1. പരസ്പര ബഹുമാനം
നിങ്ങളുടെ പങ്കാളിയുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും, ചിന്തകളും, തീരുമാനങ്ങളും ബഹുമാനിക്കുക. അവർക്ക് വ്യക്തിപരമായ ഇടം നൽകുക.
2. തുറന്ന ആശയവിനിമയം
നിങ്ങളുടെ സന്തോഷങ്ങളും വിഷമങ്ങളും പങ്കാളിയോട് തുറന്നു സംസാരിക്കുക. ചെറിയ കാര്യങ്ങൾ പോലും സംസാരിക്കുന്നത് ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ സഹായിക്കും.
3. ഒരുമിച്ച് സമയം ചെലവഴിക്കുക
എത്ര തിരക്കുണ്ടെങ്കിലും എല്ലാ ദിവസവും കുറച്ചു സമയം ഒരുമിച്ച് ചെലവഴിക്കാൻ ശ്രമിക്കുക., ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കുക, പുറത്തു പോകുക എന്നിവയൊക്കെ ചെയ്യാം.
4. ചെറിയ കാര്യങ്ങളിൽ ശ്രദ്ധിക്കുക
പങ്കാളിയെ സന്തോഷിപ്പിക്കാൻ ചെറിയ സമ്മാനങ്ങൾ നൽകുക, ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കുക, അല്ലെങ്കിൽ ഒരു നല്ല വാക്ക് പറയുക. ഇതൊക്കെ വലിയ മാറ്റങ്ങൾ ഉണ്ടാക്കും.