Wednesday, June 12, 2019

മഴ സമയത്ത് നിസ്കാരത്തിന്റെ രൂപത്തിലോ വിധികളിലോ എന്തെങ്കിലും വ്യത്യാസമുണ്ടോ❓
💐💐💐💐💐💐💐💐💐💐💐💐💐
🌾المعرفة الاسلامية🌾
🌹ഇസ്ലാമീക വിജ്ഞാനം🌹
 whatsapp no 00919746695894 - 00919562658660

💐💐💐💐💐💐💐💐💐💐💐💐💐💐
بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
 നിസ്കാരത്തിന്റെ നിയമങ്ങളില്‍ മഴസമയത്തും മാറ്റങ്ങളൊന്നുമില്ല. എന്നാല്‍ ജമാഅതിന് വേണ്ടി പോകാന്‍ പ്രയാസമുള്ള വിധം മഴയാവുകയും മഴ നനയാതെ പോകാന്‍ സംവിധാനമില്ലാതിരിക്കുകയും ചെയ്യുമ്പോള്‍ ളുഹ്റിനോ മഗ്രിബിനോ ജമാഅതിനായി പോകുമ്പോള്‍ അതിന്റെ കൂടെ അസ്റും ഇശാഉം  മുന്തിച്ച് ജംഅ് ആക്കാവുന്ന സന്ദര്‍ഭങ്ങളുണ്ടെന്ന് മാത്രം. അങ്ങനെ ജംഅ് ആക്കുമ്പോള്‍, തക്ബീറതുല്‍ഇഹ്റാമിന്റെ സമയത്തും ആദ്യനിസ്കാരത്തില്‍നിന്ന് സലാം വീട്ടുന്ന സമയത്തും മഴ ഉണ്ടായിരിക്കണം. ചെരുപ്പോ വസ്ത്രമോ നനയും വിധമുള്ള ശക്തമായ മഴ ജുമുഅക്കും ജമാഅതിനും പങ്കെടുക്കാതിരിക്കാനുള്ള കാരണങ്ങളായി പണ്ഡിതര്‍ എണ്ണുന്നുണ്ട്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Monday, June 10, 2019

ഭക്ഷണം കഴിക്കുമ്പോള്‍ കൈ വെള്ള മൊത്തത്തില്‍ ഉപയോഗിച്ച് ഉരുളയാക്കിക്കഴിക്കുന്നത് കാണാറുണ്ട്, ഇത് ശരിയാണോ❓

💐💐💐💐💐💐💐💐💐💐💐💐💐
🌾المعرفة الاسلامية🌾
🌹ഇസ്ലാമീക വിജ്ഞാനം🌹
 whatsapp no 00919746695894

💐💐💐💐💐💐💐💐💐💐💐💐💐💐
بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

ചോദ്യത്തില്‍ പറഞ്ഞ രീതിയില്‍ ഭക്ഷണം കഴിക്കുന്നത് പ്രവാചക ചര്യക്ക്‌ വിരുദ്ധമാണ്. നബി (സ)യുടെ ഭക്ഷണരീതി കൃത്യമായി ഹദീസ്‌ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കഅബ് ബിന്‍ മാലിക്‌ (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ കാണാം: നബി (സ) മൂന്ന് വിരല്‍ കൊണ്ട് ഭക്ഷണം കഴിക്കുന്നതായി ഞാന്‍ കണ്ടു. കഴിച്ചു കഴിഞ്ഞാല്‍ അവ (വിരലുകള്‍) ഉറുഞ്ചുകയും ചെയ്യും" (ഇമാം മുസ്‌ലിം) തള്ളവിരല്‍, ചൂണ്ടുവിരല്‍, നടുവിരല്‍ എന്നിവയാണിതെന്നു ഇമാം ഇബ്നു ഹജറുല്‍ അല്‍-ഹൈതമി അഷ്റഫുല്‍ വസാഇല്‍ ഇലാ ഫഹ്മി അല്‍-ശമാഇല്‍ എന്ന തന്റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. മേല്‍ പറഞ്ഞ ഹദീസിന്റെയും സമാനാമായ മറ്റു ഹദീസുകളുടെയും വെളിച്ചത്തില്‍ അത്യാവശത്തിനല്ലാതെ ഒന്നോ രണ്ടോ വിരലുകള്‍ മാത്രം ഉപയോഗിച്ചോ നാലോ അഞ്ചോ  വിരലുകള്‍ ഉപയോഗിച്ചോ ഭക്ഷണം കഴിക്കുന്നത് കറാഹത്താണെന്നു പണ്ഡിതന്മാര്‍ വിശദീകരിക്കുന്നു. കൈവെള്ള മൊത്തത്തില്‍ ഉപയോഗിച്ച് കഴിക്കുന്നതും അങ്ങനെ തന്നെ. ഇതെല്ലാം അനുവദിനീയമെങ്കിലും സുന്നത്തിന് വിരുദ്ധമാണ്. ഏറ്റവും അറിയുന്നവന്‍ അല്ലാഹുവാണ്. ജീവിതത്തിന്റെ ഓരോ അടക്കവും അനക്കവും പ്രവാചകചര്യക്ക്‌  അനുസൃതമാവാന്‍ നാഥന്‍ തുണക്കട്ടെ.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله