Tuesday, December 31, 2019

ഭാര്യയെ ആദ്യമായി കണ്ടുമുട്ടുമ്പോള്‍ പറയേണ്ട ദിക്ര്‍ എന്താണ്❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  

പ്രാര്‍ത്ഥനയാണ് വിശ്വാസിയുടെ ഏറ്റവും വലിയ ആയുധം. ജീവിതാവസാനം വരെ നിലനില്‍ക്കേണ്ടതാണ് വിവാഹബന്ധമെന്നതിനാല്‍ അതിന്റെ തുടക്കവും പ്രാര്‍ത്ഥനയിലൂടെ ആയിരിക്കണമെന്നാണ് വിശുദ്ധ ഇസ്‌ലാം പഠിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ വിവാഹം കഴിച്ചശേഷം ഭാര്യയെ ആദ്യമായി കാണുമ്പോള്‍ പ്രാര്‍ത്ഥിക്കാനുള്ളതും അത് പഠിപ്പിക്കുന്നുണ്ട്. ഇമാം ഇബ്നുമാജ, നസാഈ, ബൈഹഖി തുടങ്ങി പല മുഹദ്ദിസുകളും നിവേദനം ചെയ്ത ഹദീസില്‍ പ്രവാചകര്‍ ഇങ്ങനെ പറയുന്നതായി കാണാം, നിങ്ങളില്‍ ആരെങ്കിലും ഒരു സ്ത്രീയെ വിവാഹം ചെയ്താല്‍ അവയുടെ തലയില്‍ കൈവെച്ച് ഇങ്ങനെ പറയുക,  اللَّهُمَّ إِنِّي أَسْأَلُكَ مِنْ خَيْرِهَا ، وَخَيْرِ مَا جُبِلَتْ عَلَيْهِ، وَأَعُوذُ بِكَ مِنْ شَرِّهَا وَشَرِّ مَا جُبِلَتْ عَلَيْهِ " (അല്ലാഹുവേ, ഞാന്‍ നിന്നോട് ഇവളിലെ നന്മയും ഇവള്‍ സൃഷ്ടിക്കപ്പെട്ടതിലെ നന്മയും ചോദിക്കുന്നു, ഇവളിലെ മോശമായ കാര്യങ്ങളില്‍നിന്നും ഇവള്‍ സൃഷ്ടിക്കപ്പെട്ടതിലെ മോശമായ കാര്യങ്ങളില്‍നിന്നും കാവല്‍ ചോദിക്കുകയും ചെയ്യുന്നു) 
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Friday, December 27, 2019

സുബ്ഹി ബാങ്കില്‍ അസ്സ്വലാതു ഖൈറുമ്മിനന്നൌം എന്ന് പറയുന്നത് ബിദ്അത്താണോ ❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
സുബ്ഹിയുടെ ബാങ്കില്‍ അസ്വലാതുഖൈറുന്‍മിനന്നൌം എന്ന് പറയണമെന്നത് ഹദീസുകളില്‍ വന്നതാണ്. അബുമഹ്ദൂറ (റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, അദ്ദേഹം പറയുന്നു, ഞാന്‍ നബിയോട് എനിക്ക് ബാങ്ക് പഠിപ്പിച്ച് തരാന്‍ ആവശ്യപ്പെട്ടു. (ബാങ്കിന്റെ വാക്യങ്ങള്‍ പറഞ്ഞു കൊടുത്ത ശേഷം) എന്നിട്ട് പറഞ്ഞു, സുബ്ഹിയുടെ ബാങ്ക് ആണെങ്കില്‍ അസ്സ്വലാതഖൈറുന്‍മിനന്നൌം എന്ന് കൂടി പറയുക. (മുസ്നദ്, അബുദാവൂദ്). ഇതില്‍നിന്നും സുബ്ഹിയുടെ ബാങ്കിലെ ആ ഭാഗം ബിദ്അതല്ല എന്നും പ്രവാചകചര്യയില്‍ പെട്ടതാണെന്നും മനസ്സിലാക്കാം. 
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Thursday, December 26, 2019

വെള്ളിയാഴ്ച പള്ളിയില്‍ കയറിയ സമയത്ത് രണ്ടാമത്തെ ബാങ്ക് കൊടുക്കുന്നു. വേഗം തഹിയ്യത് നിസ്കരിക്കുകയാണോ അതോ ബാങ്ക് വിളിക്ക് ഉത്തരം കൊടുത്തിട്ട് നിസ്കരിക്കുകയാണോ വേണ്ടത്❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
വെള്ളിയാഴ്ച ദിവസം ജുമുഅക്ക് കഴിയുന്നത്ര നേരത്തെ വരേണ്ടതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതിന് ശ്രേഷ്ഠതകള്‍ മുമ്പ് നാം വിശദമായി പറഞ്ഞത് ഇവിടെ വായിക്കാവുന്നതാണ്. രണ്ടാം ബാങ്ക് വിളിക്കുന്ന സമയത്ത് പള്ളിയിലെത്തുന്നവര്‍ ബാങ്കിന് മറുപടി പറയാന്‍ നില്‍ക്കാതെ എത്രയും വേഗം തഹിയ്യത് നിസ്കരിച്ച് ഖുതുബ കേള്‍ക്കാന്‍ സമയം ചെലവഴിക്കുകയാണ് വേണ്ടതെന്നാണ് കര്‍മ്മശാസ്ത്ര വീക്ഷണം. ബാങ്കിന് മറുപടി പറയല്‍ സുന്നതാണെങ്കിലും ഖുതുബ കേള്‍ക്കല്‍ അതിലേറെ ശക്തമായ സുന്നതാണെന്ന് എല്ലാ പണ്ഡിതരും അഭിപ്രായപ്പെടുന്നുണ്ട്. നിര്‍ബന്ധമാണ് എന്ന് പറയുന്ന പണ്ഡിതരും ധാരാളമുണ്ട്. ഖുതുബ കേള്‍ക്കാന്‍ ആകെ ജുമുഅക്കാവശ്യമായ നാല്‍പത് പേരേ ഉള്ളൂവെങ്കില്‍ അവര്‍ അത് കേള്‍ക്കല്‍ നിര്‍ബന്ധമാണന്നത് പ്രത്യേകം പറയേണ്ടതുമില്ലല്ലോ. ഖുതുബ നടക്കുമ്പോള്‍ ഏറ്റവും ചുരുങ്ങിയ രൂപത്തിലുള്ള തഹിയ്യതല്ലാത്ത മറ്റൊരു നിസ്കാരവും ശരിയാവുകയില്ലെന്ന് പണ്ഡിതര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഖളാഅ് വീട്ടാനുള്ള നിസ്കാരം പോലും ആ സമയത്ത് നിസ്കരിക്കരുത് എന്ന് പോലും ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടതായി കാണാം. അത് കൊണ്ട് തന്നെ, ജുമുഅക്ക് മുമ്പുള്ള സുന്നത് നിസ്കാരം ഖുതുബയുടെ സമയത്ത് നിര്‍വ്വഹിക്കാതെ, ജുമുഅക്ക് ശേഷം നിസ്കരിക്കുകയാണ് വേണ്ടത്. മുമ്പുള്ള സുന്നത് നിസ്കാരം ഫര്‍ള് കഴിഞ്ഞ് നിസ്കരിച്ചാലും അദാഅ് തന്നെയാണല്ലോ.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Tuesday, December 24, 2019

ഭാര്യയെ സ്പര്‍ശിച്ചാല്‍ വുദൂ മുറിയുമെന്ന് കേട്ടു. ഇത് ശരിയാണോ❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  

