Wednesday, April 16, 2025

അത് ഞാന്‍ തന്നെയാണോ?

,അത് ഞാന്‍ തന്നെയാണോ?


ആ മരണവാര്‍ത്ത വല്ലാതെ വേദനിപ്പിച്ചു. പലപ്പോഴും അദ്ദേഹത്തിന്റെ സ്‌നേഹംനിറഞ്ഞ പെരുമാറ്റവും സംസാരവും മനസ്സിനെ വല്ലാതെ സ്വാധീനിച്ചിരുന്നു.  പ്രതീക്ഷിക്കാത്ത സമയത്താണല്ലോ മരണം വരിക.  

അയാളുടെ മരണവാര്‍ത്ത പതിയെ എല്ലാവരും അറിഞ്ഞു തുടങ്ങി.  നല്ലതല്ലാതെ അയാളെക്കുറിച്ച് ഒന്നും ആരും പറയുന്നില്ല. ഒരുതവണ മാത്രം അദ്ദേഹത്തെ കണ്ടവരും പരിചയപ്പെട്ടവരും അയാളുടെ നന്മകള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്. അല്ലാഹു അദ്ദേഹത്തിന് സ്വര്‍ഗം നല്‍കട്ടെ...

ഈ മരണം മനസ്സിലേക്കിട്ടുതന്ന രണ്ടു ചിന്തകള്‍ പങ്കുവെക്കണം എന്നു തോന്നി: നാം മരണപ്പെട്ടാല്‍ എന്തായിരിക്കും ചുറ്റുമുളളവര്‍ പറയുക? മറ്റുളളവര്‍ക്ക് പറയാന്‍ നന്മകള്‍ ഏറെ ചെയ്തിട്ടുണ്ടെങ്കിലും സ്രഷ്ടാവിന്റെ മുമ്പില്‍ ആ നന്മകള്‍ എല്ലാം നമുക്ക് ലഭിക്കുമോ?

അവരുടെ കണ്ണിലെ നാം?

മറ്റുളളവര്‍ക്ക് മുമ്പില്‍ നാം മാന്യന്മാരാണ്, അല്ലേ? പെരുമാറ്റം, വാക്കുകള്‍, നോട്ടം എല്ലാ മനോഹരം. നമ്മുടെ സംസാരം കേള്‍ക്കുന്നവര്‍ക്ക് ഈമാന്‍ വര്‍ധിക്കുന്ന വാക്കുകള്‍ പോലും സമ്മാനിക്കാന്‍ കഴിയുന്നവരാണ് നാം. ചിലപ്പോള്‍ നമ്മുടെ കൂടെയിരിക്കാന്‍ കൊതിക്കുന്നവര്‍ പോലുമുണ്ടാകും.

കണ്ണാടിക്കു മുന്നിലെ നാം?

മറ്റുള്ളവര്‍ക്ക് മുന്നിലെ നാം തന്നെയാണോ ഒരു കണ്ണാടിക്ക് മുന്നിലും നമ്മള്‍? ചുറ്റിലുമുളളവര്‍ നമുക്ക് പകുത്തുതരുന്ന സ്‌നേഹത്തിനും പരിഗണനക്കും യഥാര്‍ഥത്തില്‍ നാം അര്‍ഹരാണോ? അവര്‍ നമ്മില്‍ കാണുന്ന ആത്മാര്‍ഥത ജീവിതത്തില്‍ നമുക്കുണ്ടോ?  

നബി ﷺ യുടെ ജീവിതത്തിന്റെ അകവും പുറവും ഒരു പോലെയായിരുന്നു. അതാണ് ഇസ്‌ലാമിന്റെ ആരംഭത്തില്‍ നബി ﷺ യുടെ ശത്രുവായിരുന്ന അബൂസുഫ്‌യാന്‍ ഹിര്‍ഖല്‍ ചക്രര്‍ത്തിക്ക് മുമ്പില്‍ മുഹമ്മദ് നബി ﷺ യെ പരിചയപ്പെടുത്തിയപ്പോള്‍ അദ്ദേഹം സത്യസന്ധനാണ്, ബന്ധം ചേര്‍ക്കുന്നവനാണ് എന്നെല്ലാം പറയാന്‍ കാരണം.

ബനൂഇസ്‌റാഈല്യരില്‍ പെട്ട ജുറൈജിന്റെ കഥ മുഹമ്മദ് നബി ﷺ  നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ആരാധനകളില്‍മുഴുകി ജീവിച്ച അദ്ദേഹത്തെ നിമിഷനേരം കൊണ്ട് ആളുകള്‍ എതിര്‍ക്കുന്ന അവസ്ഥയുണ്ടായി. അദ്ദേഹത്തിന്റെ ആശ്രമം ആളുകള്‍ തല്ലിപ്പൊളിച്ചു. ആളുകളുടെ മുമ്പില്‍ അദ്ദേഹം തോന്നിവാസം പ്രവര്‍ത്തിച്ചവനായി കുറച്ചു സമയം അറിയപ്പെട്ടെങ്കിലും അല്ലാഹുവിന്റെ മുമ്പില്‍ അദ്ദേഹം പരമ പരിശുദ്ധനായിരുന്നു.

നമ്മളും ആഗ്രഹിക്കേണ്ടത് അല്ലാഹുവിന്റെ മുമ്പിലെ പരിശുദ്ധിയാണ്. അതിനായി പരിശ്രമിക്കുകയും വേണം. കണ്ണാടിക്ക് മുന്നില്‍ നിന്ന് നമ്മെ നോക്കി പറയാന്‍ പറ്റണം മറ്റുളളവര്‍ക്ക് മുന്നിലുളള ഞാന്‍ തന്നെയാണ് എന്റെ സ്വകാര്യ ജീവിതത്തിലും എന്ന്. മറ്റുള്ളവര്‍ അറിയാത്ത നന്മകളുണ്ടാവുകയും ചെയ്യട്ടെ.

നമ്മുടെ പല നന്മകളും മറ്റുളളവര്‍ അറിയുന്നുണ്ട്. അതു കുറ്റമൊന്നുമല്ല. കൂട്ടമായ് ചെയ്യേണ്ട ധാരാളം നന്മകളും ഇസ്‌ലാം പഠിപ്പിച്ചിട്ടുണ്ടല്ലോ. അവിടെയെല്ലാം നമ്മുടെ ഉദ്ദേശ്യം (നിയ്യത്ത്) നന്നാക്കുക എന്നതാണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍ മറ്റുളളവര്‍ക്ക് അറിയാത്ത, അല്ലാഹുവിനും നമുക്കും മാത്രം അറിയുന്ന ചില നന്മകളും നമുക്ക് ചെയ്യാന്‍ ശ്രമിച്ചുകൂടേ?

മുഹമ്മദ് നബി ﷺ യുടെ പൗത്രന്‍ ഹസന്‍(റ)വിന്റെ മകന്‍ സൈനുല്‍ ആബിദീന്‍(റഹി) മദീനയിലെ പാവപ്പെട്ട ജനതക്ക് വീട്ടുപടിക്കല്‍ ഭക്ഷണം എത്തിക്കുമായിരുന്നു. ആരാണ് അത് നല്‍കുന്നതെന്ന് അവര്‍ ഒരിക്കലും അറിഞ്ഞിരുന്നില്ല. സൈനുല്‍ ആബിദീന്‍(റഹി) മരണപ്പെട്ടതിനെ തുടര്‍ന്ന് ഭക്ഷണം നിലച്ചപ്പോഴാണ് അവര്‍ക്ക് കാര്യം ബോധ്യമായത്. അദ്ദേഹത്തിന്റെ മൃതശരീരം കുളിപ്പിച്ചപ്പോള്‍ പുറത്ത് കറുത്ത തഴമ്പ് കണ്ടിരുന്നു. ഗോതമ്പുമാവ് ചുമന്നുകൊണ്ടുപോയതിന്റെ തഴമ്പായിരുന്നു അത്!

ആരുമറിയാതെ ചില നന്മകള്‍ നമുക്കും പ്രവര്‍ത്തിച്ചു തുടങ്ങാം. ഒന്നുകില്‍ മറ്റുള്ളവരെ സഹായിച്ചിട്ടാകാം. അതിന് കഴിയാത്തവര്‍ക്ക് ആരാധനകള്‍കൊണ്ടാവാം. ലക്ഷ്യം മറക്കാതിരിക്കുക എന്നതാണ് പ്രധാനം. ജനിച്ചു എന്നതാണ് മരിക്കും എന്നതിന്റെ ഏറ്റവും വലിയ ഉറപ്പ്. മരണശേഷം നാം തനിച്ചാണ്. കര്‍മങ്ങള്‍ മാത്രമാണ് കൂട്ടിനുണ്ടാവുക. മറ്റുളളവരുടെ മുമ്പില്‍ എത്ര ശുദ്ധമായി ജീവിക്കണം എന്ന് മനസ്സ് കൊതിക്കുന്നോ അതിനെക്കാള്‍ റബ്ബിന്റെ മുമ്പില്‍ വിശുദ്ധ ജീവിതം കാത്തുസൂക്ഷിക്കുക.

അബൂഹുറയ്‌റ(റ)നിവേദനം: ''ജനങ്ങളില്‍ ഏറ്റവും മാന്യന്‍ ആരാണെന്ന് നബി ﷺ യോട് ചോദിക്കപ്പെട്ടു. അവിടുന്ന് പറയുകയുണ്ടായി: 'അവരില്‍ ഏറ്റവും സൂക്ഷ്മത പുലര്‍ത്തുന്നവനാകുന്നു...''(ബുഖാരി, മുസ്‌ലിം).

ഇബ്‌നുറജബ്(റഹി) പറഞ്ഞു: 'മുന്‍ഗാമികളില്‍ ചിലര്‍ പറഞ്ഞു: ''ആര്‍ അല്ലാഹുവിനെ സൂക്ഷിച്ചുവോ, അവന്‍ തന്റെ ശരീരത്തെ കാത്തുസൂക്ഷിച്ചു. ആര് അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നതിനെ പാഴാക്കിയോ, അവന്‍ തന്റെ ശരീരത്തെ പാഴാക്കിയിരിക്കുന്നു.'

R . A . M         
ചങ്ങല          
ചാല           
കണ്ണൂര്‍ ✍🏻



നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും   ഗുരുവര്യന്മാരേയും  അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ  ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക .   അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ
꧁📚المعرفة الاسلام 📚꧂
whatsapp group no.
00919746695894
00919562658660

വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് .
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍. 

 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.

 

യഥാര്‍ത്ഥ മനുഷ്യനാകാം.

.യഥാര്‍ത്ഥ മനുഷ്യനാകാം.




അറിവ് അല്ലാഹുവിന്റെ അനുഗ്രഹമാണ്. അറിവ് നേടുമ്പോഴാണ് മനുഷ്യന്‍ യഥാര്‍ഥ മനുഷ്യനാകുന്നത്. അറിവില്ലാത്തവന്‍ മൂഢനായിരിക്കും. ഇസ്‌ലാം അറിവിന് ഏറെ പ്രാധാന്യം നല്‍കിയിട്ടുണ്ട്. അത് മതപരമായ അറിവായാലും ഭൗതിക അറിവായാലും. മതപരമായ അറിവാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. അറിവ് നേടുന്നതും അതിന് വേണ്ടി സദസ്സുകള്‍ സംഘടിപ്പിക്കുന്നതും അല്ലാഹുവിന്റെ വലിയ അനുഗ്രഹവും പുണ്യ കര്‍മവുമാണ്. നബി (സ) പറയുന്നു: അല്ലാഹു ഒരാളില്‍ നന്മ ഉദ്ദേശിച്ചാല്‍ അവനെ അല്ലാഹു മത പണ്ഡിതനാക്കും. അതായത് ഇഹലോകത്തായാലും പരലോകത്തായാലും അല്ലാഹു ഒരാളെ ഉന്നത സ്ഥാനം നല്‍കി അനുഗ്രഹിക്കാന്‍ ഉദ്ദേശിച്ചാല്‍ അവനെ മത പണ്ഡിതനാക്കുമെന്ന് സാരം. ഇരു ലോകത്തും മനുഷ്യന്‍ വിജയിക്കാനുള്ള പ്രധാന മാര്‍ഗമാണ് അറിവ്. അറിവുള്ളവന് ലഭിക്കുന്ന അത്രയും ഉന്നതമായ സ്ഥാനം മറ്റൊരാള്‍ക്കും ലഭിക്കുകയില്ലെന്ന് ഈ തിരുവചനത്തില്‍ നിന്ന് വ്യക്തമാകുന്നു.

അറിവ് നേടുന്നതിന് പ്രായമോ വലിപ്പമോ മാനദണ്ഡമല്ല. ജീവിതത്തിലുടനീളം അറിവ് കരസ്ഥമാക്കിയാലും അത് അവസാനിക്കുകയില്ല. പലരുംചിന്തിക്കുന്നത് കേവലം മദ്‌റസാ പഠനത്തോടെ മതപരമായ അറിവ് അവസാനിച്ചു എന്നാണ്. ഇത് തികച്ചും മൗഢ്യമായ ധാരണയാണ്.
നബി (സ) തങ്ങളോട് തന്നെയുള്ള അല്ലാഹുവിന്റെ കല്‍പ്പന ഈ വിഷയത്തില്‍ ശ്രദ്ധേയമാണ.് പരിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: നബിയേ, പറയുക അല്ലാഹുവേ എനിക്ക് നീ വിജ്ഞാനം വര്‍ധിപ്പിച്ച് തരേണമേ (ത്വാഹ; 114). അറിവിനെ വര്‍ധിപ്പിച്ച് തരാന്‍ വേണ്ടി നബിയേ നിങ്ങള്‍ അല്ലാഹുവിനോട് തേടണമെന്നാണ് ഖുര്‍ആന്‍ പറയുന്നത്. മനുഷ്യലോകം അറിയേണ്ട എല്ലാകാര്യങ്ങളും, നിര്‍ബന്ധമായതും അല്ലാത്തതുമായ മുഴുവന്‍ കാര്യങ്ങളും അല്ലാഹു നബി (സ)ക്ക് പഠിപ്പിച്ച് കൊടുത്തിട്ടുണ്ട്. നബി (സ) തന്നെ ഒരിക്കല്‍ പറഞ്ഞു: ലോകത്തുള്ള എല്ലാ വസ്തുക്കളെകുറിച്ചും ഏറ്റവും അറിയുന്നവന്‍ ഞാന്‍ ആകുന്നു. എന്നെക്കാള്‍ അറിയുന്നവന്‍ മറ്റൊരാളില്ല. എന്നെപ്പോലെ അറിയുന്നവനായും ഒരാളില്ല. എന്നിട്ടും അല്ലാഹു നബിയോട് പറഞ്ഞത് ഇല്‍മിനെ വര്‍ധിപ്പിച്ച് തരാന്‍ അല്ലാഹുവിനോട് തേടണമെന്നാണ്. വിജ്ഞാന ലോകം അത്രയും വിശാലമാണ്. അത് നേടിയെടുത്ത് മുഴുവനാക്കാന്‍ സാധ്യമല്ല.

അല്ലാഹുവിനെ പറ്റിയും മറ്റു കാര്യങ്ങളും എല്ലാം നബി (സ) ക്ക് പഠിപ്പിച്ച് കൊടുത്തിട്ടുണ്ട്. എന്നാലും അറിവ് നേടുന്നത് അവസാനിപ്പിക്കാന്‍ സാധിക്കില്ല. മതപരമായ അറിവ് പ്രത്യേകിച്ച് അല്ലാഹുവിനെ സംബന്ധിച്ചുള്ള അറിവ് ഒരുകാലത്തും അത് എഴുതിത്തീര്‍ക്കാനോ പറഞ്ഞവസാനിപ്പിക്കാനോ സാധ്യമല്ല. അതുകൊണ്ടാണ് നബി (സ)യോട് ഇല്‍മിനെ വീണ്ടും വീണ്ടും ചോദിക്കാന്‍ പറഞ്ഞത്. അല്ലാതെ നബി (സ)ക്ക് കുറവുള്ളത് കൊണ്ടല്ല. മറിച്ച് ഇല്‍മ് എന്നത് വര്‍ധിക്കുന്നതായത് കൊണ്ടാണ്. മറ്റൊരു കാര്യവും വര്‍ധിപ്പിക്കാന്‍ വേണ്ടി പ്രാര്‍ഥിക്കണമെന്ന് അല്ലാഹുതആല നബിയോട് കല്‍പ്പിച്ചിട്ടില്ല. ഇതില്‍ നിന്ന് തന്നെ ഇല്‍മിന്റെ മഹത്വം എത്രമാത്രമാണെന്ന് നമുക്ക് ഗ്രഹിക്കാവുന്നതാണ്.

