🌱യൂശഅ് (അ)🌱


ഈജിപ്തുകാർ സന്തോഷപൂർവ്വം ഓർമ്മിക്കുന്ന ഒരു നബിയുണ്ട് . വിപൽഘട്ടത്തിൽ ഈജിപ്തിനെ രക്ഷപ്പെടുത്തിയ വിമോചകൻ .
 നൈൽ നദിയുടെ തീരത്ത് കൂടി നടന്നുപോവുമ്പോൾ അവർ ഓർക്കും .
ഈ മണൽത്തരികളിൽ യൂസുഫ് ( അ )ന്റെ പാദങ്ങൾ പതിഞ്ഞിട്ടുണ്ട് .
 യൂസുഫ് ( അ ) വഫാത്തായിട്ട് കാലമെത്രയായി !
 കാലമെത്ര കടന്നുപോയാലും മിസ്വിറിന്റെ മനസ്സിൽ യൂസുഫ് ( അ ) ജീവിച്ചിരിക്കും .
യൂസുഫ് ( അ )ന്റെ പുത്രനും വഫാത്തായി .
 പുത്രന്റെ പുത്രനാണ് നൂൻ . മിസ്വിറിന്റെ ഇന്നത്തെ നായകൻ . സൽഗുണ സമ്പന്നനാണ് നൂൻ . സമൂഹത്തിൽ സമുന്നതൻ . യൂസുഫ് ( അ )ന്റെ പുത്രനെന്ന നിലയിൽ എല്ലാവരും ആദരിക്കുന്ന ചെറുപ്പക്കാരൻ .
ദാമ്പത്യ ജീവിതത്തിലേക്ക് കാലെടുത്തുവെക്കുകയാണ് . ജീവിത പങ്കാളിയെ കണ്ടെത്തിക്കഴിഞ്ഞു .
 പ്രതിശ്രുത വധുവിന്റെ പേര് മർയം .
മർയം ഉന്നതഗോത്രത്തിലാണ് ജനിച്ചത് .
മർയം ശിശുവായിരുന്നപ്പോൾ ഒരു സ്ത്രീയുടെ മുലപ്പാൽ കുടിച്ചു . ആ സ്ത്രീയിൽ നിന്ന് മൂസാ ( അ ) മുലപ്പാൽ കുടിച്ചിട്ടുണ്ട് .
 കൗമാരപ്രായം , സാഹസപ്രവർത്തനങ്ങൾക്ക് പ്രിയംകുടുന്ന പ്രായം . ഒരു കളിക്കൂട്ടുകാരനുണ്ട് , പേര് കാലബ്.
 കാലബ് യൂശഅ്(അ) .
 അവരെ ഒന്നിച്ചു കാണുമ്പോൾ എല്ലാവർക്കും സന്തോഷമാണ് .
 കൂട്ടുകാരായാൽ ഇങ്ങനെ വേണം . നിർമ്മല സ്നേഹത്തിന്റെ പാശത്താൽ ബന്ധിക്കപ്പെട്ടവർ .
 പാടിപ്പറന്നു നടക്കുന്ന പ്രായം ,
ആ പ്രായത്തിൽ അവർ അല്ലാഹുവിന്റെ വിളികേട്ടു .
 തൗഹീദിലേക്കു ക്ഷണം കിട്ടി .
ലോകനാഥനായ റബ്ബിന്റെ വിളികേട്ടു . ലാഇലാഹ് ഇല്ലല്ലാഹ് മൂസാ കലീമുല്ലാഹ് ഏറെയൊന്നും ചിന്തിച്ചു നിന്നില്ല .
അല്ലാഹുവിന്റെ മാർഗ്ഗത്തിലേക്കുള്ള ക്ഷണം സ്വീകരിച്ചു .
യൂശഉം കാലബും സ്ഥിതിഗതികൾ വിലയിരുത്തി .
 ഒരു കുടുംബത്തിലെ മൂന്ന് സഹോദരങ്ങൾ , മൂത്തത് ഹാറൂൻ നബി ( അ ) , പിന്നെ സഹോദരി കുൽസൂം , അത് കഴിഞ്ഞ് മൂസാ ( അ ) . അവരോടൊപ്പം നിൽക്കാൻ കുറഞ്ഞ ആളുകൾ .
 മറുവശത്തോ ?
മിസ്വ്‌റ് ഭരിക്കുന്ന ക്രൂരനായ ഫിർഔൻ .
 അയാളുടെ മന്ത്രി ഹാമാൻ ,
ധനാഢ്യനായ ഖാറൂൻ .
 അവർക്കു പിന്നിൽ ശക്ത രായ ഖിബ്ലികൾ ,
 അടിമകളാക്കപ്പെട്ട ഇസാഈലി സമൂഹം . ഇസാഈലി വംശത്തിലാണ് യൂശഉം കാലബും ജനിച്ചത് .
മൂസാ ( അ )ന്റെ വിളി കേൾക്കണോ ?
 വിളികേട്ടാൽ അല്ലാഹുവിനെ കിട്ടും , പരലോകം കിട്ടും വിളികേൾക്കാതിരുന്നാലോ ?
 ഫിർഔനെ കിട്ടും . ദുനിയാവ് കിട്ടും .
ഏത് തിരഞ്ഞെടുക്കണം ? മൂസാ ( അ )യുടെ വിളികേട്ടാൽ ഫിർഔന് വെറുതെ വിടില്ല.
 ഫിർഔൻ കൊടുംക്രൂരനാണ് .
 എണ്ണയിലിട്ട് വറുത്തുകൊല്ലാൻ മടിക്കില്ല , ജ്വലിക്കുന്ന അഗ്നിയിലെറിയും .
 വാൾകൊണ്ട് വധിക്കും .
 മരണം സ്വീകരിക്കാൻ തയ്യാറാണെങ്കിൽ മൂസാ ( അ )ൽ വിശ്വസിക്കാം ,
 നബിയുടെ സഹായിയായി കഴിയാം.
ഐഹിക ജീവിതത്തിന്റെ ആഢംബരങ്ങൾ വേണോ എങ്കിൽ ഫിർഒൗനിൽ വിശ്വസിക്കാം .
അല്ലാഹു മതി .
അവന്റെ തൃപ്തി മതി .
 കൊല്ലുന്നെങ്കിൽ കൊല്ലട്ടെ .
മരണം ഒരിക്കലല്ലേയുള്ളൂ . അത് അല്ലാഹുവിന്റെ മാർഗ്ഗത്തിലാവട്ടെ .
 യൂശത്ത്(അ) കൂട്ടുകാരനോട് പറഞ്ഞു :

 “ ഞാൻ ഉറച്ച തീരുമാനമെടുത്തു . നീയോ ? "

“ എന്താ നിന്റെ തീരുമാനം ? "

 ആരാധനക്കർഹനായ ഇലാഹ് അല്ലാഹു മാത്രമാണെന്നും മൂസാ ( അ ) അവന്റെ ദൂതനാണെന്നും ഞാൻ വിശ്വസിക്കുന്നു .

 യൂശഅ് പ്രഖ്യാപിച്ചു .
 കാലബും അത് തന്നെ പ്രഖ്യാപിച്ചു .

മൂസാ ( അ )ന്നെതിരെ കൊലവിളി ഉയർന്നിരിക്കുന്നു .
 മൂസാ ( അ )ന്റെ സേവകന്മാരായി കാലബും യൂശഉം രംഗത്തെത്തി .
അതോടെ അവർക്കെതിരെ ഭീഷണി മുഴങ്ങി . കൊലവിളിയായി.
 ചെറുപ്പക്കാർ മുട്ടുമടക്കാൻ തയ്യാറില്ല .
 നിഷ്കളങ്കരായ സേവകന്മാരാണവർ . പിന്നീട് ഈജിപ്തിൽ നടന്ന എല്ലാ സംഭവങ്ങൾക്കും അവർ സാക്ഷികളാണ് .
ഒടുവിൽ ഇസാഈലികൾക്ക് കല്പന കിട്ടി .
 ഈജിപ്ത് വിട്ട് പോവുക .
 ആ ബാലവൃദ്ധം ജനങ്ങൾ ഒരുങ്ങിക്കഴിഞ്ഞു .
എല്ലാ സ്വത്തു വകകളും കെട്ടിപ്പെറുക്കി .
അവർ നീങ്ങുകയാണ് . കൂരിരുട്ടിലൂടെ .
 മുമ്പിൽ കടലിളകുന്നു . മുമ്പോട്ട് നീങ്ങാനാവുന്നില്ല . ഫിർഔനും സംഘവും വിവരമറിഞ്ഞു .
അവൻ സൈന്യത്തോടൊപ്പം കുതിച്ചു വരുന്നു . യൂശളം കാലബും ഉൽകണ്ഠയോടെ നോക്കി .
മുമ്പിൽ കടൽ , പിന്നിൽ ഫിർഔനും സൈന്യവും . ഇനിയെന്ത് ?
പലരും മൂസാ ( അ )നോട് തട്ടിക്കയറുന്നുണ്ട്.
 ഞങ്ങളെ എന്തിന്ന് കൊണ്ട് വന്നു.
 അല്ലാഹുവിന്റെ കല്പന വന്നു .
കടലിൽ അടിക്കുക .
 എല്ലാം ചെറുപ്പക്കാർ കാണുന്നു . അറിയുന്നു .
 മൂസാ ( അ ) കടലിൽ വടികൊണ്ടടിച്ചു . വെള്ളം മാറിനിന്നു .
കടലിൽ വഴിതെളിഞ്ഞു . മൂസാ ( അ ) അനുയായികളോടൊപ്പം കടൽ കടന്നു .
 ഫിർഔനും കൂട്ടരും ഓടിക്കിതച്ച് വരികയാണ് .
 കടലിൽ വഴി കണ്ടു .
 എല്ലാവരും ആ വഴിയിലൂടെ മുന്നേറി , പെട്ടെന്ന് വെള്ളം കൂടിച്ചേർന്നു .
 അലയിളകുന്ന കടൽ , ആ കടലിൽ മുങ്ങി ധിക്കാരികൾ ചത്തൊടുങ്ങി .
 എത്രയെത്ര ക്രൂരപീഢനങ്ങൾ നടത്തിയ ക്രൂരന്മാരാണവർ .
എത്ര നിന്ദ്യമായ മരണമാണവർക്ക് ലഭിച്ചത് .
യൂശഉം(അ) കാലബും ചിന്തിച്ചു .
 അവർ അതേക്കുറിച്ചു സംസാരിച്ചു .
കടൽ കടന്നുവന്ന ശേഷം എന്തെല്ലാം സംഭവങ്ങൾ .
 എല്ലാറ്റിനും തങ്ങൾ സാക്ഷിയാണ് .
കടൽ കടന്നു . അല്ലാഹു കടത്തിത്തന്നു .
വേറെ പല അനുഗ്രഹ ങ്ങൾ നൽകി .
 എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങൾ , വലിയൊരനുഗ്രഹം ലഭിക്കാനുണ്ട് .
 ഐശ്വര്യം നിറഞ്ഞു നിൽക്കുന്ന ഫലസ്തീൻ യുദ്ധം ചെയ്തു പിടിച്ചെടുക്കണം.
അവിടെ സുഖമായി ജീവിക്കണം.