അതെ, ശാഫീ മദ്ഹബ് പ്രകാരം ഭാര്യയെ തൊട്ടാലും വുദൂ മുറിയും. അല്ലെങ്കില്‍ നിങ്ങള്‍ സ്ത്രീകളെ തൊട്ടാല്‍ (സൂറതുന്നിസാഅ് 43) എന്ന ഖുര്‍ആന്‍ വചനം പൊതുവായതിനാല്‍ അതില്‍ സ്വന്തം ഭാര്യയും ഉള്‍പ്പെടുന്നതാണ്. സ്ത്രീകളെ സ്പര്‍ശിക്കുക എന്നത് പ്രകൃത്യാ വികാരസാധ്യതയുള്ളതാണ്. അത് ആരാധനയുടെ പ്രകൃതത്തോട് തീര്‍ത്തും വിരുദ്ധമാണ് താനും. ഒരു പുരുഷന് ഏറ്റവും കൂടുതല്‍ വികാരമുണ്ടാകേണ്ടത് സ്വന്തം ഭാര്യയെ സ്പര്‍ശിക്കുമ്പോഴാണല്ലോ. ഭാര്യയുടെ ഉമ്മയടക്കമുള്ള മഹ്റമുകളായ സ്ത്രീകളെ സ്പര്‍ശിച്ചാല്‍ വുദൂ മുറിയില്ലെന്ന് പറയുന്നതും അതുകൊണ്ട് തന്നെയാണ്. 
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
നിസ്കാരത്തിനു ശേഷം ജീവനില്ലാത്ത ചെറിയ പ്രാണികളോ അവയുടെ അംശങ്ങളോ ശരീരത്തിലോ നിസ്കാര സ്ഥലത്തോ കണ്ടാല്‍ നിസ്കാരം മടക്കേണ്ടതുണ്ടോ? പല്ലികാഷ്ടമോ മറ്റോ ആണെങ്കിലോ❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
ചത്തുപോയ ഏതു ജീവിയും നജസ് ആണെന്നാണ് പ്രബലാഭിപ്രായം. നിസ്കാര ശേഷം വസ്ത്രത്തിലോ ശരീരത്തിലോ സ്ഥലത്തോ അത് കണ്ടാല്‍ നിസ്കാരം മടക്കേണ്ടതാണ്. എന്നാല്‍ സൂക്ഷിക്കല്‍ പ്രയാസമാവുന്ന വിധം ഈച്ച പോലോത്ത പ്രാണികളുള്ള സ്ഥലത്താണെങ്കില്‍, അത് ശരീരത്തിലോ വസ്ത്രത്തിലോ സ്ഥലത്തോ ഉണ്ടായാലും നിസ്കാരം ശരിയാവുമെന്ന് ഇമാം ഇബ്നുഹജര്‍(റ)വും മറ്റു ചില പണ്ഡിതരും ഫതവ നല്‍കിയതായി കാണാം. പല്ലി, എലി തുടങ്ങിയവയുടെ കാഷ്ടവും നജസ് തന്നെയാണ്. ഈച്ച, വവ്വാല്‍ തുടങ്ങിയവയുടെ കാഷ്ടം നജസാണെങ്കിലും അതിന് ഇളവുള്ളതായി പറയുന്നുണ്ട്. എന്നാല്‍, എലി പോലോത്തവയുടേത് നജസ് തന്നെയാണെന്നാണ് പണ്ഡിതര്‍ പറയുന്നത്. എന്നാല്‍, അവിടെയും സൂക്ഷിക്കല്‍ പ്രയാസമാവും വിധം അവ ധാരാളമായി ഉള്ളിടത്ത് ഇളവുണ്ടെന്ന് ഇബ്നുസിയാദ്(റ)അടക്കമുള്ള പല പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്. 
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Sunday, December 22, 2019

പലിശയുമായിട്ടുള്ള എല്ലാ കാര്യങ്ങളും ഹറാമാണ്‌ എന്ന് കേട്ടിട്ടുണ്ട്, എന്റെ പണമിടപാടെല്ലാം ബാങ്ക് വഴിയാണ്, അതില്‍ ബാലന്‍സ് ഉള്ള കാശിനു പലിശ വരുന്നുണ്ട് അതു എടുത്ത് പൊതു ജനങ്ങള്‍ക്ക്‌ ഉപകാരപ്പെടുന്ന വിധത്തില്‍ ചെലവ് ചെയ്യുന്നതിന്‍റെ വിധിയെന്താണ്. അതല്ലെങ്കില്‍ അത് എടുക്കാതെ അക്കൌണ്ടില്‍ തന്നെ ഉപേക്ഷിക്കല്‍ അനുവദനീയമാണോ❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
പലിശ ഹറാമാണെന്നതില്‍ സംശയമില്ല. അതുമായി ഇടപെടുന്നതും ഇടപെടുന്നവരുമായി ഇടപെടുന്നതുമൊക്കെ കുറ്റകരം തന്നെ. എന്നാല്‍ ഇന്ന് ദൌര്‍ഭാഗ്യവശാല്‍ ബാങ്കുമായുള്ള ഇടപാടുകള്‍ സാര്‍വ്വത്രികമാവുകയും അതൊരു കുറ്റമല്ലെന്ന ചിന്തയിലേക്ക് കാര്യങ്ങള്‍ എത്തിപ്പെടുകയും ചെയ്തിരിക്കുന്നു. മറ്റുമാര്‍ഗ്ഗമൊന്നുമില്ലാത്ത സാഹചര്യത്തില്‍ മാത്രമേ ബാങ്കുമായി ഇടപെടാവൂ. നാട്ടിലേക്ക് പണമയക്കാനായി ചിലപ്പോള്‍ അത് ഉപയോഗിക്കേണ്ടിവരും. അങ്ങനെ വരുമ്പോള്‍ അക്കൌണ്ടില്‍ ബാലന്‍സ് വെക്കാതെ എത്രയും വേഗം അത് പിന്‍വലിക്കാനും ശ്രമിക്കേണ്ടതാണ്. അല്ലാത്ത പക്ഷം, ആ പണം ഉപയോഗിച്ച് അവര്‍ മറ്റുള്ളവര്‍ക്ക് കടം കൊടുത്ത് പലിശ വാങ്ങുമെന്നതിനാല്‍ അതിന് സഹായിച്ചു എന്ന കുറ്റമാണ് നാം ചെയ്യുന്നത്. പലിശ തിന്നുന്നവനെയും തീറ്റിക്കുന്നവനെയും അതിന് സഹായിക്കുന്നവനെയും എഴുതുന്നവനെയുമെല്ലാം അല്ലാഹു ശപിച്ചിരിക്കുന്നു എന്ന് വിവിധ ഹദീസുകളില്‍ കാണാവുന്നതാണ്. ഇങ്ങനെയൊക്കെ സൂക്ഷിച്ചാലും വര്‍ഷത്തില്‍ ഒരു ചെറിയ സംഖ്യ പലിശയായി ചിലപ്പോള്‍ വന്നേക്കാം. ഗത്യന്തരമില്ലാത്ത സാഹചര്യത്തില്‍ പലിശ ഇനത്തില്‍ അക്കൌണ്ടിലേക്ക് വരുന്നത് ഒരിക്കലും നമ്മുടെ കാശ് അല്ലെന്നും അത് മറ്റുള്ളവരില്‍നിന്ന് അക്രമപരമായി പിടിച്ചുവാങ്ങിയതാണെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. (ബാങ്കിന്റെ സ്രോതസ്സ് പലിശക്ക് കടം കൊടുക്കലാണെന്നതിനാല്‍ ). ഇങ്ങനെ വരുന്ന പണം എന്തുചെയ്യണമെന്നതാണ് മറ്റൊരു കാര്യം. ഹറാമായ സ്വത്ത് കൈയ്യില്‍ പെട്ടുപോയാല്‍ എന്ത് ചെയ്യണമെന്ന് പണ്ഡിതര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അത് പലിശയിലും പ്രയോഗിക്കാവുന്നതാണ്. അത് ഇങ്ങനെ സംഗ്രഹിക്കാം, നമുക്ക് പലിശയായി ലഭിച്ചത്,  ബാങ്ക് ആരില്‍നിന്ന് പലിശ ഇനത്തില്‍ പിടിച്ചെടുത്തതാണെന്ന് അറിയാന്‍ സാധിക്കുമെങ്കില്‍ അത് മനസ്സിലാക്കി അവര്‍ക്ക് തന്നെ തിരിച്ചുകൊടുക്കുകയാണ് ആദ്യമായി വേണ്ടത്. അവര്‍ മരണപ്പെട്ടുപോയിട്ടുണ്ടെങ്കില്‍, അവരുടെ അനന്തരാവകാശികള്‍ക്ക് കൊടുക്കണം. അതിന് സാധിച്ചില്ലെങ്കില്‍ അതേ ബാങ്കില്‍നിന്ന് ഗത്യന്തരമില്ലാതെ ലോണ്‍എടുത്ത് പലിശയില്‍ കുടുങ്ങിയ ആര്‍ക്കെങ്കിലും അവരുടെ പലിശയിലേക്ക് തിരിച്ചടക്കണമെന്ന നിര്‍ബന്ധത്തോടെ നല്‍കാവുന്നതാണ്. അതും സാധ്യമല്ലെങ്കില്‍ ആ ബാങ്കിലേക്ക് പലിശയിനത്തില്‍ അടച്ച ആളുകള്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള വിധം വഴി, പാലം തുടങ്ങിയ പൊതുവായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഭക്ഷണം മുതലായവക്ക് ഉപയോഗിച്ച് ഇത് വയറ്റിലേക്ക് ആവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും മറ്റുള്ളവരോട് ഉപദേശിക്കുകയും വേണം.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Saturday, December 21, 2019