അറിവുള്ള മനുഷ്യന്‍ ചിലപ്പോള്‍ ജിന്നുകളേക്കാളും മലക്കുകളേക്കാളും ഉന്നതനായിത്തീരും. സുലൈമാന്‍ നബി (അ) യുടെ മന്ത്രിയായിരുന്ന ആസഫ്ബ്‌നു ബര്‍ഖിയയുടെ ചരിത്രം ഈ വിഷയത്തില്‍ പ്രധാന സംഭവമായി ഖുര്‍ആന്‍ വിവരിക്കുന്നു. ബില്‍ഖീസ് രാജ്ഞിയും കൂട്ടരും ഇവിടെ എത്തുന്നതിന് മുമ്പ് രാജ്ഞിയുടെ സിംഹാസനം കൊണ്ടുവരാന്‍ ആര്‍ക്കാണ് കഴിയുകയെന്ന് സുലൈമാന്‍ നബി (അ) ചോദിച്ച അവസരത്തില്‍ ഇഫ്‌രീത് എന്ന ജിന്ന് ആദ്യം പ്രതികരിച്ചു. അങ്ങ് ഇരുന്ന സ്ഥലത്ത് നിന്ന് എണീക്കുന്നതിന് മുമ്പായി ഞാന്‍ കൊണ്ടുവരാം. പക്ഷേ സുലൈമാന്‍ നബി തൃപ്തനായില്ല. ഉടനെ ആസഫ്ബ്‌നു ബര്‍ഖിയ എന്ന മഹാന്‍ പറഞ്ഞു. ഞാന്‍ കൊണ്ടുവരാം. കണ്ണ് ചിമ്മിത്തുറക്കുന്നതിന് മുമ്പ് ഞാനത് താങ്കള്‍ക്ക് കൊണ്ടുവന്നുതരാം. ആ ആയത്തിന്റെ തുടര്‍ച്ചയായി ഖുര്‍ആന്‍ പറയുന്നു. ആ നിമിഷം തന്നെ ആ സിംഹാസനം അവിടെയെത്തിയതായി കണ്ടു. ഈ സംഭവത്തിലെ ആസഫിനെപ്പറ്റി ആയത്തിന്റെ തുടക്കത്തില്‍ ഖുര്‍ആന്‍ വിഷേശിപ്പിക്കുന്നു. വേദഗ്രന്ഥത്തില്‍ നിന്ന് വിജ്ഞാനം കരസ്ഥമാക്കിയിട്ടുള്ള ആളാണ് ആ പണ്ഡിതനെന്ന്. അപ്പോള്‍ ഇല്‍മുള്ള മനുഷ്യന്‍ ജിന്നിനേക്കാളും മലക്കിനേക്കാളും ഉന്നതിയിലെത്തിയതായി ബോധ്യപ്പെടുത്തിത്തരികയാണിവിടെ.

ആസഫ്ബ്‌നു ബര്‍ഖിയ അവിടെ പറഞ്ഞ ശൈലിയെ കുറിച്ച് പണ്ഡിതന്‍മാര്‍ പറയുന്നു. ഞാനാണത് കൊണ്ടുവരിക മറ്റാരുമല്ല എന്ന രൂപത്തില്‍ ഉറപ്പിച്ച് പറയാന്‍ ആസഫിന് സാധിച്ചത്. അദ്ദേഹത്തിന് ഇല്‍മ് ഉള്ളത് കൊണ്ടാണ്. ഈ റമസാന്‍ മാസം അല്ലാഹുവിനെ പറ്റിയും അവന്റെ മതത്തെപറ്റിയും കൂടുതല്‍ അറിവ് കരസ്ഥമാക്കാന്‍ ഉപയോഗപ്പെടുത്തണം. അവര്‍ക്കാണ് ഇരു ലോകത്തും വിജയമുള്ളത്.

R . A . M         
ചങ്ങല          
ചാല           
കണ്ണൂര്‍ ✍🏻



നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും   ഗുരുവര്യന്മാരേയും  അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ  ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക .   അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ
꧁📚المعرفة الاسلام 📚꧂
whatsapp group no.
00919746695894
00919562658660

വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് .
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍. 

 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.

 

Sunday, July 30, 2023

കണ്ണേറും , പ്രതിവിധിയും.


✅ ഹാഫിള് ഇബ്‌നു ഹജര്‍ (റ) പറയുന്നു: ചീത്ത പ്രകൃതിയുള്ളവരില്‍നിന്ന് അസൂയയുടെ കലര്‍പ്പോടെ  നന്മ തോന്നിപ്പിക്കുന്ന നോട്ടം ഉണ്ടാകുന്നു. ഇതുകാരണം നോക്കപ്പെടുന്ന വസ്തുവിന് ബുദ്ധിമുട്ടുണ്ടാകുന്നു. ഇതിനാണ് കണ്ണേറ് എന്നു പറയുന്നത് (ഫതഹുല്‍ ബാരി: 10/210).

💥 ഇമാം നവവി (റ) ഉദ്ധരിക്കുന്നു: കണ്ണഏറുകാരന്‍ അത് ഏല്‍ക്കുന്നവനോട് അഭിമുഖമാകുമ്പോള്‍ അല്ലാഹു ഉണ്ടാക്കുന്ന കെടുതി മാത്രമാണ് അവിടെ സംഭവിക്കുന്നത് (ശറഹു മുസ്‌ലിം: 7/427).

❓ആത്മാക്കളില്‍ ചിലതിനുണ്ടാകുന്ന ദുര്‍ഗുണമാണ് കണ്ണേറ്. ഇതില്‍ കണ്ണിനപ്പുറം പ്രവര്‍ത്തിക്കുന്നത് ആത്മീയ ശക്തിയും അതിന്റെ ചാലകശക്തി അല്ലാഹുവിന്റെ ഖുദ്‌റത്തുമാണ്. നാവേറ്, നാഫലം, പ്രാക്ക്, മനംപ്രാക്ക് തുടങ്ങിയ പ്രയോഗങ്ങള്‍ നമുക്കിടയിലുണ്ടെല്ലോ. തത്ത്വത്തില്‍ ഇതെല്ലാം കണ്ണേറില്‍ പെട്ടതാണ്. ഫലത്തില്‍, എല്ലാം ആത്മബാധയാണ്. അന്ധനായ കണ്ണേറുകാരന്റെ അടുക്കല്‍ വിവരിക്കപ്പെട്ട വസ്തുവില്‍ അവന്റെ ആത്മാവേറ്റെന്നു വരാം. ബാഹ്യാവയവങ്ങളില്‍ കണ്ണിന് മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതല്‍ സ്വാധീനമുള്ളതുകൊണ്ടാണ് അതിലേക്ക് ചേര്‍ത്തിപ്പറയുന്നത്. ബോധപൂര്‍വ്വമോ യാദൃച്ഛികമായോ കണ്ണേറു സംവിക്കാം. ചിലപ്പോള്‍ ഇത് കണ്ണേറുകാരനില്‍തന്നെ തിരിച്ചേല്‍ക്കാനും സാധ്യതയുണ്ട്.

💥 ഉമ്മു സലമ (റ) യില്‍നിന്നും നിവേദനം. മഹതി പറഞ്ഞു: എന്റെ വീട്ടില്‍വെച്ചു മുഖത്ത് നിറപ്പകര്‍ച്ചയുള്ള ഒരു സ്ത്രീയെ കാണാനിടയായ പ്രവാചകന്‍ ഇങ്ങനെ പറഞ്ഞു: അവള്‍ക്കു നിങ്ങള്‍ മന്ത്രിക്കുക. കാരണം, അവള്‍ക്ക് കണ്ണേറേറ്റിട്ടുണ്ട് (ബുഖാരി, മുസ്‌ലിം). ഇബ്‌നു അബ്ബാസില്‍ നിന്നും നിവേദനം. പ്രവാചകന്‍ പറഞ്ഞു: കണ്ണേറ് ഒരു വസ്തുതയാണ്. അല്ലാഹുവിന്റെ വിധിയെ വല്ലതിനും മറികടക്കാനാകുമായിരുന്നുവെങ്കില്‍ കണ്ണേറിന് കഴിയുമായിരുന്നു (മുസ്‌ലിം).

💥 عَنِ ابْنِ عَبَّاسٍ رضي الله عنهما ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: الْعَيْنُ حَقٌّ

ഇബ്നു അബ്ബാസ് رضي الله عنهما യിൽ നിന്നും നിവേദനം: നബി صلى الله عليه وسلم പറഞ്ഞു “കണ്ണേറ് ബാധിക്കുമെന്നത് സത്യമാണ്” (മുസ്‌ലിം ഹദീസ് നമ്പർ 5656)

💥 ജുഹ്‌ഫയിലെ ശുഅബുൽ ഖറാനിലൂടെ നബി صلى الله عليه وسلم തങ്ങളും ഏതാനും അനുചരന്മാരും യാത്ര ചെയ്യുകയായിരുന്നു. അവിടെ സഹ്‌ലുബ്നു ഹുനയ്ഫ് رضي الله عنهما കുളിക്കുന്നുണ്ടായിരുന്നു. സുന്ദരനായ അയാളെ നോക്കി ആമിറുബ്നു റബീഅ رضي الله عنهما ആശ്ചര്യപൂർവ്വം പറഞ്ഞു. “മണിയറയിൽ കഴിയുന്ന മണവാട്ടികളെപ്പോലും ഇത്ര സൌന്ദര്യത്തോടെ ഞാൻ കണ്ടിട്ടില്ല” ഇതോടെ സഹ്‌ലിന് رضي الله عنهما പനി ബാധിച്ചു തളർന്നു. അദ്ദേഹത്തെ നബി صلى الله عليه وسلم തങ്ങളുടെ അടുത്തുകൊണ്ടുവന്നു. ആരെങ്കിലും ഇദ്ദേഹത്തെ കണ്ണുവെച്ചതായി സംശയിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ആമിറുബ്നു റബീഅയെرضي الله عنهما സംശയമുണ്ടെന്ന് അവർ പറഞ്ഞു. എന്തിനാണു നിങ്ങളിലൊരാൾ തന്റെ സഹോദരനെ കൊല്ലുന്നത് ? നിനക്ക് അത്‌ഭുതമുളവാക്കുന്ന ഒന്ന് നീ കണ്ട സമയത്ത് അദ്ദേഹത്തിന് അനുഗ്രഹത്തിനായി പ്രാർത്ഥിച്ചുകൂടായിരുന്നുവോ ? എന്ന് നബി صلى الله عليه وسلم ചോദിച്ചു.

✅ കണ്ണേറ് തട്ടിയാൽ ഏറ്റവും ഫലപ്രദമായ മന്ത്രം ജിബ്‌രീൽ عليه السلام പഠിപ്പിച്ച മന്ത്രമാണ്

بِاسْمِ اللهِ يُبْرِيكَ. وَمِنْ كُلِّ دَاءٍ يَشْفِيكَ. وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ. وَشَرِّ كُلِّ ذِي عَيْنٍ. (رواه مسلم

(മുസ്‌ലിം .ഹദീസ് നമ്പർ 5653)

💥 നബി صلى الله عليه وسلم ചൊല്ലാറുള്ള മറ്റൊരും മന്ത്രമാണ്

أَعُوذُ بِكَلِمٰاتِ اللهِ التَّامَّة، مِنْ كُلِّ شَيْطٰانٍ وَهٰامَّة، وَمِنْ كُلِّ عَيْنٍ لاٰمَّة مٰا شٰاءَ اللهُ لاٰ قُوَّةَ إِلاَّ بِالله

(ബുഖാരി ഹദീസ് നമ്പർ 3306)

🔰 വല്ല വസ്തുവും അല്ലെങ്കിൽ വല്ലവരുടെയും വസ്ത്രമോ ശബ്ദമോ മറ്റെന്തെങ്കിലും കാര്യങ്ങളോ നമ്മെ ആകർഷിച്ചാൽ مٰا شٰاءَ الله എന്നോ تَبٰارَكَ الله എന്നോ ചൊല്ലിയാൽ,നമ്മുടെ കണ്ണേറ് ഏൽക്കുന്നത് തടയാവുന്നതാണ്.

❗മാതാപിതാക്കൾ പോലും സ്വന്തം മക്കളുടെ പ്രവൃത്തിയിലോ മറ്റോ അൽ‌ഭുതം തോന്നിയാൽ ഇങ്ങനെ പറയാതിരുന്നാൽ കണ്ണേറ് സ്വന്തം മക്കളെപോലും ബാധിക്കും

💥 ഇബ്നുഅബ്ബാസ് (റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, കണ്ണേറ് സത്യമാണ്, വിധിയെ മറി കടക്കാന്‍ വല്ലതിനും സാധ്യമായിരുന്നെങ്കില്‍ കണ്ണ് അതിനെ മറി കടക്കുമായിരുന്നു. (മുസ്‌ലിം)

ഒരിക്കല്‍ ഉമ്മുസലമയുടെ വീട്ടില്‍ നിര്‍ത്താതെ കരയുന്ന ഒരു കുഞ്ഞിനെ കണ്ടപ്പോള്‍ നബി(സ) ചോദിച്ചു: "നിങ്ങളവന് കണ്ണേറിനുള്ള മന്ത്രം നടത്തുന്നില്ലേ...?(മുവത്വ, അഹ്മദ്‌)

നബി പത്നി ആഇശ(റ) പറയുന്നു: "ഞാന്‍ റസൂലിനെ കണ്ണേറിനു മന്ത്രിച്ചിരുന്നു. അപ്പോള്‍ എന്‍റെ കൈ അവിടുത്തെ നെഞ്ചില്‍ വെച്ച് ഞാന്‍ പറയും: "ജനങ്ങളുടെ റബ്ബേ, പ്രയാസം നീക്കണേ, നിന്‍റെ കയ്യിലാണ് ശമനം, നീയല്ലാതെ പ്രയാസം നീക്കുന്നവനില്ല" (അഹ്മദ്‌)

അബൂസഈദ്‌(റ)വില്‍ നിന്ന്‌ : ജിബ്രീല്‍(അ) ഒരിക്കല്‍ നബി(സ)യുടെ അടുത്ത്‌ വന്ന്‌ ചോദിച്ചു. മുഹമ്മദെ! അങ്ങ്‌ രോഗിയാണോ?. അതെ എന്നവിടുന്ന്‌ മറുപടി പറഞ്ഞു. ജീബ്രീല്‍(അ) പറഞ്ഞു: "അല്ലാഹുവിന്‍റെ നാമത്തില്‍ അങ്ങയെ വിഷമിപ്പിക്കുന്ന എല്ലാവരെത്തൊട്ടും അസൂയാലുക്കളുടെ കണ്ണിനെത്തൊട്ടും അങ്ങയെ ഞാന്‍ മന്ത്രിക്കുന്നു സത്യത്തില്‍ അങ്ങയെ സുഖപ്പെടുത്തുന്നവന്‍ അല്ലാഹുവാണ്‌. അല്ലാഹുവിന്‍റെ നാമത്തില്‍ ഞാന്‍ അങ്ങയെ മന്ത്രിക്കുന്നു. (മുസ്ലിം)

നബി(സ)യെ ശത്രുക്കളായ ജൂതരും മറ്റും അസൂയ നിറഞ്ഞ കണ്ണുകള്‍ കൊണ്ട് എറിഞ്ഞിരുന്നു എന്ന് ഖുര്‍ആനില്‍ തന്നെ അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ. നോക്കൂ അല്ലാഹു പറയുന്നത്:

"നിഷേധികള്‍ ഈ ഉല്‍ബോധനം കേള്‍ക്കുമ്പോള്‍ അവരുടെ കണ്ണുകള്‍ കൊണ്ട് നിന്നെ വീഴുത്തുക തന്നെ ചെയ്യും. തീര്‍ച്ചയായും ഇവന്‍ ഒരു ഭ്രാന്തന്‍ തന്നെയാണ് എന്നവര്‍ പറയും" (ഖുര്‍ആന്‍ 68:51)

അബൂ സഅദു(റ) പറയുന്നു: "റസൂല്‍(സ) ജിന്നുകളുടെയും മനുഷ്യരുടെയും കണ്ണേറില്‍ നിന്ന് അല്ലാഹുവിനോട് അഭയം തേടിയിരുന്നു. മുഅവ്വിദതാനി (സൂറത്തുല്‍ ഫലഖ്, സൂറത്തുന്നാസ്‌) അവതരിച്ചതോടെ അത് സ്വീകരിച്ചു റസൂല്‍(സ) മറ്റെല്ലാം ഒഴിവാക്കി" (നസാഇ, ഇബ്നുമാജ)

മനുഷ്യരുടെയും ജിന്നുകളുടെയും അടുക്കല്‍ നിന്ന് നമുക്ക് കണ്ണേറ് സംഭവിക്കാമെന്ന് ഈ ഹദീസില്‍ നിന്ന് മനസിലാക്കാം. വെറും പ്രാര്‍ത്ഥന മാത്രമല്ല കണ്ണേറിന് പ്രതിവിധി അതിനായി വിശുദ്ധ ഖുര്‍ആനില്‍ രണ്ടു ചെറു അദ്ധ്യായങ്ങളും അല്ലാഹു അവതരിപ്പിച്ചിരിക്കുന്നു എന്നും കാണാം .

🏒 അത് കൊണ്ട്, അല്‍ഭുതം തോന്നുന്ന വല്ലതും കാണുന്ന പക്ഷം, ما شاء الله لا قوة الا بالله എന്ന് പറഞ്ഞ് അതില്‍ ബര്‍കത് ലഭിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്ന് ആയതിന്‍റെയും ഹദീസുകളുടെയും അടിസ്ഥാനത്തില്‍ പണ്ഡിതര്‍ പറയുന്നുണ്ട്.

