Tuesday, July 30, 2019

ദിവസങ്ങളോളം ഉള്ള ട്രെയിന്‍ യാത്രകളില്‍ എങ്ങനെയാണ് നിസ്കാരം മുടക്കമില്ലാതെ നിര്‍വഹിക്കുക❓

https://chat.whatsapp.com/HbvmT6VLGknFisj4yWRnVm

whatsapp no.9746695894 
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
 നിസ്കാരം, ശരീരം കൊണ്ട് ചെയ്യുന്ന കര്‍മ്മങ്ങളില്‍ ഏറ്റവും പ്രധാനമാണ്. ബുദ്ധിസ്ഥിരതയുള്ള കാലത്തോളം അതിന്റെ ബാധ്യത ഒഴിവാകുകയില്ല. എവിടെയായിരുന്നാലും അത് കഴിയും വിധം നിര്‍വ്വഹിക്കാന്‍ ബാധ്യതപ്പെട്ടവനാണ് വിശ്വാസി. നിന്നുകൊണ്ട് കഴിയില്ലെങ്കില്‍ ഇരുന്നും അതിന് കഴിയില്ലെങ്കില്‍ കിടന്നും അതും സാധ്യമല്ലെങ്കില്‍ മനസ്സില്‍ നിസ്കാരത്തിന്റെ കര്‍മ്മങ്ങള്‍ നടത്തിയെങ്കിലും അത് നിര്‍വ്വഹിക്കേണ്ടതാണ്. ഇന്ന് ലഭ്യമായ യാത്രാ സൌകര്യങ്ങളില്‍ ട്രെയിന്‍ ആണ് നിസ്കരിക്കാന്‍ ഏറ്റവും സൌകര്യം. ഇടക്കിടെ വണ്ടി സ്റ്റേഷനുകളില്‍ നിര്‍ത്തുമ്പോള്‍ വുദു ചെയ്ത് നിസ്കരിക്കാവുന്നതാണ്. അതിന് സാധിക്കുന്നില്ലെങ്കില്‍ ട്രെയിനിനകത്ത്തന്നെ വുദു ചെയ്ത് അകത്ത് വെച്ചും നിസ്കരിക്കാവുന്നതാണ്. ഖിബലയുടെ ദിശ അറിയാന്‍ സഹായിക്കുന്ന ഏതെങ്കിലും ഉപകരണം കൈയ്യില്‍ കരുതണമെന്ന് മാത്രം. ഖിബല ഏത് ദിശയിലാണെന്ന് കൃത്യമായി അറിയാന്‍ മാര്‍ഗ്ഗങ്ങളൊന്നുമില്ലെങ്കില്‍ ഏകദേശ ധാരണ വെച്ചും നിസ്കാരം നിര്‍വ്വഹിക്കാവുന്നതാണ്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله