടെ ആരുടെ അടുത്താണ് ഏറ്റവും നല്ല ഭക്ഷണമുള്ള എന്ന് നോക്കിയിട്ട് അവിടെ നിന്ന് നിങ്ങൾക്ക് വല്ല നല്ല ഭക്ഷണവും കൊണ്ടു വരട്ടെ .
( അൽകഹ്ഫ് 19 ) .
ഭക്ഷണം എത്തിയപ്പോൾ മഹതി മഹാനവർകളോടു പറയുകയുണ്ടായി .
" കുൂല വശ്‌റബു ഹനീഅന്‍ ബിമാ അസ്‌ലഫതും ഫിൽ അയ്യാമിൽ ഖാലിയ ( കഴിഞ്ഞു പോയ ദിവസങ്ങളിൽ നിങ്ങൾ മുൻകൂട്ടി ചെയ്തതിന്റെ ഫലമായി നിങ്ങൾ ആനന്ദത്താടെ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക -(ഹാഖ് 24 )
അബ്വലാഹിബ്നു മുബാറക് ഭക്ഷണം കഴിക്കാൻ തുടങ്ങുന്നതിനു മുമ്പ് മക്കളോടു ചോദിച്ചു : " എന്താ നിങ്ങളുടെ മാതാവ് ഇങ്ങനെ സംസാരിക്കുന്നത്. നിങ്ങൾ അറിയിച്ചു തരുക . അല്ലാതെ ഈ ഭക്ഷണം എനിക്ക് അനുവദനീയമാവകയില്ല മക്കൾ മഹാനവർകളോട് പറഞ്ഞു.
മാതാവ് അല്ലാഹുവിനെ ഭയപ്പെട്ട് നായപത് വർഷമായി ഖുർആൻ ല്ലാതെ മറ്റൊന്നും സംസാരിച്ചിട്ടില്ല "
വാക്കിൽ പോലും അല്ലാഹുവിനെ ഭയന്ന് ജീവിച്ച മഹതികളിൽ ഒരാളുടെ കഥയാണ് ഇവിടെ ഉദ്ധരിച്ചത് . അല്ലാഹുവിനെ സംബന്ധിച്ചു അറിഞ്ഞവർക്ക് എന്നും ഹൃദയത്തില്‍ വേദനയാണ് . അവർക്ക് ഭൗതിക കാര്യങ്ങൾ സംസാരിക്കാനോ , കേള്‍ക്കാനോ സമയമില്ല. അവരാണ് വിജയികള്‍.
🔺🔻🔺🔻🔺🔻🔺🔻🔺🔻🔺🔻🔺🔻🔺🔻🔺🔻🔺🔻🔺
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
No comments:
Post a Comment