സഹധർമണിയോട് മര്യാദയുടെ പരിതി വിട്ടു സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന ആളുകൾ ഉണ്ടെങ്കിൽ അവരെ ഉണർത്താൻ വേണ്ടി ചിലത് ഇവിടെ കുറിക്കുന്നു .
അങ്ങനെയുള്ള ആളുകൾ തീർച്ചയായും നമ്മുടെ പുന്നാര നബി മുഹമ്മദ് ( സ ) പറഞ്ഞത് ഓർക്കുക .
നിങ്ങളിൽ ഏറ്റവും ഉത്തമൻ തങ്ങളുടെ ഭാര്യയോട് ഏറ്റവും നന്നായി പെരുമാറുന്നവൻ ആകുന്നു കുടുബത്തിനു വേണ്ടി അന്നത്തെ ആഹാരത്തിനു വേണ്ടി കഷ്ടപ്പെടുന്നവനും മറ്റു ചിലവുകൾ കണ്ടതാനും വേണ്ടി പ്രയാസപ്പെടുന്ന ആളുകൾ തീർച്ചയായും നമ്മുടെ പുന്നാര നബി മുഹമ്മദ് ( സ ) പറഞ്ഞത് ഓർക്കുക..
സഹതർമ്മണിയുടെ വായിൽ വെച്ച് കൊടുക്കുന്ന ആഹാരം നിനക്ക് ധർമ്മമാണ് .
ആള്ളഹുവിന്റെ പ്രതിഫലം പ്രതീക്ഷിച്ചു കുടുമ്പത്തിനു ചിലവഴിക്കുന്നുവെങ്കിൽ അത് ധാനമായി പരിഗണിക്കുമെന്നും നബി ( സ ) പറഞ്ഞിട്ടുണ്ട് .
ഭർത്താവിനു തന്റെ ഭാര്യയെ അഞ്ചു കാര്യങ്ങൾക്ക് മാത്രം അടിക്കാൻ ഇസ്ലാം കൽപ്പിക്കുന്നു .
അതും ചോര വരാതെ പൊട്ടാത്ത അടി വേണം തന്റെ ഭാര്യയെ അടിക്കാൻ .
1 ) നിസാര പ്രശ്നങ്ങൾക്ക് വേണ്ടി തന്റെ ഭാര്യ തെറ്റുകയും അന്നത്തെ ദിവസം തന്റെ ഭർത്താവിന്റെ അടുത്ത് കിടക്കാതെ മാറി കിടക്കുന്ന ഭാര്യ ആണെങ്കിൽ നീ അവളെ അടിക്കുക എന്ന് ഇസ്ലാം കൽപ്പിക്കുന്നു .
2 ) ഭർത്താവിന്റെ അനുവാദം കൂടാതെ വീട് വിട്ടു പുറത്തിറങ്ങിയാൽ ( അത് മരിപ്പിനാവട്ടെ , കല്യാണത്തിനാവട്ടെ ) അങ്ങനെയുള്ള ഭാര്യയെ നിനക്ക് അടിക്കാം .
3 ) നിസ്കരിക്കാത്ത ഭാര്യ
4 ) വൃത്തിയില്ലാതെ ഭർത്താവിന്റെ മുമ്പിൽ വന്നു നിന്നാൽ.
5 ) വലിയ അശുദ്ധി ഉണ്ടായിട്ടും കുളിക്കാത്ത പെണ്ണ് .
ഇപ്പറഞ്ഞ 5 കാര്യങ്ങൾക്കു മാത്രം അടിക്കാൻ ഇസ്ലാം കൽപ്പിക്കുന്നു .
അത് പോലെ തന്റെ ഭർത്താവിന്റെ അനുവാദം കൂടാതെ പുറത്തിറങ്ങി നടന്നാൽ അവൾ നടക്കുന്ന ഓരോ ചുവറ്റടിയുടെ പേരിലും റഹ്‌മത്തിന്റെ മാലാഖമാർ അവളെ ശപിക്കുന്നതാണ് .
അത് പോലെ ഭാര്യയുടെ ശാരീരികാവശ്യങ്ങളിൽ വീഴ്ച വരുത്തുന്നവനാണങ്കിൽ തീർച്ചയായും ഇസ്ലാം പറയുന്നത് കാണുക ..
ദമ്പതികൾ തമ്മിലുള്ള ലൈഗിംക ബന്ധം പുണ്യ കർമ്മമാണ് .
ആരാധനക്കായാൽ പോലും ജീവിത പങ്കാളിയുടെ ലൈഗിംക അവകാശത്തെ അവഗണിക്കരുത് എന്നും കൂടി ഓർക്കുക .