💥 മറ്റുള്ളവരില്‍നിന്ന് ഇത്തരം വല്ലതും ഉണ്ടാവുമെന്ന് ഭയപ്പെടുന്ന പക്ഷം, സൂറതുല്‍ഫലഖും നാസും ഓതി അല്ലാഹുവിനോട് കാവലിനെ തേടണമെന്നും ഹദീസുകളില്‍ കാണാം. ശര്‍ഇയ്യായ മറ്റു മന്ത്രങ്ങള്‍ നടത്താവുന്നതും അതിനായി മറ്റുള്ളവരെ സമീപിക്കാവുന്നതുമാണ്. സൂറതുല്‍ ഫാതിഹയും ആയതുല്‍ കുര്‍സിയും സൂറതുല്‍ ബഖറയിലെ അവസാന രണ്ട് ആയതുകളും (ആമനറസൂല്‍) എല്ലാം ഇതിന് മന്ത്രിക്കാവുന്നവയാണ്. ദിവസവും രാവിലെയും വൈകുന്നേരവും بسم الله الذي لا يضر مع اسمه شيئ في الارض ولا في السماء وهو السميع العليم എന്ന ദിക്റ് മൂന്ന് പ്രാവശ്യം ചൊല്ലുന്നത് പതിവാക്കിയാല്‍ ഇത്തരം ശല്യങ്ങളില്‍നിന്നെല്ലാം രക്ഷ നേടാമെന്ന് ഇമാം തിര്‍മിദി നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം.

💥 കണ്ണേറു തടയാന്‍ പല മാര്‍ഗങ്ങളും സ്വീകരിക്കാം. അത് വരാനുള്ള സാഹചര്യം തടയുകയാണ് അതിലൊന്ന്. ഇതാണ് യഅഖൂബ് നബി (അ) തന്റെ പ്രിയ മകന്‍ ബിന്‍യാമീനെ മറ്റു പത്തു മക്കള്‍ക്കൊപ്പം ഈജിപ്തിലേക്ക് യാത്രയാക്കുമ്പോള്‍ അവര്‍ക്കു നല്‍കിയ ഉപദേശത്തിലൂടെ ചെയ്തത്. യഅഖൂബ് നബി പറഞ്ഞു: ”പ്രിയമക്കളെ, നിങ്ങള്‍ ഒറ്റക്കവാടത്തില്‍കൂടി കടക്കരുത്. വിവിധ കവാടങ്ങളിലൂടെ പ്രവേശിക്കുക.” ഈ ഖുര്‍ആന്‍ വാക്യം വിശദീകരിച്ചുകൊണ്ട് മുഫസ്സിറുകള്‍ വ്യക്തമാക്കുന്നത്, തന്റെ മക്കള്‍ക്ക് കണ്ണേറ് പറ്റാതിരിക്കാനായിരുന്നു ഈ നിര്‍ദ്ദേശമെന്നാണ് (ഖുര്‍ഥുബി: 5/158, റാസി: 9/176, റൂഹുല്‍ മആനി: 13/15).

👉 ഇമാം ബഗവി (റ) ഉദ്ധരിക്കുന്നു: കണ്ണേറ് ഏല്‍ക്കാന്‍ സാധ്യതയുള്ള ഭംഗിയുള്ള ഒരു കുട്ടിയെ കണ്ടപ്പോള്‍ ഉസ്മാന്‍ (റ) പറഞ്ഞു: അവന്റെ താടിയെല്ലിലെ നുണക്കുഴി നിങ്ങള്‍ കറുപ്പിക്കുക (ബഗവിയുടെ ശറഹുസ്സുന്ന: 13/116, മിര്‍ഖാത്ത്: 4/502). കണ്ണേറുകാരന്റെ നോട്ടത്തെ തിരിച്ചുകളയുന്നതിനുവേണ്ടിയായിരുന്നു ഈ നിര്‍ദ്ദേശം. പ്രസ്തുത നുണക്കുഴിയിലല്ലാതെ കവിള്‍തടത്തില്‍ ഈവിധം അടയാളപ്പെടുത്തുന്നതും അനുവദനീയമാണ്. എന്നാല്‍, നിര്‍മാണത്തിലിരിക്കുന്ന വീടുകള്‍ക്കു സമീപത്തും മറ്റും ജീവനുള്ള വസ്തുക്കളുടെ പ്രതിമയും ശില്‍പവും ഉണ്ടാക്കുന്നതും വെക്കുന്നതും നിഷിദ്ധമാണ്.

👉 ✅ കണ്ണേറിന്റെ കാര്യം നമുക്ക് അജ്ഞാതമായതുപോലെ അതിന്റെ പ്രതിവിധിയായി നിര്‍ദ്ദേശിക്കപ്പെട്ടതിലെ രഹസ്യങ്ങളും അജ്ഞാതമാണ്. നബിയും സ്വഹാബത്തും ഇമാമുകളും നിര്‍ദ്ദേശിച്ച മാര്‍ഗങ്ങള്‍ യുക്തിചിന്തക്കു വിധേയമാക്കാതെ സ്വീകരിക്കുകയേ വഴിയുള്ളൂ. കണ്ണേറ് വിഷമമനുഭവിക്കുമ്പോള്‍ മന്ത്രം ഒരു മരുന്നാണ്.

💥 ഉമ്മു സലമ (റ) യുടെ വീട്ടില്‍ വെച്ചു നബി കണ്ട സ്ത്രീയുടെ മുഖത്തെ നിറപ്പകര്‍ച്ച കണ്ണേറുമൂലമാണെന്നും അതിന് പരിഹാരമായി നബി നിര്‍ദ്ദേശിച്ചത് മന്ത്രമായിരുന്നുവെന്നും നേരത്തെ പറഞ്ഞുവല്ലോ. മന്ത്രത്തില്‍ ഏറ്റവും ഫലപ്രദമായത് സൂറത്തുല്‍ ഫലഖും സൂറത്തുന്നാസും ഓതി മന്ത്രിക്കലാണെന്നു മുഫസ്സിറുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

❓കണ്ണേറു സത്യമാണെന്നു മതപ്രമാണങ്ങള്‍കൊണ്ടു സ്ഥിരപ്പെട്ടിട്ടും മുഅ്തസിലീ പ്രസ്ഥാനത്തിന്റെ നായകന്‍ അബൂ അലിയ്യുല്‍ ജുബ്ബായി ഇതിനെ ശക്തമായി നിഷേധിക്കുന്നു. കണ്ണേറ് അന്ധവിശ്വാസമാണെന്നു പറയുന്നവര്‍ ജുബ്ബായിയെ പിന്‍പറ്റുന്നവരാണ്. ഇവര്‍ക്കെതിരെ ഇബ്‌നുല്‍ ഖയ്യിം ഇങ്ങനെ പ്രസ്താവിക്കുന്നു: പ്രമാണങ്ങളെ കുറിച്ചു വിവരമില്ലാത്തവരും ബുദ്ധികുറഞ്ഞവരുമായ ചിലര്‍ കണ്ണേറിനെ തള്ളിക്കളഞ്ഞു. യഥാര്‍ത്ഥമല്ലാത്ത, അന്ധമായ ചില ധാരണകള്‍ മാത്രമാണ് അതെന്ന് അവര്‍ വിധിയെഴുതി. ബുദ്ധിയും പ്രമാണവും സ്ഥിരീകരിക്കുന്നത് അറിയാന്‍കഴിയാത്ത പരമ വിഡ്ഢികളാണവര്‍. അകക്കണ്ണിന്റെ മറ കട്ടിയുള്ളവരും കടുത്ത പ്രകൃതക്കാരും ആത്മാക്കളെക്കുറിച്ചും അവയുടെ വ്യവഹാരങ്ങളെക്കുറിച്ചും യാതൊന്നും അറിയാത്തവര്‍ മാത്രമേ ഇങ്ങനെ പറയൂ. വിവിധ മതക്കാരും പ്രസ്ഥാനക്കാരുമായ നേതാക്കള്‍വരെ കണ്ണേറ് അംഗീകരിച്ചവരാണ്. അവരാരും അത് തള്ളിക്കളഞ്ഞവരല്ല. അത് എങ്ങനെ നടക്കുന്നുവെന്നതിലേ അവര്‍ക്ക് തര്‍ക്കമുള്ളൂ (സാദുല്‍ മആദ്: 4/144).

💥 ആലൂസി തന്റെ റൂഹുല്‍ മആനിയില്‍ പറയുന്നു: ഏതൊരു കാര്യവും യാഥാര്‍ത്ഥ്യമാകുന്നതിനു പിന്നിലെ ആത്യന്തിക കാരണം അല്ലാഹുവിന്റെ ഉദ്ദേശ്യം മാത്രമാണെന്നതും അവന്‍ വേണ്ടുക വെച്ചതുമാത്രമേ സംഭവിക്കുകയുള്ളൂവെന്നതും അല്ലാത്തത് സംഭവിക്കില്ലായെന്നതും സ്ഥിരപ്പെട്ടതാണ്. എന്നാല്‍, കണ്ണേറിന്റെ പ്രതിഫലന കാര്യത്തിലെ അല്ലാഹുവിന്റെ ഹിക്മത്ത് എന്താണെന്നു നമുക്ക് അജ്ഞാതമാണ് (റൂഹുല്‍ മആനി: 13/18). പുത്തനാശയക്കാരായ ഇബ്‌നു ഖയ്യിമും ആലൂസിയും കണ്ണേറ് സത്യമാണെന്ന് പ്രഖ്യാപിച്ചവരാണ്.

✅ അതേസമയം, അനിഷ്ടകരമായ കാര്യങ്ങള്‍ സംഭവിക്കുന്നതെല്ലാം കണ്ണേറ് കൊണ്ടാണെന്ന് വിശ്വസിക്കുകയും അതിന്‍റെ പേരില്‍ മറ്റുള്ളവരെ സംശയിക്കുകയും ചെയ്യുന്നത് ശരിയല്ല. അല്ലാഹുവിലുള്ള ഉറച്ച വിശ്വാസമുണ്ടാവുകയും ദൈനംദിന ദിക്റുകള്‍ പതിവാക്കുകയും ചെയ്യുന്നവര്‍ക്ക് അത്തരം കാര്യങ്ങളൊന്നും ബാധിക്കില്ല...

R . A . M         
ചങ്ങല          
ചാല           
കണ്ണൂര്‍ ✍🏻



നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും   ഗുരുവര്യന്മാരേയും  അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ  ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക .   അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ
꧁📚المعرفة الاسلام 📚꧂
whatsapp group no.
00919746695894
00919562658660

വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് .
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍. 

 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.

 

Sunday, March 19, 2023

ഭക്ഷണ - പാനീയങ്ങളുടെ ദുർവ്യയം.




ഇമാം അഹ്മദ് ( റ ) റിപ്പോർട്ട് ചെയ്ത ഹദീസ് : നബി ( സ.അ ) തങ്ങൾ പറഞ്ഞു

 “ അഹങ്കാരം കൂടാതെയും , അമിതമാക്കാതെയും തിന്നുക , കുടിയ്ക്കുക , വസ്ത്രം ധരിയ്ക്കുക , ധർമ്മം ചെയ്യുക " 

ഏത് കാര്യം ചെയ്യുകയാണെങ്കിലും അതിൽ മിതത്വം പാലിക്കണമെന്നും ഒന്നിലും ദുർവ്യയം പാടില്ല എന്നതുമാണ്

 ഈ ഹദീസ് കൊണ്ട് ചുരുക്കത്തിൽ വ്യക്തമാക്കപ്പെടുന്നത് .




 ആവശ്യമനുസരിച്ച് മാത്രം ഭക്ഷിക്കുക ,

 അമിതമാവത്ത വിധം വസ്ത്രങ്ങൾ വാങ്ങിക്കുക 

അത് പോലെ കഴിവനുസരിച്ചുള്ള ധർമ്മവും ചെയ്യുക .

 ( ഒരാളുടെ കഴിവനുസരിച്ചാണ് അവനു ധർമ്മം ചെയ്യാൻ ബാധ്യസ്ഥത .

 തന്റെ കുടുംബത്തെ വഴിയാധാരമാക്കും വിധമുള്ള ദാനധർമ്മങ്ങൾ ആവശ്യമില്ല . )


 ആധുനിക ലോകത്തിന്റെ മുഖമുദ്രയായ അഥവാ ഉപഭോഗ സംസ്കാരത്തിന്റെ ഏറ്റവും നീച വശമായ പൊങ്ങച്ചത്തിന്റെ ഭാഗമായി നാം വേണ്ടതിലെത്രയോ അധികമാണ് ഭക്ഷണ പാനീയങ്ങൾ ദുർവ്യയം ചെയ്യുന്നത് !




 ലോകത്ത് ഒരു ദിവസം എത്രയോ ആയിരങ്ങൾ പട്ടിണി കിടന്ന് മരിക്കുമ്പോൾ ,

 നമ്മുടെ ചുറ്റുവട്ടത്ത് തന്നെ അരപ്പട്ടിണിയും മുഴുപട്ടിണിയുമായ ചിലരെങ്കിലും ഉണ്ടാവാമെന്നത് ഒരു യാഥാർത്ഥ്യമെന്നിരിക്കെ നമ്മുടെ തീന്മേശയിലെ നിറഞ്ഞ് കവിഞ്ഞ പാത്രങ്ങളിലെ ആവശ്യത്തിൽ കവിഞ്ഞ വിഭവങ്ങൾ ,

 കഴിച്ചതിനു ശേഷം വലിച്ചെറിയപ്പെടുന്ന ഭക്ഷണസാധനങ്ങൾ ഇതിനൊക്കെ വല്ല കയ്യും കണക്കുമുണ്ടോ ❗❓




തീന്മേശയിൽ വിഭവങ്ങൾ കുറഞ്ഞ് പോയാൽ മുഖം കറുപ്പിക്കുന്ന ഭർത്താവിന്റെ മുഖം,

 പ്രസന്നമാക്കാൻ രാപകൽ കരിയും പുകയുമേൽക്കാൻ വിധിക്കപ്പെട്ട സഹോദരിമാർ എത്രയോ !




 സമ്പന്നതയുടെ മടിത്തട്ടിൽ വാണിരുന്ന , 

കുടിച്ചും തിന്നും കൂത്താടിയിരുന്ന പല സമൂഹങ്ങളും രാജ്യങ്ങളും നിനച്ചിരിക്കാതെ വന്ന ദുരന്തങ്ങളിൽ വിറങ്ങലിച്ച് ഒരു കഷണം ഉണക്ക റൊട്ടിക്ക് വേണ്ടി എച്ചിൽ പാത്രത്തിനരികിലെ നായ്ക്കളേപ്പോലെ പരസ്പരം പോരടിക്കുന്ന ദൃശ്യങ്ങൾ നാം കാണുന്നു . 

പക്ഷെ നമുക്കൊരു മാറ്റമില്ല . 


' രണ്ട് പേർക്കുള്ളത് കൊണ്ട് മൂന്ന് പേർക്കും മൂന്ന് പേർക്കുള്ളത് കൊണ്ട് നാലു പേർക്കും മതിയാകുന്നതാണ് '


 എന്ന തിരു നബിയുടെ ഉത്ബോധനം പക്ഷെ എന്റെ വീട്ടിൽ എന്റെ റൂമിൽ , എന്റെ ജീവിതത്തിൽ ബാധകമല്ല എന്ന രീതിയിലാണ് ‘

 നാലു പേർക്ക് കഴിക്കാവുന്നത് രണ്ട് പേർക്കും മൂന്ന് പേർക്ക് വേണ്ടുന്ന അളവ് രണ്ടാൾക്കുമായി നാം തയ്യാറാക്കുകയും കഴിക്കുകയും , 

ബാക്കി വലിച്ചെറിയുകയും ചെയ്യുന്നത് . 


നാളെ നാം ഇതിനൊക്കെ ഉത്തരം പറയേണ്ടി വരുമെന്നത് മറക്കാതിരിക്കാം .  എത്ര ഇളക്കിയെടുത്താലും പ്ലാവിലകോരിയിൽ തടയാൻ മാത്രം വറ്റുകളില്ലാത്ത കഞ്ഞി കുടിച്ച് കഴിഞ്ഞിരുന്ന , 

കണ്ണുകൾ സജലമാവാനുതകുന്നവിധം ഓർമ്മകളുണർത്തുന്ന ഇല്ലായ്മകളുടെ കാലം കടന്നുവന്നവരാവും നമ്മിൽ പലരും !




 പക്ഷെ നാമത് സൗകര്യപൂർവ്വം മറക്കുന്നു .

 സത്കാരങ്ങളാണെന്നും എവിടെയും ..

പലതിന്റെയും പേരിൽ . ജഗന്നിയന്താവ് കനിഞ്ഞരുളിയ സൗഭാഗ്യങ്ങൾക്കും സൗകര്യങ്ങൾക്കുമിടയിൽ ചെറിയ ഒരു കുറവ് അനുഭവപ്പെടുമ്പോൾ ,

 ഒന്ന് സമയം തെറ്റുമ്പോൾ നാം അസ്വസ്ഥരാവുന്നു ❗



കേരളത്തിലെ അറിയപ്പെടുന്ന ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമായ ഒരു പണ്ഡിതൻ തുടങ്ങിവെച്ച മഹത്തായ ഒരു രചനയിലെ അഥവാ ലോക പ്രസിദ്ധ പ്രവാചക പ്രകീർത്തന കാവ്യമായ ബുർ ദയുടെ മലയാളത്തിലുള്ള വിശദീകരത്തിലെ ഒരു ഖണ്ഡികയിലൂടെ ഒന്ന് കണ്ണോടിക്കാൻ അടുത്ത ദിവസം അവസരം ലഭിച്ചു . 

' ഇന്ന് ബുർദ ആസ്വാദകരുടെയും കീർത്തനക്കാരുടെയും വീട്ടിലെ തീന്മേശയിലെ വിഭവങ്ങൾ ഏത് മാതൃകയാണ് ഉൾകൊള്ളുന്നത് ❓ 

ഈ വരി വായിച്ചതോടെ മനസിൽ ആരോ കൊളുത്തി വലിക്കുന്ന പോലെ ..വായന നിർത്തി ഞാനും സുഹൃത്തും പരസ്പരം നോക്കി നിന്നു .