🌱മരുഭൂമിയിൽ അലയേണ്ടി വന്നവർ🌱


 വിശാലമായ സീനാ മരുഭൂമി ,
വെയിൽ കത്തിപ്പടരുമ്പോൾ ചുട്ടുപൊളളുന്ന മരുഭൂമി.
കടൽകടന്ന്
വന്നവർ ഇപ്പോൾ അവിടെയാണ് തമ്പടിച്ചിരിക്കുന്നത് . അല്ലാഹുവിന്റെ കല്പന വന്നു .    സമ്പൽസമൃദ്ധമായ ഫലസ്തീൻ പ്രദേശം. അമാലിക്കത്ത് വർഗ്ഗ  ക്കാർ അക്രമമായി കൈവശപ്പെടുത്തി വെച്ചിരിക്കുകയാണ്.    അവരെ ബലം പ്രയോഗിച്ചു പുറത്താക്കുക ,    ആ രാജ്യം കൈവശപ്പെടുത്തുക ,   അല്ലാഹുവിന്റെ കല്പനയാണ് .
 അതനുസരിക്കണം . സത്യവിശ്വാസികളുടെ ബാധ്യതയാണത് .
 അല്ലാഹുവിന്റെ കല്പനയനുസരിച്ചു മുന്നേറിയാൽ വിജയം ഉറപ്പാണ് .
അവൻ സഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ് . കല്പന വന്നപ്പോൾ കൂടുതൽ സന്തോഷിച്ചത് യൂശഉം കാലബും ആയിരുന്നു .
 ഫലസ്തീനിൽ പ്രവേശിക്കാൻ അവർക്ക് ധൃതിയായി .
യുദ്ധം വേണ്ടി വരും . ആയുധ പരിശീലനം നന്നായി നടക്കണം .
 അച്ചടക്കത്തോടെ മുന്നേറുന്ന സൈന്യം വേണം.
യൂശഉം കാലബും അത് തന്നെ സംസാരിക്കുന്നു . നാലുപേർ ഗൗരവമായ ചർച്ച തുടങ്ങി .
മൂസാ( അ ) , ഹാറൂൻ ( അ ) , യൂശഅ് ( അ ) , കാലബ് ( അ ) .
 കാലബ് നബിയായിരുന്നോ ? അതോ തൊട്ട് താഴെയുള്ള പദവിയിലായിരുന്നോ ? പ്രവാചകന്മാരുടെ സന്തത സഹചാരിയായിരുന്നു . സമുന്നത പദവിയുള്ള ആളായിരുന്നു .
നാം നന്നായി കാലബിനെക്കുറിച്ചുള്ള വിവരണങ്ങളിൽ ഇങ്ങനെയൊക്കെയാണ് കാണുന്നത് . നബിയാണെന്നും അല്ലെന്നും ധരിച്ചവരുണ്ട് . ജനങ്ങളെ യുദ്ധത്തിന് പ്രേരിപ്പിക്കുന്നതിൽ അദ്ദേഹം മുൻപന്തിയിലുണ്ട് .
 നന്നായി സംസാരിക്കുന്നുണ്ട് .
 യൂശഉം കാലബും ചില രഹസ്യാന്വേഷണങ്ങളൊക്കെ നടത്തിയിട്ടുണ്ട് .
 ഫലസ്തീന്റെ സ്ഥിതിഗതികൾ മനസ്സിലാക്കി . രാജാക്കന്മാരുടെ അവസ്ഥകൾ അറിഞ്ഞു.
 സൈന്യത്തിന്റെ ബലം മനസ്സിലാക്കി .
 സാമ്പത്തിക സ്ഥിതിയും നന്നായറിഞ്ഞു .
എല്ലാം മനസ്സിലാക്കിക്കൊണ്ടവർ ജനങ്ങളോട് സംസാരിച്ചു .

 പ്രിയ സഹോദരങ്ങളേ ? അല്ലാഹു നമുക്കൊരു സുവർണ്ണാവസരം നൽകിയിരിക്കുകയാണ് .
 ഐശ്വര്യപൂർണ്ണമായൊരു രാജ്യം നമുക്കുനേരെ വെച്ചു നീട്ടിത്തന്നിരിക്കുകയാണ് .      വിലപിടിച്ചൊരു സമ്മാനം . നാം അത് തട്ടിക്കളയരുത് .    സ്വീകരിക്കണം .     ഫലസ്തീന്റെ കവാടം കണ്ടില്ലേ ?
നാമതിലുടെ ധീരമായി കടന്നുചെല്ലണം .
 എല്ലാവരും ആയുധമെടുക്കണം .
 അമാലിക്കത്ത് വർഗ്ഗക്കാർ ശക്തന്മാരാണ്.
 യുദ്ധനിപുണരാണ് . ധാരാളം ആയുധമുള്ളവരാണ് .
 അവർ നമ്മെ തടയാൻ വരും.     ഒരാൾ പോലും പിന്നോട്ട് മാറരുത് .
 നിന്നേടത്തു നിൽക്കണം . എന്നിട്ട് പൊരുതി മുന്നേറണം .
 അമാലിക്കത്ത് വർഗ്ഗക്കാരുടെ ശക്തി നമുക്ക് പ്രശ്നമല്ല .
 അല്ലാഹു നമ്മോടൊപ്പമാണ് .
 അവന്റെ സഹായം നമുക്കുണ്ടാവും , നാം വിജയിക്കും . രാജ്യം നമുക്ക് തരാമന്ന് അല്ലാഹു വല്ലേ . വാഗ്ദാനം ചെയ്തത്.
 സഹോദരങ്ങളേ !
 മുന്നേറുക !     
ധൈര്യം വേണം . ധീരതയാണ് നമുക്ക് വേണ്ടത് . ഭീരുത്വം പാടില്ല . എല്ലാം അല്ലാഹുവിൽ സമർപ്പിക്കുക . മുന്നേറുക .
 യുദ്ധത്തിൽ ആരെങ്കിലും മരണപ്പെട്ടാൽ അവർക്ക് രക്തസാക്ഷികളുടെ പദവിയല്ലേ ലഭിക്കുന്നത് . ഓർത്തുനോക്കൂ !
 അതിനെക്കാൾ വലിയ സൗഭാഗ്യമുണ്ടോ ?

 കാലബും യൂശഉം മാറിമാറി സംസാരിച്ചു . തങ്ങളുടെ പ്രസംഗം കേട്ട് ശ്രാോതാക്കൾ ആവേശഭരിതരാവുമെ ന്നാണവർ കരുതിയത്.
 ഒരു രാജ്യം സ്വന്തമായി ലഭിക്കാൻ പോവുന്നു എന്ന് പറഞ്ഞിട്ടും കാര്യമായ പ്രതികരണമൊന്നുമില്ല .
 മ്ലാനമായ വദനങ്ങൾ .
 അലസമായ ഇരിപ്പ് തങ്ങൾക്കിതൊന്നും കേൾക്കണ്ടായെന്ന ഭാവം.
 യൂശഅ് ( അ ) അവരെ ആവേശം കൊള്ളിക്കാൻ പിന്നെയും പിന്നെയും ശ്രമിച്ചുകൊണ്ടിരുന്നു .
 സഹോദരങ്ങളേ ! നാം ഇപ്പോൾ സീനാ മരുഭൂമിയിലാണുള്ളത് .
 ഇത് മരുഭൂമിയാണ് . ചൂട് പറക്കുന്ന മണൽക്കാട് .
 ഇവിടെ കൃഷിയുണ്ടോ ?
 പഴങ്ങളുണ്ടോ ?
 വെള്ളമുണ്ടോ ?
 വരൂ നമുക്ക് ഫലസ്തീനിലേക്കു പോവാം , വരൂ . എഴുന്നേൽക്കു!
 ഈ ദുരിതം നിറഞ്ഞ ജീവിതം അവസാനിപ്പിക്കാം ,
രാജ്യം കീഴടക്കി നമുക്ക് രാജാക്കന്മാരായി ജീവിക്കാം ,
എത്ര പറഞ്ഞിട്ടും അനക്കമില്ല .
 മുഖത്ത് തെളിച്ചമില്ല . കേട്ട് കേട്ട് മടുത്തപ്പോൾ അവർ പറയാൻ തുടങ്ങി .

 “ അമാലിക്കത്ത് വർഗ്ഗക്കാരുമായി യുദ്ധം ചെയ്യാൻ ഞങ്ങളില്ല.
 മരിക്കാൻ ഞങ്ങൾക്കു മനസ്സില്ല . ശ്രതുക്കൾ രാജ്യം വിട്ടുപോയാൽ ഞങ്ങളവിടെ പ്രവേശിക്കാം ,   അത് വരെ ഞങ്ങളിവിടെയിരിക്കും . "

 അലസമായ മറുപടി .
 നിരാശാജനകം . എന്തൊരവസ്ഥയാണത് ? ഒരു ജനത ഇത്രയും നാണം കെട്ട രീതിയിൽ പ്രതികരിക്കുമോ ?
 യൂശഅ് ( അ ) പലരോടും സംസാരിച്ചുനോക്കി . ആർക്കും ഒന്നും കേൾക്കേണ്ട . വിശുദ്ധ ഖുർആൻ ഈ രംഗം നമുക്കു കാണിച്ചു തരുന്നുണ്ട് .