ത്വൽഖുബ്നു അലി ( റ )യിൽ നിന്ന് നിവേദനം : നബി ( സ ) പറഞ്ഞു :
ഒരാൾ ഭാര്യയെ തന്റെ ആവശ്യത്തിനു വേണ്ടി ക്ഷണിച്ചാൽ അടുക്കളപ്പണിയിലാണെങ്കിലും അവൾ അവന്റെ അടുത്തുചെല്ലണം .
( തിർമിദി , നസാഈ )
2 ) അബൂഹുറയ്റ ( റ )യിൽ നിന്ന് നിവേദനം : നബി ( സ ) അരുളി :
ജനങ്ങളിൽ ആർക്കെങ്കിലും സൂജൂദ് ചെയ്യാൻ ഞാൻ കല്പിക്കുമായിരുന്നെങ്കിൽ ഭർത്താവിന് സുജൂദ് ചെയ്യാൻ സ്ത്രീയോട് ഞാൻ കല്പിക്കുമായിരുന്നു .
( തിർമിദി )
3 ) മുആദുബ്നു ജബലിറ ) ൽ നിന്ന് നിവേദനം : നബി ( സ ) പ്രസ്താവിച്ചു :
ഒരു സ്ത്രീ ഇഹലോകത്തുവെച്ച് ഭർത്താവിനെ ശല്യപ്പെടുത്തിയാൽ അയാളുടെ സ്വർഗ്ഗസഖി ഇങ്ങനെ പറയാതിരിക്കുകയില്ല .
അദ്ദേഹത്തെ നീ ശല്യപ്പെടുത്തരുതേ ❗
അല്ലാഹു നിന്നെ ശപിക്കട്ടെ ❗
നിന്റെ അടുക്കൽ ഒരു അതിഥി മാത്രമാണ് അദ്ദേഹം .
നീയുമായി വിട്ടുപിരിഞ്ഞ് അദ്ദേഹം എന്റെ അടുത്ത് വരാനായിട്ടുണ്ട് .
( തിർമുദി )
മരണമുണ്ടാകുമെന്നും , മരണത്തിന് ശേഷം രക്ഷാശിക്ഷകളുടെ വിധി നിർണ്ണയങ്ങൾ വരാനുണ്ടെന്ന് വിശ്വസിക്കുന്നവരല്ലേ ❓
അല്ലാഹുവിന്റെ സ്വർഗത്തിൽ ആകണമെന്ന് നിങ്ങൾക്ക് ആഗ്രഹമില്ലേ ❓
അതോ കത്തിയെരിയുന്ന നരകത്തിന്റെ വിറകു കൊള്ളിയാവാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത് ❓
മുസ്ലിം സമൂഹത്തിന്റെ ഭാഗമായി ജീവിക്കുന്ന നിങ്ങൾ വസ്ത്രം ധരിക്കുമ്പോൾ പടച്ചവന്റെ നിയമം നിങ്ങൾ അനുസരിക്കുന്നുണ്ടോ ❓
ഇല്ലെങ്കിൽ നിങ്ങൾ പിശാചിനെ അനുസരിക്കുകയല്ലേ ചെയ്യുന്നത് ❓
നിങ്ങൾ നിങ്ങളുടെ ശരീരത്തിലേക്ക് നോക്കു .
ഇസ്ലാമിക വസ്ത്രമാണോ സഹോദരി നിങ്ങൾ ധരിച്ചിരിക്കുന്നത് ❓
( അല്ലാഹു പറയുന്നു “ സ്ത്രീകൾ അവരുടെ മുഖമക്കനകൾ മാറിലൂടെ താഴ്ത്തിയിടട്ടെ.
( 24.31 )
മുഖവും മുൻകൈയും ഒഴിച്ച് മറ്റ് അവയവങ്ങളെല്ലാം മുസ്ലിം സ്ത്രീകൾ മറയ്ക്കട്ടെ എന്നാണ് നബി ( സ )യും പഠിപ്പിക്കുന്നത് . മുഖമക്കനകൾ പിരടിയിൽ ചുറ്റിക്കെട്ടാനുള്ളതല്ല മാറിലൂടെ താഴ്ത്തി ഇടേണ്ടതാണ് എന്നല്ലേ അല്ലാഹു പഠിപ്പിക്കുന്നത് .
