Thursday, January 24, 2019

കര്‍മ്മ ശാസ്ത്രത്തിന്റെ കാഴ്ചപ്പാടില്‍ ശരിയായ പകരം (മുഖാബല) കൂടാതെ, പണം നേടല്‍ നിഷിദ്ധമാണ്. എന്നാല്‍ ഒന്ന് വാങ്ങുമ്പോള്‍ ഒന്ന് ഫ്രീ കിട്ടുന്ന രീതി (BUY 1 GET 1) അനുവദനീയമാണോ❓

             📚🌷المعرفة  الاسلامية🌷📚
    Whatsapp no.00919746695894

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
പകരമില്ലാതെ (മുഖാബല) വല്ലതും ഉടമപ്പെടുത്തല്‍ നിഷിദ്ധമാണ് എന്ന് നിരുപാധികം അങ്ങനെയങ്ങ് പറഞ്ഞുകൂടാ. സ്വദഖയും ഹദിയയുമൊക്കെ മുഖാബലയില്ലാതെ ഉടമപ്പെടുത്തലാണല്ലോ. തന്റെ ഉടമസ്ഥതയിലുള്ള ഏതു സാധനവും മറ്റൊരാള്‍ക്ക് സൌജന്യമായി നല്‍കാന്‍ ആര്‍ക്കും അവകാശമുണ്ടെന്നതും എല്ലാവര്‍ക്കും അറിയുന്നതാണ്. അത്കൊണ്ട് തന്നെ, ഒന്ന് വാങ്ങുമ്പോള്‍ ഒന്ന് കിട്ടുന്നതും നിഷിദ്ധമാണെന്ന് പറഞ്ഞുകൂടാ. ഒന്നുകില്‍ ഷോപ്പിന്റെ പ്രചാരണാര്‍ത്ഥം ലാഭം എടുക്കാതെ വാങ്ങിയ വിലക്ക് വില്‍ക്കുകയോ അല്ലെങ്കില്‍ പഴകിയ ചരക്കുകള്‍ കിട്ടിയ വിലക്ക് വിറ്റു തീര്‍ക്കുകയോ ചെയ്തുകൊണ്ടാണ് പലപ്പോഴും ഇത് നടത്താറുള്ളത്. അത് കൊണ്ട്തന്നെ മറ്റു ഉപഭോക്താക്കളില്‍നിന്ന് അന്യായമായി ഒന്നും ഈടാക്കിയിട്ടില്ല, ഒന്നെടുക്കുമ്പോള്‍ മറ്റൊന്ന് സൌജന്യമായി നല്‍കുന്നതെന്ന് വ്യക്തമാണല്ലോ. അത് കൊണ്ട് തന്നെ അത്തരം വില്‍പ്പന നിഷിദ്ധമാവുന്നതുമല്ല.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

☘☘☘☘☘☘☘☘☘☘☘

Wednesday, January 23, 2019

ഗള്‍ഫ്‌ നാടുകളില്‍ കിട്ടുന്ന ഐസില്‍ വെച്ച കോഴി ഭക്ഷിക്കല്‍ അനുവദനീയമാണോ? അത് ദിവസങ്ങളോ അല്ലെങ്കില്‍ മാസങ്ങളോളം വെച്ച കോഴികളാണ്❓