നോക്കു . സൂറത്ത് മാഇദയിലെ വചനം ,
“ മൂസാ തന്റെ ജനതയോട് പറഞ്ഞ സന്ദർഭം ഓർക്കുക . എന്റെ ജനങ്ങളേ ! നിങ്ങൾക്ക് അല്ലാഹു ചെയ്ത അനുഗ്രഹത്തെ നിങ്ങൾ ഓർക്കുവീൻ . നിങ്ങളിൽ അവൻ പല നബിമാരെ ഏർപ്പെടുത്തുകയും നിങ്ങളെ അവൻ രാജാക്കന്മാരാക്കുകയും ചെയ്തിട്ടുണ്ട് . ലോകരിൽ നിന്ന് മറ്റാർക്കും ലഭിക്കാത്തത് അനുഗ്രഹങ്ങൾ നിങ്ങൾക്ക് അവൻ നൽകുകയും ചെയ്തിട്ടുണ്ട് , " ( 5:22 )

 ഇസാഈലി സമൂഹത്തിൽ ധാരാളം നബിമാരും രാജാക്കന്മാരും കടന്നുപോയിട്ടുണ്ട് . അല്ലാഹു അവർക്കു ചെയ്ത അനുഗ്രഹമാണത് .
 മൂസാ ( അ ) ഇക്കാര്യം അവരെ ഓർമ്മപ്പെടുത്തി .
 മനുഷ്യവർഗ്ഗത്തിൽ മറ്റാർക്കും കിട്ടാത്ത അനുഗ്രഹം , അത്കൊണ്ട് നിങ്ങൾ അല്ലാഹുവിനെ അനുസരിക്കണം , ധിക്കരിക്കരുത് .
 ഫലസ്തീനിലേക്കു കടക്കാൻ നിങ്ങളോട് അല്ലാഹു കല്പിക്കുന്നു .
 നിങ്ങളതിൽ പ്രവേശിക്കുക . നിങ്ങൾ പിന്നോക്കം മടങ്ങരുത് .
 മടങ്ങിയാൽ നിങ്ങൾ നഷ്ടക്കാരായിരിക്കും .

 വിശുദ്ധ ഖുർആൻ പറയുന്നു :

 “ എന്റെ ജനങ്ങളേ ! അല്ലാഹു നിങ്ങൾക്ക് നിശ്ചയിച്ചു തന്നതായ പരിശുദ്ധ ഭൂമിയിൽ നിങ്ങൾ പ്രവേശിക്കുവീൻ . നിങ്ങൾ പിന്നോക്കം മടങ്ങിപ്പോവുകയും ചെയ്യരുത് . എന്നാൽ നിങ്ങൾ നഷ്ടക്കാരായി മാറുന്നതാണ് " .
( 5:23 )

ഇതിന്ന് അവർ നൽകിയ മറുപടി എന്തായിരുന്നു ?
 മൂസാ ... ! പരാകശാലികളായ ഒരു ജനത അവിടെയുണ്ട് . അത്കൊണ്ട് ഞങ്ങളിവിടെ പ്രവേശിക്കുകയില്ല . അവർ അവിടെ നിന്ന് പുറത്ത് പോയാൽ ഞങ്ങൾ അവിടെ പ്രവേശിച്ചുകൊള്ളാം . ലജ്ജയില്ലാത്ത വർത്തമാനം , അല്ലാഹുവിനും അവന്റെ ദൂതന്മാർക്കും അവർ മനസ്സിൽ എന്ത് സ്ഥാനമാണ് നൽകിയത് ?
 യുദ്ധം ഒരു പരീക്ഷണമാണ് .
ആ പരീക്ഷണത്തിൽ ഇക്കൂട്ടർ അമ്പേ പരാജയപ്പെട്ടുപോയി .
 യുദ്ധം പൊട്ടും മുമ്പ് തന്നെ .

 വിശുദ്ധ ഖുർആൻ അവരുടെ വാക്കുകൾ ഉദ്ധരിക്കുന്നു . അവർ പറഞ്ഞു :

“ മൂസാ ... ! നിശ്ചയമായും സേച്ഛാധികാരികളായ ഒരു ജനത അവിടെയുണ്ട് . അവരവിടെ നിന്ന് പുറത്ത് പോകുന്നവരേക്കും ഞങ്ങളവിടെ പ്രവേശിക്കുകയില്ല . അവർ അവിടെ നിന്ന് പുറത്ത് പോവുകയാണെങ്കിൽ ഞങ്ങളവിടെ പ്രവേശിക്കുന്നവരാകുന്നു . ”
( 5:24 )

ഹൃദയ ശൂന്യർ . നന്ദികെട്ടവർ , അഹങ്കാരികൾ അങ്ങനെയൊക്കെ അവരെപ്പറ്റി പറയാൻ നമുക്കു തോന്നിപ്പോവും . അതൊന്നും അവർക്കു പോര .
 ഈ ഘട്ടത്തിലാണ് യൂശഅ് , കാലബ് എന്നിവർ ഇടപെടുന്നത് . അവർ പറഞ്ഞു :

 “ ഹേ ... ജനങ്ങളേ ! അല്ലാഹുവിന്റെ ദൂതനാണ് .
നിങ്ങളോട് സംസാരിച്ചത് . അല്ലാഹുവിനെയും അവന്റെ ദൂതനെയും നിങ്ങൾ തള്ളിക്കളയരുത് .
 നിങ്ങൾ പരാജയപ്പെട്ടുപോവും .
 അക്കാലത്ത് യൂശഅ് നബിയായിട്ടില്ല .
 സേവകനാണ് .
മൂസാ ( അ ) ന്റെ വാക്കുകൾ ഈ സമൂഹം തള്ളിക്കളയുകയാണ് . അതിന്റെ ഗൗരവം ഇവർക്കറിയില്ല .

ദൂതനെ തള്ളിക്കളഞ്ഞാൽ ശിക്ഷവരും .
 അതോർത്തപ്പോൾ യൂശഅ് ഭയന്നുപോയി .
 വിവരംകെട്ട ജനത അതോർക്കുന്നില്ല.
വിവരമുളളവർ ഭയപ്പെടുന്നു.
 കാലബിന്നും നല്ല ഭയമുണ്ട് .    ഭയത്തോടെ സംസാരിച്ചു നോക്കി . ഒരു ഫലവുമില്ല .

മാഇദ സൂറത്തിൽ ഈ രംഗം നമുക്കുകാണാം .

 “ ഭയപ്പെടുന്നവരിൽ പെട്ട രണ്ടു പുരുഷന്മാർ  അല്ലാഹു അവരുടെ മേൽ അനുഗ്രഹം ചെയ്തിരിക്കുന്നു  അല്ലാഹു പറഞ്ഞു : " നിങ്ങൾ ആ വാതിൽക്കൽ കടന്നു അവരുടെ  നേരെ ചെല്ലുക .  അങ്ങനെ നിങ്ങൾ കടന്നുചെന്നാൽ , നിശ്ചയമായും നിങ്ങൾ അവരെ ജയിക്കുന്നവരായിരിക്കും . ”
 ( 5:25 )

ധീരമായിട്ട് വാതിൽ കടന്നു ചെല്ലണം .
 ആ വരവ് കണ്ടാൽ തന്നെ അവർ തളർന്നുപോവും .
 തളർന്നവരെ തോൽപ്പിക്കാൻ ഒരു പ്രയാസവും കാണില്ല .
 ഭയപ്പെടുന്നവരിൽ പെട്ട രണ്ടാളുകൾ ആരൊക്കെയാണ് ? നുനിന്റെ മകൻ യൂശഅ് . യഫൂന്നായുടെ മകൻ കാലബ് .
എല്ലാം അല്ലാഹുവിൽ ഭരമേല്പിക്കുവാൻ യൂശഅ് ( അ ) അവരോടാവശ്യപ്പെട്ടു . അതും ഖുർആനിലുണ്ട് .

 “ അല്ലാഹുവിന്റെ മേൽ ഭരമേൽപ്പിക്കുകയും ചെയ്യുവിൻ . നിങ്ങൾ സത്യവിസ്വാസികളാണെങ്കിൽ ”
( 5:26 )

ഇതിന്നവർ നൽകിയ മറുപടി കൂടുതൽ നിരാശയുണ്ടാക്കുന്നതാ യിരുന്നു .
 അവർ പറഞ്ഞതിങ്ങനെ : അവരവിടെ ഉള്ള കാലത്തോളം ഞങ്ങളവിടെ പ്രവേശിക്കുകയില്ല .
 മൂസാ .. നീയും നിന്റെ റബ്ബും കൂടി അവരോട് യുദ്ധം ചെയ്യുക . ഞങ്ങളിവിടെയിരിക്കാം . എന്തൊരു ധിക്കാരം !
 പരിഹാസം . വിശുദ്ധ ഖുർആനിൽ ഇത് കാണാം ഇങ്ങനെ :

“ അവർ പറഞ്ഞു : മൂസാ . നിശ്ചയമായും അവരവിടെ ഉള്ളപ്പോൾ ഞങ്ങൾ ഒരിക്കലും അവിടെ പ്രവേശിക്കുകയില്ല . നീയും നിന്റെ റബ്ബും പോയി യുദ്ധം ചെയ്തു കൊള്ളുക . ഞങ്ങളിവിടെ ഇരിക്കാം.''
(5:27)

 ഈ മറുപടികേട്ട് മൂസാ ( അ ) നിരാശനായി .
ഈ ജനതയെ യുദ്ധമുഖത്തേക്ക് നയിക്കാൻ കഴിയില്ല.
  എന്റെയും എന്റെ സഹോദരന്റെയും കാര്യമല്ലാതെ മറ്റൊന്നും ഏറ്റെടുക്കുവാൻ എന്നെ കൊണ്ടാവില്ല.
 വിശുദ്ധ ഖുർആൻ വചനം കാണുക :

“ മൂസാ ( അ ) പറഞ്ഞു : എന്റെ റബ്ബേ . നിശ്ചയമായും ഞാൻ എന്റെ സ്വന്തത്തെയും എന്റെ സഹോദരനെയുമല്ലാതെ അധീനമാക്കുന്നില്ല . അതിനാൽ ഞങ്ങളെയും ഈ ധിക്കാരികളായ ജനതയെയും നീ വേർപ്പെടുത്തിത്തരേണമേ ”
 ( 5:28 )

 അല്ലാഹുവിന്റെ വിധിവന്നു .
 അനുസരണക്കേടിന്റെ ശിക്ഷ  സിനാ മരുഭൂമിയിൽ അലഞ്ഞു തിരിയട്ടെ .
 അന്തംവിട്ട് നടക്കട്ടെ . എത്രകാലം ?
 നാല്പ്പത് കൊല്ലം .
നാല്പത് കൊല്ലക്കാലത്തേക്ക് വിശുദ്ധ ഫലസ്തീനിലേക്കു പ്രവേശനമില്ല .
 മരുഭൂമിയിൽ ചുറ്റിത്തിരിയാം .
കടുത്ത ദാഹവും വിശപ്പും സഹിച്ചു കഴിയാം .
 വിശുദ്ധ ഖുർആൻ പറയുന്നു :

“ അല്ലാഹു പറഞ്ഞു : നിശ്ചയമായും ആ രാജ്യം അവരുടെ മേൽ നാല്പത് കൊല്ലത്തേക്ക് നിഷിദ്ധമായിരിക്കും . അവർ ഭൂമിയിൽ പരിഭമിച്ച് അലഞ്ഞു നടക്കും . അത്കൊണ്ട് ആ ധിക്കാരികളായ ജനങ്ങളുടെ പേരിൽ നീ വ്യസനിക്കരുത് ” ( 5:29 )

 മൂസാ ( അ ) കഴിവിന്റെ പരമാവധി പരിശ്രമിച്ചു കഴിഞ്ഞു . ആ ജനതയുടെ മനസ്സിൽ ഒരു മാറ്റവും ഉണ്ടായില്ല .
മൂസാ നബി ( അ )നെ അല്ലാഹു ആശ്വസിപ്പിച്ചു .
 ജനങ്ങൾ ധിക്കാരികളാണ് . അവരുടെ പേരിൽ നിങ്ങൾ പ്രയാസപ്പെടരുത് . വ്യസനിക്കരുത് .
യൂശഅ് ( റ ) ഈ രംഗങ്ങൾക്കെല്ലാം സാക്ഷിയാണ് .
വല്ലാതെ സങ്കടപ്പെട്ടു .
 കാലബ് സങ്കടം കൊണ്ട് പുളഞ്ഞുപോയി . എന്തൊരു ജനത യാണിത് . കഷ്ടം .