ആഭരണ ഭ്രമമോ അല്ലെങ്കിൽ ഫാഷൻ ഭ്രമം കാരണം ഇസ്ലാമിക വസ്ത്രധാരണം ഈ കാലഘട്ടത്തിൽ അതൊന്നും നടപ്പില്ല എന്ന ചിന്തയാണോ ഹറാമായ വസ്ത്ര ധാരണത്തിന് നിങ്ങളെ പ്രേരിപ്പിക്കുന്നത് ❓
സഹോദരി , അല്ലാഹുവിനെ വെല്ലുവിളിച്ച് നിങ്ങൾക്ക് രക്ഷപ്പെടാനാകുമോ ❓
ഈ സന്ദേശം വായിച്ച് കഴിയുന്നതിന്നു മുമ്പ് നിങ്ങളുടെ മയ്യിത്ത് പൊതിയാൻ തുണിവങ്ങേണ്ടി വരില്ലെന്നാരറിഞ്ഞു ... ❗
സഹോദരീ , നിങ്ങളുടെ സൗന്ദര്യം അല്ലാഹുവിന്റെ ദാനവും അനുഗ്രഹവുമാണ് .
അത് അന്യരുടെ മുമ്പിൽ പ്രദർശിപ്പിക്കാനുള്ളതല്ല .
അത് നിങ്ങളുടെ ഭർത്താവിനുള്ളതാണ് . "
കുളിച്ച് വൃത്തിയുള്ള വസ്ത്രം മോടിയിൽ അണിഞ്ഞ് നറുമണം പൂശി എന്നും ഭർത്താവിന്റെ പ്രതീക്ഷിച്ച് നിൽക്കുന്ന കുടുംബിനിയെ ആണ് ഇസ്ലാം വിഭാവനം ചെയ്യുന്നത് .
സഹോദരി വായിനോക്കികൾക്കും പൂവാലൻമാർക്കും എന്തിന് നിങ്ങളുടെ സൗന്ദര്യം കാട്ടിക്കൊടുക്കണം .
അടുക്കളയിലെ സ്റ്റൗവ് പൊട്ടിത്തെറിച്ചാൽ ,
തീയൊന്നാളിയാൽ തീർന്നില്ലേ സൗന്ദര്യം ❗
അത് പുറത്തു കാണിച്ച് പരലോകം നഷ്ടപ്പെടുത്തണോ ❓ സഹോദരീ വീട്ടിൽ നിന്ന് പുറത്തു പോകുമ്പോൾ ആകർഷണീയമല്ലാത്ത വസ്ത്രമണിയുകയും ഭർത്താവിന്റെ മുമ്പിൽ മുഴുവൻ വശ്യതയും പ്രകടമാക്കി നിൽ ക്കുന്നവരുടെ ഉള്ളം സന്തോഷം നിറഞ്ഞതായിരിക്കും .
അല്ലാഹു പറയുന്നു.
പ്രവാചകരെ , സത്യവിശ്വാസികളായ സ്ത്രീകളോട് പറയുക അവർ അവരുടെ കണ്ണുകൾ അന്യപുരുഷന്മാരിൽ നിന്ന് താഴ്ത്തി അവരുടെ ഭംഗി പുറത്ത് കാണിക്കാതിരിക്കുകയും ചെയ്യട്ടെ .
സ്വയം വെളിവാകുന്ന മുഖവും മുൻകൈയും വെളിവായത് ഒഴികെ .
സഹോദരീ , ഇന്ന് നിങ്ങൾ പുറത്തു കാണിക്കുന്ന കൈയ്യും , വയറിന്റെ ഭാഗവും കഴുത്തുമൊക്കെ നാളെ ഖബറിലേക്ക് കെട്ടിപ്പൊതിഞ്ഞിറക്കി വെക്കാനുള്ളതാണ് .
മറ്റന്നാൾ നീര് വന്നു വീർത്ത് പൊട്ടിയൊഴുകി , നാലാംനാൾ മണ്ണോട് ചേരാൻ ഉള്ളതാണ് ഓർക്കുക .
അപ്പോഴേക്കും നിങ്ങള നോക്കി നടന്നവർ നിങ്ങളെ മറന്നിട്ടുണ്ടാകും .
നിങ്ങളോ അവർക്ക് വേണ്ടി ഒരുങ്ങിയതിന്റെ തിക്തഫലങ്ങൾ അനുഭവിക്കാനും തുടങ്ങിയിരിക്കും .
നബി ( സ ) പറയുന്നു ”
വസ്ത്രം ധരിക്കുകയും എന്നാൽ ഇസ്ലാമിന്റെ വീക്ഷണത്തിൽ പൂർണ്ണത വരാതിരിക്കുകയും അങ്ങുമിങ്ങും ചായുന്ന ഒട്ടകത്തിന്റെ പുന്നപോലെ ചാഞ്ചാടി നടക്കുകയും അന്യപുരുഷന്മാര ആകർഷിക്കുകയും ചെയ്യുന്ന സ്ത്രീകൾ സ്വർഗത്തിൽ പ്രവേശിക്കുകയില്ല .
അതിന്റെ സുഗന്ധം പോലും ആസ്വദിക്കുകയില്ല.
( മുസ്ലിം )
സഹോദരീ , ലജ്ജ നഷ്ടപ്പെട്ടു പോകുന്നതിൽ വസ്ത്ര ധാരണതിന്നു വലിയൊരു പങ്കുണ്ട് .
ലജ്ജ നഷ്ടപ്പെട്ടാൽ ജനങ്ങൾക്ക് മുമ്പിൽ വലിച്ചിട്ടു നൂറുമേനി കൊയ്തെടുക്കുകയും ചെയ്യും ആയിരങ്ങൾ മുടക്കി വസ്ത്രങ്ങൾ വങ്ങുമ്പോൾ ഇനിയെങ്കിലും അത് ഇസ്ലാമിക വസ്തുമായിക്കൂടെ ❓
ഇനിയെങ്കിലും നേരിയതും ശരീര വടിവുകൾ കാണുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ഉപേക്ഷിച്ചു കൂടെ ❓
താടിയുള്ളവരേയും പ്രായമായവരെയും , മൗലവിമാരെയും കാണുമ്പോൾ ധൃതിപ്പെട്ടു നിങ്ങൾ തലമറക്കാൻ വെമ്പൽ കൊള്ളുന്നു .
അതിനേക്കാൾ ആകർഷകമായ ഭാഗങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് എന്റെ സഹോദരീ നിങ്ങൾ അല്ലാഹുവിനെക്കാളും അവരെയാണോ ഭയപ്പെടുന്നത് എന്തുകൊണ്ട് പടച്ചവനെ പേടിക്കുന്നില്ലേ ❓
ആരുടെ തൃപ്തിക്ക് വേണ്ടിയാണ് നിങ്ങൾ പടച്ചവനെ ധിക്കരിച്ച് വസ്ത്രം ധരിക്കുന്നത് ❓ ഭർത്താവ് പറഞ്ഞിട്ടാണോ , അതോ ദൈവ നിഷേധികളുടെയും ബഹുദൈവ വിശ്വാസികളുടെയും , കൂട്ടുകാരികളുടേയും പരിഹാസം ❓
അല്ലെങ്കിൽ രക്ഷിതാക്കളുടെ സഹോദരൻമാരുടെ ശ്രദ്ധക്കുറവോ ഫാഷൻ ഭ്രമമോ ❓
എങ്കിൽ സഹോദരീ ഓർക്കുക പരലോകത്ത് പടച്ചവന്റെ മുമ്പിൽ നിങ്ങൾ ഒറ്റയ്ക്കാണ് ചെല്ലേണ്ടി വരിക .
അവിടെ നിങ്ങളെ രക്ഷിക്കാൻ അർ ത്താവിനോ , രക്ഷിതാക്കൾക്കോ കൂടുകാരിക്കോ കഴിയില്ല .
സഹോദരീ ചിന്തിക്കുക , ഇന്ന് നിങ്ങൾ പ്രദർശിപ്പിക്കുന്ന ശരീര ഭാഗങ്ങൾ നിങ്ങൾ നിങ്ങള നരകത്തിലെത്തിക്കും .
തീകൊണ്ടുള്ള വസ്ത്രങ്ങൾ അണിഞ്ഞു അവിടെ കഴിയേണ്ടി വരും .
നിങ്ങളുടെ സൽകർമ്മം പാഴായിപ്പോകും .
മരിച്ചു ചെല്ലുന്നത് മണ്ണിലേക്കാണല്ലോ , മണ്ണിനു എല്ലാ സൗന്ദര്യം ഒരുപോലെയാകുന്നു .
സഹോദരീ , തൽക്കാലം ഇവിടെ നിർത്തുന്നു .
കഴിഞ്ഞ കാലത്തെ ജീവിതത്തെ പുനർവിചിന്തനം നടത്തുക ഇത് വായിച്ചിട്ടെന്തു ചെയ്തുവെന്ന് അവൻ ചോദിച്ചാൽ നല്ല നിലക്ക് മറുപടി പറയാൻ ഇന്ന് തന്നെ വസ്ത്രം ഇസ്ലാമികമാക്കുക .
ഈ യാഥാർത്ഥ്യങ്ങൾ എല്ലാ സഹോദരിമാരിലും പ്രചരിപ്പിക്കുകയും നന്മ കരസ്ഥമാക്കുകയും ചെയ്യുക ..........
നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും ഗുരുവര്യന്മാരേയും അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക . അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ
꧁📚المعرفة الاسلام 📚꧂
whatsapp group no.
00919746695894
00919562658660
വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് . നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍
No comments:
Post a Comment