Saturday, April 11, 2020

ഔറത് മറഞ്ഞിട്ടില്ല എന്നത്(വസ്ത്രം കീറിയത്) നിസ്കരിച്ചു കഴിഞ്ഞതിനു ശേഷം കണ്ടാല്‍ നിസ്കാരത്തിന്‍റെ വിധി എന്താണ്❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
ആരാധനകള്‍ ശരിയാവാന്‍ നിസ്കരിക്കുന്നവന്‍റെ ധാരണയും യാഥാര്‍ത്ഥ്യവും ശരിയായിരിക്കണം. അല്ലാത്ത വിധം നടക്കുന്ന ആരാധനകളൊക്കെ അസാധുവും ബോധ്യം വരുന്ന സമയത്ത് മടക്കേണ്ടതുമാണ്. സമയം ആയെന്ന് ഉറപ്പോ ധാരണയോ (ഏകദേശ ഉറപ്പ്) ഇല്ലാതെ ഒരാള്‍ നിസ്കരിക്കുകയും പിന്നീട്, ആ നിസ്കാരം യഥാര്‍ത്ഥ സമയത്ത് തന്നെയാണ് സംഭവിച്ചത് എന്ന് വ്യക്തമായാല്‍ പോലും ആ നിസ്കാരം ശരിയാവില്ലെന്നതാണ് നിയമം. എന്നത് പോലെ, ഔറത് മറക്കുന്നിടത്തും അതു തന്നെയാണ് നിയമം. ഔറത് വേണ്ട വിധം മറയാതെ, മറഞ്ഞിട്ടുണ്ടെന്ന് ധരിച്ച് നിസ്കരിച്ചാല്‍ ആ നിസ്കാരം സാധുവല്ല. ശേഷം വസ്ത്രത്തിലെ കീറല്‍ ശ്രദ്ധയില്‍ പെടുന്ന സമയത്ത്, അതുടുത്ത് നിസ്കരിച്ചിരിക്കാന്‍ സാധ്യതയുള്ള എല്ലാ നിസ്കാരങ്ങളും മടക്കി നിസ്കരിക്കേണ്ടതാണ്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
ചില സ്ത്രീകൾ നിസ്‌കാരത്തിനായി മുഖ മക്കന ഇടുമ്പോൾ നെറ്റിയിൽ രണ്ടു ഭാഗത്തും തലമുടി കാണുന്നു. അത് മറയ്ക്കുകയാണെങ്കിൽ സുജൂദിന്റെ സ്ഥാനം മറയുകയും ചെയ്യും . ഈ അവസ്ഥയിൽ എന്താണ് പരിഹാരം❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
നെറ്റിയുടെ രണ്ടു ഭാഗത്തും തലമുടി കാണുന്നു എന്നുള്ളതിന്റെ വിവക്ഷ നെറ്റിയിൽ മുളച്ച മുടിയാണെങ്കിൽ അത് മറയ്‌ക്കേണ്ടതില്ല. തലമുടിയെ മറയ്‌ക്കേണ്ടതുള്ളൂ . തലയിൽ മുളച്ച മുടി നെറ്റിയിലേക്ക് ഇറങ്ങി വന്നതാണെങ്കിൽ മുഖമക്കനയിട്ടാൽ അത് തടസ്സം ചെയ്യാവുന്നതാണ് . ഈ നിയമം മനസ്സിലാക്കി മക്കന ധരിക്കുക.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
ഹറം ശരീഫിൽ ത്വവാഫ് മുടങ്ങല്‍ ഖിയാമത്തു നാളിന്‍റെ അടയാളമായി പറയപ്പെടുന്ന ഹദീസുകൾ ഉണ്ടോ❓

☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894*
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين 
വിശുദ്ധ ഹറമില്‍ ഈയുടത്ത് കൊറോണ വൈറസ് മൂലം ത്വവാഫിനും മറ്റു ഇബാദത്തുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുകയുണ്ടായി. ഈ സാഹചര്യത്തില്‍ അടിസ്ഥാനരഹിതമായ പല കാര്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഹറമില്‍ ത്വവാഫ് മുടങ്ങുന്ന സംഭവം ചരിത്രത്തില്‍ പലതവണ സംഭവിച്ചതാണ്. പഴയകാലത്തും അടുത്തകാലങ്ങളിലും ഇതുണ്ടായിട്ടുണ്ട്. ഹറം ശരീഫില്‍ ത്വവാഫ് നിലക്കാതെ നടക്കണമെന്ന നിബന്ധന ശരീഅത്തിലില്ല. ത്വവാഫ് മുടങ്ങുകയെന്നത് ഖിയാമത് നാളിന്‍റെ അടയാളമാണെന്ന ഹദീസുകളും ശ്രദ്ധയില്‍ പെട്ടിട്ടില്ല.

എന്നാല്‍ അന്ത്യനാളിന്‍റെ സുചനാഅടയാളങ്ങളായി നിരവധി കാര്യങ്ങള്‍ നബി(സ്വ) പറഞ്ഞിട്ടുണ്ട്. നബി(സ്വ) നിയോഗം തന്നെ അന്ത്യനാളിന്‍റെ അടയാളമാണെന്ന് (ബുഖാരി 6504) ഹദീസില്‍ കാണാം. നബി(സ്വ)യുടെ വിയോഗവും അന്ത്യദിനത്തിന്‍റെ അടയാളമാണെന്ന് (ബുഖാരി 3176) ഹദീസിലുണ്ട്. ബൈതുല്‍മുഖദ്ദസ് കീഴടക്കലും ഫലസ്തീനില്‍ പകര്‍ച്ചവ്യാധി പരക്കലും സമ്പത്ത് അധികരിക്കലും നുബുവ്വത് വാദിക്കുന്നവര്‍ ഉടലെടുക്കലും ഹിജാസില്‍ അഗ്നിബാധയുണ്ടാകലും ദരിധ്രര്‍ പോലും വലിയ കൊട്ടാരങ്ങളില്‍ താമസിക്കലും ഭൂമികുലുക്കം സംഭവക്കലും മൃഗങ്ങളും അചേതനവസ്തുക്കളും മനുഷ്യരോട് സംസാരിക്കലും ചന്ത്രന്‍ പിളരലും കോണ്‍സ്റ്റാന്‍റിനോപ്പ്ള്‍ പിടിച്ചടക്കലും എല്ലാം അന്ത്യദിനത്തിന്‍റെ ചെറിയ അടയാളങ്ങളായി നബി(സ്വ) പറഞ്ഞിട്ടുണ്ട്.

മേല്‍പറയപ്പെട്ട കാര്യങ്ങളെല്ലാം സംഭവിച്ചതായി നമുക്ക് തെളിഞ്ഞതാണല്ലോ.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Saturday, April 4, 2020

കൊറോണ വൈറസ് ഭീതി മൂലം പള്ളികളില്‍ നിന്ന് ബാങ്കിന് കൂടെ നിങ്ങല്‍ വീട്ടില്‍ നിന്ന് നിസ്കരിക്കൂ എന്ന ആഹ്വാനം (സ്വല്ലൂ ഫീ രിഹാലികും) കേള്‍ക്കാ നിടയായി. ഇതിന് അടിസ്ഥാനമുണ്ടോ
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894*
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
അപകടകരമായ ഇത്തരം രോഗങ്ങളില്‍ നിന്ന് നമ്മെ എല്ലാവരെയും നാഥനായ അല്ലാഹു കാത്തുസംരക്ഷിക്കട്ടെ എന്ന് ദുആ ചെയ്യാം.


മഴ, ശക്തമായ ഇരുട്ട്, ശക്തിയാ കാറ്റ് പോലയുള്ള കാരണങ്ങള്‍ ഉണ്ടാകുമ്പോള്‍ പള്ളികളിലുല്ല ജമാഅത്തില്‍ പങ്കെടുക്കാതെ വീട്ടില്‍ നിന്ന് നിസ്കരിക്കാനുള്ള അനുമതി ഇസ്ലാം നല്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ ബാങ്കിനിടയിലോ ബാങ്കിന്‍റെ അവസാത്തിലോ ‘നിങ്ങള്‍ വീട്ടില്‍ നിന്ന് നിസ്കരിക്കൂ’ എന്ന് ആഹ്വാനം ചെയ്യല്‍ സുന്നത്താണെന്ന് തുഹ്ഫ&ശര്‍വാനീ(5/91).


ഹുദൈബിയ്യ കാലത്ത് നബിതങ്ങളോടൊപ്പം കഴിയുന്ന സമയത്ത് മഴ പെയ്തപ്പോള്‍ തിരുനബിയുടെ അറിയിപ്പുകാരന്‍ ‘നിങ്ങള്‍ സ്വന്തം കുടിലുകളില്‍ നിന്ന് നിസകരിക്കൂ’ (സ്വല്ലൂ ഫീ രിഹാലികും) എന്ന് വിളിച്ചു പറഞ്ഞതായുള്ള ഹദീസ് അബൂദാവൂദ്, നസാഈ, ഇബ്നുമാജ തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങളിലും കാണാം.


മഹാനായ ഇബ്നുഉമര്‍(റ)  അതിശൈത്യമുള്ള ഒരു രാത്രിയില്‍ ഇങ്ങനെ ബാങ്ക് വിളിക്കുകയും നബി(സ്വ) അങ്ങനെ കല്‍പിക്കാറുണ്ടായിരുന്നുവെന്ന് പറയുകയും ചെയ്തതായി ബുഖാരിയും മുസ്ലിമും റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാം.


കഠിനമായ ചൂട്, തണുപ്പ്, കാറ്റ്, രോഗം തുടങ്ങിയവ പള്ളിയിലെ ജമാഅത്തില്‍ പങ്കെടുക്കാതിരിക്കാനുള്ള കാരണങ്ങളാണെന്നും അത്തരം സാഹചര്യങ്ങളില്‍ സ്വവസതികളില്‍ നിന്ന് നിസ്കരിക്കാന്‍ ബാങ്കിലൂടെ ആഹ്വാനം ചെയ്യണമെന്നും പഠിപ്പിച്ച ഇസ്ലാം മാനവികമൂല്യങ്ങള്‍ക്ക് നല്‍കുന്ന വില മനസിലാക്കാന്‍ ഇതൊരുദാഹരണം മാത്രം.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Friday, April 3, 2020

കൊറോണയെ പ്രതിരോധിക്കാന്‍ എല്ലായിടത്തും സാനിറ്റൈസര്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. നിലവിലെ സാഹചര്യത്തില്‍ വന്‍തോതില്‍ ആള്‍കഹോള്‍ ചേര്‍ത്താണ് ഇവയില്‍ ചിലതൊക്കെ നിര്‍മ്മിക്കുന്നത് എന്ന് അറിയുന്നു. ഇത് നജസ് ആണോ❓
അവ ഉപയോഗിച്ചാല്‍ നിസ്കാരം ശരിയാകുമോ❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894*
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين 
ഏത് വ്യാധികള്‍ക്കിടയിലും ഇത്തരം വിഷയങ്ങളിലുള്ള സൂക്ഷ്മതയും ആരാധനകളുടെ സ്വീകാര്യതയില്‍ പുലര്‍ത്തുന്ന കണിശതയും പ്രത്യേകം പ്രശംസിക്കട്ടെ. അല്ലാഹു നമ്മുടെ ഇബാദതുകളെല്ലാം കുറവുകള്‍ പരിഹരിച്ച് സ്വീകരിക്കുമാറാവട്ടെ.


ഇന്ന് ലഭ്യമായ സാനിറ്റൈസറുകളിലെല്ലാം ചെറുതോ വലുതോ ആയ അളവുകളില്‍ ആള്‍കഹോള്‍ അടങ്ങിയിരിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. ലഹരിയുണ്ടാക്കുന്നതെല്ലാം നജസ് ആണ് എന്ന അടിസ്ഥാന തത്വത്തില്‍നിന്നാണ് ആള്‍കഹോള്‍ നജസ് ആണ് എന്ന നിയമം പിടിക്കപ്പെടുന്നത്.


അതേസമയം, ആള്‍കഹോള്‍ പല തരത്തിലുണ്ടെന്നത് ഇവിടെ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഈഥൈല്‍, മീഥൈല്‍, ഐസോപ്രോപില്‍, ബ്രൂട്ടല്‍ തുടങ്ങി ഇത് പല വിധത്തില്‍ വര്‍ഗ്ഗീകരിക്കപ്പെടുന്നുണ്ട്. ഇവയില്‍ ലഹരിയുണ്ടാക്കുന്നവയും അല്ലാത്തവയുമുണ്ട് എന്നാണ് അവയുടെ നിര്‍മ്മാണരീതിയും ചേരുവകളും നോക്കുമ്പോള്‍ മനസ്സിലാവുന്നത്. ജൈവവസ്തുക്കളില്‍നിന്നുണ്ടാക്കുന്നവ ലഹരിക്ക് കാരണമാവുന്നവയാണെന്നും വ്യാവസായികാവശ്യങ്ങള്‍ക്കായി പെട്രോളിയം ഉല്‍പന്നങ്ങളില്‍നിന്നും മറ്റും രാസപ്രവര്‍ത്തനങ്ങളിലൂടെ നിര്‍മ്മിക്കപ്പെടുന്നവയില്‍ ലഹരി ഉണ്ടാക്കത്തവയുമുണ്ടെന്നും മനസ്സിലാവുന്നു. 


സാനിറ്റൈസര്‍, സ്പ്രേ തുടങ്ങിയവയിലെല്ലാം രണ്ട് തരത്തിലുള്ളതും ഉപയോഗിക്കപ്പെടാറുണ്ട്. അത് കൊണ്ട് തന്നെ, നാം ഉപയോഗിക്കുന്ന സാനിറ്റൈസറിന്റെ ചേരുവകള്‍ നോക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ലഹരിയുണ്ടാക്കാത്തതാണ് ചേര്‍ത്തിട്ടുള്ളതെങ്കില്‍ അത് ശുദ്ധമാണെന്നും ലഹരി ഉണ്ടാക്കുന്ന തരത്തിലുള്ളതാണെന്ന് ബോധ്യപ്പെട്ടാല്‍ അവ മുതനജ്ജിസ് ആവുമെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ.


ചേരുവകള്‍ വ്യക്തമായി പറയപ്പെടാത്തവയോ അറിയപ്പെടാത്തവയോ ആണെങ്കില്‍, അത് സംശയത്തിന്റെ പരിധിയിലാണെന്നതിനാലും കൂടുതല്‍ സാധ്യത ഇന്‍ഡസ്ട്രിയല്‍ ആള്‍കഹോള്‍ ആവാനാണെന്നതിനാലും, നജസ് ആണെന്ന് പറയാവതല്ല, ഉറപ്പാവുന്ന പക്ഷം മാത്രമേ ഒരു സാധനത്തെ കുറിച്ച് നജസ് ആണെന്ന് വിധിക്കാനൊക്കൂ.


മേല്‍ പറഞ്ഞവയുടെ വെളിച്ചത്തില്‍, സാനിറ്റൈസര്‍ ഉപയോഗത്തെകുറിച്ചും  ശേഷമുള്ള നിസ്കാരത്തെ കുറിച്ചും ഇങ്ങനെ പറയാവുന്നതാണ്.


1. നജസ് അല്ലാത്ത ആള്‍കഹോള്‍ ഉപയോഗിച്ചുണ്ടാക്കിയതാണെങ്കില്‍, (ഐസോപ്രോപില്‍, ബ്രൂട്ടല്‍ തുടങ്ങിയവയൊക്കെ ഈ ഗണത്തിലാണ് വരുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്) അത് ഉപയോഗിക്കാവുന്നതാണ്, അത് നിസ്കാരത്തെ ബാധിക്കുകയുമില്ല.