നിസ്കാരത്തിനിടെ  ഇഅ്തികാഫിനെ കരുതിയാല്‍ നിസ്കാരം ബാത്വിലകുമോ? കൂലി ലഭിക്കുമോ❓
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  
നിസ്കാരത്തിനിടെ ഇഅ്തികാഫിനെ കരുതാവുന്നതാണ്. അത് കൊണ്ട് നിസ്കാരം ബാതിലാവുകയില്ല, കൂലി ലഭിക്കുകയും ചെയ്യും. പക്ഷേ, അത് മനസ്സിലുള്ള കരുത്ത് മാത്രമായിരിക്കണം, നാവ് കൊണ്ട് ഉച്ചരിച്ചാല്‍ നിസ്കാരം ബാതിലാവുന്നതാണ്. അടിമയെ മോചിപ്പിക്കല്‍ പോലോത്ത നാവ് കൊണ്ട് ഉച്ചരിക്കല്‍ ആവശ്യമുള്ള ആരാധനകള്‍ നിസ്കാരത്തിലും ഉച്ചരിച്ച് തന്നെ ചെയ്യാവുന്നതാണ്. ഉച്ചരിക്കല്‍ ആവശ്യമില്ലാത്തവ ഉച്ചരിക്കാവുന്നതുമല്ല. യഥാര്‍ത്ഥ വിശ്വാസികളായി ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

  1. വുദു മുറിയുന്ന കാര്യങ്ങളില്‍ പെട്ടതാണല്ലോ കീഴ്വായു പോകുക എന്നത്. ചില സമയങ്ങളില്‍ വായു പോയോ ഇല്ലേ എന്ന് സംശയം തോന്നുകയും അത് വസവാസിന് കാരണമാകാറുമുണ്ട്. അതിന്റെ വിധി വ്യക്തമാക്കിയാലും.❓
  2. ☆☆☆☆☆☆☆☆☆☆☆☆☆☆

  3. https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

  4. *whatsapp no.9746695894* 
  5. بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  

  6. മുറിഞ്ഞോ ഇല്ലേ എന്ന സംശയത്തിലൂടെ വുദു മുറിയുകയില്ല. മുറിഞ്ഞു എന്ന ധാരണയുണ്ടായാല്‍ മാത്രമേ വുദു മുറിയുകയുള്ളൂ. ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ആലോചിച്ച് വസവാസ് ആകേണ്ടതില്ല. അത് പിശാചിന്റെ പ്രവര്‍ത്തനഫലമാണെന്ന് മനസ്സിലാക്കി മനസ്സുറപ്പോടെ നിസ്കാരം നിര്‍വ്വഹിക്കുക. പിശാചിന്റെ അത്തരം ബോധനങ്ങള്‍ക്കും സംശയം ജനിപ്പിക്കലുകള്‍ക്കും കൂടുതല്‍ ശ്രദ്ധ കൊടുത്താല്‍ അത് നമ്മുടെ ആരാധനാകര്‍മ്മങ്ങള്‍ നിഷ്ഫലമായിപ്പോവാനേ പലപ്പോഴും സഹായിക്കുകയുള്ളൂ. അതാണല്ലോ പിശാചിന്റെ പരമമായ ലക്ഷ്യവും. 
  7. وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
  8. ⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
  9. *🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
  10. ⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Friday, December 20, 2019

വെള്ളിയയ്ച്ച ജുമുഅക്ക് നേരത്തെ പള്ളിയില്‍ എത്തിയാല്‍ ഒരു കുതിരയെ അറുത്ത പ്രതിഫലവും അങ്ങനെ ക്രമ പ്രകരമായി പോകുകയും ചെയ്യുമല്ലോ. ആകയാല്‍ ഒരു വ്യക്തി നേരത്തെ എത്തി, പക്ഷെ അയാള്‍ പിന്നിലെ സ്വഫ്ഫിലാണ് ഇരുന്നത്. അപ്പോഴേക്കും വൈകി വന്നവര്‍ മുമ്പിലെ സ്വഫ്ഫില്‍ എത്തിയിരുന്നു. അതിനാല്‍ അയാള്‍ക്ക് എങ്ങനെയാണു പ്രതിഫലം കണക്കാക്കപ്പെടുക❓
*20/12/2019*
☆☆☆☆☆☆☆☆☆☆☆☆☆☆

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

*whatsapp no.9746695894* 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين  

വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിനു എത്തുന്ന സമയത്തെ അഞ്ചായി ഭാഗിച്ചു വിശദീകരിച്ച ഒരു ഹദീസിലേക്കാണ് ചോദ്യകര്‍ത്താവ് സൂചിപ്പിക്കുന്നത്. ആ ഹദീസ് അനുസരിച്ച് ആദ്യ സമയത്ത് ജുമുഅ നിസ്കരിക്കാന്‍ പള്ളിയില്‍ എത്തുന്നവനു ഒരു ഒട്ടകത്തെ ദാനം ചെയ്തതു പോലെയുള്ള പ്രതിഫലം ലഭിക്കുന്നു. (ചോദ്യത്തില്‍ പറഞ്ഞപോലെ കുതിര അല്ല. - ഹദീസില്‍ ഉപയോഗിച്ച ബദനത് എന്ന് അറബി പദത്തിനു അര്‍ഥം ഒട്ടകമോ പശുവോ ആണ് പ്രത്യേകിച്ച് മക്കയില്‍ ബലിയറുക്കപ്പെടുന്നവ. എന്നാല്‍ രണ്ടാമതായി ഹദീസില്‍ പശുവിനെ എണ്ണിയതിനാല്‍ ഇത് ഒട്ടകം തന്നെയാണെന്ന് ഉറപ്പിക്കാം) രണ്ടാമത്തെ സമയത്തെത്തുന്നവനു പശുവിനെ ദാനം ചെയ്തതു പോലെയുള്ള പ്രതിഫലവും മൂന്നാം സമയത്തെത്തിയവനു ആടിനെ ദാനം ചെയ്തതു പോലെയുള്ള പ്രതിഫലവും നാലാം സമയത്തെത്തിയവനു കോഴിയെ ദാനം ചെയ്തതുപോലെയുള്ള പ്രതിഫലവും അഞ്ചാം സമയത്ത് എത്തിയവനു ഒരു മുട്ട ദാനം ചെയ്തതു പോലെയുള്ള പ്രതിഫലവും ലഭിക്കും. എന്നാല്‍ ഇമാം ഖുതുബ നിര്‍വഹിക്കാനായി പുറപ്പെട്ടാല്‍ മലക്കുകള്‍ രേഖാപുസ്തകം മടക്കിവെച്ച് പേനകള്‍ മാറ്റിവെച്ച് ഖുത്വുബ ശ്രദ്ധിക്കാനായി മിമ്പറിന്റെ അടുത്തെത്തും. ഇതാണ് ഹദീസിന്‍റെ ആശയം. ഈ ഹദീസ് പള്ളിയില്‍ നേരത്തെ എത്തുന്നവര്‍ക്കുള്ള പ്രതിഫലവും അതിന്‍റെ ശ്രേഷ്ടതയും വിവരിക്കുന്നതാണ്. അതേസയം, ജമാഅത് നിസ്കാരങ്ങളിലൊക്കെ ആദ്യത്തെ സ്വഫ്ഫിനു ഏറെ പ്രാധാന്യവും ശ്രേഷ്ടതയും പ്രതിഫലവും ഉണ്ടെന്നത് അവിതര്‍ക്കിതമാണ്. അബൂഹുറൈറ (റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, ബാങ്ക് വിളിക്കുന്നതിലും ആദ്യസ്വഫ്ഫിലുമുള്ളത് (ശ്രേഷ്ഠത) ജനങ്ങള്‍ അറിയുകയാണെങ്കില്‍, ശേഷം അതിന് നറുക്കിടുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലെങ്കില്‍ അവര്‍ അങ്ങനെയും ചെയ്യുമായിരുന്നു. (ബുഖാരി, മുസ്‌ലിം) ഒരാള്‍ നേരത്തെ എത്തുകയും അവസാന സ്വഫ്ഫില്‍ ഇരിക്കുകയും ചെയ്താല്‍ അദ്ദേഹത്തിനു നേരത്തെ വന്ന പ്രതിഫലം ലഭിക്കുന്നതോടൊപ്പം ആദ്യത്തെ സ്വഫ്ഫിന്‍റെ ശ്രേഷ്ടത നഷ്ടമാകുന്നു. അതു പോലെ ഒരാള്‍ വൈകി വരികയും ആദ്യത്തെ സ്വഫ്ഫു ലഭിക്കുകയും ചെയ്താല്‍ നേരത്തെ വരുന്നതിന്‍റെ പ്രതിഫലം നഷ്ടമായെങ്കിലും ആദ്യത്തെ സ്വഫ്ഫിന്‍റെ ശ്രേഷ്ടത ലഭിക്കും. എന്നാല്‍ നേരത്തെ എത്തി, ആദ്യ സ്വഫ്ഫ് കരസ്ഥമാക്കിയവനു നേരത്തെ വന്ന പ്രതിഫലവും ആദ്യ സ്വഫ്ഫിന്‍റെ ശ്രേഷ്ടതയും ലഭ്യമാണ്. നേരത്തെ പള്ളിയിലെത്തിയിട്ടും വളരെ ശ്രേഷ്ടതയുള്ള ആദ്യ സ്വഫ്ഫ് ഉപേക്ഷിച്ച് പിറകിലിരിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ പ്രതിഫലങ്ങള്‍ വാരിക്കൂട്ടാന്‍ അവസരം കണ്‍മുമ്പിലുണ്ടായിട്ടും വേണ്ടെന്നു വെക്കുന്ന ഹതഭാഗ്യരാണെന്നു പ്രത്യേകം പറയേണ്ടിതില്ലല്ലോ.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