*بسم الله الرحمن الرحيم الحمد لله رب العالمين*

*മഹന്മാരെ കുറിച്ചു ചെറുവിവരണം* 0⃣1⃣
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
  
ഇമാം ബുഖാരി(റ)
( ഹിജ്‌റ-194-256)


പേര്: മുഹമ്മദ്.

 പിതാവ്: ഇസ്മായീല്‍. പിതാവ് മാലികു ബ്‌നു അനസ്(റ)ന്റെ ശിഷ്യന്‍. ഹി: 194-ല്‍ ഇമാം ബുഖാരിയുടെ ജനനം. ഹി: 204-ല്‍ ഇമാം ശാഫിഈ (റ) വഫാത്താകുമ്പോള്‍ ഇമാം ബുഖാരിക്ക് പത്ത് വയസ്സ് പ്രായം. ഇമാം ശാഫിഈ(റ)ന്റെ സമപ്രായക്കാരും കൂട്ടുകാരുമായവരെ ഗുരുനാഥന്മാരായി സ്വീകരിക്കാനായെങ്കിലും ഇമാം ശാഫിഈ (റ) നേരത്തെ വഫാത്തായതിനാല്‍ ശിഷ്യത്വം തരപ്പെട്ടില്ല. യത്തീമായിരുന്നു. കാഴ്ച്ചയില്ല. മാതാവിന്റെ കണ്ണു കലങ്ങിയുള്ള ദുആ ഫലമായി സ്വപ്നം വഴി ഇബ്‌റാഹീം (അ) പ്രത്യക്ഷപ്പെട്ടു. സുഖവാര്‍ത്ത നല്‍കി. പുലര്‍ന്നപ്പോള്‍ മകന്ന് കാഴ്ച ശേഷി. 17-ാം വയസ്സില്‍ ഉമ്മക്കൊപ്പം ഹജ്ജ്. അവിടെ പഠനം,താസം, രചന. ശേഷം ബസ്വറയിലെത്തി. നൈസാപൂരില്‍ വന്നു. ഇമാം ബുഖാരി യുടെയും ഇമാം മുസ്‌ലിമിന്റെയും ഗുരുവായ മുഹമ്മദുബ്‌നു ബശ്ശാര്‍(റ) പറയുന്നു: ലോക ഹാഫിളുകള്‍ (ഹദീസ് മനപ്പാഠം) നാല് പേരാണ്. റയ്യില്‍ അബു സുര്‍അ(റ), നൈസാപൂരില്‍ മുസ്‌ലിം , സമര്‍ഖന്ദില്‍ അബ്ദുല്ലാഹ് ദാരിമി. ബുഖാറയില്‍ മുഹമ്മദിബ്‌നു ഇസ്മായില്‍. ഖുര്‍ആന്‍ കഴിഞ്ഞാല്‍ മുസ്‌ലിം ലോകം ഏറ്റം പ്രാമാണ്യം കല്‍പിക്കുന്ന ഗ്രന്ഥം സ്വഹീഹുല്‍ ബുഖാരി. ഇതില്‍ ആവര്‍ത്തനം അടക്കം 7275 ഹദീസ്. ആവര്‍ത്തനമില്ലാതെ 4000 വരും. ആറ് ലക്ഷം ഹദീസുകള്‍ പരിശോധിച്ച് അവയില്‍ നിന്ന് ഏറ്റം പ്രധാനപ്പെട്ടവ തെരഞ്ഞെടുത്തതാണിത്. അഫ്ആലുല്‍ ഇബാദ് എന്ന ഗ്രന്ഥമെഴുതിയപ്പോള്‍ അനുകൂലിച്ചും പ്രതികൂലിച്ചും തരംഗങ്ങള്‍ ഉണ്ടായി. ഭരണ കൂട സമ്മര്‍ദ്ധത്താല്‍ നാട് വിട്ടെറിയേണ്ടി വന്നിട്ടുണ്ട്. സമര്‍ഖന്ദില്‍ നിന്ന് കൂടുതല്‍ ദൂരെയല്ലാതെ ഖര്‍ത്തന്‍ക് എന്ന വില്ലേജില്‍ വെച്ച് രോഗം വന്നു. ഹി: 256 ചെറിയ പെരുന്നാള്‍ രാവില്‍ വഫാത്. അവിടെ ഖബ്ര്‍. ഏതാനും നാളുകള്‍ ഖബ്‌റില്‍ നിന്ന് സുഗന്ധം വന്നുകൊണ്ടിരുന്നു.
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

_______________________________________


*بسم الله الرحمن الرحيم الحمد لله رب العالمين*

*മഹന്‍ന്മാരെ കുറിച്ചു ചെറുവിവരണം* 0⃣2⃣

*ഇബ്‌നു ഹജര്‍ ഹൈതമി(റ)*

☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 

പേര്: അഹ്മദ്.

അന്‍സാരികളില്‍ ചെന്നു ചേരുന്നതാണ് അവിടുത്തെ പൂര്‍വ്വ പിതാക്കന്‍മാരെന്ന് ശ്രുതിയുണ്ട്. പിതാമഹന്‍ അനിവാര്യതക്കല്ലാതെ സംസാരിക്കാറില്ല. മൗനം ധാരാളം. ഇതിനാല്‍ ഹജര്‍ എന്ന് വിളിപ്പേര് കിട്ടി. ജനനം: ഈജിപ്തിലെ അബുല്‍ ഹൈതം ഗ്രാമത്തില്‍ ഹി: 909-ല്‍. നാട്ടിലെ പതിവനുസരിച്ച് ദര്‍സില്‍ ചേര്‍ക്കും മുമ്പ് സയ്യിദ് അഹ്മദുല്‍ ബദവി (റ) എന്നവരുടെ മഖാമില്‍ കൊണ്ട് വന്ന് ഓത്തിന് തുടക്കം കുറിച്ചു. ഹി: 924-ല്‍ അല്‍-അസ്ഹറില്‍ ചേര്‍ന്നു. പ്രധാന ഗുരു സകരിയ്യല്‍ അന്‍സാരി(റ).പഠന സമയത്ത് അല്‍ഫിയ്യ എന്ന നഹ്‌വ് ഗ്രന്ഥത്തിന് ശര്‍ഹ് രചിച്ചു. ഹി: 41 മുതല്‍ താമസം മക്കയില്‍. അമ്പതിലധികം രചനകള്‍. ഹി: 958 മുഹര്‍റം 12-ന് രചന തുടങ്ങിയ തുഹ്ഫ പത്ത് വാള്യം അതേ വര്‍ഷം ദുല്‍ഖഅദ് 27-ാം രാവ് (വ്യാഴം വൈകിട്ട്) പൂര്‍ത്തിയായി! മഹാത്ഭുതം!! മിശ്ക്കാത്തിന് ശര്‍ഹ്, അര്‍ബഈനന്നവവിയ്യയുടെ ശര്‍ഹ്, ഇബ്‌നുല്‍ മുഖ്‌രിയുടെ ഇര്‍ശാദിന് രണ്ട് ശര്‍ഹ്(ഇംദാദ്, ഫത്ഹുല്‍ ജവാദ്) ബാഫള്‌ല് മുഖദ്ദിമയുടെ ശര്‍ഹ്(മന്‍ഹജ്) ഈആബ്,മുഖ്തസ്സര്‍ റൗളിന്റെ ശര്‍ഹ് എന്നിവ അവിടുത്തെ രചനകളില്‍ പ്രധാനങ്ങളാണ്. ബിദ്അത്തിനെതിരെ ആഞ്ഞടിച്ചു. ഇബ്‌നു തൈമിയ്യയെ തൊലിയുരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരന്തരം ഒഴുകി വന്ന ചോദ്യങ്ങള്‍ക്ക് മക്കയിലിരുന്ന് എഴുതിയയച്ച ഫത്‌വകള്‍ ലോകത്തിന് വലിയ മുതല്‍ക്കൂട്ടായി. അവ വാള്യങ്ങളിലായി പ്രിന്റ് ചെയ്യപ്പെട്ടു. സൈനുദ്ധീന്‍ മഖ്ദൂം (സാനി) യെ പോലുള്ള പ്രഗല്‍ഭരെ വാര്‍ത്തെടുത്തു. വര്‍ത്തമാന സമയത്ത് പൊങ്ങുന്ന പുതിയ സംഭവ വികാസങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഫിഖ്ഹിയ്യായ മറുപടി അവിടുത്തെ തുഹ്ഫയില്‍ പണ്ഡിതര്‍ കണ്ടെത്തുന്നു. പലവിധ രോഗങ്ങളുണ്ടായിട്ടും മക്കയിലിരുന്നു കൊണ്ടുള്ള ദര്‍സും ഫത്‌വ നല്‍കലും അവസാനം വരെ തുടരാന്‍ ഭാഗ്യം സിദ്ധിച്ചു. ഹി: 974 റജബ് 23 തിങ്കളാഴ്ച പകല്‍ വഫാത്തായി. ജന്നതുല്‍ മുഅല്ലയില്‍ അബ്ദുല്ലാഹിബ്‌നു സുബൈറി(റ)ന്നരികില്‍ ഖബര്‍.

⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

_______________________________________


*بسم الله الرحمن الرحيم الحمد لله رب العالمين*

*മഹന്‍ന്മാരെ കുറിച്ചു ചെറുവിവരണം* 0⃣3⃣

സല്‍മാനുല്‍ ഫാരിസി(റ)

☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894*

സല്‍മാനുല്‍ ഫാരിസി(റ)
ഇറാനിലെ ഇസ്ബഹാന്‍ പ്രവിശ്യയില്‍ ജയ്യ് ഗ്രാമത്തില്‍ പിറന്നു. പിതാവ് അഗ്നി ആരാധനാലയത്തിലെ ഉദ്യോഗസ്ഥന്‍. ഒരു നാള്‍ ഒരു കൃസ്ത്യന്‍ ആരാധനാലയത്തിനരികിലൂടെ പോകുമ്പോള്‍ അവിടത്തെ ചടങ്ങുള്‍ ശ്രദ്ധയിലെത്തി. അവിടെ പല പുരോഹിതര്‍ക്ക് കീഴില്‍ മാറി മാറി ജോലി ചെയ്തു. തിരുത്തപ്പെടാത്ത ഇഞ്ചീല്‍ അറിയിപ്പു പ്രകാരം അറബ് നാട്ടില്‍ പ്രവാചകന്‍ നിയോഗിക്കപ്പെടാന്‍ സമയമായത് ഒരു പുരോഹിതന്‍ പറഞ്ഞു കൊടുത്തപ്പോള്‍ സല്‍മാന്‍ അറേബ്യയിലെത്തി. നേരത്തെ മനസ്സിലാക്കിവെച്ച അടയാളങ്ങള്‍ വെച്ച് നബി(സ) യെ മദീനയില്‍ വെച്ചു ശാരീരികമായി തിരിച്ചറിഞ്ഞു. മുസ്‌ലിമായി. അറിയപ്പെട്ടു. ഉസ്മാന്‍ (റ)ന്റെ ഭരണ കാലത്ത് അല്‍ മദാഇനില്‍ വഫാത്ത്.
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕


_______________________________________

No comments:

Post a Comment