2. നജസ് ആയ ആള്‍കഹോള്‍ ഉപയോഗിച്ചുണ്ടാക്കിയതാണെങ്കില്‍, ആവശ്യത്തിനല്ലാതെ അത് ഉപയോഗിക്കാവതല്ല, ഉപയോഗിക്കുന്ന പക്ഷം, നിസ്കാരത്തിന് മുമ്പായി അത് കഴുകി വൃത്തിയാക്കേണ്ടതാണ്.


3. നജസ് ആണോ അല്ലേ എന്ന് ഉറപ്പില്ലാത്ത വിധമാണെങ്കില്‍, അത് ഉപയോഗിക്കുന്നതില്‍ തെറ്റുണ്ടെന്നോ അങ്ങനെ നടത്തുന്ന നിസ്കാരം അസാധുവാണെന്നോ പറയാവതല്ല. നജസ് ആണോ എന്ന ധാരണക്ക് ശക്തിയുണ്ടെങ്കില്‍ പോലും, ഉറപ്പ് ആവാത്തിടത്തോളം അത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് ഫത്ഹുല്‍മുഈന്‍ അടക്കമുള്ള ഗ്രന്ഥങ്ങള്‍ വ്യക്തമായി പറയുന്നുണ്ട്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
കറിയില്‍ നിന്നും കൂറയെ കിട്ടിയാല്‍ എന്താണ് അതിന്‍റെ വിധി? ഇന്നു ഹോട്ടലുകളിലും മെസ്സ് റൂമുകളിലും ധാരാളം ഈച്ചയും കൂറയും ഉണ്ടാകാറുണ്ട്. അത് കറിയിലോ ചായയിലോ വീണു ചത്താല്‍ നജസ് ആകുമോ, അത് ഉപയോഗിക്കുവാന്‍ പറ്റുമോ❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
വെള്ളമല്ലാത്ത ദ്രാവകങ്ങള്‍ മുതനജ്ജിസ് ആയാല്‍ അത് ശുദ്ധീകരിക്കാന്‍ യാതൊരു മാര്‍ഗ്ഗവും ഇല്ല. ഒഴിച്ചുകളയുകയല്ലാതെ വേറെ നിര്‍വ്വാഹമില്ല. എന്നാല്‍, കൂറ, ഈച്ച പോലോത്ത ഒലിക്കുന്ന രക്തമില്ലാത്ത ജീവികള്‍ പൊറുക്കപ്പെടുന്ന നജസുകളാണ്, വീഴുന്നത് കൊണ്ട് കുഴപ്പമില്ല. അവ കൊണ്ട് ചായ, കറി പോലോത്തവ മുതനജ്ജിസ് ആവുകയില്ല. ഈച്ച വെള്ളത്തിലോ മറ്റോ വീണാല്‍ അത് മുഴുവന്‍ മുങ്ങിയിട്ടില്ലെങ്കില്‍ മുഴുവനായി മുക്കണമെന്ന് ഹദീസുകളില്‍ കാണാം. ഇമാം അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു, നിങ്ങളില്‍ ആരുടെയെങ്കിലും ൃൃ (പാനീയത്തില്‍) ഈച്ച വീണാല്‍ അതിനെ മുഴുവനായും മുക്കട്ടെ, അതിന്റെ ഒരു ചിറകില്‍ രോഗവും മറുചിറകില്‍ മരുന്നുമാണ് (ബുഖാരി). ഈച്ച വീഴുമ്പോള്‍ രോഗമുള്ള ചിറക് കൊണ്ട് വീഴാനാണ് ശ്രമിക്കുക എന്നും മറ്റു നിവേദനങ്ങളില്‍ കാണാം. ഇക്കാര്യം ഇന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്ന് കൂടി ഓര്‍ക്കേണ്ടതാണ്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