വിടവാങ്ങാൽ




നാല്പത് വർഷങ്ങൾ
 വിടവാങ്ങൽ നാല്പത് വർഷങ്ങൾ .
 സംഭവബഹുലമായ നാല്പത് വർഷങ്ങൾ .
 കാലം വരുത്തിയ മാറ്റങ്ങൾ , മരുഭൂമിയിൽ അലിഞ്ഞുചേർന്ന സംവത്സരങ്ങൾ . എന്തുമാത്രം സംഭവങ്ങളാണ് നടന്നത് .
 ഓർത്താൽ അതിശയ തോന്നും .
ഏത് പ്രതിസന്ധി ഘട്ടത്തിലും കാലബ് കൂട്ടിനുണ്ടായിന്നു .
 ആശ്വാസം . കടൽ കടന്നുവന്ന ആ വലിയ സമൂഹം , പ്രവാചകനോട് നന്ദികേട് കാണിച്ചവൻ . സീനാ മരുഭൂമിയിലെ കഷ്ടപ്പാടുകൾ സഹിച്ചു സഹിച്ചു ഓരേരുത്തരായി മരണപ്പെട്ടു .
മരിച്ചു പിരിഞ്ഞവർ ആയിരക്കണക്കിൽ വരും .
വിവാഹങ്ങളും പ്രസവങ്ങളും ധാരാളം നടന്നു .
ഈജിപ്ത് കാണാത്ത പുതിയ തലമുറകൾ .
 സീനാ മരുഭൂമിയിലെത്തി . ഇരുപത് വർഷങ്ങൾ കടന്നുപോയി .
 അപ്പോഴാണ് ആ ദുഃഖസംഭവം നടന്നത് .
 ഹാറൂൻ നബി ( അ )ന്റെ വഫാത്ത് . അല്ലാഹുവിന്റെ മാർഗത്തിലേക്ക് ജനങ്ങളെ ക്ഷണിക്കാൻ നിയക്തനായ പ്രവാചകൻ .
ഒരുപാട് കഷ്ടപ്പെട്ടു .
 ധാരാളം ക്ഷമിച്ചു . യൂശഅ് ( അ )നെയും കാലബിനെയും വല്ലാതെ ദുഃഖിപ്പിച്ച സംഭവം . ഹാറൂൻ ( അ ) വഫാത്തായതോടെ അത്താണി നഷ്ടപ്പെട്ടത് പോലെയുള്ള തോന്നൽ . പുതിയ തലമുറക്ക് ഇസ്ലാമിക സന്ദേശം നൽകുകയാണ് യൂശഅ് ( അ ) .   അവരെ തൗറാത്ത് പഠിപ്പിക്കുന്നു.    സീനാ മരുഭൂമിയിലെത്തിയ ശേഷം ജനിച്ചവർ ധീരന്മാരായി വളർന്നുവരികയാണ്.  അവരുടെ മനസ്സ് പാകപ്പെടുത്തിയെടുക്കുകയാണ് യൂശത്ത് ( അ ) , ഒപ്പം തന്നെ കാലബും ഉണ്ട് . പുതിയ തലമുറ മൂസാ ( അ )നെ കാണുന്നു .
 വാർദ്ധക്യത്തിലേക്കു നീട്ടിയ മൂസാ ( അ ) .
 ( അവർ തൂരിസീനാ മലയെക്കുറിച്ചു കേട്ടു .
 അത് അവരെ ആവേശം കൊള്ളിച്ചു അവർ തൗറാത്ത് വായിച്ചു .
 യൂശഅ്( അ )ന്റെ വിശദീകരണം കേട്ടു .
 അതിലെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ജീവിക്കാൻ തുടങ്ങി .
 സമ്പൽ സമൃദ്ധമായ ഫലസ്തീൻ സമീപത്തുണ്ട് .
 പ്രസിദ്ധമായ അരീഹാപട്ടണം , The city of the moon ( JERICHO ) ഐശ്വര്യം നിറഞ്ഞുനിൽക്കുന്ന പ്രസിദ്ധമായ പട്ടണം . സംവത്സരങ്ങൾക്കുമുമ്പുതന്നെ അത് തങ്ങൾക്കു കീഴടങ്ങണ്ടതായിരുന്നു . പഴയ തലമുറ അങ്ങോട്ടു പ്രവേശിക്കാൻ ധൈര്യം കാണിച്ചില്ല . ഭീരുക്കൾ .
 പുതിയ തലമുറക്ക് അവരുടെ നിലപാട് ശരിയായില്ലെന്ന് തോന്നി .
 അവരതിനെ വിമർശിച്ചു . പഴയ തലമുറ ഖിബ്ത്തികളുടെ അടിമകളായിരുന്നു .
 പുതിയ തല മുറ സ്വതന്ത്രരാണ് . അടിമകളല്ല . അരീഹപട്ടണങ്ങളിലേക്കുള്ള പ്രവേശനം നാല്പത് കൊല്ലത്തേക്ക് അല്ലാഹു തടഞ്ഞിരിക്കുന്നു .
നാല്പത് കൊല്ലം കഴിയണം , എന്നാലേ അങ്ങോട്ട് കടക്കാനാവുകയുള്ളു . കാത്തിരിക്കാം ,
പുതിയ തലമുറ കുതിര സവാരി പഠിക്കുന്നു .
 ആയുധ പരിശീലനം നടത്തുന്നു .
അവർ ആരോഗ്യവാന്മാരാണ് .
 തൗറാത്ത് പഠിച്ചവരാണ് , അവർ യൂശഅ് ( അ ) പറയുന്നത് വിശ്വസിക്കുന്നു .
 അദ്ദേഹത്തെ അനുസരിക്കുന്നു .
ആ ശിക്ഷണത്തിൽ വളർന്നു വരുന്നു . 
സീനാ മരുഭൂമിയിൽ ചുറ്റിത്തിരിയാൻ തുടങ്ങിയിട്ട് മുപ്പത്തിലും വർഷങ്ങൾ കടന്നുപോയിരിക്കുന്നു .
 മൂസാ ( അ )ന് ഒരു കാര്യം ബോധ്യമായി . യുശഅ്( സ ) യോഗ്യനായ നേതാവാണ് .
പുതിയ തലമുറ ശരിയായ ദിശയിൽ നയിക്കും .
ഏഴ് കൊല്ലങ്ങൾ കൂടി കഴിയണം ,  പുണ്യഭൂമിയിൽ പ്രവശിക്കാൻ സമയമാകും അന്ന് താനുണ്ടാവില്ല .
യൂശഅ് ( അ ) അത് നിർവ്വഹിക്കട്ടെ ,
പുണ്യ ഭൂമിയിലേക്ക് ഇസ്രാഈലി സമൂഹത്തെ നയിക്കാനുള്ള സൗഭാഗ്യം യുശഇന്നാണ് അല്ലാഹു കണക്കാക്കിയത് .
 അതങ്ങനെ തന്നെ നടക്കട്ടെ

 തന്റെ കാലം തീരുകയാണ് .
ഇനിയേറെ സമയമില്ല . പുണ്യഭൂമിയിൽ പ്രവേശിക്കാൻ വലിയ മോഹമായിരുന്നു .
തന്റെ സമുദായം സഹകരിച്ചില്ല .
 അതിനാൽ ആ മോഹം നടന്നില്ല .
പ്രിയ സഹോദരൻ ഹാറൂൻ , പുണ്യഭൂമിയിൽ പ്രവേശിക്കാൻ എന്തൊരു മോഹമായിരുന്നു . മോഹം പൂവണിയാതെയാണ് വഫാത്തായത് ,
എല്ലാ ആപൽഘട്ടങ്ങളിലും തന്നോടൊപ്പം നിന്ന പ്രിയ സഹോദരൻ , അങ്ങേ ലോകത്തേക്ക് പോയി . തനിക്കിനി ഏറെ നാളുകളില്ല .
എല്ലാ കാര്യങ്ങളും യൂശഇനെ ഏല്പ്പിക്കാം .
 തന്റെ പിൻഗാമിയായി യൂശഇനെ നിയോഗിക്കാം .
പുതിയ തലമുറ നല്ലവരാണ് . അനുസരണശീലമുള്ളവരാണ് .
 അവർ ശ്രദ്ധാപൂർവ്വം തൗറാത്ത് പഠിക്കുന്നു .
 യൂശഇന്റെ നിർദ്ദേശങ്ങൾ അനുസരിക്കുന്നു .
 അല്ലാഹുവിന്റെ അനുഗ്രഹത്തോടെ അവർ പുണ്യഭൂമിയിൽ പ്രവിശിക്കും .
അവർക്ക് സ്വന്തമായൊരു രാജ്യമുണ്ടാകും . അവരുടെ രാജാക്കന്മാരുണ്ടാവും .
 ഈ സമൂഹത്തിൽ ഇനിയും നബിമാരുണ്ടാവും .
മൂസാ ( അ ) ഇസാഈലി സമൂഹത്തെ വിളിച്ചുകൂട്ടി .
  അവസാന ഉപദേശങ്ങൾ നൽകി .
 അല്ലാഹു ഇസാഈലി സമൂഹത്തിന്നു നൽകിയ മഹത്തായ അനുഗ്രഹങ്ങൾ എണ്ണിപ്പറഞ്ഞു . കടൽ കടന്നു വന്നത് പറഞ്ഞു ,
 ഖിബ്ത്വികളുടെ പീഡനങ്ങളുടെ ചരിത്രം വിവരിച്ചു .
അല്ലാഹുവിന്റെ അനുഗ്രഹങ്ങളെല്ലാം ആസ്വദിച്ചു .
 അല്ലാഹുവിനോട് നന്ദികേട് കാണിച്ചു നിങ്ങളിങ്ങനെയാവരുത് .
 നിങ്ങൾ റബ്ബിനോട് നന്ദിയുള്ളവരായിരിക്കണം .
യൂശഅ്ന്റെയും കാലബിന്റെയും സേവനം വളരെ വിലപ്പെട്ടതാണ് .
 അവർ നിങ്ങളെ നല്ല നിലയിൽ നയിക്കും .
 അവരെ അനുസരിക്കണം .

