ദുല്‍ഹജ്ജ്‌ 1 മുതല്‍ 10 വരെയുള്ള ദിവസങ്ങളും അതിന്‍റെ മഹത്വങ്ങളും

1.  ദുല്‍ഹജ്ജ്‌ ഒന്നിന്‌ ആദം നബി(അ) യുടെ പാപത്തെ അല്ലാഹു പൊറുത്തു. ഈ ദിവസത്തില്‍ ആരെങ്കിലും നോമ്പ്‌ അനുഷ്ടിച്ചാല്‍ അല്ലാഹു അവന്‍റെ എല്ലാ പാപങ്ങളെയും പൊറുക്കുന്നതാണ്‌.


2.  ദുല്‍ഹജ്ജ്‌ രണ്ടിന്‌ യൂനുസ്‌ നബി(അ) യുടെ ദുആ സ്വീകരിച്ച്‌ കൊണ്ട്‌ മത്സ്യത്തിന്‍റെ വയറ്റില്‍ നിന്നും അല്ലാഹു യൂനുസ്‌ നബിയെ (അ) പുറപ്പെടുവിച്ചു. ഈ ദിവസത്തെ സ്മരിച്ചുകൊണ്ട്‌ ആരെങ്കിലും നോമ്പ്‌ അനുഷ്ടിച്ചാല്‍ വര്‍ഷം മുഴുവനും പാപം ചെയ്യാത്ത നിലയില്‍ അല്ലാഹുവിനെ ആരാധിക്കുന്നവനെപ്പോലെയാണ്‌.


3.  ദുല്‍ഹജ്ജ്‌ മൂന്ന്‌: സക്കരിയാ നബി(അ) യുടെ ദുആ സ്വീകരിക്കപ്പെട്ട ദിവസം. ഈ ദിവസം ആരെങ്കിലും നോമ്പ്‌ അനുഷ്ടിച്ചാല്‍ അവന്‍റെ ദുആയ്ക്ക്‌ ഉത്തരം ലഭിക്കുന്നതാണ്‌.


4.  ദുല്‍ഹജ്ജ്‌ നാല്‌: ഈസാ(അ) പ്രസവിക്കപ്പെട്ട ദിവസം. ഈ ദിവസം ആരെങ്കിലും നോമ്പ്‌ അനുഷ്ടിച്ചാല്‍ അവന്‍റെ ദാരിദ്ര്യവും ബുദ്ധിമുട്ടും മാറുന്നതാണ്‌.


5.  ദുല്‍ഹജ്ജ്‌ അഞ്ച്‌: മൂസാ നബി(അ) ജനിച്ച ദിവസം. ഈ ദിവസം ആരെങ്കിലും നോമ്പ്‌ അനുഷ്ടിച്ചാല്‍ നിഫാഖിനെ തൊട്ടും ഖബറിലെ ശിക്ഷകളെ തൊട്ടും മോചിതനാകും.


6.  ദുല്‍ഹജ്ജ്‌ ആറ്‌.: പ്രവാചകന്‍മാര്‍ക്ക്‌ നന്‍മയുടെ കവാടങ്ങള്‍ തുറന്ന് കൊടുക്കുന്ന ദിവസം. ഈ ദിവസം ആരെങ്കിലും നോമ്പ്‌ അനുഷ്ടിച്ചാല്‍ അല്ലാഹുവിന്‍റെ റഹ്‌മത്തിന്‍റെ നോട്ടം അവനിലുണ്ടാകും.


7.  ദുല്‍ഹജ്ജ്‌ ഏഴ്‌: ജഹന്നമിന്‍റെ വാതില്‍ അടക്കപ്പെടുന്ന ദിവസം. ഈ ദിവസം ആരെങ്കിലും നോമ്പ്‌ അനുഷ്ടിച്ചാല്‍ ഞെരുക്കത്തില്‍ നിന്നുള്ള മുപ്പത്‌ വാതിലുകള്‍ അടക്കപ്പെടുകയും എളുപ്പത്തില്‍ നിന്നുള്ള മുപ്പത്‌ വാതിലുകള്‍ തുറക്കപ്പെടുകയും ചെയ്യുന്നതാണ്‌.


8.  ദുല്‍ഹജ്ജ്‌ എട്ട്‌: ഈ ദിവസത്തിന്‌ യൌമുത്തര്‍വിയത്ത്‌ എന്ന പേര്‌ വെയ്ക്കപ്പെട്ടിരിക്കുന്നു. ഈ ദിവസം ആരെങ്കിലും നോമ്പ്‌ അനുഷ്ടിച്ചാല്‍ എണ്ണമറ്റ അനുഗ്രഹങ്ങള്‍ അല്ലാഹു നല്‍കുന്നതാണ്‌.


9.  ദുല്‍ഹജ്ജ്‌ ഒമ്പത്‌: അറഫാ ദിവസം. ഈ ദിവസം നോമ്പ്‌ അനുഷ്ടിച്ചാല്‍ അവന്‍റെ മുന്‍പിന്‍ പാപങ്ങളെ അല്ലാഹു പൊറുക്കുന്നതാണ്‌.


10.           ദുല്‍ഹജ്ജ്‌ പത്ത്‌: വലിയ പെരുന്നാള്‍ ദിവസം. ഈ ദിവസം ആരെങ്കിലും ഉളുഹിയ അറുത്താല്‍ അതിന്‍റെ ഓരോ തുള്ളി രക്തത്തിന്‍റെ കണക്കനുസരിച്ച്‌ അവന്‍റെയും അവന്‍റെ കുടുംബത്തിന്‍റെയും പാപങ്ങള്‍ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്‌. ആ മാംസം കൊണ്ട്‌ ഒരു മുഅ‌മിനിനെ ഭക്ഷിപ്പിക്കുകയോ സദഖ നല്‍കുകയോ ചെയ്താല്‍ ഖിയാമത്ത്‌ നാളില്‍ അവനെ നിര്‍ഭയനാക്കുകയും മീസാന്‍ എന്ന തുലാസില്‍ ഉഹ്‌ദ്‌ മലയെക്കാള്‍ ഭാരമുള്ളതാക്കുകയും ചെയ്യുന്നതാണ്‌.

No comments:

Post a Comment