 അതെ , പറയാനും പ്രകീർത്തിക്കാനും ആളുകളേറെ ..

 പ്രാവർത്തികമാക്കാൻ ഞാനടക്കമുള്ളവർ ഏറെ പിറകിൽ ..

 വിശന്ന് പൊരിഞ്ഞ വയറുമായി വിശ്വപ്രവാചകർ മുഹമ്മദ് നബി ( സ.അ ) തങ്ങൾ എത്രയോ ദിന രാത്രങ്ങൾ കഴിച്ച് കൂട്ടിയിരിക്കുന്നു !


 അനുയായികളുടെ കാര്യം പക്ഷെ വിശന്ന വയറുകൾ കാണാൻ സാധിക്കുന്നില്ല എന്നല്ല വിശപ്പ് എന്താണെന്ന് പോലും മറന്നിരിക്കുന്നു പലരും ഈ സ്ഥിതി മാറേണ്ടതുണ്ട് .


 നമുക്കിടയിൽ തന്നെ വിശപ്പടക്കാൻ മണ്ണുതിന്ന ജന്മങ്ങൾ ഉണ്ടെന്ന ബോധം എപ്പോഴുമുണ്ടായിരിക്കട്ടെ . 


ആവശ്യത്തിൽ കൂടുതൽ വിഭവങ്ങളുണ്ടാക്കി നമ്മുടെ വയറും ഒപ്പം വേസ്റ്റ് കൊട്ടകളും കുത്തി നിറക്കുന്ന സംസ്കാരം ഉപേക്ഷിക്കാൻ ഞാനും നിങ്ങളും തയ്യാറാകണം .

 ഒരു ചെറിയ അംശം സഹജീവികളുടെ വിശപ്പടക്കാനുതകുന്ന രീതിയിൽ ചിലവഴിക്കാൻ വഴി തേടണം . 

നമ്മുടെ വീടുകളിൽ നിന്നാവട്ടെ അതിനു തുടക്കം .


ആവശ്യത്തിൽ കൂടുതൽ ഉണ്ടാക്കുക മാത്രമല്ല ആവശ്യത്തിൽ കൂടുതൽ ഭക്ഷിക്കുക കൂടി ചെയ്യുന്നത് വഴിയേ ശാരീരിക അസുഖങ്ങൾക്ക് വഴിവെക്കുകയും ചെയ്യുന്നു .

 ഒരു ഭാഗം ഭക്ഷണത്തിനും ഒരു ഭാഗം വെള്ളത്തിനും ഒരു ഭാഗം വായുവിനുമായി നീക്കി വെക്കണമെന്നത് തിറ്റയുടെ സമയത്ത് നമ്മൾ ഓർക്കാറില്ല .

 വെള്ളം എന്നല്ല വായു പോലും കടക്കാത്ത വിധം മൂക്കു മുട്ടെ തിന്ന് വഴിയേ പോകുന്ന രോഗങ്ങളെ നാം മാടി വിളിച്ച് കയറ്റുന്നു . 

ഒട്ടു മിക്ക ശാരീരിക അസുഖങ്ങളും വരുന്നത് നിയന്ത്രണമില്ലാത്ത ഭക്ഷണരീതിയിലൂ ടെയാണെന്ന് ആധുനിക വൈദ്യശാസ്ത്രവും പറയുന്നു . 

എന്നാലും നാം മറക്കുന്നു അതെല്ലാം . തിന്നാലും മരിക്കും തിന്നില്ലെങ്കിലും മരിക്കും എന്നാണു ചിലരുടെ ന്യായം ഭക്ഷിക്കാൻ വേണ്ടി ജീവിക്കുക എന്നതിൽ നിന്ന് ജീവിക്കാൻ വേണ്ടി ഭക്ഷിക്കുക എന്ന നിലയിലെക്കുള്ള മാറ്റം ആവശ്യമെന്ന തിരിച്ചറിവ് എന്നെങ്കിലും ഉണ്ടാവുമോ ! 


വിശപ്പ് ബാക്കി നിൽക്കെ ഭക്ഷണം കഴിക്കൽ നിറുത്തുക എന്ന തിരുനബി ( സ.അ ) യുടെ ഓർമ്മപ്പെടുത്തൽ മനോമുകുരത്തിൽ ഉറപ്പിച്ച് , അധികമാവാതെ അഹങ്കാരമില്ലാതെ ഭക്ഷണ പാനീയങ്ങളിൽ മിതത്വം പാലിക്കാൻ നമുക്കേവർക്കും കഴിയട്ടെ എന്ന പ്രതീക്ഷയിൽ ..





R . A . M          


ചങ്ങല           


ചാല            


കണ്ണൂര്‍      ✍🏻



നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും   ഗുരുവര്യന്മാരേയും  അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ  ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക .   അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ 

꧁📚المعرفة الاسلام 📚꧂

whatsapp group no.

00919746695894 

00919562658660


വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് . 

മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.

നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!

നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍. 


 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.


 

Sunday, February 19, 2023

.യഹ്‌ജൂജ് മഹ്ജൂജിന്റെ ജഡം.




യഹ്‌ജൂജ് മഹ്ജൂജിന്റെ ജഡം.






ലോകാവസാനം ആകുമ്പോൾ ഈ ഭൂമുഖത്തേക്ക്  കടന്നുവരുന്ന നാശകാരികളാണ് യഅ്ജൂജ് മഅ്ജൂജ് .നൂഹ് നബി അലൈഹി വ സലാത്ത് വസല്ലമയുടെ സന്താനമായ യാഫിസിൻറെ സന്താന പരമ്പരയിൽ പെട്ടവരാണ് അവർ വിരൂപികളും പേടിപ്പെടുത്തുന്ന രൂപത്തിന് ഉടമകളുമായ അവരെ ദുല്‍ഖര്‍നൈന്‍  എന്ന നീതിമാനായ രാജാവാണ് ശക്തമായ മതിലുകൾക്കുള്ളിൽ തളച്ചിട്ടിരിക്കുന്നത്.

 ലോകാവസാനം ആകുമ്പോൾ ആ മതിലുകൾ തകർത്തു കൊണ്ട് അവർ രംഗത്ത് വരും. ദജ്ജാലിനെ വധിക്കുന്നത് ഈസാ നബി അലൈഹി വ സലാത്ത് സലാം ആണ്. പക്ഷേ യഅജൂജ് മഅജൂജിനെ വകവരുത്താൻ ഈസാ നബി അലൈഹി വ സലാത്ത് വസലാമിനും മുസ്ലിമീങ്ങൾ കഴിയില്ല. കാരണം അത്രയും ജനപ്പെരുപ്പം ആയിരിക്കും. അവർ ആദരവായ റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം അവരുടെ എണ്ണത്തെ സംബന്ധിച്ച് വിവരിക്കുകയാണ്, അവരിൽ ഒരാൾ മരിക്കുമ്പോൾ ആസ്ഥാനത്ത് ആയിരം ആളുകൾ ജനിക്കുകയാണ്. അത്രയും ജനപ്പെരുപ്പം ആയിരിക്കും അവർ. 

ലോകത്തുള്ള കായ്കനികൾ അവർ തിന്നു നശിപ്പിക്കും, കൃഷിയിടങ്ങൾ നശിപ്പിക്കും, നദികളിൽ ഉള്ള വെള്ളം കുടിച്ചു വറ്റിക്കും അവസാനം ഈസാ നബി അലൈഹി വ സലാത്ത് വസ്സലാമും വിശ്വാസികളും അല്ലാഹുവിലേക്ക് ദുആ ചെയ്യും. ആ സമയത്ത് അവരുടെ പിരഡിയയുടെ ഭാഗത്ത് അല്ലാഹു തആല പുഴുക്കളെ നിയോഗിക്കും.ആ  ബാക്ടീരിയകൾ ആ  പുഴുക്കൾ അവരെ കാര്‍ന്നു തിന്ന്  നശിപ്പിക്കുന്നതാണ്.

  കൊറോണ വൈറസിന്‍റെ  പേരിൽ ലോകം വിറങ്ങലിച്ച് നിന്നപ്പോൾ ലോകത്തേക്ക് കടന്നു വരാനിരിക്കുന്ന ശക്തിയായ യഅ്ജൂജ് മഅ്ജൂജ് നെ അള്ളാഹു തആല ഉന്മൂലനം ചെയ്യുന്നത് ചെറിയ ബാക്ടീരിയകളെയും അണുക്കളെയും കൊണ്ടായിരിക്കും. അങ്ങനെ യഅ്ജൂജ് മഅ്ജൂജ് ചത്തൊടുങ്ങും. ഭൂമി മുഴുവനും അവരുടെ ജഡം കൊണ്ട് വൃത്തിഹീനം ആകും ദുർഗന്ധം വമിക്കുന്നതാകും. ആ സമയത്ത് ഒട്ടകങ്ങളെ പോലെ നീണ്ട കഴുത്തുള്ള പക്ഷികളെ അല്ലാഹു സുബ്ഹാനഹു വ തആല അയക്കുന്നതാണ്. ആ പക്ഷികൾ വന്നു കൊണ്ട് അവരുടെ ജഡങ്ങൾ എടുത്തുകൊണ്ടുപോയി അല്ലാഹു സുബ്ഹാനവുവ തആലാ  ഉദ്ദേശിക്കുന്ന ഭാഗങ്ങളിലേക്ക് തള്ളിക്കളയും. അതിനുശേഷം അല്ലാഹുതആല ഭൂമിയിൽ മഴ വർഷിപ്പിക്കുന്നതാണ്.

യഅ്ജൂജ് മഅ്ജൂജ്ൻറെ ജഡങ്ങളിൽ നിന്നും ഭൂമിയെ ക്ലീൻ ചെയ്യാൻ അല്ലാഹുതആല നിയോഗിക്കുന്ന പക്ഷികളെക്കുറിച്ച് കാണാം ഒട്ടകങ്ങളുടെ കഴുത്തുകൾ പോലെയുള്ള വലിയ വലിയ പക്ഷികൾ ആണ് ആ പക്ഷികളെ റബ്ബ് സുബ്ഹാനവുതാല ആകാശഭൂമി ലോകത്തുനിന്ന് ഇറക്കുന്നതാണ്. അവ വന്നു കൊണ്ട് യഅ്ജൂജ് മഅ്ജൂജ് ന്‍റെ  ശരീരമെല്ലാം കൊത്തിയെടുത്തു കൊണ്ട് ദൂരെ സ്ഥലത്ത് അല്ലാഹുതആല ഉദ്ദേശിക്കുന്ന ഒരു പ്രദേശത്ത് കൊണ്ടുപോയി ഇടും. 


അങ്ങനെ ആ നാശകനാശകാരികളില്‍  നിന്നും അല്ലാഹു സുബ്ഹാനഹു വ തആല ഈ ലോകത്തെ മോചിപ്പിക്കുമെന്ന്  റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹി സലാം ഹദീസുകൾ കൂടി പഠിപ്പിക്കുകയാണ്. ഓരോ ദിവസം കഴിഞ്ഞ് കടക്കുമ്പോൾ. ലോകത്ത് ഓരോ വിപത്തുകളും രോഗങ്ങളും മോശമായ അവസ്ഥകളും പ്രകടമാകുമ്പോൾ. അന്ത്യനാളിന്‍റെ  പ്രകടനമായ ദൃഷ്ടാന്തങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ലോകാവസാനത്തിന് നാളേറെ ഇല്ല എന്ന യാഥാർത്ഥ്യം നാം എല്ലാവരും മനസ്സിലാക്കണം. അള്ളാഹു തആല നമ്മെ എല്ലാം ലോകാവസാനത്തിന്‍റെ ശര്ര്‍ കളിൽ നിന്ന് കെടുതികളിൽ നിന്ന് കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ….


നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും   ഗുരുവര്യന്മാരേയും  അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ  ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക .   അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ
꧁📚المعرفة الاسلام 📚꧂
whatsapp group no.
00919746695894
00919562658660

വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് .
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍. 

 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.

 


Saturday, July 17, 2021

​ദുൽ ഹജ്ജ് ആദ്യ പത്തിൽ തക്ബീർ ചൊല്ലേണ്ടത് എങ്ങനെയാണ് ?


ദുൽ ഹജ്ജ് ആദ്യ പത്തിൽ തക്ബീർ ചൊല്ലേണ്ടത് എങ്ങനെയാണ് ?


PDF ആവശ്യമുളളവർക്ക് വേണ്ടി



꧁  المعرفة الاسلام ꧂

رقم الواتس اب   

٠٠٩١٩٧٤٦٦٩٥٨٩٥

٠٠٩١٩٥٦٢٦٥٨٦٦٠



ദുല്‍ ഹിജ്ജയിലെ ആദ്യ പത്തിലുള്ള തക്ബീർ ചൊല്ലൽ രണ്ട് തരത്തിലാണ്.



ഒന്ന്: 

ദുൽഹിജ്ജ മാസം പ്രവശിക്കുന്നത് (ദുൽഖഅദ അവസാന ദിവസം സൂര്യൻ അസ്മിക്കുന്നത്) മുതൽ അയ്യാമുത്തശ്രീഖിലെ  അവസാന  ദിവസം (ദുൽഹിജ്ജ പതിമൂന്നിന് സൂര്യൻ അസ്മിക്കുന്നത്) വരെ.


രാവിലെയെന്നോ  വൈകുന്നേരമെന്നോ നമസ്കാരത്തിന് മുൻപെന്നോ ശേഷമെന്നോ സമയവ്യത്യാസമില്ലാതെ, 

പള്ളിയെന്നോ അങ്ങാടിയെന്നോ വ്യത്യാസമില്ലാതെ എപ്പോഴും എവിടെ വച്ചും നിരുപാധികം നമുക്ക് തക്ബീർ  ചൊല്ലാവുന്നതാണ്.

 ഇതിനെ അത്തകബീറുൽ മുത്ലഖ് (التكبير المطلق) എന്ന് പറയുന്നു.


രണ്ട്: ദുൽഹിജ്ജ ഒമ്പത് അറഫാ ദിവസം ഫജ്റ് മുതൽ അയ്യാമുത്തശ്രീഖിലെ  അവസാന ദിവസം 

(ദുൽഹിജ്ജ പതിമൂന്ന്) മഗ്‌രിബ് വരെയുള്ള നിർബന്ധ നിസ്കാരങ്ങൾക്ക് ശേഷം ചൊല്ലേണ്ടുന്ന തക്ബീർ. 

ഇതിനെ അത്തകബീറുൽ മുഖയ്യദ് (التكبير المقيد) എന്ന് പറയുന്നു.


നമസ്കാര ശേഷം മൂന്ന് തവണ ‘അസ്തഗ്ഫിറുല്ലാഹ്’ (أَسْتَغْفِرُ اللَّهَ) എന്നു പറയുകയും, 

 “അല്ലാഹുമ്മ അന്‍തസ്സലാം…

 എന്നു തുടങ്ങുന്ന പ്രാര്‍ത്ഥന ചൊല്ലുകയും ചെയ്ത ശേഷമാണ് ഇപ്പറഞ്ഞ തക്ബീർ ചൊല്ലേണ്ടത്. 

റസൂൽ -ﷺ- യിൽ നിന്നും സ്ഥിരപ്പെട്ടു വന്ന തക്ബീറിന്റെ താഴെയുള്ള  രൂപങ്ങളാണ് നാം ഇവ രണ്ടിനും നാം ഉപയോഗിക്കേണ്ടത്.


1- اللَّهُ أَكْبَرُ اللَّهُ أَكْبَرُ لَا إِلَهَ إِلَّا اللَّهُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ وَلِلَّهِ الحَمْدُ.

2- اللَّهُ أَكْبَرُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ لَا إِلَهَ إِلَّا اللَّهُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ وَلِلَّهِ الحَمْدُ.

3- اللَّهُ أَكْبَرُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ لَا إِلَهَ إِلَّا اللَّهُ اللَّൂهُ أَكْبَرُ اللَّهُ أَكْبَرُ وَلِلَّهِ الحَمْدُ.





R . A . M          

ചങ്ങല           

ചാല            

കണ്ണൂര്‍ ✍🏻




നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും   ഗുരുവര്യന്മാരേയും  അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ  ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക .   അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ 

꧁📚المعرفة الاسلام 📚꧂

whatsapp group no.

00919746695894 

00919562658660


വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് . 

മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.

നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!

നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍

Friday, July 9, 2021

അന്നും ഇന്നും



അന്ന്

 ഒറ്റമുറിയുള്ള വീട്ടിൽ അഞ്ചുപത്തുപേർ ഒരുമിച്ച് താമസിക്കുന്നു ... ! 


ഇന്ന്  

അഞ്ചുപത്ത് മുറിയുള്ള വീട്ടിൽ ഒന്ന് രണ്ട് പേർ മാത്രം താമസിക്കുന്നു .. !


 അന്ന് 

ആയിരം പേരെ സഹായിച്ചവനെ ആരും അറിയാതെ പോകുന്നു .. !


 ഇന്ന് 

ഒരാളെ സഹായിച്ചവനെ ആയിരം പേർ അറിയുന്നു .


അന്ന് 

 അരച്ചാൺ വയറിന് വേണ്ടി നമ്മൾ കിലോമീറ്ററുകളോളം നടന്ന് പോയി ജോലി ചെയ്യുന്നു ... ! 


ഇന്ന് 

ഒരു ചാൺ വയർ കുറക്കാനായി നാം കിലോമീറ്ററുകളോളം നടക്കുന്നു ... ! 


അന്ന് 

ജീവിക്കാനായി നാം ഭക്ഷണം കഴിക്കുന്നു ... !


 ഇന്ന് 

ഭക്ഷണം കഴിക്കാനായി നാം ജീവിക്കുന്നു .. ! 


അന്ന്

അന്ന് വീട്ടിനകത്ത് ഭക്ഷണം കഴിച്ച് പുറത്ത് കക്കൂസിൽ പോകുന്നു .


 ഇന്ന് 

പുറത്ത് ഭക്ഷണം കഴിച്ച് അകത്ത് കക്കൂസിൽ പോകുന്നു . 


അന്ന് 

മാനം മറക്കാനായി നാം വസ്ത്രം ധരിക്കുന്നു . 


 ഇന്ന് 

 മാനം തുറന്ന് കാട്ടാനായി നാം വസ്ത്രം ധരിക്കുന്നു .. ! 


അന്ന് 

കീറിയ വസ്ത്രങ്ങൾ തുന്നിയെടുത്തും നാം ഉപയോഗിക്കുന്നു .. !


 ഇന്ന് 

തുന്നിയെടുത്ത വസ്ത്രങ്ങൾ നാം കീറി പറിച്ച് ഉപയോഗിക്കുന്നു .


 അന്ന് 

ഉള്ളത് കൊണ്ട് ഓണം പോലെ ... ! 


ഇന്ന് 

ഓണത്തിന് ഉള്ളത് പോലെ .... 


അന്ന് 

 അദ്ധ്യാപകരുടെ കൈയിൽ നിന്ന് അടി കിട്ടാതിരിക്കാൻ കുട്ടികൾ പ്രാർത്ഥിക്കുന്നു ... ! 


ഇന്ന് 

കുട്ടികളുടെ കൈയിൽ നിന്ന് അടി കിട്ടാതിരിക്കാൻ അദ്ധ്യാപകർ പ്രാർത്ഥിക്കുന്നു ... !! 


അന്ന് 

മുഖം മറച്ചു പുറത്തിറങ്ങിയിരുന്ന പെണ്ണിനെ ബീതാത്തെ എന്ന് വിളിച്ചു പരിഹസിച്ചിരുന്നു . 


ഇന്ന് 

രണ്ടും മൂന്നും മാസ്ക് വെച്ച് എല്ലാവരെയും മുഖം ബീവി യുടെ വേഷം നിർബന്ധം ആക്കിയിരിക്കുന്നു . 


നാം പിന്നിട്ട വഴികൾ ഒന്ന് തിരിഞ്ഞു നോക്കാൻ നമുക്ക് കഴിയട്ടെ


 യാ റബ്ബ് ...... നേരായ വഴിയിലൂടെ ജീവിക്കാൻ റബ്ബ് നമുക്കെല്ലാവർക്കും തൗഫീഖ് തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ .



R . A . M          

ചങ്ങല           

ചാല            

കണ്ണൂര്‍      ✍🏻




നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും   ഗുരുവര്യന്മാരേയും  അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ  ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക .   അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ 

꧁📚المعرفة الاسلام 📚꧂

whatsapp group no.

00919746695894 

00919562658660


വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് . 

മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.

നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!

നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍

Sunday, June 27, 2021

ഖിയാമത്ത് നാളിന്റെ ചില അടയാളങ്ങൾ




ഈമാൻ കാര്യങ്ങളും ഇസ്‌ലാം കാര്യങ്ങളും നബി(സ)ക്കു വിവരിച്ചുകൊടുത്ത ജിബ്‌രീൽ(അ) മിനോട് അന്ത്യദിനത്തെക്കുറിച്ച് നബി(സ) ചോദിച്ചപ്പോൾ 'ചോദിച്ചവരേക്കാൾ കൂടുതൽ വിവരം അതേപ്പറ്റി ചോദിക്കപ്പെട്ടവനില്ല' എന്നാണു അദ്ദേഹം മറുപടി നൽകിയത്. തുടർന്നു അതിന്റെ അടയാളങ്ങൾ വിവരിക്കാൻ പറഞ്ഞപ്പോൾ പ്രധാനമായ രണ്ട അടയാളങ്ങൾ അദ്ദേഹം വിവരിക്കുകയുണ്ടായി.

■ അടിമസ്ത്രീ തന്റെ യജമാനത്തിയെ പ്രസവിക്കുക. ഇതിനു പണ്ഡിതന്മാർ പല വിശദീകരണവും നൽകിയിട്ടുണ്ട്. അതിൽ പ്രബലമായതിതാണ്. യജമാനത്തികൾ അടിമകളോട് എപ്രകാരം പെരുമാറുമോ അപ്രകാരം മക്കൾ മാതാവിനോട് പെരുമാറുകയും അവരെക്കൊണ്ട് വേലകൾ ചെയ്യിപ്പിക്കുകയും ചെയ്യുന്നതാണ്. (ശർഹുമുസ്ലിം)

✅ വളരെ താഴെക്കിടയിലുള്ള ആളുകൾ ഏറ്റവും ഉയർന്ന മണിമന്ദിരങ്ങൾ സ്ഥാപിക്കും.
✅വിജ്ഞാനം ഉയർത്തപ്പെടുക.
✅ അജ്ഞത വർദ്ദിപ്പിക്കുക.
✅ വ്യഭിചാരം വർദ്ദിപ്പിക്കുക.
✅ മദ്യപാനം വർദ്ദിപ്പിക്കുക
✅ 50 സ്ത്രീകൾക്ക് ഒരു പുരുഷൻ എന്ന തോതിൽ പുരുഷന്മാർ കുറയുകയും സ്ത്രീകൾ വർദ്ദിക്കുകയും ചെയ്യുക.

✅ തുർക്കികളോടുള്ള യുദ്ദം. നബി(സ) പറയുന്നു

 إن من أشراط الساعة أن تقاتلوا قوما ينتعلون نعال الشعر، وإن من أشراط الساعة أن تقاتلوا قوما عراض الوجوه كأن وجوههم المجان المطرقة(البخاري: ٢٧١٠) 

നിശ്ചയം രോമത്തിന്റെ ചെരുപ്പുകൾ ധരിക്കുന്ന ഒരു വിഭാഗത്തോട് നിങ്ങൾ യുദ്ദം ചെയ്യൽ അന്ത്യദിനത്തിന്റെ അടയാളങ്ങളിൽപെട്ടതാണ്. നിശ്ചയം പരന്ന മുഖങ്ങളുള്ള ഒരു വിഭാഗത്തോട് നിങ്ങൾ യുദ്ദം ചെയ്യൽ അന്ത്യദിനത്തിന്റെ അടയാളങ്ങളിൽപെട്ടതാണ്.
            
രോമത്തിന്റെ ചെരുപ്പുകൾ ധരിക്കുന്നവർ തുർക്കികളല്ലെന്നും നിഷിദ്ധമായ കാര്യങ്ങൾ ഹലാലാക്കിയ ബാബക്കിന്റെ അനുയായികളാണെന്നും ഫത്ഹുൽ ബാരിയിൽ കാണാവുന്നതാണ്. മഅ്മൂൻ രാജാവിന്റെ ഭരണകാലത്ത് അവർ ത്വബ്ർസ്ഥാൻ, റയ്യ് തുടങ്ങിയ പല നാടുകളിലും ആധിപത്യം സ്ഥാപിച്ചിരുന്നു. മുഅ്തസ്വിമിന്റെ  ഭരണകാലത്ത് ബാബക് വധിക്കപ്പെട്ടു. ഹിജ്‌റ വർഷം 201 നോ അതിനുമുമ്പോ രംഗത്തുവന്ന ബാബക് 222 ൽ  വധിക്കപ്പെട്ടു. (ഫത്ഹുൽബാരി: 9/93)

من أشراط الساعة: أن يتباهى الناس في المساجد( رواه النسائي: ٦٨٢)

✅  ജനങ്ങൾ പള്ളികളുടെ പേരിൽ അഭിമാനം കൊള്ളുക.

من أشراط الساعة أن يفشو المال ويكثر، وتفشو التجارة

✅സ്വത്തും കച്ചവടവും വർദ്ദിക്കുക.
✅മനുഷ്യരിൽ അല്ലാഹുവിലുള്ള വിശ്വാസം കുറഞ്ഞുവരിക.
✅വിപ്ലവങ്ങളും  അരാജകത്വവും വർദ്ദിക്കുക.

✅ലോകത്താകെ നാശം പരക്കുക. എത്രത്തോളമെന്നാൽ ഒരു ഖബ്‌റിന്നരികിലൂടെ മനുഷ്യൻ നടന്നുപോകുമ്പോൾ 'ഇയാൾക്കുപകരം ഞാനായിരുന്നുവെങ്കിൽ' എന്ന് നടന്നുപോകുന്നവൻ ആശിച്ചുപോകും.

✅ഇറാഖ്, സിറിയ എന്നിവ നികുതിയടക്കാൻ വിസമ്മതിക്കും. (അവ സ്വതന്ത്ര രാജ്യങ്ങളാവും എന്നാവാം അർത്ഥം)

✅മദീനയിലെ കെട്ടിടങ്ങളുടെ നീളം മക്കയിലെത്തും.

✅ ബഹുദൈവാരാധന സാര്വത്രികമാകും. അറബികൾ ലാത്ത, ഉസ്സ, തുടങ്ങിയ പുരാതന ജാഹിലി വിഗ്രഹങ്ങളെ പൂജിക്കാൻ തുടങ്ങും. ഹൃദയത്തിൽ കടുമണിത്തൂക്കം വിശ്വാസമുള്ളവർ വരെ മരിച്ച ശേഷമാണ് ഇത് സംഭവിക്കുക. സിറിയയിൽ ആഞ്ഞു വീശുന്ന പരിമളപൂരിതമായ ഒരു ശീതവാതം അവസാനത്തെ വിശ്വാസിയുടെ ആത്മാവിനെ മരിപ്പിച്ചുകൊണ്ടുപോകുകയും ചെയ്യും. തൽഫലമായി ഏറ്റവും ഭീകരമായ അജ്ഞതയിൽ ജനം ഒരു നൂറു കൊല്ലം കഴിയേണ്ടിവരും.

✅ വിശ്വസ്തത നഷ്ടപ്പെടുക.
✅ഭാര്യമാർക്ക് വഴിപ്പെട്ട് മാതാവിനെ വെറുപ്പിക്കുക.
✅സ്നേഹിതനെ അടുപ്പിക്കുകയും പിതാവിനെ അകറ്റി നിറുത്തുകയും ചെയ്യുക.
✅സമുദായത്തിലെ അവസാനത്തവർ ആദ്യത്തവരെ ശപിക്കുക.
✅സകാത്ത് കൊടുക്കാതിരിക്കുക.
✅പള്ളികളിൽ ശബ്ദങ്ങളുയരുക.
✅പാട്ടുകാരികൾ വർദ്ദിക്കുക.
✅പുരുഷൻ പട്ടുവസ്ത്രം ധരിക്കുക.
✅ഒരാളുടെ അക്രമം ഭയന്ന് അയാളെ ആദരിക്കുക.
✅ലൈംഗിക വൃത്തിക്ക് പുരുഷന്മാർ പുരുഷന്മാരെക്കൊണ്ടും സ്ത്രീകൾ സ്ത്രീകളെകൊണ്ടും മതിയാക്കുക.

✅കാര്യങ്ങൾ അനർഹർ കൈകാര്യം ചെയ്യുക.
✅യൂഫ്രട്ടീസ്‌ തടങ്ങളിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വമ്പിച്ച കൂമ്പാരങ്ങൾ കണ്ടെടുക്കും. പലർക്കും അത് നാശമായി ഭവിക്കും.

✅എത്യോപിയക്കാരാൽ മക്കയിലെ കഅ്ബ തകർക്കപ്പെടും.
✅മൃഗങ്ങളും ജീവില്ലാത്ത വസ്തുക്കളും സംസാരിക്കും.
✅ഹിജാസ്, യമൻ ഭാഗത്തുനിന്ന് അതിഭയാനകമായ അഗ്നി ഉയരും.
✅കഹ്താൻ ഗോത്രത്തിന്റെ പിന്ഗാമികളിൽ നിന്ന്‌ ഒരാൾ പ്രത്യക്ഷപ്പെടും. അയാൾ തനിക്കുമുമ്പിലെ ജനങ്ങളെ തന്റെ വടികൊണ്ട് തെളിക്കും.

✅ ഇമാം മഹ്ദി(റ)യുടെ ആഗമനം.

ഇമാം മഹ്ദി(റ) സത്യധർമ്മത്തിന്റെ ശത്രുക്കളെ പരാജയപ്പെടുത്തി ഭൂമിയാകെ നന്മയും നീതിയും ക്ഷേമവും നിറയ്ക്കും. മരിച്ചുപോയ തങ്ങളുടെ ബന്ധുമിത്രാദികളും മറ്റും ആ സമയം ജീവിച്ചിരുന്നെങ്കിൽ എന്ന് ജനം ആശിക്കും. അത്രമാത്രം ക്ഷേമൈശ്വര്യ സമ്പൂർണ്ണമായിരിക്കും മഹ്ദി(റ)യുടെ ഭരണകാലം.

✅ ഭൂകമ്പങ്ങളും ഭൂതകാഴ്ചകളും സംഭവിക്കും.
✅ക്രമാതീതമായി ധനം വർദ്ദിക്കും.
✅മുസ്ലിംകൾ ജൂതന്മാരുമായി പോരാടി വിജയിക്കും. മദീനയിലെ ജനവാസം കുറയുകയും ജറുസലേം പ്രശസ്ത നഗരമായി ഉയരുകയും ചെയ്യും.

✅ഭൂമികുലുക്കങ്ങളും ആകാശത്തുനിന്നുള്ള കല്ലേറുകളും സംഭവിക്കും. ബസ്വറയിൽ ഭൂമി പാതാളത്തിലേക്ക്‌ ഇടിഞ്ഞു വീഴുകയും ചെയ്യും.

✅മസീഹ് ദജ്ജാൽ പുറപ്പെടും അതിനുശേഷം ഈസാനബി(അ) ഭൂമിയിൽ  വരികയും ലോകമൊട്ടാകെ ഇസ്‌ലാം സ്ഥാപിക്കുകയും ചെയ്യും.

✅ഒരു നീഗ്രോഭരണാധികാരി കഅ്ബ പൊളിക്കുകയും നിധികൾ എടുത്തുകൊണ്ടുപോവുകയും ചെയ്യും.

✅സൂര്യൻ പടിഞ്ഞാറുനിന്നുദിക്കും.

✅ ദാബ്ബത്തുൽഅര്ള്   പ്രത്യക്ഷപ്പെടും. മക്കയിലെ സ്വഫാമലയുടെ മുകളിൽ നിന്നാണ് അത് പ്രത്യക്ഷപ്പെടുക. വിവിധ സ്ഥലങ്ങളിലായി മൂന്നു തവണ ഈ ജീവി പ്രത്യക്ഷപ്പെടും. മൂസാ നബി(അ)യുടെ വടിയും സുലൈമാൻ നബി(അ)യുടെ മുദ്രയും ഈ ജീവി വഹിക്കും. അതിവേഗതയുള്ള ഈ ജീവിയെ യാതൊന്നിനും മറികടക്കാനോ ഈ ജീവിയിൽനിന്നു ഓടി രക്ഷപ്പെടാനോ സാധ്യമല്ല. ഈ ജീവിയുടെ ആദ്യത്തെ ആഘാതത്തിൽതന്നെ  വിശ്വാസിയുടെ നെറ്റിയിൽ 'മുഅ്മിൻ' എന്നും അവിശ്വാസിയുടെ നെറ്റിയിൽ 'കാഫിർ' എന്നും പാതിയും. അങ്ങനെ ഓരോരുത്തനെയും അവരുടെ വിശ്വാസമനുസരിച്ച് തിരിച്ചറിയാനാവും. ഇസ്‌ലാം ഒഴികെയുള്ള എല്ലാ മതങ്ങളുടെയും വ്യാജ സ്വഭാവം ഈ ജീവി വെളിപ്പെടുത്തും. അറബിയിലാണ് സംസാരിക്കുക.

✅ മുസ്ലിംകൾ  റോമക്കാർ/ ഗ്രീക്കുകാരോട് യുദ്ദം ചെയ്യും. ഇസ്ഹാഖ് നബി(അ)യുടെ പിന്ഗാമികളിൽപ്പെട്ട 70,000 പേര് കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കും. ആയുധശക്തികൊണ്ടല്ല.  പ്രത്യുത അവർ 'ലാഇലാഹഇല്ലല്ലാഹു' (لاإله إلا الله) എന്ന് ഉദ്‌ഘോഷിക്കുമ്പോൾ ആ നഗരത്തിന്റെ മതിലുകൾ അവർക്കുമുമ്പിൽ തകർന്നുവീഴും. തുടർന്നു അവർ ആർജ്ജിത വീതിക്കുമ്പോൾ മസീഹുദ്ദജ്ജാൽ പുറപ്പെട്ടതായി അവരോടു വിളിച്ചു പറയപ്പെടും. അവൻ ഒറ്റക്കണ്ണനായിരിക്കും. അവന്റെ നെറ്റിയിൽ ക-ഫ-റ (കാഫിർ) എന്നെഴുതി വെച്ചിട്ടുണ്ടായിരിക്കും. സിറിയഖും ഇറാഖിനും ഇടയിലാണ് (ഖുറാസാൻ) അവൻ പ്രത്യക്ഷപ്പെടുക. അവൻ ഒരു വെളുത്ത കഴുതപ്പുറത്താണ് സഞ്ചരിക്കുക. അസ്ഫഹാനിലെ 70000 ജൂതന്മാർ അവനെ പിന്തുടരും. ഭൂമിയിൽ അവൻ 40 ദിവസം വാഴും. അതിലെ ഓരോ ദിനവും ഓരോ വർഷത്തിന്റെ നീളമുള്ളതായിരിക്കും. ബാക്കിദിനങ്ങൾ സാധാരണ ദൈർഘ്യമുള്ളവയായിരിക്കും. എല്ലാ നാടും അവൻ തരിശാക്കും. മാലാഖമാർ കാവൽ നിൽക്കുന്ന മക്കയിലും മദീനയിലും അവൻ കടക്കുകയില്ല. ദജ്ജാലാലിനെ ഒടുവിൽ ഈസാനബി(അ) വധിക്കും. ലുദ്ദ് കവാടത്തിനടുത്തുവെച്ചാണ് അവർ തമ്മിൽ സംഘട്ടനം നടക്കുക.