 തൗറാത്ത് അല്ലാഹു ഇറക്കിയ വേദഗ്രന്ഥമാണ് .
അത് നന്നായി പഠിക്കണം , പാരായണം ചെയ്യണം , അതിലെ നിർദ്ദേശങ്ങൾക്കനുസരിച്ചു ജീവിക്കണം ,
 നേതൃത്വത്തെ ധിക്കരിക്കരുത് .
 അനുസരണക്കേട് പാടില്ല .
അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ . ആമീൻ .
മൂസാ ( അ )ന്റെ ശബ്ദം നേർത്തു വന്നു .
 കണ്ണീരോടെ പ്രാർത്ഥന നടത്തി .
തിങ്ങിക്കൂടിയവർ ഗദ്ഗദത്തോടെ ആമീൻ പറഞ്ഞുകൊണ്ടിരുന്നു .
 വേർപാടിന്റെ വേദന മുറ്റിനിൽക്കുന്നു .
 മഹാനായ പ്രവാചകൻ പിൻമാറുകയാണോ ?
 മൂസാ ( അ )ന്റെ ചരിത്രം ,
 ഓരോ മനുഷ്യമനസ്സിലും അത് തെളിഞ്ഞുനിൽക്കുന്നു .
 മൂസാ ( അ )ന്റെ ജനനം തടയാൻ നോക്കിയ ഫിർഔൻ . ഇസ്രാഈലി കുടുംബങ്ങളിൽ പിറന്ന ആൺകുഞ്ഞുങ്ങളെയെല്ലാം വധിച്ചു കളഞ്ഞു .
 വർഷങ്ങളോളം ആ നില തുടർന്നു .
അനേകായിരം പുത്രന്മാരാണ് വധിക്കപ്പെട്ടത് .
എന്തൊരു ക്രൂരത !
ഈ ക്രൂരതക്ക് ചരിത്രത്തിൽ തുല്യതയുണ്ടോ ?
എന്നിട്ടും മൂസാ ( അ ) പിറന്നു .
പെട്ടിയിലാക്കി നദിയിലൊഴുക്കി . നദിയിലൂടെ ഒഴുകിയ പെട്ടി ഫിർഔനിന്റെ കൊട്ടാരത്തിലെത്തി .
കൂട്ടി അവിടെ വളർന്നു .

യൗവ്വനാരംഭത്തിൽ ഹിജ്റ പോയി , മദ്‌യൻ എന്ന നാട്ടിക്ക് .
ശുഐബ് ( അ )ന്റെ മകളെ വിവാഹം ചെയ്തു.
 അങ്ങനെ കുടുംബ ജീവിതമുണ്ടായി ,
 കുടുംബമായി , കൂട്ടുകുടുംബമായി , തലമുറകളായി , മഹാനദിപാലെ കുതിച്ചൊഴുകിയ ജീവിതം .
 ആ ജീവിതത്തിന്ന് വിരാമം വീഴാൻ പോവുന്നു .
 ചരിത്രം സാക്ഷി , സർവ്വ ലോകങ്ങളും സാക്ഷി . വാർദ്ധക്യം നൽകിയ ക്ഷീണം . അത് വകവെക്കാതെ നടന്നു .

 കുടെ യൂശഅ് ( അ ) കാലബ് , മറ്റു ചിലരും . നേരെ നടക്കുകയാണ് . ചെറിയ സംഘം കൂടെയുണ്ട് .
 അബാരീംമല , ( സീനാ മരുഭൂമിയിലെ നാല്പത് വർഷക്കാലത്തെ കഠിനമായ കഷ്ടപ്പാടുകൾ കണ്ട് സാക്ഷിയായ അബാരീം അതിൽ മുകളിലെത്തി ,
മൂസാ ( അ ) അകലേക്ക് നോക്കി , പുണ്യഭൂമി അവ്യക്തമായി കാണാം .
 കുറച്ചുകൂടി വ്യക്തമായിക്കാണുന്നു . എന്തുവഴി ?
 അബാരീമിനോട് തൊട്ടുകിടക്കുന്ന നെബോ മല ( Mount Nebo അതിന് ഉയരം കൂടുതലുണ്ട് . അതിന് മുകളിൽ കയറി , ആകാംക്ഷ മുറ്റിയ നയനങ്ങൾ അകലേക്ക് നീണ്ടു .
നമുക്ക് വാഗ്ദത്തം നൽകപ്പെട്ട പുണ്യഭൂമി .
 നാല്പത് വർഷത്തേക്ക് പ്രവേശനം നിരോധിക്കപ്പെട്ട രാജ്യം , അത് കൺകുളിർക്കെ കണ്ടു .

 അൽഹംദുലില്ലാഹ് . അല്ലാഹുവേ .. നിനക്കാണ് സ്തുതി . അല്ലാഹുവേ നിനക്കാണ് പുകഴ്ച്ച ..

 ഇനി മടങ്ങാം . നിറഞ്ഞ നയനങ്ങളുമായി ആ സംഘം മലയിറങ്ങി വന്നു .
 പിന്നെയും ഉപദേശങ്ങൾ നൽകി .

യൂശഅ് ' ശ്രദ്ധിച്ചുകേട്ടോളൂ . നീയാണ് എന്റെ പിൻഗാമി .
 ഒരു സമുദായത്തെ നിന്റെ കൈകളിൽ ഏല്പ്പിച്ചാണ് ഞാൻ പോവുന്നത് .
ഇസാഈലി സമൂഹത്തെ ഏറ്റെടുത്തു കൊള്ളുക . അവരെ സന്മാർഗത്തിലേക്ക് നയിക്കുക .
 സമയമാകുമ്പോൾ പുണ്യഭൂമിയിൽ പ്രവേശിച്ചുകൊള്ളുക .
 ശത്രുക്കളെ പടപൊരുതി പരാജയപ്പെടുത്തുക .
 അല്ലാഹു നിനക്കു വിജയം നൽകി അനുഗ്രഹിക്കട്ടെ !
 ആമീൻ .

നിയന്ത്രണം വിട്ടുപോവുന്ന നിമിഷങ്ങൾ .
പലർക്കും തേങ്ങലടക്കാനാവുന്നില്ല .
 നല്ല കയ്യക്ഷരവും പാണ്ഡിത്യവുമുള്ള കുറെയാളുകളെ തൗറാത്ത് പകർത്തിയെഴുതാൻ ഏല്പിച്ചിരുന്നു .
 അവരത് എഴുതിക്കൊണ്ട് വന്നിട്ടുണ്ട് .
പന്ത്രണ്ട് കോപ്പികൾ . അവയെല്ലാം വായിച്ചുനോക്കി .
തെറ്റില്ലെന്ന് ഉറപ്പ് വരുത്തി .
ഓരോ കോപ്പി ഓരോ ഗോത്രക്കാർക്ക് നൽകി .
 പന്ത്രണ്ട് ഗോത്രക്കാർക്കും തൗറാത്തിന്റെ കോപ്പി കിട്ടി .
എല്ലാവരും തൗറാത്ത് പഠിക്കണം . അതിൽ കല്പ്പിച്ചതെല്ലാം എടുക്കണം .
അതിൽ നിരോധിച്ചതെല്ലാം ഒഴിവാക്കണം .
 അന്ത്യാപദേശങ്ങൾ നൽകിക്കഴിഞ്ഞു . അസ്റാഈൽ ( അ ) എത്തി .
കൂടെ റഹ്മത്തിന്റെ മലക്കുകൾ .
അനുഗ്രഹീതമായ അന്തരീക്ഷം .
 മൂസാ ( അ ) വഫാത്തായി .
സംഭവ ബഹുലമായ ജീവിതത്തിനന്ത്യമായി .
 അനുയായികൾ ആദരവോടെ അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ചു .
എല്ലാ കർമ്മങ്ങൾക്കും യൂശഅ് ( അ ) നേതൃത്വം നൽകി , ഓരോ കർമ്മം നിർവ്വഹിക്കുമ്പോഴും ദുഃഖം കടിച്ചമർത്തുകയായിരുന്നു .
ഹാറൂൻ ( അ ) ഇല്ലാത്ത ലോകം . മൂസാ ( അ ) ഇല്ലാത്ത ലോകം .
ആ ലോകത്താണ് ഇനിയുള്ള ജീവിതം , ജീവിതമെന്ന യാത്ര .
അത് ഇനിയും തുടരുക തന്നെ . ആയുസ്സിന്റെ അറുതിയിലെത്തും വരെ .


ഗുരുവും ശിഷ്യനും.



യുശഅ്( അ ) നബിയാണ് .
മൂസാ നബി ( അ )ന്റെ വഫാത്തിന്ന് ശേഷം ഏഴാം വർഷം പ്രവാചകത്വം ലഭിച്ചുവെന്നാണ് റിപ്പോർട്ടുകളിൽ കാണുന്നത് .
യൂശഅ്ന് നേതൃത്വം ഇസാഇൗലികളെ കർമ്മ പ്രബുദ്ധരാക്കി . പ്രസംഗങ്ങൾ അവരെ ആവേശം കൊള്ളിച്ചു .
 പ്രസംഗത്തിനിടയിൽ മൂസാ നബി ( അ )ന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ വിവരിക്കാറുണ്ട് .
ഖിള്റ് ( അ ) .
ജനങ്ങൾ ആവേശപൂർവ്വം ഓർമ്മിക്കുന്ന പേരാണ് .
 അപൂർവ്വ വിജ്ഞാനങ്ങളുടെ ഉടമ . ഖിള്റ് ( അ )നെ കണ്ട ആളാണ് യൂശഅ് ( അ ) .  അദ്ദേഹത്തിൽ നിന്ന് തന്നെ അത് ജനങ്ങൾ കേട്ടിരിക്കുന്നു.    ആ സംഭവത്തിലൂടെ യൂശഅ് ( അ ) ചരിത്രത്തിൽ വാഴ്ത്തപ്പെട്ടിരിക്കുന്നു .  മൂസാ ( അ ) യാത്ര തിരിച്ചപ്പോൾ സേവകനായി കൂടെപ്പോയത് യൂശഅ് ( അ ) ആയിരുന്നു .
 ജീവനില്ലാത്ത ഒരു മത്സ്യം അവരുടെ കൈവശമുണ്ടായിരുന്നു .
 അല്ലെങ്കിൽ ചുട്ട മത്സ്യം , അത് യൂശഅ് ( അ )ന്റെ കൈവമായിരുന്നു .
ഈ സംഭവം ചില റിപ്പോർട്ടുകളിൽ കാണുന്നത് പോലെ ഇവിടെ ഉദ്ധരിക്കാം ,

 ഫിർഔൻ കടലിൽ മുങ്ങി നശിച്ചു . മൂസാ ( അ ) തന്റെ ജനതയോടൊപ്പം കടൽ കടന്നുപോയി , കുറെ കാലത്തിനു ശേഷം മൂസാ ( അ ) അനുയായികളോടൊപ്പം ഈജിപ്തിൽ വന്നു . അവിടെ വെച്ച് ഒരു ഉജ്ജ്വല പ്രസംഗം നടത്തി ,

 ശ്രോതാക്കളുടെ മനസ്സ് ഇളകി മറിഞ്ഞു . നയനങ്ങൾ നിറഞ്ഞാഴുകി . സദസ്സ് പ്രകമ്പനം കൊണ്ടു .
 പ്രസംഗത്തിനുശേഷം ഒരാൾ ചോദിച്ചു .
“ അങ്ങയെക്കാൾ വിവരമുള്ള ആരെങ്കിലും ഭൂമിയിൽ ഉണ്ടോ ? "

“ ഇല്ല ” നബിയുടെ മറുപടി . നബിയുടെ പ്രസംഗത്തിൽ വളരെയേറെ വിജ്ഞാനം ഉൾക്കൊണ്ടിരുന്നു .
 മുമ്പും വളരെയേറെ വിദ്യകൾ പറഞ്ഞ് കൊടുത്തിട്ടുണ്ട് , തൗറാത്ത് ലഭിച്ച ആളാണ് .
അല്ലാഹുവിന്റെ സംസാരം കേട്ടിട്ടുണ്ട് .
ആ നിലക്കെല്ലാം നോക്കുമ്പോൾ നബിക്കാണ് ഏറ്റവുമധികം വിവരം .
 അങ്ങനെയൊക്കെ തോന്നിയത് കൊണ്ടാണ് അയാൾ ആ ചോദ്യം ചോദിച്ചത് .
നബിയുടെ മഹത്തായ പദവിക്ക് ചേർന്ന വിധമായില്ല മറുപടി .
 അല്ലാഹു അഅ്ലം ( അല്ലാഹു ഏറ്റവും നന്നായി അറിയും ) എന്നായിരുന്നു മറുപടി വേണ്ടത് .
 അക്കാരണത്താൽ അല്ലാഹു നബിയെ ഇങ്ങനെ അറിയിച്ചു :

“ രണ്ടു സമുദ്രങ്ങൾ സന്ധിക്കുന്ന സ്ഥലത്ത് നമുക്ക് ഒരടിമയുണ്ട് . അദ്ദേഹം താങ്കളെക്കാൾ അറിവുള്ളവനാകുന്നു .
 മജ്മഉൽ ബഹ്റൈനി . രണ്ടു സമുദ്രങ്ങൾ ചേരുന്ന സ്ഥലം ,

 അതെവിടെയാണ് ?

 റോമൻ കടലും പേർഷ്യൻ കടലും ( ചേരുന്ന സ്ഥലമായ ത്വൻജ ആണെന്ന് ഒരഭിപ്രായം .

 അഖബ ഉൾക്കടലും സൂയസ് ഉൾക്കടലും ചേരുന്ന " ഐല ' ആണെന്ന് മറ്റൊരഭിപ്രായം ,

 അവിടെ പോകണം .
 കൂടെ പോകാൻ യൂശഇനെയും വിളിച്ചു . മത്സ്യത്തെ പിടിച്ചു പാകപ്പെടുത്തി . കുട്ടയിലിട്ടു .
അതുമായി യാത തിരിച്ചു . മത്സ്യം ജീവൻ വെച്ച് വെള്ളത്തിൽ ചാടി രക്ഷപ്പെടും .
എവിടെ വെച്ചാണോ അങ്ങനെ സംഭവിക്കുന്നത് ആ സ്ഥലത്ത് ആ അടിമയെ കണ്ടെത്താം ,
 യാത്ര പുറപ്പെടുമ്പോൾ തന്റെ സന്തത സഹചാരിയായ യൂശഅ് നോട് മൂസാ ( അ ) പറഞ്ഞു :

“ യൂശഅ് ! മത്സ്യത്തെ നീ നന്നായി സൂക്ഷിച്ചുകൊള്ളണം .
 വഴിയിൽ വെച്ച് അതിന്ന് ജീവൻ കിട്ടും . വെള്ളത്തിൽ ചാടി രക്ഷപ്പെടും .
ഉടനെ നീ ആ വിവരം എന്നെ അറിയിക്കണം , അക്കാര്യം ഞാൻ നിന്നെ ഏല്പിച്ചിരിക്കുകയാണ് . മറ്റൊന്നും ഞാൻ ശാസിക്കുന്നില്ല . ”

യൂശഅ് ഇങ്ങനെ മറുപടി നൽകി ,

" ഇത്രത പ്രയാസമുള്ള കാര്യമമൊന്നും അല്ലല്ലോ ''

യാത്ര തുടങ്ങി യുശഅ്ൻെറ ശ്രദ്ധ മുഴുവൻ മത്സ്യത്തിലാണ്.  ഇടക്കിടെ  കുട്ട  തുറന്നു നോക്കും. മത്സ്യം അതിൽ തന്നെയുണ്ടെന്ന് ഉറപ്പ് വരുത്തും.

യാത്ര തുടരുകയാണ്.  സന്ധ്യയായി  ഇനിയൊന്നു വിശ്രമിക്കണം.  ക്ഷീണം തീർക്കണം.

 യാത്രയാകുമ്പോൾ ആഹാരസാധനങ്ങൾ കരുതുക സാധാരണമാണ് വഴിയിൽ വാങ്ങി കഴിക്കാൻ സൗകര്യം കിട്ടി കൊളളണമെന്നില്ല

കൈയിൽ കരുതിയ ഭക്ഷണത്തിൽ നിന്ന് യുശഅ്(അ) അത്താഴം നൽകിയിരിക്കണം.    ഇരുവരും അത്താഴം കഴിച്ച് ഉറങ്ങിയിരുന്നു.

 രണ്ടു സമുദ്രങ്ങൾ ചേരുന്ന സ്ഥലം അത് തന്നെയായിരുന്നു .
പക്ഷെ അവർക്കു മനസ്സിലായില്ല .
മൂസാ ( അ ) നല്ല ഉറക്കത്തിലണ് .
യൂശഅ് ( അ ) മത്സ്യത്തിന്റെ കാര്യം ശ്രദ്ധിക്കുന്നുണ്ട് . മത്സ്യത്തിന് ജീവൻ വെച്ചു .
കുട്ടയിൽ തുള്ളിക്കളിച്ചു . യൂശഅ് ശബദം കേട്ടു നോക്കിയതാവാം .
ഒരു പാറപ്പുറത്താണ് അവരുള്ളത് .
പാറയുടെ താഴെ സമുദം . നോക്കിനിൽക്കെ മത്സ്യം തുള്ളി , കുട്ടയിൽ നിന്ന് പുറത്തേക്ക് , നേരെ വെള്ളത്തിലേക്ക് . യൂശഅ് നോക്കി . വെള്ളത്തിൽ മത്സ്യം പോയ വഴിയിലേക്ക് . വഴി തെളിഞ്ഞു കാണാം .
 ഗുഹപോലെ . വെള്ളം ചേരാതെ ദ്വാരം പോലെ നിൽക്കുന്നു . അതിശയകരമായ കാഴ്ച . മൂസാ നബി ( അ )നെ വിളിച്ച് ആ അതിശയം കാണിക്കണമെന്നുണ്ട് .
 പക്ഷെ ഉറക്കമല്ലേ ?
 വിളിച്ചുണർത്തുന്നത് മര്യാദകേടായിപ്പോകുമോ ?
 മറന്നുപോയി . പ്രഭാതമായി . യാത്ര തുടർന്നു .
ഉണർന്ന ഉടനെ വിവരം പറയാൻ കുറെ ദൂരം നടന്നു .
 ഒരു സ്ഥലത്തിരുന്നു . മൂസാ ( അ ) പറഞ്ഞു്

“ നമുക്ക് വിശക്കുന്നുണ്ട് . പ്രാതൽ കൊണ്ട് വരൂ ... പെട്ടെന്ന് മത്സ്യത്തിന്റെ കാര്യം ഓർമ്മവന്നു .

 `` ഒരു കാര്യം പറയുവാൻ മറന്നു പോയി.  നാം ഉറങ്ങിയ സ്ഥലത്ത് വെച്ച് മത്സ്യം നഷ്ടപ്പെട്ടു.  അതിന് ജീവൻ വെച്ച് കടലിൽ ചാടിപോയി''

" നീ എന്ത്കൊണ്ട് അപ്പോൾ പറഞ്ഞില്ല . "

" അങ്ങ് ഉറക്കത്തിലായിരുന്നു . പിന്നെ ഞാൻ മറന്നുപോയി . ഇപ്പോൾ ഓർമ്മവന്നു . "

 ``നമുക്കങ്ങോട്ടുപോവാം .''
 '
മനസ്സിൽ അവരുടെ പാദങ്ങൾ പതിഞ്ഞ അടയാളം ഉണ്ടായിരുന്നു . അത് നോക്കി നടന്നു . സമുദ്രങ്ങൾ ചേരുന്ന സ്ഥലത്തെത്തി .
 അവിടെ വെച്ച് അല്ലാഹുവിന്റെ ബഹുമാന്യനായ അടിമയെ കണ്ടുമുട്ടി .
 അത് ഖിള്റ് ( അ ) ആയിരുന്നു .
മൂസാ ( അ ) കൂടെപ്പോവാന് സമ്മതം ചോദിച്ചു . അല്പനേരത്തെ സംഭാഷണം ,
" ഇടക്കിടെ ചോദ്യങ്ങൾ ചോദിക്കരുത് , അങ്ങോട്ട് പറയുമ്പോൾ കേട്ടാൽ മതി "

