Saturday, August 22, 2020

സ്ത്രീ പുരുഷന്റെ കൃഷിയിടം

 *🌹സ്ത്രീ   പുരുഷന്റെ കൃഷിയിടം🌹*


*📚🌷المعرفة الاسلامية🌷📚*


 *🌲23/08/2020🌲*


സ്ത്രീ പുരുഷന്റെ കൃഷിയിടമാണെന്ന് ഖുര്‍ആന്‍ (2:223) പറയുന്നു. ഇത് വിവേചനമല്ലേ❓

കൂടാതെ 2:222 സൂക്തത്തില്‍ ആര്‍ത്തവരക്തം അശുദ്ധമാണെന്നും  ആര്‍ത്തവമുള്ള  സ്ത്രീകളെ  സമീപിക്കാനേ പാടില്ലെന്നും  ഖുര്‍ആന്‍  പറയുന്നു. 

ശരിക്കും  സ്ത്രീ വിരുദ്ധമല്ലേ ഇത്❓


             ഉപമകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അവയെ വായനക്കാരന്റെ മനോഗതിക്കനുസരിച്ച് നെഗറ്റീവായും പോസിറ്റീവായും കാണാന്‍ കഴിയും.


 ഉദാഹരണത്തിന് 'ഒരാളുടെ മുഖം പതിനാലാം രാവിലെ പൂര്‍ണ ചന്ദ്രനെ പോലെയാണ്' എന്ന ഉപമയെടുത്തു ആ വ്യക്തിയുടെ മുഖത്ത് നിറയെ കുണ്ടും കുഴിയുമാണ് എന്ന് വ്യാഖ്യാനിക്കാം.

 ഉപമ നല്‍കിയവന്‍ അത് അംഗീകരിച്ചില്ലെങ്കിലും. അപ്പോള്‍ യഥാര്‍ത്ഥ വ്യാഖ്യാനം അറിയണമെങ്കില്‍ ആ ഉപമ നല്കിയവന്റെ പൊതുവായ നിലപാട് എന്തെന്നറിയണം.


              സ്ത്രീക്ക് ന്യായമായ അവകാശങ്ങളും പുരുഷനേക്കാള്‍ പല നിലയിലും ആദരവും നല്‍കിയ മതമാണ്‌ ഇസ്ലാം എന്ന വസ്തുതയുടെ പശ്ചാത്തലത്തില്‍ വേണം "സ്ത്രീ പുരുഷന്റെ കൃഷിയിടമാണ്" എന്ന വചനം പരിശോധിക്കാന്‍ . ഖുര്‍ആനിലെ വളരെ അര്‍ത്ഥവത്തായ ഒരു ഉപമയാണിത്. കൃഷിയിടവും കൃഷിക്കാരനും തമ്മിലുള്ള ആത്മബന്ധം എങ്ങനെയാണെന്ന് ആലോചിക്കുക.

 കൃഷിഭൂമി വളരെ നല്ല നിലയില്‍ സംരക്ഷിച്ചു നില നിര്‍ത്തുകയാണല്ലോ കൃഷിക്കാരന്‍ ചെയ്യുക.

 അതേ നിലയില്‍ വേണം ഈ സൂക്തത്തെയും കാണാന്‍ .


           സ്ത്രീകളുമായി ചില പ്രത്യേക രീതിയില്‍ ലൈംഗിക ബന്ധം നടത്തിയാല്‍ ജനിക്കുന്ന കുഞ്ഞിന്റെ കണ്ണിനു വൈകല്യം ഉണ്ടാവുമെന്ന മദീനയിലെ യഹൂദന്മാരുടെ അന്ധവിശ്വാസം തള്ളിക്കളഞ്ഞു കൊണ്ടാണ് ഈ വചനം അവതരിക്കുന്നത്. ഒരു കൃഷിക്കാരന്‍ കൃഷിയിടത്തില്‍ ഏതെല്ലാം വഴികളിലൂടെ പ്രവേശിക്കുമോ അവ്വിധം നിങ്ങളുടെ ഭാര്യമാരെ നിങ്ങള്‍ക്ക്‌ സമീപിക്കാം, ബന്ധപ്പെടാം.

 അന്ധവിശ്വാസങ്ങള്‍ക്ക് അതില്‍ പ്രസക്തിയില്ല. എന്നാല്‍ കൃഷിക്കാരന്‍ കൃത്യമായ സ്ഥലത്ത് വിത്തിറക്കുന്നത് പോലെ കൃത്യമായിരിക്കണം ആ ബന്ധമെന്നും ഈ സൂക്തത്തിലൂടെ അല്ലാഹു പഠിപ്പിക്കുന്നു.


എന്നാല്‍ ഈ വചനത്തെ വിമര്‍ശകര്‍ വ്യാഖ്യാനിച്ചത് ഇസ്ലാം സ്ത്രീയെ വെറും ലൈംഗിക ഉപകരണമായി കാണുന്നു എന്നാണ്.

 അതവരുടെ മലിനമനസ്സിന്റെ പ്രകാശനം മാത്രമാണെന്ന് വ്യക്തം.



*ഇസ്ലാമിക വിജ്ഞാനം  Whatsapp & telegram   ഗ്രൂപ്പില്‍ ചേരുവാന്‍ തല്‍പ്പര്യമുളളവര്‍ താഴെ കൊടുത്ത നമ്പറില്‍ ബന്ധപ്പെടുക* 

*Whatsapp & telegram  no.00919746695894*


⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*

⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

🌹സംസം വറ്റാത്ത വിസ്മയം 🌹

 *🌹സംസം വറ്റാത്ത വിസ്മയം 🌹*


*📚🌷المعرفة الاسلامية🌷📚*

 *22/08/2020/*


 എല്ലാ വർഷവും ശരിയായി മഴ ലഭിക്കുന്ന നമ്മുടെ നാട്ടിൽ ഒരു രണ്ട് മാസം ചുട് ആയപ്പോൾ തന്നെ നദികൾ വറ്റുന്നു, കിണറുകൾ വരളുന്നു.


 ഇവിടെയാണ് സംസം വെള്ളത്തിന്റെ ചരിത്രം പ്രസക്തമാവുന്നത്.

 സംസം കിണർ അറിയുമോ ? 


അങ്ങ് മക്ക എന്ന പുണ്യ ഭുമിയിൽ ഉള്ള സംസം. .


 ദിവസവും ലക്ഷ ക്കണക്കിന് ആളുകൾ ആണ് അതിൽ നിന്നും കുടിച്ച് കൊണ്ടിരിക്കുന്നത്.


 എത്രയോ ടൺ വെള്ളം ആണ് മദീന യിലേക്ക് കൊണ്ട് പോകുന്നത്.


 എത്രയോ ആളുകൾ ആണ് അത് ഉംറ കഴിഞ്ഞ് അവരവുടെ നാടുകളിലേക്ക് കാനിൽ കൊണ്ട് പോകുന്നത്.  


മഴ പോലും അങ്ങിനെ വരാനില്ലാത്ത ആ മരുഭുമിയിൽ എങ്ങിനെ ആ കിണർ വറ്റാതെ എന്നെന്നും തുളുമ്പി നില്കുന്നു. 


സൗദി ജിയോളജിക്കൽ സർവേയുടെ കീഴിലുള്ള സംസം സ്റ്റഡീസ് ആന്റ് റിസർച്ച് സെന്ററിന്റെ കണ്ടെത്തലനുസരിച്ച്, ഈ കിണറ്റിൽ നിന്നു ഒരു സെക്കന്റിൽ 80 ലിറ്റർ അഥവാ 280 ക്യുബിക് ഫീറ്റ് വെള്ളമാണ് പുറത്തേക്കെത്തുന്നത്. 


1979-ല്‍ സഊദി രാജവംശത്തിലെ നാലാമത്തെ കണ്ണിയായ ഖാലിദ് ബിന്‍ അബ്ദില്‍ അസീസ് സംസം കിണറിനെ കുറിച്ച് ഒരു പഠനം നടത്തുകയുണ്ടായി.


 കിണര്‍ ശുദ്ധീകരിക്കുകയും സംസമിന്റെ ജലനിരപ്പ് അടിത്തട്ടു വരെ താഴ്ത്തിയതിനു ശേഷം ചുവരുകളില്‍ നിരീക്ഷണം നടത്തുക, കിണര്‍ ശുദ്ധീകരിക്കുക തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ  മുഖ്യ ലക്ഷ്യം. 


യഹ്‌യാ കോശക് എന്ന പ്രശസ്തനായ എഞ്ചിനീയറായിരുന്നു അതിന്റെ ചുമതല ഏല്പിക്കപ്പെട്ടത്.


 അതിനാല്‍ കിണറ്റിലെ സംസം മുഴുവന്‍ വറ്റിച്ചു കളയാനുതകുന്ന നാല് മോട്ടോര്‍ പമ്പുകള്‍ സജ്ജമാക്കി. 


മിനുട്ടില്‍ എണ്ണായിരം ലിറ്റര്‍ എന്ന തോതില്‍ നാലു മോട്ടോര്‍ പമ്പുകളും ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു.  കിണറിന്റെ നിരപ്പില്‍ നിന്ന് 3.23 മീറ്റര്‍ മാത്രം താഴെ നിന്നിരുന്ന ജലനിരപ്പ് 13.39 മീറ്റര്‍ വരെ താഴ്ന്നു.


 കിണറിലേക്ക് ഉറവകള്‍ ഒഴുകിയെത്തുന്ന നിരപ്പായിരുന്നു അത്.


 എന്നാല്‍ ജലനിരപ്പ് താഴ്ന്ന് ഈ അളവിലെത്തിയപ്പോഴേക്കും ജലം ഉയര്‍ന്നു പൊങ്ങി. ആ ഭൂനിരപ്പില്‍ നിന്നും കിണറിന്റെ മുഖത്തോട് 3.29 മീറ്റര്‍ അടുത്തെത്തുന്നതു വരെ ഒരിഞ്ച് പോലും വെള്ളം താഴോട്ടിറങ്ങിയില്ല.


 കിണറിന്റെ വീതി നാലു മീറ്ററാണെന്നും ആഴം പതിനാലു മീറ്ററാണെന്നും കണ്ടെത്തിയെതൊഴിച്ചാല്‍ സംസം കിണര്‍ വറ്റിക്കാനുള്ള ശ്രമം അവിടെ വിഫലമാവുകയായിരുന്നു.


 സംസം കിണറിന്റെയും പുണ്യതീര്‍ഥത്തിന്റെയും അമാനുഷിക സ്പര്‍ശം അടയാളപ്പെടുത്തുന്ന ഒരു തെളിവായി ഈ സംഭവം ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്നു.


ജലം കൂടുതൽ പമ്പ് ചെയ്യുന്നതിന്ന് അനുസൃതമായി ജലനിരപ്പ് 12.72 മീറ്റർവരെ താഴുന്നു. പക്ഷെ പതിനൊന്ന് മിനുറ്റുകൾ അഥവാ 660 സെക്കന്റുകൾക്കകം ജലനിരപ്പ് പൂർവസ്ഥിതി പ്രാപിക്കുകയും ചെയ്യും. ആദ്യ കാലത്ത് തുറസായ സ്ഥലത്തു സ്ഥിതി ചെയ്തിരുന്ന കിണർ തീർത്ഥാടകർക്കുകാണാമായിരുന്നു. 


എന്നാൽ ഹറം പള്ളി വികസിപ്പിച്ചതോടെ കിണറിനു മുകളിലായി രണ്ടു നിലകൾ നിർമിച്ചു.


 അതിനാൽ ഇപ്പോൾ സംസം കിണർ നേരിട്ട് കാണാൻ സാധ്യമല്ല

 മക്കയിലെ മറ്റിടങ്ങളിലുള്ള കിണറുകളിൽ ജലനിരപ്പ് കുറയുമ്പോഴും സംസം കിണറിന്റെ ജലനിരപ്പിൽ മാറ്റം വരാറില്ല.


 ക്ലോറിനൈസേഷനോ കൃത്രിമ ശുദ്ധീകരണ പ്രവർത്തനങ്ങളോ ഇവിടെ നടത്താറില്ല

 ഹേ മനുഷ്യരെ ഇനിയും നിങ്ങൾക്ക് ചിന്തിക്കാൻ സമയം ആയില്ലേ. അല്ലാഹുവിന്റെ അപാരമായ കഴിവിനെ കുറിച്ച്.

*وَفِى ٱلْأَرْضِ ءَايَٰتٌۭ لِّلْمُوقِنِينَ*

 ദൃഢവിശ്വാസികള്‍ക്ക് ഭൂമിയില്‍ നിരവധി തെളിവുകളുണ്ട്.  (Sura 51 : Aya 20)




*ഇസ്ലാമിക വിജ്ഞാനം  Whatsapp & telegram   ഗ്രൂപ്പില്‍ ചേരുവാന്‍ തല്‍പ്പര്യമുളളവര്‍ താഴെ കൊടുത്ത നമ്പറില്‍ ബന്ധപ്പെടുക* 

*Whatsapp & telegram  no.00919746695894*


⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*

⭕⭕⭕⭕⭕⭕⭕⭕⭕⭕⭕


*ഇത് share ചെയ്തു മറ്റുളളവർക്കും കൂടിയെത്തിക്കുക.*


■■■■■■■■■■■■■■■■■■