✅ ഈസാനബി(അ) യുടെ രണ്ടാം വരവ്. ഡമസ്കസിന്റെ കിഴക്കുള്ള വെള്ള ഗോപുരത്തിനു കിഴക്കാണ്‌ അദ്ദേഹം വന്നിറങ്ങുക. ജനങ്ങൾ കോൺസ്റ്റന്റിനോപ്പിൾ പിടിച്ചടക്കി വരുമ്പോഴായിരിക്കും അത്. അദ്ദേഹം മുഹമ്മദ് നബി(സ) ശരീഅത്ത് സ്വീകരിച്ച് പ്രവർത്തിക്കും. വിവാഹം ചെയ്യും. അതിൽ മക്കൾ ജനിക്കും. വ്യാജക്രിസ്തുവേ വധിക്കും. 40/24 കൊല്ലം ജീവിച്ച ശേഷം അദ്ദേഹം വഫാത്താകും. മദീനയിൽ റൗളാ ശരീഫിലാണ് അദ്ദേഹത്തെ ഖബറടക്കം ചെയ്യുക. അദ്ദേഹത്തിൻറെ ഭരണകാലത്ത് ലോകത്താകെ സുരക്ഷിതത്വവും ക്ഷേമവും ഉണ്ടാകും. വെറുപ്പും പകയുമെല്ലാം ഒഴിവാകും. സിംഹങ്ങളും ഒട്ടകങ്ങളും ആടുകളും കരടികളും സമാധാനത്തിൽ ജീവിക്കും. ഉപദ്രവമില്ലാതെ കുഞ്ഞുങ്ങൾ സർപ്പവുമായ കളിക്കും.

✅ ജൂതന്മാരുടെ യുദ്ദം. മുസ്ലിംകൾ ഈസാ നബി(അ)യുടെ കീഴിൽ ജൂതന്മാരുടെ യുദ്ദം ചെയ്യും. ജൂതന്മാർ ഒളിച്ചിരിക്കുന്ന ഓരോ കല്ലും ഓരോ ചെടിയും 'ഇവിടെ ഒരു ജൂതൻ ഒളിച്ചിരിക്കുന്നു' എന്ന് വിളിച്ച് പറയും. 'ഗർഖദ്' വൃക്ഷമൊഴികെ. അത് ജൂതന്മാരുടെ ആരാധന വൃക്ഷമെത്രെ.

✅ യഅ്ജൂജ് മഅ്ജൂജിന്റെ ആഗമന. ഇവർ കിഴക്കൻ മലകൾക്കപ്പുറത്തുനിന്നാണ് പുറപ്പെടുക. പടക്കൂട്ടവുമായി കണ്ണിൽകണ്ടതെല്ലാം അവർ നശിപ്പിക്കും. തിബാരിയാസ് തടാകം കുടിച്ചു തീർക്കും. അവർ ജറുസലേം വരെ എത്തുകയും ഈസാനബി(അ)ക്കും സഹവാസികൾക്കും അങ്ങേയറ്റം ക്ലേശമുണ്ടാക്കുകയും ചെയ്യും. അദ്ദേഹത്തിൻറെ സഹചരന്മാരുടെയും പ്രാർത്ഥന സ്വീകരിച്ച് അല്ലാഹു അവരെ നശിപ്പിക്കും. അവരുടെ ശവങ്ങൾകൊണ്ട് ഭൂമി നിറയും. തുടർന്ന് അല്ലാഹു ഒരു തരാം പക്ഷികളെ അയക്കുകയും അവ അവരുടെ ശവങ്ങൾ കൊത്തിയെടുത്തുകൊണ്ടുപോകുകയും ചെയ്യും. അവരുടെ ആയുധങ്ങൾ മുസ്ലിംകൾ ഏഴു വർഷം കത്തിക്കും.

✅ ഭൂമി മുഴുവൻ മൂടുന്ന പുക

✅ ചന്ദ്രഗ്രഹണം. അന്ത്യനാളിൽ മുമ്പ് മൂന്നു ഗ്രഹണങ്ങൾ സംഭവിക്കുമെന്ന് നബി(സ) പ്രവചിക്കുകയുണ്ടായി. അതിലൊന്ന് കിഴക്കും മറ്റേത് പടിഞ്ഞാറും മൂന്നാമത്തേത് അറേബ്യായിലും  ദൃശ്യമാകും. അന്ത്യദിനം എപ്പോൾ സംഭവിമ്മുമെന്ന കാര്യം അപ്പോഴും അജ്ഞാതമായവശേഷിപ്പിക്കും.

ഇസ്‌റാഫീൽ(അ) എന്ന മലക്ക് 'സ്വൂർ' എന്ന കാഹളത്തിൽ ഊതുന്നതോടെയാണ് ഖിയാമത്ത് സംഭവിക്കുക. ഈ കാഹള ധ്വനി മൂന്നുതവണ മുഴുക്കപ്പെടും. ആദ്യത്തെ തവണ മുഴങ്ങുമ്പോൾ അല്ലാഹു അവന്റെ കൃപയാൽ മാറ്റിനിർത്തിയവരൊഴികെയുള്ള മനുഷ്യരും പറവകളും മൃഗങ്ങളും സർവ്വ ജീവജാലങ്ങളും കൊടുംഭീതിയിലാകും. ഈ ധ്വനി സൃഷ്ട്ടിക്കുന്ന ആഖാതം ഭയാനകമായിരിക്കും. ആ ദിവസത്തിന്റെ ഭയങ്കരതയെക്കുറിച്ച് ഖുർആൻ വിവരിക്കുന്നതിങ്ങനെയാണ്.

إِذَا الشَّمْسُ كُوِّرَتْ ﴿١﴾ وَإِذَا النُّجُومُ انكَدَرَتْ ﴿٢﴾ وَإِذَا الْجِبَالُ سُيِّرَتْ ﴿٣﴾ وَإِذَا الْعِشَارُ عُطِّلَتْ ﴿٤﴾ وَإِذَا الْوُحُوشُ حُشِرَتْ ﴿٥﴾ وَإِذَا الْبِحَارُ سُجِّرَتْ ﴿٦﴾ وَإِذَا النُّفُوسُ زُوِّجَتْ ﴿٧﴾ وَإِذَا الْمَوْءُودَةُ سُئِلَتْ ﴿٨﴾ بِأَيِّ ذَنبٍ قُتِلَتْ ﴿٩﴾ وَإِذَا الصُّحُفُ نُشِرَتْ ﴿١٠﴾ وَإِذَا السَّمَاءُ كُشِطَتْ ﴿١١﴾ وَإِذَا الْجَحِيمُ سُعِّرَتْ ﴿١٢﴾ وَإِذَا الْجَنَّةُ أُزْلِفَتْ ﴿١٣﴾ عَلِمَتْ نَفْسٌ مَّا أَحْضَرَتْ. (سورة التكوير١-١٤)


"സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുമ്പോള്‍, നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുമ്പോള്‍, പര്‍വ്വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുമ്പോള്‍, പൂര്‍ണ്ണഗര്‍ഭിണികളായ ഒട്ടകങ്ങള്‍ അവഗണിക്കപ്പെടുമ്പോള്‍, വന്യമൃഗങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമ്പോള്‍, സമുദ്രങ്ങള്‍ ആളിക്കത്തിക്കപ്പെടുമ്പോള്‍, ആത്മാവുകള്‍ കൂട്ടിയിണക്കപ്പെടുമ്പോള്‍,താൻ എന്തൊരു കുറ്റത്തിനാണ് കൊല്ലപ്പെട്ടതെന്ന് (ജീവനോടെ) കുഴിച്ചു മൂടപ്പെട്ട പെണ്‍കുട്ടിയോടു ചോദിക്കപ്പെടുമ്പോള്‍, (കര്‍മ്മങ്ങള്‍ രേഖപ്പെടുത്തിയ) ഏടുകള്‍ തുറന്നുവെക്കപ്പെടുമ്പോള്‍, ഉപരിലോകം മറ നീക്കികാണിക്കപ്പെടുമ്പോള്‍,ജ്വലിക്കുന്ന നരകാഗ്നി ആളിക്കത്തിക്കപ്പെടുമ്പോള്‍. സ്വര്‍ഗം അടുത്തു കൊണ്ടുവരപ്പെടുമ്പോള്‍. ഓരോ വ്യക്തിയും താന്‍ തയ്യാറാക്കിക്കൊണ്ടു വന്നിട്ടുള്ളത് എന്തെന്ന് അറിയുന്നതാണ്‌".

അല്ലാഹു പറയുന്നു: 

إِذَا السَّمَاءُ انفَطَرَتْ ﴿١﴾ وَإِذَا الْكَوَاكِبُ انتَثَرَتْ ﴿٢﴾ وَإِذَا الْبِحَارُ فُجِّرَتْ ﴿٣﴾ وَإِذَا الْقُبُورُ بُعْثِرَتْ ﴿٤﴾ عَلِمَتْ نَفْسٌ مَّا قَدَّمَتْ وَأَخَّرَتْ. (سورة الإنفطار١-٤)

"ആകാശം പൊട്ടി പിളരുമ്പോള്‍.നക്ഷത്രങ്ങള്‍ കൊഴിഞ്ഞു വീഴുമ്പോള്‍. സമുദ്രങ്ങള്‍ പൊട്ടി ഒഴുകുമ്പോള്‍. ഖബ്‌റുകള്‍ ഇളക്കിമറിക്കപ്പെടുമ്പോള്,ഓരോ വ്യക്തിയും താന്‍ മുന്‍കൂട്ടി ചെയ്തു വെച്ചതും പിന്നോട്ട് മാറ്റിവെച്ചതും എന്താണെന്ന് അറിയുന്നതാണ്‌"

രണ്ടാമത്തെ കാഹളധ്വനിയോടെ ഭൂമിയിലും ആകാശങ്ങളിലുമുള്ള എല്ലാ സൃഷ്ട്ടി ജാലകങ്ങളും നശിക്കും. അല്ലാഹു പൊതുവിധിയിൽ നിന്നു മാറ്റിനിർത്തയവരൊഴികെ. ഇതെല്ലാം കണ്ണിമവെട്ടുന്ന സമയംകൊണ്ടാണ് സംഭവിക്കുക. തുടർന്ന് അല്ലാഹുവല്ലാത്തതെല്ലാം നശിക്കും. സ്വർഗ്ഗനരഗങ്ങൾ, അവയിലെ നിവാസികൾ എന്നിവരും അവശേഷിക്കുമെന്ന് ഒരു വിഭാഗം കരുതുന്നു. ഏറ്റവും അവസാനമായി മരിക്കുക കാഹളം മുഴക്കാൻ നിയുക്തനായ ഇസ്‌റാഫീൽ(അ) എന്ന മലക്കായിരിക്കും.

തുടർന്ന് 40 വർഷത്തിനുശേഷം വീണ്ടും കാഹളം മുഴക്കപ്പെടും. ഇത് ഉയിർത്തെഴുന്നേൽപ്പിന്റെ കാഹളമായിരിക്കും. ഇതിന്നായി ജിബ്‌രീൽ(അ), മീക്കാഈൽ(അ), ഇസ്‌റാഫീൽ(അ) എന്നീ മലക്കുകളെ അല്ലാഹു പുനർജീവിപ്പിക്കും. ഉണങ്ങിയതും ദ്രവിച്ചതുമായ എല്ലുകളും വേര്പിരിഞ്ഞുപോയ ശരീരഭാഗങ്ങളും രോമങ്ങൾ വരെ വിചാരണയ്ക്കായി ഒരുമിച്ച് കൂട്ടും. അല്ലാഹുവിന്റെ കൽപ്പനയിൽ ഇസ്‌റാഫീൽ(അ) വീണ്ടും കാഹളം മുഴക്കുമ്പോൾ എല്ലാ ആത്മാവുകളും എല്ലാ ഭാഗത്തുനിന്നുമായി ആകാശത്തിനും ഭൂമിക്കുമിടയിൽ തേനീച്ചകളെപ്പോലെ ഒരുമിച്ചുകൂടി പാറിക്കളിക്കും. തുടർന്ന് അവയുടെ ശരീരങ്ങളിലേക്കു തിരിച്ചുപോകും. ജീവികളെല്ലാം മരണനിദ്രവിട്ടുണരും. ആദ്യം എഴുന്നേൽക്കുക മുഹമ്മദ് നബി(സ) ആയിരിക്കും.

40 വർഷം നീണ്ടുനിൽക്കുന്ന വർഷപാതം ഭൂമിയെ ഇതിനായി സജ്ജീകരിക്കും. അര്ശിന്റെ താഴെയുള്ള ജീവജാലത്തിൽനിന്നാണ് ഈ വർഷപാതം ഉണ്ടാവുക. വിത്തുകൾപോലുള്ള മനുഷ്യാവശിഷ്ടങ്ങൾക്കുമേൽ നാല്പതുവർഷത്തെ മഴ പെയ്തതിനെത്തുടർന്ന് ഗർഭാശയത്തിലെന്നോണം മനുഷ്യ ശരീരങ്ങൾ ഭൂമിയിൽ വളരും. മഴകൊണ്ട് ധാന്യങ്ങൾ മുളയ്ക്കുന്നതുപോലെ. പിന്നെ അവരിൽ ജീവശ്വാസം ഊതപ്പെടും. അന്തിമകാഹളം മുഴങ്ങുന്നതുവരെ അവ ആ കുഴിയുടെ മാളങ്ങളിലുറങ്ങും.

അന്ത്യദിനം അതിന്റെ ഭയങ്കരതയാൽ അതിദീർഘമായിരിക്കും.  അതിന്റെ ദൈർഘ്യം സാധാരണത്തെ ആയിരമോ (ഖു. 32-4) അമ്പതിനായിരമോ(ഖു. 70-4) വർഷം വരെ നീണ്ടതായിരിക്കുമെന്ന്‌ വിശുദ്ധ ഖുർആൻ പ്രസ്താവിച്ചിട്ടുണ്ട്.

ഉയിർത്തെഴുന്നേൽപ്പ് എല്ലാ ജീവികൾക്കും ബാധകമാണ്. മലക്കുകൾ, ജിന്നുകൾ, മനുഷ്യൻ, മൃഗങ്ങൾ, എല്ലാവരും പുനർജ്ജീവിപ്പിക്കപ്പെടും.

ശാശ്വത സമാധാനത്തിനായി വിധിക്കപ്പെട്ടവർ ആദരവോടെയും സുരക്ഷിതത്വത്തോടെയുമാണ് എഴുന്നേൽക്കുക. ശിക്ഷകൾക്ക് വിധിയായവർ നിഗ്രഹിതരും മുഖം ഇരുണ്ടവരുമായി എഴുന്നേൽക്കും. അല്ലാഹു പറയുന്നു.

😥 "ചില മുഖങ്ങള്‍ വെളുക്കുകയും, ചില മുഖങ്ങള്‍ കറുക്കുകയും ചെയ്യുന്ന ഒരു ദിവസത്തില്‍. എന്നാല്‍ മുഖങ്ങള്‍ കറുത്തു പോയവരോട് പറയപ്പെടും: വിശ്വാസം സ്വീകരിച്ചതിന് ശേഷം നിങ്ങള്‍ അവിശ്വസിക്കുകയാണോ ചെയ്തത്‌? എങ്കില്‍ നിങ്ങള്‍ അവിശ്വാസം സ്വീകരിച്ചതിന്‍റെ ഫലമായി ശിക്ഷ അനുഭവിച്ചു കൊള്ളുക. എന്നാല്‍ മുഖങ്ങള്‍ വെളുത്തു തെളിഞ്ഞവര്‍ അല്ലാഹുവിന്‍റെ കാരുണ്യത്തിലായിരിക്കും. അവരതില്‍ സ്ഥിരവാസികളായിരിക്കുന്നതാണ്‌".

💥 പ്രസ്തുത ആയത്തിനെ അധികരിച്ച് ഇമാം സുയൂത്വി(റ) എഴുതുന്നു: 👇

ഇമാം മാലിക്(റ), ദൈലമി(റ) എന്നിവർ ഇബ്നു ഉമർ (റ)യിൽ നിന്ന് നിവേദനം ചെയ്തതായി ഖത്വീബ് (റ) ഉദ്ധരിക്കുന്നു. നബി(സ) പറഞ്ഞു: "അഹ് ലുസ്സുന്നയുടെ മുഖങ്ങൾ പ്രകാശിക്കുന്നതും അഹ്‌ലുൽ ബിദ്അയുടെ മുഖങ്ങൾ കറുക്കുന്നതുമാണെന്നാണ് ആയത്തിന്റെ വിവക്ഷ". (അദ്ദുർറൂൽ മൻസൂർ. 2/407) ഖുർത്വുബി 4/167-ലും ഇതേ വിവരണം കാണാവുന്നതാണ്.

മാതാവിന്റെ ഗര്ഭാശയത്തിൽനിന്നു ജനിച്ചു വീണ കുഞ്ഞുങ്ങളെപ്പോലെ നഗ്നരും നഗ്നപാദരും സുന്നത്ത് കഴിക്കപ്പെടാത്തവരുമായിരിക്കും അവർ.

💥 ഇബ്നുഅബ്ബാസ്(റ) യിൽ നിന്ന് നിവേദനം; നബി(സ) ഞങ്ങളിൽ എണീറ്റു നിന്ന് ഇപ്രകാരം പറഞ്ഞു: "നിശ്ചയം നിങ്ങൾ നഗ്നരും നഗ്നപാദരും സുന്നത്തുകഴിക്കപ്പെടാത്തവരുമായി ഒരുമിച്ചു കൂട്ടപ്പെടുന്നതാണ്". 'ആദ്യമായി സൃഷ്ട്ടി ആരംഭിച്ചതുപോലെതന്നെ നാം അത് ആവർത്തിക്കുന്നതാണ്' എന്നർത്ഥം വരുന്ന ആയത്ത് (അംമ്പിയാഅ്: 104) നബി(സ) പാരായണം ചെയ്തു. അന്ത്യനാളിൽ സൃഷ്ട്ടികളിൽവെച്ച് ആദ്യമായി വസ്ത്രം ധരിക്കപ്പെടുന്നത് ഇബ്‌റാഹീം(അ) ആണ്. (ബുഖാരി: 6045)

💥 ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇമാം അസ്ഖലാനി(റ) എഴുതുന്നു.

നമ്മുടെ നബി(സ) ഏതുവസ്ത്രത്തിലാണോ മരണപ്പെട്ടത് അതേവസ്ത്രം ധരിച്ചായിരിക്കും ഖബ്‌റിൽ നിന്ന് എണീക്കുകയെന്ന് എനിക്കിപ്പോൾ വ്യക്തമായിരിക്കുന്നു. അപ്പോൾ ഇബ്‌റാഹീം നബി(അ) ക്കു ശേഷം നബി(സ)ക്ക്  ധരിക്കപ്പെടുമെന്ന് പറയുന്ന വസ്ത്രം ആദരവിന്റെ സ്വർഗ്ഗീയ വസ്ത്രം മാത്രമാണ്. അര്ശിന്റെ താഴ്ഭാഗത്ത് കുർസിയ്യിൽ നബി(സ)യെ ഇരുത്തുമെന്ന പരാമർശം ഇതിനു തെളിവാണ്. അപ്പോൾ നബി(സ) ഒഴിച്ചുള്ള സൃഷ്ട്ടികളിലേക്ക് ചേർത്തിയാണ് വസ്ത്രം ധരിക്കുന്നവരുടെ കൂട്ടത്തിൽ ഇബ്‌റാഹീം നബി(അ) ഒന്നാമനാകുന്നത്. (ഫത്ഹുൽബാരി)

✅ ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു:

ചെരിപ്പ് ധരിക്കാത്തവരും വസ്ത്രം ധരിക്കാത്തവരും നേതാക്കളാകുന്നത് അന്ത്യദിനത്തിന്റെ അടയാളങ്ങളിൽപ്പെട്ടതാണ്. (ബുഖാരി: 4404)

🍇 തുടർന്ന് അല്ലാഹുവിന്റെ സന്നിധിയിൽ മനുഷ്യരെല്ലാം ഒരുമിച്ച് കൂട്ടപ്പെടും.👇

അവർ മൂന്നുവിഭാഗമായിരിക്കും. കാൽനടത്തക്കാർ, ദ്രുതകാമികൾ, മുട്ടിലിഴയുന്നവർ എന്നിങ്ങനെ. പുണ്യകർമ്മങ്ങൾ കഷ്ടിയായ വിശ്വാസികളാണ് ആദ്യവിഭാഗം. അല്ലാഹുവിന്നു ഏറെ സ്വീകാര്യരും അവൻ ആദരിച്ചവരുമാണ് രണ്ടാം വിഭാഗം. പുണ്യവാന്മാർക്കുവേണ്ടി അവർ ഖബ്‌റുകളിൽനിന്ന് എഴുന്നേൽക്കുമ്പോൾ തങ്കച്ചിറകുകളുള്ള ഒട്ടകങ്ങളെ ഒരുക്കിനിർത്തിയിട്ടുണ്ടാകുമെന്ന് അലി(റ) നിവേദനം ചെയ്ത ഒരു ഹദീസിലുണ്ട്. അവരുടെ ജീനി/കടിഞ്ഞാൽ സ്വർണ്ണമായിരിക്കും. മൂന്നാം വിഭാഗം സത്യനിഷേധികളാണ്. മുഖം കുത്തിയ നിലയിലും അന്ധരും ബധിരരും ഊമകളുമായ നിലയിലുമാണ് അല്ലാഹു അവരെ ഒരുമിച്ചുകൂട്ടുക. നിഗ്രഹീതരെ തിരിച്ചറിയാൻ വേറെയും അടയാളമുണ്ട്.


يَوْمَ تُبَدَّلُ الْأَرْضُ غَيْرَ الْأَرْضِ وَالسَّمَاوَاتُ ۖ وَبَرَزُوا لِلَّـهِ الْوَاحِدِ الْقَهَّارِ ﴿٤٨﴾ وَتَرَى الْمُجْرِمِينَ يَوْمَئِذٍ مُّقَرَّنِينَ فِي الْأَصْفَادِ ﴿٤٩﴾ سَرَابِيلُهُم مِّن قَطِرَانٍ وَتَغْشَىٰ وُجُوهَهُمُ النَّارُ ﴿٥٠﴾ لِيَجْزِيَ اللَّـهُ كُلَّ نَفْسٍ مَّا كَسَبَتْ ۚ إِنَّ اللَّـهَ سَرِيعُ الْحِسَابِ. (سورة ابراهيم٤٨-٥١)

"
ഭൂമി ഈ ഭൂമിയല്ലാത്ത മറ്റൊന്നായും, അത് പോലെ ആകാശങ്ങളും മാറ്റപ്പെടുകയും ഏകനും സര്‍വ്വാധികാരിയുമായ അല്ലാഹുവിങ്കലേക്ക് അവരെല്ലാം പുറപ്പെട്ട് വരുകയും ചെയ്യുന്ന ദിവസം. ആ ദിവസം കുറ്റവാളികളെ ചങ്ങലകളില്‍ അന്യോന്യം ചേര്‍ത്ത് ബന്ധിക്കപ്പെട്ടതായിട്ട് നിനക്ക് കാണാം. അവരുടെ കുപ്പായങ്ങള്‍ കറുത്ത കീല് (ടാര്‍) കൊണ്ടുള്ളതായിരിക്കും. അവരുടെ മുഖങ്ങളെ തീ പൊതിയുന്നതുമാണ്‌. ഓരോ വ്യക്തിക്കും താന്‍ സമ്പാദിച്ചുണ്ടാക്കിയതിനുള്ള പ്രതിഫലം അല്ലാഹു നല്‍കുവാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും അല്ലാഹു അതിവേഗത്തില്‍ കണക്ക് നോക്കുന്നവനത്രെ".

ഭൂമിയെ മറ്റൊരു ഭൂമിയായി മാറ്റുമെന്നതിന്റെ വിവക്ഷയെന്താണെന്നതിൽ മുഫസ്സിറുകൾക്ക് രണ്ടു വീക്ഷണങ്ങളുണ്ട്.

(1) ഭൂമി ഇപ്പോൾ നിലവിലുള്ള ഭൂമിതന്നെയായിരിക്കും. അതിന്റെ വിശേഷണങ്ങളിൽ മാത്രമാണ് മാറ്റം സംഭവിക്കുന്നത്. ഭൂമിയിലെ നിലവിലുള്ള പർവ്വതങ്ങൾ പറന്നുപോയി വറ്റിവരണ്ട സമുദ്രം നികത്തുന്നതിനാൽ സമനിരപ്പായ ഒരു ഭൂപതി രൂപാന്തരപ്പെടുമെന്നാണ് ഇവരുടെ വീക്ഷണം. ഈ അഭിപ്രായം ഇബ്നു അബ്ബാസ്(റ) യിൽ നിന്ന് നിവേദനം ചെയ്യപ്പെടുന്നുണ്ട്.

(2) നിലവിലുള്ള ഭൂമി മാറ്റി രക്തച്ചൊരിച്ചിലിനോ പാപത്തിനോ വിധേയമാവാത്ത സംശുദ്ധമായ വെള്ളിപോലുള്ള ഒന്നിനാൽ നിർമ്മിതമായ ഒരു ഭൂമിയെ അല്ലാഹു സൃഷ്ട്ടിക്കും. മഹാനായ ഇബ്നു മസ്ഊദ്(റ) വില നിന്ന് ഈ അഭിപ്രായം നിവേദനം ചെയ്യപ്പെടുന്നുണ്ട്.  എന്നാൽ പലരും പ്രബലമായി കാണുന്നത് ആദ്യവീക്ഷണത്തെയാണ്. (റാസി)

അല്ലാഹു പറയുന്നു:

نَحْنُ قَدَّرْنَا بَيْنَكُمُ الْمَوْتَ وَمَا نَحْنُ بِمَسْبُوقِينَ ﴿٦٠﴾ عَلَىٰ أَن نُّبَدِّلَ أَمْثَالَكُمْ وَنُنشِئَكُمْ فِي مَا لَا تَعْلَمُونَ. (سورة الواقعة: ٦٠-٦١)

 "നാം നിങ്ങൾക്കിടയിൽ മരണം വിധിച്ചിട്ടുണ്ട്. നിങ്ങളുടെ രൂപം മാറ്റുന്നതിനും നിങ്ങൾക്കറിഞ്ഞുകൂടാത്ത മറ്റേതോ രൂപത്തിൽ നിങ്ങളെ സൃഷ്ടിക്കുന്നതിനും നാം അശക്തനല്ല".


അന്ത്യദിനത്തിൽ വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള അന്തരം വിവരിച്ചു ഖുർആൻ പറയുന്നു:


 وَنُفِخَ فِي الصُّورِ فَصَعِقَ مَن فِي السَّمَاوَاتِ وَمَن فِي الْأَرْضِ إِلَّا مَن شَاءَ اللَّـهُ ۖ ثُمَّ نُفِخَ فِيهِ أُخْرَىٰ فَإِذَا هُمْ قِيَامٌ يَنظُرُونَ ﴿٦٨﴾ وَأَشْرَقَتِ الْأَرْضُ بِنُورِ رَبِّهَا وَوُضِعَ الْكِتَابُ وَجِيءَ بِالنَّبِيِّينَ وَالشُّهَدَاءِ وَقُضِيَ بَيْنَهُم بِالْحَقِّ وَهُمْ لَا يُظْلَمُونَ ﴿٦٩﴾ وَوُفِّيَتْ كُلُّ نَفْسٍ مَّا عَمِلَتْ وَهُوَ أَعْلَمُ بِمَا يَفْعَلُونَ ﴿٧٠﴾ وَسِيقَ الَّذِينَ كَفَرُوا إِلَىٰ جَهَنَّمَ زُمَرًا ۖ حَتَّىٰ إِذَا جَاءُوهَا فُتِحَتْ أَبْوَابُهَا وَقَالَ لَهُمْ خَزَنَتُهَا أَلَمْ يَأْتِكُمْ رُسُلٌ مِّنكُمْ يَتْلُونَ عَلَيْكُمْ آيَاتِ رَبِّكُمْ وَيُنذِرُونَكُمْ لِقَاءَ يَوْمِكُمْ هَـٰذَا ۚ قَالُوا بَلَىٰ وَلَـٰكِنْ حَقَّتْ كَلِمَةُ الْعَذَابِ عَلَى الْكَافِرِينَ ﴿٧١﴾ قِيلَ ادْخُلُوا أَبْوَابَ جَهَنَّمَ خَالِدِينَ فِيهَا ۖ فَبِئْسَ مَثْوَى الْمُتَكَبِّرِينَ ﴿٧٢﴾ وَسِيقَ الَّذِينَ اتَّقَوْا رَبَّهُمْ إِلَى الْجَنَّةِ زُمَرًا ۖ حَتَّىٰ إِذَا جَاءُوهَا وَفُتِحَتْ أَبْوَابُهَا وَقَالَ لَهُمْ خَزَنَتُهَا سَلَامٌ عَلَيْكُمْ طِبْتُمْ فَادْخُلُوهَا خَالِدِينَ ﴿٧٣﴾ وَقَالُوا الْحَمْدُ لِلَّـهِ الَّذِي صَدَقَنَا وَعْدَهُ وَأَوْرَثَنَا الْأَرْضَ نَتَبَوَّأُ مِنَ الْجَنَّةِ حَيْثُ نَشَاءُ ۖ فَنِعْمَ أَجْرُ الْعَامِلِينَ ﴿٧٤﴾ (سورة الزمر: ٦٨-٧٤)

 "കാഹളത്തില്‍ ഊതപ്പെടും. അപ്പോള്‍ ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും ചലനമറ്റവരായിത്തീരും; അല്ലാഹു ഉദ്ദേശിച്ചവരൊഴികെ. പിന്നീട് അതില്‍ (കാഹളത്തില്‍) മറ്റൊരിക്കല്‍ ഊതപ്പെടും. അപ്പോഴതാ അവര്‍ എഴുന്നേറ്റ് നോക്കുന്നു. ഭൂമി അതിന്‍റെ രക്ഷിതാവിന്‍റെ പ്രഭകൊണ്ട് പ്രകാശിക്കുകയും ചെയ്യും (കര്‍മ്മങ്ങളുടെ) രേഖവെക്കപ്പെടുകയും പ്രവാചകന്‍മാരും സാക്ഷികളും കൊണ്ട് വരപ്പെടുകയും ജനങ്ങള്‍ക്കിടയില്‍ സത്യപ്രകാരം വിധിക്കപ്പെടുകയും ചെയ്യും. അവരോട് അനീതി കാണിക്കപ്പെടുകയില്ല. ഓരോ വ്യക്തിക്കും താന്‍ പ്രവര്‍ത്തിച്ചത് നിറവേറ്റികൊടുക്കപ്പെടുകയും ചെയ്യും. അവര്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി അവന്‍ നല്ലവണ്ണം അറിയുന്നവനത്രെ. സത്യനിഷേധികള്‍ കൂട്ടം കൂട്ടമായി നരകത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യും. അങ്ങനെ അവര്‍ അതിന്നടുത്തു വന്നാല്‍ അതിന്‍റെ വാതിലുകള്‍ തുറക്കപ്പെടും. നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിക്കുകയും, നിങ്ങള്‍ക്കുള്ളതായ ഈ ദിവസത്തെ കണ്ടുമുട്ടുന്നതിനെ പറ്റി നിങ്ങള്‍ക്ക് താക്കീത് നല്‍കുകയും ചെയ്യുന്ന നിങ്ങളുടെ കൂട്ടത്തില്‍ നിന്നുതന്നെയുള്ള ദൂതന്‍മാര്‍ നിങ്ങളുടെ അടുക്കല്‍ വന്നിട്ടില്ലേ. എന്ന് അതിന്‍റെ (നരകത്തിന്‍റെ) കാവല്‍ക്കാര്‍ അവരോട് ചോദിക്കുകയും ചെയ്യും. അവര്‍ പറയും: അതെ. പക്ഷെ സത്യനിഷേധികളുടെ മേല്‍ ശിക്ഷയുടെ വചനം സ്ഥിരപ്പെട്ടു പോയി. (അവരോട്‌) പറയപ്പെടും: നിങ്ങള്‍ നരകത്തിന്‍റെ വാതിലുകളിലൂടെ പ്രവേശിക്കുക. നിങ്ങളതില്‍ നിത്യവാസികളായിരിക്കും. എന്നാല്‍ അഹങ്കാരികളുടെ പാര്‍പ്പിടം എത്ര ചീത്ത! തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചു ജീവിച്ചവര്‍ സ്വര്‍ഗത്തിലേക്ക് കൂട്ടംകൂട്ടമായി നയിക്കപ്പെടും. അങ്ങനെ അതിന്‍റെ കവാടങ്ങള്‍ തൂറന്ന് വെക്കപ്പെട്ട നിലയില്‍ അവര്‍ അതിന്നടുത്ത് വരുമ്പോള്‍ അവരോട് അതിന്‍റെ കാവല്‍ക്കാര്‍ പറയും: നിങ്ങള്‍ക്ക് സമാധാനം. നിങ്ങള്‍ സംശുദ്ധരായിരിക്കുന്നു. അതിനാല്‍ നിത്യവാസികളെന്ന നിലയില്‍ നിങ്ങള്‍ അതില്‍ പ്രവേശിച്ചു കൊള്ളുക. അവര്‍ പറയും: നമ്മളോടുള്ള തന്‍റെ വാഗ്ദാനം സത്യമായി പാലിക്കുകയും സ്വര്‍ഗത്തില്‍ നിന്ന് നാം ഉദ്ദേശിക്കുന്ന സ്ഥലത്ത് നമുക്ക് താമസിക്കാവുന്ന വിധം ഈ (സ്വര്‍ഗ) ഭൂമി നമുക്ക് അവകാശപ്പെടുത്തിത്തരികയും ചെയ്ത അല്ലാഹുവിന് സ്തുതി. അപ്പോള്‍ പ്രവര്‍ത്തിച്ചവര്‍ക്കുള്ള പ്രതിഫലം എത്ര വിശിഷ്ടം!".