ഖിള്റ് ( അ ) പറഞ്ഞു . മൂസാ ( അ ) സമ്മതിച്ചു . ഒരു കപ്പലിൽ യാത്ര ചെയ്തു . യൂശഅ് ( അ ) തന്റെ ജനതയോട് സംഭവം വിവരിച്ചു പറഞ്ഞു . കപ്പലിൽ യാത്ര പോയപ്പോൾ യൂശത്ത് കൂടെ പോയിരുന്നോ ? അതോ അവരെ യാത്ര അയച്ചു മടങ്ങിപ്പോന്നാ യൂശഅ് ( അ ) ആ ചോദ്യത്തിന്ന് അന്ന് വ്യക്തമായി മറുപടി പറഞ്ഞു കൊടുത്തിരിക്കും . നമുക്ക് വ്യക്തമായി മറുപടി ലഭിക്കുന്നില്ല .
 രണ്ടിനും സാധ്യതയുണ്ട് . ഖിള്റ് ( അ )നെയും പരിചയപ്പെടുത്തിക്കൊടുത്തു . പേര് ഖിള്റ് , മൂന്ന് വിധത്തിൽ പറയാം . ഖള്റ് , ഖിള്റ് , ഖളിർ . വിളിപ്പേര് ബൽയാ , പിതാവിന്റെ പേര് മൽക്കാൻ . ബൽയബനുമൽക്കാൻ , ഓമനപ്പേര് അബുൽ അബ്ബാസ് , അദൃശ്യകാര്യങ്ങളെക്കുറിച്ച് ദിവ്യജ്ഞാനം ലഭിച്ച മഹാനാണ് . അദ്ദേഹത്തിന്ന് അല്ലാഹു നൽകിയത് നുബുവ്വത്താണെന്നും വിലായത്താണെന്നും അഭിപ്രായമുണ്ട് ,
 അന്ത്യകാലം വരെ ജീവിക്കും .
വിശുദ്ധ ഖുർആൻ വചനങ്ങൾ നോക്കുക .

" മൂസാ തന്റെ സേവകനോട് പറഞ്ഞ സന്ദർഭം ഓർക്കുക . രണ്ട് സമുദ്രങ്ങൾ കൂടിച്ചേരുന്ന സ്ഥലത്ത് ഞാൻ എത്തുകയോ , അല്ലെങ്കിൽ ദീർഘകാലം തരണം ചെയ്യുകയോ ചെയ്യുന്നത് വരെ ഞാൻ യാത്ര ചെയ്തുകൊണ്ടിരിക്കും . ' ( 15 : 60 )


" രണ്ട് സമുദ്രങ്ങൾ സന്ധിക്കുന്ന സ്ഥലത്ത് അവർ എത്തിയത് അവർ തങ്ങളുടെ മത്സ്യത്തെ മറന്നുപോയി . അങ്ങനെ അത് സമുദ്രത്തിൽ തന്റെ മാർഗ്ഗം ഒരുമാളം ( പോലെ ആക്കി , ( 15:61 ) “

``എന്നിട്ട് അവർ രണ്ട് പേരും ആ സ്ഥലം വിടുകടന്നപ്പോൾ മൂസ്സ
തന്റെ സേവകനോട് പറഞ്ഞു : നമ്മുടെ പ്രാതൽ കൊണ്ട് വരുന്നു . ഈ യാത്രമൂലം നാം വളരെ ക്ഷീണിതരാവുക തന്നെ ചെയ്തിരിക്കുന്നു . ( 15:62 ) “

 സേവകൻ ( യൂശഅ് ) പറഞ്ഞു : അങ്ങ് ശ്രദ്ധിക്കുക . നാം ആ പാറ ക്കല്ലിലേക്ക് ചെന്ന് ചേർന്നപ്പോൾ , തീർച്ചയായും ഞാൻ മത്സ്യത്തിന്റെ കാര്യം മറന്നുപോയി . അത് അങ്ങയോട് പറയുന്നതിൽ നിന്ന് എന്നെ മറപ്പിച്ചത് പിശാച് തന്നെയാണ് , ' “
 ആ മത്സ്യം സമുദ്രത്തിൽ തന്റെ മാർഗ്ഗം അത്ഭുതകരമാക്കി . ” ( 15:63 )

അദ്ദേഹം പറഞ്ഞു : “ അത് തന്നെയാണ് നാം അന്വേഷിക്കുന്നത് . അങ്ങനെ അവർ രണ്ട് പേരും തങ്ങളുടെ കാൽപ്പാടുകൾ നോക്കി പിന്നോട്ട് മടങ്ങി . ” ( 15:64 )

 “ അപ്പോൾ നമ്മുടെ ദാസന്മാരിൽ ഒരാളെ അവർ കണ്ടു . അദ്ദേഹത്തിന്ന് നമ്മുടെ പക്കൽ നിന്ന് തന്നെയുള്ള ഒരു പ്രത്യേക ജ്ഞാനം നാം പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട് . ( 15:65 )

 സമുദ്രങ്ങൾ കൂടിച്ചേരുന്ന സ്ഥലത്തെത്തിയപ്പോൾ മൂസാ ( അ ) ഉറങ്ങിപ്പോയി . യൂശഅ് ( അ ) വുളു എടുത്തു . വുളു എടുത്തപ്പോൾ ഒരു തുള്ളി വെള്ളം മത്സ്യത്തിന്റെ മേൽ വീണു . വെള്ളം തട്ടിയപ്പോൾ മത്സ്യത്തിനു ജീവനുണ്ടായി .
അത് വെള്ളത്തിൽ ചാടിപ്പോയി .
അത് പോയ വഴി വെള്ളത്തിൽ കാണാമായിരുന്നു .
 മത്സ്യത്തിന്റെ കാര്യം പറയാൻ യൂശഅ് ( അ ) മറന്നുപോയി .
പിശാച് തന്നെ മറപ്പിച്ചു കളഞ്ഞു എന്നാണ് യൂശഅ് ( അ ) പറഞ്ഞത് .
 പൊരിച്ച മത്സ്യം കുട്ടയിലിട്ടുകൊണ്ടുപോയി എന്ന് രേഖയിലുണ്ട്. ഗുരുശിഷ്യബന്ധത്തെപ്പറ്റി ഈ സംഭവത്തിൽ നിന്ന് പഠിക്കാം . ശിഷ്യരിൽ നിന്നുണ്ടാവുന്ന മൂന്ന് അബദ്ധങ്ങൾ വരെ ക്ഷമിച്ചു കൊടുക്കാം .
 പിന്നെ ഒഴിവാക്കുകയോ നിലനിർത്തുകയോ ചെയ്യാം , ജ്ഞാന ( സമ്പാദനത്തിന് യാത്ര ചെയ്യണം , ക്ലേശകരമായയാത് .
 ദീർഘയാത്ര , വിദ്യ നേടാൻ കാരണം . അങ്ങനെ നിരവധി പാഠങ്ങൾ ഇതിൽ നിന്ന് പഠിക്കാനുണ്ട് .




വിജയങ്ങൾക്കുമേൽ വിജയം.


ഏറെ നാളത്തെ പഠനവും പരിശീലനവും കഴിഞ്ഞ്.
ശത്രുക്കളുമായി ഏറ്റുമുട്ടാൻ പോവുകയാണ്.

 യുദ്ധതന്ത്രങ്ങൾ പഠിച്ചു വെച്ചിട്ടുണ്ട് . ഇനി പ്രയോഗിച്ചാൽ  മതി.

 ആവശ്യത്തിനുള്ള ആയുധങ്ങൾ ശേഖരിച്ചിട്ടുണ്ട് ,

യുദ്ധസാമഗ്രികളെല്ലാം വേണ്ടത്ര കരുതിയിട്ടുണ്ട്.

 ഒന്നുകിൽ വിജയം . അല്ലെങ്കിൽ വീരചരമം ശഹീദാവുക , പൂർവ്വികർക്ക് പറ്റിയ അബദ്ധം തിരുത്തുകയാണ്.
ഇത് അല്ലാഹുവിനു വേണ്ടിയുളള യുദ്ധം.  ധർമ്മയുദ്ധം. സഹായം അല്ലാഹുവിൽ നിന്നാണ്. അത് ലഭിക്കും.

 സൈന്യം നീങ്ങിത്തുടങ്ങി .
എല്ലാം അല്ലാഹുവിൽ സമർപ്പിച്ചു കൊണ്ട് സൈന്യം നീങ്ങി ,
മുഖീൽ കുതിരപ്പുറത്ത് നീങ്ങുന്നത്  യുശഅ്( അ )

 നഗരകവാടം കടന്നു മുമ്പോട്ടു നീങ്ങി .
 ചെറുത്തുനിൽപ്പു തുടങ്ങി , മുമ്പോട്ട് നീങ്ങാനാവുന്നില്ല . മുമ്പോട്ട്  നീങ്ങിയേ പറ്റു .
 രാജ്യം പിടിച്ചെടുക്കണം .
 ഉന്തും തള്ളുമായി .
 കൈകൾ വാളുകളേന്തി .
 കൈവീശി , വാളുകൾ വായുവിൽ ചലിച്ചു .
 വാൾത്തലകൾ സൂര്യ കിരണങ്ങളേറ്റ് മിന്നി . വാൾ വീശിക്കൊണ്ട് മുന്നേറ്റം . ലാ ഇലാഹ ഇല്ലല്ലാഹ് മൂസാ കലീമുല്ലാഹ് .
മൂസാ ( അ )ന്റെ നാമം കേട്ടതോടെ സൈന്യം ആവേശഭരിതമായി . വാൾത്തലകൾക്ക് ചലനവേഗത കൂടി . പിന്നെയവ മിന്നൽ പിണ റുകൾ പോലെയായി . 

 വെട്ടേറ്റു വീഴുന്ന ശരീരങ്ങൾ , മണൽത്തരികൾ ചെഞ്ചായമണിഞ്ഞു . ശത്രു സൈന്യം പെട്ടെന്ന് പിന്മാറി , ( കോട്ടയിൽ അഭയം തേടി കോട്ടവാതിലുകളടഞ്ഞു . കോട്ടയുടെ ചുറ്റും ഇസ്രാഈലി സൈന്യം ഉപരോധം ഏർപ്പെടുത്തി .
 ദിവസങ്ങളോളം ആ നിലതുടരുകയാണ്.
 സൈന്യം കോട്ട ആക്രമിക്കുന്നുണ്ട് , ഫലമില്ല , ചരിത്ര പ്രസിദ്ധമായ അരീഹാ പട്ടണം . അതിനെ വലയം ചെയ്ത് നിൽക്കുന്ന കോട്ട . അതിന്നകത്ത് കടക്കാൻ ഒരു വഴിയും കാണുന്നില്ല.  ആറ് ദിവസങ്ങൾ കടന്നുപോയി .
ഒരു പുരോഗതിയും കൈവന്നില്ല .
ഏഴാം ദിവസം പുലർന്നു . യൂശഅ് ( അ ) ഇസ്രാഈലി നേതാക്കളെ വിളിച്ചുകൂട്ടി . ചർച്ച നടത്തി .
പിന്നെയവർ പ്രാർത്ഥന നടത്തി . കണ്ണീരിൽ കുതിർന്ന പ്രാർത്ഥന , സഹായം തേടുന്നവാക്കുകൾ , കുറെ നേരം പറയുകയും കണ്ണീരൊഴുക്കുകയും ചെയ്തതോടെ മനസ്സിന്നാശ്വാസമായി , നവോന്മേഷം കൈവന്നു .
 കോട്ടയ്ക്കുനേരെ അതിശക്തമായ ആക്രമണമാണ് പിന്നെ നടന്നത് .
കോട്ടയുടെ ഒരു ഭാഗം പൊളിഞ്ഞു വീണു . ആവേശ പൂർവ്വം സൈന്യം കോട്ടക്കകത്തേക്കു പാഞ്ഞു .
ജീവന്മരണ പോരാട്ടം .
 യൂശഅ് ( അ ) കാലബ് ( അ ) എന്നിവർ സാധാരണ പട്ടാളക്കാർക്കൊപ്പം യുദ്ധം ചെയ്യുന്നു .
 ശതുക്കളുടെ ആത്മവീര്യം ചോർന്നുപോയി , ഇസ്രാഈല്യർ ആവേശപൂർവ്വം മുന്നേറുന്നു .
അല്ലാഹു അക്ബർ .
ശത്രുക്കൾ പിന്നോക്കാം മാറി. പിന്നെ കൂട്ടത്തോടെ പിന്തിരിഞ്ഞോടി.
 അൽഹംദുലില്ലാഹ് ,

 അല്ലാഹുവിന്ന് സ്തുതി ,

 അരീഹാപട്ടണം കിഴങ്ങി .
 നാല്പത് വർഷങ്ങൾക്കു മുമ്പ് നടക്കേണ്ടത് ഇപ്പോൾ നടന്നു .
നല്ല പോരാട്ടം വേണ്ടി വന്നു .
വെട്ടേറ്റു വീണവരെ എടുത്തുകിടത്തുക ,
 വേണ്ട ശുശ്രൂഷകൾ നടത്തുക , യൂശഅ് ( അ ) ഉത്തരവിട്ടു .
 ശുഹദാക്കളെ ബഹുമാനപൂർവ്വം ഖബറടക്കുക .
 ശത്രുക്കളുടെ മയ്യിത്തുകൾ സംസ്കരിക്കുക .
 അവരുടെ ഭാഗത്ത് നിന്ന് മുറിവേറ്റ് വീണവർക്ക് മരുന്നുവെച്ച് കെട്ടി ക്കൊടുക്കണം .
 പടവാളുകൾ പിൻവാങ്ങി ,
 രക്തം തുടച്ചു .
 കഴുകിയുണക്കി . പടക്കുതിരകൾക്ക് വിശ്രമം നൽകി , ചരിത്ര വിജയം നേടി , യൂശഅ് ( അ ) ചുമതല നിർവ്വഹിച്ചു .

മൂസാ ( അ ) , ഹാറൂൻ ( അ ) തുടങ്ങിയവരെ ആദരവോടെ അനുസ്മരിച്ചു .
 ഒരു ഗ്രാമത്തിൽ വിഗ്രഹാരാധന നടക്കുന്ന വിവരമറിഞ്ഞു . യൂശഅ് ( അ ) ഒരു വിഭാഗം പട്ടാളക്കാരുമായി അവിടെയെത്തി .
തൗഹീദിലേക്കു ക്ഷണിച്ചു .
 അവർ ചെറുത്തുനിൽക്കാൻ നോക്കി .
ചെറിയ ബലപ്രയോഗം വേണ്ടിവന്നു .
 കുറെപേർ മരണപ്പെട്ടു . ബാക്കിയുള്ളവർ കീഴടങ്ങി .
നേർമാർഗ്ഗം സ്വീകരിച്ചു . രണ്ട് പർവ്വതങ്ങളുടെ മധ്യത്തിലുള്ള പ്രദേശം , അവിടെ ആയിരക്കണക്കിനാളുകൾ താമസിക്കുന്നു .
 യൂശഅ് ( അ ) അവിടെയെത്തി .
 ജനങ്ങൾ പെട്ടെന്ന് സമരസന്നദ്ധരായി , ഏറ്റുമുട്ടി പരാജയപ്പെട്ടു .
 അവരെയും തൗഹീദിന്റെ മാർഗ്ഗത്തിൽ കൊണ്ടുവന്നു . ശാമിലുടെ നീളം സന്മാർഗ്ഗത്തിന്റെ കാറ്റ് വീശുകയാണ് . ആർക്കും തടുക്കാനാവുന്നില്ല . ശാമിന്റെ പടിഞ്ഞാറുവശം , 
സമ്പൽ സമൃദ്ധമായ അഞ്ചു പട്ടണങ്ങൾ , അവയിലെ രാജാക്കന്മാർ ഐക്യമുന്നണിയായി .
 സംയുക്ത സൈന്യത്തെ നേരിടാൻ യുശഅ്(അ) അവിടെയെത്തി .
 ഉഗപോരാട്ടം നടന്നു .
 അല്ലാഹു അവന്റെ പ്രവാചകന്ന് വിജയം നൽകി .
അഞ്ചു പട്ടണങ്ങൾ കീഴടങ്ങി .
ശത്രു സൈന്യത്തിന്റെ മേൽ ആകാശത്ത് നിന്ന് മഞ്ഞ് കട്ടകൾ വീണതായി ചില രേഖകളിൽ കാണാം . ശാമിൽ അവശേഷിച്ച് പ്രദേശങ്ങളും പ്രവാചകൻ കീഴടക്കി .
ധൈര്യം കാണിച്ച ഇസ്രഈല്യരെ അല്ലാഹു അനുഗ്രഹിച്ചു .
ശാമിൻെറ പരമാധികാരിയാണ് ഇന്ന് യൂശഅ് ( അ ) .
 ശാന്തിയും സമാധാനവും നിലവിൽ വന്നു .
എല്ലാ വിഭാഗം ജനങ്ങൾക്കും പരിഗണന കിട്ടി .
കൃഷി വികസനത്തിന്ന് പദ്ധതികൾ ആവിഷ്കരിച്ചു .
 യുദ്ധത്തിന്റെ കഷ്ടപ്പാടുകൾ തീർക്കണം .
ഐശ്വര്യം നിറഞ്ഞ ഭരണം വരണം .
അക്രമം നടക്കില്ല . ആരെയും ദ്രോഹിക്കാനാവില്ല . തൗറാത്ത് പാരായണം വ്യാപകമായി . അതിലെ നിർദ്ധേശങ്ങൾ നടപ്പിലാക്കി .
സമര മുഖത്ത് കഴിഞ്ഞ് പോയ ഏഴു വർഷങ്ങൾ . ഏഴു വർഷത്തെ ധർമ്മ സമരത്തിന്നു ശേഷം കൈവന്ന സമാധാനാന്തരീക്ഷം .
 പിന്നെ ഇരുപത് വർഷത്തെ ക്ഷേമ പ്രവർത്തനങ്ങൾ .
 അല്ലാഹു കണക്കില്ലാതെ അനുഗ്രഹങ്ങൾ വർഷിച്ച കാലഘട്ടം കൃഷി നന്നായി വികസിച്ചു.
പലതരം ഭക്ഷ്യവിഭവങ്ങൾ . ധാന്യ ശേഖരങ്ങൾ . ധാന്യവിതരണത്തിന്ന് വ്യാപകമായ ക്രമീകരണങ്ങൾ പഴവർഗ്ഗങ്ങൾ നിരവധിയാണ് . മുന്തിരി , അത്തിപ്പഴം , ആണിപ്പഴ ഇവ ഉണക്കി സൂക്ഷിക്കുന്നു . സാമൂഹിക വിരുദ്ധർക്ക് കഠിനമായ ശിക്ഷ കിട്ടി .
 അത്കൊണ്ട് അക്രമ സ്വഭാവമുള്ളവർ അടങ്ങിയൊതുങ്ങിക്കഴിഞ്ഞു .
യൂശഅ് ( അ ) ന്ന് വയസ്സ് നൂറ്റി ഇരുപത്തെട്ടായി .
യുശഅ് ( അ ) ഇനിയാത്രയാണ് .
ഹാറൂൻ ( അ ) , മൂസ ( അ ) എന്നിവർ പോയ വഴിയേ പോവുകയാണ് .
 കാലബിനെ പിൻഗാമിയായി നിയോഗിച്ചു .
വേണ്ട ഉപദേശങ്ങളെല്ലാം നൽകി .
അദ്ദേഹത്തോട് സഹകരിക്കാൻ ജനങ്ങളെ ഉപദേശിച്ചു .
യൂശഅ് ( അ ) വഫാത്തായി . ശാം തേങ്ങിക്കരഞ്ഞുപോയി .
 മനസ്സറിഞ്ഞ് സ്നേഹിച്ച നേതാവിന്റെ വിയോഗം .
 കാലബ് ഭരണാധികാരം ഏറ്റെടുത്തു .
അദ്ദേഹം നബിയായിരുന്നുവെന്ന് ചിലർ പറയുന്നു . വിലായത്തിന്റെ പദവിയിലായിരുന്നുവെന്ന് പറഞ്ഞവരുമുണ്ട് .
 ശാമിന്റെ പ്രഗൽഭനായ ഭരണാധികാരിയായിരുന്നു .
ഇദ്ദേഹത്തിന്റെ കാലത്ത് കൂടുതൽ പ്രദേശങ്ങളിൽ തൗഹീദ് പ്രചരിച്ചു .
 ഈജിപ്ത് ഇദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിലായിരുന്നു .
സമാധാനവും സംതൃപ്തിയും നിറഞ്ഞു നിന്ന കാലം . തൗറാത്ത് അനുസരിച്ചായിരുന്നു ജനങ്ങളുടെ ജീവിതം . ദൗത്യം നിർവ്വഹിച്ചു മടങ്ങാൻ സമയമായി .
 പുത്രൻ ലൂശാക്കൂസിനെ പിൻഗാമിയായി നിയോഗിച്ചു .
കാലബ് ( അ ) വഫാത്തായി . മണ്ണിലേക്കു മടങ്ങി .

നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും   ഗുരുവര്യന്മാരേയും  അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ  ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക .   അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ  whatsapp GROUP no . 00919746695894



വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് . നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍

No comments:

Post a Comment