           📚🌷المعرفة  الاسلامية🌷📚
            Whatsapp no.00919746695894

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

ദിവസങ്ങളോ മാസങ്ങളോ കഴിഞ്ഞു എന്നത് കൊണ്ട് മാത്രം അറുക്കപ്പെട്ട കോഴിയും മറ്റും നിഷിദ്ധമാവുകയില്ല. എന്നാല്‍ അത്തരം പാക്ക് ചെയ്ത് വരുന്നവ യഥാവിധി ഹലാലായ രൂപത്തില്‍ അറുത്തതാണെന്ന ധാരണ ഉണ്ടാവേണ്ടതാണ്. അറവ് ശരിയായ രീതിയിലാണോ അല്ലേ എന്നതിനെ അടിസ്ഥാനമാക്കിയാണ് ഭക്ഷിക്കാമോ ഇല്ലേ എന്ന് തീരുമാനിക്കപ്പെടുന്നത്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
ജനാബത്ത് കുളിക്കുന്ന അവസരത്തില്‍ പലപ്പോഴും നിയ്യത്ത് മറന്നു പോവാറുണ്ട്. ഇതിന് പരിഹാരമായി കുളിക്കുമ്പോഴെല്ലാം നിയ്യത്ത് വെക്കാറാണ് പതിവ്. ഇതിന് വല്ല കുഴപ്പവുമുണ്ടോ?. ജനാബത്തില്ലാതെ ജനാബത്ത് കുളി കുളിക്കാമോ❓

          📚🌷المعرفة  الاسلامية🌷📚
      Whatsapp no.00919746695894

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
 എല്ലാ കുളികളിലും ജനാബതിന്റെ നിയ്യത് വെക്കാവുന്നതാണ്. ജനാബത് ഇല്ലാത്ത സാഹചര്യത്തില്‍ ആ നിയ്യത് വെറുതെ ആകുമെന്ന് മാത്രമേയുള്ളൂ. എന്നാല്‍ നിയ്യതില്‍ സംശയമുണ്ടാവുകയോ ജനാബത് ഉണ്ടെങ്കില്‍ അതിന് വേണ്ടി കുളിക്കുന്നു എന്നോ കരുതാവുന്നതല്ല. അങ്ങനെ കരുതിയാല്‍ നിയ്യത് ശരിയാവുകയുമില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

നിസ്കാരത്തില്‍ കൈ കെട്ടുന്നതിന്‍റെ ഏറ്റവും ശ്രേഷ്ഠമായ രൂപം എങ്ങനെയാണ്❓

               📚🌷المعرفة  الاسلامية🌷📚
       Whatsapp no.00919746695894

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

തക്ബീറത്തുല്‍ ഇഹ്റാം ചെയ്യുന്നതോടൊപ്പം കൈ കെട്ടുന്നത് എങ്ങനെയായിരിക്കണമെന്ന് കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഏറ്റവും ശ്രേഷ്ഠമായ രൂപം താഴെ പറയും വിധമാണ്. തക്ബീര്‍ തുടങ്ങുന്നതോടെ രണ്ടുകൈകളും പൊക്കിത്തുടങ്ങുക. കൈവിരലുകള്‍ വിട്ടു പിടിച്ച് ഖിബലക്ക് നേരെ പിടിച്ചാവണം കൈ പൊക്കേണ്ടത്. രണ്ട് തള്ള വിരലുകളും ചെവിക്കുന്നിയോളം പൊങ്ങുന്ന രീതിയില്‍ കൈ പൊക്കുക. നിസ്കാരത്തില്‍ മറ്റു പലസ്ഥലങ്ങളിലും തക്ബീറിനൊപ്പം കൈ പൊക്കല്‍ സുന്നത്തുണ്ട്. അവിടെയൊക്കെ തക്ബീറിനൊപ്പം കൈ ഇങ്ങനെ തന്നെയാണ് പൊക്കേണ്ടത്. തക്ബീറത്തുല് ഇഹ്റാം കഴിഞ്ഞാല്‍ പിന്നെ കൈകള്‍ രണ്ടും നെഞ്ചിനു താഴെ പൊക്കിളിനു മീതെയായി വെക്കുക. വലതു കൊകൊണ്ട് ഇടതു കൈയിന്‍റെ മണിബന്ധം പിടിക്കണം.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Wednesday, January 16, 2019

സുബ്ഹി നിസ്കാരത്തിനു ഖുനൂത്ത് ഒതുന്നതിന്റെ വിധിയെന്ത് ?