✅ "ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ നീതിപൂര്‍ണ്ണമായ തുലാസുകള്‍ നാം സ്ഥാപിക്കുന്നതാണ്‌. അപ്പോള്‍ ഒരാളോടും ഒട്ടും അനീതി കാണിക്കപ്പെടുകയില്ല. അത് (കര്‍മ്മം) ഒരു കടുക്മണിത്തൂക്കമുള്ളതാണെങ്കിലും നാമത് കൊണ്ട് വരുന്നതാണ്‌. കണക്ക് നോക്കുവാന്‍ നാം തന്നെ മതി".

ഈ തുലനം അതിവേഗതയിലാണ് നടക്കുക. ഓരോ ജീവിയും ഇതര ജീവികൾ തന്നോട് ചെയ്ത അതിക്രമങ്ങൾക്ക് പരലോകത്തുവെച്ചു പകരം വീട്ടും. പകരത്തിനുപകരം എന്ന തത്വപ്രകാരം, അതിക്രമിയായ മനുഷ്യരുടെ നന്മകൾ ഇരയായ മനുഷ്യർക്ക് ചാർത്തി നൽകുകയും പകരം ഇരയായ മനുഷ്യന്റെ തിന്മകൾ അതിക്രമിയുടെ കണക്കിൽ ചേർക്കുകയും ചെയ്യും. തുടർന്ന് അണുമണിത്തൂക്കമെങ്കിലും നന്മ അവശേഷിക്കുന്ന മനുഷ്യനെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കും. തിന്മ മാത്രം അവശേഷിക്കുന്നവരെ നരകത്തിൽ തള്ളും.

മൃഗങ്ങൾ പരസ്പരം പ്രതികാരം നിർവ്വഹിച്ചു കഴിഞ്ഞാൽ അല്ലാഹുവിന്റെ ആജ്ഞാനുസരണം അവരെ പൊടിയാക്കി മാറ്റപ്പെടും. കഠിന ശിക്ഷ നൽകാനായി ദുഷ്ടരെ അല്ലാഹു മാറ്റി നിർത്തും. മൃഗങ്ങളുടെ വിധി കണ്ട് അവർ 'തങ്ങളെയും അല്ലാഹു പൊടിയാക്കി മാറ്റുമോ' എന്ന് ചോദിക്കും പിശാചിനെയും അവന്റെ കൂട്ടാളികളെയും നരകത്തിൽ നിത്യവാസികളാക്കുമെന്ന് ഖുർആൻ പറയുന്നു. 

R . A . M          
ചങ്ങല           
ചാല            
കണ്ണൂര്‍ ✍🏻



നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും   ഗുരുവര്യന്മാരേയും  അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ  ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക .   അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ 
꧁📚المعرفة الاسلام 📚꧂
whatsapp group no.
00919746695894 
00919562658660

വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് . 
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍

Saturday, June 26, 2021

 ആദ്യം ഇസ്‌ലാം സ്വീകരിച്ച സ്വഹാബികൾ


ആദ്യം ഇസ്‌ലാം സ്വീകരിച്ച സ്വഹാബികൾ


ഖദീജാ ബിൻത് ഖുവൈലിദ്‌  رضي الله عنها

ഉമ്മുൽ ഫദ്ൽ ലുബാബ ബിൻത് ഹാരിസ്  رضي الله عنها

അലി ബിൻ അബീത്വാലിബ്‌‌   رضي الله عنه

അബൂബക്ർ സിദ്ദീഖ്‌ رضي الله عنه

സൈദ് ഇബ്ൻ ഹാരിത് رضي الله عنه

അബു-ദറ് അൽ ഗഫാരി رضي الله عنه

അബ്ദുറഹ്മാൻ ഇബ്ൻ ഔഫ് رضي الله عنه

അബു ഉബൈദ് ഇബ്ൻ ജറാഹ് رضي الله عنه

അബ്ദുല്ല ഇബ്ൻ മസൂദ്  رضي الله عنه

അമ്മാർ ബിൻ യാസിർ  رضي الله عنه

സുമയ്യ ബിൻത് ഖബ്ബാബ്   رضي الله عنها

‌ഉസ്‌മാൻ ബിൻ അഫ്ഫാൻ رضي الله عنه

അബ്ദുറഹ്മാൻ ഇബ്ൻ ഔഫ് رضي الله عنه

സുബൈർ ഇബ്ൻ അൽ-അവ്വാം رضي الله عنه

തൽഹ ഇബ്‌ൻ ഉബൈദുള്ളാഹ്  رضي الله عنه

സ‌ഈദ് ഇബ്ൻ അബി വക്കാസ്  رضي الله عنه

കഹ്ബാബ് ഇബ്ൻ അൽ-അരാത്ത് رضي الله عنه

ബിലാൽ ഇബ്‌ൻ രിബാഹ്  رضي الله عنه

അസ്മ ബിൻത് അബു അബു ബക്കർ     رضي الله عنها

ഫാത്തിമ ബിൻത് അൽ ഖത്താബ്   رضي الله عنها

സഈദ്‌ ഇബ്ൻ സൈദ്‌ رضي الله عنه

‌ഉമർ ബിൻ ഖതാബ്‌ رضي الله عنه

ഹംസ ഇബ്ൻ അബ്ദുൽ മുത്വലിബ് رضي الله عنه

ഉമ്മു സൽമ ഹിന്ദ് ബിൻത് അബി ഉമയ്യ 

അബ്ദുല്ല ഇബ്ൻ അബ്ദുൽ അസദ്  رضي الله عنه

സൗദ ബിൻത് സമ  رضي الله عنها


R . A . M    

ചങ്ങല     

ചാല        

കണ്ണൂര്‍ ✍🏻




നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും   ഗുരുവര്യന്മാരേയും  അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ  ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക .   അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ 

꧁📚المعرفة الاسلام 📚꧂

whatsapp group no.

00919746695894 

00919562658660


വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് . 

മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.

നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!

നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍

Friday, June 25, 2021





നിസ്‌ക്കാരത്തെ അവഗണിക്കുന്നവര്‍ക്ക് പതിനഞ്ച് രീതിയിലുള്ള ശിക്ഷകള്‍ ലഭിക്കും. അതില്‍ അഞ്ചെണ്ണം ഈ ഭൗതിക ലോകത്തുവെച്ചും മൂന്നെണ്ണം മരണ സമയത്തും മൂന്നെണ്ണം ഖബ്‌റില്‍ വെച്ചും മൂന്നെണ്ണം ഖബ്‌റില്‍ നിന്ന് പുറപ്പെടുമ്പോഴും ലഭിക്കുന്നതാണ്.

ദുനിയാവില്‍ വെച്ചുണ്ടാകുന്ന അഞ്ച് ശിക്ഷകള്‍ :

1 – അവന്റെ ജീവിതത്തില്‍ ബറക്കത്തുണ്ടാവുകയില്ല

2 – സ്വാലിഹീങ്ങളുടെ (സജ്ജനങ്ങളുടെ) ലക്ഷണം അവന്റെ മുഖത്തു നിന്നും നീക്കം ചെയ്യപ്പെടും.

3 – അവന്റെ അമലുകള്‍ക്കൊന്നും അല്ലാഹു പ്രതിഫലം നല്‍കുകയില്ല.

4 – അവന്റെ ദുആകള്‍ സ്വീകരിക്കപ്പെടുകയില്ല.

5 – സജ്ജനങ്ങളുടെ ദുആയില്‍ അവന് യാതൊരു പങ്കും ഉണ്ടായിരിക്കുന്നതല്ല.

മരണ സമയമുണ്ടാകുന്ന മൂന്നു ശിക്ഷകള്‍ :

1 – നിന്ദ്യനായി അവന്‍ മരണപ്പെടും

2 – അവന്‍ വിശന്നു മരിക്കും

3 – അവന്‍ ദാഹിച്ചു മരിക്കും. ദുനിയാവിലെ സമുദ്രങ്ങളിലെ വെള്ളം അവനെ കുടിപ്പിക്കപ്പെട്ടാലും അവന്റെ ദാഹം ശമിക്കുകയില്ല.

ഖബ്‌റിലുണ്ടാകുന്ന മൂന്നു ശിക്ഷകള്‍ :

1 – വാരിയെല്ലുകള്‍ പരസ്പരം കോര്‍ത്തു പോകുന്ന നിലയില്‍ ഖബ്ര്‍ അവനെ ഞെരുക്കും.

2 – ഖബ്‌റില്‍ തീകത്തിക്കപ്പെടും. രാപകലുകള്‍ ആ തീയില്‍ അവന്‍ മറിഞ്ഞു കൊണ്ടിരിക്കും.

3 – അവന്റെ ഖബ്‌റില്‍ ഒരു പാമ്പിനെ നിശ്ചയിക്കപ്പെടും. അതിന്റെ പേര് ശുജാഉല്‍അഖ്‌റഅ് എന്നാണ്. അതിന്റെ കണ്ണുകള്‍ തീകൊണ്ടുള്ളതും നഖങ്ങള്‍ ഇരുമ്പുകൊണ്ടുള്ളതുമാണ്. ഓരോ നഖത്തിന്റെയും നീളം ഒരു ദിവസത്തെ വഴിദൂരവുമാണ്. ഇടിമുഴക്കം പോലെയുള്ള ശബ്ദത്തില്‍ അത് അവനോടു പറയും നീ സുബഹി നിസ്‌ക്കാരം മുടക്കിയതിന്റെ പേരില്‍ സൂര്യന്‍ ഉദിച്ചുയരുന്നതുവരെയും ള്വുഹര്‍ നിസ്‌ക്കാരം മുടക്കിയതിന്റെ പേരില്‍ അസര്‍ വരെയും അസര്‍ നിസ്‌കാരം മുടക്കിയതിന്റെ പേരില്‍ മഗ്‌രിബുവരെയും മഗ്‌രിബു നിസ്‌കാരം മുടക്കിയതിന്റെ പേരില്‍ ഇശാഅ് വരെയും ഇശാഅ് നിസ്‌കാരം മുടക്കിയതിന്റെ പേരില്‍ സുബഹി വരെയും നിന്നെ കൊത്തിക്കൊണ്ടിരിക്കുവാന്‍ എന്റെ റബ്ബ് എന്നോട് കല്‍പ്പിച്ചിരിക്കുന്നു. ആ പാമ്പ് അവനെ ഒന്നു കൊത്തുമ്പോള്‍ തന്നെ എഴുപതു മുഴം ഭൂമിയില്‍ അവന്‍ താഴ്ന്നുപോകും. ഖിയാമത്തു നാളുവരെയും ഖബ്‌റില്‍ അവന്‍ ശിക്ഷിക്കപ്പെട്ടുകൊണ്ടേയിരിക്കും.

ഖബ്‌റില്‍ നിന്ന് പുറപ്പെടുമ്പോഴുള്ള ശിക്ഷകള്‍ :

1 – ശക്തമായ വിചാരണ നേരിടേണ്ടി വരും

2 – രക്ഷിതാവായ അല്ലാഹുവിന്റെ കോപമുണ്ടാവും

3 – നരകത്തില്‍ കടക്കേണ്ടി വരും

ഇതെല്ലാം ഇമാം ഇബ്‌നുഹജറില്‍ ഹൈതമി(റ) സവാജിറില്‍ ഉദ്ധരിച്ചിട്ടുണ്ട്. പതിനഞ്ച് ശിക്ഷകളില്‍ പതിനാലെണ്ണം മാത്രമാണ് ഇതുവരെയും പറഞ്ഞത്. പതിനഞ്ചാമത്തേത് ഇത് റിപ്പോര്‍ട്ടു ചെയ്ത റാവി മറന്നുപോയിട്ടുണ്ടാവാമെന്ന് മഹാനവര്‍കള്‍ പറയുന്നു. (സവാജിര്‍ 1 : 196)

നിസ്‌ക്കരിക്കുന്നവര്‍ക്ക് ലഭിക്കുന്ന അഞ്ച് രീതിയുള്ള ആദരവും നിസ്‌ക്കാരത്തെ അവഗണിച്ചവര്‍ക്കുള്ള ശിക്ഷകളും ഹദീസില്‍ വന്നിട്ടുള്ളതാണ്.

മറ്റൊരു റിപ്പോര്‍ട്ടില്‍ ഇപ്രകാരം വന്നിരിക്കുന്നു: നിസ്‌ക്കാരം പാഴാക്കിയവന്റെ മുഖത്ത് മൂന്നു വരികള്‍ എഴുതപ്പെട്ടിരിക്കും.

ഒന്നാമത്തെ വരിയില്‍ : അല്ലാഹുവിനോടുള്ള കടമ പാഴാക്കിയവനേ

രണ്ടാമത്തെ വരിയില്‍ : അല്ലാഹുവിന്റെ കോപം കൊണ്ട് പ്രത്യേകമാക്കപ്പെട്ടവനേ

മൂന്നാമത്തെ വരിയില്‍ : നീ ദുനിയാവില്‍ വെച്ച് അല്ലാഹുവിനോടുള്ള കടമ പാഴാക്കിയതുപോലെ ഇന്ന് അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് നീയും നിരാശനായിക്കൊള്‍ക (സവാജിര്‍ 1 : 196)

നിസ്‌ക്കാരമുള്ളവര്‍ക്ക് ദുനിയാവിലും നാളെ ആഖിറത്തിലും അനുഗ്രഹങ്ങള്‍ ലഭിക്കും. അതില്ലാത്തവര്‍ക്ക് ഈ ദുനിയാല്‍ തന്നെ അനുഗ്രഹവും സന്തുഷ്ടിയും നഷ്ടപ്പെടും. മരണം മുതല്‍ വേദനയുടെ നാളുകളാണ് അവനെ പ്രതീക്ഷിച്ചിരിക്കുന്നത്.

ഖബ്‌റില്‍ തീ കത്തുന്നു

ഒരു മുന്‍ഗാമിയായ വ്യക്തിയില്‍ നിന്നുദ്ധരിക്കുന്നു : അദ്ദേഹത്തിന്റെ സഹോദരി മരണപ്പെട്ടപ്പോള്‍ അവളെ ഖബറടക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ പണസഞ്ചി ഖബ്‌റില്‍ വീണുപോയി. പക്ഷേ അദ്ദേഹമത് അറിഞ്ഞിരുന്നില്ല. ഖബറടക്കം കഴിഞ്ഞ് പിരിഞ്ഞപ്പോഴാണ് അതിനെക്കുറിച്ചോര്‍ത്തത്. അങ്ങനെ അദ്ദേഹം മടങ്ങി വന്ന് ഖബ്‌റുമാന്തി നോക്കുമ്പോള്‍ ഖബ്‌റില്‍ അവളുടെ മേല്‍ തീകത്തുന്നു. പിന്നെയദ്ദേഹം മണ്ണിട്ടു ഖബ്‌റുമൂടിയ ശേഷം വേദനയോടെ കരഞ്ഞുകൊണ്ട് സ്വന്തം ഉമ്മയുടെ സമീപത്തു വന്നു ചോദിച്ചു,

ഓ ഉമ്മാ എന്റെ സഹോദരിയുടെ പ്രവൃത്തി എന്തായിരുന്നുവെന്ന് എന്നെ അറിയിക്കണം.

ഉമ്മ ചോദിച്ചു, അവളെക്കുറിച്ച് നീ ചോദിക്കാന്‍ കാരണമെന്ത് ?

മകന്‍ : ഓ ഉമ്മാ ഖബ്‌റില്‍ അവളുടെ മേല്‍ തീ ആളിക്കത്തുന്നു.

ഉമ്മ കരഞ്ഞുകൊണ്ട് പറഞ്ഞു : ഓ എന്റെ മോനെ നിന്റെ സഹോദരി നിസ്‌ക്കരിക്കുന്ന വിഷയത്തില്‍ വീഴ്ച വരുത്തുകയും നിസ്‌ക്കാരത്തെ അതിന്റെ സമയത്തെ തൊട്ടു പിന്തിക്കുകയും ചെയ്തിരുന്നു.

ശാഫിഈ മദ്ഹബിലെ ഏറ്റവും പ്രബല ഗ്രന്ഥമായ തുഹ്ഫയുടെ രചയിതാവും ഫത്ഹുല്‍ മുഈനിന്റെ കര്‍ത്താവ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ)യുടെ ഗുരുവര്യരുമായ ഇമാം ഇബ്‌നുഹജറില്‍ ഹൈതമി (റ) ഈ സംഭവം സവാജിറില്‍ ഉദ്ധരിച്ച ശേഷം പറഞ്ഞു.

നിസ്‌കാരത്തെ അതിന്റെ സമയത്തെയും വിട്ട് പിന്തിച്ചവര്‍ക്ക് ഈ അവസ്ഥയാണെങ്കില്‍ തീരെ നിസ്‌ക്കരിക്കാത്തവരുടെ അവസ്ഥ എന്തായിരിക്കും?’ (സവാജിര്‍ 1 : 196)




R . A . M        

ചങ്ങല         

ചാല         

കണ്ണൂര്‍ ✍🏻




നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും   ഗുരുവര്യന്മാരേയും  അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ  ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക .   അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ 

꧁📚المعرفة الاسلام 📚꧂

whatsapp group no.

00919746695894 

00919562658660


വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് . 

മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.

നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!

നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