          📚🌷المعرفة  الاسلامية🌷📚
       Whatsapp no.00919746695894

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

ഖുനൂത് നാല് മദ്ഹബുകള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുള്ള കാര്യമാണ്. ശാഫിഈ മദ്ഹബ് പ്രകാരം സുബ്ഹി നിസ്കാരത്തിലും റമദാനിലെ രണ്ടാം പകുതിയിലെ വിത്റിലും അത് സുന്നതാണ്. മാലികി മദ്ഹബില്‍ സുബ്ഹിയില്‍ മാത്രമാണ് ഖുനൂത് സുന്നതുള്ളത്, വിത്റില്‍ ഇല്ല. ഹനഫീ മദ്ഹബില്‍ എല്ലാദിവസവും വിത്റില്‍ ഖുനൂത് സുന്നതാണ്, സുബ്ഹിയില്‍ സുന്നതില്ല. ഹമ്പലി മദ്ഹബിലും അങ്ങനെ തന്നെയാണ് വിധി. ഖുനൂത് അബ്ആള് സുന്നതുകളില്‍ പെട്ടതായാണ് മദ്ഹബുകളൊക്കെ പരിഗണിക്കുന്നത്. അഥവാ, അത് ഓതാന്‍ മറന്നുപോയാല്‍ അവസാനം മറവിയുടെ രണ്ട് സുജൂദ് (സഹവിന്‍റെ സുജൂദ്) ചെയ്ത് പരിഹരിക്കേണ്ടതാണ് എന്നര്‍ത്ഥം.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Friday, January 11, 2019

ഭക്ഷണം  കഴിക്കുമ്പോള്‍ കൈ വെള്ള മൊത്തത്തില്‍ ഉപയോഗിച്ച് ഉരുളയാക്കിക്കഴിക്കുന്നത് കാണാറുണ്ട്, ഇത് ശരിയാണോ❓

*📚🌷المعرفة  الاسلامية🌷*📚
*Whatsapp no.00919746695894*

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
ചോദ്യത്തില്‍ പറഞ്ഞ രീതിയില്‍ ഭക്ഷണം കഴിക്കുന്നത് പ്രവാചക ചര്യക്ക്‌ വിരുദ്ധമാണ്. നബി (സ)യുടെ ഭക്ഷണരീതി കൃത്യമായി ഹദീസ്‌ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കഅബ് ബിന്‍ മാലിക്‌ (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ കാണാം: നബി (സ) മൂന്ന് വിരല്‍ കൊണ്ട് ഭക്ഷണം കഴിക്കുന്നതായി ഞാന്‍ കണ്ടു. കഴിച്ചു കഴിഞ്ഞാല്‍ അവ (വിരലുകള്‍) ഉറുഞ്ചുകയും ചെയ്യും" (ഇമാം മുസ്‌ലിം) തള്ളവിരല്‍, ചൂണ്ടുവിരല്‍, നടുവിരല്‍ എന്നിവയാണിതെന്നു ഇമാം ഇബ്നു ഹജറുല്‍ അല്‍-ഹൈതമി അഷ്റഫുല്‍ വസാഇല്‍ ഇലാ ഫഹ്മി അല്‍-ശമാഇല്‍ എന്ന തന്റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. മേല്‍ പറഞ്ഞ ഹദീസിന്റെയും സമാനാമായ മറ്റു ഹദീസുകളുടെയും വെളിച്ചത്തില്‍ അത്യാവശത്തിനല്ലാതെ ഒന്നോ രണ്ടോ വിരലുകള്‍ മാത്രം ഉപയോഗിച്ചോ നാലോ അഞ്ചോ  വിരലുകള്‍ ഉപയോഗിച്ചോ ഭക്ഷണം കഴിക്കുന്നത് കറാഹത്താണെന്നു പണ്ഡിതന്മാര്‍ വിശദീകരിക്കുന്നു. കൈവെള്ള മൊത്തത്തില്‍ ഉപയോഗിച്ച് കഴിക്കുന്നതും അങ്ങനെ തന്നെ. ഇതെല്ലാം അനുവദിനീയമെങ്കിലും സുന്നത്തിന് വിരുദ്ധമാണ്. ഏറ്റവും അറിയുന്നവന്‍ അല്ലാഹുവാണ്. ജീവിതത്തിന്റെ ഓരോ അടക്കവും അനക്കവും പ്രവാചകചര്യക്ക്‌ അനുസൃതമാവാന്‍ നാഥന്‍ തുണക്കട്ടെ.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Monday, January 7, 2019

സജ്ദയുടെ ആയതുകള്‍ ഒതിയാല്‍ ചെയ്യേണ്ട തിലാവതിന്‍റെ സുജൂദിന്‍റെ രൂപം എങ്ങനെ? എത്ര സ്ഥലത്ത് സുജൂദിന്‍റെ ആയത് ഉണ്ട്❓

              📚🌷المعرفة  الاسلامية🌷📚
       Whatsapp no.00919746695894

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

സുജൂദിനെ കുറിച്ചുള്ള പരാമര്‍ശം വരുന്ന  ചില പ്രത്യേക ആയതുകളെ സജ്ദയുടെ ആയതുകള്‍ എന്ന് പറയുന്നു. ഈ ആയതുകള്‍ പൂര്‍ണ്ണമായി ഓതുമ്പോഴോ കേള്‍ക്കുമ്പോഴോ ആണ് തിലാവതിന്‍റെ സുജൂദ് സുന്നതുള്ളത്. ഇത്തരം 15 സ്ഥലങ്ങളാണ് ഉള്ളത്. നിസ്കാരത്തിലും പുറത്തും ഇത് സുന്നതാണ്.  ഇമാമോട് കൂടെയാണ് സ്കരിക്കുന്നതെങ്കില്‍, ഇമാം സുജൂദ് ചെയ്തില്ലെങ്കില്‍ മഅ്മൂം സുജൂദ് ചെയ്യാന്‍ പാടില്ല. സുജൂദ് ചെയ്യുക എന്ന ലക്ഷ്യത്തോടെ മാത്രം സജ്ദയുടെ ആയതുകളോ അവ അടങ്ങുന്ന സൂറതുകളോ നിസ്കാരത്തില്‍ ഓതല്‍ ഹറാം ആണെന്നും അങ്ങനെ ചെയ്യുന്നതിലൂടെ നിസ്കാരം ബാതിലാവുമെന്നും പ്രത്യേകം മനസ്സിലാക്കേണ്ടതാണ്. നിസ്കാരത്തിലെ സുജൂദ് പോലെത്തന്നെയാണ് തിലാവതിന്‍റെ സുജൂദും. ഒരു സുജൂദ് മാത്രമാണ് തിലാവതിന് സുന്നതുള്ളത്. നിസ്കാരത്തിലാണ് സജ്ദയുടെ ആയത് ഓതിയതെങ്കില്‍ നേരെ സുജൂദിലേക്ക് പോയി ഒരു സുജൂദ് ചെയ്ത് തിരിച്ച് നിര്‍ത്തത്തിലേക്ക് തന്നെ വരേണ്ടതും നിസ്കാരം തുടരേണ്ടതുമാണ്. നിസ്കാരത്തിന് പുറത്താണെങ്കില്‍, തിലാവതിന്‍റെ സുജൂദ് ചെയ്യുന്നു എന്ന് നിയ്യത് ചെയ്ത് തക്ബീറതുല്‍ ഇഹ്റാം ചെയ്ത് നിസ്കാരത്തിലെ സുജൂദ് പോലെ ഒരു സുജൂദ് ചെയ്യുകയും സലാം വീട്ടുകയും ചെയ്യുകയാണ് വേണ്ടത്. 
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله